Story written by NAYANA SURESH
അവളുടെ ശരീരത്തിൽ പടർന്നു കയറുമ്പോൾ അവൻ വിറക്കുന്നുണ്ടായിരുന്നു….ഇവിടെ ഒരു തോൽവി അനുവദിച്ചു കൊടുക്കാൻ അവനു തോന്നിയില്ല ..
അവൾ ഒന്നും മിണ്ടാതെ കണ്ണുകൾ തുറന്ന് ഇരുട്ടിനെ നോക്കി കിടന്നു
‘നിനക്ക് പേടിയാവുന്നു ഉണ്ടോ ‘
‘ഉം , നല്ലോണം ‘
അവൻ അവളെ മാറോടു ചേർത്ത് പിടിച്ചു
ജീവിക്കാൻ തുനിഞ്ഞ് ഇറങ്ങിത്തിരിച്ചതാണ് . പതിനേഴ് വയസ്സിലവൾ…ഇപ്പോൾ പത്തൊമ്പത് വയസ്സുകാരിയാണ്
‘എന്തേ ഒന്നും ചെയ്യുന്നില്ലേ ‘
എനിക്ക് പറ്റുന്നില്ല,,, അവൻറെ ശബ്ദം തൊണ്ടയിൽ കുരുങ്ങി ഒറ്റയ്ക്ക് മരിച്ച എൻറെ ആത്മാവിന് ഗതി കിട്ടില്ല
കാർത്തൂ…..
നീ കൂടെപ്പോര് , പോരില്ലേ ?
‘വരാം പക്ഷേ നമുക്ക് ഒന്നുകൂടി ഡോക്ടറെ കാണിക്കാം എങ്ങാനും മാറിയാലോ ഏട്ടാ ‘
‘നീ ഇപ്പോഴും ഒക്കെ ശരിയാവും എന്ന് പ്രതീക്ഷിക്കുന്നുണ്ടോ’
ഉണ്ട് ‘
അയാളുടെ കണ്ണുകൾ നിറഞ്ഞ് അവളുടെ നെഞ്ച് നനഞ്ഞു കുറച്ചുനാളായി വല്ലാത്ത ക്ഷീണം തുടങ്ങിയിട്ട് ഒന്നിനും വയ്യാത്ത അവസ്ഥ ജീവിതം കരക്കടുപ്പിക്കുന്ന തിരക്കിൽ കിട്ടുന്ന ഗുളിക മരുന്ന് ഷോപ്പിൽ നിന്നും വാങ്ങി കഴിച്ചു
വിശ്വസിച്ചു കൂടെപ്പോന്ന പെണ്ണല്ലേ അതിനെ നോക്കണ്ടേ ചെറിയ വാടക വീട് എടുത്തു, പാറമടയിൽ കല്ല് ചുമന്നു കിട്ടുന്ന കാശുകൊണ്ട് വേണം കുടുംബം നോക്കാൻ പലിശക്ക് കാശെടുത്ത് വീടിന് അഡ്വാൻസും സാധനങ്ങളും വാങ്ങി .
അന്നും പണിക്കു പോയതാണ് ഉച്ചയോടെ അടുത്ത് വല്ലാത്ത ഒരു തളർച്ച
ചോറൂണ്ണാണ്ടാവും എന്ന് കരുതി,, അറിയാവുന്ന പോലെ വെച്ചുണ്ടാക്കി ഒരു പാത്രത്തിൽ നിറച്ചു അവൾ തരുമായിരുന്നു
കൈകഴുകാൻ തിരിഞ്ഞതെ ഓർമ്മയുള്ളൂ പിന്നെ കാലിടറി ഒരു വീഴ്ച ആയിരുന്നു കണ്ണുതുറന്നത് രണ്ടാഴ്ചയ്ക്കുശേഷം ആശുപത്രി മുറിയുടെ അത്യാഹിത വിഭാഗത്തിലെ ഏതോ മുറിയിൽവച്ച്
പേടിച്ചരണ്ട് മെലിഞ്ഞുപോയ ഭാര്യ അപ്പോഴും അടുത്തുണ്ട്.
ആദ്യം ചോദിച്ചത് എത്ര രൂപയായി എന്നാണ്
‘നാട്ടുകാരെ പിരിച്ച് കാശ് തന്നു’
അവൻറെ നെഞ്ച് തകർന്നു , ഇരന്നു ജീവിച്ചിട്ടില്ല ഇതുവരെ, ആശുപത്രി വിട്ടു പോവാൻ തിരക്കുകൂട്ടി, അപ്പോഴാണ് ഡോക്ടർ പറഞ്ഞത് ബ്ലഡ് ക്യാൻസർ ആണെന്ന് അതിന്റയാണ് ഈ തളർച്ചയെന്ന് …
എന്തെ ക്ഷീണം തോന്നിയപ്പോൾ ഒന്നും കാണിക്കാഞ്ഞെ എന്ന ചോദ്യത്തിന് ഒരു ഒഴിഞ്ഞ കീശയായിരുന്നു മറുപടി.
പതിയെ അടുത്ത് വന്നിരുന്നു അവൾ പറഞ്ഞു.
‘ ഏട്ടാ കുളി തെറ്റി…ഞാൻ നോക്കിയപ്പോൾ ഗർഭിണിയാണ് ‘
വയറു ഒന്നാളി , ഇനി എന്ത് ചെയ്യും ,,,,എണീറ്റ് നടക്കാൻ ഇപ്പോഴും പാടാണ് ഒരു കോച്ചിൽ ഉണ്ട് .. സൈഡിലേക്ക് ഒരു വിലിവ്..
‘എന്തോ ഓർക്കണേ ഏട്ടാ ‘
അവൻ ഒരു ഞെട്ടലോടെ അവളുടെ നെഞ്ചിൽ നിന്നും തലയെടുത്തു …ആ മേശയിൽ ഒരു ബിരിയാണി ഉണ്ട് ഒരു കുപ്പിയും
നിനക്ക് ബിരിയാണി വേണം എന്ന് പറഞ്ഞില്ലേ അതാ ഏട്ടൻ ബിരിയാണി വാങ്ങിയത് ഇന്ന് കഴിഞ്ഞ നമുക്കിനി എന്തിനാ കാശ് ഒക്കെ തീരില്ലേ..ആരെയും പേടിക്കണ്ട..ആരും എവിടെ നിന്നും എറക്കിവിടില്ല , ഇനി വിശക്കില്ല , ദാഹിക്കില്ല എത്ര സുഖാ…അത്ര കഷ്ടപ്പെടുന്നവർക്ക് ദൈവം നൽകിയ അനുഗ്രഹമാണ് സ്വയുള്ള ഈ മരണം…
എനിക്ക് ജീവിച്ചു മതിയായില്ല ഏട്ടാ
അവൻ അവളുടെ കണ്ണിലേക്കു നോക്കി നാളെ അയാൾ വരുമ്പോൾ എടുത്തു കൊടുക്കാൻ കാശില്ല തരാനും ആരുമില്ല
ഞാൻ ഇനി എത്ര നാൾ ഉണ്ടാകും എന്ന് അറിയില്ല
ഇന്നോ നാളെയോ ഞാൻ ഉണർന്നില്ലെങ്കിൽ നീ തനിച്ചാവും നിന്നെ വിട്ടു ഞാൻ പോവില്ല
അപ്പോ വയറ്റിലുള്ള ഉറണ്ണിയോ
അവനെയും കൊണ്ടല്ലേ നമ്മൾക്ക് പോണെ
എനിക്ക് എൻറെ ഉണ്ണീനെ കാണണം എട്ടാ..എത്ര കൊതിച്ച താ …
അവനവളുടെ കവിളുകളുഴിഞ്ഞു
വാ ഏട്ടൻ ബിരിയാണി വായിൽ തരാം
അവൻ പതിയെ എണീറ്റു ബിരിയാണി പൊതി തുറന്നു
നല്ല ബിരിയാണി ആണ്
അവൻ കുപ്പി തുറക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം ഒഴുകി
അവൾ വയർ ചേർത്തു പിടിച്ചിരുന്നു
‘എട്ടാ കുഞ്ഞനങ്ങി ‘
അവൻ ഓടി വന്നു അവളുടെ വയറിൽ കൈ വെച്ചു
ആ കണ്ണുകൾ നിറഞ്ഞ് അവളുടെ വയറിലൂടെ ഒഴുകി
അവൻ ആദ്യത്തെ ഉരുള കുഴച്ചു
ആ ഉരുളയിലേക്ക് രണ്ടുപേരും നോക്കി
ആദ്യത്തെ ഉരുള ഞാൻ ഉണ്ണാം
വേണ്ട എട്ടാ ഞാനുണ്ണാം
അവനാ ഉരുള പകുതി കുടിച്ചു. ബാക്കി അവളുടെ വായിൽ വച്ചു കൊടുത്തു ..
ദേഷ്യമാണോ ചേട്ടനോട്
ഇല്ല ഏട്ടാ
അത്രമാത്രം സ്നേഹമാണ് എന്നെ തനിച്ചിട്ട് പോയില്ലല്ലോ
ഇങ്ങനെ ചേർത്ത് പിടിക്കുന്നില്ലേ ….. ഈ നേരത്തും
അവൾ അവൻറെ നെഞ്ചിൽ ചാഞ്ഞു ….
അങ്ങകലെ രണ്ടു കാലൻ കോഴികൾ ഒരുമിച്ചു കൂവി