രാഹുൽ ലൈബ്രറി ക്ക് മുന്നിൽ കാത്തു നിൽക്കുന്നത് കണ്ട് അല്ലി കീർത്തിയെ ഒന്ന് നുള്ളി
“ഇതിപ്പോ എന്നും ലൈബ്രറിക്ക് മുന്നിൽ ആസ്ഥാന ഗായകൻ നിൽക്കുന്നുണ്ടല്ലോ മോളെ. ഞാനോ നിയോ ആരാണ് ടാർഗറ്റ്?”
“ആ “
കീർത്തി അറിയാത്ത ഭാവം നടിച്ചു
“ചോദിച്ചു കളയാം എന്നെ ആണെങ്കിൽ നടക്കൂല മോളെ എനിക്ക് പാട്ടുകാരെ സഹിക്കാൻ പറ്റൂല..”
കീർത്തി വാ പൊത്തി ചിരിച്ചു
“ഇനി നിന്നെ ആണെങ്കിൽ കണ്ണും പൂട്ടി പ്രേമിച്ചോണം എന്റെ ചേട്ടൻ ആയത് കൊണ്ട് പറയുകല്ല്. അഖിൽ ചേട്ടൻ ഭയങ്കര ബോറാ. കെട്ടുന്ന പെണ്ണിന്റെ കഷ്ടകാലം ആണ്. നീ എന്റെ ചേട്ടനെ കേട്ടുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല “
“എനിക്ക് പിന്നെ ഉണ്ടോ..എനിക്കിഷ്ടവൊന്നുമല്ല “
അല്ലി കണ്ണ് മിഴിച്ചു
“എന്നാ പിന്നെ തുറന്നു പറഞ്ഞു കൂടെ നിനക്ക്.. കെട്ടിയ തീർന്ന് നീ.. കേട്ടോ “
കീർത്തിയുടെ മുഖം ദയനീയമായി
“എന്തായാലും ഞാൻ പോയി ചോദിച്ചിട്ട് വരാം നീ വരുന്നോ?”
“ഇല്ല “
അവൾ ഒന്ന് മെല്ലെയാക്കി
അല്ലി ചടുലമായി നടക്കുന്നത് അവൾ നോക്കിനിന്നു
അവൾ മിടുക്കിയാണ്
അവളുടെ കാര്യം നോക്കാൻ അവൾക്ക് അറിയാം
ആരെയും പേടിയുമില്ല
വലിയ ഭീ, കരൻ ആയ അഖിൽ ചേട്ടന്റെ മുഖത്ത് നോക്കി തന്തക്ക് വിളിച്ചു കളയും കാര്യം സ്വന്തം തന്തയെ ആണെങ്കിലും
ആ തന്റേടം കൊണ്ടാവും കോളേജിൽ അവൾക്ക് വലിയ പ്രൊപോസൽ ഒന്നും വരാറില്ല
കാണാൻ അടിപൊളി ആണ് അല്ലി
സ്മാർട്ട് ആണ്, സുന്ദരികുട്ടിയാണ്, പഠിക്കാൻ ഒഴിച്ച് ബാക്കി എല്ലാത്തിനും കിടു
അവൾ രാഹുലിന്റെ മുന്നിൽ ചെന്നത് കീർത്തി നെഞ്ചോടിപ്പോടെ നോക്കി നിന്നു
“ഹലോ രാഹുൽ ചേട്ടാ “
അല്ലി മുന്നിൽ ചെന്ന് ചിരിച്ചപ്പോൾ രാഹുലും ചിരിച്ചു
“അനാർക്കലി how are you?”
“യാ ഫൈൻ.. ഒരു കാര്യം ചോദിച്ച വിഷമം ആകുമോ?”
“അത് ചോദിച്ചു കഴിഞ്ഞല്ലേ പറയാൻ പറ്റു.. എന്തായാലും ചോദിക്ക് “
“ചേട്ടൻ കുറച്ചു ദിവസം ആയിട്ട് ഇങ്ങനെ പോസ്റ്റ് ആകുന്നത് കാണുന്നുണ്ട്. ഉന്നം ഞങ്ങൾ രണ്ടു പേരിൽ ആരെയാ?”
അവൻ ചിരിച്ചു പോയി
“കീർത്തി “
“അടിപൊളി.. അതാണ് അവള് വസന്ത പിടിച്ച കോഴിയെ പോലെ അവിടെ നിന്നു കളഞ്ഞത് അവൾക്ക് കാര്യം അറിയാം ചേട്ടൻ പറഞ്ഞാരുന്നോ?”
“ഹേയ് ഇല്ല..”
“പിന്നെ എങ്ങനെ അറിഞ്ഞു?”
അവൾ താടിക്ക് കൈ കൊടുത്തു
“അതിപ്പോ looks കൊണ്ട് അറിയാല്ലോ..”
“ആണല്ലേ… എടി ഇങ്ങോട്ട് പോരെ നിന്നെ തന്നെ “
കീർത്തി ചമ്മി തിരിഞ്ഞു ഒരോട്ടം വെച്ചു കൊടുത്തു
“ഓടി.. കളഞ്ഞു.. ചേട്ടോ ഇത് പോലെ ഒരോട്ടം കൂടി വേണ്ടി വരും.. ഒറ്റയ്ക്കല്ല ഇവളേം കൊണ്ട്. എന്റെ ചേട്ടന് പറഞ്ഞു വെച്ചിരിക്കുന്ന പെണ്ണാണ്. കസിൻസ് ആണ്. പക്ഷെ എനിക്കും അവൾക്കും അത് തീരെ താല്പര്യമില്ല.. വേറെ ഒരു കാര്യം ക്രിസ്ത്യൻ ആയതാണ്.. ഈ നാട്ടിൽ നിൽക്കാമെന്ന് വിചാരിക്കണ്ട..എന്റെ അച്ഛൻ dysp അതായത് അവളുടെ അമ്മാവൻ കള്ളക്കേസിൽ പിടിച്ചു അകത്തിടും..അവൾക്കും ഏട്ടനുണ്ട് എനിക്കും ഏട്ടനുണ്ട്. രണ്ടെണ്ണവും അത്ര ശരിയല്ല താനും.. നന്നായി ആലോചിച്ചു പ്രൊപ്പോസ് ചെയ്ത മതി ഇപ്പൊ തന്നെ കണ്ടില്ലേ ഓടിയത്. ആള് പാവമാ എന്നെ പോലല്ല. വാക്ക് കൊടുത്തിട്ട് മാറിയാൽ അവള് വല്ല ആത്മഹത്യയും ചെയ്യും ചേട്ടനെ എന്റെ ഏട്ടന്മാർ തട്ടുന്നതിനു മുന്നേ ഞാൻ തട്ടും ആലോചിച്ചു പതിയെ സമയം എടുത്തു ഇഷ്ടം ഒക്കെ പറഞ്ഞാ മതി..”
അവൻ എല്ലാം കേട്ട് അമ്പരന്ന് നിന്നു
അല്ലി യാത്ര പറഞ്ഞു പോയിട്ടും അവനാ ഞെട്ടലിൽ നിന്നുണർന്നില്ല
കീർത്തി ക്യാന്റീനിൽ ആയിരുന്നു
അല്ലി കുറേ തിരഞ്ഞിട്ടാണ് അവളെ കണ്ടു പിടിച്ചത്
അല്ലി കീർത്തിയുടെ അരികിൽ വന്നിരുന്നു
“കാന്റീലിൽ ആണെന്ന് പറയണ്ടേ? ഞാൻ ഓടി ക്ലാസ്സിൽ കേറിയെടി.. പിന്നെ നിന്നെ കാണാഞ്ഞു ജനൽ വഴി ചാടി എന്റെ പൊന്നോ… എന്റെ നടു ഒടിഞ്ഞു..നീ ക്ലാസ്സിൽ കേറുന്നില്ലേ?”
“ഒരു ടെൻഷൻ രാഹുൽ ചേട്ടൻ എന്താ പറഞ്ഞത്. നിയോ ഞാനോ?”
“അയ്യടാ.. ഒന്ന് പോയെടി അങ്ങേര് വെറുതെ നിന്നതാ “
കീർത്തിയുടെ മുഖം മങ്ങി
“ആണോ?”
“അതെന്താ നിനക്ക് ഒരു നിരാശ?”
കീർത്തി പെട്ടെന്ന് ചിരി വരുത്തി
“ഒന്നുമില്ലേ “
അവൾ തൊഴുതു
“കാശുണ്ടോ കയ്യിൽ”
“എന്നാത്തിനാ?”
“രണ്ടു pu,ffs പറ ഒരു ചായയും എന്റെ കയ്യിൽ കാശില്ല “
“നീ അങ്ങനെ p,uffs കേറ്റണ്ട ഇവിടെ ബാക്കി ഉള്ളവർ ടെൻഷൻ അടിച്ചിരിക്കുമ്പോഴാ.. Puffs.. എടി ഈ തിന്നുന്നത് ഒക്കെ എങ്ങോട് പോണു.. രാവിലെ പുട്ട് കടല ഇഡലി സാമ്പാർ…ദഹിക്കാൻ സമയം കൊടുക്കെടി..”
“Puffs മേടിച്ചു തന്ന രാഹുൽ ചേട്ടൻ പറഞ്ഞത് എല്ലാം പറയാം.. Exclusive ആണ് “
കീർത്തിയുടെ മുഖത്ത് ചോദ്യഭാവം നിറഞ്ഞു
“എങ്ങനെ അപ്പൊ മേടിക്കുവല്ലേ?”
മുന്നിൽ രണ്ടു puffs
രണ്ടു ചായ
“നീ ഇതെപ്പോഴും ഡബിൾ കുടിക്കുന്നത് എന്തിനാ? സാധാരണ മനുഷ്യൻ ഒന്നല്ലേ കുടിക്കു ഉള്ളു?”
“ഞാൻ സാധാരണ ആളല്ലല്ലോ..എനിക്ക് എല്ലാം ഡബിൾ വേണം..”
“ബെസ്റ്റ്.. അപ്പൊ ഇരട്ട പിള്ളേർ ആയിരിക്കും “
“നൈസ് അല്ലേ? അല്ലേ?”
അല്ലി puffs എടുത്തു കടിച്ചു
“ഇരട്ട ഭർത്താക്കന്മാർ “
“താല്പര്യമില്ല.. അതൊഴിച്ച് ബാക്കിയെല്ലാം ഇരട്ട…”
അവൾ ചായ കുടിച്ചു ഗ്ലാസ് വെച്ചു
“എന്റെ ദൈവമേ തൊണ്ട കത്തി പോകും പെണ്ണെ.. പതിയെ “
“അപ്പൊ രാഹുൽ ചേട്ടൻ പറഞ്ഞു..കക്ഷിക്ക്… “
അവൾ നിർത്തിയിട്ടു പതിയെ puffs തിന്നു തുടങ്ങി
“അങ്ങോട്ട് വെച്ചേ അങ്ങോട്ട്…പറഞ്ഞെ “
അവൾ puffs മേടിച്ചു പാത്രത്തിൽ വെച്ചു
“ആ അപ്പൊ രാഹുൽ ചേട്ടൻ പറഞ്ഞു..”
“എടി കുന്തമേ പറ “
“നീയാണ്… നിയാണ്.. നീ മാത്രം ആണ് ടാർഗറ്റ് “
കീർത്തിയുടെ മുഖം രക്തം ഇരച്ചു കയറി ചുവന്നു
“പക്ഷെ ഡ്രീംസ് കാണാൻ വരട്ടെ. വരും വരാഴികകൾ പറഞ്ഞു കൊടുത്തിട്ടുണ്ട്.. എല്ലാം ആലോചിച്ചു മിക്കവാറും വേണ്ടന്ന് പറയാൻ ആണ് ചാൻസ് “
“എടി മഹാപാപി “
“അതല്ലന്നെ. പ്രണയത്തിൽ നമ്മൾ എപ്പോഴും സത്യസന്ധത കാണിക്കണം. ഒരിക്കൽ പോലും നുണ പറയരുത്. ഒളിക്കരുത്. അത് കൊണ്ടല്ലേ ഞാൻ പ്രേമിക്കാൻ പോവാത്തത് “
പരിസരം മറന്ന് കീർത്തി പൊട്ടിച്ചിരിച്ചു പോയി
“എല്ലാം പറഞ്ഞില്ലെങ്കിൽ സ്മൂത്ത് ആയി നിങ്ങൾ അങ്ങ് പ്രേമിക്കും. ഒരു നിയന്ത്രണവും കാണില്ല വീട്ടിൽ വേഗം അറിയും.. അച്ഛൻ രണ്ടിനെയും പിടിച്ചു ഇടിക്കും. ഇതിപ്പോ നിങ്ങൾ ഒന്ന് കെയർ ഫുൾ ആകും.. പിന്നെ കോഴ്സ് കഴിഞ്ഞു വല്ല നാഗാലണ്ടിലേക്കോ മിസൂറാമിലേക്കോ അസമിലേക്കോ പൊയ്ക്കോ “
“അതെന്താ വേറെ രാജ്യത്തു പോയ പോരെ?”
“ആ പോരാ ഏത് രാജ്യത്തു പോയാലും തപ്പിപ്പിടിച്ചു വന്നു തട്ടിക്കളയുന്ന ടീമാ.. മുകളിൽ പറഞ്ഞ സ്ഥലത്തൊക്കെ കാടുകളുണ്ടു. വല്ല കാട്ടിലും പോയി താമസിക്കു അല്ലാതെവിടെ ആണെങ്കിലും പൊക്കും മോളെ “
കീർത്തിയുടെ മുഖം വാടി
“ഈശ്വര… എന്താ ഒരു വഴി?”
“എന്തെങ്കിലും ഒരു വഴി കാണും. സമയം ഉണ്ടല്ലോ “
അവൾ ബാക്കി കൂടി puffs തിന്നു തീർത്തു എണീറ്റ് പൊടി തട്ടി
“ക്ലാസ്സിൽ പോകാം അടുത്ത പീരിയഡ് അക്ഷയ് സാറാ “
“ബോറാ “
കീർത്തി പറഞ്ഞു
“കാണാൻ നല്ല ചുള്ളൻ അല്ലേടി കണ്ടോണ്ടിരിക്കാം വാ.. അല്ലെങ്കിൽ തന്നെ പഠിപ്പിക്കുന്നത് ഒക്കെ ആരു ശ്രദ്ധിക്കുന്നു? നീ വന്നേ ഇങ്ങോട്ട്..”
അവർ എഴുന്നേറ്റു
അത് ഒരു വലിയ ദുരന്തം ആകുമെന്ന് അപ്പോൾ അവർ അറിഞ്ഞിരുന്നില്ല
തുടരും….

