രുദ്രാക്ഷം – ഭാഗം 84 എഴുത്ത്: വർണ്ണങ്ങൾ ആമി

വൈകുന്നേരം നാല് മണിക്ക് കോളേജ് വിടുന്ന ബെൽ മുഴങ്ങി. ചിമ്മുവിന്റെ ഹൃദയത്തിൽ ഒരു പെരുമ്പറ കൂടി ഒപ്പം മുഴങ്ങി..എന്ത് ചെയ്യണമെന്നറിയാതെ ആ പാവം പെൺകുട്ടി അനങ്ങാതെ നിൽക്കുകയാണ്. അർജുനെ എങ്ങനെ ഫേയ്സ് ചെയ്യും എന്നതാണ് അവളുടെ ഏക വിഷമം..

താൻ എഴുതിയതൊക്കെ വായിച്ചശേഷം അർജുനേട്ടൻ എങ്ങനെ തന്നോട് പെരുമാറുമന്നറിയാതെ അവൾ സങ്കടത്തോടെ ബാഗ് എടുത്തു നിൽക്കുകയാണ്.

താൻ പോകുന്നില്ലേ….സിദ്ധാർഥ് ചോദിച്ചതും പെട്ടെന്ന് അവൾ സ്വബോധത്തിലേക്ക് എത്തിയത്.

മ്മ്…തല കുലുക്കിക്കൊണ്ട് അവൾ  ബാഗും തോളത്ത് ഇട്ടുകൊണ്ട് ഇറങ്ങിയപ്പോഴാണ് ഹന്നയും അവന്തികയും തങ്ങളുടെ കൂടെ ചിമ്മു ഇല്ലെന്നുള്ള സത്യം മനസ്സിലാക്കിയത്..

നീയിത് എങ്ങോട്ട് പോയതാ പെണ്ണെ…അവന്തിക അവളുടെ കൈയിൽ പിടിച്ചു  ചോദിച്ചു.

എനിക്കാകെ പേടി തോന്നുന്നു പെണ്ണെ.. ഏട്ടൻ അതൊക്കെ വായിച്ചു പോയല്ലോടി.. ആ മനുഷ്യന്റെ മുഖത്ത് ഞാനിനി എങ്ങനെ നോക്കും.

തന്റെ ഉള്ളിലുള്ള കാര്യം സത്യസന്തമായി തന്നേ ചിമ്മു കൂട്ടുകാരികളോട് പങ്ക് വെച്ചു

സത്യം പറഞ്ഞാൽ ചിമ്മുനോട് എന്ത് മറുപടി പറയണമെന്നു അവർക്കും അറിയില്ല.

ഒരു അദ്ധ്യാപകൻ എന്നതിലുപരി സാർ ഒരു ആണല്ലേടാ…. ഉമ്മ പോലും തന്നില്ലെന്ന് നീ പറഞ്ഞ സ്ഥിതിക്ക്…. അവന്തിക പിന്നേം എന്തോ പറയാൻ വന്നു..

അപ്പോളേക്കും ചിമ്മു നെ വിറയ്ക്കാൻ തുടങ്ങി.

” അതാണിവിടെ പ്രധാന പ്രശ്നം,,,,വേറെ കുഴപ്പമൊന്നും ഇല്ലാ”
അവന്തിക ഒന്നൂടെ പറഞ്ഞു നിറുത്തി.

എന്റെ കൃഷ്ണാ…. ഏത് നേരത്താണോ ഇങ്ങോട്ട് പോരാൻ തോന്നിയെ… തിരുവനന്തപുരത്തേങ്ങാനും നിന്നാൽ മതിയായിരുന്നു.ശോ.. എല്ലാം പ്രശ്നം അയീല്ലോ…

പല കാര്യങ്ങൾ ഓർത്തുകൊണ്ട് ചിമ്മു കൂട്ടുകാരികളുടെ ഒപ്പം മുന്നോട്ടു നടന്നു.

അപ്പോഴേക്കും  അർജുന്റെ കാർ ഇറങ്ങി വരുന്നുണ്ട്.

“ടി.. നീ സാറിന്റെ കൂടെയാണോ പോകുന്നത്..അതോ ബസ്സിലോ “?

കൂടെ പോയ്കോളാം.. ഇല്ലെങ്കിൽ ഏട്ടന് പിന്നേo ദേഷ്യം കൂടും.
അവൾ തോളത്തു നിന്നും ബാഗ് ഊരി പിടിച്ചു.

മ്മ്….എന്നാൽ പിന്നെ ഞങ്ങൾ ഇത്തിരി സ്പീഡിൽ പോയ്കോളാം. രണ്ടാളും കൂടി വേഗത്തിൽ മുന്നോട്ട് പോയതും അർജുൻ വന്നിട്ട് അവളുടെ അരികിലായി കാർ നിറുത്തി.

ഒരു സ്റ്റാച്യു കണക്കെ കാറിലേക്ക് കയറിയിട്ട് ചിമ്മു നേരെ മുൻപിലേക്ക് നോക്കിയിരുന്നു.

അർജുന്റെ ഭാഗത്തുനിന്നും ഒരക്ഷരം പോലും ഉരിയാടുന്നില്ല..എന്തെങ്കിലും ഒരു വാക്ക് ചോദിക്കുമെന്ന് കരുതി പെണ്ണ് ഇരുന്നെങ്കിലും വെറുതെയായി എല്ലാം…

കുറച്ചുകഴിഞ്ഞതും അവന്റെ നിശബ്ദത അവളെ വീർപ്പ് മുട്ടിച്ചു..പതിയെ അവൾ ഒന്ന് മുഖം തന്റെ വലതുവശത്തേക്ക് ചരിച്ചു.

തികഞ്ഞ ഗൗരവത്തിൽ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അർജുനേയായിരുന്നു അവൾ കണ്ടത്..

പിണക്കമാണോ…ഒടുവിൽ അവൾ പതിയെ ചുണ്ടനക്കി.

അർജുൻ പക്ഷെ മറുപടിയൊന്നും പറഞ്ഞില്ല. മെല്ലെ അവൾ അർജുന്റെ ഇടതു കൈത്തണ്ടയിൽ ഒന്നു തോണ്ടി.

ഏട്ടാ…. എന്നോട് പിണക്കമാണോ..വീണ്ടും അവൾ ചോദിച്ചു.. ഇക്കുറി അവൾക്ക് സങ്കടം വന്നു..

സോറി പറഞ്ഞില്ലേ… പ്ലീസ്… മിണ്ടിക്കൂടെ..ചിമ്മുവിന്റെ വാക്കുകൾ ഇടറി. അവൾ കരയാൻ തുടങ്ങി..

ആമി….. വെറുതെ കൊച്ചുകുട്ടികളെ പോലെ ആവരുത്.. എനിക്കത് ഇഷ്ടമല്ല കേട്ടോ..അർജുൻ ശബ്ദമുയർത്തി.

ഏട്ടൻ എന്നോട് ദേഷ്യപ്പെട്ടപ്പോൾ.. ഞാൻ.. അപ്പോളത്തെ ദേഷ്യത്തിനു പറഞ്ഞു പോയതാ… സോറി ഏട്ടാ…

അപ്പോഴത്തെ ദേഷ്യത്തിന് നീ എന്ത് കാര്യമാണേലും ഫ്രണ്ട്സിന്റെ അടുത്ത് ഷെയർ ചെയ്യുമോ…അർജുൻ ഗൗരവത്തിൽ ചോദിച്ചു.

ഇല്ല…

പിന്നെന്താ ഈ കാര്യം മാത്രം നീ പറഞ്ഞത്…

അതു പിന്നെ…. അന്നേരം എനിക്കങ്ങനെ വായിൽ വന്നു പോയി.. സോറി ഏട്ടാ…. എന്നോട് പിണങ്ങരുത്.

നീ ഫ്രണ്ട്സിന്റെ അടുത്ത് പറഞ്ഞാലും എനിക്കൊന്നുമില്ല.. വിവാഹം കഴിഞ്ഞു എന്നുള്ള വിവരം നീ തന്നെയാണ് എല്ലാവരോടും മറച്ചുവെച്ചത്.. അതുകൊണ്ട് ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല..

അവര് വേറെ ആരോടും പറയത്തില്ലഏട്ടാ…. ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് ഞങ്ങൾ മൂന്നുപേരും അല്ലാതെ മറ്റാരും അറിയരുതെന്ന്..എന്നോട് അവര് പ്രോമിസ് ചെയ്തിട്ടുണ്ട്. അർജുൻ രണ്ട് വാക്ക് സംസാരിച്ചതും ചിമ്മുവിന് അല്പം ആശ്വാസമായി..

മ്മ്… ആയിക്കോട്ടെ…അർജുൻ തല കുലുക്കി.

എന്നോട് പിണക്കമുണ്ടോ….വീണ്ടും അവൾ ചോദിച്ചു.

ചുമ്മാ കൊഞ്ചാതെ മര്യാദക്ക് ഇരിക്കേടി നീയ്….അവൻ അലറിയതും പെണ്ണവൾ പിന്നീട് ഒന്നും സംസാരിച്ചില്ല.. വീടെത്തും വരെയും അങ്ങനെ തന്നേ ഇരുന്നു.

ഇടയ്ക്ക് അർജുൻ ഏതോ ഒരു ഹോട്ടൽ കണ്ടപ്പോൾ ഇറങ്ങി വെളിയിലേക്ക് പോകുകയും എന്തൊക്കെയോ പാഴ്സൽ വാങ്ങിക്കൊണ്ടു വരികയും ചെയ്തു.

നിനക്ക് ചായ വേണോന്ന് അർജുൻ ചോദിച്ചപ്പോൾ വേണ്ടെന്ന് അവൾ ചുമൽ ചലിപ്പിച്ചു കാണിച്ചു.

എന്നിട്ടും അർജുൻ ഒരു ഡിസ്പോസിബിൾ ഗ്ലാസിൽ ചായയും ഒരു ഉഴുന്നുവടയും വാങ്ങിക്കൊണ്ട് ചിൻമയിയ്ക്ക് കൊടുത്തു.

ഇത് കഴിച്ചോ….ഗാംഭീര്യത്തിൽ പറഞ്ഞുകൊണ്ട് അർജുൻ വണ്ടിയിലേക്ക് കയറി.

ഏട്ടന് വേണ്ടേ….അവൾ പതിയെ ചോദിച്ചു.

വേണ്ട.. നീ കഴിച്ചോ. അവൻ മറുപടി കൊടുത്തു. എന്നിട്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു

ചിമ്മു ചായ കുടിക്കുന്ന നേരത്തൊക്കെ അർജുൻ വണ്ടി സ്ലോയിലാണ് ഓടിക്കുന്നത്..ഉഴുന്ന് വടയുടെ പകുതി എടുത്തു അവൾ അവന്റെ നേർക്ക് നീട്ടി.

“എനിക്കു വേണ്ട താൻ കഴിച്ചോളൂ’ എന്ന് അവൻ ഗൗരവത്തിൽ പറഞ്ഞു..

നല്ല ടേസ്റ്റ് ഉണ്ട്.. ഇത്തിരി കഴിയ്ക്ക്. ചിമ്മു വീണ്ടും പറഞ്ഞു നോക്കി.

വേണ്ടന്ന് പറഞ്ഞില്ലേ ആമി…. നിനക്ക് മലയാളം പറഞ്ഞാൽ മനസ്സിലാകിലേ…
അവൻ ശാസിച്ചതും ചിമ്മു പിന്നീട് ഒന്നും മിണ്ടിയില്ല.

ഓഹ്.. ഞാൻ കഴിച്ചേന്റെ ബാക്കി കഴിയ്ക്കാൻ മടിയാരിക്കും.. അതങ്ങ് തുറന്നു പറഞ്ഞാൽ പോരെ. അതിനിങ്ങനെ ദേഷ്യപ്പെടേണ്ട കാര്യമൊന്നുമില്ല.
മുഖമൊക്കെ വീർപ്പിച്ചു പിടിച്ച് കൊച്ചുകുട്ടികളെ പോലെയാണ് ചിമ്മുവിന്റെ സംസാരം.

അർജുൻ അതിനും മറുപടിയൊന്നും പറഞ്ഞില്ല. ചായ യും കൂടി കുടിച്ചു തീർത്തിട്ട് ചുണ്ടുരണ്ടും കൈപ്പത്തിക്കൊണ്ട് അവൾ തുടച്ചു. ഒപ്പം അരികിൽ ഇരിക്കുന്നവനെ മെല്ലെ ഒന്ന് നോക്കി.

നിനക്ക് വായിനോട്ടം ഉണ്ടോ.. എല്ലാ വൃത്തികേടും അറിയാമല്ലേ ആമി….
അർജുൻ തിരിച്ചു അവളേം നോക്കി.

ഏട്ടൻ മിണ്ടാതിരിക്കുന്നത് കൊണ്ട് നോക്കിന്നേയുള്ളൂ…അല്ലാണ്ട് വായി നോട്ടമൊന്നും അല്ല… പിന്നെ,,, അത്രയ്ക്ക് വായിനോക്കാനും മാത്രം വലിയ സുന്ദരൻ ഒന്നുമല്ല… അങ്ങനെ എന്തെങ്കിലും വിചാരമുണ്ടെങ്കിൽ അതൊക്കെ എടുത്ത് കാറ്റിൽ പറത്തി വിട്ടേയ്ക്ക്…

ഇക്കുറി ഗൗരവത്തിൽ സംസാരിച്ചത് ച്ചിമ്മു ആയിരുന്നു.

എനിക്കങ്ങനെ യാതൊരു വിചാരവും ഇല്ല.. ഞാനൊട്ട് സുന്ദരനും അല്ല.. കല്യാണം കഴിച്ചു കൊണ്ടുവന്ന ഭാര്യയ്ക്ക് ഒരുമ്മ പോലും കൊടുക്കാൻ കഴിയാത്ത വെറുമൊരു കോന്തനാണ് ഞാൻ….

ചിമ്മുവിനെ ശരിയ്ക്കൊന്നു കുടഞ്ഞു കൊണ്ട് അവൻ പറഞ്ഞു നിറുത്തി..

തുടരും…..