ഒരുമാസം എന്റെ പട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണം നിന്റെ വീട്ടിലെ മൊത്തം ചിലവിൽ കൂടുതൽ വരും…

കൂലി പണിക്കാരൻ

Story written by JIMMY CHENDAMANGALAM

അമ്മേ ചോറ് റെഡി ആയോ……

ഇപ്പം റെഡി ആകും ഇല ഒന്ന് വാട്ടിക്കോട്ടേ …നിനക്ക് പാത്രത്തിൽ കൊണ്ടുപോകാൻ പറ്റില്ലല്ലോ…

അമ്മയുടെ കൈകൊണ്ടു ഉണ്ടാക്കിയ കറികൾ എല്ലാം ചേർത്ത് പൊതിച്ചോറാകുമ്പോൾ കഴിക്കുന്ന സമയത്തു മനസ്സും വയറും നിറഞ്ഞ ഒരു ഫീൽ ആണ് അതല്ലേ…

അധികം സോപ്പ് ഇടണ്ട വേഗം പോകാൻ നോക്ക് ബസ് വരാറായി….

ഞാൻ ഇറങ്ങുന്നു അമ്മെ എന്നും പറഞ്ഞു…മിഥുൻ വെളിയിലേക്കു ഇറങ്ങി

മിഥുനും അമ്മയും അച്ഛനും കുഞ്ഞു പെങ്ങളും അടങ്ങുവന്നതാണ് അവരുടെ കുടുംബം….

മിഥുൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ പണി സ്ഥലത്തു വച്ച് മരത്തിൽ നിന്നും വീണു ….കുറെ ചികിത്സകൾ നടത്തി എങ്കിലും രക്ഷപെടുത്താൻ കഴിഞ്ഞില്ല …

അച്ഛന്റെ മരണ ശേഷം കുടുംബം നോക്കാൻ വേണ്ടി പത്താം ക്ലാസ്സിലെ പഠനം നിർത്തി മിഥുൻ കൂലിപ്പണിക്ക് പോയി തുടങ്ങി ….

പെയിന്റ് പണിക്കാണ് പോകുന്നതെകിലും അതില്ലാത്ത സമയങ്ങളിൽ എന്ത് പണിക്കും പോകുന്ന സ്വഭാവം ആയിരുന്നു മിഥുന്റേത്….

അച്ഛന്റെ ചികിത്സക്കുള്ള ചിലവുകളും , പെങ്ങളുടെ പഠനവും വീട്ടിലെ ചിലവും അവന്റെ കട ബാധ്യതകൾ കൂടിക്കൊണ്ടിരുന്നു …

ബസ് സ്റ്റാൻഡിൽ നിൽകുമ്പോൾ ആണ് മിഥുൻ ആ പെൺകുട്ടിയെ ആദ്യമായി കണ്ടത് ….

നീണ്ട മുടി , ഇരുനിറം , വിടർന്ന ഉണ്ട കണ്ണുകൾ , നെറ്റിയിൽ ചന്ദനക്കുറി ആരെയും ആകർഷിക്കുന്ന മുഖഭാവം

എല്ലാം ദിവസവും കാണും എങ്കിലും സംസാരിക്കാൻ ഒരു മടി കാരണം അവരുടെ കൂടെ എപ്പോളും കൂട്ടുകാരി ഉണ്ടാകുമായിരുന്നു

തമ്മിൽ കാണുമ്പോൾ ഒരു ചെറിയ പുഞ്ചിരി അവൾക്കു സമ്മാനിച്ചു എങ്കിലും അത് കാണാത്ത പോലെ അവൾ നടന്നകന്നു

എങ്ങനെ എങ്കിലും അവളോട് ഒന്ന് സംസാരിക്കണം എന്ന് അവൻ മനസ്സിൽ തീരുമാനിച്ചു ….

പക്ഷെ എന്തോ അവൾ എങ്ങനെ പ്രതികരിക്കും എന്നത് അവനെ തളർത്തി

ഒരുദിവസം കണ്ടപ്പോൾ ഒരു ചെറിയ ചിരിയോടെ അവൻ ചോദിച്ചു …

എന്താ പേര് …

ഏതു കോളേജിൽ ആണ് പഠിക്കുന്നത്

കേൾക്കാത്ത ഭാവത്തിൽ അവൾ കൂട്ടുകാരിയോട് സംസാരിച്ചു കൊണ്ടിരുന്നു

അപ്പോളേക്കും ഞങ്ങൾക്ക് മുൻപിലേക്ക് ബസ് വന്നു നിന്നും

ഒന്നും പറയാതെ അവൾ അതിലേക്കു കയറി

ബസിൽ കയറിയ ശേഷം ഒരു തിരിഞ്ഞു നോട്ടം ഞാൻ പ്രതീക്ഷിച്ചു …

പക്ഷെ ഒന്നും ഉണ്ടായില്ല

അഹങ്കാരം ആയിരിക്കും അതല്ലേ ഞാൻ ചോദിച്ചിട്ടു ഒന്നും പറയാതിരുന്നത്

നമ്മൾ വെറും കൂലി പണിക്കാരനാണ് അവൾ വല്ല വലിയ വീട്ടിലെ കുട്ടിയും പഠിപ്പും പണവും ഉള്ള ഒരാൾ കൂലി പണിക്കാരൻ ആയ തന്നെ ശ്രദ്ധിക്കാത്തതിൽ അവനു ഒന്നും തോന്നിയില്ല …

മനസിലെ വിഷമത്തെ അവൻ പറഞ്ഞു പഠിപ്പിച്ചു കൊക്കിൽ ഒതുങ്ങന്നതേ കൊത്താൻ പാടൊള്ളു

പിന്നീട് ചമ്മൽ കൊണ്ട് അവൾ പോകുന്ന സമയത്തു പോകാതെ ആയി ….

പണിയില്ലാത്ത ഒരു ദിവസം വീട്ടിൽ കട്ടൻ ചായയും കുടിച്ചു ഇറയത്തു മഴയും നോക്കി ഇരുന്നപ്പോൾ ആണ് അനിയത്തി കുട്ടിയുടെ കളിയാക്കൽ കേട്ടത്

അമ്മേ നമ്മുടെ ജൂനിയർ യേശുദാസ് ഇപ്പോൾ പാട്ടൊന്നും പാടുനില്ലല്ലോ …

നീ എന്തിനാ മോളെ അവനെ കളിയാക്കാൻ പോകുന്നെ …അവന്റെ കയ്യിൽ നിന്നും കിട്ടുന്നത് വാങ്ങിക്കോ ..

പിന്നെ എന്നെ എന്തെകിലും ചെയ്യാൻ വരട്ടെ ഞാൻ കാണിച്ചു കൊടുക്കും ..

നീ എന്നെ എന്ത് ചെയ്യും എന്നും ചോദിച്ചു മിഥുൻ അവൾക്കു അടുത്തേക്ക് ചെന്നു

അമ്മേ ദേ ഏട്ടൻ എന്നെ അടിക്കുന്നെ ..

ഞാൻ ഒന്നും ചെയ്തില്ല ഇവൾ നുണ പറയുന്നതാ

പോത്തു പോലെ വലുതായി ഇപ്പോളും തല്ലുപിടുത്തം മാറിയിട്ടില്ല രണ്ടിന്റെയും

ഏട്ടാ എന്റെ കൂട്ടുകാരികൾ ചോദിക്കാറുണ്ട് ഏട്ടൻ എന്താ എപ്പോൾ പാട്ടൊന്നും പാടത്തെ എന്ന്

നീ ഒന്ന് പോയെ

എനിക്ക് മൂട് ഒന്നും ഇല്ല

പ്ളീസ് ഏട്ടാ …..

ഉം …

നാളെ പാടില്ലേ …താരാപഥം ചേതോഹരം ..ആ പാട്ടു മതി …

നീ ഒന്ന് പോയെ എനിക്ക് ഇഷ്ടമുള്ളത് പാടിക്കോളാം

അവൾ പറഞ്ഞത് കൊണ്ട് പിറ്റേ ദിവസം തന്നെ അവൻ പാട്ടുപാടി പോസ്റ്റി …അവളെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറയും എങ്കിലും അവനു അവൾ ജീവനായിരുന്നു

കഷ്ടപ്പാടുകൾ ആണെകിലും അച്ഛൻ ഇല്ലാത്ത കുറവുകൾ അവളെ അറിയിക്കാതെ ആണ് അവൻ നോക്കിയിരുന്നത്

പതിവുപോലെ പലരും അഭിനന്ദനങ്ങൾ കൊണ്ട് മൂടി ….

അതിൽ പരിചയം ഇല്ലാത്തവരും ഉണ്ടായിരുന്നു …

എനിക്ക് വേണ്ടി ഹൃദയം കൊണ്ട് എഴുതുന്ന കവിത ….എന്ന പട്ടു പാടാമോ എന്നുള്ള ഒരു കമന്റ്

ഒരു രാഖിയുടെ പേരിൽ

അവനു പരിചയം ഇല്ലാത്ത ആളാണ് ശ്രമിക്കാം എന്ന മറുപടിയിൽ അവൻ ഒതുക്കി …

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്താ ഞാൻ പറഞ്ഞ പാട്ടു പാടാത്തത് എന്നും പറഞ്ഞു വീണ്ടും മെസ്സേജ്

കുറച്ചു തിരക്കിലാണ് എന്നും പറഞ്ഞു അവൻ റീപ്ലേ കൊടുത്തു

സാധാരണ ഫേസ്ബുക് ചാറ്റിനു താല്പര്യം ഇല്ലാത്ത ആളായിരുന്നു മിഥുൻ അതുകൊണ്ടു തന്നെ അധികം ആളുകൾക്ക് റീപ്ലേ കൊടുക്കാറില്ല

വീണ്ടും വീണ്ടും ഉള്ള മെസ്സേജുകൾ കാരണം അവൻ ആ പാട്ടു പാടി പോസ്റ്റി…..

മിഥുൻ ചേട്ടാ ഒരുപാടു നന്ദി …..ഞാൻ പറഞ്ഞ പട്ടു പാടിയതിനു ..ഞാൻ ആരെണെന്നു അറിയാമോ

ഇല്ല

ഒന്ന് ഓർത്തു നോക്ക്

ഓർമ്മ കിട്ടുന്നില്ല

എന്റെ പേരുള്ള ആരെയും പരിചയം ഇല്ലേ

ഇല്ലല്ലോ

ഒരിക്കൽ ചേട്ടൻ ബസ് സ്റ്റാൻഡിൽ വച്ച് ഒരാളോട് പേര് ചോദിച്ചില്ലേ

ചമ്മൽ കൊണ്ട് അവൻ ഇല്ല എന്ന മറുപടി കൊടുത്തു

ചേട്ടൻ എന്നോട് കള്ളം പറയണ്ട അന്ന് ചേട്ടൻ പേര് ചോദിച്ചത് എന്നോട് തന്നെയാ ..

ഒരിക്കൽ കൈവിട്ടു പോയി എന്ന് കരുതിയത് വീണ്ടും മുന്നിൽ …സന്തോഷം കൊണ്ട് അവനു തുള്ളിച്ചാടനം എന്ന് തോന്നി

എന്നെ എങ്ങനെ കണ്ടുപിടിച്ചു …..

അതൊക്കെ കണ്ടുപിടിക്കാൻ എളുപ്പമല്ലേ ….

എനിക്ക് കുറച്ചു പഠിക്കാൻ ഉണ്ടാട്ടോ ..നാളെ വരം എന്നും പറഞ്ഞു അവൾ പോയി ….

അന്നത്തെ രാത്രി അവനു കിടന്നിട്ടു ഉറക്കം വരുന്നുണ്ടായില്ല

എങ്ങനെ എങ്കിലും നേരം വെളുത്തു അവളോട് സംസാരിച്ചാൽ മതി എന്നായിരുന്നു …

മൊബൈൽ നമ്പർ ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും അവൾ തെറ്റിദ്ധരിക്കുമോ എന്ന് കരുതി വേണ്ട എന്ന് വച്ചു

നേരം വെളുത്തപ്പോൾ തന്നെ അവൾക്കൊരു ഗുഡ് മോർണിംഗ് മെസ്സേജ് അയച്ചു…

പാട്ടും ചാറ്റും എല്ലാം ആയി ദിവസങ്ങൾ കടന്നു പോയി ….

പരസ്പരം പറയാതെ പറഞ്ഞ പ്രണയം പോലെ പ്രണയ തീരങ്ങളിലെ ഇണക്കുരുവികൾ ആയി അവർ പാറി നടന്നു …

പരസ്പരം കാണാതെ സംസാരിക്കാതെ ….ഒരു നിമിഷം പോലും ജീവിക്കാൻ പറ്റാത്ത അവസ്ഥാ …

അവളുടെ പഠനം കഴിഞ്ഞു …വീട്ടിൽ കല്യാണ ആലോചനകൾ തുടങ്ങി …അച്ഛനും അമ്മയ്ക്കും അവർ രണ്ടു മക്കൾ ആണ് ..രാഖിയും ..അനിയൻ ദാസും …

മിഥുൻ ഏട്ടാ ഞാൻ വീട്ടിൽ എന്താ പറയേണ്ടത് …..നാളെ എന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് ..അച്ഛനെ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …

വാശിയുടെ കാര്യത്തിൽ അച്ഛനെ കഴിഞ്ഞേ ഒള്ളു വേറെ ആരും ….എന്ത് നുണ പറഞ്ഞാലും അച്ഛന്റെ മുൻപിൽ പിടിച്ചു നില്ക്കാൻ കഴിയിലല്ല ..

ഞാൻ എന്താ ചെയ്യേണ്ടത് …

വീട്ടിൽ വന്നു അച്ഛനോട് ഏട്ടൻ സംസാരിക്കണം

സമ്മതിക്കും എന്ന് നിനക്ക് തോനുന്നുടോ ..

അറിയില്ല എന്ന മറുപടിയിൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

അമ്മയോട് എല്ലാം പറഞ്ഞതിന് ശേഷം അവളുടെ ആഗ്രഹ പ്രകാരം അവൻ പിറ്റേന്ന് അവളുടെ വീട്ടിലേക്കു ചെന്നു

ഞാൻ സംസാരിക്കാൻ തുടങ്ങും മുൻപ് തന്നെ അവളുടെ അച്ഛന്റെ ശബ്ദം ഉയർന്നു…

മിഥുൻ അല്ലേ …എനിക്ക് മനസിലായി …

സ്ഥിരം ആയി കൂലിയും വേലയും ഇല്ലാത്ത ഒരുവന് എന്റെ മകളെ കെട്ടിച്ചു കൊടുക്കാൻ മാത്രം മണ്ടൻ അല്ല ഞാൻ

നീ ദേ കണ്ടോ ഞങളുടെ പട്ടിക്കൂടിന്റെ അത്രയും പോലും വരില്ലല്ലോ നിന്റെ വീട് അവിടേക്കു ഞാൻ എന്റെ മകളെ കെട്ടിച്ചു വിടണമല്ലേ …ഒരുമാസം എന്റെ പട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണം നിന്റെ വീട്ടിലെ മൊത്തം ചിലവിൽ കൂടുതൽ വരും

എന്റെ മുൻപിൽ വന്നു പെണ്ണ് ചോദിയ്ക്കാൻ നിന്റെ ധൈര്യം സമ്മതിക്കണം …..

ഇറങ്ങി പോടാ …നായിന്റെ മോനെ എന്നും പറഞ്ഞു അയാൾ അവനെ പിടിച്ചു തള്ളി

ഒന്നും പറയാതെ വിതുമ്പുന്ന കണ്ണുകളോടെ അവൻ പടികടന്നു പുറത്തേക്കു നടന്നു….

രാഖിയെ അവിടെ ഒന്നും കാണാത്തതിൽ അവൻ അത്ഭുതപ്പെട്ടു …അവളുടെ മൊബൈലിലേക്കു വിളിച്ചപ്പോൾ അത് സ്വിച്ച് ഓഫ്

എന്താ മോനെ അവളുടെ അച്ഛൻ പറ്റില്ല എന്ന് പറഞ്ഞല്ലേ ..

വീട്ടിലേക്കു കയറുന്നതിനിടയിൽ അമ്മയുടെ ചോദ്യം കേട്ട് അവൻ വെറുതെ മൂളി

അവൾക്കു സമ്മതം ആണെകിൽ നീ ഇങ്ങോട്ടു വിളിച്ചു കൊണ്ട് പോരു …

അമ്മയുടെ വാക്കുകൾ അവനിൽ ധൈര്യം പകർന്നു

പക്ഷെ രാഖി ഒന്നും പറയാത്തത് അവനെ വിഷമിപ്പിച്ചു …

അന്ന് രാത്രി ഓരോന്നും ആലോചിച്ചു ഉറങ്ങാൻ കിടന്നപ്പോൾ ആണ് ഒരു ഫോൺ വന്നത് …പരിചയം ഇല്ലാത്ത നമ്പർ ..ഫോൺ എടുത്തപ്പോൾ അത് രാഖി ആയിരുന്നു

ഏട്ടാ ..അച്ഛന്റെ സമ്മതത്തോടു വിവാഹം നടക്കില്ല ..ഞാൻ ഇന്ന് രാത്രി ഇറങ്ങി വരുകയാണ് …..ഏട്ടൻ എന്റെ വീടിന്റെ അടുത്ത് വരണം

അമ്മയോട് കാര്യം പറഞ്ഞു അവൻ അവളുടെ വീടിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞപോലെ കയ്യിൽ ബാഗുമായി അവൾ വഴിയരുകിൽ

നിലവിളക്കുമായി ‘അമ്മ അവളെ വീട്ടിലേക്കു കയറ്റി …..

പിറ്റേന്ന് തന്നെ അടുത്തുള്ള അമ്പലത്തിൽ പോയി താലി ഇട്ടു …രജിസ്റ്റർ വിവാഹം നടത്താൻ ഉള്ള ഏർപ്പാടുകളും ചെയ്തു

ഉച്ചക്ക് വീട്ടിൽ അമ്മയുമായി സംസാരിച്ചു ഇരിക്കുമ്പോൾ ആണ് രാഗി തന്റെ അച്ഛൻ വീട്ടിലേക്കു വരുന്നത് കണ്ടത് ..അവൾ അത്ഭുതപ്പെട്ടു ……

അവൾ മുറ്റത്തേക്ക് ഓടി ഇറങ്ങി …

ഓടിച്ചെന്നു അച്ഛന്റെ കയ്യിൽ പിടിച്ചു ….

കരണം പൊട്ടുന്ന ഒരു അടിയായിരുന്നു അച്ഛന്റെ സമ്മാനം …..നിന്റെ വീട്ടിൽ വിരുന്നു വന്നതല്ല ഞാൻ

ഇന്നത്തോടെ നിന്റെ അച്ഛനും അമ്മയും മരിച്ചു എന്ന് നീ കരുതിക്കോണം ..ഞങ്ങൾക്ക് ഇങ്ങനെ ഒരു മകളും ഇല്ല …

അതും പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു …..

മകൾ ഒരു കൂലി പണിക്കാരന്റെ കൂടെ ഒളിച്ചോടിയതിന്റെ നാണക്കേട് കാരണം അവർ വേറെ സ്ഥലത്തേക്ക് താമസം മാറ്റി …..

****************************

വർഷങ്ങൾ പലതും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു …ഇണക്കങ്ങളും പിണക്കങ്ങളും ആയി മിഥുൻറെയും രാഗി യുടെയും ജീവിതം മുന്നോട്ടു പോയി കൊണ്ടിരുന്നു ..

അവരുടെ പ്രണയ വല്ലിരിയിൽ രണ്ടു പൂക്കൾ കൂടി വിടർന്നു ….അമൃത …അരവിന്ദ് ….

മക്കളുമായി കളിച്ചു കൊണ്ടിരുന്നപ്പോൾ ആണ് രാഗി ചോദിച്ചത് ഏട്ടാ ….അടുത്ത ആഴ്ച എന്താ പ്രേത്യകത ഓർമ്മയുണ്ടോ …

അവൻ ചിരിച്ചു കൊണ്ട് പതിയെ അവളെ നോക്കി

ഓർമ്മ ഉണ്ടോ എന്നോ …

വലിയൊരു യുദ്ധം നടത്തി നിന്നെ സ്വന്തം ആക്കിയിട്ടു പത്തു വർഷങ്ങൾ ആകുന്നു

എല്ലാം ഇന്നലെ കഴിഞ്ഞപോലെ ….

എന്താ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് ..

ഒന്നും ഇല്ല ഏട്ടാ ….

എന്തോ ഉണ്ട് …ഏട്ടനോട് പറയില്ലേ

ഞാൻ വെറുതെ അച്ഛനെയും അമ്മയെയും കുറിച്ച് ഓർത്തു പോയി ….

നമ്മൾ പലപ്രാവശ്യം ശ്രമിച്ചിട്ട് അവരെ കണ്ടെത്താൻ പറ്റിയില്ലല്ലോ ….

മാത്രമല്ല അവരെ കണ്ടെത്തിയാലും നമ്മളെ സ്വീകരിക്കാൻ വഴി ഇല്ല ..വെറുതെ എന്തിനാ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നെ …

നിന്റെ അച്ഛനെയും അമ്മയെയും പോലെ ആരും നോക്കാൻ ഇല്ലാതെ കുറെ പേർ താമസിക്കുന്ന ഒരു ആശ്രമം ഉണ്ട് അടുത്തല്ലാട്ടോ കുറെ പോകണം

നമ്മുടെ വിവാഹ വാർഷികം നമുക്ക് അവിടെ ആഘോഷിക്കാം ….

അവന്റെ തീരുമാനത്തിന് അവളും സമ്മതം മൂളി

വാർഷിക ദിവസം രാവിലെ അമ്പലത്തിൽ പോയി വന്നതിനു ശേഷം അവർ ആശ്രമത്തിലേക്കു പുറപ്പെട്ടു മൂന്ന് മണിക്കൂർ യാത്ര ഉണ്ടായിരുന്നു

ദിവസങ്ങൾക്ക് മുൻപ് തന്നെ അവിടത്തെ അച്ഛനെ വിളിച്ചു അന്നത്തെ ഉച്ചക്കുള്ള സദ്യ ഏർപ്പാടാക്കിയിരുന്നു

ആരോരും ഇല്ലാത്ത കുറെ വ്യദ്ധ ജനങ്ങൾ അവർക്കൊരു സന്തോഷം അതെ കരുതിയുള്ളൂ …..

പാട്ടും ആഘോഷവുമായി എല്ലാവരുടെയും കൂടെ കേക്ക് മുറിച്ചും സദ്യ കഴിച്ചു അവർ ആഘോഷിച്ചു …

എല്ലാവരോടും യാത്ര പറഞ്ഞു പുറത്തേക്കു നടന്നു ……

അച്ഛാ അപ്പോൾ ഞങൾ ഇറങ്ങട്ടെ ….

എനിക്ക് നിങ്ങളൂടെ ഒരു കാര്യം പറയാൻ ഉണ്ടാണ് ..

.ഒരു അപേക്ഷയാണ് ..ഇവിടെ ഒരാൾ ഉണ്ട് ഭാര്യ മരിച്ചു …

മക്കളാരും നോക്കാൻ ഇല്ലാത്തതു കൊണ്ട് ആരോ ഇവിടെ കൊണ്ടാക്കിയതയാണ് ..

ഷുഗർ കൂടി കഴിഞ്ഞ മാസം ഒരു കാല് മുറിച്ചു കളഞ്ഞു അയാൾക്ക്‌ ഒരു വീൽ ചെയർ വേണം ..വീൽചെയർ ഇല്ലാത്തതു കൊണ്ട് നമ്മുടെ ആഘോഷങ്ങൾക്ക് അയാൾ വന്നില്ല ….നിങളെ പോലെ ഉള്ളവരാണ് ഞങളുടെ പ്രതീക്ഷ …

അപ്പോൾ റൂമിൽ നിന്നും പുറത്തിറങ്ങറില്ലേ ..

ഇല്ല എന്ന ഭാവത്തിൽ അച്ഛൻ തലയാട്ടി

ഞങ്ങൾക്ക് ഒന്ന് കാണാൻ പറ്റുമോ

അതിനെന്താ

അച്ഛന്റെ പുറകെ അവർ ആ മുറിയിലേക്ക് നടന്നു

ഡോർ തുറന്നു അകത്തേക്ക് നോക്കിയാ രാഗി ഒരു പൊട്ടി കരച്ചിലോടെ മിഥുനെ കെട്ടിപിടിച്ചു …..

മിഥുനും അവന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല

അത് രാഗി യുടെ അച്ഛൻ ആയിരുന്നു

അച്ഛാ എന്നും വിളിച്ചു അവൾ ചേർത്ത് പിടിച്ചു ….

അയാളുടെ കണ്ണുകളിൽ നിന്നും തുലാവര്ഷത്തിലെ മഴ പോലെ പെയ്തു നിറയുകയായിരുന്നു

അച്ഛൻ എങ്ങനെ ഇവിടെ

മകന്റെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഞാൻ അവർക്കു ഒരു ഭാരം ആയി…സ്വത്തെല്ലാം നേരത്തെ എന്തോ ബിസിനസ് ആവശ്യത്തിന് എന്നും പറഞ്ഞു എഴുതി വാങ്ങിച്ചിരുന്നു ….

അവർ തന്നെയാണ് എന്നെ ഇവിടെ കൊണ്ടാക്കിയത് …..

മിഥുൻ അച്ഛന്റെ കൈകളിൽ പിടിച്ചു …അച്ഛനെ ഞാൻ കൊണ്ടുപോയിക്കൊള്ളാം ഞങളുടെ വീട്ടിലേക്കു ചെറുപ്പത്തിൽ അച്ഛൻ നഷ്ടപെട്ട എനിക്ക് വീണ്ടും ഒരു അച്ഛനെ ദൈവം തന്നതാണ് …..

കൂലി പണി ആണെകിലും പട്ടിണി ഉണ്ടാകാറില്ല ഞങളുടെ വീട്ടിൽ …വലിയ വീട്ടിൽ നിന്ന് വന്നതാണെകിലും ഉള്ളത് കൊണ്ട് ജീവിക്കാൻ ഇപ്പോൾ എന്നേലും നന്നായി ഇവൾക്ക് അറിയാം ….അച്ഛനെ പൊന്നുപോലെ ഞങൾ നോക്കിക്കൊള്ളാം

പെണ്ണിനെ ഇഷ്ടമായി നിങ്ങൾ എന്ത് തരും …എന്ന് ചോദിക്കുന്നവർ മാത്രമല്ല ഈ ലോകത്തു ഉള്ളതും സ്ത്രീ ആണ്‌ ധനം എന്നും പറഞ്ഞു പെണ്ണിനെ മാത്രം ചോദിക്കുന്നവരും ഉണ്ട് …

എന്നോട് ക്ഷെമിക്കു മോനെ …പണത്തിന്റെയും ചോരത്തിളപ്പിന്റെയും സമയത്തു ഞാൻ അന്ന് വലിയവൻ എന്ന് കരുതി മോനെ ഒരുപാടു വിഷമിപ്പിച്ചിട്ടുണ്ട് ….

അതൊക്കെ മറന്നു കളഞ്ഞേക്ക് ….

ഇന്നുമുതൽ ഞങളുടെ അച്ഛനായി എന്റെ മക്കളുടെ മുത്തച്ഛനായി …ഞങളുടെ കൂടെ വേണം…..

മുത്തച്ഛാ എന്നും വിളിച്ചു മക്കൾ കവിളിൽ ഉമ്മ നൽകിയപ്പോൾ സന്തോഷം കൊണ്ട്…നിറഞ്ഞു ഒഴുകുന്ന കണ്ണുകളോടെ അയാൾ അവരെ ചേർത്ത് പിടിച്ചു ….