മഴ നിലാവ്, അധ്യായം 04, എഴുത്ത്: മയിൽപീലി

അല്ലി വീടിന്റെ പിൻവാതിൽ വഴി അകത്തു കയറിയപ്പോ കേട്ടു ഉറക്കെ ഉള്ള സംസാരവും ചിരിയും

“ആഹാ രണ്ടെണ്ണവും വന്നോ?”

അഖിലും നിഖിലും ശ്രീകുമാറിനോട് സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു

“നീ ഇതെവിടെ പോയിരുന്നു?” അഖിൽ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി

“ഞാൻ വെറുതെ പറമ്പിൽ ഒന്ന് ചുറ്റി.ചേട്ടൻ എപ്പോ വന്നു?”

“ഞാൻ വന്നു കുളിച്ചു കഴിച്ചു. ഇത്രേം നേരം നീ ഏത് പറമ്പിൽ ചുറ്റി നടന്നു “

“തുടങ്ങി.. എന്ന തിരിച്ചു പോണത്? വേഗം പൊയ്ക്കോണം കേട്ടല്ലോ “

“ഇവൾക്ക് നാക്ക് കിളിർത്തോ എടി പെണ്ണെ എന്റെ കൈ മെനക്കേടുത്തരുത് കേട്ടല്ലോ..”

“നീ പോടാ പttiട്ടി “

ഒറ്റ പറച്ചിൽ പറഞ്ഞിട്ട് അവൾ മുറിയിൽ കയറി വാതിൽ അടച്ചു

“അച്ഛൻ കേട്ടാരുന്നോ.. അവൾ എന്നെ വിളിച്ചത് കേട്ടാരുന്നൊന്ന് “

“നീ മേടിച്ചു കൂട്ടിയതല്ലേ വല്ല കാര്യമുണ്ടോ അഖിലേ നിനക്ക് അവളോട് കൊമ്പ് കോർക്കാൻ…നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അവളെ നിയന്ത്രിക്കാൻ പോകരുത് എന്ന്. ഇപ്പോഴത്തെ പെൺപിള്ളേരാ അവർക്ക് അറിയാം എങ്ങനെ ജീവിക്കണം എന്ന് “

“അതെയതെ അതാണല്ലോ ഓരോരുത്തരു  റെയിൽവെ ട്രാക്കിലും മറ്റും ചത്തു കിടക്കുന്നത്.കുറെയെണ്ണം ഒളിച്ചോടി പോയിട്ട് അഡ്രസ് പോലുമില്ല.
സൂക്ഷിച്ചാൽ പെണ്ണ് വീട്ടിലിരിക്കും
അല്ലെങ്കിൽ പെണ്ണിനോളം കുഴപ്പം പിടിച്ചത് ഭൂമിയിൽ ഇല്ല “

അഖിൽ അരിശത്തോടെ പറഞ്ഞു

“ഈ കണ്ടു പിടിത്തം കൊള്ളാമല്ലോ അഖിൽ.. പെണ്ണ് കുഴപ്പം പിടിച്ചതാണെന്ന് അല്ലേ അപ്പൊ ഞാൻ നിന്റെ അമ്മ പെണ്ണല്ലേ എന്താ കുഴപ്പം?”

ലക്ഷ്മി അങ്ങനെയങ്ങു കത്തിക്കയറുമെന്ന് അഖിൽ ഓർത്തില്ല

അവൻ ഒന്ന് പതറി

“ഞാൻ പൊതുവെ പറഞ്ഞതാ. ഹരി സാറിന്റെ മോൾ അഞ്ജലി .. എത്ര കൊഞ്ചിച്ചു വളർത്തിയതാ പോയില്ലേ. ഇപ്പൊ കാണാൻ കൂടി കിട്ടുന്നില്ല. പിന്നെ നമ്മുടെ മേലെ വീട്ടിലെ ജോസഫ് ചേട്ടൻ പുള്ളിയുടെ മോള് അന്ന നഴ്സിംഗ് പഠിക്കാൻ പോയതാ ആ വഴി പോയി
പുള്ളിക്കാരൻ തൂങ്ങി ച, ത്തു. എല്ലാർക്കും അറിയാമല്ലോ അത്..പിന്നെ ഒരു പെണ്ണ് ഉണ്ടാരുന്നല്ലോ പേരെന്താ മറന്നു പോയി സിവിൽ സർവീസ് കൊച്ചിങ്ങിനു പോകുമായിരുന്നു “

“കല്യാണി..”

നിഖിൽ പറഞ്ഞു

“മിസ്സിംഗ്‌.. ആരുടെയോ കൂടെ പോയതാ. ആർക്ക് പോയി വീട്ടുകാർക്ക് പോയി. ഈ നാട്ടിൽ തന്നെ അഞ്ചു പെൺപിള്ളേർ ആണ് ഇങ്ങനെ..അവനൊന്റെ മക്കളെ അവനവൻ സൂക്ഷിച്ച അവനവനു കൊള്ളാം “

അവൻ പറഞ്ഞു നിർത്തി

“ആണുങ്ങൾക്ക് ഇതൊന്നും ബാധകമല്ല?”

ലക്ഷ്മി കലി തുള്ളി

“ആണുങ്ങളെ കൊണ്ട് പോയി റെഡ് സ്ട്രീറ്റ്റിൽ വിൽക്കാൻ വെക്കുകയൊന്നുമില്ല. സെk, ക്സ് വർക്കിന്‌ കൊണ്ട് പോകുന്നത് പെൺപിള്ളേരെയാ.. ഓരോരോ അവന്മാരെ വിശ്വസിച്ചിട്ട് പൊക്കോളും.ഞങ്ങൾ കാണുന്നതാ അവിടെ..”

“അല്ലി നിന്നെക്കാൾ നല്ലതാ അഖിൽ “

ലക്ഷ്മി മൂർച്ചയോടെ പറഞ്ഞു

“എന്റെ മോള് വഴി തെറ്റിപോകില്ല.. അത് നുറു ശതമാനം ഉറപ്പ് ആണെനിക്ക്. ചെറിയ ഡ്രസ്സ്‌ ഇട്ടത് കൊണ്ടോ ആണുങ്ങൾ കൂട്ടുകാരായിട്ടുണ്ട് എന്നുള്ളത് കൊണ്ടോ അവർക്ക് ഒപ്പം യാത്ര ചെയ്തത് കൊണ്ടോ ഒരു പെണ്ണും ചീത്തയാവില്ല.അത് അവളുടെ സ്വാതന്ത്ര്യം. ഇത്രയും കാലമായി നിന്റെ അച്ഛൻ എന്റെ സ്വാതന്ത്ര്യത്തിൽ ഇടപെട്ടിട്ടില്ലല്ലോ നിന്റെ പെങ്ങളുടെ കാര്യം നോക്കാൻ അച്ഛൻ  ഉണ്ട് ഞാൻ ഉണ്ട്.. അതുമല്ലെങ്കിൽ അവളുടെ കാര്യം അവള് നോക്കിക്കൊള്ളും “

“അതൊന്നും പറ്റില്ല. എന്റെ അനിയത്തിയാ. ഞാൻ നോക്കുമവളെ. അതിന്റ ഉത്തരവാദിത്തം എനിക്കുണ്ട്. ഇനിയിപ്പോ നിങ്ങൾ എന്നാ പറഞ്ഞാലും ഞാൻ ഇതൊക്ക ഇനിം പറയും. അവളെങ്ങനെ കറങ്ങി നടക്കേണ്ട “

ലക്ഷ്മി അവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നുള്ള രീതിയിൽ തല ചലിപ്പിച്ചിട്ട് അകത്തേക്ക് പോയി

“ഡാ പോലീസ് ആയിട്ട് എനിക്ക് പറ്റിയില്ല. നി പിന്നെ നോക്കണ്ട കേട്ടോ “

ശ്രീകുമാർ  കളിയാക്കി

“അച്ഛാ അമ്മയ്ക്ക് എന്താ മനസ്സിൽ ആവാതെ.. കാര്യം നമ്മുടെ നാടാ പക്ഷെ അങ്ങനെ സന്ധ്യ കഴിഞ്ഞു കറങ്ങേണ്ട..”

ശ്രീകുമാറിന് ദേഷ്യം വന്നു

“നിഖിലെ ഇവന് വല്ലപ്പോളും ബുദ്ധി ഉപദേശിച്ചു കൊടുക്ക്… ഇവൻ ഏത് നൂറ്റാണ്ടിൽ ആണ്.. ഒന്ന് പോയെടാ “

അയാളും എഴുന്നേറ്റു അകത്തു പോയി

“പെൺകൊച്ചു വല്ല അന്യമതക്കാരനെ സ്നേഹിച്ചു പോകുമ്പോ പഠിച്ചോളും “

അവൻ ഒറക്കെ പറഞ്ഞു

“ഓ ഞാൻ അങ്ങ് സഹിച്ചു “

ഉടനെ മറുപടിയും കിട്ടി

“നീ കുറച്ചു കൂടി നന്നാകാൻ ഉണ്ട് അഖിൽ”

നിഖിൽ എഴുന്നേറ്റു

“നീ പോവാണോ “

“പോകണം കീർത്തിയ്ക്ക് ഒന്ന് പുറത്ത് പോകണം അമ്മയ്ക്കും എന്തൊക്കെയോ വാങ്ങാൻ ഉണ്ട് “

“ഉം “

“നീ വരുന്നോ.?”

“ഹേയ്.. ഇല്ല.. അവളെ ഒന്ന് സോപ് ഇടട്ടെ.. പിണങ്ങിക്കാണും “

കാര്യം സ്ട്രിക്ട് ഒക്കെയാണെങ്കിലും അഖിലിന്റെ ജീവനാണ് അല്ലി എന്ന് നിഖിലിനറിയാം.. അവർ കാണുന്ന പെൺ ജീവിതങ്ങളിൽ നിന്ന് അവർ രൂപപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങൾ വെച്ചാണ് അവർ പെണ്ണിനെ അളക്കുന്നത് എന്ന് മാത്രം

അല്ലി ചിലങ്ക എടുത്തു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു

എഞ്ചിനീയറിംഗ് പുല്ല്

പോകണ്ടായിരുന്നു

വല്ല ഡാൻസ് പഠിച്ച മതിയാരുന്നു

അറിയാവുന്ന ഒരേയൊരു പണി അതാ

അതാണ് ആ രാ, ക്ഷ, സൻ നിർത്തി കളഞ്ഞത്

“പൊന്നുവേ “,

അവൻ അകത്തേക്ക് വന്നു ബെഡിൽ ചാടി കിടന്നു

“ഒന്നു പോയെടാ ചേട്ടാ.. കുറച്ചു ഓവർ ആണ് കേട്ടോ,

അവളെ ഇക്കിളിയാക്കി അവൻ

“ദേ ഞാൻ ഇടിക്കും കേട്ടോ “

അവരുടെ പൊട്ടിച്ചിരികൾ ഉയർന്നപ്പോ ശ്രീകുമാർ ലക്ഷ്മിയുടെ മുഖത്ത് നോക്കി

“ഇപ്പൊ നമ്മൾ ആരായി?”

“ശശി.. സോമൻ.. മ, ണ്ഡോ, ദരി “

അതെത യുദ്ധഭൂമിയിൽ പുതിയ ഒരു
ഭടൻ? “

“ആണുങ്ങൾക്ക് മാത്രം മതിയോ പേരുകൾ പെണ്ണുങ്ങൾക്ക് വേണ്ടേ..ഞങ്ങൾ ടീച്ചർസ് കണ്ടു പിടിച്ചതാ മണ്ടോദരി എപ്പടി?”

“കൊള്ളാല്ലോടി..”

ലക്ഷ്മി ചപ്പാത്തി ക്കുള്ള മാവ് എടുത്തു കയ്യിൽ കൊടുത്തു

“നല്ലോണം അങ്ങ് കുഴച്ചെ.. കള്ളന്മാരെ ഇടിക്കുന്ന പോലെ അങ്ങ് കുഴച്ചോ “

“അതൊക്ക പണ്ടായിരുന്നീടി.. ഇപ്പൊ ഇടിക്കാൻ ചെന്ന കത്തി കേറ്റും..അല്ലെങ്കിൽ മുകളിൽ നിന്ന് വിളി വരും. തൊടാൻ പറ്റില്ല. പിന്നെ ഈ ചപ്പാത്തി ദിവസവും ഉണ്ടാക്കുന്നത് കൊണ്ട് കൈത്തരിപ്പ് അങ്ങ് തീരുവാ “

ലക്ഷ്മി പൊട്ടിച്ചിരിച്ചു

തുടരും…

Leave a Reply

Your email address will not be published. Required fields are marked *