” ഡി,,** പ, ** മോളെ..!! എന്ത് കണ്ടിട്ട് ആടി ഇപ്പൊ നീ ഈ കിടന്ന് നെഗളിക്കുന്നത്..!! ഇവനെ കണ്ടിട്ട് ആണൊ?? എന്നാൽ നിനക്ക് അറിയോ അടുത്ത ആഴ്ച ഇവന്റെ വിവാഹം ആണ്..!! വേറെ ആരും അല്ല ഇവന്റെ മുറപെണ്ണും ആയ്..!! ആ വിവാഹത്തിന് സമ്മതവും മൂളിയിട്ട് ആണ് ഇവൻ നിനക്ക് മുന്നിൽ ഈ ആടി തിമിർക്കുന്നത് “
ബദ്രിയുടെ പുച്ഛത്തോടെ ഉള്ള ആ വാക്കുകൾ നേത്രയുടെ കാതുകളിലേയ്ക്ക് തീ കനൽ പോലെ തുളഞ്ഞു കയറുമ്പോൾ പൊള്ളി പിടഞ്ഞത് പോലെ മുഖം ഉയർത്തി ദക്ഷിനെ നോക്കുമ്പോൾ അവിടെയും ഒരു തരം ഞെട്ടൽ ആയിരുന്നു..!!
” എന്താടി ഇപ്പൊ നിന്റെ നാവ് ഇറങ്ങി പോയോ?? 😏”
അതിന് മറുപടി പറയാതെ അവന് മുന്നിൽ ആയ് കൈ കെട്ടി നിന്നു നേത്ര..!! അപ്പോൾ ഉള്ള അവളുടെ ഭാവം മനസിലാക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു ബദ്രിക്ക്..!!
” നിങ്ങൾ എന്താ എന്നെ കുറിച്ച് കരുതിയത് ഏ..!! എല്ലില്ലാത്ത നാവ് കൊണ്ട് എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞാൽ നേത്ര ഈ മനുഷ്യനെ തള്ളി പറയും എന്ന് കരുതിയോ നിങ്ങൾ..!! എന്നാൽ നിങ്ങൾക്ക് തെറ്റി..!! എന്നേക്കാൾ നൂറിരട്ടി വിശ്വാസം ആണ് നേത്രയ്ക്ക് ഇപ്പൊ ദക്ഷിനെ..!!
Mr ബദ്രിക് ഇരു ചെവിയും തുറന്ന് കേട്ടോ നിങ്ങളെ പോലെ നെട്ടെല്ല് ഇല്ലാത്തവൻ അല്ല എന്റെ ദക്ഷേട്ടൻ..!! ഇനി എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും എന്നെ വേണ്ടാന്ന് വയ്ക്കില്ല ഈ മനുഷ്യൻ “
വെല്ലുവിളി പോലുള്ള അവളുടെ വാക്കുകൾക്ക് മുന്നിൽ തരിച്ച് നിന്നു പോയി ബദ്രി..!! എന്നാൽ ആകെ ഒരു തരിപ്പ് ആയിരുന്നു ദക്ഷിന് തോന്നിയത്..!!
” ഇനി ഒന്നും പറയാൻ ഇല്ലെങ്കിൽ ഇറങ്ങി പൊയ്ക്കൂടേ നിങ്ങൾക്ക്..!! ഈ മുഖം കാണുന്നത് പോലെ എനിക്ക് ഇപ്പൊ വെറുപ്പ് ആണ് “
അതും പറഞ്ഞ് അവൾ വെട്ടി തിരിഞ്ഞു കൊണ്ട് വേഗത്തിൽ അകത്തേയ്ക്ക് കയറി പോകുമ്പോൾ ബദ്രിയുടെ കണ്ണുകൾ അവിശ്വസനീയതയോടെ വന്ന് നിന്നത് ദക്ഷിൽ ആണ്..!!
എന്നാൽ അവന്റെ കണ്ണുകൾ അകത്തേയ്ക്ക് കയറി പോയ നേത്രയിൽ ആയിരുന്നു..!! ചുണ്ടുകൾ അവൾക്കായ് പുഞ്ചിരി പൊഴിക്കുകയും കണ്ണുകൾ അവൾക്കായ് നിറയുകയും ചെയ്യുമ്പോൾ തന്റെ തുടിച്ചുയരുന്ന മനസ്സിനെ അടക്കാൻ പാട് പ്പെടുക ആയിരുന്നു അവൻ..!!
” നീ ജയിച്ചു അല്ലെ ദക്ഷ്..!! എന്നെ തോൽപ്പിച്ചു കൊണ്ട് നീ ജയിച്ചു “
തിരിച്ചറിയാൻ കഴിയാത്ത ഭാവത്തിൽ അവൻ അത് പറയുമ്പോൾ ദക്ഷ് ഒരു പുച്ഛത്തോടെ അവനെ നോക്കി..!!
” ഇവിടെ എങ്കിലും ഞാൻ ഒന്ന് ജയിക്കണ്ടേ ഡാ..!! പിന്നെ അവൾ പറഞ്ഞത് ഒക്കെ നീ കേട്ടല്ലോ അല്ലെ..!! ഇനി എന്റെ ഒരു സംസാരത്തിന്റെ ആവശ്യം ഇല്ല എന്ന് അറിയാം..!! എങ്കിലും നീ കേട്ടോ..!! ഇനി ഒന്നിന്റെ പേരിലും ഈ ദക്ഷ് അവളെ കൈവിടില്ല..!! അത്രമേൽ ഇഷ്ട്ടം ആണ് എനിക്ക് എന്റെ പെണ്ണിനെ “
വാക്കിൽ നിറഞ്ഞ ഉറപ്പോടെ അവന്റെ മുഖത്ത് നിന്ന് കണ്ണുകൾ മാറ്റാതെ ദക്ഷ് അത് പറയുമ്പോൾ ഒരു ചുവരിന് അപ്പുറം നിന്ന നേത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..!!
അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ബദ്രി പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ദക്ഷ് പതിയെ അകത്തേയ്ക്ക് കയറി..!!
വാതിൽ പടി കടന്ന് അകത്തേയ്ക്ക് കയറി മുന്നോട്ട് നടക്കവേ പെട്ടന്ന് അവന്റെ ഇടത് കൈയിൽ ആയ് ഒരു പിടി വീഴുമ്പോൾ നേരിയ ഞെട്ടലോടെ തിരിഞ്ഞു നോക്കി ദക്ഷ്..!!
കണ്ണുകൾ നിറച്ച് തനിക്ക് മുന്നിൽ ആയ് നിൽക്കുന്ന തന്റെ പെണ്ണിനെ കണ്ട് അവൻ എന്തോ ചോദിക്കാൻ ഒരുങ്ങും മുന്നേ അവനെ പൂണ്ടടക്കം പുണർന്നു അവൾ..!!
അതെ നിമിഷം തന്നെ അകത്തേയ്ക്ക് നോക്കിയ ബദ്രിയിൽ ഈ കാഴ്ച്ച പതിയുമ്പോൾ തന്റെ കണ്ണുകൾ അമർത്തി അടച്ച് കളഞ്ഞു അവൻ..!!
*******************
” നീ എന്ത് തീരുമാനിച്ചു ദക്ഷു..!! നമുക്ക് മുന്നിൽ സമയം അധികം ഇല്ല ഡാ..!! So എന്തെങ്കിലും ഒന്ന് ചെയ്തേ മതിയാകൂ “
നീലുവിന്റെ അൽപ്പം ടെൻഷൻ നിറഞ്ഞ ശബ്ദം കേൾക്കെ ദക്ഷ് അവളെ ഒന്ന് നോക്കി..!! ദക്ഷിന്റെ റൂമിൽ ഇരിക്കുക ആണ് അവർ ഇരുവരും..!!
” വിവാഹത്തിന് ഇനി അധികം ദിവസം ഇല്ല..!! ഇപ്പൊ തന്നെ അങ്കിൾ എന്നെ വിളിയോട് വിളി ആണ്..!! നിന്നെ കണ്ടോന്ന് ചോദിച്ചു കൊണ്ട്..!! അത് മാത്രം അല്ല ഇനിയും ഇങ്ങനെ നിന്നിട്ട് ഒരു കാര്യമില്ല..!! ഉടനെ തന്നെ എന്തെങ്കിലും ചെയ്യണം നീ “
” മ്മ് ഇനിയും ഇവിടെ നിന്നിട്ട് കാര്യം ഇല്ല So നമുക്ക് നാളെ തന്നെ തിരിക്കാം “
അത് കേൾക്കെ അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു..!!
” എടാ അപ്പൊ നേത്രയും കുഞ്ഞും “
” മ്മ് എനിക്ക് അറിയാം എന്താ ഇനി വേണ്ടത് എന്ന് “
അത് കേൾക്കെ അവന്റെ മുഖത്തേയ്ക്ക് നോക്കുമ്പോൾ ആ മുഖത്ത് തെളിഞ്ഞ ഭാവത്തിൽ നിന്ന് തന്നെ അവൾക്ക് പലതും മനസിലാക്കാൻ കഴിഞ്ഞു..!!
” അപ്പൊ എങ്ങന നാളെ തന്നെ പോവുക അല്ലെ ഇന്ദീവരം കോവിലകത്തെ ദക്ഷിൻ പ്രതാപ വർമ്മ “
വല്ലാത്തൊരു ഭാവത്തിൽ നീലു അത് ചോദിക്കുമ്പോൾ ചിരിയോടെ കണ്ണുകൾ ഒന്ന് ചിമ്മി കാട്ടി അവൻ..!!
********************
” നേത്ര “
തന്റെ റൂമിൽ മോൾക്ക് ഭക്ഷണം കൊടുക്കുക ആയിരുന്ന നേത്ര ദക്ഷിന്റെ ആ വിളിയിൽ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് എഴുന്നേറ്റു..!!
” നാളെ തന്നെ നമുക്ക് എന്റെ നാട്ടിലേക്ക് പോകണം..!! അവിടെ ഒരു ഫങ്ക്ഷൻ നടക്കാൻ പോകുവാണ്..!! അപ്പോൾ നമ്മൾ അവിടെ ഉണ്ടാവണം..!! മോർണിംഗ് 6 ന് ആണ് ഫ്ലൈറ്റ് “
അത്ര മാത്രം പറഞ്ഞു കൊണ്ട് അവളുടെ മറുപടി കാക്കാതെ അവൻ തിരിഞ്ഞു നടക്കുമ്പോൾ നേത്ര അവന്റെ വാക്കുകളിൽ കുടുങ്ങി കിടക്കുക ആയിരുന്നു..!!
” സാർ “
അവളുടെ പിൻ വിളിയിൽ ഒന്ന് തിരിഞ്ഞു നോക്കി അവൻ..!! അവൾ വേഗത്തിൽ നടന്ന് അവന്റെ മുന്നിൽ ആയ് എത്തി..!!
” സാർ പെട്ടന്ന് പോവുക എന്നൊക്കെ പറഞ്ഞാൽ?? എനിക്ക് അല്ല ഞാൻ “
നേത്രയ്ക്ക് കേട്ടതിന്റെ ഷോക്കിൽ ഒന്നും തന്നെ പറയാൻ പറ്റുന്നുണ്ടായിരുന്നില്ല..!! അവളുടെ അപ്പോഴത്തെ അവസ്ഥ മനസിലാക്കി കൊണ്ട് ദക്ഷ് അവളുടെ ഇരു തോളിലും ആയ് കൈ വച്ച് അമർത്തി കൊണ്ട് പറഞ്ഞു..!!
” നീ വരുന്നത് എന്നോടൊപ്പം ആണ് സൊ ഒരു ടെൻഷനും വേണ്ട..!! പിന്നെ എന്നായാലും നമുക്ക് അങ്ങോട്ട് പോയെ മതിയാകൂ “
അതും പറഞ്ഞ് അവൻ പുറത്തേയ്ക്ക് പോകുമ്പോൾ അതെ നിൽപ്പ് തുടർന്നു അവൾ..!!
*********************
പണം കൊണ്ടും പെരുമ കൊണ്ടും തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന തറവാട് ആണ് ഇന്ദീവരം തറവാട്..!! പൂരിഭാഗം കുടുംബത്തെയും പോലെ സ്ത്രീകളെ അടുക്കളയിൽ തന്നെ തളച്ചിടുന്നത്തിന് എതിര് എന്നോണം അവരെ അവരുടെ ഇഷ്ട്ടങ്ങൾക്കും സ്വതന്ത്രത്തിനും വിടുന്നവർ ആണ് ഇന്ദീവരം തറവാട്ട് കാർ..!!
പുരുഷന്മാർക്ക് ഉള്ള അതെ സ്ഥാനം സ്ത്രീകൾക്കും അവിടെ കൊടുത്തിട്ടുണ്ട്..!! അവിടെ ഉള്ള ഓരോ പുരുഷ പ്രജകളെ പോലെ തന്നെ സ്ത്രീകളും..!!
കേശവ് വർമ്മ ഭാര്യ ദേവയാനി..!! വലിയ ജന്മി ആയിരുന്നു കേശവ വർമ്മ..!! ബിസ്സ്നസ്സും ഒരുപാട് ഒരുപാട് സ്ഥാപനങ്ങളുടെയും ഉടമ ആണ് അയാൾ..!! പക്ഷെ ദേവനായി ഇപ്പൊ ജീവിച്ചിരുപ്പില്ല..!!
മൂത്ത മകൻ പ്രതാപ വർമ്മ ഭാര്യ ശ്രീനിത്യ..!! ഇരുവർക്കും കൺസ്ട്രക്ഷൻ കമ്പനി ആണ്..!! ലോകം മുഴുവൻ പടർന്ന് കിടക്കുന്ന വലിയ സാമ്രാജ്യം ആണ് PS കൺസ്ട്രക്ഷൻ..!!
പ്രതാപ വർമ്മയുടെയും ശ്രീ നിത്യയുടെയും ഒരേ ഒരു മകൻ ആയ ദക്ഷിൻ പ്രതാപ വർമ്മ ആണ് ഇതിന്റെ ഇപ്പോഴത്തെ സാരഥി..!!
രണ്ടാമത്തെ മകൻ ദേവ വർമ്മ ഭാര്യ ചന്ദന..!! രണ്ട് ആൺ മക്കൾ ആണ് ഇവർക്ക്..!! മൂത്തത് അലോക് വർമ്മ ഇളയവൻ അർജുൻ വർമ്മ..!! അലോക് IPS ആണ്..!! അർജുൻ ലോയറും..!! ദേവനും ചന്ദനയും ജ്വലറി ആണ്..!!
മൂന്നാമത്തെ മകൾ ആശ ദേവി ഭർത്താവ് സേതു രാമൻ..!! ഇവർക്ക് ഷോപ്പിംഗ് കോംപ്ലക്സ് ആണ്..!! ഒരുപാട് ഇടങ്ങളിൽ ആയ് പല രീതിയിൽ നിറഞ്ഞു നിൽക്കുന്ന ബിസ്സ്നസ്സ്..!!
ഇരുവർക്കും രണ്ട് മക്കൾ ആണ് നീലാഞ്ജന എന്നാ നീലുവും നീരാഞ്ജന എന്നാ അഞ്ജുവും..!! നീലാഞ്ജനയുടെ വിവാഹം കഴിഞ്ഞത് ആണ്..!! ഭർത്താവ് രോഹിത്ത്..!! ലച്ചർ ആണ് രോഹിത്..!! അതും അവരുടെ തന്നെ കോളേജിൽ..!! നീലു ഇപ്പൊ പിജി കഴിഞ്ഞ് നിൽക്കുന്നു..!!
അഞ്ചു ഇപ്പൊ പിജിക്ക് പഠിക്കുന്നു..!! പഠിക്കാൻ മിടുക്കി ആയത് കൊണ്ട് തന്നെ തുടർന്ന് പഠിക്കണം എന്നാ അവളുടെ ന്യായമായ ആഗ്രഹത്തേ ആവോളം സാധിച്ചു കൊടുക്കുവാണ് നാല് ഏട്ടന്മാരും കൂടെ..!!
ഇതൊക്കെ ആണ് തറവാട്ട് അംഗങ്ങൾ..!! പഴയ കുടുംബ തറവാട് പൊളിച്ച് പുതിയ രീതിയിൽ പണി കഴിപ്പിച്ചത് ഇപ്പോഴത്തെ തല മുറ ആണ്..!! അതും ആരും നോക്കി പോകുന്ന രീതിയിൽ..!!
ഏതൊരു കാര്യത്തിനും ന്യായമായ തീരുമാനം മാത്രം എടുക്കുന്ന ആൾ ആണ് കേശവൻ..!! പണത്തിന്റെ അഹങ്കാരം ലവ ലേശം പോലും ഇല്ലാത്ത മനുഷ്യർ വായുന്ന ഇടം ഇന്ദീവരം തറവാട്..!!
തുടരും….
