രുദ്രാക്ഷം – ഭാഗം 33, എഴുത്ത്: വർണ്ണങ്ങൾ ആമി

ഇന്ദ്രന്റെ വയറിൽ ചുറ്റിപ്പിടിച്ചുകൊണ്ട് സ്റ്റെല്ല കിടക്കുകയാണ്.. വേദന കാരണം ഇടയ്ക്ക് എല്ലാം അവളുടെ മുഖം ചുളിഞ്ഞു.

സ്റ്റെല്ല….

ഹ്മ്…

ഞാൻ ഇത്തിരി ചൂട് പിടിച്ചു തരട്ടെ.

വേണ്ട.. ഇന്ദ്രേട്ടൻ എണീറ്റ് പോകണ്ട.?അവൾ പിന്നെയും പിടുത്തം മുറുക്കി.

എന്ന് പറഞ്ഞാൽ എങ്ങനെയാ പെണ്ണെ. ഇത്തിരി ചൂട് പിടിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസമാകും.

വേണ്ട.. അതൊന്നും വേണ്ട.. ഏട്ടൻ എന്റെ അരികിൽ നിന്ന് പോവല്ലേ…
കൊച്ചു കുഞ്ഞിനെപ്പോലെ അവൾ പറയുകയാണ്.

എന്നാൽ സ്റ്റെല്ലയെ വഴക്കു പറഞ്ഞിട്ട് ഇന്ദ്രൻ എഴുന്നേറ്റ്..ഹോട്ട് വാട്ടർ ബാഗ് എടുത്തു.

ചെരിഞ്ഞുകിടക്കുന്നവളുടെ അരികിലേക്ക് വന്നിരുന്നു..

ടോപ്പ് പിടിച്ച് മേൽപ്പോട്ട് ഉയർത്താൻ തുനിഞ്ഞതും സ്റ്റെല്ല അതിന് സമ്മതിച്ചില്ല. പെട്ടെന്ന് അവൾ അവന്റെ വലം കയ്യിൽ പിടുത്തം ഇട്ടു.

എന്താ പെണ്ണേ….

ഞാൻ ചെയ്തോളാം…

ഞാൻ ചെയ്തു തന്നന്നു കരുതി നിനക്ക് എന്തെങ്കിലും പറ്റുമോന്ന് നോക്കട്ടെ.
പറയുന്നതിനൊപ്പം അവൻ ബലമായി തന്നെ അവളുടെ പിടുത്തം വിടിവിച്ചുകൊണ്ട് ആ ടോപ് ഉയർത്തി.. അവളുടെ ആലില വയറു വല്ലാണ്ട് വിറ കൊണ്ടുപോയി.

ഇന്ദ്രൻ സത്യത്തിൽ ആദ്യമായിട്ട് കാണുകയാണ്. ഒറ്റ വരിയിൽ തീർത്ത സ്വർണ്ണ രാജികൾ. അതിന്റെ താഴേയായി അവളുടെ ***. അത് കണ്ടതും ഇന്ദ്രന്റെ ശരീരത്തിൽ ഒരു വേലിയേറ്റം ഉണ്ടായി.

സ്റ്റെല്ലാ പെട്ടെന്ന് ടോപ്പ് പിടിച്ച് താഴേക്ക് ആക്കുവാൻ ഒരു ശ്രമം നടത്തി.
ഇന്ദ്രൻ തന്റെ മുഖം ഒന്ന് കുടഞ്ഞുകൊണ്ട്  മെല്ലെയവൾക്ക് ചൂട് വെച്ചു കൊടുത്തു..

വേദന പൊയ്ക്കോളും.. നീ കണ്ണടച്ച് കിടന്നു ഉറങ്ങിക്കോ പെണ്ണെ. ഇന്ദ്രൻ അവളുടെ നെറുകയിൽ തഴുകി.

കുറച്ചുനേരം അതേ കിടപ്പ് കിടന്നിട്ട് സ്റ്റേല്ലയും മഴക്കത്തിലേക്ക് വീണു…

ആ ഉറക്കം വെടിഞ്ഞ് അവൾ എഴുന്നേറ്റത് പിറ്റേദിവസം രാവിലെ ആയിരുന്നു.

സ്റ്റെല്ല എഴുന്നേറ്റ് വന്നപ്പോൾ ഇന്ദ്രൻ അരികിൽ ഇല്ല. അവൾ ഫ്രഷ് ആവാനായി പെട്ടെന്ന് വാഷ് റൂമിലേക്ക് പോയി.

പീരിയഡ്സ് ആയതുകൊണ്ട് കുളിച്ചിറങ്ങിയാണ് വന്നത്..

നേരെ അടുക്കളയിലേക്ക് ചെന്നപ്പോൾ അച്ഛമ്മയും സഹായത്തിന് നിൽക്കുന്ന ചേച്ചിയും കൂടി തൊടിയിൽ നട്ടിരിക്കുന്ന പച്ചക്കറി തോട്ടത്തിലാണ്.

അച്ഛമ്മേ….സ്റ്റെല്ല വിളിക്കുന്ന കേട്ട് അച്ഛമ്മ തിരിഞ്ഞുനോക്കി.

മോളെ…. നമ്മുടെ മത്തൻ വിളഞ്ഞു ട്ടോ. ഇങ്ങട് വന്നേ, നോക്ക്യേ നീയ്.
അച്ഛമ്മ കൈ കാണിച്ചു വിളിച്ചതും സ്റ്റെല്ല അവരുടെ അരികിലേക്ക് പോയി.

രണ്ട് വലിയ മത്തങ്ങാ കിടക്കുന്നുണ്ട്.. അച്ഛമ്മയുടെ ചെറിയ പച്ചക്കറി തോട്ടമാണ്. അവിടെ ഇല്ലാത്തതായി യാതൊരു ഒന്നുമില്ല. വളരെ ഭംഗിയായിട്ടാണ് അച്ഛമ്മ അവയെല്ലാം ശുശ്രൂഷിച്ചു പോരുന്നത്. സ്റ്റെല്ലയും ഇത്തിരി നേരം അച്ഛമ്മയും ആയി അതിലെ നടന്നു..

ആ സമയത്ത് ആയിരുന്നു പുറത്ത് എവിടെയോ പോയിട്ട് ഇന്ദ്രൻ വന്നത്.

നീ എവിടെ പോയതാ മോനെ. കാലത്തെ ഞാൻ എണീറ്റപ്പോൾ വണ്ടിയും ഇവിടെ കണ്ടില്ല. ഞാൻ കരുതി മോൻ അമ്പലത്തിൽ പോയതാണെന്ന്.

അമ്പലത്തിൽ പോയതല്ല അച്ഛമ്മേ.. മറ്റൊരാളെ കാണാൻ പോയത്. അത് പറയുമ്പോൾ ഇന്ദ്രന്റെ മുഖം വലിഞ്ഞു മുറുകി.

സ്റ്റെല്ലയ്ക്കത് കണ്ടതും ഭയം തോന്നി…അരുതാത്തത് എന്തെങ്കിലും പിന്നെയും സംഭവിച്ചോ എന്ന് അവൾ ഭയന്ന്. വിറച്ചുകൊണ്ട് അവൾ ഇന്ദ്രനെ നോക്കി..

അപ്പോഴും അവന്റെ മുഖം ഗൗരവത്തിൽ തന്നെയായിരുന്നു.

ദിവസങ്ങൾ കടന്നുപോയി. സ്റ്റെല്ലയുടെ പീരിയഡ്‌സ് കഴിഞ്ഞു. അവൾ പതിയെ പഴയതുപോലെ ഉഷാറായി

ഇന്ദ്രൻ അവളോട് കൂടുതൽ സ്നേഹവും കരുതലും കാണിച്ചു.

അവനറിയാമായിരുന്നു, അവൾക്ക് അവന്റെ പിന്തുണ ആവശ്യമാണെന്ന്.
ഒരു ദിവസം വൈകുന്നേരം, ഇന്ദ്രനും സ്റ്റെല്ലയും പൂന്തോട്ടത്തിൽ അച്ഛമ്മയോടൊപ്പം സമയം ചെലവഴിക്കുകയായിരുന്നു. .

പഴയ കാര്യങ്ങളൊക്കെ പറഞ്ഞു അച്ഛമ്മ കുറെ നേരം ഇരുന്നു. അച്ഛമ്മ യ്ക്കു ഇന്ദ്രനും സ്റ്റെല്ല യും ജീവന്റെ ജീവനാണ്.

അന്ന് രാത്രിയിൽ കിടക്കാൻ നേരം ഇന്ദ്രൻ സ്റ്റല്ലയോട് ഒരു കാര്യം പറഞ്ഞു.

സ്റ്റെല്ല, എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്.” സ്റ്റെല്ലയുടെ ഉള്ളിൽ ചെറിയൊരു വെപ്രാളം തോന്നി. ഇന്ദ്രന്റെ മുഖത്ത് ഗൗരവം കണ്ടപ്പോൾ അവൾക്ക് എന്തോ പേടിയായി.

“എന്താ ഏട്ടാ?” അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

“നിനക്കറിയാല്ലോ, നമ്മൾ ഏത് സാഹചര്യത്തിൽ വിവാഹിതരായവരാന്നു. നിന്റെ ആഗ്രഹം ഞാൻ സാധിപ്പിച്ചു തന്നു. നീ പഠിച്ചു, പരീക്ഷ എഴുതി. ഇത്രത്തോളം ആയി.

ഇന്ദ്രൻ ഒന്ന് നിർത്തി

“എനിക്ക് നിന്നെ എന്റെ ജീവിതത്തിൽ വേണം, സ്റ്റെല്ല. എല്ലാ അർത്ഥത്തിലും.”

സ്റ്റെല്ലയുടെ ഉള്ളിൽ ചെറിയൊരു വെപ്രാളം തോന്നി. ഇന്ദ്രന്റെ മുഖത്ത് ഗൗരവം കണ്ടപ്പോൾ അവൾക്ക് എന്തോ പേടിയായി.

“എന്താ ഏട്ടാ?” അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

“നിനക്കറിയാല്ലോ, നമ്മൾ ഏത് സാഹചര്യത്തിൽ വിവാഹിതരായവരാന്നു. നിന്റെ ആഗ്രഹം ഞാൻ സാധിപ്പിച്ചു തന്നു. നീ പഠിച്ചു, പരീക്ഷ എഴുതി. ഇത്രത്തോളം ആയി. ഇന്ദ്രൻ ഒന്ന് നിർത്തി. “എനിക്ക് നിന്നെ എന്റെ ജീവിതത്തിൽ വേണം, സ്റ്റെല്ല. എല്ലാ അർത്ഥത്തിലും.”

ഇന്ദ്രൻ തുടർന്നു, “നിനക്കറിയാല്ലോ, നമ്മൾ തമ്മിലുള്ള വിവാഹം ഒരു പ്രത്യേക സാഹചര്യത്തിൽ നടന്നതാണ്. നിന്റെ പഠനവും ഭാവിയുമായിരുന്നു അന്ന് എന്റെ മനസ്സിൽ. എന്റെ വാക്ക് ഞാൻ പാലിച്ചു. നീ പഠിച്ചു, പരീക്ഷയെഴുതി. ഇനി നിന്റെ ഇഷ്ടം എന്താണെന്ന് എനിക്കറിയണം. എന്റെ കൂടെ ഈ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നീ തയ്യാറാണോ?”

സ്റ്റെല്ലയുടെ കണ്ണുകൾ നിറഞ്ഞു. ഇന്ദ്രൻ തന്ന പിന്തുണയും സ്നേഹവും അവൾക്ക് വാക്കുകളാൽ വിവരിക്കാൻ കഴിഞ്ഞില്ല. അവന്റെ കണ്ണുകളിലെ ആത്മാർത്ഥത അവൾ കണ്ടു. ഒരു നിമിഷം അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

“സ്റ്റെല്ല, നീ ഒന്നും പറയുന്നില്ലേ?” ഇന്ദ്രൻ അവളുടെ കൈയ്യിൽ പതിയെ പിടിച്ചുകൊണ്ട് ചോദിച്ചു. അവൾ തലയുയർത്തി ഇന്ദ്രന്റെ കണ്ണുകളിലേക്ക് നോക്കി.

“ഏട്ടാ… എനിക്ക്… എനിക്ക് സന്തോഷം കൊണ്ട് എന്തു പറയണമെന്നറിയില്ല. എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു ദിവസം വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. ഏട്ടൻ എന്റെ കൂടെയുണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ട.”
അവളുടെ വാക്കുകൾ ഇന്ദ്രനെ സന്തോഷിപ്പിച്ചുഅവൻ അവളെ ചേർത്തുപിടിച്ചു.

“അപ്പോൾ, ഇത് നമ്മുടെ പുതിയ തുടക്കമാണ്, സ്റ്റെല്ല.” അവർ കുറച്ചുനേരം നിശബ്ദമായി പരസ്പരം ചേർന്നിരുന്നു. മുറിയിൽ പ്രണയത്തിന്റെ ഒരു നേർത്ത സുഗന്ധം നിറഞ്ഞു.

ഇന്ദ്രൻ പതിയെ അവളുടെ നെറ്റിയിൽ ചുംബിച്ചു. അവന്റെ ചുണ്ടുകൾ അവളുടെ കവിളിലൂടെ സഞ്ചരിച്ച് കഴുത്തിലേക്കിറങ്ങി. സ്റ്റെല്ലയുടെ ദേഹം കോരിത്തരിച്ചു. അവൾ കണ്ണുകളടച്ച് അവന്റെ സ്നേഹം ഏറ്റുവാങ്ങി.
ഇന്ദ്രന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഒഴുകി നീങ്ങുമ്പോൾ, അവളുടെ ഹൃദയമിടിപ്പ് കൂടി.

അവന്റെ തലോടലുകൾ അവളിൽ പുതിയൊരുണർവ് പകർന്നു. സ്റ്റെല്ല പതിയെ ഇന്ദ്രന്റെ ഷർട്ടിൽ പിടിമുറുക്കി. ഇന്ദ്രൻ അവളെ കട്ടിലിലേക്ക് കിടത്തി, പതിയെ അവളുടെ മേലേക്ക് ചാഞ്ഞു. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലും പിന്നീട് നെഞ്ചിലും പതിഞ്ഞു. ഓരോ ചുംബനവും അവളിൽ പുതിയൊരു വികാരം ഉണർത്തി.

അവൾ പതിയെ കണ്ണുകൾ തുറന്ന് ഇന്ദ്രനെ നോക്കി. അവന്റെ കണ്ണുകളിൽ പ്രണയവും വാത്സല്യവും ഒരുപോലെ നിറഞ്ഞിരുന്നു. ഇന്ദ്രൻ അവളുടെ വസ്ത്രങ്ങൾ ഓരോന്നായി മാറ്റി. അവളുടെ നാണം കലർന്ന മുഖം അവൻ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. ആദ്യമായിട്ടായിരുന്നു അവൾ ഇങ്ങനെ ഒരാളുടെ മുന്നിൽ പൂർണ്ണമായി കീഴടങ്ങുന്നത്.

അവന്റെ ഓരോ സ്പർശനവും അവളിൽ പുതിയൊരു ലോകം തുറന്നു. ഇന്ദ്രൻ അവളെ തന്റെ കൈകളിൽ കോരിയെടുത്ത്, അവരുടെ പ്രണയം പൂർണ്ണമാക്കാൻ തുടങ്ങി. വേദനയുടെ നേർത്തൊരംശം ഉണ്ടായിരുന്നെങ്കിലും, അത് സ്നേഹത്തിന്റെ ലഹരിയിൽ അലിഞ്ഞില്ലാതായി. ഇരുവരും പരസ്പരം കൂടുതൽ അടുത്തു, അവരുടെ ആത്മാക്കൾ ഒന്നായിച്ചേർന്നു.
നാളെയുടെ പ്രഭാതത്തെക്കുറിച്ചുള്ള പ്രതീക്ഷയിൽ, പുതിയൊരു ജീവിതത്തിന്റെ തുടക്കത്തിൽ, ആ രാത്രി അവർ പ്രണയത്തിൽ ലയിച്ചു. പുലർച്ചെ വരെ അവർ പ്രണയത്തിന്റെ മാന്ത്രിക ലോകത്ത് വിഹരിച്ചു

തുടരും….

Pls സപ്പോർട്ട്