ചിമ്മുവിന്റെ എക്സാം തീരുന്ന ദിവസം അർജുൻ ആയിരുന്നു അവളെ കോളേജിൽ നിന്നും കൂട്ടിക്കൊണ്ടുപോകുവാനായി എത്തിയത്.
ഹന്നയും അവന്തികയും പോലെ അത്രയും ഡീപ്പായിട്ടുള്ള ഫ്രണ്ട്സിനെ ഒന്നും അവൾക്ക് ഈ കോളേജിൽ കിട്ടിയിരുന്നില്ല. എല്ലാവരോടും ഒരു മീഡിയം ലെവലിൽ ആയിരുന്നു ചിമ്മു നിന്നത്. കാരണം ഇനി കൂടുതൽ അടുപ്പം ആയശേഷം അവരെയും പിരിയേണ്ടി വന്നാൽ അത് അവൾക്ക് ഇത്തിരി വിഷമം ഉണ്ടാക്കുന്ന കാര്യമായിരുന്നു. ജസ്റ്റ് ഒരു ഹായ് റിലേഷൻഷിപ്പ് മാത്രമേ അവൾ അതുകൊണ്ട് കീപ്പ് ചെയ്തുള്ളൂ.
അങ്ങനെ ഫ്രണ്ട്സിനോടും ടീച്ചേഴ്സിനോടും ഒക്കെ യാത്ര പറഞ്ഞു ചിമ്മു അർജുന്റെ അടുത്തേക്ക് വന്നു.
അകലെ നിന്നും നടന്നുവരുന്ന ചിമ്മുവിനെ നോക്കി അർജുൻ വണ്ടിയിൽ ഇരിക്കുകയാണ്..
അവനെ കണ്ടതും ഒരു പുഞ്ചിരിയോടെ അവൾ വന്നു വണ്ടിയിൽ കയറി. വണ്ടി മുൻപോട്ട് എടുക്കാതെ അർജുൻ അവളെ തന്നെ നോക്കി ഇരിക്കുകയാണ്.
എന്താ അർജുനേട്ടൻ ഇങ്ങനെ നോക്കുന്നത്? ചിമ്മു അമ്പരന്നു പോയ്
എഡാ.. നീയ് ഈയിടെ ആയിട്ട് ഒരുപാട് ക്ഷീണിച്ചു ല്ലോ… കണ്ണൊക്കെ കുഴിഞ്ഞു കേട്ടോ.. നിനക്ക് എന്ത് പറ്റി പെണ്ണെ… എന്തെങ്കിലും വയ്യഴിക ഉണ്ടോ
അവൻ ചോദിച്ചതും പെട്ടന്ന് അവൾ നിശബ്ദയായ്.
ചിമ്മു… അർജുൻ അവളുടെ ഇടo കൈയിൽ പിടിച്ചു.
മ്മ്…എന്താടാ.. നീയെന്താ ഒന്നും മിണ്ടാത്തത്..
ഏട്ടാ… എനിക്ക് ചെറിയൊരു സംശയം ഉണ്ട്..
എന്ത്…? അർജുന് പേടിയായി.
അത് പിന്നെ… എനിക്ക് ഇത് വരെ ആയിട്ടും ഈ മാസം പിരിയഡ്സ് ആയില്ല.. ആറു ദിവസം മുന്നോട്ടു പോയിട്ടുണ്ട്.. എനിക്ക് ഇതുവരെയായിട്ടും അങ്ങനെ സംഭവിച്ചിട്ടുള്ളതല്ല.. പക്ഷേ ഇതിപ്പോ എന്താണെന്ന് ഒരു പിടിയും ഇല്ല.
സത്യമാണോടാ…അർജുന്റെ മിഴികൾ തിളങ്ങി.
മ്മ്.. അതെ ഏട്ടാ. ഞാൻ ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ സ്ട്രെസ്സും ക്ലൈമറ്റ് ചേഞ്ചും ഒക്കെ വരുമ്പോൾ ഇങ്ങനെ ചിലർക്ക് സംഭവിക്കും എന്നാണ് കാണിക്കുന്നത്. പിന്നെ എക്സാം ആയതുകൊണ്ട് ശരിക്കും എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഇനി അതിന്റെ ആണോന്ന് അറിയില്ല.
അർജുൻ വണ്ടി മുന്നോട്ട് എടുത്തു.. എന്നിട്ട് നേരെ ഹോസ്പിറ്റലിലേക്കാണ് അവൻ വണ്ടിയോടിച്ചു പോയത്.
ഏട്ടാ.. ഇതെങ്ങോട്ടാ.. വീട്ടിലേക്ക് അല്ലേ?
നമുക്ക് ഡോക്ടറെ ഒന്ന് കണ്ടിട്ട് പോകാം.
ഇപ്പൊ വേണ്ടെന്ന്… വീട്ടിൽ പോയിട്ട് നമുക്ക് ഒരു ടെസ്റ്റ് ഒക്കെ ചെയ്തു നോക്കാം.. അതിനുശേഷം പോസിറ്റീവ് ആണെങ്കിൽ പോയാൽ മതി…
അതൊന്നും സാരമില്ല… ഹോസ്പിറ്റലിൽ പോയി ഡോക്ടർ പറയുന്നതിനോളം കൃത്യതയൊന്നും ഈ ഈ സ്വയം ചികിത്സയ്ക്ക് കിട്ടില്ല.
ഈ കാര്യത്തിൽ നമ്മൾ നോക്കുന്നത് എല്ലാം സെയിം ആണ്.. അർജുനേട്ടൻ പറയുന്നതുപോലെ ഒന്നുമല്ല കെട്ടോ
ചിമ്മു എത്രയൊക്കെ പറഞ്ഞിട്ടും അർജുൻ പക്ഷേ വണ്ടി ഹോസ്പിറ്റലിൽ ചെന്ന ശേഷമാണ് നിർത്തിയത്.
അല്പം മടിയോടെ ആയിരുന്നു ചിമ്മു വണ്ടിയിൽ നിന്ന് ഇറങ്ങിയത്.
സേഫ് സോണിൽ ആയിരുന്നു അവർ ഫിസി ക്കൽ റിലേ ഷൻഷിപ്പിൽ ഏർപ്പെട്ടതെങ്കിലും ഈയൊരു കാര്യത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് കൂടി വേണമല്ലോ എന്നുള്ളത് പ്രധാനമാണ്.
ഡോക്ടർ അരുന്ധതി മേനോനെയായിരുന്നു അവർ കണ്ടത്. ചീഫ് ഗൈനക്കോളജിസ്റ്റ് അരുന്ധതിയാണ്. സത്യത്തിൽ ഡോക്ടർ ഓപ്പി ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോയത് ആയിരുന്നു. ഒരു കേസ് വന്നപ്പോൾ അവർ അത് അറ്റൻഡ് ചെയ്യാനായി വന്നതാണ്. അപ്പോഴാണ് അർജ്ജുനും ചിന്മയിയും അവിടെ എത്തിച്ചേർന്നത്..
ഡോക്ടർ ലേബർ റൂമിന് നിന്നും ഇറങ്ങി വന്നശേഷം വെറുതെ ഇത്തിരി നേരം ഓ പിയിൽ ഇരുന്നു. അങ്ങനെ അവർ ടോക്കണെടുത്ത് ഡോക്ടറെ കാണുവാനായി ചെന്നു..
വിവരങ്ങളൊക്കെ പറഞ്ഞപ്പോൾ ഡോക്ടർ അവളോട് കയറിക്കിടക്കുവാൻ പറഞ്ഞു.
ജസ്റ്റ് പരിശോധിച്ച ശേഷം ഡോക്ടർ യൂറിൻ ടെസ്റ്റ് ചെയ്യാനായി അവരെ പറഞ്ഞയച്ചു.
ചിമ്മു ആണെങ്കിൽ വല്ലാത്ത ടെൻഷനിൽ ആയിരുന്നു. അതേ അവസ്ഥയിൽ തന്നെ അർജുനും
റിസൾട്ട് പോസിറ്റീവ് ആകണമെന്ന് ഇരുവരും മനമുരുകി പ്രാർത്ഥിച്ചു..
യൂറിൻ കളക്ട് ചെയ്തശേഷം രണ്ടാളും ലാബിന്റെ വാതിൽക്കൽ പ്രാർത്ഥനയോടെ ഇരുന്നു.
വീട്ടിൽ നിന്നും സ്റ്റെല്ല വിളിച്ചപ്പോൾ തങ്ങൾ ടൗണിൽ വരെ ഒന്ന് വന്നതാണെന്ന് പറഞ്ഞ് അർജുൻ ഫോൺ കട്ട് ചെയ്തു.
അരമണിക്കൂറിന് ശേഷമാണ് റിസൾട്ട് ആയത്. അർജുൻ സിസ്റ്ററോട് ചോദിച്ചപ്പോൾ ഡോക്ടറാണ് പറയുന്നതെന്ന് അവർ പറഞ്ഞു. അങ്ങനെ മിടിയ്ക്കുന്ന ഹൃദയത്തോടെ ഇരുവരും ഡോക്ടറുടെ റൂമിലേക്ക് വീണ്ടും കയറിച്ചെന്നു.
ഇരിയ്ക്കൂ…ഡോക്ടർ ചെയർലേക്ക് കൈ ചൂണ്ടിയതും ചിന്മയയും അർജുനും അവിടെ ഇരുന്നു.
റിസൾട്ട് നോക്കി ശേഷം ഡോക്ടർ ഇരുവരെയും നോക്കി മധുരമായി ഒന്ന് പുഞ്ചിരി തൂകി.
അപ്പോഴാണ് രണ്ടാൾക്കും സമാധാനമായത്.
റിസൾട്ട് പോസിറ്റീവ് ആണ്.. ജസ്റ്റ് സ്റ്റാർട്ടിങ് ആയതേയുള്ളൂ. അതുകൊണ്ട് നോർമൽ പ്രഗ്നൻസി ആണോ എന്നൊന്നും അറിയാറായിട്ടില്ല. ഒരു വൺ മന്ത് കൂടി കഴിഞ്ഞശേഷം നമുക്ക് ഒന്ന് സ്കാൻ ചെയ്തു നോക്കണം കെട്ടോ.
അത് കേട്ടതും ഇരുവർക്കും സങ്കടം..
ഡോക്ടർ അപ്പോൾ…? ചിമ്മുവിനു കണ്ണുകൾ നിറഞ്ഞു.
റിസൾട്ട് പോസിറ്റീവ് ആണ് മോളെ… ഡീറ്റെയിൽ ആയിട്ട് ഒന്നും പറയാറായിട്ടില്ല… അതറിയണമെങ്കിൽ നമുക്ക് സ്കാൻ ചെയ്ത് നോക്കണം. ഇപ്പോൾ ധൃതി വെച്ച് സ്കാൻ ചെയ്യേണ്ട കാര്യവുമില്ല. എന്തായാലും മോള് പ്രഗ്നന്റ് തന്നെയാണ് കെട്ടോ.
ഡോക്ടർ അവരോട് പിന്നെയും കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊടുത്തു.
അർജുന്റെ കയ്യിൽ മുറുക്കെ പിടിച്ചാണ് ചിമ്മു എല്ലാം കേട്ടുകൊണ്ടിരിക്കുന്നത്.
ഫോളിക്കാസിഡ് മാത്രമേ ഡോക്ടർ കൊടുത്തിരുന്നുള്ളൂ. നന്നായിട്ട് റസ്റ്റ് എടുക്കാനും ഫുഡ് ഒക്കെ കഴിക്കണം എന്നും വെള്ളം ധാരാളം കുടിക്കണം എന്നും ഒക്കെ കുറെ നിർദ്ദേശങ്ങൾ കൊടുത്ത ശേഷം ഡോക്ടർ ഇരുവരെയും പറഞ്ഞയച്ചു.
വണ്ടിയിൽ കയറിയ ശേഷം ചിമ്മു പെട്ടെന്ന് തന്നെ ഫോൺ എടുത്ത് സ്റ്റെല്ല യെ വിളിച്ചു.
അമ്മേ… ഇന്ന് കാലത്ത് അമ്മ ഒരു കാര്യം പറഞ്ഞില്ലേ.. അത് സത്യമാണ് കേട്ടോ.. എനിക്ക് കോളേജിൽ നിന്ന് ഇറങ്ങിയപ്പോൾ വല്ലാത്ത ക്ഷീണമായിരുന്നു ഞാനും ഏട്ടനും കൂടി ഹോസ്പിറ്റലിൽ വന്നു…ചിമ്മു സ്റ്റെല്ലയോട് പറയുന്നത് കേട്ട് അർജുൻ വാ പൊളിച്ചിരുന്നു.
ആമി അപ്പോൾ നീയും അമ്മയും ഈ കാര്യങ്ങളൊക്കെ നേരത്തെ അറിഞ്ഞതായിരുന്നോ?
ഫോൺ വെച്ചശേഷം അർജുൻ അവളോട് ചോദിച്ചു.
ഹേയ് അല്ലന്നേ… ഇന്ന് കാലത്തെയൊക്കെ എന്റെ മുഖത്തേക്ക് ക്ഷീണം കണ്ട് അമ്മ എന്നോട് പ്രഗ്നൻസി വല്ലോം ആണോന്ന് സംശയം പറഞ്ഞു. പീരീഡ് ആയിട്ടില്ല എന്നുള്ള കാര്യം ഞാൻ അമ്മയോട് ഒന്ന് സൂചിപ്പിച്ചിരുന്നു. രണ്ടു ദിവസം കൂടെ നോക്കിയിട്ട് ഹോസ്പിറ്റലിൽ പോകാം എന്നാണ് അമ്മ പറഞ്ഞത്.
ച്ചിമ്മു അവനെ നോക്കി ചിരിച്ചു. അതും കഴിഞ്ഞ് അവൾ രേഷ്മയെയും വിളിച്ചു.
ച്ചിമ്മൂന് വിശേഷം ഉണ്ടെന്നറിഞ്ഞതും എല്ലാവർക്കും പെരുത്ത് സന്തോഷമായി.
അച്ഛമ്മയ്ക്ക് നിറഞ്ഞ സന്തോഷമായിരുന്ന്.
കൊച്ചു മകന്റെ വാവയെ കാണുവാൻ അവർക്ക് വല്ലാത്ത തിടുക്കം. ചിമ്മു വീട്ടിലേക്ക് വന്നു ഇറങ്ങിയതും അച്ഛമ്മയും സ്റ്റെല്ലയും അവളെ ആരതി ഉഴിഞ്ഞാണ് അകത്തേക്ക് കയറ്റിയത്.. ഇന്ദ്രനും അവളെ കണ്ടപ്പോൾ വല്ലാത്തൊരു വാൽസല്യമായിരുന്നു. ഇന്ദ്രനും സ്റ്റെല്ല യും കൂടി ടൗണിൽ പോയിട്ട് ചിമ്മു വിന് കഴിക്കുവാനായി ഒരുപാട് പലഹാരങ്ങളും ഫ്രൂട്ട്സും ഒക്കെ വാങ്ങിക്കൊണ്ടുവന്നു.
ശ്രീദേവിയും മനോജും ഒക്കെ അന്ന് വൈകുന്നേരം എത്തി.. രേഷ്മയും പ്രദീപും ഈ സന്തോഷവാർത്ത അറിഞ്ഞ് പുറപ്പെട്ടിട്ടുണ്ടെന്നും രാത്രിയോടെ എത്തുമെന്നും മനോജ് ഇന്ദ്രനോട് പറഞ്ഞു.
അത്യാവശ്യം അവരുടെ വേണ്ടപ്പെട്ട അതിഥികളെ ഒക്കെ വിളിച്ച് ഒരു ചെറിയ പാർട്ടി ഒക്കെ ഇന്ദ്രൻ അറേഞ്ച് ചെയ്തിരുന്നു. ചിമ്മു വിന്റെ അച്ഛനും അമ്മയും വന്ന ശേഷം അടുത്ത ദിവസമാണ് പാർട്ടി..അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്..
അർജുന്റെ യും ചിമ്മുവിന്റെയും വിവാഹ വാർഷികം കൂടിയായിരുന്നു..
മകനും മരുമകൾക്കും വേണ്ടി പുതിയ ഒരു ഫോർച്ചുണർ ലെജണ്ടറായിരുന്നു ഇന്ദ്രൻ ഗിഫ്റ്റ് ആയിട്ട് കൊടുത്തത്..പ്രദീപ് ആണെങ്കിൽ മോൾടെ പേരിൽ ചെക്ക് കൊടുത്തു..
അമ്മയെയും അച്ഛനെയും ഒക്കെ കണ്ടപ്പോൾ അവൾക്ക് ഒരുപാട് സന്തോഷമായി.
എല്ലാവരും അവളെ പൊന്നുപോലെ കൊണ്ടുനടന്നു. പ്രഗ്നൻസി പീരീഡിൽ ഒന്നും പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ചിമ്മുവിനെ ഉണ്ടായില്ല. ഫസ്റ്റ് മന്തിലെ സ്കാനിംഗ് വേറെ പ്രശ്നങ്ങളൊന്നും ഇല്ലെന്നും, ബേബി ഓക്കെ ആണെന്നും ഡോക്ടർ പറഞ്ഞു.
അങ്ങനെ തങ്ങളുടെ വാവയെ വരവേൽക്കുവാനായി അവരെല്ലാവരും നിറഞ്ഞ സന്തോഷത്തോടെ കാത്തിരുന്നു.
ശുഭം…..
കൂടെ കൂടിയ എല്ലാവർക്കും ഒരുപാട് നന്ദി. നിങ്ങളുടെ സപ്പോർട്ട് ഇനിയും ഉണ്ടാകണം. പുതിയ ഒരു അടിപൊളി കഥയുമായി ഉടനെ വരാം..
With love
ആമി…❤️❤️❤️
