പ്രണയ പർവങ്ങൾ – ഭാഗം 45, എഴുത്ത്: അമ്മു സന്തോഷ്

റിസോർട്

ആൽബിയുടെയും കൂട്ടുകാരുടെയും ബാച്ച്ലേഴ്‌സ് പാർട്ടി

കല്യാണം കഴിഞ്ഞാൽ നഷ്ടം ആകുന്ന സ്വാതന്ത്ര്യങ്ങളെ കുറിച്ചും തോന്ന്യസങ്ങളെ കുറിച്ചും ഒരു  ക്ലാസ്സ്‌ തന്നെ എടുത്തു കൊടുത്തു കൂട്ടുകാര്. ബാച്ച്ലേഴ്‌സ് പാർട്ടിക്ക് വേണ്ടി റിസോർട്ടിൽ അവര് കൂടിയതായിരുന്നു.

“വയസ്സ് ഇത്രല്ലേ ആയുള്ളൂ ഡാ. വല്ല കാര്യമുണ്ടായിരുന്നോ..ഓസ്ട്രേലിയയിലൊക്കെ ചെന്ന് കഴിഞ്ഞ ഇത് പോലെ ഉള്ള പിള്ളേർ ഒന്നുമല്ല നല്ല മിടുക്കി സുന്ദരി പെൺപിള്ളേരെ കിട്ടും. നി ഒരു ബുദ്ധി ഇല്ലാത്തവനായി പോയല്ലോ ആൽബി.”

അങ്ങനെ അവന്റെ മനസ്സിലേക്ക് ആകുന്ന വി- ഷം കു- ത്തി നിറച്ചു കൊണ്ട് ഇരുന്നു അവർ

“ഇനി മാറാനും പറ്റത്തില്ല. വല്ലാത്ത കുടുക്കായി പോയി “

ആൽബി കുപ്പിയോടെ എടുത്തു വായിൽ കമിഴ്ത്തി

“ആ പോട്ടെ കല്യാണത്തിന് മുൻപുള്ള സമയം എങ്കിലും എൻജോയ് ചെയ്യ്
നിന്റെ ജീവിതം ഇതോടെ തീരുമാനം ആയി. ഏതോ പ- ട്ടിക്കാട്ടിൽ കിടക്കുന്ന പെണ്ണ് തലയിൽ ആയിന്ന് പറഞ്ഞ മതി.”

അവനു തല പൊട്ടി തെറിക്കുന്ന പോലെ തോന്നി. ശരീരം പുകഞ്ഞു നീറുന്നു. വലിഞ്ഞു മുറുകുന്നു

ഒന്ന് relax ചെയ്യണം

“അതിനൊക്കെ വഴി ഉണ്ടാക്കാം “

കൂട്ടുകാർ അതിനുള്ള കാര്യങ്ങൾ ഒക്കെ അറേഞ്ച് ചെയ്തു കൊടുത്തിട്ട് രാത്രിയോടെ പോയി. രണ്ടു പെൺകുട്ടികളും അവനും മാത്രം ആയി. കഷ്ടകാലം വരുന്ന വഴി നോക്കിക്കോണെ

അവൻ പാർട്ടിക്ക് തിരഞ്ഞെടുത്തത് വിജയുടെ കോട്ടയം കുമരകത്തെ റിസോർട് ആയിരുന്നു. അവനെ ഫോളോ ചെയ്തിരുന്ന ചാർളിയുടെ ആൾക്കാർ കൃത്യമായി അത്  ചാർളിയിൽ എത്തിച്ചു. റിസോർട് സ്റ്റാഫുകളും അവന്റെ പരിചയക്കാർ. വിജയ് എന്തോ ആവശ്യത്തിന് മുംബൈ പോയിരിക്കുന്നു

നല്ല സമയം…

ചാർലി പിള്ളാരേം കൂട്ടി അവിടെ എത്തി. ബോധം വന്നപ്പോ ആൽബി എഴുന്നേറ്റു. ഇടതും വലതും രണ്ടു പെൺപിള്ളേർ. രണ്ടു രാത്രി രണ്ടു പകൽ ആഘോഷമാക്കിയവർ. അവൻ വാതിൽ തുറക്കാൻ നോക്കി ലോക്ട്

ഇതെന്തോന്ന്

അവൻ ഫോൺ എടുത്തു റിസപ്ഷനിൽ വിളിച്ചു

“എന്തോ കംപ്ലയിന്റ് ആയിരിക്കും സാർ ആള് വരും “

അവിടെ നിന്ന് അറിയിപ്പ് കിട്ടി

പെൺകുട്ടികൾ അപ്പോഴേക്കും ഉണർന്ന് കഴിഞ്ഞു. അവരും വേഷം മാറി. വാതിൽ തുറക്കുന്നു

അവൻ അങ്ങോട്ടേക്ക് ചെന്നു. വാതിൽ തുറന്നു മുന്നിൽ നിന്നവരെ കണ്ട് അവൻ ഞെട്ടിപ്പോയി

പപ്പാ, അമ്മ, ഇളയപ്പൻ

പിന്നെ ഏറ്റവും പിന്നിൽ ഒരാൾ അയാൾ ഭിത്തിയിൽ ചാരി നിന്ന് സി- ഗരറ്റ്  വലിക്കുന്നുണ്ടായിരുന്നു

ചാർലി

ഇത് മുഴുവൻ ഷൂട്ട്‌ ചെയ്യുന്ന മറ്റൊരാൾ. മറ്റൊരാൾ ദൂരെ മാറി നിൽക്കുന്നുണ്ട്. പെൺകുട്ടികൾ പതറി പോയി. അന്നമ്മ അവന്റെ കരണത്ത് ആഞ്ഞടിച്ചു കൊണ്ടിരുന്നു

ഒന്നല്ല കുറെ തവണ

പിന്നെ അവർ കരഞ്ഞു കൊണ്ട് തലയിൽ കൈ വെച്ച് നിലത്തിരുന്നു. പെൺകുട്ടികളോട് ചാർലി പൊക്കോളാൻ പറഞ്ഞു. ബാക്കിയുള്ളവരോട് മുറിയിൽ ഇരിക്കാനും

പിന്നെ അവൻ കടന്നു വാതിൽ അടച്ചു

“ഇത് എന്റെ ചേട്ടന്റെ റിസോർട് ആണെന്ന് അറിയാമോ ആൽബിക്ക് “

അവനു അത് അറിയില്ലായിരുന്നു. അവൻ മുഖം താഴ്ത്തി

“ഇവിടെ ക്യാമറ ഉണ്ടെന്ന് അറിയാമോ?”

അവൻ നടുങ്ങിപ്പോയി

“ഇവൻ കാണിച്ച സകലതും ഷൂട്ട്‌ ചെയ്തിട്ടുണ്ട്. പോലീസ്നോട്‌ ഇവർ അറിയിക്കാഞ്ഞത് എനിക്ക് ഇവരെ അറിയാം വകയിലൊരു ബന്ധം ഉണ്ടെന്ന് ഞാൻ പറഞ്ഞത് കൊണ്ട..പോലീസ് വന്നിരുന്നെങ്കിൽ അവസ്ഥ അച്ചായനും അമ്മാമ്മക്കും അറിയാമല്ലോ “

“ചാർലി, മോനെ ഇത് ആരും അറിയരുത്. കല്യാണത്തിന് ഇനി അഞ്ചു മാസമേയുള്ളു..അത് മാത്രം അല്ല ഇവൻ പുറത്തോട്ട് പോകാൻ ഉള്ളതാ. കേസും കൂട്ടവും വന്നാ അത് മുടങ്ങും ” അന്നമ്മ കരഞ്ഞു

“ഞാൻ ഇത് റിപ്പോർട്ട്‌ ചെയ്തില്ലെങ്കിൽ  ചേട്ടൻ എന്നെ വെച്ചേക്കുകേല. ഈ റിസോർട്ൽ ഇങ്ങനെ ഒന്നും അനുവദിക്കില്ല. ഇത് ഫാമിലി ആയിട്ട് വരുന്ന സ്ഥലമാ. പാർട്ടി ആണെന്ന് പറഞ്ഞത് കൊണ്ടാ മുറി കൊടുത്തത്. ഇതിപ്പോ എന്തൊക്ക പേക്കുത്ത നടത്തിയത്. അതും രണ്ടു ദിവസം “

ആൽബിയുടെ തൊലി പൊളിഞ്ഞു പോയി

“മോനെ എന്ത് വേണേൽ തരാം..എങ്ങനെ എങ്കിലും ഇതിൽ നിന്ന് ഒന്ന് ഊരിതരണം “

ജോസഫ് അവന്റെ കാല് പിടിച്ചു

ചാർലി കുറച്ചു നേരം അവരെ നോക്കിയിരുന്നു

ഒരു ഡീൽ… ഒറ്റ ഡീൽ

“അന്നയുടെ വീട്ടുകാരോട് ചോദിച്ച ഇരുപത്തിയഞ്ചു ലക്ഷം വേണ്ട എന്ന് വെയ്ക്കണം. അത് നിങ്ങൾ തന്നെ അവിടെ ചെന്നു പറയണം. കല്യാണച്ചിലവിലേക്കുള്ള പണവും വാങ്ങരുത്. സ്വർണം വസ്തു ഒന്നിനും ഒരു ഡിമാൻഡും പാടില്ല. ചുരുക്കത്തിൽ ഒറ്റ പൈസ വാങ്ങാതെ ഇവൻ അന്നയെ കല്യാണം കഴിക്കണം,”

നടുങ്ങി പോയി എല്ലാരും

“ഒരു പെണ്ണിനെ സ്നേഹിച്ചിട്ട് എല്ലായിടത്തും അവളെ കൊണ്ട് നടന്നു ഗ- ർഭിണി ആക്കി അതും ഒരു തവണ അല്ല മൂന്ന് തവണ. അത് അബോർഷൻ ചെയ്യിച്ച് പിന്നെ അവളെ കല്യാണം കഴിക്കാൻ. അവരുടെ കയ്യിൽ നിന്ന് ഇരുപത്തി അഞ്ചു ലക്ഷം രൂപ വാങ്ങുന്നത് ദൈവത്തിനു നിരക്കാത്ത പണി അല്ലെ? ഒന്ന് ആലോചിച്ചു നോക്കിക്കേ “

സകലരുടെയും നാവിറങ്ങി

“ഇനി ഇത് ഞാൻ എങ്ങനെ അറിഞ്ഞെന്നു പറയാം. മൂന്നാമത്തെ തവണ ഇവൻ അബോർഷൻ ആക്കിയത് എങ്ങനെ എന്നോ ഏതോ നേഴ്സ് പറഞ്ഞുന്ന് പറഞ്ഞു മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങി കൊടുത്ത ഒരു ഗുളിക അവൾക്ക് കൊടുത്തു. ആ ഗുളിക കഴിച്ച ബ്ലീ- ഡിങ് ഉണ്ടായി. ചിലപ്പോൾ അവൾ ച- ത്തു പോകുമെന്നും ഇവന് അറിയാമായിരുന്നു. അല്ലേടാ?”

അവൻ മുഖം താഴ്ത്തി

“എന്റെ കഷ്ടകാലത്തിനു അന്നത്തെ ദിവസം ഞാനാ ആ വഴി പോയതും ആ കൊച്ചിനെ എന്റെ കാറിൽ ആശുപത്രിയിൽ കൊണ്ട് പോയതും. അവിടെ അവൾ ഇവന്റെ പേര് പറഞ്ഞെങ്കിൽ ഇവൻ അകത്ത..ജാമ്യത്തിൽ പോലും ഇറക്കാമെന്ന് ചിന്തിക്കേണ്ട. ഇവനെ സ്നേഹിക്കുന്ന കൊണ്ട് അവള് അത് പറഞ്ഞില്ല. അവളെ കൊ- ല്ലാൻ ചെയ്തതാണെന്ന് അവളും അറിഞ്ഞില്ല. ആശുപത്രിയിൽ രേഖകൾ ഉണ്ട്. അത് ഒന്ന് പൊക്കാൻ എനിക്കു ഒരു മണിക്കൂർ വേണ്ട. ഞാനാ ആശുപത്രിയിൽ  ഉണ്ടായിരുന്നത്. ഇതൊന്നും നാട്ടിൽ അറിയത്തിലായിരിക്കും എനിക്ക് അറിയാം. അവർ പാവങ്ങൾ ആണെന്ന് അറിഞ്ഞോണ്ടല്ലേ സ്നേഹിച്ചതും കൂടെ കൊണ്ട് നടന്നതും. അത് കൊണ്ട്… ഒറ്റ കാശ് മേടിച്ചേക്കരുത്. ഇന്ന് ഇപ്പൊ ഇതിൽ ഉള്ള ഒരാൾ ആ വീട്ടിൽ പോകണം. ഡീൽ കഴിഞ്ഞിട്ടേ ഇവനെ വിടു. അവരെ ചെന്ന് കണ്ട് അവർക്ക് സംശയം തോന്നാത്ത രീതിയിൽ വേണം പറയാൻ. വീടും സ്ഥലവും വിൽക്കാൻ ഇരിക്കുവാ അതുങ്ങള്. അത് വേണ്ട എന്ന് പറയണം കേട്ടല്ലോ. അതിന് തയ്യാർ ആണെങ്കിൽ ബാക്കി എല്ലാം സ്മൂത്ത്‌ ആയിട്ട് നടക്കും. ഇല്ലെങ്കിൽ ആശുപത്രിയിൽ തുടങ്ങി ഞാൻ എല്ലാം എടുക്കും ഇപ്പൊ ഈ നിമിഷം വരെ ഉള്ള ഷൂട്ട്‌ റെക്കോർസും. ആൽബി നി പിന്നെ സമാധാനം ആയിട്ട് ജീവിക്കത്തില്ല, നിന്നെ ഞാൻ അതിനു അനുവദിക്കത്തുമില്ല “

അത് ഒരു ശാസന ആയിരുന്നു. അന്ത്യശാസനം പോലെ ഒന്ന്

ചാർലി എഴുന്നേറ്റു

“ആലോചിച്ചു തീരുമാനിക്ക് ഞാൻ പുറത്തു കാണും. ഇനി ഇപ്പൊ രക്ഷപെട്ടു പോകാൻ പറഞ്ഞിട്ട് കല്യാണത്തിന് ശേഷം മാറ്റി പറയാമെന്നു കരുതിയാ…”

ചാർലി ആൽബിയുടെ മുന്നിൽ ചെന്നു

“അന്ന മിന്നങ്ങ് ഊരി വെയ്ക്കേണ്ടി വരും പിന്നെ..അത്രേ ഉള്ളു “

അവൻ വാതിൽ അടച്ചു പുറത്ത് ഇറങ്ങി പോയി. ആ വാചകം ഉണ്ടാക്കിയ നടുക്കം വലുതായിരുന്നു.

അവർ ച- ത്തു പോയ മനസുമായി പരസ്പരം നോക്കി

തുടരും….