മന്ത്രകോടി – ഭാഗം 29, എഴുത്ത്: മിത്ര വിന്ദ

ഞാൻ ഇന്നോളം എല്ലാവരെയും അനുസരിച്ചിട്ടേ ഒള്ളു, പക്ഷേ ഇന്ന് ഞാൻ നന്ദേട്ടൻ പറയുന്നത് കേൾക്കില്ല, കാരണം എനിക്ക് ഇനി ഇവിടെ തുടരാൻ കഴിയില്ല..ഏട്ടൻ എന്നോട് ക്ഷമിക്കണം.. ദേവുട്ടിയുടെ ശബ്ദം ആദ്യമായി കനത്തു…

നിന്റെ കഴുത്തിൽ താലി കെട്ടിയത് ഞാൻ ആണെങ്കിൽ നീ എന്റെ കൂടെ ഇവിടെ തിരിച്ചു വരും, കൊണ്ട് വരാൻ ഈ നന്ദന് അറിയുകയും ചെയ്യാം….നന്ദൻ അവളെ വെല്ലുവിളിച്ചു..

അപ്പോളേക്കും സരസ്വതി അമ്മയും ഒരുങ്ങി വന്നു, അവർക്കൊപ്പം ഇറങ്ങുവാനായി….

അമ്മ ഇതെങ്ങോട്ടാ, ഇവിടെ അച്ഛൻ തനിച്ചല്ലേ ഒള്ളു,..? ഇവള് ഓരോന്ന് പറയുന്ന കേട്ട് കൊണ്ട് കച്ച മുറുക്കി ഇറങ്ങാൻ നിക്കുവാണോ….നന്ദൻ ചെറുതായി അമ്മയോട് ദേഷ്യപ്പെട്ടു…

ദേവൂട്ടി ആണ് ഇപ്പോൾ മറ്റെന്തിനേക്കാളും എനിക്ക് വലുത്, എന്റെ കുഞ്ഞിനെ വിഷമിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…ഞാനും വരും…അവർ മകന്റെ അടുത്തേക്ക് ചെന്നു..

ഇവൾ തിരിച്ചു വന്നാൽ പോരെ എന്റെ ഒപ്പം,അപ്പോൾ അമ്മക്ക് പ്രശ്നാം ഇല്ലാലോ …..നന്ദൻ അമ്മയെ നോക്കി….

അത് മതി, അത് മാത്രം മതി,എനിക്ക് നിങ്ങളുടെ കൂടെ വരാൻ ആഗ്രഹമുണ്ടായിട്ടല്ല മോനേ,ദേവു ഇനി വരില്ലെന്ന് ഓർത്തുകൊണ്ടാണ്… എന്റെ കുട്ടി ഇല്ലാത്ത ഈ വീട് എനിക്ക് ഓർക്കാൻ പോലും പറ്റില്ല സരസ്വതി മന്ദഹസിച്ചു..

എങ്കിൽ ഇനി വൈകിക്കേണ്ട, ഇറങ്ങിക്കൊള്ളുക രണ്ടാളും…നേരം ഒരുപാട് ആയില്ലേ മക്കളെ…ഗുപ്തൻ നായർ പറഞ്ഞു..

നന്ദനും ദേവുട്ടിയും കൂടി അവളുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി…

ദേവൂട്ടി, നന്ദന്റെ കൂടെ നീയും വരണം തിരിച്ചു, ആ ഉറപ്പിലാണ് അമ്മ ഇവിടെ നിന്നും നിന്നെ പറഞ്ഞു അയക്കുന്നത്…..അവളുടെ കവിളിൽ മുത്തം നൽകി കൊണ്ട് സരസ്വതിയമ്മ പറഞ്ഞു.

ആ സമയത്തു ദേവു ആണെങ്കിൽ നിസഹായ ആയിരുന്നു.

നന്ദൻ ചെന്നു കാർ സ്റ്റാർട്ട്‌ ചെയ്തപ്പോൾ, ദേവു വും ഇറങ്ങി മുറ്റത്തേക്ക് ചെന്നു.. അച്ഛനും അമ്മയും ചേർന്നു അവരെ യാത്ര ആക്കി…

നീ എന്താടി ഓർത്തത്, നിനക്ക് തോന്നുമ്പോൾ ഇറങ്ങി പോകാം എന്നോ…. അത് എന്റെ വീട്ടിൽ ഈ നന്ദന്റെ മുൻപിൽ നടക്കില്ല,,,അവൻ മുരണ്ടു.

, നീ എന്നെ അനുസരിക്കില്ലെന്നല്ലെടി കുറച്ചു മുന്നേ പറഞ്ഞത് , എങ്കിൽ കേട്ടോ നീയ് നിന്നെ അനുസരിപ്പിക്കാൻ ഈ നന്ദനു അറിയടി… നിന്നെ കെട്ടിയത് ഈ നന്ദൻ ആണ് …. ഞാൻ എന്ത് പറയുന്നോ അത് നീ അത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്യും…നന്ദൻ അതും പറഞ്ഞു വണ്ടി വേഗത്തിൽ പായിച്ചു….

ദേവു ഒരക്ഷരം പോലും പറഞ്ഞില്ല. കരയാൻപോലും അവൾക്ക് ഭയം ആയിരുന്നു.

കുറച്ചു ദൂരം പിന്നീട്ടതും അവളുടെ മിഴികൾ താനേ അടഞ്ഞു.

അവർ വീട്ടിൽ എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു…എല്ലാവരും അവരെ നോക്കി ഉമ്മറത്തിരിപ്പുണ്ടായിരുന്നു….

ദേവു ആണ് ആദ്യം ഇറങ്ങിയത്.

എന്താ എന്റെ കുട്ടി താമസിച്ചത്,എത്ര നേരമായി ഞങ്ങൾ കാത്തിരിക്കുന്നു….ഒരുപാട് വൈകിലോ…വാര്യർ മകളോട് വാത്സല്യത്തോടെ ചോദിച്ചു….. അവൾ അപ്പോളേക്കും അച്ഛന്റെ നെഞ്ചിലേക്ക് ചേർന്നു.

എനിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു അച്ഛാ…..എമർജൻസി ആയിട്ട് സർജറി ഉണ്ടായി…കാറിൽ നിന്ന് ഇറങ്ങിയ നന്ദൻ വിനയത്തോടെ പറഞ്ഞു..

അയ്യോ, ഇവൾ അങ്ങു കോലം കെട്ടില്ലേ അമ്മേ നാലു ദിവസം കൊണ്ട്….കറത്തു പോയി കേട്ടോ … പാലക്കാട്‌ അല്ലേ… അവിടെ ചൂട് കൂടുതൽ ആവും ല്ലേ.. എന്നാൽ ഇവള് ഇനിയും കറത്തു പോകും..ലെച്ചു അനുജത്തിയെ നോക്കി മൂക്കത്തു വിരൽ വെച്ചു…

നന്ദന്റെ മുഖം ഇരുണ്ടുവരുന്നത് ദേവു കണ്ടു. .

ഒന്നു മിണ്ടാതിരിക്കു ലെച്ചു, നന്ദൻ കേൾക്കും.. അവളുടെ ഓരോരോ കണ്ടു പിടിത്തം .. അമ്മുമ്മ ലെച്ചുവിനെ വഴക്ക് പറഞ്ഞു….

ദേവു ഒന്നും മിണ്ടത അകത്തേക്ക് കയറി പോയി

നന്ദൻ കസേരയിൽ ഇരുന്നു അശോകിനോട് ഓരോ കാര്യങ്ങൾ സംസാരിക്കുകയാണ്,,,,

ദേവൂട്ടി എന്ത് പരിപാടി ആണ് കാണിക്കുന്നത്, നിങ്ങൾ ഇപ്പോൾ പോകുവാ അല്ലേ,നന്ദന് കുടിക്കുവാൻ വെള്ളവും ആയി വന്ന ദേവികയോട് അശോക് ചോദിച്ചു…

അവൾക്ക് ഒന്നും മനസിലായില്ല,..

ഏഹ് പോകുകയോ, അതും ഈ രാത്രിയിൽ വാര്യർ മക്കളെ രണ്ടാളെയും മാറി മാറി നോക്കി..

“നാളെ കാലത്തെ എനിക്ക് മുംബൈക്ക് പോകണം അച്ഛാ,മീറ്റിംഗ് ആണെങ്കിൽ മുൻകൂട്ടി പ്ലാൻ ചെയ്തതാണ്….അതുകൊണ്ട് ഇനി മാറ്റാൻ പറ്റില്ല… ഞാൻ ഒരുപാട് ശ്രെമിച്ചു നോക്കി.”

നന്ദൻ വളരെ വിനയത്തോടെ പറഞ്ഞു.

ദേവു ആണെങ്കിൽ അവൻ പറയുന്നത് കേട്ട് കൊണ്ട് സ്തംഭിച്ചു നിന്നു പോയി.

ടു വീക്സ്നുള്ളിൽ ഓണം വരുവല്ലേ, സൊ എല്ലാവരെയും അങ്ങോട്ട് ക്ഷണിക്കുന്നു, നമ്മൾക്ക് അവിടെ കൂടാം, ഗ്രാൻഡ് ആയിട്ട് സെലിബ്രേറ്റ് ചെയ്യാം…., നന്ദൻ എല്ലാവരോടുമായി പറഞ്ഞു..

ദേവു നിശബ്ദയായി നിന്നതേ ഒള്ളു….

ദേവൂട്ടിക്ക് അതാണ് അല്ലെ വന്നപ്പോൾ മുതൽ ഇത്ര സങ്കടം…ഞാൻ ഓർത്തു എന്താ പറ്റിയേ ന്നു… അശോക് വലിയൊരു കണ്ടുപിടുത്തം നടത്തിയ മട്ടിൽ അവളെ നോക്കി…

അത്താഴം കഴിച്ചു കഴിഞ്ഞു കുറെ നേരം കൂടി സംസാരിച്ചു ഇരുന്നിട്ട് ദേവു നന്ദനോടൊപ്പം പോകാൻ തയ്യാർ ആയി…..

ദേവു എന്നാൽ രണ്ട് ദിവസം നില്ക്കു, നന്ദൻ നാളെ മുംബൈക്ക് പോകുവല്ലേ….അപ്പോൾ പിന്നെ നന്ദൻ വന്നിട്ട് പോയാൽ പോരേ..ലെച്ചു അനുജത്തിയെ നോക്കി…..

അടുത്ത തവണ വരുമ്പോൾ നിൽകാ ചേച്ചി, ഇന്ന് പോകുവാ….അമ്മ പ്രേത്യേകം പറഞ്ഞു വിട്ടത് ഇന്ന് തന്നെ ചെല്ലണം എന്ന്..

ദേവു അമ്മയെയും ചേച്ചിയെയും നോക്കി പറഞ്ഞു…..

നന്ദന്റെ ഒപ്പം കാറിൽ വന്നു കയറിയപ്പോൾ ദേവൂട്ടിക്ക സങ്കടം സഹിക്കാൻ പറ്റാവുന്നതിലും അപ്പുറം ആയിരുന്നു, പക്ഷെ അവൾ കടിച്ചമർത്തി ഇരുന്നു…

ഓണം അവിടെ ആണ് കെട്ടോ, വേറെ പ്രോഗ്രാം ഒന്നും പിടിക്കരുത് ആരും, കാർ സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് നന്ദൻ എല്ലാവരെയും നോക്കി ഒന്നൂടെ പറഞ്ഞു.

ഉറപ്പായും വരാം എന്ന് വാര്യരും അശോകും ഒക്കെ അവനെ അറിയിച്ചു.

നീ നന്ദനെ അനുസരിക്കില്ല അല്ലേടി, നീ ഇന്ന് വന്നിട്ട് തിരികെ എന്റെ വീട്ടിലേക്ക് വരില്ല പോലും…ഈ നന്ദൻ ആരാണെന്നു നീ അറിയാൻ പോകുന്നതേ ഒള്ളു….വണ്ടി പ്രധാന പാതയിലേക്ക് കയറിയതും അവൻ ദേവൂട്ടിയെ നോക്കി പറഞ്ഞു…

മറുപടിയായി ദേവു മുഖം കുനിച്ചു ഇരുന്നു.

നാളെ ഞാൻ മുംബൈക്ക് പോകുമെന്ന് ഞാൻ നുണ പറഞ്ഞതാ, എനിക്ക് ഒരു മീറ്റിങ്ങും ഇല്ലെടി കോപ്പേ..നിനക്ക് മനസിലായി കാണുമല്ലോ അല്ലേ, നന്ദൻ ചോദിച്ചു…

അവൾ ആണെങ്കിൽ അതിനും മറുപടി ഒന്നും പറഞ്ഞില്ല..

അവന്റെ കുത്തുവാക്കുകൾ ഒന്നൊന്നായി കേട്ടു കൊണ്ട് അതേ ഇരുപ്പ് തുടർന്ന്..

തിരിച്ചു വീടെത്തും വരെ അവർ പരസ്പരം ഒന്നും സംസാരിച്ചതുമില്ല…

തുടരും…