തേപ്പുകാരിയുടെ കല്യാണം (അവസാന ഭാഗം) എഴുത്ത്: AASHI

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അച്ഛന്റെ അനുകൂലമായ മുഖം ഭാവം കണ്ടതോടെ എന്റെ കിളികൾ മുഴുവനായി പറന്നു പോയി..

ചക്ക വെട്ടിയിട്ടത് പോലെ കിളിയൊഴിഞ്ഞ തലയിലെ കൂടുമായി അവള് ദേ കിടക്കുന്നു

മഗ് കണക്കിന് വെള്ളം കമിഴ്ത്തി ഒള്ള മേക്കപ്പ് കളഞ്ഞു എന്റെ ബോധം എല്ലാരുടെ തിരിച്ചു കൊണ്ട് വന്നപ്പോഴേക്കും കാര്യങ്ങളൊക്കെ ഉറപ്പിച്ചിരുന്നു

ഞാൻ നമ്മടെ പരദൂഷണഅമ്മായിമാരെ നോക്കി…

എനിക്ക് വല്ല ദോഷവും ഉള്ളോണ്ടാണ് ചെക്കൻ ഓടിപോയെന്നൊക്കെ വല്ലോം ഇതിനൊക്കെ പറഞ്ഞൂടാരുന്നോ…

അതിന് പകരം എല്ലാം എന്റെ ഭാഗ്യമെന്ന് പറഞ്ഞു സന്തോഷിക്കുന്നു

ഇവരൊക്കെ നന്നായിയോ..

എന്റെ ചങ്ക് തെണ്ടികളും ഉണ്ട് എല്ലാത്തിന്റെയും മുന്നിൽ അവന് സപ്പോർട്ട് ആയിട്ട്…

ഒറ്റയെണ്ണം എന്റടുത്തേക്ക് വരുന്നില്ല

എനിക്കാണെങ്കിൽ ഒന്നും പറയാനും വയ്യ. ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാം കാര്യങ്ങൾക്കും എന്റെ അഭിപ്രായതിനായിരുന്നു മുൻ തൂക്കം.. അത്കൊണ്ട് തന്നെ കല്യാണം ഞാനെന്റെ വീട്ടുകാർക്ക് വിട്ടു കൊടുത്തിരുന്നു.. അല്ലെങ്കിലും അഭിപ്രായം പറയാനും ചൂണ്ടികാണിക്കാനും ആരെങ്കിലും വേണ്ടെ

“എല്ലാം മോളുടെ നല്ലതിനാണെന്ന ഒറ്റ വരിയിൽ തീർന്നു

എന്നെ അവന് കെട്ടിച്ചു കൊടുത്തു

താലി കെട്ടുമ്പോഴും അവന്റെ മനസിലെ ഉദ്ദേശം എന്താണെന്നു എനിക്ക് മനസിലായില്ല

പുഞ്ചിരി തൂക്കിയിരിക്കുന്ന ഓന്റെ മുഖം കൊടുംകാറ്റിന് മുൻപുള്ള ശാന്തത അല്ലെ എന്നൊരു സംശയം

സദ്യക്ക് ചെറുക്കന് ഒരുരുള വാരി കൊടുക്കാൻ പറഞ്ഞപ്പോ ഒള്ള കറിയിലെ മുളകും കറിവേപ്പിലയും നോക്കിയെടുത്തു തന്നെ ഞാൻ അവന് കൊടുത്തു

ഇറങ്ങാൻ നേരം വീട്ടുകാരെ മുതൽ വീടിനടുത്തുള്ള പിഞ്ചു കുഞ്ഞിനെ വരെ ഞാൻ കെട്ടിപിടിച്ചു കരഞ്ഞു.. ഞാൻ സമയം കളഞ്ഞു

ഒരു വേള ഓഡിറ്റോറിയത്തിന് അടുത്ത് പരന്നു കിടക്കുന്ന ഗ്രൗണ്ട് വഴി ഓടിയാലോ എന്ന് വരെ എനിക്ക് തോന്നി

അതിനിടക്ക് അച്ഛൻ വന്നെന്നെ കാറിൽ പിടിച്ചിരുത്തി

പിന്നെ കാറിന്റെ ഡോറിൽ കൂടി തലയിട്ടായി കരച്ചിൽ…

കിന്റർഗാർഡനിൽ പോവാൻ പോലും ഞാനിത്രയ്ക്ക് കരഞ്ഞിട്ടുണ്ടാവില്ല

എന്നെ തോളിൽ പിടിച്ചു ആശ്വാസിപ്പിക്കാൻ വന്ന കെട്ട്യോന്റെ കൈ ഞാൻ ഓൺ ദി സ്പോട്ടിൽ തന്നെ പറത്തിയെറിഞ്ഞു

വീട്ടിൽ നിലവിളക്ക് വെച്ച് കേറിയതും അരിമണി കണ്ട കോഴികളെ പോലെ നാലുപാടെന്നും പരദൂഷണഅമ്മായിമാർ ചാടി വീണപ്പോ എന്നെ അതിൽ നിന്നും രക്ഷിച്ചത് എന്റെ സ്വന്തം അമ്മായിഅമ്മയായിരുന്നു

അച്ഛനില്ലാത്ത വീട്ടിൽ അമ്മയെയും പെങ്ങളെയും പൊന്ന് പോലെ നോക്കുന്ന മകനെ കുറിച്ചാണ് ആ അമ്മ എന്നോട് വർണിച്ചത്

“നീ പോയപ്പോഴാണ് നിന്റെ സ്നേഹം എനിക്ക് മനസിലായതെന്ന് പറഞ്ഞു ആദ്യരാത്രിയിൽ കുമ്പസാരിക്കാൻ വന്ന കെട്ട്യോന് നേർക്ക് തലയിണ എറിഞ്ഞു ഞാനങ്ങേരെ നിലത്തു കിടത്തി

എന്റെ പിന്നാലെ അതുവരെ ഇല്ലാത്ത പഞ്ചാര വർത്തമാനങ്ങളും വീട്ടുകാരെ ഒറ്റക്കാക്കി ബാംഗ്ലൂരിൽ എന്റെ പിറകെ വന്ന ത്യാഗ കഥകളും പറഞ്ഞു നടക്കുന്നതിന് ഇടയിലാണ് ആ വലിയൊരു വാക്ക് കെട്ടിയോൻ എന്നോട് പറയുന്നത്

“നിനക്ക് വേണ്ടി ഞാനെന്തും ചെയ്യും..വരം കാത്തിരുന്നവളെ പോലെ ഞാനടുത്തേക്ക് ചെന്നു

“എന്തും…..??

ഇനി വല്ല കിണറ്റിലും ചാടാൻ പറയുമോ എന്ന് വിചാരിച്ചിട്ടാവണം നമ്മളോരുമിച്ചുള്ള ജീവിതത്തിനായി എന്ത് വേണമെങ്കിലും ചെയ്യാൻ തയാറാണെന്ന് തിരുത്തി പറഞ്ഞത്

അലെങ്കിലും പഴയ പ്രേമത്തിന്റെ ശേഷിപ്പുകൾ പിന്നെയും എന്നിൽ പൊട്ടിമുളച്ചിരുന്നു… കല്യാണം എന്തായാലും കഴിഞ്ഞു ഇനി ജീവിക്കുക തന്നെ…

പക്ഷെ ഞാൻ ആ വരം ആവനാഴിയിൽ ഒരമ്പു പോലെ സൂക്ഷിച്ചു വെച്ചു

കെട്ട്യോന് തറയിൽ നിന്ന് ബെഡിലേക്ക് പ്രൊമോഷൻ കൊടുത്തതിന്റെ ഭാഗമായി..കല്യാണം കഴിഞ്ഞു 6മാസങ്ങൾക്കപ്പുറം വിശേഷമറിയിച്ചു.. കെട്യോനാണെങ്കിൽ നാട്ടിലെ ഒരു കമ്പനിയിൽ ജോലിയും കിട്ടി

വരം ഉപയോഗിക്കാൻ പറ്റിയ സമയമാണെന്ന് എന്റെ മനസ്സ് പറഞ്ഞു.. പോരാത്തതിന് ഗർഭിണിയും

അങ്ങനെ നട്ടപാതിരാത്രിക്ക് വരെ വിളിച്ചുണർത്തി ഒരു ദയദാക്ഷണ്യവും ഇല്ലാതെ ഞാനൊരൊന്ന് ആവിശ്യപെട്ടു..

മരം കേറ്റം വരെ ആ ഒമ്പത് മാസത്തിനു ഉള്ളിൽ ഞാനങ്ങേരെ പുഷ്പം പോലെ പഠിപ്പിച്ചു

ആദ്യം ചെറിയ മാവും പുളിയും ഒക്കെ ആയിരുനെങ്കിൽ പിന്നീടത് ഇളനീര് കുടിക്കാൻ തെങ്ങിൽ വരെയെത്തി

അമ്മ ആ തക്കത്തിന് ബാക്കി വിളഞ്ഞ തേങ്ങകൾ കൂടി ഇടിപ്പിച്ചു..കൊണ്ട് എന്റെ കൂടെ പങ്കാളിയായി

സിക്സ് പാക് ബോഡി ഞാനൊരു സ്ലിം ബ്യൂട്ടി ആക്കി മാറ്റി

എനിക്കാണെങ്കിൽ ഫുൾ ടൈം റസ്റ്റ്‌..

ഓഫീസിലെ ജോലി കഴിഞ്ഞ് വന്നും പാവം ഓരോന്ന് ചെയ്തു തന്നു

നീയെന്നോട് പ്രതികാരം ചെയ്യുവാനോ ഡി എന്നുള്ള നോട്ടത്തിന് ഞാനങ്ങനെ ചെയുവോ എന്ന ദയനീയ ഭാവം ഞാനങ്ങു വാരി വിതറി

ഏഴാം മാസത്തിൽ വിളിച്ചുകൊണ്ടു പോകാൻ അമ്മ സമ്മതിച്ചില്ല..

നീ ഇവിടെ ഉണ്ടെങ്കിൽ പണിയെല്ലാം ഇവനെടുത്തോളും എന്ന് പറഞ്ഞു അമ്മ ചിരിച്ചെങ്കിലും എനിക്കറിയാമായിരുന്നു.. അതിനേക്കാളുപരി എന്നെ വിട്ട് പിരിയാനുള്ള സങ്കടം കൊണ്ടാണെന്നു

എല്ലാം എന്റെ മോളുടെ ഭാഗ്യമെന്ന് എന്റെ അച്ഛനും അമ്മയും ഉൾപ്പടെ എല്ലാവരും പറയുമ്പോൾ ഒരു ചിരിയോടെ തന്നെ ഞാനത് ശെരി വെച്ചു..

പുള്ളിടെ ഫാമിലി പ്ലാനിങ് മൊത്തം തെറ്റി.. നാമൊന്ന് നമുക്ക് മൂന്നു എന്നുള്ള പുള്ളിടെ നിലപാട് ഞങ്ങൾക്കൊരു മോളുണ്ടായതോടെ തന്നെ നാമൊന്ന് നമുക്കൊന്ന് എന്ന് മാറി മറിഞ്ഞു

എന്തൊക്കെയാണെങ്കിലും ഞങ്ങളുടെ രണ്ടാളുടെയും കാര്യങ്ങൾക്കു യാതൊരു കുറവും കെട്ടിയോൻ വരുത്തിയില്ല…

എന്റെ മോളായത് കൊണ്ട് പറയുവല്ല… അച്ഛനെ ഇട്ട് വട്ടം കറക്കുന്നുണ്ട്… കൂടെ വാശിയും…

പക അല്ലെങ്കിലും വീട്ടാനുള്ളതല്ലേ ?