ഒരു മിനിറ്റ് കഴിഞ്ഞ് അടപ്പ് തുറന്നതു നല്ലൊരൂ മണം അടുക്കളയാകെ നിറഞ്ഞു ചെറുതായ് അരിഞ്ഞ് വെച്ച ഒമയ്യ്ക്കായു ഇട്ട് തല്ലി പൊത്തി ചെറ് തീയീൽ വെച്ചൂ…

Story written by SMITHA REGHUNATH

വെളുപ്പിനെയുള്ള അലാറത്തിന്റെ ശബ്ദം നിർത്താതെ അടിക്കുന്നത് കേട്ടാണ് സ്വപ്ന ചാടി എഴുന്നേറ്റത്… സമയം നോക്കിയപ്പൊൾ 5.30… നല്ല ക്ഷീണം തോന്നുന്നു… എങ്കിലും അവൾ എഴുന്നേറ്റു,, ഇനി കിടന്നാൽ ചിലപ്പൊൾ ഉറങ്ങി പോകും..

അടുക്കളയിൽ വന്ന് അടുപ്പ് കത്തിച്ച് കലം വെച്ച് അരി കഴുകി ഇട്ടിട്ട്,,, കുട്ടാനുള്ളത് തപ്പി ഫ്രിഡ്ജ് തുറന്നത് അതിനകത്ത് കുറച്ച് പച്ചക്കറി മാത്രം ഉണ്ടായിരുന്നുള്ളൂ

ഈശ്വരാ ഇനി എന്ത് ഉണ്ടാക്കി അരുണേട്ടനും, മോനും കൊടുത്ത് വിടും .. മൂന്ന് മുട്ടയിരുപ്പൂണ്ട് പക്ഷേ രണ്ടാൾക്കും പൊതിക്കകത്ത് വെയ്ക്കാൻ ഇഷ്മില്ല.. മാങ്ങ അച്ചാറ് കുറച്ച് ഉണ്ട്.. ചമ്മന്തിയും അരച്ച്,എടുക്കാം പെട്ടെന്നാണ് പുറത്ത് ഇന്നലെ തെക്കേതിലെ ആനിമ്മാമ്മ തന്ന ചക്കയൂടെ കുരൂ എടുത്ത് വെച്ചത് ഓർമ്മ വന്നത്. വേഗം അത് എടുത്ത് വൃത്തിയാക്കി … ചെറുതായ് നീളത്തിൽ അരിഞ്ഞ് എടുത്ത് മെഴുക്ക് പുരട്ടി ആക്കാം … ഹോ.. രക്ഷപ്പെട്ടു….. സ്വയം ആശ്വാസിച്ച് കൊണ്ട് ഏട്ടനും മോനും പൊതി കെട്ടി അവരെ യാത്രയാക്കി…

അരുണേട്ടാ.. വൈകിട്ട് വരുമ്പൊൾ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് എടുത്ത് കൊടുത്തതും ..പോക്കറ്റ് തപ്പി നോക്കി തലയൂ കുലുക്കി പോകുന്ന ഭർത്താവിനെ ഒരു നെടുവീർപ്പോടെ നിന്നൂ… അതേ അരുണേട്ടാ.. അരി കൊണ്ട് വരണേ നാളത്തേക്ക് ഇല്ല … തിരിഞ്ഞ് ഒന്ന് നോക്കിയിട്ട് അയാൾ നടന്ന് അകന്നു ..

വീടെല്ലാം തൂത്ത് വൃത്തിയാക്കി അലങ്കോലമായ് കിടന്ന മോന്റെ മുറിയിലെ പുസ്തകവും ബുക്കൂ എല്ലാം വൃത്തിയാക്കി … അടുക്കളയും ഒതുക്കി :മുഷിഞ്ഞ കിടന്ന തുണിയുമായ് നനക്കല്ലിന്റെ അരികിലേക്ക് നടന്നു… തുണി കുതിർത്ത്,,,,തിരിഞ്ഞതൂ മോബൈലിന്റെ നിർത്താതെയുള്ള ബെല്ല് കേട്ട് വേഗം ഓടി വന്നു.. നോക്കുമ്പൊൾ അരുണേട്ടന് ആണ് … എന്താണോ?

ഹലോ അരുണേട്ടാ.. ആ സ്വപ്നെ,, ഞാൻ വിളിച്ചത്… എന്റെ മുരളി മാമനും, മാമിയൂകൂടി വരുന്നുണ്ട് വീട്ടിലേക്ക് …. മീനാക്ഷിയുടെ വിവാഹ നിശ്ചയം പറയാൻ… അവര് അനിത ചേച്ചിയുടെ വീട്ടിൽ കേറിയിട്ട് ഉച്ചയ്ക്ക് എത്തും,,, ഞാനും ആ സമയത്തേക്ക് വരാം പിന്നെ അവര് ഉച്ചയൂണിന് കാണും…. എന്നാൽ ശരി ഞാൻ വെയ്ക്കൂ വാണ്… അരുണേട്ടാ.. ഹലോ…അപ്പഴത്തേക്കും ആയാൾ ഫോൺ വെച്ചിരുന്ന് തിരിച്ച് വിളിക്കാനണെങ്കിൽ ഫോണിൽ പൈസയുംമില്ല…

ഈശ്വരാ ഞാന് എന്ത് എടുത്ത് ചോറിറ് കൂട്ടാൻ കൊടുക്കും… ചോറ് തികയുമോ ?.നേരെ അടുക്കളയിൽ വന്ന് അടുപ്പിൽ ഇരുന്ന് ചോറ് കലത്തിൽ അവർക്കുള്ള ചോറൂണ്ട് ഭാഗ്യം… ചക്കക്കുരു മെഴുക്ക് പുരട്ടിയും കുറച്ച് ഉണ്ട്… ഫ്രിഡിജിൽ നോക്കിയപ്പൊൾ രണ്ട് കാരറ്റും ഒരു തക്കാളിയും ,മുറിച്ച് പകുതി വെച്ച വെള്ളരിക്കയും, കുറച്ച് അമര’ പയറ് ഉണ്ട്… ഇത് വെച്ച് എന്ത് ചെയ്യനാ നോക്കിയപ്പൊൾ ഒരു ഉരളകിഴങ്ങ് തലപൊക്കി നോക്കുന്നു,,, കുറച്ച് ഉള്ളിമുണ്ട്… പെട്ടെന്ന് ഒരഐഡിയ കിട്ടി … ഇതെല്ലാം കൂടി അവിയലിന്റെ പരുവത്തിൽ ചെറിയകനത്തിൽഅരിഞ്ഞു കുറച്ച് ചക്കക്കുരുവും രണ്ട് കഷണം ചേമ്പൂ കുടി അരിഞ്ഞ്.. ഭാഗ്യം ചെറിയ ഉരുളിയിലേക്കൂളളതായ് … എല്ലാം കൂടി അടുപ്പിൽ വെച്ച് പാകത്തിന് ഉപ്പും മുളക് മഞ്ഞള് ഇട്ടിട്ട് അടച്ച് വെച്ചു..

പെട്ടെന്നാണ് ആനിമ്മാമ്മയുടെ വീടിനോട് ചേർന്ന് ഞങ്ങളുടെ അതിരിൽനില്ക്കുന്ന മുരിങ്ങ മരം കണ്ടത്,, ‘ വേഗം ചെന്ന് കുറച്ച് മുരിങ്ങയില പൊട്ടിച്ചെടുത്ത് തിരികെ വരുമ്പൊഴാണ് അവിടെ ഓമയിൽ നില്ക്കുന്ന ഓമയ്ക്ക് കണ്ണിൽ പെട്ടെത്…. അവിടെ കിടന്ന ചെറിയൊരു കമ്പടുത്ത് ഓമയ്ക്കയ്ക്കിട്ട് ഒരു കുത്ത് കൊടുത്തതും ടപ്പേ എന്ന് അത് താഴെ വീണു. അതും മുരിങ്ങയിലയും മായ് വന്ന മുരിങ്ങയില ഊരി എടുത്ത് കറിക്കുള്ളത് മാറ്റി വെച്ചു… ഓമയ്ക്ക് പൊടിയായ് കൊത്തിയരിഞ്ഞ് എടുത്ത് … തേങ്ങയും തിരുമ്മി ജീരകവും മഞ്ഞപ്പൊടിയും മുളകും വെളുത്തുള്ളിയും കൂട്ടി ചതച്ചെടുത്തും… നല്ല കുഴമ്പ് രൂപത്തിൽ മുരിങ്ങയില കറിക്കും തേങ്ങയരച്ച് എടുത്ത് …

ചീനച്ചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതും കടുക് ഇട്ട് പൊട്ടിയ പ്പൊൾ അല്പം ഉഴുന്ന് ഇട്ട് കറിവേപ്പിലയും അരപ്പ് ചേർത്ത് അടച്ച് വെച്ചു … ഒരു മിനിറ്റ് കഴിഞ്ഞ് അടപ്പ് തുറന്നതു നല്ലൊരൂ മണം അടുക്കളയാകെ നിറഞ്ഞു ചെറുതായ് അരിഞ്ഞ് വെച്ച ഒമയ്യ്ക്കായു ഇട്ട് തല്ലി പൊത്തി ചെറ് തീയീൽ വെച്ചൂ… ശേഷം കടുക് പൊട്ടിച്ച് കൊച്ചുള്ളിവഴ്റ്റി മുരിങ്ങയിലയും ഇട്ട് … അതിന് ശേഷം അരപ്പ് ചേർത്ത് പാകത്തിന് വെള്ളവും ചേർത്ത് ” കറിയാക്കി എടുത്ത് … രണ്ട് മുട്ടയിരുന്നതു സാവളയും പച്ചമുളകും തേങ്ങയും ഒക്കെയിട്ട് ദോശക്കല്ലിൽ ഒഴിച്ച് പൊരിച്ച് എടുത്തു…. അഞ്ചാറ് പപ്പടം ഇരുന്ന് അത് കാച്ചി വെച്ചതും … മുറ്റത്ത് ഓട്ടോ വന്ന് നില്ക്കുന്ന ശബ്ദം കേട്ടത് … മുൻവശത്തെ വാതിൽ തുറന്നതു… ചിരിച്ച് കൊണ്ട് മാമനും മാമിയും ഇറങ്ങി… കുശല പറഞ്ഞ് കുറെ നേരം ഇരുന്നതിന് ശേഷം .. ഇനി കഴിച്ച് കൊണ്ട്സംസാരിക്കാം എന്ന് ഞാൻ പറഞ്ഞതു: ..

എല്ലാരൂ ഊണ് മുറിയിലേക്ക് വന്നു… പകർന്ന് വെച്ച കുട്ടാനും കറികളും എടുത്ത് വെയ്ക്കാൻ മാമിയും സഹായിച്ചും.. മാമനും മാമിക്കും ചോറ് കറികളും എടുത്ത് വെച്ചിട്ട് അരുണേട്ടനും എടുക്കട്ടെ എന്ന് ചോദിച്ചപ്പൊൾ എനിക്ക് ഇപ്പ വേണ്ട കുറച്ച് കഴിഞ്ഞ് മതി,,,,

കൂട്ടാനൊക്കെ കുറവാണ് മാമാ…

ഏയ് ഇത്രയും ഉണ്ടായിട്ടാണോ നീയീ പറയുന്നത് സ്വപ്നെ എന്ന് മാമി പറഞ്ഞതൂ.. അത് ശരിയെന്ന മട്ടിൽ മാമാനും ..സ്വപ്ന അന്നേരം മീനൊന്നും ഇല്ലല്ലോ .. എന്റെ കൊച്ചെ ഇപ്പം മീനൊക്കെ വിശ്വസിച്ച് കഴിക്കാൻ പറ്റുമോ…. എല്ലാം വിഷമല്ലേ.” എന്ന് അമ്മാവൻ – ‘ നല്ല രുചിയുണ്ട് ഈ അവിയലിനും തോരനും … പിന്നെ ഈ മുരിങ്ങയില ഒഴിച്ച് കറി മോശമാണോ … എല്ലാം കുട്ടി ആസ്വാദിച്ച് കഴിച്ചിട്ട് അമ്മാവനും അമ്മായിമകളുടെ നിശ്ചയവും ക്ഷണിച്ചിട്ട് ഇറങ്ങി ….

അല്ല അരുണേട്ടൻ എന്താ അവരുടെ കൂടെ ഇരുന്ന് കഴിക്കാഞ്ഞത് … അല്ല അത് പിന്നെ… അരുണ് വേഗം അവന് രാവിലെ കൊണ്ട് പോകനായ് അവള് കൊടുത്ത് വിട്ട ഇല പൊതിയുമായ് എത്തി .. എനിക്കറിയാമായിരുന്നു അവരുടെ കൂടെ ഞാൻ കൂടി ഇരുന്നാൽ ചോറ് തികയില്ലന്ന് … നിനക്ക് കഴിക്കാൻ ഒരു വറ്റ് പോലൂകാണില്ലന്ന് അറിയാമായിരുന്നു ….. അത് കൊണ്ടാണ് ഞാൻ കഴിക്കാതെ നിന്നത് :: നീ ഒരു പാത്രവും എടുത്ത് വാ.. നമുക്ക് ഇത് രണ്ട് പേർക്ക് കൂടി കഴിക്കാം … അറിയാതെ ഒരു തുള്ളി നീർത്തുള്ളി കൺകോണിൽ വന്നതൂ അരുണ് അവളുടെഅരികിലേക്ക് വന്ന് കണ്ണീറക്കി കാണിച്ച് കൊണ്ട് പാത്രത്തിലേക്ക് ചോറും കറികളും വിളമ്പി …

ശുഭം

ഇഷ്ടമായെങ്കിൽ എനിക്കായ് ഒരു വരി