രുദ്രാക്ഷം – ഭാഗം 41, എഴുത്ത്: വർണ്ണങ്ങൾ ആമി

താൻ ട്രാപ്പിൽ പെട്ടുപോയി എന്നുള്ളത് അർജുന് മനസ്സിലായി അതിൽനിന്നും രക്ഷ നേടാൻ ഒരേയൊരു വഴി മാത്രമാണ് ഉള്ളതൊന്നും അവന് പിടികിട്ടി. ചിന്മയിയോട് കാര്യങ്ങളൊക്കെ പറയുക എന്നത് തന്നെ..കുറച്ച് റഫ് ആയിട്ട് തന്നെ അവളോട് പെരുമാറാൻ അവൻ തീരുമാനിച്ചു. ഇനി സോഫ്റ്റ്കോനർ വല്ലോം തോന്നി പെണ്ണ് കല്യാണത്തിന് സമ്മതിച്ചാൽ തനിക്ക് പണിയാകുമെന്ന് അവൻ ഓർത്തു.

അതുകൊണ്ട് അവളെ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയാൻ അർജുൻ തീരുമാനമെടുത്തിരുന്നു.

എന്തായാലും ആന്റിയെ ചിന്മയയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ ആന്റി അല്ലല്ലോ തന്നെ വിവാഹം കഴിക്കുന്നത്, അവരുടെ മകൻ അല്ലേ. ഈയൊരു പ്രായത്തിൽ തനിക്കൊരു വിവാഹം വേണ്ടെന്ന് തന്നെ അവൾ ഉറപ്പിച്ചു. അതുകൊണ്ട് അവളും അർജുനോട് കാര്യങ്ങൾ തുറന്നു പറയാനായി കാത്തിരുന്നു.

ചായ കൊണ്ടുവന്ന് കൊടുക്കുവാൻ ആയി രേഷ്മയും ശ്രീദേവിയും ചിന്മയിയെ വിളിച്ചു.
മനസ്സില്ല മനസ്സോടെയാണ് അവൾ ചായയുമായി വന്നത്. അർജുൻ ആണെങ്കിൽ അവളെ നോക്കിയതേയില്ല… അവൾ തിരിച്ചും.

ബാക്കിയുള്ളവരൊക്കെ ഒരുപാട് തമാശകൾ പറഞ്ഞ് ഉറക്കെ ചിരിക്കുന്നുണ്ടെങ്കിലും ചിന്മയി അർജുൻ ചായ കൊടുത്തിട്ട് പുറകിലേക്ക് മാറിപ്പോയി നിന്നു..

കുട്ടികൾ രണ്ടാളും തുറന്നു സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം എന്ന് പറഞ്ഞ് മനോജ് അങ്കിൾ വന്നിട്ട് അർജുന്റെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. ശ്രീദേവിയാണ് ചിൻമയിയെ ഒരു മുറിയിലേക്ക് കൊണ്ടുപോയത്..

ആ മുറിയിൽ വച്ചാണ് അർജ്ജുനും ചിമ്മു വും പരസ്പരം കാണുന്നത്.. വലിഞ്ഞു മുറുകെ മുഖത്തോടെ ദേഷ്യത്തിൽ നിൽക്കുകയാണ് അർജുൻ.

എനിക്കൊരിക്കലും തന്നെ വിവാഹം കഴിക്കാൻ ഇഷ്ടമില്ല എന്റെ സങ്കല്പത്തിലുള്ള പെണ്ണ് ഇങ്ങനെയല്ല കുറച്ചു മോഡേൺ ആയിട്ടുള്ള ക്യാരക്ടർ ആണ് എനിക്കിഷ്ടം താൻ ഒരുമാതിരി പഴങ്കഞ്ഞി പരുവം,, തലമുടി നിറയെ എണ്ണയും കോരി വെച്ച്, കണ്ണുവെഴുതി മുടിയിൽ ചൂടി നിൽക്കുന്ന പെൺകുട്ടികൾ ഒക്കെ കഥകളിൽ മാത്രമേ ഉള്ളൂ എനിക്ക് കുറച്ച് സങ്കല്പങ്ങളൊക്കെയുണ്ട് അതുകൊണ്ട്, തന്നെപ്പോലെ ഒരു പെണ്ണിനു വേണ്ടി എന്റെ ജീവിതം കളയുവാൻ ഞാൻ ഒരുക്കമല്ല…

അർജുൻ യാതൊരു മുഖവുരയും കൂടാതെ പെട്ടെന്ന് പറഞ്ഞതും പാവം ചിമ്മു വിഷമിച്ചു പോയിരുന്നു.. ആദ്യമായിട്ടാണ് ഒരുവൻ തന്റെ മുഖത്ത് നോക്കി ഇത്രയും ക്രൂരമായി സംസാരിക്കുന്നത് തന്നെ കാണാൻ ഒരു ചന്തമൊക്കെ ഉണ്ടെന്നായിരുന്നു അതുവരെയുമുള്ള ചിമ്മു വിന്റെ ധാരണ. ഇത് തനിക്ക് യാതൊരു സൗന്ദര്യം ഇല്ലെന്നും പറഞ്ഞ് അയാളുടെ സങ്കല്പത്തിലുള്ള പെണ്ണ് അല്ലെന്നും പറഞ്ഞു തന്നെ അധിക്ഷേപിച്ചവനെ ഇത്തിരി പകയോടെയാണ് ചിമ്മു നോക്കിയത്.

ഈ വിവാഹത്തിന് സമ്മതമല്ലെന്ന് നീ പറഞ്ഞോണം. ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം. കണ്ണ് നിറച്ചുകൊണ്ട് അരികിൽ നിൽക്കുന്നവളെ നോക്കി അർജുൻ പറഞ്ഞു.. അവൾ ആണെങ്കിൽ ഒരക്ഷരം പോലും മറുത്തു സംസാരിച്ചില്ല.

എന്നോടൊപ്പം ജോലി ചെയ്യുന്ന പല പെൺകുട്ടികളുടെയും വിവാഹാലോചനകൾ എന്നെ തേടി വരുന്നുണ്ട് ഒരേ പ്രൊഫഷനിൽ ഉള്ളവർ ആണെങ്കിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുവാനും പറ്റും എനിക്ക് അതൊക്കെയാണ് താല്പര്യം . അല്ലാണ്ട് തന്നെപ്പോലെ ഇത്രയും ചെറിയ ഒരു പെൺകുട്ടിയെ എനിക്ക് ഒരിക്കലും എന്റെ ജീവിതത്തിലേക്ക് അക്സ്പെറ്റ് ചെയ്യാൻ പറ്റില്ല…

തനിക്ക് സൗന്ദര്യമുണ്ട് കാണാൻ അതീവ സുന്ദരിയാണെന്നൊക്കെ എന്റെ അമ്മ പറഞ്ഞപ്പോൾ ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ചു പോയി… അതുകൊണ്ട് ജസ്റ്റ് ഇവിടെ വരെ വന്നതാണ്,, നേരിട്ട് കണ്ടല്ലോ സന്തോഷം…പുച്ഛഭാവത്തിൽ പറഞ്ഞിട്ട് അർജുൻ പുറത്തേക്ക് ഇറങ്ങി.

ചെറിയ പുഞ്ചിരിയോടെ നടന്നുവരുന്ന അർജുനെ കണ്ടതും എല്ലാവരും കരുതിയത് അർജുന് അവളോട് സംസാരിച്ചപ്പോൾ ഇഷ്ടമായി എന്നായിരുന്നു. ഇന്ദ്രനും അച്ഛമ്മയും ഒക്കെ പരസ്പരം നോക്കി ചെറുതായി ഒന്ന് മന്ദഹസിച്ചു.

സംസാരിച്ചോ മോനെ..പ്രദീപ് ചോദിച്ചതും അർജുൻ തലയിളക്കി.

കാര്യങ്ങളൊക്കെ ഞാൻ ചിൻമയി യോട് പറഞ്ഞിട്ടുണ്ട്. എനിക്ക് അയാളെ ഇഷ്ടപ്പെട്ടു. നല്ല പെൺകുട്ടിയാണ്, എന്റെ കുടുംബത്തോട് യോജിച്ച് പോകുന്നവളാണെന്ന് എനിക്ക് മനസ്സിലായി… ഈ വിവാഹത്തിന് എനിക്ക് താല്പര്യവുമുണ്ട്..ബാക്കി കാര്യങ്ങളൊക്കെ അയാളു കൂടി ആലോചിച്ചു തീരുമാനിക്കട്ടെ. അതല്ലേ ശരി…

അർജുൻ പറഞ്ഞതും എല്ലാവരും സന്തോഷംത്തോടെ തല കുലുക്കി.

ആലോചിക്കാൻ ഒന്നുമില്ല….. അർജുനേട്ടൻ പറഞ്ഞതുപോലെ എനിയ്ക്കും ഈ വിവാഹത്തിന് സമ്മതമാണ്…പെട്ടെന്നായിരുന്നു വാതിൽ പടിയിൽ നിന്നുകൊണ്ട് ചിൻമയി പറഞ്ഞത്.

നിറഞ്ഞ സന്തോഷത്തോടെ എല്ലാവരും അവളുടെ വാക്കുകൾ കേട്ടപ്പോൾ അർജുന്റെ മുഖം ഇരുണ്ടു.

തുടരും……

നിങ്ങളുടെ അഭിപ്രായം ഒരു ചെറിയ ഇമോജി എങ്കിലും ആയിട്ട് എനിക്ക് പോസ്റ്റ് ചെയ്യണേ.