ഭാഗം 89
ആമി….വിളച്ചിൽ എന്റടുത്തു വേണ്ട കെട്ടോ.
അർജുന് ചെറിയ ദേഷ്യം തോന്നി. അവളെ എടുത്തു കിടക്കയുടെ അങ്ങേ തലയ്ക്കൽ ഇട്ടിട്ട് അർജുൻ എണീറ്റു.
ചാരിപിരണ്ട് പിന്നാലെ അമ്മുവും എഴുന്നേറ്റു.
ശോ… ഈ ഏട്ടൻ…ഇപ്പോൾ തന്നേ എല്ലാം കുളമാക്കും എന്ന് തോന്നുന്നു.
അതേയ്… ഒരു പത്തു മിനുട്ട് കൂടി കഴിഞ്ഞിട്ട് പോയാൽ മതി..ഇല്ലെങ്കിൽ എന്റെ പ്ലാനിങ് പൊളിയും കെട്ടൊ. ഒടുവിൽ ഗതികെട്ട് കൊണ്ട്
അവൾ ഉച്ചത്തിൽ പറഞ്ഞു.
ങ്ങെ…പ്ലാനിങ്.. അതെന്താ…? അർജുൻ തിരിഞ്ഞു അവളെ നോക്കി.
അതങ്ങനാ…ഏട്ടൻ അങ്ങോട്ട് ഇപ്പൊ ഇറങ്ങി പോയിട്ടുണ്ടെങ്കിൽ ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല. എന്റെ അമ്മ സത്യം….അവൾ വന്നിട്ട് അർജുനെ വട്ടം ചുറ്റി പിടിച്ചു.
നിനക്ക് എന്താ ആമി…അവൻ അവളെ തുറിച്ചു നോക്കി നിന്നു.
ഏട്ടാ…. നടക്കില്ല… ഇപ്പോ ഹോളിലേക്ക് പോകണ്ട… ഒരു 10 മിനിറ്റ് കൂടി വെയിറ്റ് ചെയ്താൽ മതി. എന്നിട്ട് നമ്മുക്ക് ഒരുമിച്ചു പോകാം. അവനെ ഇറുക്കി പുണർന്നു കൊണ്ടവൾ പറഞ്ഞു.
ആമി.. നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.. നേരം കുറെയായി നീ കൊഞ്ചാൻ തുടങ്ങിയിട്ട്..മാറിയ്ക്കെ…അവൻ ആമിയെ മാറ്റിയ ശേഷം ഗൗരവത്തിൽ പറഞ്ഞു.
ഞാൻ ഇവിടെ ആരെയും ഒളിപ്പിച്ചു വെച്ചിട്ട് ഒന്നുമില്ല. ഇനി അഥവാ അങ്ങനെ വല്ലതും ഓർത്താണെങ്കിൽ ആ പേടി വേണ്ട കെട്ടോ. ഞാൻ അങ്ങനെയുള്ള ടൈപ്പ് ഒന്നുമല്ല അവൾ ഇത്തിരി കലിപ്പിൽ പറഞ്ഞു..എന്നിട്ടും അർജുനെ വീട്ടിരുന്നില്ല പെണ്ണ്
ഈ കുരുപ്പ് എന്തോ ഒപ്പിക്കുവാണെന്ന് അവനു പിടി കിട്ടി…. അതായിരുന്നു കുറച്ചു മുന്നേയുള്ള ആലോചനയും ഇരിപ്പുമൊക്കെ.. അതുകൊണ്ട് പത്തു മിനുട്ട് വെയിറ്റ് ചെയ്യാം എന്ന് അവനും കരുതി.
അർജുൻ പതിയെ തന്റെ മുഖം ഒന്ന് താഴ്ത്തി നോക്കിയപ്പോൾ ചിമ്മു ആണെങ്കിൽ അവനെ ഇറുക്കി പുണർന്ന് നിൽക്കുകയാണ്.
പതിയെ അവന്റെ ഇരു കൈകളും മേല്പോട്ട് ഉയർന്നു വന്നു. എന്നിട്ട് തന്നോട് പറ്റി ചേർന്നു നിന്ന പെണ്ണിനെ ഒരു നിമിഷം കൊണ്ടവൻ വരിഞ്ഞു മുറുക്കി.
ജാങ്കോ നീയറിഞ്ഞോ.. ഞാൻ പെട്ടു…
ചിമ്മു ഞെട്ടി വിറച്ചു കൊണ്ട് അവനിൽ നിന്നും അകന്നു മാറാൻ നോക്കി.
ഇക്കുറി അർജുനായിരുന്നു കരുത്തു. അവൻ ബലത്തിൽ മുറുക്കിയതും അവളുടെ മൃദുലതകൾ അവന്നിൽ നന്നായി അമർന്നു.
മഹാദേവ… ഇന്നെന്നിലെ കന്യകയെ കൂടി ഇങ്ങേരു വെളിയിൽ കൊണ്ട് വരുമെന്ന് തോന്നുന്നു.
ചിമ്മു പതിയെനുഴഞ്ഞു താഴേക്ക് ഇറങ്ങാൻ നോക്കി
എന്നാൽ അതിന് അനുവദിക്കാതെ അർജുൻ അവളെ പിടിച്ച മേൽപ്പോട്ട് തന്നെ ഉയർത്തി.
പെട്ടന്ന് ഇരുവരുടെയും അടിവയറിൽ എന്തൊക്കെയോ മിന്നും പോലെ തോന്നൽ.
മിന്നൽ വള.. കൈയിൽ വെച്ച പെണ്ണഴകേ.. ആമി തന്റെ ശ്രദ്ധ മാറ്റിവിടാൻ മാനസിൽ മൂളി.
അവളുടെ ശ്വാസതാളം ഏറി വരും തോറും അവന്നിൽ മൃതുലതകൾ വീണ്ടും വീണ്ടും പതിഞ്ഞു. അർജുൻ ഒന്നുടൊന്നു അവളെ ആശ്ലീഷിച്ചതും ചിമ്മു അവന്റെ മുഖത്തേക്ക് ഒന്നു നോക്കി.
അവളുടെ തുടുത്ത മുഖവും കവിൾ ത്തടംങ്ങളും കണ്ടപ്പോൾ അവന്റെ ഉള്ളിലും മറ്റൊരു മനോഹരമായ വികാരം മൊട്ടിട്ടു..
മെല്ലെ അവൻ തന്റെ മുഖവും താഴ്ത്തി…അവളുടെ നാസികത്തുമ്പിൽ തന്റെ നാ lസിക കൊണ്ട് ഒന്നു ഇക്കിളി കൂട്ടിയതും പെണ്ണൊന്നു പിടഞ്ഞു പോയ്.
അവന്റെ അധരം അവളുടെ അധരത്തിൽ ഒന്നു തലോടിയതും ക്ലോക്കിൽ 12മണി അടിച്ചതും ഒരുമിച്ചു ആയിരുന്നു.
ചിമ്മു അവനിൽ നിന്നു അകന്നു മാറിയിട്ട് പുറത്തേക്ക് ഒരൊറ്റ ഓട്ടം..
ആമി എന്ന് വിളിച്ചുകൊണ്ട് അർജുൻ അവളുടെ പിന്നാലെ ചെന്നു.
Happy Birthday My Dear Sweet Hubby..ഉറക്കെ പറഞ്ഞുകൊണ്ട് അവൾ നിൽക്കുകയാണ്.
അപ്പോഴാണ് അർജുൻ പോലും ഇന്ന് തന്റെ ബർത്ത് ഡേ ആണല്ലോ എന്നോർത്തത്.
കേയ്ക്കും ബലൂണും ഡെക്കറേഷനും ഒക്കെ അപ്പോഴാണ് അവൻ കാണുന്നത്.
അർജുന് സത്യത്തിൽ ആകെ അമ്പരപ്പായിരുന്നു..
ആമി.. ഇതൊക്കെ…
ഓടി വാ.. വന്നേ കേക്ക് മുറിയ്ക്ക്…എന്നിട്ട് എനിക്ക് കിടന്നു ഉറങ്ങണം. ഇല്ലെങ്കിൽ ഇന്നിവിടെ മറ്റു പലതു നടക്കും മനുഷ്യാ, ചിമ്മു ദൃതി കൂട്ടി.
അർജുൻ ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു നിന്നു.
എന്നിട്ട് ചിമ്മുവിനെ ഒന്നു നോക്കി.
വായി നോക്കി നിൽക്കാതെ കേക്ക് മുറിയ്ക്ക്.. എത്ര നേരമായി ഞാനിതു നിധി കാക്കുന്ന ഭൂതത്തെ പോലെ വെച്ചോണ്ട് ഇരിക്കുന്നു. അവൾ വീണ്ടും ഉച്ചത്തിൽ പറഞ്ഞു.
ശോ… ഈ പെണ്ണിന്റെ ഒരു കാര്യം. അർജുൻ അവളുടെ കാതിൽ ഒന്നു കിഴുക്കി.
കൃത്യം ആ സമയത്ത് അർജുന്റെ ഫോൺ ശബ്ദിച്ചു..
സ്റ്റെല്ലമ്മയായിരിക്കും എന്ന് പറഞ്ഞ് ചിന്മയയാണ് മുറിയിലേക്ക് ഓടി പോയത്.
അവൾടെ ഊഹം കറക്റ്റ് ആയിരുന്നു.
വീഡിയോ കോൾ ചെയ്യുന്നുണ്ട് സ്റ്റെല്ല..
ചിമ്മു അർജുന്റെ മുൻപിൽ വന്നിട്ടാണ് അത് അറ്റൻഡ് ചെയ്തത്.. നേരെ അവന്റെ മുഖം കാണിച്ചു കൊടുത്തവൾ.
ഹെലോ മോനെ…Happy Birthday ചക്കരെ വാത്സല്യത്തോടെ അമ്മ പറയുകയാണ്.
താങ്ക്സ് അമ്മ… അർജുൻ അവരെ നോക്കി ചിരിച്ചു.
അപ്പോഴേക്കും രുദ്രനും സ്ക്രീനിൽ വന്നു.
അർജുൻ സാർ.. മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ.
രുദ്രൻ തന്റെ വലതു കൈയിലെ തള്ളവിരൽ ഉയർത്തി കാണിച്ചുകൊണ്ട് മകനോട് പറയുകയാണ്.
Thank you acha…
അച്ഛാ… കിടന്നില്ലേ.
ഹേയ് ഇല്ലന്നെ… ഞങ്ങൾ മോനെ വിഷ് ചെയ്യാൻ കാത്തിരിക്കുവായിരുന്നു.
അച്ഛാ.. കേക്ക് മുറിച്ചില്ല.. പോകല്ലേ.. വെയിറ്റ് വെയിറ്റ്.. ഈ മുഹൂർത്തത്തിന് കൂടി സാക്ഷ്യം വഹിച്ചിട്ട് പോകാം. ചിമ്മു പറയുന്ന കേട്ട് രുദ്രൻ ചിരിച്ചു.
അങ്ങനെ അർജുൻ കേക്ക് മുറിയ്ക്കാൻ തുടങ്ങി.
ചിമ്മുനെ അപ്പോളേക്കും അർജുൻ അവന്റെ വലം കൈകൊണ്ട് വട്ടം ചുറ്റി പിടിച്ച്. പെട്ടന്ന് അച്ഛനും അമ്മേം കാണുന്നലോ എന്നോർത്ത് അവൾക്കൊരു ജാള്യത പോലെ തോന്നി.
അകന്നു മാറാൻ പെണ്ണ് നോക്കിയെങ്കിലും അർജുൻ അവളെ തന്നോട് ചേർത്ത് നിറുത്തി
അച്ഛനും അമ്മയും ചിമ്മുവും ചേർന്നു ഒരുമിച്ചു അവനെ വിഷ് ചെയ്തു.
അർജുൻ ആദ്യം അച്ഛനും അമ്മയ്ക്കും നേർക്ക് കേക്ക് നീട്ടി.
അവർ അത് എടുത്ത് കഴിക്കും പോലെ ആംഗ്യം ഒക്കെ കാണിച്ചു.
പിന്നീട് ചിമ്മുവിന് അവൻ കൊടുത്തു.
അപ്പോഴേക്കും അച്ഛനും അമ്മയും നാളെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
ഇത്തിരി കേക്ക് എടുത്തു ചിമ്മു അർജുന്റെ വായിൽ വെച്ചു കൊടുത്തതും അവൻ അവളുടെ വിരൽ ഒന്നു നുണഞ്ഞു. പെട്ടന്ന് അവൾ കൈ പിൻവലിച്ചു.
ഹാപ്പി ബർത്ത് ഡേ അർജുനെട്ടാ……പറഞ്ഞു കൊണ്ടവൾ ഒന്നുഉയർന്നു പൊങ്ങി,,, ശേഷം അവന്റെ ഇരു കവിളിലും മാറി മാറി മുത്തം കൊടുത്തു….
ഗിഫ്റ്റ് നാളെ തരാം കേട്ടൊ. അമ്മ വൈകുന്നേരമാണ് ഏട്ടന്റെ ബർത്ത് ഡേ ആണെന്നുള്ള കാര്യം പറയുന്നത്. അതുകൊണ്ട് എനിക്ക് ഇത്രയൊക്കെ സെറ്റപ്പ് ചെയ്യാനേ പറ്റിയുള്ളൂ.
മ്മ്… ഇത്രയും സെറ്റപ്പ് ചെയ്തു തന്നതുകൊണ്ട് ഞാനും പകരും എന്തെങ്കിലും ഗിഫ്റ്റ് തരട്ടെ.. പറഞ്ഞു കൊണ്ട്ആ സമയം അർജുൻ അവളെ എടുത്തു തന്റെ തോളത്തു ഇട്ടിരുന്നു.
ഭാഗം 90
അർജുനേട്ട.. എനിക്ക് ഉറക്കം വരുന്നുണ്ട് കേട്ടോ.. മര്യാദക്ക് എന്നേ താഴെ നിർത്തിക്കോ.. ചിമ്മു അവന്റെ ദേഹത്തു കിടന്നു കുതറി.
ഹാ.. അടങ്ങി കിടക്കെടി.. ഇല്ലെങ്കിൽ നിന്റെ ചb, യ്ക്കിട്ട് ഞാൻ തരും കേട്ടോ. പറഞ്ഞു കൊണ്ട് അവനൊന്നു പിച്ചിയതും ചിമ്മുന്റെ ശ്വാസം നിന്നു പോയ്.
അയ്യേ… ഈ മനുഷ്യൻ ഇത് എന്ത് വൃത്തികേടാ കാണിക്കുന്നേ.. അവൾ പിന്നെയും കാലിട്ടടിച്ചു.
എടി.. അടങ്ങി ഇരിയ്ക്കെടി.. ഇല്ലെങ്കിൽ…
അർജുൻ അവരുടെ ബെഡ് റൂമിന്റെ ഡോർ ലോക്ക് ചെയ്തു. എന്നിട്ട് ലൈറ്റ് ഓഫ് ചെയ്തു. ഒപ്പം ബെഡ് ലാമ്പ് ഓൺ ചെയ്ത്, ശേഷം ചിമ്മുവിനെ ക്കൊണ്ട് വന്നു ബെഡിലേക്ക് കിടത്തി.
യ്യോ.. ഈ ഏട്ടൻ ഇതെന്താ ഈ കാട്ടി ക്കൂട്ടാൻ പോകുന്നെ…ചോദിച്ചു കൊണ്ട് ചിമ്മു പിടഞ്ഞെണീറ്റു.
പെട്ടന്ന് അർജുൻ അവളെ പിടിച്ചു അവന്റെ മടിയിലേക്ക് ഇരുത്തി. ശേഷം അവളുടെ വയറിൽ അവന്റെ ഇരു കൈകളും കൊണ്ട് ബന്ധനം തീർത്തു.
അടങ്ങിയിരിക്കാൻ നിനക്കറിയില്ലേടി കാന്താരി..എന്തൊരു ചാട്ടമാ നീയ്
അവളുടെ കാതോരം അർജുന്റെ ശബ്ദം കേട്ടതും പെണ്ണ് പിടഞ്ഞു പോയിരിന്നു.
അർജുനേട്ടാ….. പ്ലീസ്… മാറുന്നുണ്ടോ വേഗം..
ഇല്ലെങ്കിലോ…. നീയെന്തു ചെയ്യും.. ഒന്ന് പറഞ്ഞെ കേൾക്കട്ടെ..
അർജുനേട്ടാ……അവൾ മെല്ലെ അവനെ വിളിച്ചു
എന്താടി കാന്താരിപെണ്ണെ.. നേരം കുറച്ചു ആയീല്ലോ നിന്റ കുറുമ്പ് തുടങ്ങിയിട്ട്… അവളുടെ കാതിലെ ലോലാക്കിൽ അവനൊന്നു ഇളക്കി… ഒപ്പം ആ കാതിന്റെ അറ്റത്ത് അവൻ തന്റെ നാവ് കൊണ്ട് ഒന്നുഴിഞ്ഞതും ചിമ്മു ന്റെ ശ്വാസം നിന്നു പോയിരിന്നു. ഞെട്ടി ത്തിരിഞ്ഞവൾ അർജുനെ നോക്കിയതും അവന്റെ മുഖത്ത് കുസൃതി.
മ്മ്… എന്താ…..അവൻ ചോദിച്ചതും ചിമ്മു എഴുന്നേറ്റ് മാറാൻ തുനിഞ്ഞു.
അപ്പോളേക്കും അർജുൻ അവളെ തന്നിലേക്ക് ഇത്തിരി കൂടി ചേർത്ത്.
അവളുടെ മൃദുലതകൾ അവന്റെ നെഞ്ചിൽ തട്ടിയതും ചിമ്മു വല്ലാണ്ട് പരവശയായി.
അവളുടെ പിടയുന്ന മിഴികളിൽ അവന്റെ മിഴികൾ ഉടക്കി. ആ കൺ പീലികളിൽ അവൻ ഉമ്മ വെച്ചതും ചിമ്മുവിന്റെ നെഞ്ചിടിപ്പേറി വന്നു..അർജുന്റെ അധരം അവളുടെ കവിളുകളിൽ പുൽകി തലോടിക്കൊണ്ട് ഒടുവിൽ അവളുടെ അധരത്തിൽ അമർന്നു. പിടഞ്ഞു മാറാൻ തുനിഞ്ഞവളേ അതിനു അനുവദിക്കാതെകൊണ്ട് അവനത് നുണയാൻ അധികം നേരം വേണ്ടി വന്നില്ല.
ഇരു ദളങ്ങളും മാറി മാറി നുകർന്നു കൊണ്ട് അവൻ അവളിലേ പെണ്ണിനെ തൊട്ടുണർത്തി….ഒപ്പം അവന്റെ വലം കൈ അവളുടെ മേനിയിൽ ഉടനീളം കുസൃതികൾ കാണിച്ചു കൊണ്ടോടി നടന്നു. രാത്രി അതിന്റെ യാമത്തിൽ ചേക്കേറാൻ ഉള്ള താത്രപ്പാടിൽ ആയിരുന്നു.. അതുപോലെ തന്നെ അർജുന്നും..
തന്റെ പെണ്ണിന്റെ മേനിയിലെ ആടകൾ വേർപ്പെട്ടു പോകുമ്പോൾ, വ്രീള വിവശയായി അവൾ അവനെ നോക്കിയ നോട്ടം…ഒപ്പം ബെഡ്ഷീറ്റ് വലിച്ചെടുത്തു ദേഹത്തേക്ക് പുതയ്ക്കാൻ തുടങ്ങിയാ പെണ്ണിനെ വീണ്ടും കുറുമ്പോട് കൂടിയവൻ അത് കവർന്നെടുത്തു ദൂരേക്ക് വലിച്ചെറിഞ്ഞു..
എന്റെ മുൻപിൽ എന്തിനാ പെണ്ണെ നി lനക്കിത്ര നാണം…അവളുടെ തുടുത്ത മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു കൊണ്ട് അർജുൻ ചോദിച്ചു.
ഇരു കൈകൾ കൊണ്ട് തന്റെ ഉടൽ മറച്ചു പിടിക്കാൻ ശ്രമിക്കുന്ന പെണ്ണിന്റെ കൈകൾ അടർ lത്തി മാറ്റികൊണ്ട് അർജുൻ അവിടെ ഉമ്മ വെച്ചതും ചിമ്മു പിടഞ്ഞു പോയിരിന്നു..
അർജുനേട്ടാ… എന്നവൾ അലറി വിളിച്ചെങ്കിലും അവൻ അവളിൽ ചുമ്പനം കൊണ്ടൊരു വസന്തം വിരിയിച്ചു. അവന്റെ അധരം അവളിലൂടെ അലിഞ്ഞു ചേർന്ന്…ആ അധരം പതിയാത്ത ഒരു അംശവും അവളിൽ അവശേഷിച്ചില്ല..
അങ്ങനെ… അങ്ങനെ..ഒടുവിൽ…അവളും അവ്നിൽ തളർന്നു വിവശയായി ലയിച്ചു ചേർന്ന്…
വിയർപ്പ് കണങ്ങൾ നനഞൊട്ടിയ അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് പെണ്ണവൾ കിടന്നു..
അവളുടെ നെറുകയിൽ മുത്തം കൊടുത്തു കൊണ്ട് അവൻ അവളെ തന്നിലേക്ക് അല്പം കൂടി ചേർത്ത് പിടിച്ചു..
പേടിച്ചു പോയിരുന്നോ….? ഒടുവിൽ അർജുൻ അവളോട് ചോദിച്ചു…
മറുപടി യായി അവൾ കത്തുന്ന ഒരു നോട്ടം നോക്കി..
ദേ…. വൃത്തികേട് മുഴുവൻ കാട്ടിക്കൂട്ടിയിട്ട് പേടിച്ചു പോയോന്നോ… തനിയ്ക്ക് നാണമില്ലെടാ മുതുക്കാ എന്നെപ്പോലൊരു കൊച്ചു പെണ്ണിനോട് ഇങ്ങനെയൊക്കെ ചെയ്യാൻ…
അവൾ ചോദിക്കുന്ന കേട്ടു അവൻ വാ പൊളിച്ചു.
ആമി…….അറിയാതെ അർജുൻ വിളിച്ചു..
മ്മ്… തന്റെ ഒരു ആമി…. എടൊ,, ഒരു പെൺകുട്ടിയുടെ ദേഹത്ത് തൊടുമ്പോൾ അവളുടെ സമ്മതം വാങ്ങണം… ഇതിപ്പോൾ താനെന്നെ കീ ഴ്പ്പെ ടുത്തു അല്ലായിരുന്നോ.. ഞാനീ ഒരു കേസ് രജിസ്റ്റർ ചെയ്താൽ ഉണ്ടല്ലോ 20 കൊല്ലം താൻ അകത്താണ്…അവൾ വീണ്ടും വായിൽ വരുന്നത് വിളിച്ചു പറഞ്ഞു.
ആമി… നീ ഇതെന്തൊക്കെയാ പറയുന്നേ പെണ്ണെ..അർജുന്റെ സങ്കടത്തോടെയുള്ള ചോദ്യം കേട്ടതും ചിന്മയി പൊട്ടിച്ചിരിച്ചു..
“ഞാൻ.. വെറുതെ ഏട്ടനെ പറ്റിക്കാൻ പറഞ്ഞതാ… ഇഷ്ടം ഇല്ലെങ്കിൽ ഞാനിതിനൊക്കെ സമ്മതിച്ചു തരുവായിരുന്നോന്നെ…” അർജുന്റെ ദേഹത്തേക്ക് കയറി ക്കിടന്നു കൊണ്ട് ചിമ്മു ചോദിച്ചതും അവൻ അന്താളിച്ചു നിന്നു…
എന്റെ ദൈവമേ… ഇതിനെ ഞാൻ ഇനി എങ്ങനെ വെച്ചോണ്ട് ഇരിക്കും.
അർജുൻ തലയിൽ കൈവെച്ചു കൊണ്ട് പെണ്ണിന്റെ മുഖത്തേക്ക് നോക്കി.
മ്മ്…. നിങ്ങൾക്ക് എന്നെ ശരിക്കും അറിഞ്ഞൂടാ…. ഈ ചിന്മായി ആള് തരികിടയാണ് കേട്ടോ.. വെറും തരികിട…
അവന്റെ നെഞ്ചിലേക്ക് ഒന്ന് കടിച്ചു കൊണ്ട് അവൾ പറഞ്ഞു.
എടി… ഡ്രാdra, ക്കുള lയ്ക്കുണ്ടായ മോളെ… മര്യാദക്ക് അടങ്ങി കിടക്കടി…
അർജുൻ അലറി.
അപ്പോളേക്കും അവൾ അവന്റെ കവിളിലും ഒന്നമർത്തി കടിച്ചു.
ഹ്ഹ… ആമി….. വേദനിക്കുന്നു കെട്ടോ.അവൾ കടിച്ച ഭാഗത്തു തടവി ക്കൊണ്ട് അർജുൻ പറഞ്ഞു
പോയ് തുണി ഉടത്തിട്ട് വാടി പെണ്ണെ… എനിക്ക് ഉറക്കം വരുന്നു.രാവിലെ പോകണ്ടേ നമ്മുക്ക് അർജുൻ ഒരു കോട്ടുവാ ഇട്ടു.
അതേയ്… മര്യാദയ്ക്ക് തുണിയുടുത്ത് കിടന്ന എന്നെ എല്ലാം ഊരി കളഞ്ഞത് നിങ്ങൾ അല്ലെ… എനിക്കിപ്പോ ഉടുക്കാൻ സമയം ഇല്ല.. പോയ് പണി നോക്ക്.
ചിമ്മു ബെഡ്ഷീറ്റ് എടുത്തു പുതച്ചു കൊണ്ട് അർജുന്റെ ദേഹത്തു കാലും എടുത്തു വെച്ച് അവനെ കെട്ടിപിടിച്ചു കിടന്നു.
ഇവളെന്താ ഇങ്ങനെ യെന്നു ഒരു നിമിഷം അർജുൻ ഓർത്തു പോയ്..
ഐ ലവ് യു…. എന്താണെന്ന് അറിയില്ല.. എനിക്ക് അർജുൻട്ടനോട് ഒരുപാട് ഇഷ്ടം തോന്നുന്നു… ഒരുപാട് ഒരുപാട് ഇഷ്ടം…മെല്ലെ അവൾ പറഞ്ഞു.
മ്മ്.. എന്തെ.. പെട്ടന്ന് ഇങ്ങനെ തോന്നാന്..
എന്നിലെ സ്ത്രീയെ പൂർണതയിൽ എത്തിച്ചത് അല്ലെ.. അതുകൊണ്ട് ആകും…
അവൾ പിന്നേം പറഞ്ഞു.
അത് കേട്ടതും അർജുന്റെ ചുണ്ടിലും ഒരു പുഞ്ചിരി.
ഒന്നുടെ നോക്കണോടാ…അർജുൻ അവളോട് ചേർന്ന് വന്നു കൊണ്ട് ചോദിച്ചു.
ദേ മനുഷ്യാ…. ഇനി എന്റെ എക്സാം തീരാതെഎങ്ങാനും ഈ വഴി വന്നാൽ പിന്നെ നിങ്ങളുടെ പൊടി പോലും കാണില്ല കെട്ടോ.
അവൻറെ വയറ്റിൽ ഒരു ഇടി വെച്ച് കൊടുത്തു കൊണ്ട് ചിമ്മു കണ്ണടച്ച് കിടന്നു.
തുടരും…
