കാശിനാഥൻ – ഭാഗം 35, എഴുത്ത്-മയിൽപീലി

നല്ല മഴ ഉണ്ടായിരുന്നു അവർ ഫ്ലാറ്റിൽ എത്തിയപ്പോൾ കാശി കുളിച്ചു വരുമ്പോൾ പാർവതി അവന് നല്ല ഒരു ചായ ഉണ്ടാക്കി കൊടുത്തു 

“താങ്ക്യൂ “

അവൻ പുഞ്ചിരിച്ചു കൊണ്ട് അത് വാങ്ങി മൊത്തി 

“ആഹാ ക്ഷീണം മാറി “

അവൾ മെല്ലെ ചിരിയോടെ നിന്നു 

“വാ ഇരിക്ക്..”

അവൻ കൈ പിടിച്ചു അടുത്ത് ഇരുത്തി 

“എപ്പോ പോകണം?”

“നമുക്ക് ഒന്നിച്ചു പോകാം വൈകുന്നേരം. അമ്മ ഇന്നലെ കൂടി സങ്കടം പറഞ്ഞു ആളെ കാണാൻ കൂടി കിട്ടുന്നില്ല എന്ന് “

“ആരെ?”

“ഏട്ടനെ?”

അവൾ വിരൽ ചൂണ്ടി 

“നിന്റെ ഹോസ്പിറ്റലിൽ ഒരു കേസ് ഉണ്ടായിരുന്നു. കുറച്ചു പ്രയാസം ഉണ്ടായിരുന്നു. അതിന്റെ പഠനത്തിൽ ആയിരുന്നു.. ഇന്ന് തീർന്നു “

“അപ്പോൾ നമുക്ക് വൈകുന്നേരം പോകാം “

“ഉം “

അവൻ അവളുടെ തോളിൽ കയ്യിട്ടു ചേർത്ത് ഇരുത്തി 

“പാറുക്കുട്ടി “

“എന്തോ?”

“നീ മേനകയുടെ ജന്മം ആണോ?”

“ഏത് മേനക?”

“വിശ്വമിത്രന്റെ ഹൃദയം ഇളക്കിയ മേനക “

അവൾ ഒരു നുള്ള് കൊടുത്തു 

“പറ വിശേഷങ്ങൾ?”

അവൻ അവൾക്ക് അഭിമുഖം ആയിട്ട് തിരിഞ്ഞിരുന്നു 

“എന്നോട് കുറെ എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞില്ലേ?”

“ഉം “

“അത് പറയാമോ?”

അവൻ എന്തോ ആലോചിച്ചു ഇരുന്നു 

“പാർവതി?”

“എന്തോ?”

“എന്ത് കൊണ്ടാണ് ഞാൻ നിന്നെ കല്യാണം കഴിക്കാൻ വൈകുന്നതെന്ന് അറിയാമോ?”

കല്യാണം എന്ന് കേട്ടപ്പോൾ അവളുടെ മുഖം ചുവന്നു 

“പറയട്ടെ?”

“ഉം “

“എനിക്കൊരു പാസ്ററ് ഉണ്ട്. പാസ്ററ് എന്ന് പറഞ്ഞാൽ ശരിയാകുമോ എന്ന് അറിയില്ല. പക്ഷെ അത് ഭൂതകാലമാണ്. ഭൂതവും ഭാവിയും ഒക്കെ കണക്റ്റഡ് ആണ് “

“ദേ ലളിതമായ രീതി മതി “

അവൻ ചിരിയോടെ നോക്കി 

“എനിക്കൊരു ചേച്ചി ഉണ്ടായിരുന്നു. ഞങ്ങൾ രണ്ട് പേര് ആയിരുന്നു.. അന്ന് ഞങ്ങൾ ഇവിടെയല്ല താമസിച്ചിരുന്നത്. അച്ഛന്റെ തറവാട്ടിൽ ആയിരുന്നു. എനിക്ക് അന്ന് ഒമ്പത് വയസ്സ് ചേച്ചിക്ക് പത്ത്. ഞങ്ങൾ സ്കൂൾ വിട്ടു വരുകയായിരുന്നു. കുറച്ചു നടക്കണം വീട്ടിലേക്ക്.. ഞാനും ചേച്ചിയും മാത്രം ഉള്ള്. പെട്ടെന്ന് രണ്ടു മൂന്ന് പേര് ഞങ്ങളെ പിടിച്ചു വായും മൂക്കും പൊത്തി ഒരു കെട്ടിടത്തിൽ കൊണ്ട് പോയി. ഞാൻ അന്നേരം തന്നെ ബോധം കെട്ട് വീണു പോയി. ബോധം വരുമ്പോൾ ചേച്ചിയുടെ കരച്ചിൽ കേൾക്കാം. ഞാൻ പേടിച്ചു ഓടി വീട്ടിൽ വന്നു പറഞ്ഞു. അവരോക്ക് കൂടി വന്നു നോക്കുമ്പോൾ ചേച്ചി മരിച്ചു. പോയിരുന്നു.. R, aped.. Br, utally r, aped”

അവൾ നിശ്ചമായ കണ്ണുകളോടെ ഇരുന്നു പോയി 

“പത്തു വയസ്സുള്ള ഒരു കുഞ്ഞിന്റെ ശരീരത്തിൽ ഭയങ്കരമായ ക്രൂ, രതകളായിരുന്നു നടന്നത്.. അതൊന്നും വിവരിക്കുന്നില്ല.. മൂന്ന് പേരായിരുന്നു അവർ. മൂന്ന് പേരെയും എനിക്ക് ഓർമ്മയുണ്ടായിരുന്നു. പോലീസ് അവരെ അറെസ്റ്റ്‌ ചെയ്തു. ഞാൻ സാക്ഷി പറഞ്ഞു. അഞ്ചു വയസ്സുള്ള കുട്ടിയുടെ മൊഴിയിൽ കോടതിക്ക് വിശ്വാസം പോരാഞ്ഞിട്ടാണോ അതോ തെളിവുകൾ അവർ ഇല്ലാതാക്കിയത് കൊണ്ടാണോ എന്ന് അറിയില്ല. കോടതി അവരെ വെറുതെ വിട്ടു. പകരം യഥാർത്ഥ പ്രതികളെ കണ്ടെത്താൻ ഉത്തരവിട്ടു. യഥാർത്ഥ പ്രതികളെ തന്നെ വിട്ടയച്ചിട്ട് പിന്നെ എവിടെ നിന്ന കിട്ടുന്നത്?”

പാർവതി വിതുമ്പി കരഞ്ഞു 

“എന്റെ ഈശ്വര ഇത്രയും ക്രൂ, രത ഒക്കെ..”

കാശി എഴുനേറ്റു 

ഒന്നാം പ്രതി വിൽഫ്രഡ്‌ പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ആസിഡ് കുടിച്ചു മരിച്ചു. നീറി നീറി ഒടുങ്ങി. രണ്ടാമത്തെ പ്രതി മുഹമ്മദ്‌ ഒരു ആക്‌സിഡന്റ്ൽ മരിച്ചു..മൂന്നാമത്തെ പ്രതി ഹക്കീം വിദേശത്ത് ആണ്..പിന്നെ ഒരിക്കലും നാട്ടിലേക്ക് വന്നിട്ടില്ല. വരും. അന്ന് അവനും തീരും “

പാർവതിക്ക് ഒരു ഉൾക്കിടിലം ഉണ്ടായി

അവൻ പറഞ്ഞതിന്റെ അർത്ഥം?

“പാർവതി ഞാൻ അവനെ കൊ, ല്ലും. അതിന് ശേഷവും നിനക്ക് എന്നേ വേണമെങ്കിൽ..ഞാൻ കല്യാണം കഴിക്കാം..”

പാർവതി പൊട്ടിക്കരഞ്ഞു കൊണ്ട് ആ നെഞ്ചിൽ വീണു 

“കുഞ്ഞുങ്ങളെ റേ, പ്പ് ചെയ്തു കൊല്ലുന്ന എന്റെ മുന്നിൽ വരുന്ന എല്ലാ കേസിലെയും ആണുങ്ങളുടെ കാ, ലൻ ഞാനാണ്. എനിക്ക് അവരോട് ക്ഷമിക്കാൻ കഴിയില്ല. ഇനിയും അങ്ങനെ തന്നെ ആയിരിക്കും.. അത് കൊണ്ട് മാത്രം ആണ് നിന്നെ എനിക്ക് എന്റെ ജീവിതത്തിൽ കൂട്ടാൻ പേടി. ഞാൻ ചെയ്യുന്നത്. എന്താണെങ്കിലും ക്രൈം ഈസ്‌ ക്രൈം. ഞാൻ ജയിലിൽ പോകും. നിന്റെ ജീവിതം കൂടി നശിപ്പിച്ചു കളയണ്ട പാർവതി “

അവൾ ആ നെഞ്ചിൽ ഒന്നുടെ അമർത്തി പിടിച്ചു..പിന്നെ മുഖം ഉയർത്തി

“എന്റെ ജീവനാ ഇത്. ജീവിതവും. എന്നേ ഉപേക്ഷിച്ചു പോയ അന്ന് ഞാൻ മരിക്കും “

കാശിയുടെ ഹൃദയം പൊട്ടിപ്പോയി . അവൻ ഒരു വിങ്ങലോടെ അവളെ ചേർത്ത് പിടിച്ചു 

തുടരും…..