അഞ്ചു പ്രതികളെയും കോടതിയിൽ ഹാജരാക്കി. കോടതി പതിനാലു ദിവസത്തേക്ക് അവരെ റിമാൻഡ് ചെയ്തു. കാശിയും ഫെലിക്സും അനാമികയുടെ വീട്ടിൽ പോയിരുന്നു. അവനെ കണ്ടു അവർ പൊട്ടിക്കരഞ്ഞു
“മോനന്ന് പറഞ്ഞതായിരുന്നു ശരി. ഞങ്ങളാണ് അവളെ കേസ് പിൻവലിക്കാൻ നിർബന്ധം പിടിച്ചത്. ഒരു പെൺകുട്ടി അല്ലേ..കേസും കൂട്ടവും ഒക്കെ ആയാൽ കല്യാണം നടക്കണ്ടതല്ലേ.. അത് കൊണ്ട.. ഇനി ഞങ്ങൾക്ക് ആരുമില്ലേ ദൈവമേ ” അവർ അലറി കരഞ്ഞു
കാശിക്ക് ഒത്തിരി നേരം അവിടെ നിൽക്കാൻ സാധിച്ചില്ല. ചേച്ചിയുടെ ബോഡി വീട്ടിൽ കൊണ്ട് വന്നപ്പോൾ അമ്മ കരഞ്ഞത് ഇത് പോലെ ആയിരുന്നു അവൻ ഓർത്തു, എന്ത് മാത്രം പീpe, ഡനങ്ങൾ അനുഭവിച്ചായിരിക്കും അവൾ മരിച്ചിട്ടുണ്ടാകുക. അവന്റെ ഹൃദയം മരവിച്ചു പോയി
പാർവതിയേ കണ്ടിട്ട് രണ്ടാഴ്ച ആയി. വിളിച്ചപ്പോ ചുരുക്കി പറഞ്ഞു. ഒന്നും സംസാരിക്കാൻ ഉള്ള മൂഡല്ല, അവൾക്ക് മനസിലാക്കും. അത് കൊണ്ട് തന്നെ.പിന്നെ വിളിച്ചു ശല്യം ചെയ്തില്ല. ഇപ്പോഴും ആ മുഖം കാണാൻ, മിണ്ടാൻ, മനസ്സ് ഒരുങ്ങിയിട്ടില്ല
കുറച്ചു ദിവസങ്ങൾ കൂടി വേണം. ശാന്തമാകട്ടെ മനസ്സ്
ഫെലിക്സ് ഫ്ലാറ്റിൽ അവന്റെ ഒപ്പം ഉണ്ടായിരുന്നു
“എടാ എന്റെ വീട്ടിൽ ഇനി ആരും താമസിക്കുമെന്ന് തോന്നുന്നില്ല. പപ്പാ ആകെ തളർന്നു പോയി. പപ്പയുടെ പെങ്ങൾ ഒരാളുണ്ട് യൂഎസിൽ ആണ്. ഈ കാര്യം എല്ലാം അറിഞ്ഞു അമ്മാമ്മ വന്നിട്ടുണ്ട്. കുടുംബം തന്നെ രണ്ട് തട്ടിൽ ആയി. പപ്പയെ കുറച്ചു നാളെത്തെക്ക് അമ്മാമ്മ കൊണ്ടു പോകുകയാണ്. ഒന്ന് സമാധാനം ആവട്ടെ. പപ്പാ ആണ് ആദ്യം ബോഡി കണ്ടത്. അതിന്റെ ഷോക്ക് ഇത് വരെ മാറിയിട്ടില്ല ആൾക്ക്. കുറച്ചു പേടി ഒക്കെയുണ്ട്. ഇതിപ്പോ ഒരു ദുരത്മാവിന്റെ പ്രേതം വരും എന്നൊക്കെ ഒരു ആധി. ഞാൻ പറഞ്ഞു പൊക്കോളാൻ “
കാശി ദീർഘ മായി ശ്വസിച്ചു
“അത് നല്ല ഡിസിഷൻ ആണ് “
“എടാ ഞാൻ വേറെ ഒരു ഫ്ലാറ്റ്.. ഇവിടെ തന്നെ നോക്കട്ടെ.. ഇതിൽ തന്നെ ഫോർ sale ഉണ്ടെന്നു പറഞ്ഞു കേട്ടു.. നിനക്ക് ഒരു പ്രൈവസി വേണ്ടെടാ..”
കാശി ആ മുഖത്ത് നോക്കി
“എന്റെ പ്രൈവസി ഒന്നും നി ചിന്തിക്കേണ്ട.പക്ഷെ. നിന്റെ പ്രൈവസി പ്രധാനമാണ്. ശിവയ്ക്ക് ഇടക്ക് വന്നു കാണാൻ ഇവിടെ ചമ്മൽ ഉണ്ടാകും “
കാശിയുടെ മറുപടിയിൽ ഫെലിക്സ് ശരിക്കും ചമ്മി
“എടാ നി ആരോടാ ഈ മറയ്ക്കുന്നത്? അവളെ ഇഷ്ടം ആണെങ്കിൽ കെട്ടി കൂടെ താമസിപ്പിക്ക്. നിന്റെ പപ്പാ പോകും മുന്നേ പറഞ്ഞു വെച്ചു രജിസ്റ്റർ ചെയ്ത മതി”
“ഹിന്ദു ആയതിന്റെ ഒരു പ്രോബ്ലം വരും. പക്ഷെ സാരമില്ല ഞാൻ ഹാൻഡിൽ ചെയ്തോളാം. പക്ഷെ അവളുടെ വീട്ടിൽ?”
“അത് നി നേരിട്ട് ചോദിച്ചു നോക്ക്. അത് വരെ വേറെ ഫ്ലാറ്റ് നോക്കണ്ട. അത് ഉറപ്പ് ആയാല് നിങ്ങൾക്ക് സ്വന്തം ആയി ഒരു ഫ്ലാറ്റ് നോക്കിയ മതി “
ഫെലിക്സ് അവനെ ഒന്ന് hug ചെയ്തു
“താങ്ക്യൂ “
🌹🌹
ചോദ്യം ചെയ്യലിന്റ അഞ്ചാം ദിവസം
“മൂന്ന് പേർക്ക് നല്ല പനിയുണ്ട് സാർ. മറ്റു രണ്ടു പേർക്ക് ചിക്കൻ പോക്സ് ആണ്. ഇവന്മാർ മുംബൈയിൽ നിന്ന് ചിക്കൻ പോക്സ് പിടിപ്പിച്ചു വന്നേക്കുവാണെന്ന് തോന്നുന്നു. പനി തുടങ്ങിയ സ്ഥിതിക്ക് ഇനി അവന്മാർക്ക് അത് തന്നെ ആവും “
വിവേക് തലയാട്ടി
“അഞ്ചിനെയും ഒന്നിച്ചിട്ടേക്ക് ” അവൻ ഓർഡർ കൊടുത്തു
“ശരി സാർ “
അവൻ അവിടെ നിന്ന് ഇറങ്ങി
💥💥
ആൽബിയുടെ ശരീരം വൃണങ്ങൾ കൊണ്ട് നിറഞ്ഞു. അതിവേദനയിൽ അവൻ അലറി കരഞ്ഞു. ഡോക്ടർ ആന്റിബയോട്ടിക് എഴുതി എങ്കിലും അത് കഴിച്ചിട്ട് മാറ്റം ഒന്നുമില്ല
ദിവസം കഴിയും തോറും അഞ്ചു പേരുടെയും ശരീരം ഒരു പോലെ വൃണങ്ങൾ കൊണ്ട് നിറഞ്ഞു..
“ഇത് എന്റെ ചിക്കൻ പോക്സ് അല്ല ” ഒടുവിൽ ജയിൽ ഡോക്ടർ കൺഫേം ചെയ്തു.
“ജനിതക മാറ്റം വന്ന ഏതെങ്കിലും ഒരു വൈറസ് ആയിരിക്കാം. മുംബൈയിൽ ഇവർ ആരോടൊക്കെ ഇടപഴകി എന്ന് അറിയണം. പിന്നെ ഇത് പകരുന്നതാണോ എന്ന് ടെസ്റ്റ് ചെയ്തു നോക്കണം. പകരുമെങ്കിൽ അത് എങ്ങനെ എന്ന് നോക്കണം “
“പക്ഷെ ഇവർ ഇടപഴകിയ മറ്റാർക്കും ഇത് വരെ ലക്ഷണങ്ങൾ കാണിച്ചിട്ടില്ല ” പോലീസ് ഡോക്ടറോട് പറഞ്ഞു
“എന്തായാലും ജയിലിൽ നിന്ന് ഷിഫ്റ്റ് ചെയ്യണം. ഇത്രയധികം ആൾക്കാർ ഉള്ള സ്ഥലം അല്ലെ. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാം. ഐസൊലേഷൻ മതി..” അങ്ങനെ അവരെ ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനമായി
വിവേക് അത് കാശിയെ വിളിച്ചു പറയുകയും ചെയ്തു. അതിന്റ പിറ്റേന്ന് കാശി ഒരാഴ്ച ലീവ് എടുത്തു വീട്ടിലേക്ക് പോയി
തുടരും….
