പ്രണയ പർവങ്ങൾ – ഭാഗം 74, എഴുത്ത്: അമ്മു സന്തോഷ്

പാലായിലേക്ക് പോകുമ്പോൾ അന്ന വിളിച്ചു. അവൾക്ക് ജോയിൻ ചെയ്ത ഉടനെ ആയത് കൊണ്ട് ലീവ് കിട്ടില്ല. കല്യാണത്തിന് രണ്ടു ദിവസം മുന്നേ എത്തിക്കൊള്ളാമെന്ന് പറഞ്ഞു.

സാറ കസിന്റെ ഒപ്പമായിരുന്നു. കളിയാക്കലുകൾ, കളിചിരികൾ…അവൾ അതൊക്ക ആസ്വദിച്ചു. ഇടയ്ക്കൊക്കെ അവന്റെ ഓർമ്മയിൽ മുഴുകി

ഇപ്പൊ മൂന്ന് ദിവസം ആയി പാലായിലും കോട്ടയത്തും ഉള്ളവരെ വിളിച്ചു തീർക്കുകയാണ്. ചാർലി വൈകുന്നേരം വിളിച്ചു

കോട്ടയത്തു വിളിച്ചു കഴിഞ്ഞു തിരിച്ചു കൊച്ചിക്ക് പൊയ്‌കൊണ്ട് ഇരിക്കുകയാണ്. അവിടെ നിന്ന് അപ്പനുമായി രാത്രി തന്നെ വീട്ടിലേക്ക് വരും എന്ന് പറഞ്ഞു. അവൻ ഒറ്റയ്ക്കാണന്ന് തോന്നി. ശബ്ദത്തിൽ ഒരു മാറ്റമുള്ളത് പോലെ

“ഒരു കോൾഡ് അടിച്ചു കൊച്ചേ..മൂക്കിൽ നിന്ന് ഒളിച്ചോണ്ടിരിക്കുവാ…വിളിച്ചു വിളിച്ചു അപ്പൻ ക്ഷീണിച്ചു..അതു കൊണ്ട് ഞാൻ തനിച്ച കോട്ടയത്തു പോയത്. രാത്രി എന്തായാലും തിരിച്ചു വരും…

അവൾ ഫോൺ വെച്ചു. നാളെ താനും തിരിച്ചു പോകും. എന്തോ ഒരു അസ്വസ്ഥത ഉള്ളത് പോലെ..

ശേ എന്താ അത്…

ഇച്ചാ ചെന്നിട് മെസ്സേജ് ഇടണേ…അവൾ ഒരു മെസ്സേജ് ഇട്ടു വെച്ചിട്ട് കിടന്നു. ഉറക്കം വരുന്നില്ല

അവൾ നെഞ്ചിൽ ഒരു ഭാരം പോലെ തോന്നിട്ടു എഴുന്നേറ്റു ഇരുന്നു. വെളുപ്പിന് എപ്പോഴോ ഉറങ്ങി

രാവിലെ പപ്പയുടെ വിളിയോച്ച കേട്ടാണ് അവൾ ഉണർന്നത്

“എന്റെ കുഞ്ഞേ ഇത് എന്തുറക്കമാ എഴുനേറ്റ് വന്നേ. നിന്റെ ഫോൺ എത്ര നേരമായി കിടന്നു അടിക്കുന്നു “

അവൾ പെട്ടെന്ന് ഫോൺ എടുത്തു

“എന്റെ കൊച്ച് ഇത് എവിടെയായിരുന്നു?” അവന്റെ സ്വരം

അവളുടെ ഉള്ളിൽ തണുപ്പ് വീണു

“ഇച്ചാ എപ്പോ എത്തി?”

“ഞാൻ രാത്രി തന്നെ വീടെത്തി. നീ തിരിച്ചില്ലേ?”

“ഇല്ല രാവിലെ തിരിക്കുമെന്ന പപ്പാ പറഞ്ഞത്. ഇന്നും കൂടി ലീവ് തരണേ,

“ഉം അതു കുഴപ്പമില്ല. ഞാൻ അപ്പയോട് പറഞ്ഞേക്കാം. ഞാൻ ഇന്ന് തോട്ടത്തിൽ ആയിരിക്കും. കുറച്ചു ഫാമിലി ഉണ്ട് അവിടെ നമ്മുടെ ജോലിക്കാരുടെ. അവിടെ ഒന്ന് പറയണം. അപ്പൻ വരുന്നില്ല. ആള് ക്ഷീണിച്ചു. മൊബൈൽ റേഞ്ച് കുറവാണ് കിട്ടിയില്ലെങ്കിൽ ടെൻഷൻ അടിക്കരുത് വന്നിട് വിളിച്ചോളാം “

അവൾ ചിരിച്ചു

“എനിക്ക് കാണാൻ കൊതിയാവുന്നു ട്ടോ “

“എനിക്ക് ഒന്ന് ഉമ്മ തരാനും “
അവൾ മെല്ലെ ഉമ്മ എന്ന് പറഞ്ഞു

“വന്നിട്ട് വിളിക്കാട്ടോ..”

അവൻ ഫോൺ വെച്ചു

അവൾ കുറച്ചു നേരമതിന്റെ ആന്ദോളനത്തിൽ ലയിച്ചു. പിന്നെ അടുക്കളയിലേക്ക് ചെന്നു

“പോകണ്ടേ മോളെ വേഗം കുളിച്ചു റെഡി ആയിക്കോ “

മമ്മി പറഞ്ഞത് കേട്ടവൾ ബാത്‌റൂമിലേക്ക് പോയി. കുളിച്ചു വേഷം മാറി ഭക്ഷണവും കഴിഞ്ഞു അവർ ഇറങ്ങി

“നാട്ടിൽ വിളിച്ചു തീരാറായി എന്നാലും കുറച്ചു വീട് കൂടി ഉണ്ട്. ഇന്ന് തീർക്കണം ” മേരി ആങ്ങളയോട് പറഞ്ഞു

“ഞാൻ ഞായറാഴ്ച അങ്ങ്‌ എത്തിക്കോളാം. ” അയാൾ പറഞ്ഞു

“ആയിക്കോട്ടെ അച്ചാച്ചാ ” അവരും പറഞ്ഞു

തോമസിന്റെ വീട്ടിൽ നേരെത്തെ വിളിച്ചു തീർത്തു. ആ ജോലി കഴിഞ്ഞു. അതു കൊണ്ട് അവർ നാട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തിയപ്പോ ഉച്ച ആയി. വൈകുന്നേരം അവൾ അവന്റെ വീട്ടിലോട്ട് പോയി

“വന്നിട്ടില്ല. രാത്രിക്ക് മുന്നേ വരും ” അവൾ ഷേർലിയുടെ അടുത്ത് ഇരുന്നു

“നാളെ കാനഡയിൽ നിന്ന് ഷെറിയും കുടുംബവും വരും. കല്യാണം കഴിഞ്ഞു ഒരു മാസം നിങ്ങളെ അങ്ങോട്ട് കൊണ്ട് പോകുമെന്ന പറഞ്ഞേക്കുന്നെ “

സാറ മൗനമായിരുന്നു കേട്ടതെയുള്ളു. ഇടക്ക് അവൾ അടുക്കളയിൽ പോയി. സിന്ധു ഉണ്ടായിരുന്നു

“ചെക്കൻ വാക്ക് പാലിച്ചു, അല്ലെ സാറ കൊച്ചേ?”

സാറ ചിരിച്ചു

“അല്ലേലും ചാർലി കുഞ്ഞ് നല്ലവനാ
സ്നേഹം ഉള്ളവനാ “

അവൾ വെറുതെ കേട്ട് കൊണ്ട് നിന്നതേയുള്ളു

“മോളുടെ ഭാഗ്യമാ കേട്ടോ “

അവൾ തലയാട്ടി

സാറ മുറ്റത്തെക്കിറങ്ങി നിന്നു. അവൻ ഇല്ലാതെ അവിടെ നിൽക്കുമ്പോ വല്ലാത്ത ഒരു ശൂന്യത. ആരുമില്ലാത്ത പോലെ..

മോളെ എന്നൊരു വിളിയോച്ച കേട്ട പോലെ…

അവന്റെ ബുള്ളറ്റ് വരുന്നുണ്ടോ എന്ന് ഇടവഴിയിലേക്ക് നോക്കി നിന്നു

മറ്റെന്തുണ്ടെങ്കിലും അവൻ കൂടെയില്ലാത്ത നിമിഷം…ജീവനില്ലാത്ത പോലെ…അവൻ ഇല്ലാത്ത സമയം തളർന്നു പോകും പോലെ…

സാറ അന്നേരം അറിയുന്നില്ലായിരുന്നു. ഇനി അവളെ തേടിയെത്തുന്നത് അവനില്ലാത്ത ദിവസങ്ങൾ ആണെന്ന്

തുടരും….

ഒത്തിരി ചെറിയ പാർട്ട്‌ ആണെന്ന് അറിയാം കേട്ടോ, കാല് വയ്യാത്ത സമയം ഇരുന്ന് എഴുതിയ പാർട്ട്‌ ആണ്. അടുത്തത് വലിയ പാർട്ട്‌ ആണ്. ക്ഷമിക്കണം 🙏

Leave a Reply

Your email address will not be published. Required fields are marked *