രചന: സന്തോഷ് കണ്ണൂർ
……………………………………………….
വിണ്ണിൽ നിന്നെന്നെന്നും എന്നെ നോക്കി
കണ്ണുകൾ ചിമ്മുന്ന കള്ളി പെണ്ണേ എന്നെ തനിച്ചാക്കി പോയതെന്തേ
എല്ലാം പറയുന്ന പൂങ്കുയിലേ…..
കാണുന്നുവോ എൻ്റെ ജീവിതങ്ങൾ
അംബര നാട്ടിലെ തമ്പുരാട്ടി
നീ തന്ന നമ്മുടെ കുഞ്ഞുമോളേ താലോലിച്ചീടുന്നു നിന്നെയൊർത്ത്
അമ്മയെ കാണാൻ കൊതിക്കും നേരം
കണ്ണു നിറഞ്ഞച്ഛൻ ചൊല്ലുമെന്നും
കണ്ണുകൾ ചിമ്മുന്ന പൊൻ താരകം
സുന്ദരിയായ പൊന്നമ്മയെന്ന്…
യൗവ്വനലോകത്തു കാലുവച്ചു നമ്മുടെ പൊന്നുമോൾ ഓർക്കുക നീ
നെഞ്ചകം നീറി പുകയുന്നു ഞാൻ
അമ്മയാവാനെനിക്കാവില്ലല്ലോ…
പാതിര നേരത്ത് പൂമണത്താൽ
ഇന്നലെ എന്നമ്മ വന്നരികിൽ
ജീവിത പാത തൻ പൊൻ വെളിച്ചം മന്ത്രമായി എന്നിൽ പകർന്നുവമ്മ …
നീയെന്നരികിലായി വന്നില്ലേലും
നീയാണെൻ ജീവിതമെന്നുമെന്നും നക്ഷത്ര ലോകത്ത് സാക്ഷിയായി എന്നെ തുണയ്ക്കണമെന്നും…. സഖീ
എന്നെ തുണയ്ക്കണമെന്നുമെന്നും…
[സന്തോഷ് കണ്ണൂർ ]