രുദ്രാക്ഷം – ഭാഗം 28, എഴുത്ത്: വർണ്ണങ്ങൾ ആമി

ഇന്ദ്രന്റെ ബലിഷ്ടമായ കൈകൾ സ്റ്റെല്ലയുടെ അടിവയറിൽ ഒരാവരണം തീർത്തപ്പോൾ സത്യത്തിൽ അവൾ വല്ലാത്തൊരു അവസ്ഥയിലായി പോയി.

തിരിഞ്ഞു വന്നതും അവന്റെ നെഞ്ചിൽ തട്ടിയാണ് നിന്നത്. പെട്ടെന്ന് അവൾ പിന്നിലേക്ക് മാറുവാൻ ശ്രമിച്ചതും അവൻ അവളെ തന്റെ നെഞ്ചിലേക്ക് കൂടുതൽ അടുപ്പിച്ചു.

ഇന്ദ്രേട്ടാ..വിളിക്കുമ്പോൾ അവളുടെ മിഴികൾ വല്ലാണ്ട് പിടഞ്ഞിരുന്നു.

ഹമ്…എന്താടോ.അവൻ ആ മിഴികളിലേക്ക് നോക്കി ചോദിച്ചു.

അത് പിന്നെ, എനിക്ക്…

ഹമ്.. തനിയ്ക്ക്..

എനിക്ക് എന്തോ പോലെ തോന്നുന്നു. ഒന്നു മാറുമോ..

ഒരു പ്രകാരത്തിൽ അവൾ അവനോട് പറയുകയാണ്.

അങ്ങനെ മാറാൻ വേണ്ടിയാണോ ഇത്രയും കഷ്ടപ്പെട്ട് നമ്മൾ ഇവിടെ വരെ വന്നത്. അവൻ ചോദിച്ചതും പെണ്ണിന്റെ ശരീരത്തിൽ പിന്നെയും വിറയൽ പടർന്നു.

നമ്മൾ ഇവിടെ വന്നത് നമ്മളുടെ ഹണിമൂൺ ആഘോഷിക്കുവാൻ ആണ് കേട്ടോ.. അത് മറന്നു പോകരുത്.. തന്റെ പഠിത്തം കഴിയട്ടെ എന്ന് ഓർത്താണ് ഞാൻ ഇത്രയും നാൾ കാത്തിരുന്നത്. ഇനി അത് പറ്റില്ല..

ഇന്ദ്രൻ പറയുമ്പോഴൊക്കെയും അവളുടെ ശരീരത്തിൽ വീണ്ടും വീണ്ടും പടർന്നു.

ആ മുഖത്ത് വിരിയുന്ന ഓരോ ഭാവവും അപ്പാടെ എടുക്കുകയാണ് അവൻ.
സത്യത്തിൽ കടിച്ചു തിന്നുവാൻ തോന്നുന്നുണ്ട്, അതുപോലെയാണ് അവൾ..

ചെറിയൊരു പുഞ്ചിരിയോടെ അവൻ തന്റെ പിടുത്തം അയച്ചതും  ഒരു കോഴിക്കുഞ്ഞിനെ പോലെ അവൾ അകന്നു മാറി ഓടി.

അതേയ്… കുളിച്ചിട്ട് വാടോ. നമ്മൾക്ക് ഫുഡ്‌ കഴിക്കണ്ടേ. എനിക്ക് വല്ലാണ്ട് വിശക്കുന്നുണ്ട്.

അവൻ പറഞ്ഞതും  സ്റ്റെല്ല തലകുലുക്കി.

ആ ബാഗ് എടുത്തു നോക്ക്. തനിക്ക് ആവശ്യമുള്ളതൊക്കെ ഞാൻ അതിൽ വെച്ചിട്ടുണ്ട്  കേട്ടോ.

സ്റ്റെല്ല ചെന്നിട്ട് ബാഗ് തുറന്നു..അതിൽ നിന്നും  ഡാർക്ക് ഗ്രീൻ നിറമുള്ള ഒരു ടോപ്പും പലാസോ പാന്റും അവൾ പുറത്തേക്ക് എടുത്തു.

ബാക്കി ഐറ്റംസ് ഒക്കെ ദേ ആ അകത്തെ കള്ളിയിലുണ്ട് കേട്ടോ. ഇന്ദ്രൻ പറഞ്ഞതും പെണ്ണിന്റെ മുഖം വീണ്ടും ചുവന്നു.

ദോ.. അവിടെ…

അവൻ പിന്നെയും ഉയർത്തിയതും സ്റ്റെല്ല  മാറേണ്ട ഡ്രസ്സുകൾ ഒക്കെ എടുത്ത് വാഷ്റൂമിലേക്ക് ഓടിയിരുന്നു.

അത് കണ്ടുകൊണ്ട് അവൻ ഉറക്കെ ചിരിച്ചു. ഇങ്ങനെയൊരു പെണ്ണ്. ഇതിനെ എങ്ങനെ ഞാൻ…..

ചിരിയോടെ അവൻ ഫോണ് കൈയിലേക്ക് എടുത്തു. അച്ഛമ്മയെ വിളിച്ചിട്ട് തങ്ങൾ ഇവിടെ എത്തിയ കാര്യമൊക്കെ അറിയിച്ചു.

മോളെവിടെ എന്ന് ചോദിച്ചപ്പോൾ അവൾ കുളിക്കുവാനായി കയറിയെന്നും ഇറങ്ങിയിട്ട് വിളിക്കാം എന്നും ഒക്കെ ഇന്ദ്രൻ പറഞ്ഞു.

സ്റ്റേല്ല ആണെങ്കിൽ ആകെ വിസ്തരിച്ചുള്ള കുളിയായിരുന്നു. ഇന്ദ്രൻ കാത്തിരുന്നിട്ട് ഒന്നും അവൾ ഇറങ്ങി വരുന്നില്ല. പാവത്തിനു വല്ലാത്ത പേടി.

ഒടുവിൽ അവൻ ചെന്ന് ഡോറിൽ തട്ടി.

സ്റ്റെല്ല…

ആഹ്…

താൻ ഇതുവരെയായിട്ടും കുളി കഴിഞ്ഞില്ലേ.

മ്മ്…

പിന്നെന്താ ഇറങ്ങി വരാത്തത്..

വരാം…

ആഹ് ശരി ശരി.

അല്പം കഴിഞ്ഞതും സ്റ്റെല്ല ഡോറ തുറന്നിറങ്ങി വന്നു.

ഇന്ദ്രന് കാര്യം പിടികിട്ടി.

തനിക്ക് എന്നെ പേടിയാണോസ്റ്റെല്ല.

അല്ല….

പിന്നെന്താ തന്നെ ഇങ്ങനെ വിറയ്ക്കുന്നത്. താ ൻ ചൂടുവെള്ളത്തിൽ അല്ലേ കുളിച്ചത്.

അതേ…

അവൻ എഴുന്നേറ്റ് അരികിൽ വന്നതും സ്റ്റെല്ല അല്പം പിന്നിലേക്ക് മാറി.

ടോ… ഞാൻ തന്നെ ഒന്നും ചെയ്യത്തില്ല താനിങ്ങനെ പേടിക്കൊന്നും വേണ്ട.തന്റെ നിൽപ്പും ഭാവവും ഒക്കെ കണ്ടാൽ ഓർക്കും ഞാൻ ഏതോ ഭീകരനാണെന്ന്.കഷ്ടം.

അവൻ അത്ര ഇഷ്ടപ്പെടാത്ത മട്ടിൽ പറഞ്ഞു കൊണ്ട് കുളിക്കുവാനായി കയറിപ്പോയി. ആണെങ്കിൽ അവൻ പോകുന്നത് നോക്കി  നഖവും കടിച്ചു നിൽക്കുകയാണ്.

എങ്ങനെയാണോ..പേടിയാകുന്നു.. ശോ… വരേണ്ടിയിരുന്നില്ല.. അവൾക്ക് ശ്വാസം മുട്ടും പോലെ തോന്നി.

ഇന്ദ്രൻ അഞ്ചു മിനിറ്റിനുള്ളിൽ കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങി വന്നു.

നമുക്ക് താഴേക്ക് പോയി ഫുഡ് കഴിക്കാം ഇവിടെ ഒരു നല്ല റസ്റ്റോറന്റ് ഉണ്ട്.

അവൻ പറഞ്ഞതും സ്റ്റെല്ല തലകുലുക്കി നോടൊപ്പം അങ്ങനെ  റസ്റ്റോറന്റിലേക്ക് പോയി ഒരുപാട് സ്പെഷ്യൽ ഫുഡ് ഐറ്റംസ് ഒക്കെ അവിടെ ഉണ്ടായിരുന്നു.സ്റ്റെല്ല യ്ക്ക് ഏറ്റവും ഇഷ്ടം ബിരിയാണിയായിരുന്നു. അവൾ അതാണ് ഇന്ദ്രനോട് പറഞ്ഞത്. ഇന്ദ്രൻ നോൺവെജ് ഒന്നും കഴിക്കാറില്ല. എന്നാൽ സ്റ്റെല്ലയ്ക്ക് വാങ്ങി കൊടുക്കും. അവൻ വെജ് ഫ്രൈഡ്രൈസ് ഗോബീ മഞ്ചൂരിയനും ഓർഡർ ചെയ്തു.

ഇരുവർക്കും ഉള്ള ഫുഡ് വൈകാതെ തന്നെ എത്തിയിരുന്നു.

സ്റ്റെല്ല യുടെ എതിർവശത്തിരുന്നവൻ ഇടയ്ക്കൊക്കെ അവളെ പാളി നോക്കുന്നുണ്ട്. ആദ്യം ഒന്ന് അവൾ ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് ഒന്ന് രണ്ട് തവണ അവളും അയാളെ നോക്കി.

ആ സമയത്തു അയാൾ അവളെ നോക്കി ഒന്ന് കണ്ണ് ഇറക്കി. എന്നിട്ട് ചുണ്ടുകൊണ്ട് അവൾക്ക് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചു.

പെട്ടെന്ന് അവൾ വല്ലാതെ ആയി. ഇന്ദ്രനെ നോക്കിയപ്പോൾ അവൻ ഭക്ഷണം ആസ്വദിച്ചിരുന്നു കഴിക്കുകയാണ്.

സ്റ്റേല്ലയും പെട്ടെന്ന് പാത്രത്തിലേക്ക് മുഖം പൂഴ്ത്തി യിരുന്നു കഴിച്ചു.

തനിക്ക് എന്തെങ്കിലും വേണോ എന്ന് ഇന്ദ്രൻ ചോദിച്ചപ്പോൾ അവൾ പെട്ടെന്ന് മുഖമുയർത്തി.

വേണ്ട നമുക്ക് റൂമിലേക്ക് പോകാം…അവൾ മറുപടിയും കൊടുത്തു.

എന്തുപറ്റി തനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ…

അവളുടെ മുഖത്തെ പരവേശം കണ്ട് ഇന്ദ്രൻ ചോദിച്ചു.

ഇല്ല.. കുഴപ്പമൊന്നുമില്ല നമുക്ക് പെട്ടെന്ന് പോയാൽ മതി. അവൾ പറഞ്ഞു.

മ്മ്….ഒന്നും മൂളിഎങ്കിലും ഇന്ദ്രനു എന്തൊക്കെയോ പന്തികേട് പോലെ തോന്നി..

സ്റ്റേല്ലടെ നോട്ടം കണ്ട് അവൻ പെട്ടെന്ന് മുഖം തിരിച്ചു നോക്കിയതും  എതിർ സൈഡിൽ ഇരുന്നവൻ അവന്റെ ദൃഷ്ടിയും മാറ്റിയിരുന്നു.

തുടരും….