ഇവിടെ കിണുങ്ങിക്കൊണ്ട് നിൽക്കാതെ ഇറങ്ങി പോകാൻ നോക്ക് ചിൻമയി…
അർജുൻ ശബ്ദമുയർത്തിയതും,?ചിമ്മു പെട്ടെന്ന് പുറത്തേക്ക് പോയി.
വേഷമൊക്കെ മാറിയശേഷം അർജുനും താഴേക്ക് ഇറങ്ങിച്ചെന്നു.
ചെറിയച്ഛന്റെ മോളായ പവിത്രയോടൊപ്പം നിന്നപ്പോൾ ചിമ്മു അവളെക്കാൾ ചെറുതായിരുന്നു. എല്ലാവരുടെയും ചർച്ച അതാണെന്ന് അർജുനന് മനസ്സിലായി.
പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് പവിത്ര. അവൾ വന്നിട്ട് ചിമ്മുവിന്റെ ഒപ്പം നിന്ന് പൊക്കം ഒക്കെ അളക്കുന്നുണ്ട്.
യാതൊരു ഭാവഭേദവും ഇല്ലാതെ എല്ലാവരെയും നോക്കിക്കൊണ്ട് അൽഭുത ലോകത്തുനിന്ന് വന്ന പെൺകുട്ടിയെ പോലെയാണ് ചിന്മയി എന്ന് അർജുൻ ഓർത്തു. അവന് വല്ലാത്ത ദേഷ്യവും തോന്നി..
ഒരു പക്വതയും പാകതയും ഇല്ലാത്ത കൊച്ചു പെൺകുട്ടി. അച്ഛനോട് അമ്മയോടും ശരിക്കും അവന് പക തോന്നിയ നിമിഷമായിരുന്നു.
അർജുൻ… വാ മോനേ, ഇവിടെയിരിയ്ക്കു.. വന്നു ച്ചായ കുടിയ്ക്ക്.
അച്ഛമ്മയുടെ ശബ്ദം കേട്ട് അവൻ അവിടേക്ക് മുഖം തിരിച്ചു നോക്കി.
ചിമ്മു… മോളെ…അച്ഛമ്മ വിളിച്ചതും ചിന്മയി അവരുടെ അടുത്ത് ചെന്നിരുന്നു..
ആ സമയത്തായിരുന്നു കൃത്യം അർജുന്റെ കോളേജിലെ പ്രിൻസിപ്പൽ എത്തിയത്.
സാറിനെ എല്ലാവർക്കും പരിചയമുള്ളതുകൊണ്ട് ഇന്ദ്രനും സ്റ്റെല്ലയും കൂടി സ്വീകരിച്ചു കൊണ്ട് വന്നു.
ചിന്മയിയെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തത് സ്റ്റെല്ല ആയിരുന്നു.
വല്ലാത്തൊരു വാത്സല്യത്തോടെ അയാൾ അവളെ നോക്കി.
മോള് എവിടെയാ പഠിച്ചത്…സാർ ചോദിച്ചതും അവൾ ഡീറ്റെയിൽസ് ഒക്കെ സാറിന് പറഞ്ഞു കൊടുത്തു.
അദ്ദേഹത്തിന് അവളെ ഒരുപാട് ഇഷ്ടമായി. തങ്ങളുടെ കോളേജിലേക്ക് വരണമെന്ന് പറഞ്ഞ് സ്വാഗതം ചെയ്തു.
എല്ലാം കേട്ടുകൊണ്ട് ദേഷ്യ ഭാവത്തിൽ ഉള്ളിൽ കടിച്ചമർത്തി നിൽക്കുകയാണ് അർജുൻ.
എല്ലാവർക്കും ഇവളോട് ഇത്രയ്ക്ക് സ്നേഹം തോന്നാൻ എന്താണ് കാരണം.. എത്ര ആലോചിച്ചിട്ടും അവന് യാതൊരു എത്തും പിടിയും കിട്ടിയില്ല..
കുട്ടിപ്പട്ടാളങ്ങളൊക്കെ അവളോട് കൂട്ടുകൂടാനായി വരികയാണ്. ഒരു നനുത്ത പുഞ്ചിരിയോടെ ചിന്മയി അങ്ങനെ നിന്നു..
എല്ലാവരും ചേർന്ന് ചായയൊക്കെ കുടിച്ച് ഇത്തിരി നേരം സംസാരിച്ചിരുന്നപ്പോഴേക്കും ചിന്മയിയുടെ വീട്ടുകാരൊക്കെ കൂടിയെത്തി.
അടുക്കള കാണൽ ചടങ്ങ്… ഇവിടേക്ക് യാതൊരു വക സാധനങ്ങളും കൊണ്ടുവന്നേക്കരുതെന്ന് ഇന്ദ്രനും സ്റ്റൈല്ലയും പ്രത്യേകം വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. ഒന്നിന്റെയും ആവശ്യം അവർക്കില്ല താനും.. അതുകൊണ്ട് ക്യാഷ് കൊടുക്കാം എന്നാണ് പ്രദീപും രേഷ്മയും തീരുമാനിച്ചത്.. എന്നാൽ പിന്നീട് അവരെല്ലാവരും കൂടി ആലോചിച്ചപ്പോൾ ഒരു കാർ കൊടുത്തേക്കാം എന്ന് തീരുമാനിച്ചു.
അതും സർപ്രൈസ് ആയിട്ട്…ചിന്മയിക്ക് ഇഷ്ടമുള്ള KIA ടെ വണ്ടി ആയിരുന്നു അവർ ഗിഫ്റ്റ് ആയിട്ട് കൊണ്ടുവന്നത്.
ആ കുട്ടിയുടെ വീട്ടുകാരൊക്കെ വന്നു എന്ന് ആരോ വിളിച്ചു പറയുന്നത് കേട്ടതും ചിന്മയി ചാടി എഴുന്നേറ്റു.. എന്നിട്ട് പുറത്തേക്ക് വേഗത്തിൽ ഓടി.
പ്രദീപ് ഇറങ്ങിവരുന്നത് കണ്ടതും അവൾ അച്ഛന്റെ കൈകളിലേക്ക് പോയി തൂങ്ങി.
അച്ഛനേം അമ്മയെയും പിരിഞ്ഞിരിക്കുന്നത് ഇത്തിരി ദുഃഖമുള്ള കാര്യമാണ് അല്ലേ മോളെ…
ശ്രീദേവി വല്യമ്മ അവളെ കളിയാക്കിക്കൊണ്ട് പറയുന്നത് അർജുൻ കേട്ടു.
ഇത്രയ്ക്ക് വിഷമമുണ്ടായിരുന്നെങ്കിൽ പിന്നെ ഇവൾ എന്തിനാ തന്നെ കല്യാണം കഴിച്ചതെന്ന്, അവിടെ നിന്നാൽ പോരായിരുന്നോ… നാശം.. M അർജുൻ ഓർത്തു.
അപ്പോഴേക്കും അർജുന്റെയും ചിന്മയിയുടെയും കൈകൾ കൂട്ടിപ്പിടിച്ച ശേഷം അതിലേക്ക് പുതിയ വണ്ടിയുടെ കീ വെച്ച് കൊടുത്തത് പ്രദീപും രേഷ്മയും ചേർന്നായിരുന്നു.
അലമാരി ഒക്കെ കൊണ്ടിരുന്ന ചടങ്ങ് പണ്ടുമുതലേ എല്ലാവരും പിന്തുടർന്നു പോകുന്നതാണ്. പക്ഷേ ഇവിടെ ഇപ്പോൾ അലമാരയുടെ ഒന്നും ആവശ്യമില്ലല്ലോ, എന്നാലും വെറുതെ വരാനും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട്.. കാറും ഇവിടെ ഉണ്ടെന്നറിയാം,, ആലോചിച്ചിട്ട് മറ്റൊന്നും വാങ്ങാൻ കിട്ടിയില്ല. അതുകൊണ്ടാണ് കേട്ടോ..
പ്രദീപ് പറഞ്ഞതും അർജുന് ഒരു പുച്ഛഭാവം ആയിരുന്നു.
തുടരും…..
