പുനർജ്ജനി ~ ഭാഗം – 08, എഴുത്ത്::മഴ മിഴി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അവനിൽ നിന്നും ഉയർന്ന ശബ്ദം അവിടമാകെ പ്രതിദ്വനിച്ചു…ആ രൂപം വീണ്ടും ഞെട്ടി കൊണ്ട് അലറി…

“മഹാദേവ….എനിക്ക്..അങ്ങ് വാക്ക് തന്നതാണ്, എന്റെ പക..അത് വീട്ടാവുന്നതാണെന്നു..എന്നിട്ടിപ്പോൾ എന്നെ തടയാൻ വന്നാൽ ഞാൻ സർവ്വവും നശിപ്പിക്കും..

അതും പറഞ്ഞു ആണ് രൂപം  പൊട്ടിച്ചിതറി വീണ്ടും ശലഭങ്ങളായി പറന്നുയർന്നു..ദേവ് ഒരു ഞെട്ടലോടെ കണ്ണുകൾ തുറന്നു..

“ചന്ദ്രോത്തുമന “

അവൻ മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു…

***********************

രഘുവേട്ട…

ധന്യയുടെ വിളിയിൽ അയാൾ തിരിഞ്ഞു നോക്കി…

എന്താ.. ധന്യേ…..തന്റെ മുഖത്തൊരു വേവലാതി….

അത്..പിന്നെ രഘുവേട്ട….നാഗപൗർണമി എത്താറായി…..നമുക്ക് ഇത്തവണ  തറവാട്ടിലേക്ക് പോകണ്ടേ…20 വർഷം കഴിഞ്ഞു. നമ്മൾ ഇങ്ങനെ ആരോരും ഇല്ലാതെ ജീവിക്കാൻ തുടങ്ങിയിട്ട്..ഇത്തവണ പോകണ്ടേ..എന്റെ മനസ്സ് വല്ലാതെ അസ്വസ്തമാണ്…

തനിക് തോന്നുന്നുണ്ടോ അമ്പാട്ടു മനയിലേക്ക് നമ്മളെ സ്വാഗതം ചെയ്യൂമെന്ന്…

“തൊട്ടപ്പുറത്താണ് ചന്ദ്രോതുമന…അവരും നമ്മളെ കയറ്റില്ല..നമ്മൾ അങ്ങോട്ട്‌ ചെന്നാൽ തന്നെ അടുത്ത ഒരു പ്രശ്നം അതാവും..നമ്മുടെ മകളെ കൂടി അത് ബാധിക്കണോ ..? അവൾ സന്തോഷമായിട്ട് ഇവിടെ കഴിയട്ടെ. ദുരചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും നടുവിൽ ജീവിക്കാതെ അവൾ എങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ….അതുപോരെ നമുക്ക്…ഈശ്വരൻ അവളെ പോലെ ഒരു മകളെ നമുക്കായി തന്നില്ലേ..നമുക്ക് അത് മതി…

പക്ഷെ രഘുവേട്ട….ഞാൻ ഇന്ന് അമ്പലത്തിൽ പോയപ്പോൾ മോളുടെ പേരിൽ തേങ്ങ ഉടച്ചായിരുന്നു…അത്..പൊട്ടിയപ്പോൾ ചീഞ്ഞു ദുർഗന്ധം വമിച്ചു…പൂജാരി എന്നോട് പറഞ്ഞെ മോൾക്കിപ്പോൾ സമയം മോശം ആണെന്നാ…

അതിനാണോ താൻ ഇങ്ങനെ പേടിക്കുന്നത്…ആ തേങ്ങ ചിലപ്പോൾ കിടന്നു അഴുക്കിയതാവും..അല്ലാതെ നമ്മുടെ മോൾക്ക്‌ എന്ത് ദോഷം വരാനാടോ? ആർക്കും ഒരു ദ്രോഹവും നമ്മൾ ആരും ചെയ്തിട്ടില്ലല്ലോ?

അഞ്ജുവും പ്രിയയും വീട്ടിൽ എത്തിയപ്പോൾ ലേറ്റ് ആയി. രണ്ടാളും ചെറിയ ഒരു ഷോപ്പിംഗ് കഴിഞ്ഞുള്ള വരവാണ്..

അവൾ വീട്ടിൽ വന്നു ജോലി കിട്ടിയ കാര്യം പറഞ്ഞു..അമ്മയ്ക്കും അച്ഛനും ഒരുപാട് സന്തോഷം ആയി..നാളെ തന്നെ ജോയിൻ ചെയ്യണം.

അതിനെന്താ..മോൾ ജോയിൻ ചെയ്യണം..Zodiac.. പോലെ ഒരു ഇന്റർനാഷണൽ കമ്പനിയിൽ സിഇഒ ടെ അസിസ്റ്റന്റ് ആവുക എന്നൊക്കെ പറഞ്ഞാൽ അതൊരു ഭാഗ്യം അല്ലെ..മോളെ….

പിന്നെ ഒരു ഭാഗ്യം….ഈ സിഇഒ ആരാണെന്നു പോലും അറിയില്ല..അസിസ്റ്റന്റ് ജോബിന്റെ എബിസിഡി അറിയാത്ത ഞാൻ എന്തൊക്കെ അവിടെ ചെന്നു കാട്ടി കൂട്ടുമോ ആവോ അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് പുറമെ തലയാട്ടി…

പ്രിയ മോൾക്ക് സങ്കടം ആയോ?

ഇല്ല അങ്കിളെ…എനിക്ക് ജോബ് എവിടെ ആണെന്ന് അറിഞ്ഞില്ല..നെക്സ്റ്റ് വീക്കേ അറിയാൻ കഴിയു. അതുവരെ ഞാൻ ഇവിടെ പോസ്റ്റ്‌ ആകണമല്ലോ എന്നോർക്കുമ്പോൾ ചെറിയ ഒരു വിഷമം ഇല്ലാതെ ഇല്ല…”

അത് സാരമില്ല ധന്യന്റി ഉണ്ടല്ലോ ഇവിടെ..അതുകൊണ്ട് ടൈം വേഗം പോയി കിട്ടും അയാൾ ചിരിയോടെ പറഞ്ഞു..മക്കള്മാര് വല്ലതും  കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക്..

ഫുഡും കഴിച്ചിട്ട് റൂമിൽ ചെന്നതും അഞ്ജു ബെഡിലേക്ക് മറിഞ്ഞു..

ഡി..എലികുഞ്ഞെ…എന്ത് കിടപ്പാടി ഇത്..നിനക്ക് നാളെ എപ്പോഴാ ജോയിൻ ചെയ്യേണ്ടത്..

ആ..എനിക്കറിയില്ല. ആ കഷണ്ടി തലയൻ ടൈം പറഞ്ഞില്ലെടി..

ശോ..പിന്നെ എങ്ങനെയാടി…

ആ എനിക്ക് അറിയില്ല…മെസ്സേജ് അയക്കാമെന്നു ആ ഫ്രണ്ട് ഓഫീസിൽ ഇരുന്ന പെണ്ണ് പറഞ്ഞാരുന്നു..

എന്നിട്ട് മെസ്സേജ് വന്നോ?

ഇല്ലെടി..

എന്നാലും നീ അലാറം സെറ്റ് ചെയ്യുന്നില്ലേ..

ഓഹ്..അതിന്റെ ആവിശ്യം ഇല്ലെടി…ഞാൻ രാവിലെ ഉണരും..

ആ…ഉണരും എന്നിട്ട് തിരിഞ്ഞു കിടന്നുറങ്ങും ഇതാണല്ലോ നിന്റെ സ്ഥിരം പരിപാടി..

എന്റെ പൊന്നു പ്രിയമോളെ…ഞാൻ ആകെ ടയർഡ് ആണ്..ഞാൻ ഒന്ന് കിടക്കട്ടെടി..ദൈവത്തെ ഓർത്തു ശല്യപ്പെടുത്തരുത്..അതും പറഞ്ഞു അവൾ തലവഴി പുതപ്പും ഇട്ടുകൊണ്ട് അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു…

**********************

“സിയാ…മോളെ….എന്തുറക്കമാണിത്.പെണ്ണെ നിന്നോടാ പറഞ്ഞെ എഴുനേൽക്കാൻ..ബസ് ഇപ്പോൾ എത്തും…”

ഇച്ചായ..ഒന്നിങ്ങട് വരുവോ?” ദേ..നിങ്ങടെ മോൾ വിളിച്ചിട്ട് ഒരു കൂസലും ഇല്ലാതെ കിടക്കുന്നു..”

അത് കേട്ടതും അയാൾ വന്നു വിളിച്ചു..

“സിയാ….എണീക്കേടാ…സ്കൂളിൽ പോവണ്ടേ…”

“പ്ലീസ്.. പപ്പാ…ഞാൻ കുറച്ചു നേരം കൂടി കിടന്നോട്ടെ.. എന്റെ നല്ല പപ്പാ അല്ലെ..പ്ലീസ്…”

മമ്മ….പപ്പാ…എണീക്..എനിക്ക് പേടിയാവുന്നു…എണീക് പപ്പാ….നമുക്ക് മമ്മേടെ വീട്ടിൽ പോവണ്ടേ… കാടും മലകളും അരുവികളും കാണണ്ടേ…വലിയ ഒരു ശബ്ദത്തോടെ ആ കാർ പൊട്ടിച്ചിതറി..

മമ്മ..പപ്പാ..അവളുടെ തേങ്ങൽ  അവിടെ നിറഞ്ഞു…പെട്ടന്ന് കണ്ണുകൾ തുടച്ചുകൊണ്ട് അവൾ എഴുനേറ്റിരുന്നു..

കയ്യെത്തി ബെഡ് ലാമ്പ് ഇട്ടു..പ്രിയ നല്ല മയക്കത്തിൽ ആണ്..അവൾ പതിയെ ക്ലോക്കിലേക്ക് നോക്കി 12 മണി, കുറെ നാളായി തുടരെ തുടരെ ഈ സ്വപ്നം കാണുന്നു, ആരാണ് അവരൊക്കെ..അഗാധമായ ചിന്തയോടെ അവൾ ചെന്നു വിൻഡോ തുറന്നു പുറത്തേക്കു നോക്കി..

ആകാശത്തിൽ പലരൂപങ്ങൾ തെളിഞ്ഞു..അവൾ കുറച്ചു നേരം അവിടെ ദൃഷ്ടി പതിച്ചു നിന്നു…നിലാവിൽ കുളിച്ചു നിൽക്കുന്ന ചന്ദ്രൻ അവളെ നോക്കി കണ്ണ് ചിമ്മി..അവളുടെ കയ്യിലെ ചന്ദ്രബിബം പതിയെ പ്രകാശിക്കാൻ തുടങ്ങി, ജാലകത്തിനു ഇരുവശത്തുമായി  പറ്റിപ്പിടിച്ചിരുന്ന കറുത്ത ചിത്രശലഭങ്ങൾ അവളുടെ കയ്യിലെ വെളിച്ചം തട്ടി പറന്നു ദൂരേക്കു പോയി..പെട്ടന്ന് അവൾക്കു പിന്നിലായി ഒരു രൂപം വന്നു..പെട്ടന്ന്  ഒരു അശാരീരി മുഴങ്ങി അവൾ ചുറ്റും നോക്കി..

“നിന്റെ ജന്മരഹസ്യം നിനക്ക് മുന്നിൽ തെളിയാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം…”

“വരുന്ന നാഗപൗർണമി  നിന്റെ മുന്നിൽ അത് വെളിവാക്കും. നീ സ്വയം നിന്നിൽ നിന്നെ തിരയുക…നീ ആരാണെന്നും  എന്തിനു വേണ്ടിയാണു വീണ്ടും പുനർജനിച്ചതെന്നും നീ നിന്നോട് തന്നെ ചോദിക്കുക. നിന്റെ ദൗത്യം…അതാണ് നിന്റെ ജന്മലക്ഷ്യം അത് മാത്രം ആയിരിക്കണം നിന്റെ ചിന്തയിൽ..”

തന്റെ പിന്നിൽ ആരുടെയോ സാമീപ്യം അറിഞ്ഞു അവൾ തിരിഞ്ഞു നോക്കി..തൊട്ടു പുറകിൽ പത്തി വിടർത്തി നിൽക്കുന്ന വലിയ സ്വർണ നാഗത്തെ കണ്ടു അവൾ അലറി വിളിച്ചു..

അവളുടെ അലർച്ച കേട്ടു പ്രിയ ഞെട്ടി ഉണർന്നു..തൊട്ടടുത്തു കിടന്ന അഞ്ജു അപ്പോഴും കണ്ണുകൾ ഇറുക്കി അടച്ചു നിലവിളിച്ചു കൊണ്ടിരുന്നു..

പ്രിയ അവളെ കുലുക്കി വിളിച്ചു..അപ്പോഴേക്കും നിലവിളി ശബ്ദം കേട്ടു വാതിലിൽ അച്ഛനും അമ്മയും തട്ടാൻ തുടങ്ങി..

മോളെ….വാതിൽ തുറക്ക്…എന്താ..പറ്റിയെ….

അപ്പോഴേക്കും അഞ്ജു എണീറ്റിരുന്നു. അവൾ വിയർത്തു കുളിച്ചു…അവളുടെ ചെന്നിയിലൂടെ വിയർപ്പുകണങ്ങൾ ഒലിച്ചിറങ്ങി..

പ്രിയ ചെന്നു വാതിൽ തുറന്നു.

എന്താ പറ്റിയെ മോളെ….

അത്..ആന്റിടെ പുന്നാര മോളോട് ചോദിക്..അവളല്ലേ കിടന്നലറി മനുഷ്യനെ  പേടിപ്പിച്ചത്.

അഞ്ചുസെ..എന്താ..ഉണ്ടായത്..അച്ഛൻഅവളുടെ തലയിൽ തലോടികൊണ്ട് ചോദിച്ചു..

അവൾ കരഞ്ഞുകൊണ്ട് അച്ഛനെ ചുറ്റിപ്പിടിച്ചു..

എന്താടാ..അച്ഛന്റെ പൊന്നൂസിന്…മോൾ വല്ല സ്വപ്നവും കണ്ടു പേടിച്ചോ..

മ്മ്..മൂളാലോടെ അവൾ തലയാട്ടി…

എന്ത് സ്വപ്നമാണ് മോൾ കണ്ടതു..അമ്മ അവളോട് ചോദിച്ചു..

എനിക്ക് ഓർമ്മയില്ല..

പിന്നെ ഉറക്കം വന്നില്ല, ഞാൻ എഴുന്നേറ്റു ആ ജാലകത്തിനടുത്തു പോയി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ  എന്റെ പിന്നിൽ ആരോ ഉള്ള പോലെ തോന്നി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു വലിയ സ്വർണ നാഗം പത്തി വിടർത്തി നിൽക്കുന്ന കണ്ടു ഞാൻ പേടിച്ചു പോയി..അതാ ഞാൻ വിളിച്ചു കൂവിയെ…

പാമ്പോ? എവിടെ? നമ്മുടെ വീട്ടിലോ?മോൾക്ക്‌ തോന്നിയതാവും..

അല്ല..അച്ഛാ…ഞാൻ കണ്ടതാ…അതിനു നല്ല തിളക്കം ആയിരുന്നു…

ഡി..അഞ്ജു..നീ എന്തൊക്കെയാ ഈ പറയുന്നേ…നീ ബെഡിൽ കിടന്നല്ലേ വിളിച്ചു കൂവിയെ…

നീ എന്തൊക്കെയാ പ്രിയേ പറയുന്നേ ഞാൻ ആ ജനലിന്റെ അടുത്തല്ലേ നിന്നത്..

അല്ലെടി…നീ ബെഡിൽ കിടന്നാ കാറി കൂവിയത്…

അഞ്ചുന് അത് വിശ്വസിക്കാൻ പറ്റിയില്ല..അവൾ ജനലിലേക്ക് നോക്കി. അത് അടഞ്ഞു കിടക്കുകയാണ്..അവൾ ഒന്നും മനസ്സിലാകാതെ ചുറ്റും നോക്കി..അവളുടെ നോട്ടം കണ്ടു പ്രിയ പറഞ്ഞു..

ഡാ..നീ സ്വപ്നം കണ്ടതാണ്…

അഞ്ചുന് അത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു..കണ്ടത് സ്വപ്നം തന്നെയാണോ? അവൾ സ്വയം ചോദിച്ചു കൊണ്ടിരുന്നു..

മോളെ…അമ്മ പറയാറില്ലേ നാമം ജപിച്ചിട്ട് കിടക്കണം എന്നു അതെങ്ങനെയാ..പറഞ്ഞാൽ കേൾക്കില്ലല്ലോ?

അവൾ ഒന്നും മിണ്ടാതെ വീണ്ടും ചിന്തകളോടെ ബെഡിൽ ചുരുണ്ടു കിടന്നു..

********************

ഇവിടെ വന്നു നിൽക്കാനാണോ ഡാ..

ദേവേ..നീ എന്നെ ഈ കൊച്ചുവെളുപ്പാൻ കാലത്തു വിളിച്ചു ഉണർത്തിയത്…സമയം മൂന്നു ആയതേ ഉള്ളു..എന്താടാ അളിയാ ഒന്നും മിണ്ടാതെ…നിനക്ക് വട്ടായോ?

അതും പറഞ്ഞു പ്രണവ് കോട്ടുവാ..ഇട്ടുകൊണ്ട് ദേവിനെ നോക്കി…

ദേവ് അപ്പോഴും ബാൽക്കണിയിൽ പുറത്തേക്കു നോക്കി നിൽക്കുകതായിരുന്നു..തണുത്ത കാറ്റേറ്റ് അവന്റെ മുടിയിഴകൾ പാറി പറന്നു..പ്രണവ് തണുത്തു വിറച്ചു കൊണ്ട് അവനെ തോണ്ടി വിളിച്ചു..

എടാ..അളിയാ..എനിക്ക് തണുക്കുന്നു..

അത് കേട്ടു അവൻ തല ചരിച്ചു പ്രണവിനെ ഒന്ന് നോക്കി കൊണ്ട് വീണ്ടും വിദൂരതയിലേക്ക് നോക്കി നിന്നു..

ഡാ..തെ–ണ്ടി..എനിക്ക് തണുക്കുന്നു..നീ ഇവിടെ തണുപ്പേറ്റ് നിൽക്കാനാണോ കിടന്നുറങ്ങിയ എന്നെ വിളിച്ചുണർത്തി ഇവിടെ കൊണ്ടു നിർത്തിയേക്കുന്നെ…

ഡാ..എന്തേലും ഒന്ന് മൊഴിയെടാ പുല്ലേ…

പ്രണവ് കലിപ്പിൽ പറഞ്ഞു..

നിനക്ക് ഈ ചന്ദ്രോത്തുമന എവിടെ ആണെന്ന് അറിയാമോ?

“അവനത് ചോദിച്ചതും ആകാശത്തു വലിയ ഒരു ഇടിയും മിന്നലും ഉണ്ടായി..അതിന്റെ ശബ്ദത്തിൽ  അങ്ങകലെ ഇരുട്ടുമൂടി കിടന്ന കാവ്  വിറകൊണ്ടു.. കടവാവലുകൾ പറന്നുയർന്നു..”

ചന്ദ്രോത്തുമനയോ?
അതെവിടെ ആണെടാ?

ആഹാ..ഞാൻ ചോദിച്ചത് നീ തിരിച്ചു എന്നോട് ചോദിക്കുവാണോടാ തെ-ണ്ടി….

“എനിക്ക് അറിയില്ലെടാ അളിയാ…” നീ എന്തിനാ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത്.. എന്തെകിലും പ്രശ്നം ഉണ്ടോ?

എനിക്ക് ഒന്നും അറിയില്ലെടാ..പക്ഷെ എന്തോ ഉണ്ടെന്നു എന്റെ മനസ്സ് പറയുന്നു..

നീ പോയി കിടന്നോ?

നീ വരുന്നില്ലേ…

ഇല്ലടാ..എനിക്കിനി ഉറക്കം വരുമെന്ന് തോന്നുന്നില്ല…

പ്രണവ്..ദേവിനെ നോക്കി കൊണ്ട് അകത്തേക്ക് കയറി..ദേവ് റയലിംഗിൽ പിടിച്ചു കണ്ണുകൾ അടച്ചു നിന്നു..അവന്റെ മുന്നിൽ  ഇടിഞ്ഞു പൊളിഞ്ഞ ഒരു അമ്പലവും ഒരു കാവും തെളിഞ്ഞു..അതിൽ നിന്നും ഈഴഞ്ഞു ഇറങ്ങുന്ന ഒരു സ്വർണനാഗം അവനെ നോക്കി. അതിന്റെ കണ്ണുകൾ  നീല മരതകം പോലെ തിളങ്ങി…ആ തിളക്കം അവന്റെ കണ്ണിലും പ്രതിഫലിച്ചു…അവൻ പെട്ടന്ന് കണ്ണുകൾ വലിച്ചു തുറന്നു..

ആ കാവും അമ്പലവും താൻ എവിടെയോ കണ്ടതുപോലെ..എവിടെ ആകും താൻ അത് കണ്ടത്..അവൻ ആലോചനയോടെ പുറത്തേക്കു നോക്കി നിന്നു..

തുടരും