നിനവ് ~ പാർട്ട് 05 ~ എഴുത്ത്: NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കൃഷ്ണേ…..

രാവുണ്ണി നായരുടെ ശബ്ദം കേട്ട് രണ്ടു പേരും അകന്നു

മോനെ…ഗൗരി കുഞ്ഞ് അന്വേഷിക്കുന്നുണ്ട്….

എന്നെ ഒന്ന് നോക്കീട്ട് അരുണേട്ടനോട് പറഞ്ഞു

വാ…അക്കു….

കൈകളിൽ പിടിച്ച് കൊണ്ട് പറഞ്ഞു

മോൻ നടന്നോ…അഖില മോള് കൊറച്ച് കഴിഞ്ഞ് വന്നോളും….

അരുണേട്ടൻ നടന്നോ..ഞാൻ വന്നോളാം…

എന്താ കുട്ടീ…ഇതിന്റെ ഒക്കെ അർഥം…

തല കുനിച്ച് നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. കുട്ടിയോടാ ചോദിച്ചേ..ഈ കണ്ടതിന്റെ ഒക്കെ അർഥമെന്താന്നു…ഈ വീട്ടിൽ നിന്റെ സ്ഥാനം എന്താന്നു ഞാൻ പറഞ്ഞു തരേണ്ട ആവിശ്യമ്ണ്ടോ…

വേണ്ടെന്ന് തലയാട്ടി

കുട്ടി…അരുൺ മോന്റെ അസുഖം മാറിയാ പിന്നെ നിന്റെ അവസ്ഥ എന്താന്നറിയോ…വേണ്ടത്തതൊന്നും തലയിൽ കേറ്റി വെക്കണ്ട…ഉണ്ട ചോറിന് നന്ദികേട് കാണിക്കര്ത്…

തല കുനിച്ച് നിന്നു.

ഇവ്ടെ ഞാൻ കണ്ട കാഴ്ച ഇനി ആവർത്തിക്കരുത്. വേണ്ട കുട്ടീ…ഒന്നു കൂടി ഓർമിപ്പിക്കുവാ…അരുതാത്തതൊന്നും മനസിൽ കേറ്റണ്ടാ…ആശിക്കാൻ പാടില്ലാത്തിനു നേരെ നോക്കുക കൂടി ചെയ്യര്ത്…നിന്റെ നല്ലതിന് വേണ്ടിയാ പറയണത്.കൂടുതലൊന്നും ഞാൻ പറയുന്നില്ല…എല്ലാം മനസിലാക്കേണ്ട ബുദ്ധീം പക്വതയും നിനക്കുണ്ട്

കണ്ണുകളടച്ചു നിന്നു

അറിയാം..പറഞ്ഞതൊക്കെ ശരിയാണ്….അരുണേട്ടൻ സ്നേഹിക്കുന്നത് എന്നെ അല്ല.ഒരു ദിവസം ഞാൻ അരുണേട്ടന്റെ അക്കു അല്ലാതാവും.അന്ന് അരുണേട്ടന് ഞാൻ വെറും വേലക്കാരി പെണ്ണ് മാത്രമായിരിക്കും….പക്ഷേ…എപ്പോഴോ അടുത്തു പോയി.അസഹനീയമായി തോന്നിയ വാക്കുകളെയും സ്പർശനങ്ങളെയും ഇഷ്ടപ്പെട്ട് പോയി.അരുണേട്ടന്റെ നിശ്വാസത്തെ പോലും പ്രണയിച്ച് പോയി.ഇനി അരുണേട്ടനിൽ നിന്നുമൊരു മടക്കമില്ല.പിടിച്ച് വാങ്ങിയാലല്ലേ നന്ദികേടാവൂ…കൃഷ്ണ ആരുടേതും ഒന്നും പിടിച്ച് വാങ്ങില്ല…അരുണേട്ടന്റെ സ്നേഹായപ്പോലും.അരുണേട്ടൻ എപ്പോഴെങ്കിലും മറക്കുവാണേ മറക്കട്ടേ…എനിക്ക് ഓർമ ഉണ്ടാവൂലോ…അത് മതി. അങ്ങനെ എന്തൊക്കെയോ പറഞ്ഞ് മനസിനെ പാകപ്പെടുത്താൻ നോക്കി.പക്ഷേ ആവുന്നില്ല

അടുപ്പിലെ തീയിലേക്ക് നോക്കി നിന്നു

അക്കൂ….

അരുണേട്ടൻ കാതിൽ പതിയെ വിളിച്ചു.

മ്ം…

സ്വപ്നത്തിലെന്ന പോലെ അലസമായി മൂളി

വാ…നമുക്ക് നടക്കാൻ പോവാം…

അരുണേട്ടന്റെ കൈ പിടിച്ചു നടന്നു

ഇവ്ടെ ഇരിക്ക്.

കുളത്തിലെ കൽപടവിൽ പിടിച്ച് ഇരുത്തി

ഇനി പറയ്…എന്താ പ്രശ്നം…രാവുണ്ണി മാമനെന്തെങ്കിലും പറഞ്ഞോ….

മ്ം…..മ്ംം

അരുണേട്ടൻ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടോ…

എന്താപ്പോ…സംശയം…

എന്നെ സ്നേഹിക്കുന്നൂന്ന് പറയ്..

അക്കൂ… പറഞ്ഞു ഫലിപ്പിക്കേണ്ടടുത്ത് നിന്നും സ്നേഹം മരിച്ചു തുടങ്ങും..എന്റെ പ്രണയം നീ അനുഭവിച്ചറിയേണ്ടതാ..

എന്നാലും ഒരു പ്രാവിശ്യം പറയ്…അരുണേട്ടാ…ഒരേ..ഒരു പ്രാവിശ്യം….പിന്നെ ചോദിക്കൂല…

എന്റെ അക്കൂനെ എനിക്ക് ഒരുപാട് ഇഷ്ടാ….

നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു

മ്ംഹ്….മെംഹ്….അങ്ങനെയല്ല….നീ എന്ന പെണ്ണിനെ ഭയങ്കര ഇഷ്ടാന്നു പറയ്…

അതിലെന്ത് വ്യത്യാസാ ഉള്ളേ…നിനക്ക് വട്ടാണോ…

ചിരിച്ചു കൊണ്ട് തലക്ക് ഒരു തട്ട് തന്നു കൊണ്ട് പറഞ്ഞു.

ഉണ്ട്…വ്യത്യാസണ്ട്….പറയ്…അരുണേട്ടാ…

പിന്നെയും കൊഞ്ചി

അക്കു എന്ന ഈ പെണ്ണിനെ എനിക്ക് ഭയങ്കര ഇഷ്ടാ…പോരെ

താടി തുമ്പിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

ഇങ്ങനെയല്ല അരുണേട്ടാ…

ഇങ്ങനെ മതി..ഒരു വട്ടം പറഞ്ഞാ മതീന്നു പറഞ്ഞ് ഇത് എത്രാമത്തേ തവണയാ…ഇനി പറയൂല…ഇനി നീ അറിഞ്ഞോ…പെണ്ണേ…എന്റെ സ്നേഹം…

പ്ലീസ് അരുണേട്ടാ…..ഒരു പ്രാവിശ്യം കൂടി….

കണ്ണു നിറച്ചു കൊണ്ട് പറഞ്ഞു

അയ്യേ…എന്തിനാ കരയണത്.അക്കൂന് വേണ്ടി ഞാൻ നൂറു പ്രാവിശ്യം വേണമെങ്കിലും പറയാം…

ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

ആരെക്കാളും എനിക്കിഷ്ടം ഈ പെണ്ണിനെയാ…ഇഷ്ടംന്നു വെച്ചാ…ഒരുപാട്…ഒരുപാട് ഇഷ്ടം..ഈ നെഞ്ച് നെറയെ നിന്നോടുള്ള ഒരിക്കലും വറ്റാത്ത സ്നേഹാ…നിന്നെ എത്ര സ്നേഹിക്കുന്നൂന്ന് ചോദിച്ചാ എത്രയാന്നു പറയാനറിയില്ല…സ്നേഹിക്കുന്നു…ഒരു പാട്….നിന്നിൽ ലയിക്കാൻ വിധിക്കപ്പെട്ടവനാണ് ഞാൻ….

ഇറുകെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

പോരെ…എന്റെ ശരീരത്തിലെ ചൂട് ആറും വരെ നിന്നെ ഞാൻ പ്രണയിക്കും

എന്നെ എപ്പോഴെങ്കിലും മറന്ന് പോവ്വോ….

കവിളിൽ ചേർത്ത വിരലുകൾക്ക് മീതെ കൈ വെച്ച് കൊണ്ട് ചോദിച്ചു

നിന്നെ മറന്നാ പിന്നെ ഞാനുണ്ടോ….

മനസ് ഹോമകുണ്ഠത്തിലെന്ന പോലെ വെന്തുരുകുന്നു

എന്നെങ്കിലും ഞാൻ അക്കു അല്ലാതായി മാറിയാലോ…..

അതെങ്ങനെയാ നീ അക്കുവല്ലാതായി മാറുന്നത്… നീ എന്നും എന്റെ അക്കുവല്ലെ….എന്റേത് മാത്രം….

ഞാൻ മറ്റൊരാളായി മാറിയാലോ….

സ്നേഹിക്കും…

വാക്ക് തരാമോ….ഒരിക്കലും എന്നെ വിട്ട് പോവില്ലാന്ന്…എന്നും ഇങ്ങനെ ചേർത്ത് പിടിച്ചോളാംന്നു….

എന്റെ അക്കുവാണേ വാക്ക്…നീ ഇല്ലാതെ ഒരു ജീവിതം എനിക്കില്ല…എന്നും കൂടെ കാണും.

കണ്ണിലെ നീർമുത്തുകളെ ആ നെഞ്ചിലൊളിപ്പിച്ചു

ഈ നിമിഷം മറന്നു പോവാതിരിക്കാൻ ഞാനെന്താ അരുണേട്ടാ തരേണ്ടത്…..

നെഞ്ചിൽ തല ചേർത്തു കൊണ്ട് ചോദിച്ചു.ഈ നിമിഷം അരുണേട്ടൻ മറന്നു പോവ്വോന്നുള്ള പേടി മനസിനെ ബാധിച്ചിരിക്കുന്നു.

എന്റെ കണ്ണുകളിൽ ഉമ്മ തരമോ….എന്നാ..ഞാനെന്നും ഓർക്കാം…

അരുണേട്ടൻ കുസൃതി ചിരിയോടെ പറഞ്ഞു.

ഓർക്കാനായി തരേണ്ടാ…പ്രണയത്തോടെ തന്നാ മതി….എന്നാലേ….മധുരം കൂടൂ….

കണ്ണിൽ ചുംബിക്കാനായി കാൽ വിരലിൽ ഊന്നി ഉയർന്ന് നിന്നപ്പോൾ രണ്ടു തോളിലും പിടിച്ച് താഴ്ത്തി കൊണ്ട് പറഞ്ഞു

അരുണേട്ടൻ മറന്നാലും ഞാൻ ഓർത്തോളാം…

ഇരു കണ്ണിലും മാറി മാറി ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.

മനസ് തീ പിടിച്ച പോലെ തോന്നുന്നു അരുണേട്ടാ…

അതാണോ നിന്റെ ഉമ്മയ്ക്ക് ഇത്ര ചൂട്….

കളിയാക്കല്ലേ..അരുണേട്ടാ…അരുണേട്ടന് പറഞ്ഞാ മനസിലാവില്ല..എന്റെ അവസ്ഥ…

മനസു തണുപ്പിച്ച് തരട്ടേ….വാ

കൈ പിടിച്ച് ഏറ്റവും താഴത്തേ കൽപടവിൽ പോയി.

രണ്ടാൾക്കും ഒരുമിച്ച് കുളത്തിൽ മുങ്ങാം…അപ്പോ മനസ് തണുക്കും..

വേണ്ടേ..അരുണേട്ടാ..എനിക്ക് നീന്തലറിയില്ല…എനിക്ക് പേടിയാ..

ഹേയ്…ഞാനില്ലേ…

ഇത് അസ്സൽ വട്ട് തന്നെയാ…ഞാൻ പോവാ…

കൈ വിടിവിച്ച് പടവുകൾ തിരിച്ചു കയറി

അക്കൂ……

തിരിഞ്ഞു നോക്കിയപ്പോൾ കൈകൾ ഇരുവശത്തേക്കും നീട്ടി കുളത്തിലേക്ക് വീണു.

അരുണേട്ടാ….

അലറി വിളിച്ചു.കുളത്തിൽ ഓളങ്ങൾ മാത്രം.പെട്ടെന്ന് വെള്ളത്തിൽ നിന്നും ഉയർന്നു വന്ന് കൽപടവിൽ വെച്ച കൈകൾക്കു മുകളിൽ തല വെച്ച് ചിരിച്ചു.

അരുണേട്ടാ…കിട്ടും എന്റെ കൈയീന്ന്….എന്റെ നല്ല ജീവൻ പോയി…

നീയെന്തിനാ കള്ളം പറഞ്ഞെ…നീന്തലറിയില്ലാന്ന്…ഈ കുളത്തിന്ന് നിന്നെ നീന്തൽ പഠിപ്പിച്ചത് ഞാനല്ലേ…

എനിക്ക് അതൊന്നും ഓർമയില്ല…കേറി വാ…തണുപ്പ് പിടിക്കും…കേറി വന്നില്ലേ ഞാൻ മിണ്ടില്ലാ….

നീ വാ…നിന്റെ മനസ് തണുപ്പിക്കേണ്ടേ…എന്റെ മനസും ശരീരോം എല്ലാം തണുത്തു…നല്ല തണുപ്പാടീ…വെള്ളത്തിന്…വാ..ഇനി നിന്റെ മനസ് തണുപ്പിക്കാം…

അയ്യാ…എന്താ തമാശ…വേഗം കേറി പോരാൻ നോക്ക്…

അപ്പോ നിന്റെ മനസ് തണുപ്പിക്കേണ്ടേ…

എന്റെ മനസൊക്കെ തണുത്തു…കേറി വാ

എന്നെ കൂടി നനയ്ക്കല്ലേ…അരുണേട്ടാ….

ധാവണി തുമ്പ് കൊണ്ട് തല തുടച്ച് കൊടുക്കുമ്പോൾ ചേർത്തു പിടിച്ചപ്പോൾ ശകാരിക്കും പോലെ പറഞ്ഞു.

നീയും നനയണം…ആകെ തണുക്കണം..ഈ പ്രണയ മഴയിൽ…

ചേർത്ത് പിടിച്ചപ്പോൾ നീളൻ മുടിയിൽ നിന്ന് വെള്ളം മുഖത്തേക്ക് വീഴാൻ തുടങ്ങി. ആ കണ്ണുകളിൽ നിറഞ്ഞ പ്രണയത്തിന് നിമിഷങ്ങൾ പകരം നൽകി.ചുണ്ടുകളിൽ കള്ളച്ചിരി വിടരാൻ തുടങ്ങിയതും തള്ളി മാറ്റി

കൂടുന്നുണ്ട്…കുറച്ച് നാളായിട്ട്…എവ്ടുന്നു കിട്ടുന്നു..ഇത് പോലുള്ള വാക്കുകൾ…

നീ…അടുത്തു വരുമ്പോ മനസിൽ വരുന്നതാ… നിന്റെടുത്ത് മാത്രല്ലേ.. ഉള്ളൂ…ഇതൊക്കെ….

തള്ളി മാറ്റിയ കൈകൾ പിടിച്ചു തന്നെ വീണ്ടും അടുപ്പിച്ചു…

നിന്നോട് മാത്രല്ലേ..ഇതൊക്കെ പറ്റൂ…അക്കൂ…..

??????

കുളത്തിലെ പച്ചപ്പിൽ നോക്കിയിരുന്നു. മനസ് വല്ലാതെ അസ്വസ്ഥമാവുന്നു. കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി.

അരുണേട്ടന് ഇന്നലെ ഇവ്ടെ വന്നത് ഓർമയുണ്ടോ…..

ഇല്ല……

വാക്കുകളിൽ നിർവികാരത നിറഞ്ഞു നിൽക്കുന്നു

എനിക്ക് ഒന്നു കുളിക്കണം….

മറ്റൊന്നും പറഞ്ഞില്ല..

പടികൾ കേറി മുകളിലെത്തിയപ്പോൾ തിരിഞ്ഞു നോക്കി. അരുണേട്ടൻ അവസാനത്തെ കൽപടവിൽ നിന്ന് കാൽ വിരൽ വെള്ളത്തിൽ ഓടിച്ചു കളിക്കുന്നു

തുടരും…