പ്രണയ പർവങ്ങൾ – ഭാഗം 100, എഴുത്ത്: അമ്മു സന്തോഷ്

ചാർലി ചെല്ലുമ്പോ സാറ കിടക്ക വിരിക്കുകയാണ്. അവൻ ഒറ്റ ചാട്ടത്തിന് ബെഡിൽ കയറി കിടന്നിട്ട് അവളെ വലിച്ചു നെഞ്ചിൽ ഇട്ടു

“ഒന്ന് നീങ്ങി കിടന്നേ. എനിക്ക് ഉറക്കം വരുന്നു ” സാറ അവനെ പിടിച്ചു മാറ്റി

“അതെന്ന വർത്താനം ആണെടി
ശെടാ “

“അ- വി- ഹിതം ആലോചിച്ചു നടക്കുവല്ലേ? അങ്ങ് കിടന്നു ഉറങ്ങിയാ മതി”

“എന്റെ കർത്താവെ നി ഈ പെണ്ണുങളെ സൃഷ്ടിച്ചു വെച്ചേക്കുന്നത് എന്തോ കൊണ്ട…എടി ഞാൻ ഒന്ന് imagine ചെയ്യാൻ പറഞ്ഞതല്ലേ.. ഒരു തമാശ,

“അ- വി- ഹിതം ആണോ തമാശ? ഇന്ന് ചുമ്മാ കിടന്നു ഉറങ്ങിയാ മതി “

മുഖം വീർത്തു ഇരിപ്പുണ്ട്. അവന് ചിരി വന്നു. അവൻ കൈയിൽ പിടിച്ചു അവളെ വലിച്ചു നെഞ്ചിൽ ഇട്ടു

“എന്റെ പൊന്ന് തന്നെ ഇത് പറയണം കേട്ടോ..ഓർമ്മകൾ ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും ചാർലിക്ക് ഈ ഒറ്റ പെണ്ണിനോട് മാത്രേ മോഹം തോന്നിയിട്ടുള്ളു.. മരിക്കും വരെ എന്റെ മോള് മാത്രേ ചാർളിയുടെ മനസിൽ ഉണ്ടാവു…എന്റെ കൊച്ചിന്റെ ഉടലിൽ മാത്രേ ചാർലി തൊടുവുള്ളു..”

സാറക്ക് സങ്കടം വന്നു. അവൾ അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു

“ഇച്ചാനെ ഒന്ന് സ്നേഹിച്ചേ..” അവൻ വികാരർദ്രമായി പറഞ്ഞു

പ്രണയത്തിന്റെ തുലാവർഷം പെയ്തു തുടങ്ങി. ചാർളിയുടെ ഉടൽ പൊട്ടിത്തരിച്ചു. ഇളം ചൂടുള്ള ഒരു മഴ. ഓരോ അണുവിനെയും നനച്ചു കൊണ്ട് അങ്ങനെ…അവൻ ആവേശത്തോടെ അവളെ കെട്ടിപ്പുണർന്നു. തമ്മിൽ പിണഞ്ഞു ക- ടിച്ചു മു- റിച്ചു..പ്രണയം കാ- മത്തിന് വഴി മാറിയപ്പോ ആവേശം ഇരട്ടിയായി തമ്മിൽ അറിഞ്ഞിട്ടും അറിഞ്ഞിട്ടും മതിയാവാതെ അവർ….

എന്റെ ഇച്ചാ എന്നൊരു വിളിയോച്ച കിതപ്പിൽ കുതിർന്നു കാതിൽ വീണപ്പോ ചാർലി അടങ്ങി

അവളെ തന്നോട് അടക്കി പിടിച്ചു

“പൊന്നെ…” അവൻ അവളെ ഉമ്മ വെച്ചു

രാത്രി പിന്നേയും പലകുറി അവരിൽ ഉണർന്നുറങ്ങി

പിറ്റേന്ന്

കോട്ടയത്ത്‌ പോകണം. കോട്ടയത്ത്‌ തിരുനക്കരയിൽ

“വൈകുന്നേരം ഇങ്ങു പോരണം ” ഷെല്ലി മുന്നറിയിപ്പ് കൊടുത്തു

“ആ ” അവൻ അലസമായി പറഞ്ഞു

അവൻ വണ്ടിയൊടിക്കുമ്പോ അവൾ തോണ്ടി

“ഇച്ചാ ഞാൻ ഉറങ്ങിക്കോട്ടെ?” അവൾ ചിണുങ്ങി

അവൻ ചുണ്ട് കടിച്ച് ഒരു വഷളൻ ചിരി ചിരിച്ചു

“പോ ഇച്ചാ ഇങ്ങനെ ചിരിക്കല്ലേ.. ഉറക്കം വരുന്നു “

അവൻ കാർ ഓരം ചേർത്ത് നിർത്തി. അവളെ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തു

“മോള് പുറകിൽ പോയി കിടന്നുറങ്ങിക്കോ “

“പോട്ടെ “

“ഉം..പൊയ്ക്കോ. രാത്രി ഉണർന്നിരിക്കാനുള്ളതാ ഉറങ്ങിക്കോ “

“പോടാ കു- രങ്ങാ “

അവൾ പുറകിൽ പോയി കിടന്നു. അവൻ അവൾ സേഫ് ആയിട്ടാണോ കിടക്കുന്നതെന്ന് നോക്കിയിട്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു. പിന്നെ അത്ര വേഗത്തിൽ അല്ലാതെ ഓടിച്ചു കൊണ്ട് ഇരുന്നു

അന്ന് താൻ ലിസ്സി ചേച്ചിയുടെ വീട്ടിൽ പോയിട്ട് എവിടെ പോയി. അതായിരുന്നു അവൻ ആലോചിച്ചു കൊണ്ട് ഇരുന്നത്. തലയുടെ ഒരു വശത്തു നിന്ന് കുഞ്ഞി വേദന വരുന്ന പോലെ. തോന്നിയിട്ട് അവൻ ആ ചിന്തിക്കുന്ന പരിപാടി നിർത്തി വെച്ചു

തിരുനക്കര മൈതാനം കഴിഞ്ഞു വലത്തോട്ട് ആണെന്ന ചേട്ടൻ പറഞ്ഞത്. അവൻ ചുറ്റും നോക്കി. താൻ ഇപ്പൊ എത്തിയിരിക്കുന്നത് മനോരമ ജംഗ്ഷൻ ആണല്ലോ.. അവൻ കാർ നിന്നതായ് തോന്നിട്ടു സ്റ്റാർട്ട്‌ ചെയ്യാൻ നോക്കി. പറ്റുന്നില്ല

വണ്ടി ഒരു വശത്തു പാർക്ക്‌ ചെയ്ത പോലെ ആണ് കിടക്കുന്നത്. അവന്റെ കണ്ണിൽ എതിരെയുള്ള ഫ്ലാറ്റിൽ പതിഞ്ഞു. ഓർമ്മയുടെ ഒരു തുണ്ട്

അന്ന്….

അവിടേക്ക് കയറി പോകുന്ന ഒരു പുരുഷനും സ്ത്രീയും…

വിജയും ആ സ്ത്രീയും…

താൻ പുറകെ…

അവരുടെ ഫ്ലാറ്റിന്റെ വാതിൽക്കൽ താൻ….

വാതിൽ തുറക്കുന്ന സ്ത്രീ…

വിജയോ അങ്ങനെ ഒരാളെ അറിയില്ലല്ലോ എന്ന് പറയുന്നു

താൻ സ്തംഭിച്ച് നിൽക്കുകയാണ്. അകത്തു ടീപോയിൽ വിജയുടെ കാറിന്റെ ചാവി. താൻ ഇറങ്ങുന്നു. കരഞ്ഞു കൊണ്ട് ഇറങ്ങുന്നു..

ജെറിയോട് പറയാൻ ചെന്നപ്പോ വിജയ് അവിടെ ഉണ്ട്. അവൻ ഷോർട് കട്ട്‌ യൂസ് ചെയ്തു കാണണം.

പിറ്റേന്ന് ആക്‌സിഡന്റ്…

ഇപ്പൊ ക്ലിയർ ആയി…

അവരാണ്…അവർ….

താൻ കരയുന്നുണ്ടോ? അവൻ മുഖത്ത് തൊട്ട് നോക്കി

കണ്ണീർ ഒഴുകുന്നു. അവൻ കാർ ലോക്ക് ചെയ്തു. ഉറങ്ങുന്ന അവളെ നോക്കി. പിന്നെ ഫ്ലാറ്റിലേക്ക് നടന്നു.

അതെ ഫ്ലാറ്റ്. കാളിംഗ് ബെൽ അടിച്ചു കാത്തു നിന്നു. വാതിൽ തുറന്നത് വേറെയൊരു ആൾ.

“ഇതിനു മുന്നേ ഇവിടെ താമസിച്ചിരുന്ന..”

” അലീന മാഡം?.” അയാൾ ചോദിച്ചു

“യെസ് ” അവൻ വെറുതെ പറഞ്ഞു

“അവർ ഇവിടെ നിന്ന് പാലായ്ക്ക് പോയി. അവിടെ സ്വന്തം ഫ്ലാറ്റ് ഒക്കെ വാങ്ങി ഇത് വാടക ആയിരുന്നു “

“ഓ..ശരി എന്നാ “

“സാറെ, അവൻ നടക്കാൻ തുടങ്ങിയപ്പോൾ അയാൾ വിളിച്ചു

“സർ വീട് പണിയുമായി ബന്ധപ്പെട്ട് മാഡത്തിനെ കാണാൻ വന്നതായിരിക്കും അല്ലേ?”

“അതെയതെ “

“എങ്കിലെ ദേ ഇത് ഒന്ന് കൊടുത്തേക്കാമോ? അവർ ഇവിടെ മറന്ന് വെച്ചേച് പോയതാ “

ഒരു ഫോട്ടോ ആയിരുന്നു അത്

“ഭിത്തിയിൽ തൂക്കിയിരുന്നതാ എടുക്കാൻ മറന്നു പോയി “

അവൻ ഒന്ന് നോക്കി

വിജയും അലീനയും….

അവൻ നേർമ്മയായി ഒന്ന് ചിരിച്ചു

“താങ്ക്യൂ “

അവൻ പോയി

തിരിച്ചു വരുമ്പോൾ അവൾ ഉണർന്നു ഇരിക്കുന്നുണ്ടായിരുന്നു

“ഇച്ചാ എവിടെ പോയി എന്നെ പൂട്ടിയിട്ടേച്ച്?” അവളുടെ മുഖത്ത് ശുണ്ഠി

“എന്റെ മോള് ഉറങ്ങുവല്ലാരുന്നോ..മുന്നിൽ വാ ഒരുട്ടം കാട്ടി തരാം  “

അവൾ ആ ഫോട്ടോ നോക്കി

“എന്റെ ദൈവമേ ഇതൊക്ക എന്നന്നെ..ശോ…ഡിവോഴ്സ് ചെയ്യാൻ പറ ജെറി ചേച്ചിയോട്..അതാ നല്ലത് “

“പറയാം.. പറയണം.. പക്ഷെ അതിനു മുന്നേ എനിക്ക് ചില കാര്യങ്ങൾ അറിയണം “

“എന്നാലും ഇച്ചാ ഇത് ഇച്ചിരി കടന്നു പോയി ” അവൻ അവളെ ചേർത്ത് ഇരുത്തി

“നമുക്ക് ഒരു കാപ്പി കുടിച്ചാലോ “

“അപ്പൊ തിരുനക്കര വീട്ടിൽ പോകണ്ടേ?”

“എന്ത് കാര്യത്തിന്? ഞാൻ എന്തിനാ വന്നതെന്നാ വിചാരം..ഞാൻ എന്തിനാണോ വന്നത് അത് അറിഞ്ഞു “

“അപ്പൊ നമ്മൾ ഇനി എങ്ങോട്ടാ?”

“ജെറിയുടെ വീട്ടിൽ..ഉച്ചക്ക് അവിടെ അല്ലേ വിരുന്ന്?”

അവൻ ചിരിച്ചു

“ദൈവമേ വേണ്ട. ഫുഡിൽ വല്ല വിഷവും ചേർത്ത് തന്നാലോ..ജെറി ചേച്ചി അറിയണമെന്നില്ലല്ലോ “

“ഹേയ്..അത് ഒന്നുമില്ല കൊച്ചേ..  “

അവൻ കാറിന്റെ വേഗം കൂട്ടി

തുടരും…..