രുദ്രാക്ഷം – ഭാഗം 72, എഴുത്ത്: വർണ്ണങ്ങൾ ആമി

കാർത്തിക് ചിന്മയയോട് സംസാരിക്കാനായി വന്നതാണെന്ന് മനസ്സിലായതും അവൾക്ക് ഇത്തിരി ദേഷ്യം തോന്നി.

ഇവൻ ഒറ്റ ഒരുത്തൻ കാരണമാണ് അർജുനേട്ടനും ആയിട്ട് ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടായത്. എന്നിട്ട് പിന്നെയും എന്തു പറയാനാണ് ഇവൻ ഇങ്ങോട്ട് വന്നതെന്ന് അവൾ ഓർത്തു…കാർത്തിയുടെ പിന്നാലെ വരുന്ന അർജുനെ കണ്ടപ്പോൾ പെണ്ണിന് പേടി വർധിച്ചു.

എടോ,, താനെന്നും ഈ സമയത്താണ് വരുന്നത്..കാർത്തിക് അവളോട് ചോദിച്ചു.

ഞാൻ ഇന്നലെ മുതലാണ് ഈ കോളേജിൽ വരാൻ തുടങ്ങിയത്. ചേട്ടനെന്താ വേണ്ടത്..അവൾ ഇത്തിരി കലിപ്പ് രീതിയിൽ മുഖമൊക്കെ മാറ്റി കൊണ്ടാണ് അവനോട് ചോദിച്ചത്..

എനിക്ക് ഒന്നും വേണ്ടടോ.. തന്നെ കണ്ടപ്പോൾ ജസ്റ്റ് ഒന്ന് സംസാരിക്കാം എന്ന് വച്ചു.

ശരി സംസാരിച്ചു കഴിഞ്ഞല്ലോ.. ഇനി എനിക്ക് പോകത്തില്ലേ..

മ്മ്.. പൊയ്ക്കോളൂ.. ഇന്റർവ്ൽ ടൈമിൽ കാണാം.പുഞ്ചിരിയോടെ കാർത്തിക് അവളുടെ അരികിലൂടെ നടന്നു പോയി.

അർജുനും അവന്റെ പിന്നാലെ വന്നു പോയെങ്കിലും ചിന്മയിയെ ഒന്നു നോക്കു പോലും ചെയ്തില്ല.

അവന്തികയും ഹന്ന യും ഒക്കെ ചിമ്മു വരുന്നത് നോക്കിയിരിക്കുകയാണ്.
അവര് കാണുന്നുണ്ടായിരുന്നു കാർത്തിക വന്നിട്ട് ചിമ്മു വിനോട് സംസാരിക്കുന്നത്.

ചിന്മയി വന്നിട്ട് തന്റെ പ്ലേസിൽ ഇരുന്നു..

” എടി ആ കാർത്തിക് ചേട്ടൻ നിന്നോട് എന്താണ് സംസാരിച്ചത് ” ഹന്ന ചോദിച്ചു.

അയാൾക്ക് വേറൊരു പണിയുമില്ല.. എന്നും ഈ സമയത്താണ് വരുന്നതെന്ന് ചോദിച്ചു.

ചിന്മയി ദേഷ്യത്തിൽ അവരോട് പറഞ്ഞു.

എന്നിട്ടോ…?

ഞാനതിന് ഇന്നലെ മുതൽ അല്ലേ കോളേജിൽ വരാൻ തുടങ്ങിയത്. അവൻ ഒരിത്തിരി പിരി പോയ കേസ് ആണെന്ന് എനിക്ക് തോന്നുന്നു..

യ്യൊ.. അങ്ങനെ ഒന്നും പറയരുത്.. ആ ചേട്ടൻ ആൾ ഒരു പാവമാണ്, ഈ കോളേജിലെ എല്ലാവർക്കും ആ ചേട്ടനെ അറിയാം..

അതെങ്ങനെ എല്ലാവർക്കും അറിയാവുന്നത്. അവന്തിക പറയുന്ന കേട്ട് ചിമ്മു അവളെ നോക്കി ചോദിച്ചു

എടീ,, ആ ചേട്ടൻ ക്ലാസിലെ ടോപ്പാണ്, എല്ലാർക്കും ഇഷ്ടാ… പാവമാ…

ഓഹ് എന്തേലും ആവട്ടെ, അയാള് ഇനി എന്നോട് മിണ്ടാൻ വന്നാൽ ഞാൻ വല്ലതും പറയും..അവളുടെ മുഖം ഇരുണ്ടു.

എടി ആ ചേട്ടൻ നിന്നോട് ഒന്ന് സംസാരിച്ചു ന്നു കരുതി എന്താടി… നോർമൽ ആയിട്ട് എല്ലാരേം പോലെ ഒള്ളുന്നേ..

അവന്തിക വാ തോരാതെ പറയുന്ന കേട്ട് കൊണ്ട് അർജുൻ ക്ലാസ്സ്‌ റൂമിലേക്ക് വന്നു.

പെട്ടന്ന് കുട്ടികൾ സൈലന്റ് ആയി..

അർജുൻ ഇത്തിരി ഗൗരവത്തിൽ നിൽക്കുകയാണ്. പ്രയർ time ആയതും ബെൽ മുഴങ്ങി. എല്ലാവരും എഴുന്നേറ്റു കൈ കൂപ്പി നിന്നു.

ചിമ്മു ഒന്ന് പാളി നോക്കിയതും അർജുൻ കലിപ്പിൽ നിൽക്കുന്നതാണ് കണ്ടത്.
അവളെ ഒന്ന് ഗൗനിക്കുക പോലും ചെയ്തില്ല..

ക്ലാസ്സ്‌ തുടങ്ങി യ ശേഷം അർജുൻ സ്ട്രിക്റ്റ് ആയിട്ട് പഠിപ്പിയ്ക്കുകയാണ്.
അതും വളരെ ഈസി ആയിട്ട് എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആയിരുന്നു അവന്റെ ക്ലാസ്സ്‌..

എന്നാൽ ചിമ്മു നു മാത്രം ഒന്നും തലേൽ കേറിയില്ല. അവൾ ആണെങ്കിൽ മുഖം കുനിച്ചു ഇരുന്നു.

ചിൻമയി….അർജുന്റെ അലറിച്ച കേട്ട് കുട്ടികൾ എല്ലാവരും നടുങ്ങി വിറച്ചു.

താൻ അവിടെ എന്ത് ചെയ്യുവാടോ…അർജുൻ അവളുടെ അരികിലേക്ക് വന്നു.

ചിമ്മു ചാടി എഴുന്നേറ്റു. സാർ.. ഞാൻ….അവൾ വാക്കുകൾ കിട്ടാതെ അവനെ നോക്കിയ പടി നിന്നു.

ഞാൻ ഇപ്പോൾ എന്താണ് പറഞ്ഞു നിറുത്തിയത്..അർജുൻ ചോദിച്ചതും അവളുടെ മുഖം താഴ്ന്നു.

ഗെറ്റ് ഔട്ട്‌ മൈ ക്ലാസ്സ്‌റൂം….

തുടരും……

റിവ്യൂ പ്ലീസ്