പുനർജ്ജനി ~ ഭാഗം – 10, എഴുത്ത്::മഴ മിഴി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഇനി ആ കിളവന്റെ റൂം എവിടെ ആണോ ആവോ? ആരോടെങ്കിലും ഒന്ന് ചോദിക്കാമെന്ന് വെച്ചാൽ ഒരു മനുഷ്യ കുഞ്ഞു പോയിട്ട്..ഒരു പൂച്ച കുഞ്ഞിനെ പോലും കാണുന്നില്ല..അവൾ വീണ്ടും മുന്നോട്ട് നടന്നതും തൊട്ടപ്പുറത്തെ റൂമിൽ നിന്നും..നല്ല ഷൗറ്റിഗ് കേൾക്കുന്നുണ്ട്..അവളുടെ മുന്നിലേക്ക് കുറെ ഫയലുകളും പേപ്പറുകളും പറന്നു വന്നു…പതിയെ അവ നിലത്തേക്ക് വീണു…അവൾ ഞെട്ടി ചുമരിലേക്ക് ഒതുങ്ങി…

എന്താ ഇപ്പൊ ഉണ്ടായേ..അവൾ ചുറ്റും നോക്കി…

പെട്ടന്ന് ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട്  പുറത്തേക്ക് ഇറങ്ങി വന്നു..വലിട്ടെഴുതിയ അവളുടെ കണ്ണുകൾ കലങ്ങി കരിമഷി പടർന്നിരുന്നു..അവൾ കരഞ്ഞു കൊണ്ട് നിലത്തു നിന്നും ഫയലും പേപ്പറുകളും പെറുക്കി എടുക്കാൻ തുടങ്ങി..അത് കണ്ടു അഞ്ജുവും പേപ്പറുകൾ പെറുക്കി എടുത്തു അവൾക്കു നേരെ നീട്ടി…കരഞ്ഞു കലങ്ങിയിരുന്ന മിഴികൾ ഉയർത്തി ആ പെൺകുട്ടി അവളെ നോക്കി..അവളുടെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു..അഞ്ചു അവൾക്കു നേരെ പേപ്പറുകൾ നീട്ടി കൊണ്ട്.. അവളുടെ കണ്ണുനീർ തുടച്ചു..കൊടുത്തു…അവൾ പേപ്പറുകൾ വാങ്ങി നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു താങ്ക്സ്…

അഞ്ചു അതിനു ചെറുതായി ഒന്ന് പുഞ്ചിരിച്ചു..അവൾ പോകാൻ തിരിഞ്ഞതും എന്തോ ഓർത്തത് പോലെ അവൾ വിളിച്ചു..

“ഹേയ്.. അവിടെ ഒന്ന് നിന്നെ “

അവളുടെ വിളിയിൽ ആ പെൺകുട്ടി തിരിഞ്ഞു നിന്നു..

അതെ..ഒരു കാര്യം അറിയാനുണ്ടാരുന്നു…

ആ പെൺകുട്ടിക്ക് അടുത്തേക്ക് നടന്നു കൊണ്ട് അഞ്ചു പറഞ്ഞു.

എന്താ…ആ പെൺകുട്ടി വിക്കി കൊണ്ട് ചോദിച്ചു…

“ഈ സിഇഒ ടെ റൂം ഇവിടെ എവിടെയാ?”

ചെറു ചിരിയോടെ അഞ്ചു ചോദിച്ചു..

ദാ..അവിടെയാണ്.. അവൾ വിരൽ ചൂണ്ടിയിടത്തേക്ക് അഞ്ചു നോക്കി..

അവളൊന്നു ഞെട്ടി..

അവിടെയോ?

മ്മ്…

താൻ ഇപ്പോൾ ഇറങ്ങി വന്ന ആ റൂം ആണോ? അഞ്ചു സംശയത്തോടെ വീണ്ടും ചോദിച്ചു..

അതെ..ആ പെൺകുട്ടി പതിയെ പറഞ്ഞു..

ദൈവമേ ഞാൻ പെട്ടു..ആ കിളവൻ ശരിക്കും ഒരു ടെറർ ആണെന്ന് തോന്നുന്നു..അഞ്ചു മനസ്സിൽ പറഞ്ഞു കൊണ്ട് ആ പെൺകുട്ടിയെ നോക്കി..

ഞാൻ പൊയ്ക്കോട്ടേ…

മ്മ്…അഞ്ചു ഒന്ന് മൂളി…

അവൾ ലിഫ്റ്റ് ഓൺ ചെയ്തതും അഞ്ചു വിളിച്ചു ചോദിച്ചു..

“ഹേയ്.. തന്റെ പേരെന്താ? “

“കാർത്തിക ”  ലിഫ്റ്റിലേക്ക് കയറ്റികൊണ്ട് അവൾ പറഞ്ഞു..

തന്റെ പേരെന്താണ് ലിഫ്റ്റിലെ ബട്ടൺ പ്രെസ്സ് ചെയ്തു കൊണ്ട് അവൾ വിളിച്ചു ചോദിച്ചു..

“അഞ്ജലി “അവൾ വിളിച്ചു പറഞ്ഞു..പെട്ടന്ന് ലിഫ്റ്റ് അടഞ്ഞു..

അഞ്ചു വീണ്ടും തിരിഞ്ഞു സിഇഒ യുടെ റൂമിലേക്ക് നടന്നു..എന്ത് കൊണ്ടോ മനസ്സിൽ വല്ലാത്ത ഒരു ഭയം..ഒരു കോപകാരൻ കിളവന്റെ കൂടെ എങ്ങനെ ജോലി ചെയ്യും..ഞാൻ അയാളുടെ കൂടെ ഉണ്ടെകിൽ ഉറപ്പായും അയാൾ ഫുൾ കലിപ്പ് മോഡിൽ ആയിരിക്കും..ദൈവമേ.. ഓർക്കുമ്പോൾ തന്നെ എന്നെ വിറക്കുന്നു..ഞാൻ എങ്ങനെ ഇത്രയും വലിയ കമ്പനിയുടെ സിഇഒ യുടെ അസിസ്റ്റന്റ് ആയി വർക്ക്‌ ചെയ്യും.

കളഞ്ഞിട്ട് പോകാമെന്നു വെച്ചാൽ അച്ഛൻ എന്നെ കൊ -ല്ലും..അച്ഛന്റെ വലിയ ഒരു സ്വപ്നമാണ് നടന്നിരിക്കുന്നത്, എന്റെ എല്ലാ സ്വപ്നവും തകർന്നു..ഇതിപ്പോ കയിച്ചിട്ട് തുപ്പാൻ വയ്യ, മധുരിച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥയിൽ ആയല്ലോ?

അവൾ പതിയെ ഡോറിൽ തട്ടി കൊണ്ട്, വിറച്ചു വിറച്ചു പറഞ്ഞു..

May  I coming sir,

Yes coming..

ആ ഗൗരവത്തിൽ ഉള്ള ശബ്ദം അവളെ വല്ലാതെ ഭയപ്പെടുത്തി..സകല ദൈവങ്ങളെയും വിളിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി.

അവൾ ചെല്ലുമ്പോൾ..അവൻ  തിരിഞ്ഞു ഇരിക്കുകയായിരുന്നു

സർ..അവൾ പതിയെ വിളിച്ചു..

Yes..പറഞ്ഞോ..അവൻ അവളെ നോക്കാതെ പറഞ്ഞു..

ഇന്നിവിടെ ജോയിൻ ചെയ്യാൻ കഴിഞ്ഞ ദിവസം അഡ്മിഷൻ എടുക്കാൻ ചെന്നപ്പോൾ പറഞ്ഞു..

എന്താ തന്റെ പോസ്റ്റ്‌?

പേർസണൽ അസിസ്റ്റന്റ്

ഓ, അത് താൻ ആയിരുന്നോ?

തന്നോട് എത്രമണിക്ക് ജോയിൻ ചെയ്യാനാണ് പറഞ്ഞത്..അവൻ ദേഷ്യത്തോടെ ചോദിച്ചു 😡

“9 മണിക്ക് “

എന്നിട്ട് ഇപ്പോൾ ടൈം എന്തായി..

9:40 തന്റെ കയ്യിൽ കിടന്ന വാച്ചിലേക്ക് നോക്കി കൊണ്ട് അവൾ മടിച്ചു മടിച്ചു പറഞ്ഞു..

തനിക് തീരെ പൻച്യുവാലിറ്റി ഇല്ല അല്ലെ?കലിപ്പിൽ അവൻ  വീണ്ടും പറഞ്ഞതും..അവൾ പേടിയോടെ സോറി പറഞ്ഞു..

പേടി കാരണം അവളുടെ കണ്ണുകൾ നിറഞ്ഞു ശബ്ദം ഇടറി..പെട്ടന്ന് അവൻ തിരിഞ്ഞതും അവൾ അവനെ കണ്ട് ഞെട്ടി..അവനെ കണ്ട ഞെട്ടൽ ഒന്ന് മാറിയതും അവൾ അവനു നേരെ വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു….

“ഹോ…താനോ….. ” അവൻ കലിപ്പിൽ ചെയർ തട്ടി മാറ്റി കൊണ്ട് എണിറ്റു…

ഡി…നീ..എന്താടി..എന്നെ ഇപ്പോൾ വിളിച്ചേ അവൻ അലറി..

സൊ..സോറി..സർ..അറിയാതെ..വിളിച്ചതാ..അവൾ കലിപ്പിൽ പറഞ്ഞു..

ഇപ്പോൾ മനസ്സിലായോടി ഞാൻ ആരാണെന്നു..ഞാൻ വിചാരിച്ചാൽ നിന്നെ എന്തും ചെയ്യാം…സൊ.. നീ ഒരുമാതിരി സ്കൂളിലെ സാറിനെ വിളിക്കും പോലെ എന്നെ സാറെന്ന് വിളിക്കണ്ട. കുറച്ചു സ്റ്റാൻഡേർഡ് ആയി ബോസ്സ്..എന്ന് വിളിച്ചാൽ മതി..

തന്നെ ബോസ്സ് എന്നല്ല വിളിക്കേണ്ടത്, വല്ല ബോക്സിലും കയറ്റി ആണി അടിക്കുകയാ വേണ്ടത്..പ-ണ്ടാരകാലൻ..അവളുടെ ഒരുമാതിരി ഉള്ള നോട്ടവും ആലോചനയും കണ്ട് അവൻ അവളെ കലിപ്പിൽ നോക്കി..

ഡി..എന്നെ നോക്കി വെള്ളം ഇറക്കാനല്ല നിന്നെ ഇങ്ങോട്ട് കെട്ടി എടുപ്പിച്ചേ …

തന്നെ നോക്കി വെള്ളം ഇറക്കാൻ താനെന്താ…. തന്ദൂരി ചിക്കനോ?

ഡി.. നീ എന്തേലും പറഞ്ഞോ?

ഇല്ല.. അവൾ ചുമൽ കൂച്ചി കാണിച്ചു..

ഡാ.. ദേവേ….എന്നും വിളിച്ചു കൊണ്ട് പ്രണവ് അങ്ങോട്ട് വന്നത്..

അതുവരെ ഉറഞ്ഞു തുള്ളിക്കൊണ്ട് നിന്ന അവൻ പ്രണവിനെ കണ്ടതും തണുത്തുറഞ്ഞ മഞ്ഞു കട്ട പോലെ ആയി..

അവന്റെ മുഖത്തെ മാറ്റം കണ്ടു അവൾ തിരിഞ്ഞു നോക്കി, പ്രണവിനെ കണ്ടതും..ഇഞ്ചി കടിച്ച കുരങ്ങിന്റെ അവസ്ഥയിൽ ആയി അവൾ.

ഹോ..ഈ കുരിശിന്റെ ഒരുകുറവു കൂടിയേ ഉണ്ടായിരുന്നുള്ളു ഇവിടെ, ഇപ്പോൾ അതും തികഞ്ഞു..

അവൾ പുച്ഛത്തിൽ അവനെ നോക്കി കൊണ്ട് ദേവിനെ നോക്കി..

അവളുടെ നോട്ടം കണ്ടതും.. അവന്റെ മുഖം വീണ്ടും ദേഷ്യത്തിൽ ആയി..

ഡാ. നമുക്ക് പോകണ്ടേ.. ദേവിനെ നോക്കി കൊണ്ട് പ്രണവ് വീണ്ടും പറഞ്ഞു..

ആഹാ.. നിന്റെ p a വന്നോ? അവൻ പുച്ഛത്തിൽ അവളെ നോക്കി കൊണ്ട് പറഞ്ഞു..

പണി വല്ലോം എടുകുവോടെ അളിയാ ഇവള്.. അതോ നിനക്ക് പണി ആകുമോ?

അവൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.

ഡി.. ദാ..ആ രണ്ടു ഫയലിലും ഉള്ള കാര്യങ്ങൾ പുതിയ ഒരു ഡോക്യൂമെന്റിലേക്ക് ആക്കണം, പിന്നെ അതിന്റെ എല്ലാം100 കോപ്പി വെച്ചു വേണം. അതെല്ലാം സെറ്റ് ചെയ്തു 3 rd ഫ്ലോറിൽ രാജൻ ചേട്ടനെ ഏൽപിക്കണം..ഇതൊരു സിമ്പിൾ ജോബ് ആണ്..ദാ.. അവിടെ ആണ് നിന്റെ പ്ലെയ്സ്. ഇപ്പോൾ  ടൈം 11:30
ഞാൻ ഒരു 4’o’ ക്ലോക്കിനു എത്തും.

അവൾ അവൻ ചൂണ്ടി കാണിച്ച  സ്ഥലത്തേക്കും ഫയലിലേക്കും നോക്കി..
അവളുടെ കണ്ണ് മിഴിച്ചു..കഷ്ടിച്ച് ഒരു ചെയറും ടേബിലും..മാത്രം ഇടാനുള്ള പ്ലേയ്സ്..അതിന്റെ കൂടെ ആ ടേബിളിന് മുകളിൽ ആക്രി കട പോലെ..എന്തൊക്കെയോ വാരി വലിച്ചു ഇട്ടിട്ടുണ്ട്..

ഇതെന്താ.. ആക്രി കടയോ? ആക്രി കടയിൽ പോലും കാണില്ല ഇത്ര അധികം പേപ്പറുകൾ..ഇതു ഞാൻ എപ്പോൾ ശരിയാക്കി ക്രമം തിരിച്ചടുക്കി വെച്ചിട്ട് പുതിയ ഡോക്യുമെന്റ് ആക്കി. കോപ്പി എടുക്കാനാണ്..ഇതു ഒരുമാതിരി കോ—പ്പിലെ പണി ആയി പോയി..അവൾ പല്ലും കടിച്ചു അവനെ നോക്കി

അപ്പോഴേക്കും അവൻ റൂമിനു പുറത്തേക്ക് പോയി കഴിഞ്ഞിരുന്നു..

എടാ..അവൾ ഇന്ന് പണി എടുത്തു മുടിയും..ദേവ് വിജയ ചിരിയോടെ പറഞ്ഞു..

നീ..മിടുക്കൻ ആടാ..അവളെ മെരുക്കി എടുത്തു..കൊച്ചു കള്ളൻ..

പിന്നെ..എന്നോടാ അവടെ കളി..പണി എടുത്തു അവളുടെ നടുവ് ഒടിയും.. നീ നോക്കിക്കോ?

നിന്നെ ഞാൻ സമ്മതിച്ചു അളിയാ…

അഞ്ചു കുറച്ചു നേരം നഖവും കടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. അവൾ നടത്തം നിർതിയിട്ട് വാച്ചിലേക്ക് നോക്കി ടൈം 12:00. സമയം പറക്കുവാണോ?അതും പറഞ്ഞു ഫോൺ എടുത്ത് പ്രിയയെ വിളിച്ചു.

ഡി… പ്രിയേ..ഞാൻ പെട്ടെടി…അതും പറഞ്ഞവൾ കരയാൻ തുടങ്ങി..

എന്താടി. കാര്യം. നീ കരയാതെ കാര്യം പറ..എലികുഞ്ഞെ

അഞ്ചു കാര്യങ്ങൾ വിശദമായി പറഞ്ഞു…

ഡി.. മണ്ടി. നീ ശരിക്ക് ഒന്ന് ആലോചിച്ചു നോക്ക്. നിന്റെ ജോലി എന്താണ്…P A ..അപ്പോൾ പിന്നെ ആ ജോലി എന്താണോ അത് ചെയ്യാൻ നോക്ക്..അതും പറഞ്ഞു പ്രിയ ഫോൺ വെച്ചു. കുറച്ചു നേരം ആലോചിച്ചിരുന്നിട്ട് അവൾ ചിരിയോടെ എഴുന്നേറ്റു. എന്നോടാ.. തന്റെ കളി..തന്നെ ഞാൻ കാണിച്ചു തരാമെടാ പെ-രട്ടത്തലയ…അവൾ പതിയെ പാട്ടൊക്കെ പാടി അവിടൊക്കെ അലഞ്ഞു നടന്നു.എല്ലാവരെയും പോയി പരിചയപെട്ടു..ഫുഡ് ഓക്കേ തട്ടിയിട്ട് സമാധാനത്തോടെ  അവൾ 4 ത് ഫ്ലോറിലേക്ക് പോയി..അപ്പോഴും അവൾ അറിഞ്ഞില്ല തന്നെ നിരീക്ഷിക്കുന്ന ആ രണ്ടു കണ്ണുകൾ..അവൾ അവന്റെ ക്യാബിനിലേക്ക് പോയി. തന്റെ സീറ്റിൽ പോയി കമ്പ്യൂട്ടർ ഓൺ ചെയ്തു കുറച്ചു നേരം ഗെയിം കളിച്ചു…അപ്പോഴാണ് അവളുടെ കണ്ണുകൾ അവന്റെ ടേബിളിൽ ഇരിക്കുന്ന പ്രിസത്തിലേക്ക് നീണ്ടത്…ആ പ്രിസത്തിന്റെ  തിളക്കം കണ്ടു അവൾ പതിയെ അതിനടുത്തേക്ക് നടന്നു..

അവൾ ആ പ്രിസം കയ്യിൽ എടുത്തു.. അതിലേക്ക് സൂക്ഷിച്ചു നോക്കി..അതിനകത്തുള്ള നാഗത്തിന്റെ സ്വർണ പ്രതിമ കണ്ടു അവൾ ഇമ വെട്ടാതെ അതിലേക്ക് നോക്കി..നിന്നു
പെട്ടന്നാണ് ഡോർ തുറന്നു ദേവ് അകത്തേക്ക് വന്നത്. അവനെ കണ്ട വെപ്രാളത്തിൽ അവളുടെ കയ്യിൽ നിന്നും ആ പ്രിസം നിലത്തേക്ക് വീണു..അത് താഴെ വീഴും മുൻപേ അവൻ  ഓടി വന്നു പിടിച്ചു…അത് വീണ്ടും ടേബിളിന് മുകളിലേക്കു വെച്ചു കൊണ്ട് അവളെ നോക്കി..അവന്റെ മുഖം കോപത്തിൽ വലിഞ്ഞു മുറുകി..

ഡി.. നീ ഇവിടെ എന്ത് ചെയ്യുവാ..നിനക്ക് ഞാൻ ഒരു സീറ്റ് തന്നതല്ലേ.. പിന്നെ ഇവിടെ എന്താ കാര്യം…അതെങ്ങനെയാ.. നിനക്ക് തീരെ സ്റ്റാൻഡേർഡ് ഇല്ലല്ലോ?അവൾക്കു ചൊറിഞ്ഞു വന്നെങ്കിലും അവൾ കണ്ട്രോൾ ചെയ്തു..

പിന്നെ..ഇയാളുടെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ അങ്ങ് പാകിസ്ഥാനിൽ  ആണെന്ന്…

ഡി..നിന്നോടാ ചോദിച്ചേ. അവന്റെ ശബ്ദം കടുത്തു..

അത്..ഞാൻ ആ പ്രിസം കാണാൻ വന്നതാ..

എന്തോന്ന്…

ആ പ്രിസം കാണാൻ വന്നതാണെന്ന് .

എന്നിട്ട് നീ കണ്ടു കഴിഞ്ഞോ?

ആ കഴിഞ്ഞു..

ഇത്രയൊക്കെ ആയിട്ടും ഇവളുടെ നാവിനും തർക്കുത്തരത്തിനും ഒരു കുറവും ഇല്ല….

ഞാൻ പറഞ്ഞ ജോലി ചെയ്തോ?

ആ ചെയ്തു..

ഇത്ര പെട്ടന്നോ?

ആ..അതെ..

അവൻ സംശയ ഭാവത്തിൽ അവളെ നോക്കി..അവൾ ഒരു കൂസലും ഇല്ലാതെ നിൽക്കുന്ന കണ്ട് അവൻ രാജൻ ചേട്ടനെ വിളിച്ചു..

ഡോക്യുമെന്റ് കിട്ടിയെന്നു അറിഞ്ഞതും അവൻ അന്ധം വിട്ടു അവളെ നോക്കി..ഇത്ര പെട്ടന്ന് ഇവൾ എങ്ങനെ ഇതൊക്കെ സെറ്റ് ചെയ്തു.. അവൻ തലയും ചൊറിഞ്ഞു കൊണ്ട് അവളെ നോക്കി.. എന്നാലും ഇതെങ്ങനെ…

ബോസ്സ് … എന്റെ ജോലി  കഴിഞ്ഞു.. ഞാൻ പൊയ്ക്കോട്ടേ..വിനീതമായി പറയുന്ന അവളെ അവൻ നോക്കി കൊണ്ട് തലയാട്ടി…

അവൾ വിജയ ചിരിയോടെ പുറത്തേക്ക് ഇറങ്ങി..

തുടരും