ച്ചിന്മയിയുടെ കയ്യിൽ പിടിച്ചു കുലുക്കുന്ന കാർത്തിക്കിനെ കണ്ടതും അർജുന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു.
അർജുനെ കണ്ടതും ചിമ്മുവും ഒന്ന് പേടിച്ചുപോയി. പെട്ടെന്ന് അവൾ കൈ പിൻവലിച്ചു കൊണ്ട് പിന്നിലേക്ക് നീങ്ങി നിന്നു. സാർ വന്നു നിന്നെങ്കിലും കാർത്തിക് അവളോട് കൂളായിട്ട് ഓരോന്നൊക്കെ ചോദിക്കുന്നുണ്ട്. ഒരു പ്രകാരത്തിൽ മറുപടി പറഞ്ഞിട്ട് അവൾ ഹന്നയുടെ കയ്യും പിടിച്ച് ക്ലാസ് റൂമിലേക്ക് കയറി പോയി. ഈ സമയത്ത് അർജുൻ ആണെങ്കിൽ കലിപുരണ്ട് നിറഞ്ഞു നിൽക്കുകയായിരുന്നു. ദേഷ്യം കൊണ്ട് അവനെ വല്ലാതെ വിറച്ചു. ക്ലാസ് റൂമിന്റെ വാതിൽക്കൽ എത്തിയിട്ട് ചിന്മയി ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഇരു കൈകളും നെഞ്ചിൽ കുറുകെ പിണച്ചു വെച്ചു കൊണ്ട് തല ഉയർത്തിപ്പിടിച്ച് ദേഷ്യത്തിൽ നിൽക്കുന്ന അർജുനയാണ് അവൾ കണ്ടത്..
അർജുനേട്ടന് ദേഷ്യമായി എന്ന് അവൾക്ക് മനസ്സിലായി.
പുറത്തേക്കിറങ്ങേണ്ടിയിരുന്നില്ല എന്ന് അവൾ ഒരു നിമിഷത്തേക്ക് ഓർത്തുപോയി.
ശോ, എന്തൊരു കഷ്ടം ആണോ, ഇന്നിനി തന്നെ വഴക്ക് പറയുമോ ആവോ.
നെറുകയിൽ കൈവച്ചുകൊണ്ട് അവൾ തന്റെ സീറ്റിൽ പോയിരുന്നു.
അവന്തികയും ഹന്ന യും ആണെങ്കിൽ ഇവൾക്ക് ഇത് എന്തുപറ്റിയെന്ന് അറിയാതെ അവളെത്തന്നെ നോക്കുന്നുണ്ട്.
ഒരു സീനിയർ പയ്യന് ഷയ്ക്കു ഹാൻഡ് കൊടുത്തത് അത്ര വലിയ തെറ്റൊന്നുമല്ല എന്ന് അവർ ഓർത്തു.
നിനക്കെന്തു പറ്റി..പെട്ടെന്ന് നീ ആകെ നേർവസായല്ലോ..ഹന്ന ചിമ്മുവിന്റെ കൈത്തണ്ടയിൽ പിടിച്ചു..
ഹേയ്.. ഒന്നുല്ല…അവൾ ടവ്വൽ കൊണ്ട് തന്റെ മുഖത്തെയും കഴുത്തിലെയും വിയർപ്പ് കണങ്ങൾ തുടച്ചു.
അപ്പോഴേക്കും അടുത്ത പീരിഡിനുള്ള സമയമായിരുന്നു. പുതുതായി വന്ന ടീച്ചേർസ് ഒക്കെ ചിന്മയിയെ പരിചയപ്പെട്ടു. അവൾ അത്യാവശ്യം പഠിക്കുന്ന ഒരു കുട്ടിയാണെന്ന് ടീച്ചേഴ്സിന് തോന്നി എന്നാൽ അവൾക്ക് ഏറ്റവും ഡിഫിക്കൽറ്റ് ആയിട്ടുള്ള സബ്ജക്ട് ഒന്നും പറയുന്നത് ലിറ്ററേച്ചർ ആയിരുന്നു. അത് പഠിപ്പിക്കുന്നത് ആവട്ടെ അർജുനും. ഉച്ചയ്ക്കുശേഷം ഒരു പീരീഡ് കൂടി അർജുൻ എത്തി. ചിന്മയിയെ ആണെങ്കിൽ അവൻ ഒന്നും മൈൻഡ് ചെയ്യുക പോലും ചെയ്തില്ല. അവൾ ഇടയ്ക്കൊക്കെ നോക്കുന്നുണ്ടെങ്കിലും ആളത് കണ്ടതുമില്ല.
ബോയ്സിൽ പലരും പിന്നെയും ചിമ്മുവിനോട് സംസാരിച്ചു വന്നു..അവൾ ചെറിയൊരു പുഞ്ചിരിയിൽ സംസാരം ഒതുക്കി.
കോളേജ് വിട്ട ശേഷം ആയിരുന്നു അടുത്ത അംഗം. കാലത്തെ അവൾക്ക് കൈ കൊടുത്ത പയ്യൻ കാർത്തിക്ക് ചിന്മയി ക്ലാസിൽ ന്നു ഇറങ്ങിയതും അവളുടെ പിന്നാലെ വന്നു.
Hi ചിൻമയി…അവൻ പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വരികയാണ്.. ചിമ്മു ആണെങ്കിൽ നടത്തത്തിന്റെ വേഗത അല്പം ഒന്നു കൂട്ടി..
ടോ… ഇതെന്താടോ സൂപ്പർഫാസ്റ്റ് പോകുന്ന പോലെ പോകുന്നത്. ഒന്ന് പതുക്കെ നിൽക്കു പറഞ്ഞുകൊണ്ട് അവൻ അവളുടെ ഒപ്പത്തിന് വന്നു.
എന്താ… ഇത്തിരി ഗൗരവത്തോടെ അവൾ അവനെ നോക്കി ചോദിച്ചു.
എടോ,,, തന്നോട് ഒന്നും സംസാരിക്കാൻ വന്നു എന്നേയുള്ളൂ… അതിന് ഇത്രയ്ക്ക് ഗൗരവത്തിന്റെ ആവശ്യമുണ്ടോ.
ചേട്ടൻ കാര്യം പറയു..എനിക്ക് പോകാൻ അല്പം ധൃതിയുണ്ട്. അവൾ മുഖമൊക്കെ ഒരു വശത്തേക്ക് ചെരിച്ചു പിടിച്ചുകൊണ്ട് താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
ഹോ ഈ കുട്ടിയുടെ ഒരു കാര്യം.. താൻ വാടോ, നമുക്ക് ബസ്റ്റോപ്പ് ഒരുമിച്ച് നടന്നു പോകാന്നേ..
സോറി ചേട്ടാ.. എനിക്ക് താല്പര്യമില്ല. അവനോട് സംസാരിച്ച ശേഷം ചിമ്മു ചെന്നു പെട്ടതും അർജുന്റെ മുൻപിലേക്ക്.
അവനാണെങ്കിൽ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു പോവുകയായിരുന്നു.
ഞാൻ റോഡിന്റെ മുൻപിൽ വെയിറ്റ് ചെയ്താൽ മതിയോ. ഇടത്തേയ്ക്കും വലത്തേക്കും മുഖം തിരിച്ച് ആരെങ്കിലും തങ്ങളെ കാണുന്നുണ്ടോ എന്നൊക്കെ നോക്കിയശേഷം വളരെ പതുങ്ങിയാണ് ചിമ്മു അർജുനോട് സംസാരിക്കുന്നത്..
നീ എന്റെ പിന്നാലെ പോന്നോളൂ..പറഞ്ഞശേഷം അർജുൻ മുൻപോട്ട് നടന്നു പോയി. അവന്റെ പിന്നാലെ ചിമ്മുവും.
കാറിന്റെ അരികിലേക്ക് വന്ന ശേഷം അർജുൻ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.
ചിമ്മു പിന്നിലെ ഡോർ തുറക്കാൻ തുടങ്ങിയതും അത് ലോക്കായിരുന്നു.
ഒപ്പം ഇരുന്നാൽ ഇനി ആരെങ്കിലും കണ്ടിട്ട് എന്തെങ്കിലും കരുതും. അതുകൊണ്ട് ഞാൻ ഇവിടെ ഇരുന്നോളാം.
മുമ്പിലോട്ട് കയറി ഇരിക്കടീ പുല്ലേ..കോ ഡ്രൈവിംഗ് സീറ്റിന്റെ ഗ്ലാസ് താഴ്ത്തിയശേഷം അവൻ അലറി.
ചിന്മയി പെട്ടെന്ന് തന്നെ അവിടേക്ക് കയറിയിരുന്നു ഡോർ അടച്ചു.
എന്തിനാ ഇങ്ങനെ അലറുന്നത്.ഒന്നു പതുക്കെ പറഞ്ഞൂടെ. സീറ്റ് ബെൽറ്റ് ഇടുന്നതിനിടയിൽ അവൾ ചോദിച്ചു. അതിനു മറുത്തൊന്നും പറയാതെ അർജുൻ വണ്ടി മുൻപോട്ട് എടുത്തു..
ചിന്മയി പതിയെ ഒളികണ്ണൽ അർജുനെ ഒന്നു നോക്കി..
എനിക്ക് വല്ലാണ്ട് വിശക്കുന്നു. ഒരു കോഫി മേടിച്ച് തരുമോ. നിഷ്കളങ്കമായി അവൾ ചോദിച്ചു.
കണ്ട ആണുങ്ങളുടെ മുമ്പിൽ അഴിഞ്ഞാടി നിൽക്കാൻ നിനക്ക് യാതൊരു നാണവുമില്ലല്ലേടി..അർജുൻ തന്റെ പല്ലുകൾ അമർത്തി കടിച്ചുപിടിച്ചുകൊണ്ട് അവളെ നോക്കി ചോദിച്ചു.
അവൾ നെറ്റിചുളിച്ച് അവനെ ഒന്ന് നോക്കി.
എന്താ… എന്താ പറഞ്ഞേ..
നിനക്കൊന്നും മനസ്സിലായില്ലേടി..
ഇല്ല.. എനിക്ക് മനസ്സിലായില്ല.
ഇന്റർവെൽ ടൈമിൽ നീ ഏതവന്റെ കയ്യിൽ പിടിച്ചുകൊണ്ട്ടി നിന്നത്..അർജുൻ ചോദിച്ചതും ചിമ്മു അവനെ തുറിച്ചു നോക്കി.
നാണംകെട്ട ജന്തു… എന്നേ കാണിക്കാൻ വേണ്ടി അല്ലേടി നീ അഴിഞ്ഞാടിയത്. കോളേജിൽ വന്ന ഫസ്റ്റ് ഡേ തന്നെ നീ ഇങ്ങനെയാണെങ്കിൽ ഇനി മുൻപോട്ട് എന്താവും സ്ഥിതി….അർജുനെ വീണ്ടും പറഞ്ഞു.
വണ്ടി നിർത്തുന്നുണ്ടോ….ചിമ്മു അലറിയതും അർജുൻ ഒന്ന് ഞെട്ടി.
പക്ഷേ വണ്ടി അവൻ നിർത്താൻ കൂട്ടാക്കിയില്ല.
അർജുനേട്ടനോട് മലയാളത്തിൽ ആണ് ഞാൻ പറഞ്ഞത് വണ്ടി നിർത്താൻ.
ചിമ്മു ന്റെ ശബ്ദം ഇടറി.
എന്നിട്ടും അർജുൻ വണ്ടി മുൻപോട്ട് ഓടിച്ചു പോയി.
ഞാനീ വണ്ടിയിൽ നിന്നും എടുത്തുചാടും എന്നു പറഞ്ഞു ചിമ്മു ലോക്ക് മാറ്റാൻ തുടങ്ങിയതും വലിയൊരു ശബ്ദത്തോടെ വണ്ടി ആ റോഡിൽ നിന്നു.
എടി……എന്താടി നിനക്ക്. അർജുൻ ചോദിച്ചു. അപ്പോഴേക്കും ഡോറ് തുറന്നശേഷം ചിമ്മു ബാഗ് എടുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങിയിരുന്നു.
ചിൻമയി….അർജുൻ വിളിച്ചു.
നിങ്ങളെപ്പോലെ ഒരു ഭർത്താവിനെ എനിക്ക് ഇനി ആവശ്യമില്ല. എനിക്ക് കാണുക പോലും.വെറുപ്പാണ്… അറപ്പാണ്…കരഞ്ഞുകൊണ്ട് പറഞ്ഞശേഷം അവൾ മുൻപോട്ട് നടന്നു പോയി….
തുടരും……
