പുനർജ്ജനി ~ ഭാഗം – 16, എഴുത്ത്::മഴ മിഴി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

ഇവർക്കെല്ലാം എന്താ പറ്റിയെ ര-ക്ഷസനെ കണ്ടപോലെ ഓടാനും മാത്രം എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയതും തൊട്ടു മുന്നിൽ തന്നെ നോക്കി നിൽക്കുന്ന  തിളക്കമുള്ള കാപ്പി കണ്ണുകൾ കണ്ട് അവൾ ഞെട്ടി..

അവൾ വേഗം ലിഫ്റ്റിൽ കയറി വെപ്രാളംപെട്ടു  4ത് ഫ്ലോറിൽ എത്തി..

ഇങ്ങേർക്ക് കെട്ടിയെടുക്കാൻ കണ്ട സമയം..ഇന്നെന്റെ പുക കണ്ടേ ഇങ്ങേർക്ക് മതിയാവു..അവൾ വേഗം തന്റെ സീറ്റിൽ പോയിരുന്നു..

വല്ലാത്തൊരു നെഞ്ചിടിപ്പ് പഠിക്കുബോൾ പോലും ഇത്ര ടെൻഷൻ ഇല്ലായിരുന്നു..എക്സമിനു പോലും താനിങ്ങനെ പേടിച്ചിട്ടല്ല….

ഇങ്ങനെ പോയാൽ അറ്റാക്ക് വന്നു ഞാൻ തട്ടിപോകും..നാശം. അവൾ പിറുപിറുത്തു..

കുറച്ചു നേരം ആയിട്ടും ഒരു അനക്കവും ഇല്ലാതെ വന്നപ്പോൾ അവൾ സീറ്റിൽ നിന്നും പതിയെ എണീറ്റു വാതിൽക്കലേക്ക് പോയി പുറത്തേക്ക് നോക്കി..ആരെയും കാണാഞ്ഞപ്പോൾ അവൾക്ക് ആകെ കൺഫ്യൂഷൻ ആയി..നേരത്തെ കണ്ടത് അങ്ങേരെ അല്ലെ..എനിക്ക് തോന്നിയത് ആണോ?

അവൾ കൈ വിരൽ കടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി നിന്നു..ഷൂസിന്റെ ശബ്ദവും കേൾക്കുന്നില്ല.അവൾ കാതോർത്തു..ഇനി പണ്ടാരക്കാലൻ   ഇങ്ങോട്ട് വരണ്ടു പോയോ?

പെട്ടന്ന് കുറച്ചു സ്റ്റാഫ് റൂമിനടുത്തേക്ക് വന്നിട്ട് അവളെ നോക്കിയിട്ട് ഒരോട്ടം ആയിരുന്നു..

അതെ..ഹലോ..ഒന്ന് നിന്നെ…നിങ്ങൾ എന്തിനാ ഓടുന്നെ..

ഞാൻ ഭീകര ജീവി ഒന്നും അല്ല..ഞാൻ ഒരു പാവം ആണ്…ഒന്ന് നിന്നെ….

അവൾ അവരെ നോക്കി വിളിച്ചു പറഞ്ഞു..ശരിക്കും ഇവർക്കൊക്കെ എന്താ പറ്റിയെ…

ഞാൻ എന്താ വല്ല കുപ്പിയിൽ നിന്നും ഇറങ്ങി വന്ന വല്ല ഭൂതവോ പ്രേതവോ  വല്ലതും ആണോ? എന്നെ നോക്കിയിട്ട് ഓടി പോകാൻ..മാത്രം..ബ്ല- ഡി..ഇ- ടിയറ്റ്സ്…!

അതിന്റെ കൂടെ ആ പരട്ട തെ–ണ്ടിയെ കാണുന്നും ഇല്ല..ഇങ്ങേരു ഇതെവിടെ പോയി കിടക്കുവാ…മനുഷ്യന്റെ സമാധാനം കളയാൻ ആയിട്ട്…

പെട്ടന്ന് പിന്നിൽ നിന്നും വിരൽ ഞൊടിക്കുന്ന ശബ്ദം കേട്ടു അവൾ അങ്ങനെ തന്നെ നിന്നുകൊണ്ട്  തല ചരിച്ചു പിന്നിലേക്ക് നോക്കി..

പിന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി പണ്ടാരം അടങ്ങി പോയി..

എന്റെ ശിവനെ..ഞാൻ പെട്ടു…

ദൈവമേ..ഈ കാട്ടാളൻ എപ്പോൾ കെട്ടിയെടുത്തു..ഇങ്ങേരെ കണ്ടാണോ എല്ലാരും പേടിച്ചോടിയെ….അല്ലെങ്കിലും ഇങ്ങേരെ കണ്ടാൽ സാഡിസ്റ്റ് ആയി തോന്നും…ദുഷ്ടൻ…അങ്ങേരുടെ മസ്സിൽ പിടിച്ചുള്ള നടത്തവും കട്ട മീശയും ഡ്രിം ചെയ്ത കുറ്റി താടിയും കണ്ടാൽ.

ഉഫ്.. സാറെ ചുറ്റും ഉള്ളതൊന്നും കാണാൻ വയ്യെന്ന് എന്ന് എല്ലാരും പറയും ആയിരിക്കും..എന്നാൽ ഈ അഞ്ജു അങ്ങനെ പറയില്ല..പൊട്ടകണ്ണന് ലോട്ടറി അടിച്ചത് പോലെയാ അങ്ങേരുടെ ഫിഗർ. മനസ്സിൽ തോന്നിയെതെല്ലാം കണ്ണുകളുടെ എക്സ്പ്രഷനിൽ തെളിഞ്ഞതും അവന്റെ നോട്ടം അവളുടെ കണ്ണുകളിലേക്ക് ആയി..

തന്റെ മുഖത്തേക്ക് ഉറ്റു നോക്കുന്ന അവനെ കണ്ടതും അവൾ ഒന്ന് കണ്ണ് ചിമ്മി…കൊണ്ട് അവന്റെ അടുത്ത് നിൽക്കുന്നവനെ ചരിഞ്ഞു നോക്കി..

ഹോ…ഈ മാരണത്തെയും ഇയാടെ കൂടെ കെട്ടിയെടുത്തോ?

അതെങ്ങനെയാ. ഗ്ലു പോലെ ഒട്ടി നടക്കുവല്ലേ, തെ– ണ്ടി..എനിക്കിട്ട് പാര പണിയാൻ ആയിട്ട്…

അവന്റെ മുഖം അവളുടെ നോട്ട് കണ്ടതും ഒന്ന് കോടി…തന്നെക്കാളും വലിയ ആൾക്കാരെ ഞാൻ കണ്ടിട്ടുള്ളതാ. എന്നഭാവത്തിൽ എന്നോണം അവളും ഒന്ന് കോടി കാണിച്ചു..

താൻ തറയാണെങ്കിൽ ഞാൻ തത്തറയാണെന്നുള്ള  രീതിയിൽ പരസ്പരം പ്രണവും അഞ്ജുവും നോക്കി നിന്നു..

പെട്ടന്ന്  ദേവ് ഒന്ന് ചുമച്ചു…

എന്നിട്ടും പോര് കോഴികളെ പോലെ രണ്ടും പരസ്പരം കൊമ്പ് കോർത്തു നിൽക്കുകയാണ്..

ദേവ് വീണ്ടും ഒന്ന് കൂടി ചുമച്ചു..

എവിടെ രണ്ടിനും ഒരു കുലുക്കവും ഇല്ല…കണ്ണുകൾ കൊണ്ട് രണ്ടും നല്ലരീതിയിൽ പൊരുതുന്നുണ്ട്..അത് മുഖത്ത് വിരിയുന്ന ഭാവത്തിൽ നിന്നും അറിയാം..

ദേഷ്യത്തിൽ അഞ്ജുവിന്റെ നെറ്റിത്തടം  ചുളിഞ്ഞു..കണ്ണുകൾ ചുരുങ്ങി..കലിപ്പിൽ അവൾ പല്ലുകൾ കടിച്ചു പിടിച്ചു അവനെ നോക്കി..

എന്റെ കോർട്ടിൽ കേറി കളിച്ചാൽ ഞാൻ നിന്നെ എറിഞ്ഞിടും തെ— ണ്ടി…

കോർട് ഏതായാലും അടിച്ചു വീഴ്ത്തി ജയിച്ച ചരിത്രമേ എനിക്ക് ഉള്ളു..പിന്നെയാ ഞാഞ്ഞൂലു പോലത്തെ നീ…

അടിച്ചു വീഴ്ത്തുന്നവനെ ഞാൻ തൊഴിച്ചു വീഴ്ത്തും..നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും….

പ്രണവിന്റെ മുഖത്ത്  ഒരു പുച്ഛച്ചിരി വിടർന്നു..നിനക്കുള്ള പതിനറിന്റെ പണി വരുന്നുണ്ടെന്നു രീതിയിൽ  അവൻ തന്റെ ഷോൾഡർ ഒന്ന് ഉയർത്തി..കൊണ്ട്  കോളർ പൊക്കി…

എനിക്ക് പതിനറിന്റെ പണി തന്നാൽ നിനക്കുള്ള അറുപത്തി നാലിന്റെ പണി ഞാൻ തരും..നിന്റെ വീട്ടുകാർക്ക് പോലും നിന്നെ തിരിച്ചറിയാൻ പറ്റില്ല എന്നാ മട്ടിൽ അവൾ മുഷ്ടി ചുരുട്ടി കാണിച്ചു..

“കഴിഞ്ഞോ.. രണ്ടിന്റെയും പ്രകടനം….അതോ ഇനിയും ഉണ്ടോ?ഉണ്ടെകിൽ ഞാൻ വെയിറ്റ് ചെയ്യാം…

കാലുകൾ പിണച്ചു ടേബിളിൽ ചാരീ ദേവ് അവരെ രണ്ടാളെയും മാറി മാറി നോക്കി…അവന്റെ കണ്ണുകൾ  ദേഷ്യത്തിൽ തിളങ്ങി.

പെട്ടന്ന് ദേഷ്യത്തിൽ അവൻ തന്റെ ടേബിളിന് മുകളിൽ ഇരുന്ന പേപ്പർ wait നിലത്തേക്ക് തട്ടിയിട്ടു..വല്ലാത്തൊരു ശബ്ദത്തോടെ അത് നിലത്തേക്ക് വീണു പൊട്ടി.. രണ്ടാളും ഞെട്ടി അങ്ങോട്ട് നോക്കി..

കലിപ്പിൽ നിൽക്കുന്ന ദേവിനെ കണ്ട് അഞ്ജു ഓടി തന്റെ സീറ്റിൽ വന്നിരുന്നു..പ്രണവ് പ്രണാനും കൊണ്ട് പുറത്തേക്ക് ഓടി…ദേവ് ദേഷ്യത്തിൽ അഞ്ചുനേ നോക്കി..

അവൾ പെട്ടല്ലോ എന്നാ അവസ്ഥയിൽ ലാപിന്റെ കീപാടിൽ വിരലുകൾ അമർത്തി…

ദേവ് നടന്നു അവൾക്കാടുത്തേക്ക് വന്നു..അവന്റെ ഷൂസിന്റെ ശബ്ദം തന്നിലേക്ക് അടുക്കും തോറും അവൾ ഇരുന്നു ഉരുകി..സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു..

അവൾക്കടുത്തേക്ക് വന്ന അവൻ അവൾക്കു തൊട്ടുപിറകിൽ ആയി വന്നു നിന്നു  മുന്നിലേക്ക്‌ നോക്കി..പെട്ടന്ന് അവൻ അവളിലേക്ക് ചാഞ്ഞു കയ്യെത്തി ലാപ് ഓൺ ചെയ്തു..അവന്റെ സാമീപ്യം അവളുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിച്ചു..ഒരു വിറയലോടെ അവൾ അവനെ നോക്കി ഉമിനീരിറക്കി…

ലാപ് ഓൺ ചെയ്യാൻ പോലും അറിയാത്ത നീ ആണോ ഇന്നലെ വളരെ ഗംഭീരം ആയി ഞാൻ പറഞ്ഞ ജോലി ചെയ്തത് അവൻ പുച്ഛത്തോടെ ചോദിച്ചു..

പെട്ടെന്ന് തന്റെ മുന്നിൽ ഉള്ള ലാപ് ഓൺ ആയി വരുന്നത് കണ്ട്  കീബോഡിൽ ഇരുന്ന അവളുടെ കൈ വിരലുകൾ വിറകൊണ്ടു..

ഛെ..താനിത് ഓൺ ആക്കാതെ ആണോ കീബോർഡിൽ കുത്തി കളിച്ചത്..എന്തൊരു മണ്ടിയാണു താൻ..അവൾ സ്വയം തലയിൽ തട്ടി…

പെട്ടന്ന് അവന്റെ മുഖം ഇരുണ്ടു…

അവൻ ഫോൺ എടുത്തു  ആർക്കോ മെസ്സേജ് അയച്ചു കൊണ്ട് അവന്റെ ചെയറിൽ പോയിരുന്നു..ഇടക്കിടെ അവന്റെ കണ്ണുകൾ അവളിലേക്ക് നീണ്ടു..ഒരു അനക്കം പോലും അവളിൽ നിന്നും ഉണ്ടായില്ല അവൾ അതെ ഇരിപ്പ് തന്നെ തുടർന്നു. കണ്ണുകൾ ലാപിന്റെ സ്‌ക്രീനിൽ ആണെങ്കിലും  അവളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു..

പ്രിയ ഉണർന്നു വരുമ്പോൾ അഞ്ചുനേ കണ്ടില്ല..അവൾ പതിയെ  ഹാളിലേക്ക് വന്നു..

ജയേ…ദാ..ഒരെണ്ണവും കൂടി കഴിക്കെടി…ധന്യയുടെ ശബ്ദം കിച്ചണിൽ നിന്നും കേൾക്കാം..

അവൾ പതിയെ അടുക്കളയിലേക്ക് എത്തി നോക്കി..അമ്മ..പാദകത്തിന്റെ പുറത്തിരുന്നു ദോശ തിന്നുന്നു. ഇടക്കിടെ ദോശ മുറിച്ചു ആന്റിയുടെ വായിലേക്ക് വെച്ചുകൊടുക്കുന്നും ഉണ്ട്..ആന്റി ചിരിയോടെ വാതുറന്നു..

മതിയെടി ജയേ…അവൾ കുറച്ചു നേരം അവരെ നോക്കി നിന്നിട്ട് സിറ്റൗട്ടിലേക്ക് നടന്നു..

ഡാ..ചന്ദ്രാ….നിന്റെ  വരവിന്റെ ഉദ്ദേശം എന്താണ്..എന്തെകിലും കാര്യം ഇല്ലാതെ കടയൊക്കെ അടച്ചിട്ടിട്ട് നീ ഇവിടം വരെ വരില്ല..എന്താടാ ചന്ദ്രാ കാര്യം..മാമ്പാട്ടുകാർക്ക് സുഖം അല്ലെ?അതോ ഇനി അവരുമായി പിന്നെയും എന്തേലും പ്രശ്നം ഉണ്ടായോ? അയാൾ ഒന്നും മിണ്ടാതെ രഘുവിന്റെ തോളിൽ തട്ടി കൊണ്ട് ചിരിച്ചു..

നീന്റെ ഈ ചിരിയിൽ പോലും എന്തോ നിഗൂഢത മറഞ്ഞിരിപ്പുണ്ട്..

ഇന്നലെ യാത്ര ചെയ്ത ക്ഷീണം നിനക്ക് ഉള്ളതുകൊണ്ടും രാത്രി ഏറെവൈകിയതും കൊണ്ടാണ് ഞാൻ ഒന്നും ചോദിക്കാഞ്ഞേ….

നീ..ഇന്ന് ബാങ്കിൽ പോകുന്നുണ്ടോ?
ഉണ്ടെകിൽ ഇന്ന് പോകണ്ടടാ….ലീവ് എടുത്തേക്ക് നമുക്ക് പുറത്ത് എവിടെ എങ്കിലും പോയി സംസാരിക്കാം…

മ്മ്..ശരിയെട…

പെട്ടന്നാണ് പ്രിയയുടെ കൈയിൽ ഇരുന്ന ഫോൺ റിങ് ചെയ്തത് ശബ്ദം കേട്ട് രണ്ടാളും തിരിഞ്ഞു നോക്കി..അവൾ call കട്ട്‌ ചെയ്തുകൊണ്ട് അച്ഛനെയും അങ്കിളിനെയും നോക്കി…പതിയെ ഒന്നു പുഞ്ചിരിക്കാൻ ശ്രെമിച്ചു..

ചന്ദ്രൻ കയ്യാട്ടി അവളെ അടുത്തേക്ക് വിളിച്ചു..അവളുടെ മുഖം പൊടുന്നനെ കടുത്തു. മുഖവും വീർപ്പിച്ചു കെട്ടി കണ്ണും നിറച്ചു അവൾ റൂമിലേക്ക് പോയി..

അവളുടെ  കെറുവിച്ചുള്ള മുഖം കണ്ട് ചന്ദ്രന്റെ മുഖം വാടി..വിഷമത്തോടെ  അയാൾ രഘുവിനെ നോക്കി..

അയാൾ ആദ്യം ആയിട്ട് ആയിരുന്നു പ്രിയയിൽ അങ്ങനെ ഒരു മാറ്റം കാണുന്നത്. അഞ്ജു പിണങ്ങിയാൽ പോലും പ്രിയയെ എപ്പോഴും ചിരിച്ച മുഖത്തോടെ ആണ് കണ്ടിട്ടുള്ളത്. പൊതുവെ അവൾ പിണങ്ങി കണ്ടിട്ടേയില്ല..

ഇന്നത്തെ അഞ്ജുവിന്റെയും പ്രിയയുടെയും മാറ്റങ്ങൾ ഓർത്തു  അയാളിൽ ആശ്ചര്യം നിറഞ്ഞു..

സങ്കടത്തോടെ ഉള്ള ചന്ദ്രന്റെ നിൽപ്പ് കണ്ടു രഘു അയാളെ സമാധാനിപ്പിച്ചു..പ്രിയമോൾ എന്തോ പിണക്കത്തിൽ ആണ് അതാടാ. മോൾ പിണങ്ങിപോയെ..നീ അത് കാര്യം ആക്കണ്ട..കുറച്ചു കഴിഞ്ഞു മാറിക്കോളും..

ഇല്ലെടാ..രഘു, ഇത് അങ്ങനെ മാറില്ല..

പിണങ്ങി മുഖവും വീർപ്പിച്ചു കണ്ണും നിറച്ചു പോകുന്ന പ്രിയേ ധന്യാ കിച്ചണിൽ നിന്നും കണ്ടു. അവർ വേഗം  അരിഞ്ഞു കൊണ്ടിരുന്ന പച്ചക്കറി അവിടെ വെച്ചിട്ട് പ്രിയയുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും  ജയ, ധന്യയുടെ  കയ്യിൽ പിടിച്ചു നിർത്തി..

ടി ജയേ പ്രിയ മോൾ കരഞ്ഞു കൊണ്ട് പോകുന്നത് കണ്ടെടി..അവളെ കരഞ്ഞു കാണുന്നത് ആദ്യമായിട്ടാണ്. ഞാൻ ഒന്ന് പോയി ചോദിക്കട്ടെ എന്റെ കുട്ടിക്ക് എന്താ പറ്റിയെന്നു..

നീ ഇപ്പോൾ ചോദിക്കാൻ പോവണ്ട..അവളുടെ അച്ഛനോട് പിണങ്ങിയാ അവൾ ഇപ്പോൾ പോയത്.

എന്തിനാടി..ജയേ..മോൾ പിണങ്ങുന്നേ..

അത് ഞാൻ നിന്നോട് പറയാം..കുറെ അധികം കാര്യങ്ങൾ ഉണ്ട് പറയാൻ ആയിട്ട്..അത് പറയുമ്പോൾ ജയയുടെ സ്വരം ഇടറിയിരുന്നു, കണ്ണിൽ നനവ് പടർന്നു…

****************

എസ്ക്യൂസ് മി സർ, പുറത്തു നിന്നും ആരുടെയൊക്കെയോ ശബ്ദം കേട്ടു അവൾ ലാപ്പിൽ നിന്നും തലയുയർത്തി നോക്കി..

വരി വരിയായി അകത്തേക്ക് വരുന്നവരെ കണ്ട് അഞ്ജു ഒന്ന് ഞെട്ടി..

അവർക്കിടയിൽ കണ്ണും നിറച്ചു നിൽക്കുന്ന കാർത്തുനെ കണ്ടതും അഞ്ജുവിന്റെ മുഖം വാടി..അവൾ സങ്കടത്തോടെ കാർത്തുനെ നോക്കി. ആ കണ്ണീരിനിടയിലും കാർത്തു അവളെ നോക്കി പുഞ്ചിരിക്കാൻ മറന്നില്ല. അവൾ ആർദ്രമായി തന്നെ പുഞ്ചിരിച്ചു..അഞ്ജു തിരിച്ചും പുഞ്ചിരിച്ചു..

അവൾ ഇടക്കിടെ തലയുയർത്തി എല്ലാവരെയും നോക്കി, അവളെ വെറുപ്പോടെയും ദേഷ്യത്തോടെയും നോക്കുന്ന മുഖങ്ങൾ കണ്ടതും 100 വാൾട്ടിൽ പ്രകാശിച്ച അഞ്ജുവിന്റെ കണ്ണുകൾ സീറോ വാൾട്ടിന്റെ പ്രകാശത്തിലേക്ക് മാറി.പെട്ടന്നാവൻ വിളിച്ചു..അഞ്ജലി….

ആ വിളിയിൽ അവൾ ഞെട്ടി എണീറ്റു പോയി…

Come here…

അവൾ വേഗം അവന്റെ അടുത്തേക്ക് ചെന്നു..

താൻ കുറച്ചു നേരം പുറത്തേക് ഒന്നു നിന്നെ..എനിക്ക് ഇവരോട് അല്പം പേർസണൽ ആയി സംസാരിക്കാനുണ്ട്..

അവൾ പതിയെ പുറത്തേക്ക് നടന്നു..അങ്ങോട്ട് വിളിക്കാതെ അങ്ങേർക്ക് അതങ്ങു പറഞ്ഞാൽ പോരാരുന്നോ..ഇത് ഒരുമാതിരി മനുഷ്യനെ വിളിച്ചു get out അടിച്ച പോലെ ഉണ്ട്..വൃത്തികെട്ടവൻ, തെ***-ണ്ടി.. അവൾ വായിൽ തോന്നിയതെല്ലാം അവനെ പറഞ്ഞു..

അൽപനേരം കഴിഞ്ഞതും കുറച്ചു പേർ പുറത്തേക്ക് വന്നു..അവളെ കൂർപ്പിച്ചു നോക്കി കഷ്ടം എന്ന് പറഞ്ഞുകൊണ്ട് ലിഫ്റ്റിലേക്ക് കയറി..

അവൾ അവരെ ഒന്ന് പുച്ഛിച്ചു..ഇവരെല്ലാം അങ്ങേരുടെ ജെനുസ്സ് ആണ്.ജാട തെ– ണ്ടികൾ…

കുറച്ചു കഴിഞ്ഞതും അവളെ അവൻ അകത്തേക്ക് വിളിപ്പിച്ചു..

മനസ്സിൽ കടൽ പോലെ ഇരമ്പുന്ന ദേഷ്യം ഉണ്ടെങ്കിലും അവളത് പുറത്തു കാട്ടാതെ നിഷ്കു ഭാവത്തിൽ അകത്തേക്ക് ചെന്നു ഭവ്യതയിൽ അവനെ നോക്കി..

അവളെ കണ്ടതും കുറച്ചു മുൻപ് വരെ കലിപ്പിൽ നിന്നവരിൽ പലരുടെയും മുഖം പൂർണ ചന്ദ്രൻ ഉദിച്ചത് പോലെ തെളിഞ്ഞു..ചിരി പലരിലും മിന്നി മറയുന്നത് അവൾ കണ്ടു..അവൾക്കു അത്ഭുതം തോന്നി..

പക്ഷെ…കാർത്തുവിന്റെ കണ്ണുകളിൽ മാത്രം സങ്കടം നിഴലിച്ചു.. അവൾ മാത്രം സങ്കടപ്പെട്ടു അവളെ നോക്കി…

തുടരും….