ആദ്യ മാസങ്ങളിൽ മുഴുവൻ ശർദി ആയിരുന്നു പെണ്ണിന്…ഇപ്പൊൾ പിന്നെ നെഞ്ച് എരിച്ചിൽ ആയി. രാത്രി ഗ്യാസ് കയറി ഉറങ്ങാൻ വയ്യാതെ ബുദ്ധിമുട്ട് ഉണ്ടേ….അതിനു പുറകെ കാലിന് നീരും…

എഴുത്ത്: നീതു നീതു

പിറകു വശത്തെ അലക്ക് കല്ലിൽ പിറ്റേന്ന് ഇടാൻ ഉള്ള ഷർട്ട് കഴുകി കൊണ്ട് ഇരിക്കുമ്പോൾ ആണ് അമ്മയുടെ നീട്ടി ഉള്ള ചുമ കേട്ടത്…നോക്കുമ്പോൾ വാതിൽക്കൽ കൈ എളിയിൽ കുത്തി അമ്മ നിന്നു രൂക്ഷം ആയി നോക്കുന്നുണ്ട്…..അമ്മയെ നന്നായി ഒന്ന് ഇളിച്ച് കാട്ടി ഷർട്ട് കൊണ്ട് പോയി ഞാൻ വിരിച്ചിട്ടൂ…

കുളിയും കഴിഞ്ഞ് മുറിയിലേക്ക് ചെല്ലുമ്പോൾ വീണ കിടന്നു ഉറങ്ങുന്നുണ്ടെ…..അവൾക്ക് ഇത് എട്ടാം മാസം ആണ്….രാത്രി മുഴുവൻ കാലിന് വേദന ആയിട്ട് ഒരു നിമിഷം ഉറങ്ങിയിട്ടില്ല പാവം….ഡ്രസ്സ് മാറി അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ്സ് ചൂട് കട്ടൻ കാപ്പി പഞ്ചസാര ഇട്ടു ഇളക്കി കൊണ്ട് ഇരിക്കുമ്പോൾ അമ്മ വീണ്ടും ചുമയും ആയി വന്നു…

“വൈകിട്ട് ഞാൻ വരുമ്പോലേക്കും അമ്മ റെഡി ആയി നിന്നോ..”

“എന്തിന്????”

“നമുക്ക് ഹോസ്പിറ്റലിൽ വരെ ഒന്ന് പോകാം….അമ്മക്ക് കുറച്ചു ദിവസം ആയി നല്ല ചുമ ഉണ്ടല്ലോ””

“ഓഹോ….നീ എന്താ ആളെ കളിയാകുവാണോ??”

“അമ്മ അല്ലേ രാവിലെ തുടങ്ങി ചുമചൊണ്ട് നടക്കുന്നത്…..അത് കൊണ്ട് പറഞ്ഞതാ…’

“അയ്യോ വേണ്ടേ….നീ നിന്റെ ഭാര്യയെ ശുശ്രൂഷിക്ക്…..പെങ്കൊന്തൻ….”

അമ്മ നിന്നു തുള്ള്‍ തുടങ്ങി….അത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ഞാൻ ചായയും ആയി റൂമിലേക്ക് പോയി…അമ്മ പുറകെ വെച്ച് വീക്കി വരുന്നുണ്ട്…..എന്നെ ചൊറിയാൻ തന്നെ…..അമ്മയോട് തർക്കിച്ചു നിന്നാൽ ഇന്ന് ഓഫീസിൽ പോക്ക് നടക്കില്ല ….. വീണയെ എഴുന്നേൽപ്പിച്ചു ചായ കൊടുത്തു.

“ഏട്ടന് പോകാൻ സമയം ആയില്ലേ??….ഞാൻ ചെയ്തോലാം ഏട്ടൻ പോയി കഴിക്കു…”

കിടക്ക കുടഞ്ഞു വിരിക്കാൻ തുടങ്ങിയ എന്നെ തടഞ്ഞു കൊണ്ട് അവള് പറഞ്ഞു. ഫുഡും കഴിച്ചു അമ്മയോടും വീണ യോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി…

വൈകിട്ട് വീട്ടിലേക്ക് പൊന്നപ്പോൾ കുറച്ചു തട്ട് ദോശ വാങ്ങി…കാര്യം അവൾക്ക് പ്രത്യേകിച്ച് ഒന്നും കഴിക്കാൻ ആഗ്രഹം ഇല്ല…എന്നാലും ഇതൊക്കെ ചെയ്യുന്നത് ഒരു സന്തോഷം അല്ലേ….ആദ്യ മാസങ്ങളിൽ മുഴുവൻ ശർദി ആയിരുന്നു പെണ്ണിന്…ഇപ്പൊൾ പിന്നെ നെഞ്ച് എരിച്ചിൽ ആയി….രാത്രി ഗാസ് കയറി ഉറങ്ങാൻ വയ്യാതെ ബുദ്ധിമുട്ട് ഉണ്ടേ…..അതിനു പുറകെ കാലിന് നീരും…

വീട്ടിൽ ചെന്ന് പൊതി അമ്മയെ ഏൽപ്പിച്ചു..

“അവള് എവിടെ അമ്മേ??? കിടക്കുവാണോ?”

“ഓ…എപ്പോളും കിടപ്പല്ലെ…കിടപ്പ്….ഈ സമയം ഒക്കെ മേല് അനങ്ങി എന്തേലും ഒക്കെ ചെയ്യണം…അതെങ്ങനെ ഞാൻ എന്തേലും പറഞ്ഞാല് നിനക്ക് ബോധിക്കില്ലല്ലോ…..”

അമ്മ മുഖം ഒരു കോട്ട വീർപ്പിച്ചു കേറ്റി പറഞ്ഞു…

“എന്തേലും കഴിച്ചോ അവള്??”

“ഞാൻ വിളിച്ച്….വന്നില്ല…നീ വരട്ടെ എന്ന് പറഞ്ഞു…”

“ദോശ അമ്മയ്ക്ക് ഉള്ളത് എടുത്തോ…ബാക്കി ഞങൾ കഴിച്ചോലാം..”

“എനിക്ക് എങ്ങും വേണ്ട…നീ അവൾക്ക് കൊണ്ട് വന്നത് അല്ലേ…അവൾക്ക് കൊടുക്ക്”

“ഞാൻ അമ്മക്കും കൂടിയ വാങ്ങിയ…അമ്മക്ക് ഇഷ്ട്ടം ആണല്ലോ തട്ട് ദോശ…വേണേൽ അതിൽ നിന്ന് എടുത്ത് കഴിക്കു അമ്മേ…ചുമ്മാ ഓരോന്ന് പറയാതെ..!”

“ഓഹോ..ഞാൻ പറയുന്നതാ കുറ്റം….അല്ലാതെ നിങ്ങള് കാട്ടുന്നതല്ല..”

“ഞങൾ എന്ത് കാട്ടി എന്ന അമ്മ പറയുന്നത്..!!…”

“നിന്റെ ഒക്കെ കാട്ടായം കണ്ടാൽ തൊന്നുമല്ലോ വേറെ ആരും ഇത് വരെ ഗർഭിണി ആയിട്ടില്ല എന്ന്…..നിന്നെ കൊണ്ട് അവള് തുണി വരെ അലക്കിക്കുന്നിലെ??…അയൽപക്കത്തെ ഓരോരുത്തരും ചോദിക്കുവാ നീ ഒരു അച്ചികൊന്തൻ ആണല്ലോ എന്ന്..”

അമ്മയുടെ പറച്ചിൽ കേട്ട് ഹരിക്ക് ശരിക്കും ദേഷ്യം വന്നു….

“ഞാൻ അല്ലാതെ വേറെ ആരാ അവൾക്ക് ഇതൊക്കെ ചെയ്തു കൊടുക്കുന്ന??അമ്മ ചെയ്യുമോ??'”

“പിന്നേ..ഞാൻ ഈ വയ്യാത്ത കാലും വെച്ച് ഇനി അതും കൂടി ചെയ്യാടാ…”

“പിന്നെ എന്തിനാ അമ്മ മറ്റുള്ളവർ പറയുന്നത് കേൾക്കുന്നത്….അതോ ഇത് അമ്മയുടെ അഭിപ്രായം ആണോ??”

“അതെടാ….എന്റെ അഭിപ്രായം തന്നെയാ…ഞാനും പെറ്റി ട്ടുണ്ട് രണ്ടെന്നതിനെ…അതൊക്കെ നിന്റെ അച്ഛനെ കൊണ്ട് അടുക്കള പണി ചെയ്യിപ്പിച്ചു കൊണ്ട് അല്ല…അങ്ങേരു ഇരിക്കുന്നിടത് കൊണ്ട് കൊടുത്തു കഴിപ്പിക്കണം…തുണി അലക്കണം….വീട്ടു പണി മൊത്തം ചെയ്യണം…അതും പോരാതെ രണ്ടു പശുവും….അങ്ങനെ കഷ്ട്ട്‌പ്പെട്ട് തന്നെയാ ഞാനും നിന്നെയും നിന്റെ അനിയനും ഒക്കെ വളർത്തിയത്…ഇവിടെ ഇപ്പൊ എന്താ എന്നിട്ട് നടക്കുന്നത്….നേരെ തിരിച്ചു അല്ലേ…”

“അമ്മക്ക് എന്താ….ഞാൻ എന്റെ ഭാര്യയെ അല്ലേ നോകുന്നെ…അല്ലാതെ അയൽപക്കത്തെ ആരെയും അല്ലല്ലോ….അച്ഛനെ നോക്കിയ കഥ ഒന്നും അമ്മ പറയണ്ട….എനിക്ക് പത്ത് വയസ് ഉള്ളപ്പോള് അല്ലേ അമ്മ കുഞ്ഞനെ ഗർഭിണി ആയതു….അമ്മ കഷ്ടപ്പെട്ട് പണി ചെയ്യുന്നത് ഞാനും കണ്ടിട്ടുണ്ട്….രാത്രി നടു വേദനിച്ചിട്ടു ഉറങ്ങാതെ അമ്മ എണീറ്റിരുന്നു എത്രയോ വട്ടം നേരം വെളിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ….അച്ഛൻ തിരിഞ്ഞു നോക്കിയിട്ടുണ്ടോ?? അപ്പോളൊക്കെ അമ്മ ശരിക്കും അച്ഛനെ പ്രാകിയിട്ടില്ലെ…?? അച്ഛൻ ഒരിക്കലും അമ്മയെ സിശ്രൂഷിക്കുന്നതോ അടുത്ത് വന്നു ഇരിക്കുന്നത് ഒന്നും ഞാൻ കണ്ടിട്ടില്ല….അതൊക്കെ ആ സമയത്ത് അമ്മ ആഗ്രഹിച്ചിട്ടില്ല??”

അമ്മ ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു..

“ഞാനും അങ്ങനെ തന്നെ വീണയോട് പെരുമാറണം എന്നാണോ അമ്മയുടെ ആഗ്രഹം?? അമ്മയുടെ അവസ്ഥ എന്റെ ഭാര്യക്ക് വരരുത് എന്നാണ് എന്റെ ആഗ്രഹം..അതാണ് അവൾക്ക് ഓരോന്ന് ചെയ്തു കൊടുക്കുന്നത്….അല്ലാതെ അതൊന്നും അവള് പറഞ്ഞു എന്നെ കൊണ്ട് ചെയ്യിക്കുന്നെ അല്ല…”

“എടാ ഞാൻ നിന്നെ കുറ്റം പറഞ്ഞെ അല്ല…നിന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ പറഞ്ഞു പോയതാ..”

“എന്ത് ബുദ്ധിമുട്ട്??? കല്യാണത്തിന് മുൻപും ഞാൻ തന്നെയാ എന്റെ ഡ്രസ്സ് അലക്കി കൊണ്ട് ഇരുന്നെ….അമ്മക്ക് വയ്യതപ്പോൾ അത്യാവശ്യം അടുക്കളയിലും ഞാൻ സഹായിക്കാറുണ്ട്….പിന്നെ ഇപ്പൊൾ മാത്രം എന്താ ഒരു ബുദ്ധിമുട്ട്….?? അവൾക്ക് ആവത് ഉള്ളപ്പോൾ എന്റെം അമ്മെടെം ഇല്ല കാര്യങ്ങളും ഒരു മുടക്കം കൂടാതെ ചെയ്തു തരാരില്ലെ??….ഇത് ഇപ്പൊൾ അവൾക്ക് തീരെ വയ്യാതെ കൊണ്ട് അല്ലേ കിടക്കുന്നത്….ഇത്തരം കാര്യം ഒക്കെ എന്നെക്കാൾ നന്നായി അമ്മക്ക് അറിയാലോ…അമ്മയും ഇതേ അവസ്ഥ കടന്നു പോയതല്ലേ?? അതൊന്നും പെട്ടന്ന് മറക്കരുത് അമ്മേ..””

അതും പറഞ്ഞു ഹരി രണ്ടു ദോശയും ആയി മുറിയിലേക്ക് പോയി

അമ്മ ഉത്തരം കിട്ടാതെ വെറുതെ താഴേക്ക് നോക്കി നിന്നു….മകനോട് ഒന്നും പറയേണ്ടി ഇരുന്നില്ല എന്ന് ദേവകിക്ക് തോന്നി..

മുറിയിൽ ചെന്നപ്പോൾ വീണ കട്ടിലിൽ ഇരുന്നു തല തോർത്തുന്നുണ്ടെ…ഹരിയെ കണ്ട് ചാടി എഴുന്നേറ്റു അടുത്തേക്ക് വന്നു…

“എന്റെ പൊന്നു മോളെ..നീ ഇങ്ങനെ ചാടി എഴുന്നേറ്റു എന്റെ ബിപി കൂട്ടല്ലെ….എനിക്ക് നിന്റെ വയറു കാണുമ്പോൾ തന്നെ പേടി ആണ്….മേല് പൂത്തു കയറും…”

ഹരിയുടെ പറച്ചിൽ കേട്ട് വീണക്ക് ചിരി വന്നു..ഹരി ദോശ വീണക്കു കൊടുത്തിട്ട് ഡ്രസ്സ് മാറാൻ തുടങ്ങി.

“അമ്മക്ക് കൊടുത്തോ ഹരി ഏട്ടാ.???

“ഉവ്വ്…നീ കഴിച്ചോ…”

“ഏട്ടനും വാ..നമുക്ക് ഒരുമിച്ച് തിന്നാം..”

“ഹരി വന്നു തോർത്ത് എടുത്ത് വീണയുടെ തല നന്നായി തോർത്തി കൊടുത്തു….എന്നിട്ട് അവളുടെ കൂടെ ദോശ തിന്നാൻ തുടങ്ങി…”

“അമ്മ എന്തേലും പറഞ്ഞോ ഹരി ഏട്ടാ.??? ഞാൻ ഹരി ഏട്ടനെ കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത് അമ്മക്ക് ഇഷ്ട്ടം ആകുന്നില്ല എന്ന് തോന്നി..”

“എന്തേ അങ്ങനെ തോന്നാൻ??? “

“ഒന്നുമില്ല. ….അമ്മയുടെ മുഖം കണ്ടപ്പോൾ എന്തോപോലെ …..എന്നോട് ഇപ്പൊൾ മിണ്ടാട്ടം കുറവാ..”

“ആരുടെം ഇഷ്ട്ടവും ഇഷ്ട്ടക്കെടും നീ നോക്കണ്ട…..നീ നിന്റെ കാര്യം നോക്കി ഇരുന്നാൽ മതി….അവർ ഒക്കെ പഴയ മനസ്സാ…അങ്ങനെ പലതും തോന്നും…പിന്നെ കുറച്ചു കുശുമ്പും….അമ്മക്ക് കിട്ടാത്തത് നിനക്ക് കിട്ടുമ്പോൾ ഉള്ള ചെറിയ ഒരു അസൂയ”

അതും പറഞ്ഞു ഹരി പൊട്ടി ചിരിച്ചു….വീണക്കും ചിരി വന്നു..

ഹരി കുളിക്കാൻ ഇറങ്ങി വന്നപ്പോൾ അമ്മ അടുക്കള വരാന്തയിൽ ഇരുട്ടിലേക്ക് നോക്കി ഇരിപ്പുണ്ട്…..അവൻ പതിയെ പോയി അമ്മയെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു…

“അമ്മക്ക്‌ ഞാൻ പറഞ്ഞത് വിഷമം ആയോ.?? അവള് പാവം അല്ലേ അമ്മേ…അമ്മ എന്തിനാ അവളോട് മിണ്ടാതെ നടക്കുന്നത്??”

“ഒന്നും ഇല്ല ചെക്കാ…ഞാൻ ചുമ്മാ ഓരോന്ന് ചിന്തിച്ചു പറഞ്ഞു പോയതാ…അമ്മയുടെ വിവരക്കേട് ആണെന്ന് കരുതിയാൽ മതി..നീ ചിന്തിക്കും പോലെ ഞാൻ ചിന്തിച്ചില്ല….അവളും എന്റെ മോള് തന്നെ ആണ്…ശരിക്കും നിന്നെ കിട്ടിയത് അവളുടെ ഭാഗ്യം ആണ്…”

“അങ്ങനെ ഒന്നും ഇല്ല എന്റെ അമ്മക്കുട്ടി….പോയി ചോറ് എടുത്ത് വേക്ക് ദേവകി..ഞാൻ പോയി കുളിക്കട്ട്‌….”

അതും പറഞ്ഞു ചിരിച്ചു ഹരി മുറ്റത്തേക്ക് ഇറങ്ങി..ഹരി പോകുന്നത് ഒരു ചിരിയോടെ നോക്കി നിന്നു ദേവകി….അവരുടെ പുറകെ വീണയും ആ പോക്ക് നോക്കി നിന്നു കണ്ണ് നിറച്ചു…ഹരി ഏട്ടൻ ഭാഗ്യം ആണ് എന്റെ…ഈ വീണയുടെ ….