മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
Story written by MIYA MIYA
നന്ദു നെ ഇത്ര ദൂരത്തേക്ക് അയക്കണ്ടന്നാണ് ധന്യയും പറയുന്നത്..
അഹ് അമ്മയ്ക്കു ഇല്ലാതെ പോയ സാധനം ആന്റിക്ക് ഉണ്ട്…!
ന്ത്??
വിവരം….!! ? കണ്ടു പഠിക്കു..സ്വന്തം മോളെ ദൂരത്തേക്ക് അയാകാതിരികാനാ എല്ലാരും നോക്കുന്നെ… ഇവിടെ നേരെ തിരിച്ചു….!! അമ്മ തന്നെ ആണോ എന്റെ അമ്മ????
ഹമ്….. അച്ഛൻ വേഗം വിളിച്ചു പറ….!!!
×××××××××××××××××××
നന്ദു…….മോളെ അതെ നമുക്ക് പയ്യനെ പറ്റി നല്ലോണം അന്വേഷികം… പിന്നെ ദൂരം ഓക്കെ ഒരു വിഷയം ആകണോ? ഇവിടെ അടുത്ത് ന്നു തന്നെ വേണം എന്ന് പറഞ്ഞാൽ അതൊക്കെ നടക്കോ????
ഇതിപ്പോ നല്ല കൂട്ടർ ആയിട്ടാ എനിക്ക് തോന്നുന്നേ….
അച്ഛന് എന്താ വട്ടായോ???? അച്ഛൻ കുറച്ചു മുൻപ് ഇങ്ങനെ അല്ലല്ലോ പറഞ്ഞത്???ഇപ്പോ എന്താ പെട്ടന്നു മനസ് മാറിയത്??? അച്ഛൻ അവരെ വിളിച്ചില്ലേ…???
ഞാൻ വിളിച്ചു നന്ദു…അവർക്ക് നല്ല താല്പര്യം ഉണ്ട്.. മോളെ വളരെ ഇഷ്ടപ്പെട്ട് എന്നാ എനിക്ക് തോന്നുന്നത്…
ഓ പിന്നെ…???
ഞാൻ ഇത്ര ദൂരം ആയതു കൊണ്ട് റിലാറ്റിവെസ് നു താല്പര്യം ഇല്ലന്ന് പറഞ്ഞു…മോളെ അപ്പൊ അവര് എന്താ പറഞ്ഞതെന്നോ???
ഞാൻ കേട്ടില്ല അച്ഛാ… അച്ഛൻ പറ..ഒട്ടും താല്പര്യം ഇല്ലാതെ തന്നെ പറഞ്ഞു…!!?
5 മണിക്കൂർ യാത്ര ദൂരം അല്ലെ ഉള്ളു… അതിനു എന്താ., മോൾക്കോ ഞങ്ങൾക്കോ കാണണം എന്ന് തോന്നുമ്പോ അവരുടെ കാറിൽ ഇങ്ങോട്ട് വിടാം എന്ന്….
ആഹാ… അത് കൊള്ളാല്ലോ പിന്നെ എന്തൊക്കെ പറഞ്ഞു രാജാവ്????
നീ കളിയാക്കണ്ട.. ഞാൻ നിനക്ക് ജോലി കളയാൻ താല്പര്യം ഇല്ലെന്നും പറഞ്ഞു നോക്കി.. അപ്പോഴും അവര് പറഞ്ഞു….
നില്ക്കു നില്ക്കു…അവര് പറഞ്ഞത് ഞാൻ പറയാം…എനിക്ക് വേണ്ടി ന്യൂ കോളേജ് പണിതു എന്നെ അവിടത്തെ പ്രിൻസിപ്പൽ ആക്കാന്ന് അല്ലേ?????
പോടീ….നീ ഇവിടത്തെ ജോലി റിസൈന് ചെയ്തു കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ നിനക്ക് അവിടെ ജോലി വാങ്ങി തരും എന്ന്….!! എന്താ അത് പോരേ…??
ഇതൊക്കെ കേട്ട അമ്മ…”അവര് ഇങ്ങോട്ട് പറഞ്ഞോ… ഹോ… എന്ത് നല്ല ആൾകാര അപ്പോൾ.. നിനക്ക് ഇനി എന്താ വേണ്ടേ നന്ദു??? ഇനി എങ്കിലും നിനക്ക് സമ്മതിച്ചൂടെ????”
ഞാൻ അച്ഛനേം അമ്മയേം മാറി മാറി നോക്കി…
എനിക്ക് വേണ്ട!!! എനിക്ക് വേണ്ടാന്നു പറഞ്ഞാൽ വേണ്ട….!!
ഇവർക്കെ വേറെ എന്തൊക്കെയോ ഗൂഢമായ ലക്ഷ്യങ്ങൾ ഉണ്ട്. എനിക്ക് അത് ഉറപ്പാ….! ?
ഏതെങ്കിലും ആള്കാര് ഇങ്ങനെ പറയോ??? വേറെ പെൺപിള്ളേർ ഇല്ലാത്ത പോലെ….ആദ്യം എനിക്ക് സംശയം മാത്രം ഉണ്ടായിരുന്നുള്ളു… ഇപ്പോ എനിക്ക് ഉറപ്പായി…
അഹ് ചെറുക്കനു എന്തോ കുഴപ്പം ഉണ്ട്.. അന്ന് വന്നപ്പോൾ എന്നെ ഒന്ന് നോക്കിയത് പോലും ഇല്ല… അയാളെ കൊണ്ട് വാ തുറപ്പിക്കാതിരിക്കാൻ ആവും അത്രയും പേർ വന്നത്….!!!
നിങ്ങൾക്ക് ഒരു അപാകതയും തോന്നുന്നില്ലേ…??
നന്ദു… ആ പയ്യൻ എന്നോട് സംസാരിച്ചതാ..നീ വിചാരിക്കുന്ന പോലെ ഒരു കുഴപ്പവും ഇല്ല…ചിലപ്പോൾ വല്ല ചമ്മലും ആയതു കൊണ്ടാണെങ്കിലോ??? നിന്നോട് മിണ്ടാഞ്ഞേ???
തല ഉയർത്തി മുഖത്ത് നോക്കുന്നതിനു ചമ്മൽ എന്തിനാ??? പെണ്ണ് കാണാൻ തന്നെ അല്ലേ വന്നത്… !! അതോ അത് അഹ് ചെറുക്കനു അറിയില്ലായിരുന്നോ???
അച്ഛൻ എന്താ ഒന്നും മിണ്ടാതെ???
പെണ്ണ് കാണുന്നതിൽ പറഞ്ഞിരിക്കുന്ന മെയിൻ കാര്യങ്ങൾ അല്ലെ പെണ്ണിനെ നോക്കുന്നതും, സംസാരിക്കുന്നതും….! അതു രണ്ടും ചെയ്യാത്ത ആൾക്ക് എന്നെ മതി പോലും…!!!
ഇതിന്റെ പിറകിൽ എന്തോ ഉണ്ട്… ചെറുക്കനെ പറ്റി അന്വേഷിച്ചാൽ വല്ലോം കിട്ടുമായിരിക്കും…!!!
എങ്കിൽ നിന്റെ ജ്യോതി ചേച്ചി അവിടെ അല്ലെ… ജ്യോതിയോട് തന്നെ പറയാം ഒന്ന് അന്വേഷിക്കാൻ… അപ്പോൾ കുഴപ്പം ഒന്നും ഇല്ലെങ്കിൽ നിനക്ക് സമ്മതികാലോ…
അമ്മയ്ക്ക് എന്താ ഇയാളെ തന്നെ ഞാൻ കെട്ടണം എന്ന് നിർബന്ധം???
അയാൾ കാണാൻ വരുന്നതിനു മുന്നേ ഞാൻ പറഞ്ഞു..
1,കണ്ണൂർ..ദൂരം കൂടുതൽ..
2, ഡിഗ്രി മാത്രം ഉള്ള ആൾ.
3, നല്ല ജോലി ഇല്ല.. കോൺട്രാക്ടർസ് നു പറയുന്നു. ഞാൻ നിങ്ങളെ ദികരികണ്ട നു ഓർത്തിട്ട് മാത്രമാണ് പെണ്ണ് കാണലിൽ നിന്ന് തന്നത് തന്നെ..എനിക്ക് അപ്പോഴും ഇപ്പോഴും ഒന്നേ പറയാൻ ഉള്ളു… എനിക്ക് ഈ പ്രൊപോസൽനോട് താല്പര്യം ഇല്ല. ഇനി എന്നോട് ഇതേ പറ്റി മിണ്ടി പോവരുത്…..!!!
മുഖം നല്ലോണം വീർപ്പിച്ചു തന്നെ ഞാൻ അഹ് രംഗം വെടിഞ്ഞു…!!! അല്ല പിന്നെ…അഹ് ജാഡ യെ കെട്ടുനത്തിന് ഭേദം ഞാൻ കെട്ടാതെ നില്കുന്നതാ…!! ഇവരുടെ തലയിൽ എന്താ കൃഷ്ണ ഒന്നും കയറാതെ…? എന്റെ കൂടെ തന്നെ ഉണ്ടാവണെ കൃഷ്ണ… ! വേറെ ആരുടേയും കൂടെ പോവല്ലേ….. ഗുരുവായൂരപ്പാ….❤❤
**************************
നന്ദു ഇങ്ങനെ പറഞ്ഞു നിന്നാൽ എന്ത് ചെയ്യും…?? നല്ല ആലോചനയാണ്…! അച്ഛൻ ആകെ ധർമസങ്കടത്തിൽ പെട്ടത് പോലെ ആയി..
അവൾ ഏതു ആലോചനയ്ക്ക കുറ്റം പറയാതെ ഇരുന്നിട്ടുള്ളത്??? അവളുടെ വാക്കൊന്നും കേട്ട് ഇതു വിട്ടു കളയണ്ട….
ഇതു നടന്നാൽ അവളുടെ ജീവിതം രക്ഷപെടും.. നമ്മൾ അത് മാത്രം നോക്കിയാൽ മതി…! എത്ര നാളും അവൽ നമ്മുക്ക് വേണ്ടി കഷ്ടപ്പെട്ടില്ലേ…
ഇനി എങ്കിലും അവൾ ഒന്ന് സന്തോഷം ആയി ജീവിക്കട്ടെ??? ഞാൻ ജ്യോതി യെ വിളിച്ചു ഇതേ പറ്റി അന്വേഷികാൻ പറയാം… എന്തേ??
മ്.. ശെരി നീ വിളിച്ചോ.. അവൾ ഇപ്പോൾ അറിയണ്ട….
പിന്നെ ചെറുക്കന്റെ നാൾ ഒന്ന് ചോദിച്ചേക്കു.. പൊരുതം നോക്കി വേയ്ക്കാലോ…
മ്…. ചോദിക്കാം…
°°°°°°°°°°°°°°°°°°°°°°°°°
എന്റെ കൃഷ്ണ… അച്ഛനും അമ്മയും കൈ വിട്ടു പോയന്ന് തോന്നുന്നു….ഇനി എന്ത് ചെയ്യും??എനിക്ക് ആ ജാഡ മങ്കി യെ വേണ്ട….ശിവനിയെ വിളിച്ചു പറയാം….ഇത് വേണ്ടന്നു വെയ്കാൻ അവൾ എന്തെങ്കിലും ഐഡിയ തന്നാലോ….!?
അവൾ ഇപ്പോൾ തിരക്കിൽ ആയിരിക്കും… മ്….വോയിസ് മെസ്സേജ് ഇടാം..
ഡി… അഹ് കണ്ണൂർ ആലോചന അച്ഛൻ വേണ്ടാന്ന് വെച്ചിട്ടില്ല…അച്ഛന് അവരോട് no പറയാൻ എന്തോ ബുദ്ധിമുട്ടു പോലെ… അവര് അച്ഛനെ ഒടിച്ചു മടക്കി കുപ്പിയിൽ ആക്കി…!! ലോകത്തു വേറെ പെണ്ണില്ലാത്തത് പോലെ യ അവര്…അച്ഛനെ അവർ വല്ലാതാങ് പതപ്പിക്കുന്നുണ്ട്…നീ എന്തേലും ഐഡിയ പറഞ്ഞു തായോ….??
അച്ഛനും അമ്മയും തമ്മിൽ എന്തോ ചർച്ചയിൽ ആണല്ലോ… ഒന്ന് ശ്രെദ്ധിച്ചേക്കാം.. എന്തേലും പാര ആണെങ്കിലോ…പറയാൻ പറ്റില്ല …
അമ്മയാണ് തുടങ്ങിയത്….
“അതേ…ജ്യോതി ഒരു കൂട്ടുകാരിയെ കൊണ്ട് അന്വേഷിഷിപ്പിച്ചുന്നു.. “
‘മ്… എന്നിട്ട്…???’
“അവര് പറഞ്ഞത് ഒക്കെ ശെരിയ…. ഒരു കാര്യം ഒഴിച്ച്???
“അത് എന്താ”
“ചെക്കൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടില്ലന്നു…!! ബാക്കി എല്ലാം ഓക്കേ ആണ്.. നല്ല വീടും സ്ഥലവും ബിസിനസ്സ് ഒക്കെ ഉണ്ട്…നന്ദു നു കഷ്ടപ്പെടേണ്ടി വരില്ലന്നും ജ്യോതി പറഞ്ഞു…അവൾകും താല്പര്യം ഉണ്ട്..നന്ദു നോട് നല്ലൊണം സംസാരിക്കാൻ… അവള് സമ്മതിക്കും എന്നൊക്കെയാ ജ്യോതി പറയുന്നെ…”
°°°°°°°°°°°°
(ജ്യോതി ചേച്ചി……..വെച്ചിട്ടുണ്ട് ഞാൻ… ഡിഗ്രി പോലും ഇല്ലാത്ത ആൾ ആണന്നു കേട്ടിട്ടും ചേച്ചിക്ക് കുഴപ്പം ഇല്ലേ… MBA യും NET ഉം പിന്നെ Mcom ടിസ്ഥാൻറ് ആയി ചെയുന്ന ഒരു ലെക്ചർർ നു pg ഉള്ള ആളെ വേണ്ട ഒരു ഡിഗ്രി ഹോൾഡർ നെ എങ്കിലും ആഗ്രഹിച്ചു കൂടെ….??)
°°°°°°°°°°°°°
ഇനി അച്ഛന്റെ വക…
“ആരൊക്കെ എന്ത് പറഞ്ഞിട്ട് എന്താ കാര്യം??? അവളുടെ തലയിൽ കയറണ്ടേ…
അവൾക് വിദ്യാഭ്യാസം മാത്രേ ഉള്ളു… ബോധം ഇല്ലല്ലോ…ഭാവി ജീവിതത്തെ പറ്റി അവൾ ആലോചിക്കുന്നില്ല.. അത്ര തന്നെ..
അവൾ ശിവാനിയോട് എന്താണോ പറഞ്ഞു കൊടുത്ത! അവൾ ഇപ്പോ എന്നെ വിളിച്ചു…എന്തിനാ അവളെ ഇഷ്ടമില്ലാത്തതിനു നിർബന്ധിക്കുന്നത് എന്നൊക്കെ ചോദിച്ചു…
ചേച്ചിക്കും അനിയത്തിക്കും ബോധം ഇല്ലാതെ പോയല്ലോ ദൈവമേ…
ഇനി നന്ദു അയാൾ ഡിഗ്രി കംപ്ലീറ്റ് അല്ലെന്ന് അറിഞ്ഞാൽ പിന്നെ അതും ആയി..ശോ..
അവർ ആണെങ്കിൽ വിളിയോട് വിളി… അങ്ങോട്ട് ചെല്ലുന്ന കാര്യം പറഞ്ഞു…
( അച്ഛന് അപ്പോ ഞാൻ ഒരു ബാധ്യത ആണോ?? അച്ഛനും കൊള്ളാം എല്ലാവരും കൊള്ളാം)
“അല്ല അവര് തലകുറിയോ ജാതകമോ അയച്ചോ???”
( അമ്മയാണല്ലോ… തല കുറിയോ???)
ഞാൻ നോക്കിയില്ല.. ഫോൺലേക് അയകാം എന്നാപറഞ്ഞത്…
നോക്കട്ടെ….
“അഹ് അയച്ചിട്ടുണ്ട്… തല കുറി ഉണ്ട്…”
(ദൈവമേ ഇതൊക്കെ എപ്പോ ????? അപ്പോൾ നല്ല കൊണ്ടാക്ടിൽ ആണ് ഇപ്പോഴും…. ഇനി നിന്നാൽ ശെരി ആവില്ല….)
“വേറെ എന്തോ ഫോട്ടോസും ഉണ്ടല്ലോ… നോക്കട്ടെ…””
“എന്താ അച്ഛാ… എന്ത് ഫോട്ടോസ് ന്റെ കാര്യ പറയുന്നേ??? ഞാൻ വേഗം അച്ഛന്റെ ഫോൺ വാങ്ങി നോക്കി????
ഇത് വീടാണല്ലോ….!!! ആരുടെയാ അച്ഛാ????
അമ്മ വേഗം എന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി….”അമ്പോ… ഇതു എന്താ കോട്ടരോ??? ഹോ….റൂമിൻറേം ഒക്കെ ഫോട്ടോസ് ഉണ്ടല്ലോ…കൊള്ളാല്ലോ… ശെരിക്കും കൊട്ടാരം തന്നെ…”
ഞാൻ ഒന്നും മനസ്സിലാവാതെ അമ്മയെ നോക്കി….
“അഹ് ദേ നോക്ക്… അവര് അയച്ചു തന്നതാ ..”
“ആര്?? എന്ത് അയച്ചു???” ഞാൻ ഒന്നും അറിയാത്ത പോലെ അങ്ങ് ചോദിച്ചു….
മോളെ നന്ദു.. കണ്ണൂർ കാരു തലകുറി അയച്ചിട്ടുണ്ട്… അത് നോക്കുവായിരുന്നു…
“തല കുറി എന്ന് അല്ലല്ലോ.. വീട് എന്നല്ലേ അമ്മ പറഞ്ഞത്… ഞാൻ നോക്കട്ടെ….”
“അച്ഛാ… അച്ഛൻ വീട് വാങ്ങാൻ താല്പര്യം ഉണ്ടന്ന് വല്ലതും പറഞ്ഞോ??”
അത് അവരുടെ വീടാണ് നന്ദു… നിന്നെ കാണിക്കാൻ അയച്ചതാവും…. എനിക്ക് അറിയില്ല…
“കൃഷ്ണ… എൻറെ വായിൽ രണ്ട് നല്ല ചീത്ത പോലും വരുന്നില്ലല്ലോ…”
ആദ്യം കാറ് പിന്നെ ജോലി അത് കഴിഞ്ഞപ്പോ വീട്…ഇതൊക്കെ നമ്മൾ കാണാത്ത കാര്യങ്ങൾ ആണല്ലോ…അതായിരിക്കും ഇതൊക്കെ പറഞ്ഞു കോതിപ്പിക്കാൻ നോക്കുന്നെ…
ഹോ…. അവര് ഇപ്പോ എന്റെ മുന്നിൽ ഉണ്ടായിരുന്നെങ്കിൽ കൊടുത്തേനെ ഞാൻ…!!!!
നീ എന്തിനാ നന്ദു ഇങ്ങനെ ഓകെ പറയുന്നെ… ഒരു അബദ്ധത്തിന് അവർ ഫോട്ടോസ് അയച്ചു പോയി… അതിനു ഇത്രയും പറയണോ?
അവർ ഇത്ര ഒന്നും ഓർത്തു കാണില്ല നന്ദു…നീ ഇത്ര വല്യ ആൾ ആണന്നു.. അത് വിട്ടു കള…!!!
അച്ഛൻ ദയനീയമായി പറഞ്ഞു നിർത്തി..!!!
ഓ…. ഞാൻ പറയുന്നതിനാണ് കുറ്റം..അവര് ഈ ചെയ്തു കൂട്ടുന്നതിൽ അല്ല…
ഇനി എന്താ അച്ഛന്റെ തീരുമാനം???
എന്ത് തീരുമാനം??? പൊരുത്തം നോക്കണം…
ഓഹോ…മ്… ആയിക്കോട്ടെ… നോക്കിക്കോ… നല്ലോണം നോക്കിക്കോ…..എന്നിട്ട് നല്ലൊരു പെണ്ണിനേം കണ്ടു പിടിച്ചു കൊടുക്ക്….! അയ്യോ വേണ്ട നല്ല പെണ്ണോന്നും അയാൾക്ക് വേണ്ട.. എന്തിനാ അതിന്റേം ജീവിതം കുളം ആക്കുന്നെ…വേറെ വല്ലോം നോക്കിക്കോ….!
നീ എന്തൊക്കെയാ നന്ദു ഈ പറയുന്നേ???
“പിന്നെ… നടക്കാത്ത കല്യാണത്തിന്റെ തല കുറി വെച്ച് ഇരിക്കുന്ന കാണുമ്പോ ഞാൻ പിന്നെ എന്ത് പറയണം?”
“അങ്ങനെ നീ തീർത്തു പറയണ്ട… നല്ല പയ്യൻ ആണെങ്കിൽ നോക്കാലോ..അന്വേഷിക്കാൻ ഞാൻ ഏർപാടാക്കിയിട്ടുണ്ട്.. എന്തേലും മോശം അഭിപ്രായം ഉണ്ടങ്കിൽ വേണ്ടാന്ന് വെയ്കാം..
പിന്നെ നാൾ നോക്കിട്ട ചേരുന്നില്ലെങ്കിൽ അതും പറഞ്ഞു ഒഴിയാം.. പോരെ…???” പിന്നെയും അച്ഛൻ..
“നിങ്ങൾ എന്ത് വേണോ ചെയ്തോ… പക്ഷെ കെട്ടാൻ വേറെ പെണ്ണിനെ കണ്ടു പിടിച്ചോ…ആരേം കിട്ടിയില്ലെങ്കിൽ.. അച്ഛൻ ദേ ഈ അമ്മയെ പിടിച്ചു കെട്ടിച്ചു കൊടുക്ക്…നമുക്ക് രണ്ടു പേർക്കും രക്ഷപെടലോ..?”
“അതും ശരിയാ…” അച്ഛന്റെ വായിൽ നിന്ന് അറിയാതെ വീണു പോയി…
“ദേ മനുഷ്യ… എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ… മോളെ പറഞ്ഞു സമ്മതിപ്പിക്കുന്നതിനു പകരം….?
പിന്നെ നന്ദു നീ വല്യ വർത്തമാനം ഒന്നും പറയണ്ട.. കേട്ടല്ലോ…അഹ് ഫോൺ ഇങ്ങു താ ടി….!
“അഹ് തരാം.. വെയിറ്റ് ഞാൻ ഒന്ന് നോക്കട്ടേ..എന്താ അഹ് മങ്കി ടെ നാൾ എന്ന്…”
ഓ… അത്തം….. മ്…….!
ഈ നാൾ ഒന്നും എന്റെ നാളായിട്ട് ചേരില്ല….!!! ഞാൻ പെട്ടന്ന് അങ്ങ് പറഞ്ഞു പോയി…
മോളെ നന്ദു… നീ എങ്ങനെ ഓരോ ഉടക്ക് പറയല്ലേ… അത് ചേരണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാ ഞാൻ പോകുന്നേ… പിന്നെ പ്രായം മേലോട്ടാ പോകുന്നേ.. താഴോട്ടല്ല…ഇപ്പോ നിനക്ക് കിട്ടുവുന്നതിൽ ഏറ്റവും നല്ല ബന്ധം ആണ് ഇത്..മോളെ…ഫിനാൻസ് നു ഫിനാൻസ് തന്നെ വേണം.. ഒരു ജീവിതം തുടങ്ങുമ്പോൾ നിനക്ക് അത് മനസ്സിലാവും…നിന്റെ ലൈഫ് സേഫ് ആക്കണം… അത്രേ ഉള്ളു ഞങ്ങൾക്ക്… നീ ഒരു നല്ല വീട്ടിൽ ജീവിക്കുന്നത് കാണാൻ ഒരു ആഗ്രഹം… അത് തെറ്റാണോ…???
ദൈവമേ.. ഇമോഷണൽ ബ്ലാക്മൈലിങ് തുടങ്ങാൻ പോവാണോ????
ഞാൻ അച്ഛനെ ഒന്ന് നോക്കി…അച്ഛന്റെ മുഖം കണ്ടപ്പോൾ അത് ഉറപ്പിച്ചു…! അച്ഛൻ എങ്കിൽ പോയിട്ട് വാ… എന്നിട്ട് നമുക്ക് ബാക്കി സംസാരികാം… ശരി..
°°°°°°°°°
ശോ…അച്ഛൻ 18 ആമത്തെ അടവ് എടുക്കുന്ന സ്റ്റേജിൽ എത്തി… എന്ത് ചെയ്യും??വല്ലതും പറഞ്ഞു ഹോസ്റ്റൽ ലേക് മാറിയാലോ???
ഹോ.. മനസമാധാനം കളയാൻ…ഈ കണ്ണൂർ കാരു കാരണം നല്ലോണം ഒന്ന് ഉറങ്ങീട്ടു പോലും ഇല്ല.. ആരെലേം പ്രേമിച്ച മതിയാരുന്നു…അത് എങ്ങനെയാ അപ്പോ ഞാൻ നല്ല കൊച്ചനന്ന ലേബൽ വാങ്ങി എടുത്തില്ലേ. ..
ശോ ഇനി നാള് തന്നെ രക്ഷ…അയാളുടെ നാള് എന്താ..അത്തം അല്ലെ…ഹോറോസ്കോപ്പ ആപ്പ് ഇൽ നോകാം…
????ഹോ… ഭാഗ്യം ചേരില്ല…!!!!
ഇനി ജ്യോതിസനെ കാണട്ടെ… കണ്ടു വരട്ടെ… ശോ….??
*********************
മോളെ നന്ദു… ദേ ഫോൺ…
ആരാ അച്ഛാ????
കണ്ണൂർ ന സംസാരിക്ക്….
എനിക്ക് വേണ്ട… അച്ഛൻ പറഞ്ഞോ…
പയ്യൻ അല്ല… ചേച്ചി യ.. നിന്നോട് സംസാരിക്കണം നു…
ഞാൻ അച്ഛനെ കലിപ്പിൽ നോക്കി ഫോൺ വാങ്ങി…
******************
എന്താ പറഞ്ഞത് നന്ദു….????
അവർക്ക് എന്റെ പതിനാരാടിയന്തരം കാണണം എന്ന്….! എന്ത് വട്ടു ടീമ്സ് ആണോ എന്തോ?? പറയുന്നതിൽ എന്തേലും സെൻസ് വേണ്ടേ??
“അവര് പറഞ്ഞതിലും കാര്യം ഇല്ലേ നന്ദു…മനപൊരുതം അല്ലെ വലുത്…..???” പാവം അച്ഛൻ മടിച്ചു മടിച്ചു പറഞ്ഞു…
ബട്ട് ഞാൻ വിട്ടു കൊടുത്തില്ല…!
“ആണോ?? എന്ന് മുതൽ?? നേരത്തെ വന്ന ആലോചനയ്ക് ഇതൊക്കെ ബാധകം ആയിരുന്നല്ലോ.. ഇതിനു മാത്രം എന്താ ഒരു മാറ്റം????
മനപൊരുത്തം ഉണ്ടാവാൻ ഞാനും ആഹ് ജാഡ മങ്കി യും തമ്മിൽ വർഷങ്ങൾ ആയുള്ള ഒടുക്കാത്ത പ്രേമത്തിൽ ആയിരുന്നല്ലോ…. ഹോ… ഇവരെ ഒക്കെ എങ്ങനെ ആഹ് നാട്ടുകാര് സഹിക്കുന്നു ?????”
ലോകത്തു വേറെ ചെറുക്കൻ മാർ ഇല്ലാത്ത പോലെ നിങ്ങളും…
വേറെ പെണ്ണില്ലാത്ത പോലെ അവരും..
നിങ്ങൾ രണ്ടു വട്ടു കേസുകളുടെ നടുവിൽ പാവം ഞാനും…!!
°°°°°°°°°°°°°°°°
പെട്ടന്ന് അച്ഛന്റെ ഫോൺ റിങ് ചെയ്തു…
ഞാൻ പറഞ്ഞ ആളാ വിളിക്കുന്നത്… പയ്യനെ പറ്റി പറയാൻ ആവും…അച്ഛൻ വേഗം ഫോൺ ലൗഡ് സ്പീക്കർ ഇൽ ഇട്ടു…വല്ലാത്ത കോണ്ഫിഡൻസ് അച്ഛന്റെ മുഖത്തു തെളിഞ്ഞോ???? ആവോ….ആള് പറയുന്നത് കേൾക്കട്ടെ….
” മാധവാ…. അതെ… നിനക്ക് ശരിക്കും അറിയാവുന്ന ആൾക്ക് വേണ്ടി ആണോ ഈ പയ്യനെ പറ്റി അന്വേഷിച്ചത്??
അതെ… നീ പറഞ്ഞോ… എന്തേലും അറിയാൻ പറ്റിയോ???
മ്… അറിഞ്ഞു… അറിഞ്ഞതോന്നും നല്ല കാര്യങ്ങൾ അല്ല…അവരോടു വേണ്ടാന്ന് വെയ്ക്കുന്നതാ നല്ലതന്ന് പറഞ്ഞേക്കു…!
അറിഞ്ഞതോന്നും നല്ലതല്ല നു കേട്ടപ്പോൾ തന്നെ എന്റെ മനസ് തുള്ളി ചാടാൻ തുടങ്ങി… വേണ്ടന്ന് വെയ്ക്കുന്നതാ നല്ലതന്നു കേട്ടപ്പോൾ പറക്കാനും …ശോ???
അച്ഛൻ ആ തക്കത്തിന് ലൗഡ് സ്പീക്കർ ഓഫ് ആകാൻ ഒന്നു ട്രൈ ചെയ്തു… ബട്ട് ഞാൻ ആരാ മോള്… അച്ഛനെ കലിപ്പിൽ ഒന്ന് നോക്കി പേടിപ്പിച്ചു…
“” അവരുടെ ബിസിനസ്സ് ഒക്കെ ഇപ്പോ നഷ്ടത്തിലാ..പിന്നെ പയ്യൻ സ്ത്രീ വിഷയത്തിൽ തല്പരൻ ആണ്… 3-4 കേസ് ഒക്കെ ഉണ്ട്… കണ്ണൂരിൽ നിന്ന് ചെക്കന് പെണ്ണ് കിട്ടില്ല… അത്ര തന്നെ….””
ആൾ അതും പറഞ്ഞു ഫോൺ വെച്ചു…
ഞാൻ കണ്ണ് ഒന്നൂടെ കൂർപ്പിച്ചു അച്ഛനെയും അമ്മയെയും നോക്കി….!! ഇനിയും പറയോ എന്നോട് സമ്മതിക്കാൻ????
അവർ ഒന്നും മിണ്ടാതെ തല താഴ്ത്തി നില്കുന്നത് കണ്ടപ്പോൾ എന്തോ സങ്കടം തോന്നിയെങ്കിലും…
ആഹ് ജാഡ ഫ്രോഡ് നെ ഓർത്തപ്പോൾ സങ്കടം ഒക്കെ അങ്ങ് മാറി കിട്ടി….
അച്ഛാ…. എനിക്ക് വിധിച്ച ആള് എവിടെയോ ഉണ്ട് .. ആള് വരട്ടെ… അപ്പൊ ഞാൻ തന്നെ പറയും ഇയാളെ മതി… എനിക്ക് സമ്മതം ആണന്നു… അത് വരെ ഒന്ന് വെയിറ്റ് ചെയ്യു… പ്ളീസ്…
അവസാനിച്ചു….!
Thank you all…??