രുദ്രാക്ഷം – ഭാഗം 78, എഴുത്ത്: വർണ്ണങ്ങൾ ആമി

ആരാ പറഞ്ഞെ ഇഷ്ടമല്ലാന്നു…എന്റെ ആമികുട്ടിയെ അല്ലാതെ പിന്നെ ഞാൻ ആരെയാണ് ഇഷ്ടപ്പെടുന്നത്…അർജുൻ പറയുന്നത് കേട്ടതും അവൾ പെട്ടെന്ന് മുഖമുയർത്തി അവനെ നോക്കി..

എന്റെ പ്രാണൻ അല്ലേ പെണ്ണെ നീയ്… എന്നിട്ട് എന്തിനാ ഇങ്ങനെ വേണ്ടാത്ത വിചാരംമൊക്കെ മനസ്സിൽ ഇട്ടു താലോലിക്കുന്നത്. അർജുൻ അവളെ നോക്കി ചോദിച്ചു.

വെറുതെ… എന്നേ പറ്റിയ്ക്കുവാ…. ഓരോന്ന് പറഞ്ഞു എന്നേ പറ്റിക്കുവാ..ചിമ്മു ചുണ്ടനക്കി.

“എന്റെ പെണ്ണിനെ എനിക്ക് ജീവനാണെന്ന് പറയുന്നത് പറ്റിയ്ക്കാൻ വേണ്ടി ആണോടി…”

എന്നിട്ട് എന്ത കല്യാണത്തിന് മുന്നേ എന്നോട് വന്നിട്ട് അങ്ങനെ യൊക്കെ പറഞ്ഞത്…. എന്നേ ഇഷ്ടം അല്ലെന്നുള്ളത് മുഖത്ത് നോക്കി പറഞ്ഞത് അല്ലേ. ഇഷ്ടമുണ്ടായിട്ടാണോ ഈ വിവാഹത്തിൽ നിന്നും പിന്മാറണമെന്ന് പറഞ്ഞു എന്നോട് വഴക്ക് ഉണ്ടാക്കിയത് സംശയത്തോടെ അവൾ അർജുനെ നോക്കി..

അത് പിന്നെ നീയൊരു കൊച്ചുപെൺകുട്ടി…. പഠിച്ചോണ്ട് ഇരിക്കുന്നു.. നിന്നെ കണ്ടപ്പോൾ ആകെക്കൂടി ഒരു വിഷമം പോലെ വന്നു.ഞാൻ ആണെങ്കിൽ എനിക്ക് ഉടനെ കല്യാണം വേണ്ടന്ന് പറഞ്ഞു നടക്കുവല്ലാരുന്നോ.. എന്നിട്ട് എല്ലാം പെട്ടന്ന് എടുപിടീന്ന് ആയതു കൊണ്ട് സത്യത്തിൽ എനിക്ക് എന്താണ് ചെയ്യേണ്ടതന്നു പോലും അറിയില്ലായിരുന്നു… പിന്നെ നിന്നോട് സംസാരിച്ചപ്പോൾ നീയാണെങ്കിൽ ഒടുക്കത്തെ ജാഡ… നീയും ഒട്ടും മോശമല്ലായിരുന്നല്ലോ. അപ്പൊ പിന്നെ എനിക്ക് ഇത്തിരി ദേഷ്യം വന്നു.. അതൊക്കെ കൊണ്ടാണ് അങ്ങനെ അങ്ങ് പറയേണ്ടി വന്നത്.. അല്ലാണ്ട് നിന്നെ ഇഷ്ടക്കുറവായിട്ടൊന്നുമല്ല പെണ്ണെ…അർജുൻ അവന്റെ മനസ്സ് തുറന്നു കാണിച്ചതും ചിമ്മു ആ മുഖത്തേക്ക് പിന്നെയും നോക്കി.എന്നിട്ടും വിശ്വാസം വരാത്തതുപോലെ അവനെ വീണ്ടും ഉറ്റുനോക്കി.

നിന്നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല ഞാൻ ഇത്തിരി റഫ് ആയിട്ട് പെരുമാറിയത്.. നീ പറഞ്ഞില്ലേ നിനക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്, പഠിക്കണം ഒരു ജോലി മേടിക്കണം സ്വന്തം സ്റ്റാൻഡിൽ നിൽക്കണം എന്നൊക്കെ… ഞാൻ അതിനൊക്കെ ഒരു തടസ്സമാകണ്ടെന്നു കരുതിയാണ് നിന്റെ അടുത്ത് സ്ട്രിക്റ്റായിട്ട് നിന്നത്. കപ്പിൾസ് ലൈഫ് ഒക്കെ ഒരുവശത്ത് കിടക്കട്ടെ.. ഇപ്പൊ തൽക്കാലം നീ പഠിച്ച് മിടുക്കി ആയിട്ട് നല്ല മാർക്കൊക്കെ വാങ്ങണം.. പഠനം തീരാന് ഇനിയും ഓൾമോസ്റ്റ് 10 months കൂടി കാണും..

കൗണ്ടർ ടോപ്പിന്റെ മുകളിൽ നിന്നും ചിമ്മു ഊർന്ന് താഴേക്ക് ഇറങ്ങി…

എന്നോട് ദേഷ്യത്തോടെ പെരുമാറുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു വെറുപ്പായിരിക്കുംന്നു… ഇന്നലെ ക്ലാസ്സിൽ നിന്നും ഇറക്കി നിർത്തിയില്ലേ.. എല്ലാവരുടെയും മുമ്പിൽ ഞാനൊരു മോശക്കാരി ആയിപ്പോയി… ഗ്രെയ്‌സ് മാം പോലും എന്നേ വഴക്ക് പറഞ്ഞു.. ഞാൻ പഠിക്കില്ലാത്ത പെണ്ണാണന്നു മാം ഓർത്തു പറയുമ്പോൾ അവൾക്ക് സങ്കടം വന്നു.

നീ ആരുടെ മുൻപിലും ഒരു മോശക്കാരിയും ആയിട്ടില്ല. നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങിക്കോണം.. ശ്രദ്ധിക്കാണ്ടിരുന്നപ്പോൾ ഇന്നലെ എനിക്ക് നല്ലോണം ദേഷ്യം വന്നു.. ചോദ്യം ചോദിച്ചപ്പോൾ വായും പൊളിച്ചു നിൽ.ക്കുവല്ലേ… പിന്നെ കലി വരാതിരിക്കുമോ… പറയ്..

എന്ന് കരുതി ക്ലാസ്സിൽന്നു ഇറക്കി വിടാനും മാത്രം പ്രശ്നം ഉണ്ടായോ…
ഒന്ന് വഴക്ക് പറഞ്ഞാൽ പോരാരുന്നോ..

ആഹ് ഇനി വഴക്ക് പറഞ്ഞൊളാം പോരെ..ചിരിയോടെ അർജുൻ പറഞ്ഞു. പകരമായി അവന്റെ നെ.ഞ്ചിൽ അവളൊന്നു പിച്ചി.

ഒരുങ്ങി വാ പെണ്ണെ.. എനിക്ക് ഇന്നു മീറ്റിംഗ് ഉണ്ട്. അർജുൻ കണ്ണുരുട്ടിയപ്പോൾ ചിമ്മു ചിരിയോടെ റെഡി ആവാനായി പോയ്‌.

ലാവെൻഡർ shade ഒരു ചുരിദാർ ആയിരുന്നു അവൾ അന്ന് ഇടാൻ എടുത്തു വെച്ചത്..അതേ നിറമുള്ള  ഒരു ഷർട്ട്‌ അർജുനു വേണ്ടി എടുത്തു വെച്ചു.

ടി പെണ്ണെ….. മാച്ച് and മാച്ച് ഇട്ടോണ്ട് പോയിട്ട് ക്ലാസിലെ കുട്ടികളെ കൊണ്ട് അപവാദം പറഞ്ഞുണ്ടാക്കിക്കുവാൻ ആണോ നിന്റെ പ്ലാൻ..

സെയിം കളർ ഡ്രസ്സ് എടുത്തു വച്ചത് കണ്ടുകൊണ്ടുവന്ന അർജുൻ അവളോട് ചോദിച്ചു.

ഒരു രസം….അവനെ നോക്കി പെണ്ണൊന്നു പുഞ്ചിരിച്ചു.

എന്റെ പ്രിയപ്പെട്ട സിസ്റ്റർ തന്ന ഷർട്ടാണ് നീ കഴിഞ്ഞ ദിവസം യാതൊരു ഉത്തരവാദിത്വവും കാണിക്കാതെ കത്തിച്ചു കളഞ്ഞത്  കെട്ടോ..

സോറി ഏട്ടാ….. എനിക്ക് അബദ്ധം പറ്റിപ്പോയി… പിന്നീടിക്കാര്യം ഓർത്ത് ഞാൻ ഒത്തിരി സങ്കടപ്പെട്ടുന്നെ..

മ്മ്….. എന്നെ പഠിപ്പിച്ചിട്ടുള്ളവരിൽ വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ അധ്യാപികയായിരുന്നു സിസ്റ്റർ കത്രീന..എന്റെ ഫേവറേറ്റ് കളർ ഏതാണെന്ന് പോലും എന്റെ സിസ്റ്ററിനറിയാം. അങ്ങനെയാണ് എനിക്ക് മാര്യേജിന് അതേ കളർ ഷർട്ട് ഗിഫ്റ്റ് ആയിട്ട് കൊണ്ടുവന്നത്..

അർജുൻ ആണെങ്കിൽ ചിമ്മു എടുത്തുവച്ച ഷർട്ടിന്റെ ബട്ടൻസ് വേർപ്പെടുത്തിക്കൊണ്ട് അവളെ നോക്കി പറഞ്ഞു.

റിയലി സോറി…. ഇനി ഒരിക്കലും എന്റെ ഭാഗത്തുനിന്നും ഇതുപോലുള്ള മിസ്റ്റേക്കുകൾ ഒന്നും വരില്ല.. പ്രോമിസ്..

ഹ്മ്… പോട്ടെ… കഴിഞ്ഞത് കഴിഞ്ഞു ഇനി പറഞ്ഞിട്ട് കാര്യമില്ല..അർജുൻ ഷർട്ട് എടുത്തിട്ടു..എന്നിട്ട് ചിമ്മുവിനോടും റെഡിയായി ഇറങ്ങി വരാൻ പറഞ്ഞു..

അർജുന്റെ സംസാരോ പെരുമാറ്റോം ഒക്കെ കേട്ടപ്പോൾ, അവന്റെ ഉള്ളിൽ തന്നോട് ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ചിൻമയിക്ക്‌ ഒരുപാട് സന്തോഷം തോന്നി..

ആളുടെ മനസിൽ താനുണ്ട്…ആ ഒരു യാഥാർഥ്യം മനസിലായതും പെണ്ണിന് ഏറെ സന്തോഷം.. ഒപ്പം വാക്കുകൾക്കതീതമായ എന്തോ ഒരു സംഗതി…

ആമി… ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ വാടി. അർജുൻ വിളിച്ചതും ചിമ്മു വേഗം അടുക്കളയിലേക്ക് പോയ്‌.

ചപ്പാത്തി യും എഗ്ഗ് റോസ്റ്റും അർജുൻ എടുത്തു വെച്ചിട്ടുണ്ട്.

ഇരുവരും ചേർന്ന് ഭക്ഷണം കഴിച്ചത്. ഇടയ്ക്ക് ഒക്കെ ചിമ്മു അവനെ ഒളി കണ്ണാൽ നോക്കുന്നുണ്ട്.

മ്മ്… എന്താ ആമി ഒരു കള്ള നോട്ടം അർജുൻ ചോദിച്ചതും അവൾ ഒന്ന് പരുങ്ങി.

എന്നിട്ട് ഒന്നുല്ലന്ന് ചുമൽ ചലിപ്പിച്ചു..

പെട്ടന്ന് കഴിയ്ക്ക്… നേരം പോയീ. അവൻ ധൃതി കൂട്ടി..

ദാ കഴിഞ്ഞുന്നെ..അവൾ മുട്ട എടുത്തു അവന്റെ പ്ലേറ്റിൽ ഇട്ടു.

ഇത് കഴിയ്ക്ക് ആമി….അർജുൻ തിരിച്ചു അത് അവളുടെ പ്ലേറ്റിൽ ഇടാൻ തുടങ്ങിയതും  ആമി അത് തടഞ്ഞു.

വേണ്ട വേണ്ട… എനിക്ക് വയറ് പൊട്ടാറായി…അവൾ തന്റെ വയറിൽ തൊട്ട് കൊണ്ട് അവനെ നോക്കി…

പൊട്ടിക്കോട്ടെ.. ബാക്കി ഞാൻ ചെയ്തോളാം..അർജുൻ എഴുന്നേറ്റു വന്നിട്ട് അത് അവളുടെ വായിൽ വെയ്ക്കൻ തുടങ്ങിയതും ചിമ്മു പെട്ടന്ന് അത് മേടിച്ചു കഴിക്കാൻ തുടങ്ങി.

മ്മ്…. അപ്പോൾ അനുസരണയൊക്കെ ഉണ്ട്. അർജുൻ ചിരിയോടെ പറഞ്ഞു.

അന്നത്തെ ദിവസം ഒരുപാട് ഹാപ്പി ആയിട്ടാണ് രണ്ടാളും കോളേജിലേക്ക് പോയത്.

ഏട്ടാ… ആ കാർത്തിക് എങ്ങാനും വരുവോ ആവോ.ഇനിയും ശല്യം ചെയ്താൽ ഞാൻ എന്റെ കല്യാണം കഴിഞ്ഞു ന്നു പറയട്ടെ..കുറച്ചു ദൂരം പിന്നീട്ടതും ചിമ്മു അർജുനെ നോക്കി ചോദിച്ചു..

ഇനി അവൻ നിന്നെ ശല്യപ്പെടുത്താൻ വന്നാൽ നീ അങ്ങനെ പറഞ്ഞാൽ മതി…

അതെന്താ….ഇനി അവൻ വരില്ലേ..അവൾക്ക് സംശയമായി.

അതൊന്നും എനിക്കറിഞ്ഞുകൂടാ… അഥവാ വന്നെങ്കിൽ അങ്ങനെ പറഞ്ഞോ.

മ്മ്…..ചിമ്മു തല കുലുക്കി..

എന്നേ ഇവിടെ ഇറക്കിയാൽ മതി അർജുനേട്ടാ…കോളേജ് ഗേറ്റിന്റെ അരികിലെത്തിയതും അവൾ അർജുനോട് പറഞ്ഞു.

അതൊന്നും സാരമില്ല പെണ്ണെ…. നീ ഇവിടെ അടങ്ങിയിരിയ്ക്കു..

വേണ്ട ഏട്ടാ…. കുട്ടികൾ ആരെങ്കിലും കണ്ടാൽ അവർക്ക് സംശയം തോന്നും.

അഥവാ അങ്ങനെ തോന്നിയാൽ നീ അവരോട് കാര്യം പറഞ്ഞേക്ക്..

എന്ത് കാര്യം…? ചിൻമയിയുടെ നെറ്റി ചുളിഞ്ഞു…

ഞാൻ നിന്റെ കെട്ടിയോൻ ആണെന്ന്…

ങ്ങെ…..അവൾ അന്തിച്ചു കൊണ്ടവന്റെ മുഖത്ത് നോക്കി.

എന്താ… നിനക്ക് ഡൌട്ട് ഉണ്ടോ….

അല്ലാ… ഏട്ടന് അതൊക്കെ ദേഷ്യമാവില്ലേ…

എനിക്ക് ഒരു ദേഷ്യവും ഇല്ല.. നീയല്ലേ  പറഞ്ഞത് ഭർത്താവാണെന്നുള്ള കാര്യം ആരോടും പറയേണ്ടെന്ന്… മറന്നു പോയോ…

പാർക്കിങ്ങിൽ വണ്ടി ഒതുക്കി നിറുത്തി അർജുൻ തന്റെ അരികിൽ ഇരിക്കുന്ന വളേ നോക്കി.

തുടരും…….