പദ്മപ്രിയ – ഭാഗം 07, എഴുത്ത്: മിത്ര വിന്ദ

മുറ്റത്തു നിന്ന കാർത്തിയിടെ തോളിൽ തട്ടി പറഞ്ഞു കൊണ്ട് അയാൾ തന്റെ സ്കൂട്ടർ ഇരിക്കുന്ന വശത്തേക്ക് നടന്നു..

അപ്പോളും അച്ഛൻ ആണെങ്കിൽ കാർത്തിയേട്ടനോട് പറഞ്ഞ വാക്കിന്റെ പൊരുൾ തേടുക ആയിരുന്നു ദേവു…

“അച്ഛാ….”

മുന്നോട്ട് നടന്ന അയാളുടെ കൈത്തണ്ടയിൽ കയറി പിടിച്ചു അവൾ അപ്പോളേക്കും.

“അച്ചൻ…. എന്താണ്… കാർത്തിയേട്ടനോട് പറഞ്ഞത് “

“കുട്ടി വേഗം വരുന്നുണ്ടോ…. വെറുതെ ആളുകളെ കൊണ്ട് പറയിക്കാൻ…”

ഇത്തിരി മുഷിഞ്ഞു ആണ് ദേവൻ മക്കളോട് സംസാരിച്ചത്.

കാർത്തിയെയും മീനുട്ടിയെയും ഒക്കെ പിന്തിരിഞ്ഞു നോക്കി കൊണ്ട് അവൾ അച്ഛന്റെ പിന്നാലെ പോയി..

അച്ഛൻ അപ്പോൾ ദേവൻ മാമയോട് എല്ലാ കാര്യങ്ങളും പറഞ്ഞു സമ്മതിപ്പിച്ചു എന്ന് തോന്നുന്നു.. ഇല്ലെങ്കിൽ മാമൻ അങ്ങനെ പറയില്ല… ദേവു ഉടനെ കാര്യങ്ങൾ ഒക്കെ അറിയും…താൻ ഉടനെ എന്തെങ്കിലും ചെയ്തേ തീരു.. അവൻ ഉറപ്പിച്ചു .

ഏട്ടാ….

മീനുട്ടി അവനെ വിളിച്ചു.

“മഴ വരുന്നുണ്ട്… കേറി വാ ഏട്ടാ…”…

“ഹ്മ്മ്…. “

ദേഹത്തേക്ക് വീണ് തുടങ്ങിയ വെള്ള തുള്ളികൾ ഒപ്പി കൊണ്ട് അവൻ ആരോടും ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി.

***********************

“അച്ചേ….. എന്തെങ്കിലും ഒന്ന്പറയു…. ആർക്ക് പെണ്ണ് കാണാൻ പോയ കാര്യം ആണ് അച്ഛൻ പറഞ്ഞത് കാർത്തിയേട്ടനോട്….”

ദേവു അല്പം ദേഷ്യത്തിൽ ഇരു കൈകളും തല യിലേക്ക് ഊന്നി ഇരിക്കുന്ന അച്ഛനോട് ചോദിച്ചു.

പ്രഭ യും വിനീതും ഒന്നും മനസിലാവാതെ നിൽക്കുക ആണ്…

“അച്ഛാ.. പ്ലീസ്… എന്തെങ്കിലും ഒന്ന് പറയു “

“അത്… പിന്നെ… മോളെ…. എന്റെ കുട്ടി… എല്ലാ…. എല്ലാം മറന്നേക്കൂ “

“ങ്ങേ… എന്ത്… എന്ത് മറക്കാൻ….അച്ഛ പറയുന്നത് ഒന്നും എനിക്ക് മനസിലാകുന്നില്ല “

ദേവു അച്ഛനെ നോക്കി.

അയാൾ പക്ഷെ ഒന്നും മിണ്ടാതെ നിന്നു..

ആ മൗനം കണ്ടപ്പോൾ പ്രഭ ഭർത്താവിനെ നേരിട്ട്.

“എന്താണ്… എന്താണ് ദേവേട്ടാ ഈ പറയുന്നത്… ആരെ മറക്കാൻ ആണ്…. ങ്ങേ… എന്താ സംഭവിച്ചത്… എന്തെങ്കിലും ഒന്ന് വായ തുറന്നു പറയുമോ “

അവർക്ക് ദേഷ്യം തോന്നി.

“ഞാൻ മോളോട് പറഞ്ഞത് കാർത്തിയെ മറക്കാൻ ആണ്…. അവനു വേറൊരു വിവാഹം ഉറപ്പിക്കാൻ പോകുക ആണ് അവർ വേണ്ടപ്പെട്ട ആളുകൾ എല്ലാവരും കൂടി”

“ങ്ങേ…. എന്റെ….. എന്റെ കാർത്തിയേട്ടന്റെ കാര്യം ആണോ അച്ഛൻ പറയുന്നത്… പറയു അച്ഛാ….. പറയാൻ….”

. ഒരു ഭ്രാന്തിയെ പോലെ അവൾ അലറി..

“മോളെ… ദേവു….അമ്മേ, അവളെ അകത്തേക്ക് കൊണ്ട് പൊയ്‌ക്കെ “

എല്ലാം കേട്ട് കൊണ്ട് നിന്ന വിനീത് അമ്മയോട് പറഞ്ഞു.

“മോളെ… നി ഇങ്ങട് വന്നേ… അമ്മ പറയട്ടെ….. നമ്മൾക്ക് കാർത്തിയെ വിളിച്ചു ചോദിക്കാം “

അവർ ദേവൂനെ അല്പം ബലമായി ആണ് പിടിച്ചു മുറിയിലേക്ക് കൊണ്ട് പോയത്.

“അച്ഛാ… എന്താണ് സംഭവിച്ചത്… അച്ഛനോട് ആരാണ് ഇപ്പൊ ഈ കാര്യം പറഞ്ഞെ “…

“മാരാരച്ചൻ….”

“എന്ത് പറഞ്ഞു..”

“കാർത്തിക്കു വേറെ കല്യാണം ആലോചിച്ചു അവര്… അവൻ പോയി കണ്ടു… പെണ്ണിനെ ഇഷ്ടം ആയി… ഇനി ബാക്കി ഉള്ളവർ ഞായറാഴ്ച പോകുവാ… വിവാഹം ഉറപ്പിക്കാൻ “

എല്ലാം കേട്ട് കൊണ്ട് ഞെട്ടി വിറച്ചു ഇരിക്കുക ആണ് വിനീത്.

“അച്ഛാ….സത്യം ആണോ ഇതൊക്കെ…”

“അതേ മോനേ…..”

“കാർത്തി… അവൻ… അവനും സമ്മതിച്ചോ “

“ഉവ്… അതുകൊണ്ട് അല്ലേ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നത്….”

“ഈശ്വരാ… ന്റെ ദേവു….അവള്…. അവൾക്ക് സഹിയ്ക്കാൻ പറ്റുമോ അച്ഛാ…”

“എനിക്ക് ഒന്നും അറിയില്ല മോനേ…. എന്തായാലും ഞാൻ കാർത്തിയെ ഒന്ന് കാണട്ടെ “

അയാൾ ആലോചനയോടെ ഇരുന്നു.

ഈ സമയത്തു അച്ഛൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ടു കൊണ്ട് അകത്തെ മുറിയിൽ വിറങ്ങലിച്ചു നിൽക്കുക ആണ് ദേവു..

“മോളെ….”

കരഞ്ഞു കൊണ്ട് പ്രഭ അവളുടെ തോളിൽ തട്ടി.

അപസ്മരം പിടിച്ചവളെ പോലെ ദേവു അവരെ സൂക്ഷിച്ചു നോക്കി..

“മോളെ… നിയ് അച്ഛൻ പറഞ്ഞത് ഒന്നും കേൾക്കണ്ട…. നമ്മൾക്ക് ഉടനെ തന്നെ കാർത്തിയോട് സംസാരിക്കാം…. അവന്റെ മനസിൽ എന്റെ കുട്ടി മാത്രെ ഒള്ളൂ… എനിക്ക് നിശ്ചയം ഉണ്ട് “

മകളെ തന്നോട് ചേർത്തു പിടിച്ചു കൊണ്ട് അവർ പറഞ്ഞു.

“ഹ്മ്മ്….”…

ദേവൂവും തല ആട്ടി…

“അമ്മ പോയി എനിക്ക് ഇത്തിരി ചായ എടുത്തു തരുമോ… ഞാൻ കാർത്തി ഏട്ടനെ ഒന്ന് വിളിക്കട്ടെ “

അവൾ ഫോൺ എടുത്തു കൊണ്ട് അവരോട് ചോദിച്ചു..

പ്രഭ അവളെ ഒന്ന് കൂടി നോക്കിയിട്ട് മുറി വീട്ടിറങ്ങി പോയി

ദേവൂന്റെ വിരലുകൾ കാർത്തിയുടെ നമ്പർ തിരഞ്ഞു…

അപ്പുറത്ത് ഫോൺ റിങ് ചെയ്യുന്നുണ്ട്..

കുറച്ചു കഴിഞ്ഞതും കാർത്തിയിടെ ശബ്ദം ഫോണിലൂടെ അവൾ കേട്ടു “…

“ഹലോ…. ദേവൂട്ടി “

“കാർത്തിയേട്ടാ…. ഞാൻ…. ഞാൻ ഈ കേട്ടത് ഒക്കെ സത്യം ആണോ…”

നെഞ്ച് പൊട്ടി ചോദിക്കുക ആണ് ദേവൂട്ടി…

“ദേവൂട്ടി….. “

“ഒന്ന് പറയു ഏട്ടാ… ഏട്ടൻ ഏതെങ്കിലും പെണ്ണിനെ കാണാൻ പോയിരുന്നോ “

“ദേവു…. ഞാൻ….”

“ഏട്ടാ… പ്ലീസ്.. എന്നോട് സത്യം മാത്രമേ പറയാവൂ. പോയിരുന്നോ ഇല്ലയോ “

അവന്റ നിശബ്ദത അവളെ ഭ്രാന്ത് പിടിപ്പിച്ചു..

. “പോയിരുന്നോ ഏട്ടാ “…

പിന്നെയും അവളാ ചോദ്യം ആവർത്തിച്ചു.

“ഹ്മ്മ്… പോയി “……

അല്പം കഴിഞ്ഞതും അവൻ പ
തിയെ പറഞ്ഞു…

കേട്ടത് വിശ്വസിക്കാനാവാതെ തരിച്ചു നിൽക്കുക ആണ് ദേവു അപ്പോളും…..

“എന്നിട്ട്… എന്നിട്ട് എന്നോട് എന്താ ഒരു വാക്ക് പോലും പറയാഞ്ഞത്… ഹ്മ്മ്….”

“അത് പിന്നെ ദേവു… ഞാൻ… നിനക്ക് വിഷമം അകുല്ലോ എന്ന് കരുതി ആണ്…”

“പെണ്ണ് കാണാൻ പോയപ്പോൾ ഓർത്തില്ലേ ഏട്ടാ എനിക്ക് വിഷമം ആകും എന്ന്…”

“ദേവൂട്ടി….. ഞാൻ “

“മിണ്ടരുത്…. ചതിക്കുവായിരുന്നു നിങ്ങള്…. എന്റെ അച്ഛൻ ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ എല്ലാം വെറുത ആവണേ എന്നായിരുന്നു ഞാൻ പ്രാർത്ഥിച്ചത്… പക്ഷെ… പക്ഷെ… നിങ്ങളുടെ നാവിൽ നിന്ന് ഞാൻ എല്ലാം കേട്ടു.. ഇത്രയ്ക്ക്…. ഇത്രയ്ക്ക് ദുഷ്ടൻ ആയിരുന്ന അല്ലേ നിങ്ങള്…”

വീറോടെ പറയുക ആണ് ദേവു..

“ദേവു… ഞാൻ പറയുന്നത് ഒക്കെ ഒന്നു കേൾക്കു മോളെ “..

“വേണ്ട… ഒന്നും കേൾക്കണ്ട… പെണ്ണ് കാണാൻ പോയ കാര്യം എന്നോട് ഒളിച്ചു വെച്ച കാർത്തിയേട്ടനോട് എനിക്ക് ഇനി ഒന്നും സംസാരിക്കാൻ ഇല്ല….. ഇനി എന്റെ ഒരു ശല്യവും നിങ്ങൾക്ക് ഉണ്ടാവില്ല… ഉറപ്പ് “

അവൾ ഫോൺ കട്ട്‌ ചെയ്തു കൊണ്ട് ഭീതിയിലൂടെ ഊർന്ന് നിലത്തേക്ക് ഇരുന്നു.

“മോളെ…”

പ്രഭ വന്നു വിളിച്ചു..

“എഴുന്നേൽക്കു മോളെ “

അവളെ പിടിച്ചു എഴുനേൽപ്പിച്ചു അവർ ബെഡിൽ കൊണ്ട് പോയി ഇരുത്തി.

“കാർത്തി എന്ത് പറഞ്ഞു….”?

പ്രഭ രണ്ട് മൂന്ന് പ്രാവശ്യം ചോദിച്ചു എങ്കിലും ദേവു മിണ്ടാതെ ഇരിക്കുക ആണ്

“ദേവൂട്ടി… നീയ്… എന്താണ് മിണ്ടാതെ ഇരിക്കുന്നത്.. അവൻ എന്താണ് പറഞ്ഞത് “?

“അമ്മേ…… അച്ഛൻ പറഞ്ഞത് ഒക്കെ സത്യാ.. ഈ ഞായറാഴ്ച ഏട്ടന്റെ കല്യാണം ഉറപ്പിക്കാൻ പോകാ എല്ലാവരും. കാർത്തിയേട്ടൻ പോയി പെണ്ണിനെ കണ്ടിരുന്നു എന്ന് ..എന്നേ… എന്നേ വേണ്ട അമ്മേ…ചതിയ്ക്ക ആയിരുന്നു .”പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അമ്മയെ പുണർന്നു…

തുടരും…..

ഈ story യിലെ നായികയും നായകനും പദ്മയും kaarthiyum ആണ്.. ദുരൂഹതകൾ ഒക്കെ മാറ്റം keto