രുദ്രാക്ഷം – ഭാഗം 47, എഴുത്ത്: വർണ്ണങ്ങൾ ആമി

തന്നെ പേടിയാണെന്ന് പറഞ്ഞു അരികിലിരുന്ന് കരയുന്ന ചിൻമയിയെ കണ്ടതും അർജുന് പിന്നെയും ദേഷ്യം കൂടി.

അർജുൻ നീ എന്തിനാണ് മോളോട് ഇങ്ങനെ ദേഷ്യത്തിൽ പെരുമാറുന്നത് അതുകൊണ്ടല്ലേ ഇവൾ കരയുന്നത്.

സ്റ്റെല്ല വഴക്ക് പറഞ്ഞതും അർജുന്റെ മുഖം ഇരുണ്ടു..

പല്ല് ഞെരിച്ചു പിടിച്ചു കൊണ്ട് അവൻ വീടെത്തും വരെ ഇരുന്നത്

വലിയൊരു ഇരു നില മാളികയുടെ മുൻപിലായി വണ്ടി കൊണ്ട് വന്നു നിറുത്തിയപ്പോൾ ചിൻമയി മുഖമുയർത്തി നോക്കി.

മോളെ.. ഇവിടെയിരിക്ക് കേട്ടോ. അമ്മ പോയി വിളക്കൊക്കെ എടുത്തു വെയ്ക്കട്ടെ.. എന്നിട്ട് രണ്ടാളും ഇറങ്ങിയ മതി.

അവർ പുറത്തേക്ക് പോയതും അർജുന്നും ചിൻമയിയും മാത്രമായി വണ്ടിയില്.
അവൾക്കാണെങ്കിൽ പേടി കാരണം ഒന്നും മേലാത്ത അവസ്ഥ..

വലിഞ്ഞു മുറുകിയ മുഖത്തോടെ അർജുൻ ഫോണിൽ നോക്കി ഇരിക്കുന്നത് അവൾ മുഖംതിരിച്ചു നോക്കിയപ്പോൾ കണ്ടു.

ആരൊക്കെയോ കാറിന്റെ അരികിലേക്ക് വന്നു.

ഇറങ്ങി വാ മക്കളെ.. സമയം ആയി. ഇന്ദ്രന്റെ അമ്മാവന്റെ മകൾ രാജേശ്വരി ആന്റിയാണ്.

അർജുൻ ഒന്ന് മന്ദഹസിച്ചു കൊണ്ട് ഡോർ തുറന്നു..പിന്നാലെ ചിമ്മുവും.

മോളെ…. അറിയോ എന്നേ…ആന്റി ചോദിച്ചതും അവൾ വെറുതെ തല കുലുക്കി.

അർജുൻ.. ഒന്ന് പരിചയപ്പെടുത്തി കൊടുക്ക് കേട്ടോ മോനേ..

ഇത് രാജേശ്വരിആന്റി.. അച്ഛന്റെ അമ്മാവന്റെ മകളാണ്.
അർജുന്റെ ശബ്ദം മുഴങ്ങിയതും അവൾ വീണ്ടും തല കുലുക്കി.

മോളെ….സ്റ്റെല്ല യുടെ സ്നേഹത്തോടെ യുള്ള വിളയൊച്ച കേട്ടതും അവൾ അവിടേക്ക് നോക്കി. കുറച്ചു പെൺകുട്ടികൾ താലവുമായി വരികയാണ്…അവരുടെ നടുക്ക് നിലവിളക്കുമായി അമ്മയും.. പിന്നെയും ഏതൊക്കെയോ സ്ത്രീകളുണ്ട്. അവരൊക്കെ കല്യാണ കഴിഞ്ഞു ഫോട്ടോ എടുക്കാൻ വന്നതാണല്ലോ എന്ന് ചിമ്മു ഓർത്തു.

വലിയ സാരിയും ഒതുക്കി പിടിച്ചു കൊണ്ട് ചിമ്മു അർജുന്റെ പിന്നിൽ നിന്നപ്പോൾ ആരോ വന്നിട്ട് അവളെ മുൻപിലേക്ക് കയറ്റി അവന്റെ ഒപ്പം നിറുത്തി

ഇവിടെ നിൽക്കണം കേട്ടോ..

ഇരുവരുടെയും പാദത്തിൽ ഒന്ന് രണ്ട് കുട്ടികൾ വെള്ളം തളിച്ചു. ആരോ വന്നിട്ട് ഒരു തളികയിൽ കർപ്പൂരം ഒഴിഞ്ഞു.

സ്റ്റെല്ല നീട്ടിയ നിലവിളക്ക് പാവം ചിന്മയിയെ വിറക്കുകയായിരുന്നു.

വിളക്ക് കയ്യിൽ നിന്നും താഴേക്ക് പോകല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് അവൾ കയറി വരുന്നത്.

പെൺകുട്ടി വലതുകാൽ വെച്ചുകൊണ്ട് ആദ്യത്തെ പടിയിൽ കയറിയതും കുറെ ആളുകൾ ചേർന്ന് കുരവ വിളിച്ചു.

ഇരുവരെയും പൂജാമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയത് അച്ഛമ്മ ആയിരുന്നു.

അവിടെ ചെന്ന് വിളക്ക് സമർപ്പിച്ച് പ്രാർത്ഥിച്ചു. ശേഷം രണ്ടാളെയും അകത്തളത്തിലേക്ക് കൊണ്ടുവന്നു ഇരുത്തി.

പാലും കദളിപ്പഴവും പഞ്ചസാരയും ചേർന്നു നുറുക്കിയ മിശ്രിതമാണ് മധുരം വെപ്പ് ചടങ്ങിനായി എടുത്തത്. അച്ഛമ്മയും ഇന്ദ്രനും വേണ്ടപ്പെട്ട ആളുകളും ഒക്കെ ഇരുവർക്കും മധുരം കൊടുത്തു. ഏറ്റവും ഒടുവിലായി സ്റ്റെല്ലയും.

അത് കഴിഞ്ഞ് വീണ്ടും കുറേനേരം ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. അർജുന്റെ കോളേജിൽ നിന്നും സഹപ്രവർത്തകർ ആയിട്ട് ചില അധ്യാപകരൊക്കെ വൈകുന്നേരമാണ് എത്തിയത്. അധികം ആരോടും അവൻ ഈ വിവരം പറഞ്ഞിരുന്നില്ല. അതുകൊണ്ട് ക്ഷണിക്കപ്പെട്ട കുറച്ച് സഹപ്രവർത്തകർ മാത്രമാണ് എത്തിയത്.

ചിന്മയിയെ കാണുമ്പോൾ എല്ലാവർക്കും അവളോട് വാൽസല്യ ഭാവമായിരുന്നു..

ആകെക്കൂടി അർജുന്റെ തോളിന്റെ താഴെ ഉള്ളൂ അവൾ.. പേടിച്ചരണ്ട ഭാവം ആയിരുന്നു അവളുടെ മിഴികളിൽ.

ഈ കുട്ടിക്ക് അർജുനെ പേടിയാണോ എന്ന് ആരോ ചോദിക്കുന്നത് ഇടയ്ക്ക് അവൻ കേട്ടു. അവന്റെ കടപ്പല്ലുകൾ എരിയുന്നുണ്ട്..

ചിന്മയയിയെ ചേർത്ത് നിർത്തി ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ഏറ്റവും ഒടുവിലായി ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ടപ്പോൾ ശരിക്കും അവളുടെ തോളിലേക്ക് അമർത്തിപ്പിടിച്ച് ഇത്തിരി വേദനിപ്പിച്ചു കൊണ്ടാണ് അവൻ നിന്നത്.

അതുകൊണ്ടുതന്നെ ആ ഫോട്ടോയിൽ അവളുടെ മിഴികൾ നിറഞ്ഞിരുന്നു.

വേഷമൊക്കെ മാറ്റുവാനായി അർജുന്റെ മുറിയിലേക്ക്  സ്റ്റെല്ല യാണ് അവളെ കൂട്ടിക്കൊണ്ടുപോയത്..

മിടിയ്ക്കുന്ന ഇടനെഞ്ചോടെയാണ് അവൾ അങ്ങോട്ട് കയറിയത്..

അടുക്കിനും ചിട്ടയ്ക്കും ക്രമീകരിച്ച ഒരു മുറിയായിരുന്നു അത്. ചിമ്മു നോക്കിയപ്പോൾ ഒരു ചുളിവ് പോലും വരുത്താതെ വിരിച്ചിട്ടിരിക്കുന്ന ബെഡ്ഷീറ്റ് ആണ് കാണുന്നത്. അതുപോലെതന്നെ ഒരു മേശയിൽ നാലഞ്ചു ബുക്കുകൾ അടുക്കി വെച്ചിട്ടുണ്ട്… ഒരു കസേരയും കിടപ്പുണ്ട്.

ഡ്രസ്സിംഗ് റൂമിലേക്ക് ചിമ്മുവിനെ കൊണ്ടുപോയ ശേഷം  മറ്റു രണ്ടു പേരെയും കൂടി സ്റ്റേല്ല വിളിച്ചു..

മോളെ… ഇവരൊക്കെ അച്ഛന്റെ കസിൻസിന്റെ മക്കളാണ് കേട്ടോ. ഇത് ഭാഗ്യ, ഇത് പാർവണ..നമ്മുടെ വീടിന്റെ അടുത്ത് തന്നെയാണ് ഈ കുട്ടികളും താമസിക്കുന്നത്.

എന്ത് ചെയ്യുകയാണെന്ന് ചിന്മയി അവരോട് ചോദിച്ചപ്പോൾ അവരും പിജി സ്റ്റുഡൻസ് ആയിരുന്നു. ചിമ്മുവിന്റെ അതേ പ്രായവും.

മുല്ലപ്പൂവും ആഭരണങ്ങളും സാരിയും ഒക്കെ മാറ്റുവാനായി അവരും കൂടി അവളെ സഹായിച്ചു.

മാറിൽ നിന്നും അവളുടെ സാരി അടർത്തി മാറ്റുവാൻ തുടങ്ങിപ്പോൾ ചിമ്മു വിനു വല്ലാത്ത നാണം പോലെ തോന്നി..

ഇനി ഞാൻ ചെയ്തോളാം എന്ന് പറഞ്ഞ് അവൾ അവരെ നോക്കി.

നാണമാണോ….ഭാഗ്യ കളിയായി ചോദിച്ചതും ചിമ്മു ഒന്ന് മന്ദഹസിച്ചു..

അപ്പോളേക്കും അർജുൻ അവിടേക്ക് കയറി വന്നു

ആഹ്.. ദെ, മണവാളൻ എത്തി.. എന്തെങ്കിലും ഹെല്പ് വേണോങ്കിൽ ആള് ചെയ്ത് തരും..ഞങ്ങള് പോയ്കോളാം…പാർവണ ചിരിയോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി.. പിന്നാലെ ഭാഗ്യയും.

അവർ പോയതും വാതിൽ അടച്ചു കുറ്റിയിട്ട് കൊണ്ട് അർജുൻ ചിൻമയിയുടെ അടുത്തേക്ക് പാഞ്ഞു വന്നു

നിനക്കെന്നെ പേടിയാണോടി എന്ന് ചോദിച്ചു കൊണ്ട് അവളുടെ ഇരു ചുമലിലും പിടിച്ചു കുലുക്കി

തുടരും….

എന്റെ കഥ വായിച്ചു സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും ഒരുപാട് ഒരുപാട് നന്ദി..

സ്നേഹം… വർണ്ണങ്ങൾ ആമി