പുനർജ്ജനി ~ ഭാഗം – 22, എഴുത്ത്::മഴ മിഴി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പെട്ടന്നു ആകാശം വല്ലാതെ ഇരുണ്ടുമൂടി…കാറ്റു ശക്തമായി വീശാൻ തുടങ്ങി..തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചു..

പ്രിയ അഞ്ചുന്റെ കയ്യും പിടിച്ചു തിരിഞ്ഞു ഓടി..ഓടുന്നതിനിടയിൽ അഞ്ജു പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. മണലിൽ പതിഞ്ഞ തങ്ങളുടെ കൽപ്പാടുകൾക്കൊപ്പം മറ്റൊരു കൽപ്പാടുകൾ കൂടി  കണ്ടതും അഞ്ജു ഭയന്നു…പ്രിയയുടെ കയ്യിൽ നിന്നും ഊർന്നവൾ നിലത്തേക്ക് വീണു..

അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി..ഇതേതാ…പരിചയമില്ലാത്തൊരിടം..അച്ഛനും അമ്മയും തൊട്ടരുകിൽ  ഇരിക്കുന്ന കണ്ടതും അവൾക്ക് ആശ്വാസം ആയി….

അവൾ ചുറ്റും നോക്കി…പ്രണവിനോട് സംസാരിച്ചു നിൽക്കുന്ന പ്രിയയെ കണ്ടതും അവൾ ഒന്ന് കൂടി അവനെ നോക്കി..

ഉണ്ടായിരുന്ന ആശ്വാസം പോയി കിട്ടി…

ഈ തെ–ണ്ടി എന്താ ഇവിടെ?.ഇവനെ വീണ്ടും എന്തിനാ ഇങ്ങോട്ടേക്ക് കേട്ടിയെടുത്തത്…നാശം…എവിടെ നോക്കിയാലും ഈ പുല്ലൻ ഉണ്ട്..അവൾ പതിയെ തല ചരിച്ചു  സൈഡിലേക് നോക്കി..അവളെ തന്നെ നോക്കി ഇരിക്കുന്ന ദേവിനെ കണ്ടതും അവൾ ഒന്ന് ഞെട്ടി..ചാടി എണീറ്റതും നെറ്റിയിൽ വല്ലാത്തൊരു വേദന പതിയെ കൈ കൊണ്ട് അവിടെ ഒന്ന് തൊട്ടു..

ശ്… സ്സ്…എരിവ് വലിച്ചത് പോലെ അവൾ ഒന്ന് പുളഞ്ഞു…

ഈശ്വരാ.. എന്താ.. പറ്റിയെ….എന്റെ തല അടിച്ചു പൊട്ടിച്ചത് ആരാണ്..

ആ തെ**-ണ്ടിയാണോ? അതൊ ഇനി ഈ ക–രടി ആണോ? പകരം വീട്ടാൻ ഈ തെ–ണ്ടികൾ എന്തും ചെയ്യും..

എഴുന്നേറ്റു സ്ഥലകാലബോധം ഇല്ലാത്ത പോലെ ആലോചിച്ചിരിക്കുന്ന അവളെ കണ്ട് അമ്മയും. അച്ഛനും ഒന്നു പകച്ചു…

മോളെ…അഞ്ചു….അമ്മ അവളെ പതിയെ തട്ടി വിളിച്ചു.

ഏ..ഏഹ്..എന്താ..എന്താ…എന്താ..മോളെ പറ്റിയെ….

ആ….അവൾ പതിയെ തലയിൽ കൈ വെച്ചു..

രഘുവേട്ട…മോൾക്ക്‌ തലയ്ക്കു നല്ലതുപോലെ അടിപെട്ടിട്ടുണ്ടെന്നു തോന്നുന്നു..നമുക്ക് ഒരു എം ർ ഐ സ്കാൻ എടുക്കാൻ ഡോക്ടറോട് പറയാം…

അമ്മേ…എനിക്ക് കുഴപ്പം ഒന്നും ഇല്ല…നമുക്ക് വീട്ടിൽ പോകാം..

മ്മ് എന്നാൽ നിങ്ങൾ എല്ലാരും കൂടി മിണ്ടീപറഞ്ഞും ഇരിക്ക് ഞങ്ങൾ പോയി ഡോക്ടറെ കണ്ടിട്ട് വരാം..

പ്രിയ മോളെ അഞ്ചുനേ ഒന്ന് നോക്കിയേക്കണേ…അമ്മയും അച്ഛനും പോയതും അഞ്ചു പതിയെ പ്രിയയെ വിളിച്ചു…

എടി..ഇങ്ങോ വന്നേ..കോ–പ്പ് നെറ്റിയും വേദനിക്കുന്നു..അവൾ ഇടയ്ക്ക് ദേവിനെ നോക്കി..ദേവ് ഫോണിൽ കുത്തികൊണ്ട് ഇരിക്കുകയാണ്..

എടി..പ്രിയേ..എന്റെ തല എങ്ങനെയാ മുറിഞ്ഞേ?

അത് നീ ആ കല്ലിനു മുകളിൽ വീണപ്പോൾ മുറിഞ്ഞതാ…നീ എന്നെ പേടിപ്പിച്ചു കളഞ്ഞു…

മ്മ്….എന്നാലും ഞാൻ വീണത് മണലിലേക്ക് അല്ലെ? അതേടി അവിടെ ഒരു കല്ല് ഉണ്ടായിരുന്നു..മ്മ്…

ഇവരൊക്കെ എന്താ ഇവിടെ…? നീ ബോധം കേട്ടു വീണപ്പോൾ ഞാൻ പേടിച്ചു പോയി. എന്റെ കൈയിൽ പ്രണവിന്റെ നമ്പർ മാത്രം ഉണ്ടായിരുന്നുള്ളു. ഞാൻ ആണ് വിളിച്ചു പറഞ്ഞെ..

ഇവൾ എന്റെ പുക കണ്ടേ അടങ്ങു..എന്ത് ഒലിപ്പീരാണ് രണ്ടും കൂടി..ഇനി ഇവൻ ഇവളെ വളച്ചോ?

ഓ..എനിക്ക് പ്രാന്ത് പിടിക്കുന്നു..ഇവൾ ശരിക്കും എന്റെ ഫ്രണ്ട് ആണോ അതോ അവന്റെ ഫ്രണ്ട് ആണോ? എതിലേ പോകുന്ന പണിയും എനിക്ക് വാങ്ങി തരാൻ ഇവൾക്ക് വല്ല നേർച്ചയും ഉണ്ടോ..?

ഇവൾക്ക് ഈ മൊതലിനെ വിളിക്കാൻ കിട്ടിയുള്ളോ? ഇവന്റെ നമ്പർ ഇവൾക്കെങ്ങനെ കിട്ടി..? ഈ ക–രടിക്കു ഓഫീസിൽ ജോലി ഒന്നും ഇല്ലേ?
എന്റെ തല പുകഞ്ഞു തുടങ്ങി..ഇങ്ങനെ പോയാൽ ഇതുങ്ങളെല്ലാം കൂടി എന്റെ തല കത്തിക്കും..

അയ്യോ..എന്റെ തല കത്തുന്നത് ഓർക്കാൻ വയ്യാ…

അവൾ തലയുയർത്തി നോക്കിയത് പ്രണവിന്റെ മുഖത്തേക്ക് ആണ്..പ്രണവിന്റെ മുഖത്തൊരു ചിരി വിരിഞ്ഞു…

പോ-ടാ…വായിനോക്കി..ത–ല്ലി കൊ–ന്നാലും സഹിക്കാം ഈ വായിനോക്കിടെ ഇളി ആണ് സഹിക്കാൻ പറ്റാതെ..ഇവനെ ത-ല്ലി കൊ–ല്ലാൻ ഇവിടെ ആരും ഇല്ലേ?

അവൾ കലിപ്പിൽ  വീണ്ടും പ്രണവിനെ നോക്കി..

ഇവൾക്കെന്താ പ്രാന്തായോ? ഇവടെ നോട്ടം കണ്ടാൽ വിചാരിക്കും  ഞാൻ ഇവടെ തലയിൽ കല്ലെടുത്തിട്ടാതാണെന്നു…ഒരു ഉപകാരം ആർക്കും ചെയ്യാൻ പറ്റില്ല..പ്രേതെകിച്ചു ഈ വട്ടു കേസിനു….

ഈ വട്ടിന്റെ കൂടെ പോകുന്ന കാര്യം ഓർക്കുമ്പോൾ എന്റെ തല ചൂടാക്കുന്നു..

അവൻ ദേവിനെ നോക്കി..അവൻ അപ്പോഴും ഫോണിൽ  തോണ്ടി ഇരിക്കുകയാണ്…

ഇവനു ഇങ്ങനെ കുത്തിയും തൊണ്ടിയും ഇരുന്നാൽ മതിയല്ലോ?ബാക്കി ഉള്ളവർക്കല്ലേ പണി കിട്ടുന്നത്..അതിനെന്താ.. ഈ വട്ടു പെണ്ണിനെ കൊണ്ട് നിനക്ക് എന്തോ വലിയ പണി കിട്ടാൻ ഇരിക്കുന്നതേയുള്ളു മോനെ…

നീ സമാധാനമായി ഇരുന്നോ? ഇവൾ നിനക്കിട്ടു നല്ല പതിനറിന്റെ പണി തരും…അതിനു അതികം സമയം ഒന്നും വേണ്ട..

അവൻ അഞ്ചുനേ നോക്കി കണ്ണുരുട്ടി..

പോ* ടാ..കൊ–രങ്ങാ.. ഇങ്ങനെ നോക്കിയാൽ നിന്റെ കണ്ണ് ഞാൻ തോണ്ടി എടുക്കും..

പൊടി..വട്ടു കേസെ….

ദേവ് ഫോണിൽ നിന്നും തല ഉയർത്തി അവരെ രണ്ടാളെയും നോക്കി..

എന്റെ ദൈവമേ…ഈ രണ്ടേണ്ണത്തിനെയും കൊണ്ട്…ഇനി ഞാൻ എന്തെല്ലാം കാണണം…ഇതുവരെ അവൾക്കു മാത്രമേ വട്ടു ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ഇവനും ലേശം വട്ടു തുടങ്ങിയൊന്നു ഒരു തോന്നൽ…

ദാ ആന്റിയും അങ്കിളും  വന്നല്ലോ? എന്ത് പറഞ്ഞാന്റി..നമുക്ക് പോകാമോ?

ആ പോകാം മോളെ…

അതുകേട്ടപ്പോൾ അഞ്ചുന് സമാധാനം ആയി..ഈ വായിനോക്കികളെ കാണണ്ടല്ലോ?

അവർ പോകാൻ ഇറങ്ങിയതും ദേവ് വിളിച്ചു…

അങ്കിൾ….ജസ്റ്റ്‌ മിനിറ്റ്..അത് കേട്ട് അഞ്ചു  തിരിഞ്ഞു നിന്നു..

മോൾ നടന്നോട്ടോ അച്ഛൻ ഇപ്പോൾ വരാമേ…

ഈ ക,–രടി അടുത്ത പുകിൽ എന്തോ ഉണ്ടാക്കാനായിട്ടാ അച്ഛനെ വിളിച്ചോണ്ട് പോയെ…അഞ്ജുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു…ഈ പ–രട്ട ക–രടിയെ എന്റെ കയ്യിൽ കിട്ടിയാൽ  ഇടിച്ച്  മൂക്ക് പരത്തും..എന്നിട്ട് മുളകുപൊടി വിതറും…അവൾ കലിപ്പിൽ നടന്നു..അവളുടെ നടത്തം കണ്ട് പ്രണവ് വായും പൊളിച്ചു നോക്കി..ഇതെന്തിന്റെ കുഞ്ഞാണ്…ഇങ്ങനേം ഉണ്ടോ ഈ ലോകത്ത് ജീവികൾ..

ടാക്സിയിലേക്ക് കയറിയതും അഞ്ചു പറഞ്ഞു അയ്യോ എന്റെ സ്കൂട്ടി…

അത് അച്ഛൻ കൊണ്ടു വന്നോളും..മോളു വാ…ജയയും ചന്ദ്രനും പേടിച്ചിരിക്കുകയാവും…

*******************

അമ്പാട്ടു മന…ഇരുട്ടിൽ ലയിച്ചിരുന്നു..

എല്ലാവരെയും നിർബന്ധിച്ചു പറഞ്ഞു വിട്ടിട്ട് അയാൾ രാത്രി ഏറെ സമയം ആയിട്ടും തന്റെ പൂജമുറിയിൽ നിന്നും പുറത്തേക്കു വരാതെ  ഓലകെട്ടുകളിലും പുരാതന ഗ്രന്ഥങ്ങളിലും എന്തൊക്കെയോ തിരഞ്ഞു കൊണ്ടിരുന്നു.. ഇടക്കിടെ കേൾക്കുന്ന കുറുകളുകളും ചീവിടിന്റെ ശബ്ദവും  ആ ഇരുട്ടിന്റെ ഘോരത ഒന്നുകൂടി വർധിപ്പിച്ചു…കാര്യസ്ഥൻ അച്യുതൻ ഇടക്കിടെ പൂജമുറിയിലേക്ക് നോക്കി കൊണ്ട് അതിന്റെ വാതിൽക്കൽ തന്നെ നിന്നു..താൻ ആരാധിക്കുന്ന കാളിയുടെ  പീഠത്തിനരുകിൽ  അയാൾ കണ്ണീരോടെ ഇരുന്നു…

അമ്മേ…ദേവി…ചാ–മുണ്ഡേശ്വരി….ഇതുവരെ ഞാൻ അർജിച്ച സകല മന്ത്രതന്ത്രങ്ങളും അവളുടെ മുന്നിൽ..കേവലം നിസ്ഫലമായി  മാറിയല്ലോ? അമ്മേ..കാലങ്ങളയുള്ള ഈ ശാപം  ഓരോ തലമുറയിലും തുടരുകയാണല്ലോ..ഓരോ തലമുറയിലും അവൾ വീണ്ടും വീണ്ടും പുനർജനിക്കുന്നു..വീണ്ടും അതെ പാപം വരുന്ന തലമുറകളും ചെയ്യുന്നു..എല്ലാ തലമുറയും അകാലത്തിൽ പൊലിഞ്ഞു പോകുന്നു..ഇതിൽ നിന്നൊരു മോചനം ഈ തറവാടിനില്ലേ? ഇതിനു എന്താണ് ഒരു പ്രതിവിധി എന്റെ ജീവനാണോ വേണ്ടത്..അതിനു ഞാൻ തയാറാണ്…എന്തെകിലും ഒരു ഉപായം കാട്ടി തന്നാലും അമ്മേ..

അയാൾ കണ്ണുകൾ അടച്ചു കണ്ണീരോടെ പ്രാർത്ഥിച്ചു…പെട്ടന്ന്  ആ കാളി വിഗ്രഹത്തിൽ നിന്നും ഒരു നേർത്ത മഞ്ഞ വെളിച്ചം അയാളുടെ നെറ്റിയിൽ പതിഞ്ഞു…

കുറ്റാ കൂരിരുട്ടിൽ ഒരു പെൺകുട്ടിയുടെ ചിരി ശബ്ദം അയാളുടെ കാതുകളിൽ മുഴങ്ങി..അവളുടെ മുഖം വ്യക്തമായ ആയില്ലെങ്കിലും അവളുടെ കഴുത്തിലെ തൃശൂലം ആ ഇരുട്ടിൽ ഒന്നുകൂടി തിളങ്ങി..ചന്ദനത്തിന്റെ മണം അവിടമാകെ പരന്നു.

പോകു….വത്സാ….പോയി അവളെ കണ്ടെത്തു..കാലങ്ങളയുള്ള നിന്റെ ചോദ്യതിനുത്തരം അവളിൽ ആണ് ഉള്ളത്.. പക്ഷെ ഒരു കാര്യം ഓർമ്മ വെച്ചോളൂ….അവൾ തുമ്പപൂ പോലെ നൈർമല്യം ഉള്ളവളാണ്..ജനനിയും വിണ്ണും താരകളും എന്തിനേറെ ഈ പ്രപഞ്ചം തന്നെയും അവൾക്കു കൂട്ടായുണ്ട്…അവളുടെ ജന്മരഹസ്യം അവൾക്കു പോലും അറിയില്ല. കേവലംമൊരു മനുഷ്യനായി പിറവി എടുത്ത അവൾ മനുഷ്യ ജന്മത്തിൽ തന്നെ ജീവിക്കണം ഒരിക്കലും ഒരുകാരണത്താലും അവൾ അറിയരുത് അവളുടെ ജന്മരഹസ്യം..നീ കണ്ട  സത്യങ്ങൾ അവളുടെ ജന്മ രഹസ്യവും നിന്റെ ഉള്ളിൽ തന്നെ രഹസ്യമായിരിക്കട്ടെ..പെട്ടന്നു ആ മഞ്ഞ വെളിച്ചം മാഞ്ഞു…

അയാൾ കണ്ണുകൾ തുറന്നു ഒന്നുകൂടി ദേവിയെ വണങ്ങി കൊണ്ട് പൂജമുറി വിട്ടു പുറത്തേക്കിറങ്ങി…

**************”

ചന്ദ്രോതുമന…

കിടന്നിട്ട് ഉറക്കം വരാതെ അയാൾ എഴുനേറ്റിരുന്നു..കടവവാളുകളുടെ ശബ്ദം  കാതുകളിലേക്ക് ഇരച്ചു കയറുന്ന പോലെ ഒരു തോന്നൽ..അയാൾ പതിയെ തന്റെ കണ്ണട എടുത്തു വെച്ചു. തന്റെ വടിയും ഊന്നികൊണ്ട് ആ ഇരുട്ടിൽ തെക്കിനിയിലേക്ക് നടന്നു..ആ പൂട്ടിയിട്ട  വാതിൽ പഴുത്തിലൂടെ അയാൾ തന്റെ കണ്ണട മാറ്റി നോക്കി..പിന്നെ എന്തോ ഓർത്തത് പോലെ തന്റെ ജുബ്ബയുടെ കീശയിൽ നിന്നും തുരുമ്പു പിടിച്ച താക്കോൽ എടുത്തു. താക്കോൽ പഴുത്തിലേക്കു ഇട്ടു. അത് തുറക്കാൻ കുറെ പടയാസപ്പെട്ടു. എന്നാലും തന്റെ സകല ശക്തിയും എടുത്തയാൾ ആ വാതിൽ തുറന്നു..കിറു കുറെന്നുള്ള ശബ്ദത്തോടെ ആ വാതിൽ ഞരക്കത്തോടെ തുറന്നു…മാറാലയും പൊടിയും കാരണം വല്ലാത്തൊരു ഇരമ്പലോടെ ആ വാതിൽ തുറന്നു..തന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ടോർച് എടുത്ത് തെളിയിച്ചു കൊണ്ട് അയാൾ ആ മുറിയിലേക്ക്  കണ്ണോടിച്ചു..പെട്ടന്ന് ആ വെട്ടം പാർവതിയുടെ ഫോട്ടോയിൽ  വന്നു നിന്നു. അയാൾ കയ്യെത്തി ആ ഫോട്ടോ എടുത്തു തന്റെ നെഞ്ചോടു ചേർത്തു കുറെ നേരം കണ്ണീർവാർത്തു…പിന്നെ എന്തോ ഓർത്ത പോലെ അയാൾ ആ വാതിൽ വീണ്ടും അടച്ചു. ആ ഇടനാഴിയിലൂടെ മുന്നോട്ടു നടന്നു..അയാളുടെ തൊട്ടു പിറകെ ആ  കുഞ്ഞു സ്വർണനാഗവും അനുഗമിച്ചു.

തൊട്ടടുത്ത നിലവറ  തുറന്നയാൾ ഗോവണി വഴി അകത്തേക്ക് ഇറങ്ങി..താഴേക്കു ചെന്നതും വിശാലമായ  കരിമ്പുല്ലുകൾ നിറഞ്ഞ ഒരു പ്രേദേശത്തേക്ക് ആയിരുന്നു..നിലാ വെളിച്ചത്താൽ  അവിടം മനോഹരമായ ഒരു ഉദ്യാനം തെളിഞ്ഞു..പൂക്കളുടെ മണം ആ കാറ്റിൽ നിറഞ്ഞു.അയാൾ ആ വെളിച്ചത്തിൽ മുന്നോട്ടു നടന്നു  കുറച്ചു ദൂരം പിന്നീട്ടതും  ഇരുവശവും പാറകെട്ടുകൾ കൊണ്ടു നിർമിച്ച ഒരു കല്പടവ് തെളിഞ്ഞു  ആ കല്പടവുകൾ അനായാസം കയറി അയാൾ ഒരു ക്ഷേത്രമുറ്റത്തു വന്നു നിന്നു..

നിലാവിന്റെ പ്രഭയിൽ ആ ക്ഷേത്രം ഒരു  സ്വർണനൂപുരം പോലെ ശോഭിച്ചു..പെട്ടന്ന് അതിന്റെ കാവടത്തിൽ ഒരു വലിയ സ്വർണ നാ-ഗം പ്രത്യക്ഷ പെട്ടു..അതിന്റെ കണ്ണുകൾ നീല മരതകം പോലെ ജ്വലിച്ചു..ആ കവാടം മലർക്കേ തുറന്നു..ഉള്ളിലുള്ള രൂപം കണ്ടയാൾ കണ്ണുകൾ ഇറുക്കി അടച്ചു തൊഴുകയ്യോടെ  നിന്നു..

ഇതേ സമയം ബാംഗ്ലൂരിൽ… ഒരേപോലെ തന്നെ സ്വപ്നത്തിൽ ഈ ക്ഷേത്രവും അതിന്റെ സ്വർണത്തിൽ മുങ്ങി നിൽക്കുന്ന ക്ഷേത്ര പടവുകളും ക്ഷേത്ര പരിസരവും സ്വർണനാ–ഗത്തെയും കണ്ടു അവർ രണ്ടു പേരും ഞെട്ടി ഉണർന്നിരുന്നു..

തുടരും…