പുനർജ്ജനി ~ ഭാഗം – 12, എഴുത്ത്::മഴ മിഴി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

എന്തോന്നാടി…എന്ത് ഐഡിയ..

ഓ…പൊട്ടിക്കാളി..ഐഡിയ തന്നിട്ട് ഇപ്പോൾ ഒരുമാതിരി പറയല്ലേ…എന്റെ ജോലി എന്താന്നുള്ളത് തിരിച്ചറിഞ്ഞു ഞാൻ പ്രവർത്തിച്ചു..

നീ എങ്ങനെ പ്രവർത്തിച്ചൂന്നാ പറയുന്നേ..

ഡി.. ഞാൻ..

പെട്ടന്ന് കുട്ടികളിൽ ആരുടെയോ നിലവിളി കേട്ടു അവർ ഞെട്ടികൊണ്ട് അവിടേക്ക് ഓടി…

ഡി.. കാശിയുടെ നിലവിളി അല്ലെ കേട്ടത്… 

ആണെന്ന് തോന്നുന്നു. 

എവിടെ നിന്നാ കേൾക്കുന്നത്…. 

ഡി.. ദാ..ആ മരത്തിന്റെ അടുത്തു നിന്നാണ്.. 

അവർ ഓടി ആ വലിയ പേരലിന്റെ ചുവട്ടിൽ വന്നു…

അവരെ കണ്ടതും തരുണി ഓടി വന്നു..

ചേച്ചി…കാശി…

എന്താ തരു…കാശിക്ക് എന്ത് പറ്റി…

അഞ്ജുവേച്ചി…കാശി അവിടെ…എന്താടാ..പറ്റിയെ അതും പറഞ്ഞു കൊണ്ട് അവൾ ആ പേരലിന്റെ ചുവട്ടിലേക്കു വന്നു..കുറച്ചു കുട്ടികൾ മുകളിലേക്കു നോക്കി നിൽപ്പുണ്ട്..

എന്താ ചോട്ടുസെ പറ്റിയെ..അഞ്ജു അവർക്കടുത്തേക്ക് ചെന്നിട്ട് പിള്ളേരോട് ചോദിച്ചു..

ചേച്ചി..കാശി..അവിടെ…എവിടെ? കാശി..എന്തിയെ…?

“ചേച്ചി..കാശി അവിടെ കുടുങ്ങി കിടക്കുകയാ…”

എവിടെ? അവൾ  ചോദിച്ചു..

അതിനുത്തരമായി പിള്ളേര് മുകളിലേക്ക് കൈ ചൂണ്ടി..

അവർ പിള്ളേര് ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി..പേരലിന്റെ വലിയ വള്ളിയിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന കാശിയെ കണ്ട് പ്രിയയും അഞ്ജുവും ഒരുപോലെ ഞെട്ടി…ഇവൻ എങ്ങനെ ഇത്ര മുകളിൽ എത്തി…അവൾ ഞെട്ടലോടെ പിള്ളേരോട് ചോദിച്ചു..

ചേച്ചി ഞങ്ങൾ ഇവിടെ ഒരു കറുത്ത പൂമ്പാറ്റയെ കണ്ടു..അതിന്റെ ചിറകുകൾ നിയോൺ ലൈറ്റ്പോലെ തിളങ്ങുന്നുണ്ടായിരുന്നു..

അതെ..ചേച്ചി നല്ല തിളക്കം ആയിരുന്നു..

കാശി പറഞ്ഞു അത് ആരുടെയോ toy ആണെന്ന്..അലൻ അല്ലെന്നു പറഞ്ഞു..അങ്ങനെ രണ്ടാളും കൂടി  അതിനെ പിടിക്കാൻ പോയതാ..

എന്നിട്ട് കാശി മാത്രം അല്ലെ ഉള്ളു. ഇവിടെ അലൻ എവിടെ? 

അലനെ ഞങ്ങൾ കണ്ടില്ല…കാശിയുടെ കരച്ചിൽ മാത്രമേ കേട്ടുള്ളു..പ്രിയ മുകളിലേക്കു നോക്കി..ഈ വട വൃക്ഷത്തിന്റെ മുകളിൽ ഇവൻ എങ്ങനെ എത്തി..അഞ്ചുന്റെ മനസ്സിലും അതെ സംശയം ആയിരുന്നു..

ഡി… ഇവനെ ഇത്രയും ഉയരത്തിൽ നിന്നും എങ്ങനെയാ താഴെ ഇറക്കുക…

ഇരുട്ടു വീണു തുടങ്ങി..നീ പോയി അലനെ നോക്കിയേ..ഇവനെ ഞാൻ ഇറക്കാം..

അതും പറഞ്ഞു അഞ്ജു പേരാലിൽ വലിഞ്ഞു കയറി..കാശി പേടിച്ചു വിറച്ചു ഇരിക്കുകയാണ്..

അവൾ പേരാലിൽ കയറി കഴിഞ്ഞാണ് ഒരു കാര്യം ശ്രെദ്ധിച്ചത്..താഴെ നിന്നു നോക്കിയപ്പോൾ അവനെ കണ്ടത് പേരാലിന്റെ നടു മുകളിൽ ആയിരുന്നു..പക്ഷെ ഇപ്പോൾ അവനെ കാണുന്നത് പേരാലിന്റെ താഴെക്ക് പടർന്നു കിടക്കുന്ന തായ് വേരിൽ ആണ്.

അഞ്ജു പെട്ടന്ന് പേരാലിൽ നിന്നും താഴേക്കു ചാടി വേരിൽ കുരുങ്ങി കിടക്കുന്ന അവനെ ഒരു വിധത്തിൽ  കുരുക്ക് മാറ്റി  എടുത്തു..പെട്ടന്നവൻ കരാഞ്ഞു കൊണ്ട് അവളെ ചുറ്റി പിടിച്ചു..

പോട്ടെടാ…കാശികുട്ടാ…സാരമില്ല..മോൻ കരയണ്ട..മോനു കുഴപ്പം ഒന്നും ഇല്ലല്ലോ? അവൻ വിതുമ്പിക്കൊണ്ട് തലയാട്ടി..

മോൻ വാ..ഇരുട്ടു ആയി വീട്ടിൽ പോവണ്ടേ..

മ്മ്…

തരുണി…മോളെ…പ്രിയ ചേച്ചി എന്തിയെ.. 

പ്രിയചേച്ചിയും അമ്മുവും അപ്പുവും കൂടി അലനെ നോക്കി പോയി..

കാശി…മോനെ..മോന്റെ കൂടെ വന്ന അലൻ എന്തെ…അവൻ പെട്ടന്ന്  പേരാലിന്റെ അടുത്തേക്ക് വിരൽ ചൂണ്ടി..

അവൾ മൊബൈലിന്റെ ടോർച് ഓൺ ആക്കി..അപ്പോഴാണ് അമ്മായുടെ call  കണ്ടത്..

ശോ..ഫോൺ silent ആയിരുന്നോ? അമ്മ ഇന്നെന്നെ കൊ–ല്ലും അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് മൊബൈലിന്റെ ടോർച് അടിച്ചു പേരാലിന്റെ അടുത്തേക്ക് ചെന്നു..കൂടെ കാശിയും തരുണിയും..

എവിടെഅലൻ…അവൾ കാശിയോട് ചോദിച്ചു..അവൻ പേരാലിനു കുറച്ചു അപ്പുറത്ത് കാണുന്ന ചെറിയ കാടുപോലെ വളർന്നു കിടക്കുന്ന വള്ളിച്ചെടിയിലേക്ക് വിരൽ ചൂണ്ടി…

എന്തുകൊണ്ടോ അഞ്ജുവിന്റെ മുഖം ചുളിഞ്ഞു. അവളിൽ ഭയം നിരഞ്ഞു..നെറ്റിയിൽ വിയർപ്പു പൊടിച്ചു..അവളുടെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അവിടെ ആരുടെയോ അസ്തിത്തറ ആണെന്ന്.

മനസ്സിൽ നിറഞ്ഞ ഭയം എന്ന വികാരത്തെ കുട്ടികൾക്ക് മുന്നിൽ ഒളിപ്പിച്ചു കൊണ്ട് അവൾ  മൊബൈൽ ടോർച്ചിന്റെ  വെട്ടത്തിൽ ആ വള്ളിപടർപ്പുകൾക്കടുത്തേക്ക്  ചുവടു വെച്ചു..

പെട്ടന്നു ചെറിയ രീതിയിൽ കാറ്റു വീശി..ഇലഞ്ഞി പൂക്കളുടെ സുഗന്ധം ആ കാറ്റിൽ അവിടമാകെ പരന്നു..അതിനോടൊപ്പം ആ വള്ളിച്ചെടിയിൽ പൂത്തുലഞ്ഞു നിന്ന കുഞ്ഞു ചുവന്ന പൂക്കൾ മഴ പൊഴിയും പോലെ നിലത്തേക്ക് പൊഴിഞ്ഞു..അവൾ വെക്കുന്ന ഓരോ ചുവടുകൾക്ക് ചുറ്റും ചുവന്ന പട്ട് വിരിച്ചപോലെ ആ പൂക്കൾ നിലത്താകെ പൊഴിഞ്ഞു കിടന്നു..വള്ളിപടർപ്പിൽ ചുറ്റി പിണഞ്ഞിരുന്ന ആ സ്വർണ നാഗത്തിന്റെ കണ്ണുകൾ മരതകം പോലെ തിളങ്ങി..

അഞ്ജു മുന്നോട്ടു നടന്നു ചെന്നു ആ വള്ളിപടർപ്പിൽ പിടിക്കാൻ കൈ നീട്ടിയതും പെട്ടന്നു പിന്നിൽ നിന്നും പ്രിയയുടെ വിളി കേട്ടു..

“അഞ്ജു…. ” പെട്ടന്ന് അവൾ കൈ പിൻവലിച്ചു കൊണ്ട് പ്രിയകടുത്തേക്ക് ചെന്നു..കൂടെ നിഴൽ പോലെ കാശിയും തരുണിയും..

എടി..അലനെ കിട്ടി…അവൻ നമ്മുടെ വീട്ടിൽ ഉണ്ടെന്നു നിന്റെ അമ്മ വിളിച്ചു പറഞ്ഞു..

ആണോ? എന്നാൽ വാ നമുക്ക് പോകാം..പോകുന്ന വഴി വീട്ടിൽ നിന്നും അലനെ കൂടി വിളിച്ചിട്ട് ഇവരെ എല്ലാരേയും വീട്ടിൽ ആക്കണം…

അതും പറഞ്ഞവൾ മുന്നോട്ടു നടന്നു ഇടക്ക് തിരിഞ്ഞു അവൾ  ആ വള്ളിപടർപ്പിലേക്ക് നോക്കി..അതിൽ ഇരുന്ന സ്വർണ നാഗത്തിന്റെ കണ്ണുകളുടെ തിളക്കം മങ്ങി തുടങ്ങി ഇരുന്നു…

എന്തുവാടി നീ നോക്കുന്നെ..പ്രിയ അഞ്ചുന്റെ തോളിൽ കൂടി കൈ ഇട്ടുകൊണ്ട് ചോദിച്ചു..

ഒന്നും ഇല്ലെടി..ആ വള്ളിച്ചെടിയിൽ ഇതിനും മാത്രം ചുവന്ന പൂക്കൾ എവിടെ നിൽക്കുന്നു എന്നാണ് ഞാൻ നോക്കിയത്..

പഷ്ട്..നീ ഈ ഇരുട്ടത് ആ പൂക്കൾ നിൽക്കുന്നത്  നോക്കിയിട്ട് കണ്ടോ?
അതിനു ചിരിയോടെ അഞ്ജു തലയിൽ സ്വയം തട്ടി കൊണ്ട് നാക്കു കടിച്ചു..

ഈ ഇരുട്ടിൽ അതിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ എങ്ങനെ കാണാനാ..താൻ എന്തൊരു മണ്ടിയാണു.

*********************

ഇതേ സമയം തന്റെ മുറിയിൽ സോഫയിൽ ഇരികുകയായിരുന്നു ദേവ്..ഇന്ന് നടന്ന ഓരോ കാര്യങ്ങൾ ആലോചിക്കും തോറും അവനു ദേഷ്യം വന്നു..

ഇന്ന് ഓഫീസിൽ നടന്ന വിചിത്രമായ കാര്യങ്ങളും അതിന്റെ കൂടെ ഒരു മിഡിൽ ക്ലാസ്സു പെണ്ണ് തന്നെ ഇന്ന് പറ്റിച്ചിരിക്കുന്നു എന്നത് ഓർക്കും തോറും അവന്റെ ഉള്ളിൽ അമർഷം നിറഞ്ഞു…പെട്ടന്ന് തോന്നിയ ദേഷ്യത്തിൽ അവൻ തന്റെ മുഷ്ടി ചുരുട്ടിപിടിച്ചതും, വേദനയിൽ അവൻ ഇരുന്നു പുളഞ്ഞു പോയി..

അവൻ തന്റെ കയ്യിലേക്ക് നോക്കി..

ബാൻഎയ്ടിൽ ചോ-ര പൊടിഞ്ഞിരിക്കുന്നു..അവന്റെ മനസ്സിൽ ചിരിയോടെ പോകുന്ന അഞ്ജുവിന്റെ മുഖം ചുവന്നു..എല്ലാം അവൾ കാരണം ആണ്..നിന്നെ ഞാൻ വെറുതെ വിടില്ലെടി.നാളെ മുതൽ നീ ഈ ധ്രുവദേവിന്റെ മറ്റൊരു മുഖം കാണാൻ പോകുകയാണ്.

Just..Wait  and see

അവൻ പല്ലുകടിച്ചു പിടിച്ചുകൊണ്ടു പറഞ്ഞു..

ദേവിനുള്ള ഫുഡുംമായി വന്ന പ്രണവ് കാണുന്നത് ദേവിന്റെ ചുവനുതുടുത്ത മുഖമാണ്..

ഹോ.. പുല്ലു. ഓന്തിനേ പോലെ ഇവൻ നിറം മാറിയല്ലോ? ഞാൻ ഇന്ന് എന്തെകിലും വിടുവാ പറഞ്ഞാൽ ഇവൻ എന്നെ പഞ്ഞിക്കിടും. അത് ഉറപ്പാണ്..അവൻ പേടിച്ചു പേടിച്ചു കുറച്ചു അകന്നു മാറി നിന്നു ദേവിനെ വിളിച്ചു..അവന്റെ വിളി കേട്ട് ദേവ് കടുപ്പത്തിൽ അവനെ നോക്കി..

ഡാ…എന്താടാ….******

ഹോ..ഇത്രയും വലിയ തെറി ഇവൻ എവിടെ പോയി പഠിച്ചോ ആവോ?

ഡാ… ഫുഡ് എവിടെ? തന്നെ നോക്കി ബ്ലിങ്ങി കൊണ്ട് നിൽക്കുന്ന പ്രണവിനോട് ദേവ് ചോദിച്ചു…

ഡാ… നിന്നോടാ ചോദിച്ചേ നിനക്ക് ചെവി കേൾക്കില്ലേ?

ഓ..ഫൂഡ്..അത് കിച്ചണിൽ ആവും അല്ല..ഡൈനിങ് ടേബിളിൽ..ഹോ. പുല്ല് ഞാൻ ഫുഡ് എവിടെയാ വെച്ചത്..അവൻ ചുറ്റും നോക്കി

ഡാ…കോ—പ്പേ..നിന്റെ കയ്യിൽ ഇരിക്കുന്നത് എന്താ..

എന്റെ കയ്യിലോ? അവൻ കയ്യിൽ ഇരിക്കുന്ന പാത്രത്തിലേക്ക്  നോക്കി..

അയ്യോ! അളിയാ…അളിയന് കഴിക്കാനുള്ള ഫുഡ്. അതും പറഞ്ഞു ഫുഡ് അവനു നേരെ നീട്ടി…

പ്രണവിനെ കലിച്ചു നോക്കികൊണ്ട് ദേവ് ഫുഡ് കഴിക്കാൻ തുടങ്ങി..ഇവന്റെ നോട്ടം കണ്ടാൽ തോന്നും ഞാൻ ആണ് ഇവന്റെ കൈ ഈ പരുവത്തിൽ ആക്കിയതെന്നു..സ്വന്തം കയ്യിൽ ഇരിപ്പിനു പറ്റിയതല്ല ഇതോന്നും..

ഡാ..ഇതെന്തോന്നാടാ…ഉപ്പും പുളിയും ഒന്നും ഇല്ലല്ലോ? നിനക്ക് മര്യധയ്ക്ക് ഒന്നും ഉണ്ടാക്കാനും അറിയില്ലേ? അതെങ്ങനെയാ മറ്റുള്ളവർ എന്തേലും ഉണ്ടാക്കിയാൽ തിന്നാനും പിന്നെ കുറ്റം പറയാനും അല്ലെ നിനക്ക് അറിയൂ..പിന്നെ എങ്ങനെ ഫുഡ്  ശരിയാകും..

ഡാ…നിനക്ക് ആ പെണ്ണിനോട് ഉള്ള ദേഷ്യം എന്തിനാടാ എന്നോടും എന്റെ ഫുഡിനോടും തീർക്കുന്നെ…

അല്ലാതെ നീ ഉണ്ടാക്കിയ ഫുഡ് കൊളളഞ്ഞിട്ടല്ല.

ദേ..ദേവേ എന്റെ ഫുഡിനേ കുറ്റം പറയരുത്…ഞാൻ എത്ര കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് ഈ കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കിയെന്നു നിനക്ക് അറിയുമോ?

അതാടാ ഞാൻ പറഞ്ഞെ…വായിൽ വെക്കാൻ കൊള്ളിലെന്നു…

വെറുതെ അല്ലടാ നിന്നെ ആ പെണ്ണ് പറ്റിച്ചേ..നിന്നെ ഇനിയും അവൾ പറ്റിക്കും നീ നോക്കിക്കോ…

പെട്ടന്നു ദേവിന് ദേഷ്യം വന്നു..

നിനക്ക് കാണാനോ? അവൾക്കുള്ള പണി ഞാൻ ഇപ്പോൾ തന്നെ കൊടുക്കുന്നത്..

പിന്നെ. നീ പണി കൊടുക്കാൻ ചെല്ലുമ്പോൾ അവൾ പണി വാങ്ങാനായി നിന്നു തരും..അവളെ നിന്റെ മറ്റവളെ പോലെ അല്ല..ഇവൾ വേറെ ആടാ..നീ വെറുതെ വാശിക്ക് ഒന്നും ചെയ്യാൻ നിൽക്കേണ്ടടാ..അവസാനം അത് നിനക്ക് പണിയാകും..

എനിക്കാണോ പണി കിട്ടാൻ പോകുന്നെ അവൾക്കണോ എന്ന് ഞാൻ ഇപ്പോൾ കാണിച്ചു തരാം..നീ വന്നു വണ്ടി എടുക്കെടാ.

ഡാ..ദേവേ..നിന്നെ..ഞാൻ ഒന്ന് പറയട്ടെ..നീ ഇതെവിടെക്കാ.. lഞാൻ ഒരു തമാശ പറഞ്ഞതിന് നീ ഇതെങ്ങോട്ടാ..എന്തിനുള്ള പുറപ്പാടാ ഇത്..

നീ വന്നു വണ്ടി എടുക്കുന്നോ അതോ ഞാൻ എടുക്കണോ?

പ്രണവ് വന്നു വണ്ടിയെടുത്തു…

ഡാ എവിടെക്കാ…

അവളുടെ വീട്ടിലേക്ക്…

ആരുടെ?

നിന്റെ മറ്റവളുടെ വീട്ടിലേക്…

ഡാ. നിനക്ക് വട്ടാണോ? എനിക്ക് അറിയില്ല അവളുടെ വീട്..

ഞാൻ പറഞ്ഞു തരാം..നീ വണ്ടി എടുക്ക്..അതും പറഞ്ഞവൻ ഫോണിലേക്ക് നോക്കി…എന്നിട്ട് വഴി പറഞ്ഞു കൊടുത്തു…

ഇവന്റെ പറച്ചിലും ഇരിപ്പും കണ്ടാൽ തോന്നും സ്വന്തം ഭാര്യവീട്ടിലേക്ക് പോകുവാണെന്നു…

തുടരും…