പിന്നീട് മാറി മാറി വന്ന ശിശിരവും വസന്തവും വർഷവും ഹേമന്തവും ഞങ്ങളുടെ പ്രണയത്തെ ആകാശം മുട്ടുന്ന വട വൃക്ഷമാക്കി വളർത്തി……

വേഷം

Story written by SAMPATH UNNIKRISHNAN

“എന്തിനായിരുന്നമ്മേ ഞങ്ങളോടിത് ഈ ഉള്ളംകൈയിൽ കൊണ്ട് നടക്കുമായിരുന്നില്ലേ നിങ്ങളുടെ മോളെ ഞാൻ …”

ദിയയുടെ അമ്മയുടെ കൈ പിടിച് ഞാൻ ഇത് പറഞ്ഞു പൊട്ടി കരയുമ്പോൾ അമ്മയുടെ മുഖത്ത്‌ കുറ്റബോധം തുടിക്കുന്നുണ്ടായിരുന്നു…..കണ്ണുകളിൽ എന്നോടുള്ള ദയ തളം കെട്ടിയിരുന്നു…….

ദിയയുടെ അച്ഛൻ വന്നെന്റെ മുന്നിൽ നിന്ന് മാപ്പിരന്നു കരഞ്ഞു …..

കോളേജിൽ പഠിക്കുമ്പോൾ കയറി കൂടിയതാണ് ഉള്ളിന്റെ ഉള്ളിൽ അന്ന് പത്താം ക്ലാസ് കാരിയായ ദിയയുടെ മുഖം…….

കുട്ടിത്തം വിട്ടു മാറും മുൻപ് അവളെന്റെ പ്രണയിനി ആയി……

പിന്നീട് മാറി മാറി വന്ന ശിശിരവും വസന്തവും വർഷവും ഹേമന്തവും ഞങ്ങളുടെ പ്രണയത്തെ ആകാശം മുട്ടുന്ന വട വൃക്ഷമാക്കി വളർത്തി……

അങ്ങനെ ഇരിക്കെ ഒരു നാളിലാണ് ദിയയുടെ വീട്ടിൽ അവൾക്കു വേറെ കല്യാണാലോചന വന്നത് …. ചെറുക്കൻ പോലീസിലാണ് നല്ല കുടുംബ മഹിമ സമ്പത്ത്‌ അവളുടെ വീട്ടുകാർ ഉറപ്പിക്കാൻ തന്നെ തീരുമാനിച്ചു ……

എന്റെ കാര്യം അവള് തന്നെ വീട്ടിൽ അവതരിപ്പിച്ചെങ്കിലും അവളുടെ വീട്ടുകാർ തറപ്പിച്ചു തന്നെ പറഞ്ഞു ‘പുലയ ചെറുക്കനെ കെട്ടാമെന്ന് നീ സ്വപനത്തിൽ പോലും കരുതേണ്ട എന്ന് …..’

ഞാൻ പുലയനായി ജനിച്ചത് എന്റെ തെറ്റൊ അതോ അവൾ മേനോനായത് അവളുടെ മേന്മയോ……

സ്വന്തം അച്ഛനും അമ്മയും ചെറുതിലേ നഷ്ടപെട്ട എനിക്ക് അച്ഛനെയും അമ്മയേയും സമ്മാനിച്ചതിന്.. ദിയയോട് ഒരുപാടു നന്ദി ഞാൻ പറഞ്ഞിട്ടുണ്ട് പക്ഷെ ആ അമ്മ തന്നെ എന്നെ തള്ളി പറഞ്ഞപ്പോൾ എന്റെ ജാതി പറഞ്ഞു തരം താഴ്ത്തിയെന്നറിഞ്ഞപ്പോൾ തീരെ അങ്ങ് ഇല്ലാതായി പോയിരുന്നു ……

അത് വക വെക്കാതെ ദിയയുടെ നിർബന്ധത്തിനു വഴങ്ങി സ്വന്തമെന്നു പറയാൻ അകെ ഉള്ള അമ്മാവനെയും കൊണ്ട് പെണ്ണ് ചോദിക്കാൻ ചെന്നപ്പോൾ ഞാൻ കരുതിയിരുന്നില്ല ബന്ധുക്കളെ വിളിച്ചു കൂട്ടി ഞങ്ങളെ അപമാനിച്ചിറക്കി വിടുമെന്ന്…. പക്ഷെ അവരോട് എനിക്കൊട്ടും ദേഷ്യം തോന്നിയതേ ഇല്ല സ്വന്തം അച്ഛനായും അമ്മയായും കണ്ടവരോടെങ്ങനെ ദേഷ്യം തോന്നും…..

അതിന്റെ രണ്ടാം നാൾ രാത്രി എന്നോട് പോലും പറയാതെ തുണികളും കെട്ടിപ്പൊതിഞ്ഞു ദിയ എന്റെ വീട്ടിൽ ഉമ്മറത്തു വന്നു നിന്നപ്പോഴും എനിക്ക് സഹതാപം അവളുടെ അച്ഛനോടും അമ്മയോടുമായിരുന്നു …..പാവങ്ങൾ ഒറ്റ മോളെ സന്തോഷത്തോടെ കൈപിടിച്ചയക്കാൻ അവർക്കുമുണ്ടാവില്ലേ ആഗ്രഹം…….

ദിയയുടെ ചെവിക്കു പിടിച്ചു അന്ന് രാത്രി തന്നെ ആരുമറിയാതെ അവളുടെ വീട്ടുപടിക്കൽ ചെന്ന് ‘അച്ഛാ അമ്മേ നിങ്ങൾ കൈ പിടിച്ചു തരാതെ ഞാൻ ഇവളെ എന്റെ ജീവിതത്തിലേക്ക് കയറ്റില്ല എന്ന് വിളിച്ചു പറഞ്ഞപ്പോൾ ഉള്ളിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു എനിക്ക് തന്നെ അവർ അവളെ കൈ പിടിച്ചു തരുമെന്ന് പക്ഷെ അവരന്ന് എന്റെ മുൻപിൽ മൗനം ഭാവിച്ചെങ്കിലും അവർക്ക് എന്നോടുള്ള ദേഷ്യം കുറഞ്ഞതായി എനിക്ക് തോന്നിയതേ ഇല്ല ….

എന്തിനാണ് ഇത്രമാത്രം ദേഷ്യം സ്നേഹിച്ചു എന്നല്ലേ പറഞ്ഞത്…….!!!!!!
സ്നേഹമല്ലേ …….!!!!! എനിക്ക് മനസിലാവാതെ പോയ എന്റെ ജീവിതമെന്ന പുസ്തകത്തിലെ ഞാൻ ചുവന്ന മഷിയാൽ അടയാളപ്പെടുത്തിയ ചില വരികൾ….

പിന്നീടെല്ലാം പെട്ടന്നായിരുന്നു എന്നോടുള്ള വാശി തീർക്കാൻ കല്യാണം പെട്ടന്ന് തന്നെ നടത്തി ദിയ പോലീസുകാരന്റെ ഭാര്യയായി ……

പോലീസുകാരന്റെ സ്വഭാവ ദൂഷ്യം ദിയയുടെ കവിളിൽ കൈ പത്തിയായി പതിച്ചപ്പോൾ മൂക സാക്ഷിയായി നിന്ന് ദിവസങ്ങളെണ്ണനെ അവളുടെ അച്ഛനും അമ്മയ്ക്കും സാധിച്ചുള്ളൂ …..

പിന്നീടാഴ്ചകൾക്കിപ്പുറം പോലീസുകാരന്റെ ഭാര്യ എന്ന പദവി വിട്ടോഴിഞ്ഞു ഒരു മുഴം കയറിൽ അവൾ അഭയം പ്രാപിച്ചപ്പോൾ അവൾക്കു മുന്നിൽ നിന്ന് നിസ്സഹായനായി തേങ്ങാനേ എനിക്കും കഴിഞ്ഞിരുന്നുള്ളൂ…….

പക്ഷെ ഇന്ന് അവൾ അവളുടെ വേഷം അഴിച്ചു വച്ച് അരങ്ങൊഴിഞ്ഞപ്പോൾ അവൾ എനിക്കായി കരുതിയിരുന്ന സമ്മാനം ഞാൻ നെഞ്ചോടു ചേർത്ത് വെക്കുന്നു…. ‘അച്ഛൻ അമ്മ ‘

ഭാര്യയുടെ സ്വത്തുവകകൾ കയ്യൂക്കിനാൽ പോലീസുകാരൻ കൈടക്കി അവരെ പടിയടിച്ചു പിണ്ഡം വച്ചപ്പോൾ എന്റെ ദിയ എനിക്ക് തന്ന രണ്ടു സമ്മാനങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിച് ചോർന്നൊലിക്കാത്ത എന്റെ ഓടിട്ട കൂരയിൽ കൊണ്ട് വന്നു ഞാൻ കുറവുകൾ വരുത്താതെ പോറ്റുന്നുണ്ട്…….

അന്ന് ഞാൻ അവളുടെ മരണ കിടക്കക്കടുത്തു വച്ച് ഏറ്റുവാങ്ങിയ ക്ഷമാപണം ഇന്നും അവരെന്നെ നെഞ്ചോടു ചേർത്ത് പുണരുമ്പോൾ അവരുടെ മുഖത്തു ഞാൻ കാണാറുണ്ട് ….

ആ വേളയിൽ ഞാൻ അവരോടായി പറയാറുണ്ട്…..

“ഒരുപക്ഷെ ഈ പുലയ ചെറുക്കാനായിരിന്നിരിക്കണം ദൈവം കരുതി വച്ച നിങ്ങളുടെ മകൻ”

ശുഭം

© copyright protected

(ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു വരി എനിക്കായി കുറിക്കണം )