ആ ആലോചന മുന്നോട്ട് പോകാതിരുന്നത് കഷ്ടമായിപ്പോയി. വിഷ്ണു വിന് ചേരുന്ന കുട്ടി ആയിരുന്നു…വിഷ്ണു ന്റെ അമ്മ ഹരി യോട് പറഞ്ഞു.

വേദധ്വനി

എഴുത്ത്: സിന്റ ഉജ്ജ്വൽ

കുറച്ചു ദിവസമായി ചെയ്യുന്ന ജോലികളിലൊന്നും concentration കിട്ടുന്നില്ല.. വേദ കഴുകിയ അരി തന്നെ വീണ്ടും വീണ്ടും കഴുകി, അലസമായി എന്തോ ആലോചിച്ചിരുന്നു. ഇന്നാണ് ധ്വനി യുടെ മറുപടി വരുന്ന ദിവസം . വേദ ഒന്നുകൂടെ ഫോൺ നോക്കി … ഇല്ല… reply വന്നിട്ടില്ല .

പെട്ടന്ന് പാൽ തിളച്ച് തൂക്കുന്നത് കണ്ട അവൾ ധൃതിയിൽ ഗാസ് ഓഫ് ആക്കി ഹരിയെ ഉണർത്താൻ മുകളിലേക്ക് ഓടി.. “ഹരി ഏട്ടാ …. എഴുന്നേൽക്കൂ .. ഓഫീസിൽ പൊണ്ടെ?!”.. ഹരി അലസമായി കണ്ണ് തുറന്നു .

എന്നും രാവിലെ തോർത്ത് മുണ്ടും തലയിൽ ചുറ്റി തന്നെ വിളിച്ചുണർത്തുന്ന വേദ , ഹരിയ്ക്ക് കണ്ണിനു കുളിർമ നൽകുന്ന ഒരു കാഴ്ചയാണ് .. ഹരി പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റു . വേദ യുടെ കയ്യിൽ നിന്നും തോർത്ത് വാങ്ങിയിട്ട് ചോദിച്ചു ..

“reply വന്നോ?”..

“ഇല്ല ഹരി ഏട്ടാ എനിക്കതിൽ വല്ല്യ പ്രതീക്ഷ ഒന്നും ഇല്ല..”

അങ്ങനെ പറഞ്ഞെങ്കിലും , പറഞ്ഞു തീർന്നപോഴേക്കും അവളുടെ കണ്ണുകളിൽ വിഷാദം പൂണ്ടു.

“നീ അതൊന്നും ചിന്തിക്കാതെ മോളെ റെഡി ആക്ക് .. സ്കൂളിൽ എത്താൻ late ആകും” ഹരി പറഞ്ഞു..

Bank manager ആയ ഹരിയ്ക്ക്‌ 7 വർഷം മുൻപാണ് വേദ എന്ന വേദികയെ കിട്ടുന്നത് . Arranged marriage ആയിരുന്നു എങ്കിലും പ്രണയ വിവാഹത്തെ കാളും മനോഹരമായിരുന്നു അവരുടെ ദാമ്പത്യം . ഒരു മകൾ ആണുള്ളത് -മീനാക്ഷി എന്ന മീനു . മീനു ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഭാര്യ യും മകളും അമ്മയും അടങ്ങുന്ന സന്തുഷ്ടമായ കുടുംബമാണ് ഹരിയുടെത്… ഭാര്യ വേദ house wife ആണ്‌ .. b.com കഴിഞ്ഞതാണെങ്കിലും job ഇല്ല. അതിൽ ചെറിയ വിഷമം ഉണ്ടെങ്കിലും മനോഹരമായ തന്റെ ജീവിതത്തിൽ എന്നും അവൾ തൃപ്തയായിരുന്നു.

ഹരിയെയും മകളെയും പറഞ്ഞയച്ച ശേഷം വേദ വീണ്ടും തന്റെ ജോലികളിലേക്ക് നീങ്ങി. സദാസമയവും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും വേദ. അതിൽ ഭക്ഷണം ഉണ്ടാക്കുന്നത് മുതൽ കിളികളോട് കിന്നാരം പറയുന്നത് വരെ ഉണ്ട്. ഹരിയുടെ ഭാര്യ എന്ന പദവി വളരെ ഇഷ്ടമാണ് വേദയ്ക്ക്. ഇടയ്ക്കിടയ്ക്ക് ഹരിയുടെ സ്നേഹം കിട്ടാൻ എല്ലാ വീട്ടമ്മമാരെ യും പോലെ ജോലികളെ കുറിച്ച് പരാതി പറയുമെങ്കിലും അവൾ തന്റെ ജീവിതത്തിന്റെ മനോഹാരിത ആസ്വദിച്ചു…

പക്ഷേ കഴിഞ്ഞ ഒരാഴ്ച ആയി വേദ കിളി പോയ ഒരു അവസ്ഥയിലാണ് … അതിനു കാരണം ഉണ്ട്.. വേദയ്ക്ക്‌ ഒരിഷ്ടമുണ്ട്.. വേദയുടെ ഇഷ്ടം പ്രണയ ത്തോടാണ് .അവളുടെ പ്രണയത്തോടല്ല.. രണ്ടുപേർ തമ്മിൽ പ്രണയിക്കുന്നത് കാണാൻ അവൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ആ ആഗ്രഹം അവളുടെ മനസ്സിൽ പൂത്തുലഞ്ഞ് നിൽക്കുന്നു. ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഒരവസ്ഥ … “എന്താണിത്..?” വേദ ചിന്തിച്ചു.. എന്ത് തന്നെ ആയാലും താനിത് ആസ്വദിക്കുന്നു.. ഒരു പ്രണയം പോലെ തന്നെ .. രണ്ടു പേരെ തമ്മിൽ ഒന്നിപ്പിക്കാൻ ദൈവം തന്നെ ഏൽപിച്ച പോലെ ഒരു ഉൾവിളി.. ആ ഉൾവിളി ആണ് വേദ യുടെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം.
Soulmates തമ്മിൽ കാണുമ്പോൾ പരസ്പരം തിരിച്ചറിയും എന്ന് പറയാറില്ലേ .. അതുപോലെ soulmates തമ്മിൽ സംസാരിക്കുന്നത് മൂന്നാമതൊരാൾ കാണുന്നു എന്ന് സങ്കല്പിച്ച് നോക്കൂ.. എത്ര മനോഹരമായ കാഴ്ച ആയിരിക്കും അത് എന്ന് ഇപ്പൊൾ വേദയ്ക്കു അറിയാം.. കാരണം അവളത് കണ്ടു.. ആസ്വദിച്ചു..

കോളജിൽ പഠിക്കുമ്പോൾ പരസ്പരം പ്രണയിക്കുന്ന എത്രയോ പേരെ വേദ കണ്ടിട്ടുണ്ട്… ആരുടെയും പ്രണയം ആസ്വാദ്യകരമായി അവൾക്ക് ഒരിക്കലും തോന്നിയിട്ടില്ല.. ഒരു പക്ഷെ, ആത്മാർത്ഥമായ പ്രണയം എന്താണെന്ന് അന്ന് അവൾക്ക് അറിയത്തതുകൊണ്ടാവാം . ഹരിയെ കണ്ടു മുട്ടിയത്തിന് ശേഷം ആണ് പ്രണയം എന്താണെന്ന് അവളൾ തിരിച്ചറിഞ്ഞത് .

പെട്ടന്ന് വേദനയുടെ ചിന്തകൾ വിവാഹത്തിന്റെ ആദ്യ നാളുകളിലേക്ക് പറന്നു നീങ്ങി. അന്നവൾ ഒട്ടും പക്വത ഇല്ലാത്ത പൊട്ടി പെണ്ണായിരുന്നു .ഹരി ജോലി കഴിഞ്ഞാൽ പെട്ടന്ന് അവളുടെ അടുത്ത് എത്തണം… ഇല്ലെങ്കിൽ അപ്പോൾ തുടങ്ങും പരാതി പെട്ടി തുറക്കാൻ .ഒരുപാട് സുഹൃത്തുക്കൾ ഉള്ള ആളാണ് ഹരി. സൺഡേ എന്തൊക്കെ സംഭവിച്ചാലും അവൻ friends ന്റെ അടുത്ത് എത്തിയിരിക്കും . പുരുഷന്മാർ മാത്രം ഒത്തുകൂടുന്ന ഇടമായിരുന്നതിനാൽ , ഹരി വേദയെ മനഃപൂർവം കൊണ്ട് പോകാറില്ലയിരുന്നു. എന്നാൽ അതും അവളിൽ ഒരു പരാതിയായി അവശേഷിച്ചു.

ഹരിയുടെ ആത്മമിത്രമായിരുന്നു വിഷ്ണു . രണ്ട് പേർക്കും പരസ്പരം വല്ല്യ സ്നേഹമായിരുന്നു. രണ്ട് പേരുടെയും ഇടയിൽ പരസ്പരം അറിയാത്ത രഹസ്യങ്ങൾ ഉണ്ടോ എന്ന് പോലും സംശയം. സൗഹൃദം പ്രണയത്തെക്കാൾ ഒരു പിടി മനോഹരമായ ഒന്നാണല്ലോ.. !! അതുകൊണ്ട് ഹരി വേദയോട് പറയുന്നതിനേക്കാൾ വിഷ്ണുവിനോടാണ് തന്റെ എല്ലാ രഹസ്യങ്ങളും പങ്ക് വെച്ചിരുന്നത്. ഇത് വേദയിൽ വിഷ്ണുവിനോട് അസൂയ ഉണ്ടാക്കാൻ തുടങ്ങി. പതുക്കെ പതുക്കെ വിഷ്ണുവിനെ അവൾ സ്വർഗ്ഗത്തിലെ കട്ടെറുമ്പായി കാണാൻ തുടങ്ങി ‘…..!!!!

അന്ന് വേദ യുടെ വിവാഹ ശേഷം ഉള്ള first birthday ആയിരുന്നു. മീനു വിനെ മൂന്ന് മാസം pregnant ആയിരുന്നു വേദ. അന്ന് ഹരി bank – ൽ നിന്നും afternoon leave എടുത്തു . Evening മുഴുവൻ വേദ യുടെ കൂടെ ചിലവഴിക്കാം എന്ന് വാക്കും കൊടുത്തു. പക്ഷേ , ഹരി വന്നില്ല.. വിളിച്ചിട്ട് ഫോൺ എടുത്തതും ഇല്ല… പോരെ പൂരം. വേദ ദേഷ്യം കൊണ്ട് ചുവന്നു.

“ഇങ്ങു വരട്ടെ ഞാൻ കാണിച്ചു കൊടുക്കാം “. വേദ മനസ്സിൽ കരുതി . രാത്രി എപ്പോഴോ കോളിംഗ് ബെല്ല് കേട്ട് വാതിൽ തുറന്ന വേദ കാണുന്നത് വിഷ്ണുവിനൊപ്പം നിൽക്കുന്ന ഹരിയെ ആണ്. വരാൻ വൈകിയതിന്റെ കാര്യം എന്താണെന്ന് കൂടി അന്വേഷിക്കാതെ വേദ പൊട്ടിത്തെറിച്ചു..

“നിങ്ങൾക്ക് ഇങ്ങനെ ഫ്രണ്ടിന്റെ കൂടെ നടക്കാനായിരുന്നു ഇഷ്ടമെങ്കിൽ എന്നെ കെട്ടണമായിരുന്നോ…? സമാധാനം ആയി ജീവിക്കാൻ സമ്മതിക്കാതെ വലിഞ്ഞു കേറി വന്നോളും ഓരോ ശല്യങ്ങൾ.. ” വേദ വിഷ്ണുവിനെ നോക്കി മുറുമുറുത്തതും , ഹരി യുടെ കൈ വേദ യുടെ കവിളത്ത് വീണതും ഒന്നിച്ചായിരുന്നു . വേദ കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി വാതിലടച്ചു കരഞ്ഞു.. വിഷ്ണു ഒന്നും മിണ്ടാതെ തിരിച്ചു പോയി. ഹരി എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ധർമ്മ സങ്കടത്തിൽ നിന്നു.

പിറ്റേന്ന് രാവിലെ വേദ ഉണരുന്നതിന് മുൻപ് ഹരി ഓഫീസ് ലേക്ക് പോയിരുന്നു.

വേദ അടുക്കളയിൽ ചെന്ന് അമ്മയോട് ചോദിച്ചു..

“ഹരി ഏട്ടൻ എവിടെ അമ്മെ..”

“അപ്പോൾ മോൾ ഒന്നും അറിഞ്ഞില്ലേ…!!” സുഭദ്രാമ്മ അത്ഭുതപ്പെട്ടു.

“ഇല്ല .. ഇന്നലെ എനിക്ക് നല്ല തലവേദന ആയിരുന്നു .. ഞാൻ ഉറങ്ങി പോയി.” വേദ കള്ളങ്ങൾക്ക് വേണ്ടി തിരഞ്ഞു.

“ഇന്നലെ ഇങ്ങോട്ട് വരുന്ന വഴിയിൽ ഹരിയുടെ വണ്ടി, സ്കൂൾ കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോ യുമായി accident ആയി .. ഭാഗ്യത്തിന് കുട്ടികൾക്കൊന്നും സംഭവിച്ചില്ല .. പക്ഷേ .. driver ,police case ആക്കി .തക്കസമയത്ത് വിഷ്ണു എത്തിയതുകൊണ്ട് ജാമ്യത്തിൽ എടുക്കാൻ പറ്റി.. ഇന്നും അതിന്റെ എന്തൊക്കെയോ കാര്യത്തിന് രണ്ടാളും കൂടെ പോയതാണ്….”

അമ്മ പറഞ്ഞത് കേട്ട് വേദ യ്ക്ക് കുറ്റബോധം തോന്നി. ഹരിയെ ഒന്ന് കാണാൻ വേദ യുടെ മനസ്സ് കൊതിച്ചു..

വൈകുന്നേരം ഹരി വന്നപ്പോൾ , മുഖത്ത് നിന്നും കേസിന്റെ നൂലാമാലകൾ ഒഴിഞ്ഞതിന്റെ സന്തോഷം ഉണ്ടായിരുന്നു. വേദ ഹരിയെ കെട്ടിപിടിച്ച് മാപ്പ് പറഞ്ഞു കരഞ്ഞു. ഹരി സാരമില്ല എന്ന് പറഞ്ഞു വേദ യെ ആശ്വസിപ്പിച്ചു. എന്നാൽ ആ സംഭവത്തിന് ശേഷം വിഷ്ണു, ഹരിയുടെ വീട്ടിൽ മനഃപൂർവം പോകാറില്ലായിരുന്നു. തന്റെ തെറ്റ് തെറ്റാണെന്ന് അറിഞ്ഞിട്ടും , വിഷ്ണു നെ വിളിച്ചു മാപ്പ് പറയാൻ വേദ യുടെ ഈഗോ സമ്മദിച്ചില്ല.

മാസങ്ങൾ കടന്നു പോയി..വേദ യുടെ delivery date അടുക്കാറായി. ഹരി ഒരു business meeting ന് Mumbai ൽ ആയിരുന്നു. Date ന്റേ രണ്ട് ദിവസം മുൻപ് ഹരി എത്തും. എന്നാലും ഈ സമയത്ത് ഇങ്ങനെ meeting ന്‌ ഒന്നും പോകണ്ടായിരുന്നു .. വേദ ഓർത്തു. എന്നാലും meeting ന്റെ ഓരോ break ലും തന്നെ വിളിച്ചു കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് ചോദിക്കുന്ന ഹരിയെ കുറിച്ച് ആലോചിക്കുമ്പോൾ വേദ യ്ക്ക്‌ പാവം തോന്നും. അത്രയ്ക്ക് അത്യാവശ്യം ആയതുകൊണ്ടാവും ഹരി ഏട്ടൻ പോയത്.. വേദ ഓർത്തു….

ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് തലയിൽ എന്തോ ഒന്ന് മിന്നിമറയുന്ന പോലെ വേദ യ്ക്കു തോന്നിയത്. പക്ഷേ, അപ്പോഴേക്കും കാലു തെറ്റി അവൾ താഴെ എത്തിയിരുന്നു. പിന്നെ കണ്ണ് തുറക്കാൻ കഴിഞ്ഞില്ല .. ഓർമ്മയുടെ എന്തൊക്കെയോ ഏടുകൾ മാത്രം. സുഭദ്രാമ്മയുടെ കരച്ചിലും .. ” നിങ്ങളുടെ കുഞ്ഞിനെ കിട്ടാൻ പത്ത് ശതമാനം സാധ്യത കൂടെ ഇല്ല “എന്ന Dr. ടെ സംസാരവും.. “patient ന്റെ husband എവിടെ..” ” അത്യാവശ്യമായി ബ്ലഡ് വേണം” എന്ന മുറവിളികൾ മാത്രമേ വേദ യ്‌ക്ക് ഓർമ ഉള്ളൂ.

കണ്ണ് തുറന്നപ്പോൾ അവള് ഐസിയു വിൽ ആണ്. അടുത്ത് കുഞ്ഞില്ല . പൊട്ടി കരയാനാണ് ആദ്യം തോന്നിയത്.. അടുത്ത് നിന്ന നഴ്സിന്റെ കൈ പിടിച്ചു അവൾ ചോദിച്ചു ” എന്റെ കുഞ്ഞ്”?!! “കുഞ്ഞിനെ checkup ചെയ്യാൻ കൊണ്ട് പോയതാണ്. കുഴപ്പം ഒന്നും ഇല്ല. തക്ക സമയത്ത് കൊണ്ട് വന്നത് കൊണ്ട് രക്ഷപ്പെട്ടു. ” Nurse drip ഇട്ട് ഐസിയു ന് പുറത്തിറങ്ങി.

ആര് ….. ??! ആരായിരിക്കും തന്നെ കൊണ്ട് വന്നത്.. ഹരി ഏട്ടൻ ആകില്ല.. പിന്നെ ആര്..?! വേദ ചിന്തിച്ചു..

“വേദിക യെ റൂമിലേക്ക് മാറ്റിക്കോളൂ ..” Dr. പറഞ്ഞു. ഐസിയു ന്റെ പുറത്ത് വന്നപ്പോൾ ഹരി ഓടി വന്ന് വേദയുടെ നെറ്റിയിൽ ചുംബിച്ചു.

“ഒന്നും സംഭവിക്കാതെ ദൈവം കാത്തു!”.. സുഭദ്രാമ്മ നെഞ്ചിൽ കൈ വെച്ചു പറഞ്ഞു.

” ദൈവമല്ല അമ്മെ.. വിഷ്ണു കാത്തു എന്ന് പറയൂ.” അപ്പോഴാണ് ഹരിയുടെ അടുത്ത് നിൽക്കുന്ന വിഷ്ണുവിനെ വേദ കണ്ടത്. വേദ പൊട്ടിക്കരയാൻ തുടങ്ങി..

“കരയാതെടോ.. ഞാൻ ഇവിടെ ഉള്ളപ്പോൾ ഇവന്റെ പെണ്ണിനെയും കുഞ്ഞിനെയും മരണത്തിന് വിട്ടു കൊടുക്കാൻ പററുമോ?!.. ഒന്നുമില്ലെങ്കിലും എനിക്ക് പിറക്കാതെ പോയ പെങ്ങളല്ലെ താൻ” വിഷ്ണു വേദ യെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. വേദ യുടെ കണ്ണുനീർ പെട്ടെന്ന് സന്തോഷത്തിന്റെ ആയി മാറി… കൂടപിറപ്പുകൾ ഇല്ലാത്ത തനിയ്ക്ക് ഇതാ ഒരു സഹോദരനെ കിട്ടിയ സന്തോഷത്തിൽ അവൾ പുഞ്ചിരിച്ചു.

*** *** *** *** *** ***

ദിവസങ്ങൾ കടന്നു പോയി. വിഷ്ണുവിന്റെ കല്ല്യാണം ശരിയാവാത്തതാണ് ഹരി യുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. വയസ് 33 ആയി.. നിന്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടോ എന്ന് ഹരി ചോദിച്ചപ്പോഴാണ് വേദ പരിചയം ഉള്ള മുഖങ്ങളോക്കെ ഓർത്തുനോക്കിയത്.

വിഷ്ണു ഏട്ടൻ ഒരു പാവമാണ്.. ഒരു കുളൂസു കാരി എന്തായാലും match ആകില്ല. വേദ ചിന്തിച്ചു. വീണ്ടും ഓർത്തപോഴാണ് ധ്വനി യുടെ മുഖം വേദ യുടെ മനസ്സിൽ വന്നത്. രണ്ട് പേരുടെയും സ്വഭാവം നല്ല match ആണ്. പക്ഷേ .. 8 വയസ്സ് വ്യത്യാസം ഉണ്ട് രണ്ട് പേരും തമ്മിൽ.. എന്നാലും ചോദിച്ചു നോക്കാം.

പെട്ടെന്ന് വേദ യുടെ ചിന്തകൾ School ലെ കൗമാരക്കാരിയിൽ എത്തി. ഗേൾസ് സ്കൂൾ ആയതുകൊണ്ട് ക്ലാസ്സ് മുറിയിലെ സ്വാതന്ത്ര്യം ആവോളം അനുഭവിച്ച കാലമായിരുന്നു അത്. പൊതുവേ ഇത്തിരി അഹങ്കാരിയും സ്വാർത്ഥ യും ആയിരുന്ന വേദ യുടെ ക്ലാസ്സിലേക്ക് 8th std. ആണ് ധ്വനി വരുന്നത്. Height കൂടിയ പത്ത് കുട്ടികളെ ഒന്നിച്ച് teacher class – ന്റെ side ഇൽ രണ്ട് ബഞ്ച് ചേർത്ത് ഇട്ട് ഇരുത്തി. ” നിങ്ങൾക്ക് ബഞ്ച് rotation ഒന്നും വേണ്ടല്ലോ” teacher ചോദിച്ചു. “വേണ്ട മിസ്സ്” ധ്വനി യും മറ്റു കുട്ടികളും ഒന്നിച്ച് പറഞ്ഞു. വേദ ക്ക് ഇതുകേട്ട് ദേഷ്യം വന്നു.. കാരണം ആ പത്ത് കുട്ടികളിൽ അവളും ഉൾപ്പെട്ടിരുന്നു.. ” rotation വേണ്ട പോലും.. പഠിക്കണം എന്ന് യാതൊരു വിചാരവും ഉണ്ടാകില്ല ഇവർക്ക്.. അതായിരിക്കും ബഞ്ച് rotation വേണ്ട എന്ന് പറഞ്ഞത്.. എന്തായാലും എനിക്ക് പറ്റിയ friends ഒന്നുമല്ല ഇവർ ..” വേദ ചിന്തിച്ചു..

ക്ലാസ്സിലെ പഠിക്കുന്ന കുട്ടികളുമായി കൂട്ടുകൂടാൻ വേദ ശ്രമിച്ചു. ഒരു ദിവസം ധ്വനി യുടെ assignment submit ചെയ്യാൻ പോകുന്ന സമയത്താണ് പേപ്പർ ന്റെ സ്റ്റാപ്ലെർ പിൻ പറഞ്ഞു കിടക്കുന്നത് കണ്ടത്.. എന്തുചെയ്യും .. ധ്വനി വിഷമിച്ചു.. ” ആ വേദ എന്ന് പേര് ഉള്ള കുട്ടി ഇല്ലെ.. അവളുടെ കയ്യിൽ ഉണ്ട് പക്ഷേ തരോന്ന് അറിയില്ല..” അശ്വതി പറഞ്ഞു.. “”ചോദിച്ചാൽ ആരെങ്കിലും തരാതിരിക്കുമോ??!” ധ്വനി , അശ്വതി യുടെ കൈ പിടിച്ച് കൊണ്ട് നടന്നു… “Excuse me വേദ… ഒന്ന് സ്റ്റാപ്ലെർ തരുമോ?”.
ധ്വനി ചോദിച്ചു. ” Sorry… ഇത് എന്റെ ചേച്ചി യുടെതാണ്.. പിൻ തീർന്നാൽ അവള് എന്നെ വഴക്കു പറയും “. ഇല്ലാത്ത ചേച്ചി യുടെ തലയിൽ ഇട്ട് വേദ തടിതപ്പി.. ” എന്ത് സാധനമാ.. അവള്” അശ്വതി ദേഷ്യത്തോടെ പറഞ്ഞു. “സാരല്ല്യ പോട്ടെ… ” ധ്വനി അശ്വതിയെ സമാധാനിപ്പിച്ചു.

ഈ സംഭവം സത്യത്തിൽ വേദ ക്ക് ഓർമ പോലും ഉണ്ടായിരുന്നില്ല .. പിന്നീട് വേദ യും ധ്വനി യും കട്ട friends ആയപ്പോൾ പറഞ്ഞു ചിരിച്ചതാണ് ഇതെല്ലാം ..ധ്വനി യും ആയുള്ള കൂട്ടുകെട്ട് വേദ യിൽ നല്ലൊരു മാറ്റം ഉണ്ടാക്കി.. അവൾ കൂടുതൽ സ്നേഹവും ദയയും ഉള്ളവൾ ആയി മാറി…

വേദ ഫോൺ എടുത്ത് ധ്വനി ക്ക് message അയച്ചു. ” Hii …. ഡീ.. നിന്റെ marriage fix ആയോ?”.

“ഇല്ല .. വീട്ടിൽ അന്വേഷണം നടക്കുന്നുണ്ട്..”ധ്വനി reply കൊടുത്തു..

” ഞാൻ ഒരു ആലോചന കൊണ്ട് വരട്ടെ”- വേദ

“ഓ അതിനെന്താ … ആയിക്കോട്ടെ.. ” ധ്വനി ചിരിച്ചുകൊണ്ട് reply കൊടുത്തു..

“Ok…. നീ ജാതക കുറിപ്പ് അയച്ചു താ ട്ടോ..” വേദ ക്ക് പ്രതീക്ഷ കൂടി..ധ്വനി തന്റെ കുറിപ്പ് വേദ ക്ക് അയച്ചു കൊടുത്തു. വേദ അത് വിഷ്ണു വിന് forward ചെയ്തു.

***** **** ***** ******

ഓഫീസിൽ ഇരികുമ്പോഴാണ് വിഷ്ണു , വേദ യുടെ message കണ്ടത്.. ഒരു പെൺകുട്ടിയുടെ ഫോട്ടോ യും ജാതക കുറിപ്പും. കുട്ടിയെ കണ്ട് വിഷ്ണു ശരിക്കും അത്ഭുതപ്പെട്ടു. തന്റെ സങ്കല്പത്തിൽ ഉള്ള പെൺകുട്ടി. വിഷ്ണു വിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ധ്വനി അത്ര വലിയ അപ്സരസ്സ് ഒന്നും ആയിരുന്നില്ല.. ഒരു തരക്കേടില്ലാത്ത ഐശ്വര്യമുള്ള പെൺകുട്ടി.. വിഷ്ണു വിന് അവളാണ് തന്റെ better half എന്നു തന്നെ തോന്നി. വിഷ്ണു കുറിപ്പ് തന്റെ അമ്മയ്ക്ക് അയച്ചുകൊടുത്തു.
വൈകുന്നേരം കുറിപ്പ് പറ്റി എന്ന് അമ്മ പറഞ്ഞപ്പോൾ വിഷ്ണു വിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. കുറിപ്പ് പറ്റിയ വിവരം വേദ ,ധ്വനി യെ അറിയിച്ചു. പക്ഷേ .. ധ്വനി യുടെ അച്ഛന് ഇത്ര വയസ്സ് വ്യത്യാസം ഉള്ളത് കാരണം ഈ ബന്ധത്തിന് താൽപര്യം ഇല്ല എന്ന് പറഞ്ഞു. വേദ വിഷമത്തോടെ വിഷ്ണു വിനോടു കാര്യം പറഞ്ഞു.വിവരം അറിഞ്ഞ് വിഷ്ണു വിൻെറ മുഖം വാടി.

” ആ ആലോചന മുന്നോട്ട് പോകാതിരുന്നത് കഷ്ടമായിപ്പോയി.. വിഷ്ണു വിന് ചേരുന്ന കുട്ടി ആയിരുന്നു..!” വിഷ്ണു ന്റെ അമ്മ ഹരി യോട് പറഞ്ഞു.

“എന്തു ചെയ്യാം .. നമുക്ക് വേറെ നോക്കാം..” ഹരി അമ്മയെ സമാധാനിപ്പിച്ചു.

വിഷ്ണു അന്ന് രാത്രി ഉറങ്ങിയില്ല.. ധ്വനി യുടെ മുഖം മാത്രം ആയിരുന്നു വിഷ്ണു വിൻറെ മനസ്സിൽ.. തന്റെ മനസ്സിന്റെ ഈ മാറ്റത്തിന് കാരണം അറിയാതെ വിഷ്ണു വിഷമിച്ചു. ഒരു ഫോട്ടോ കണ്ടപ്പൊഴേക്കും തനികിതെന്ത് പറ്റി. ഓഫീസിൽ ഒക്കെ ഒരുപാട് പെൺകുട്ടികളെ കാണാറും സംസാരിക്കാറും ഒക്കെ ഉണ്ട്..അപ്പോൾ ഒന്നും തോന്നാത്ത എന്തു വികാരം ആണിത്!! വിഷ്ണു അത്ഭുതപ്പെട്ടു. എന്നാലും പതുക്കെ പതുക്കെ.. അവൻ എല്ലാം മറന്നു. തനിക്ക് വിധിച്ചവൾ അല്ല ധ്വനി എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

*** **** **** **** **** ****

വർഷം രണ്ട് കഴിഞ്ഞു . ഞായറാഴ്ച രാവിലെ ഹരി പതിവില്ലാതെ നേരത്തെ കുളിക്കുന്നത് കണ്ട് വേദ കാരണം അന്വേഷിച്ചു. “ഇന്ന് വിഷ്ണു വരും .. ഒരു പെണ്ണ് കാണാൻ പോകാനുണ്ട്” ഹരി പറഞ്ഞു.

” ഹരി ഏട്ടാ ഞാനും വരുന്നു .. ഞാനിത് വരെ ഒരു പെണ്ണ് കാണാൻ പോയിട്ടില്ല പ്ലീസ്… ” വേദ വാശിപിടിച്ചു.

“ഡീ .. ആ ബ്രോക്കർ കൂടെ ഉണ്ടാകും.. എല്ലാവരും കൂടെ പോണോ?”- ഹരി വേദ യെ നിരുത്സാഹപെടുത്തി.

” വേണം എനിക്കിവിടെ ഒറ്റക്കിരുന്നു ബോറഡിക്കും.” വേദ പരിഭവം പറഞ്ഞു.

” ഇവിടെ മീനുവും അമ്മയും ഒക്കെ ഇല്ലെ?” ഹരി വേദ യെ കളിയാക്കി. വേദ പിണങ്ങി മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

” ഡീ … റെഡി ആയിക്കോ .. നമുക്ക് ഒന്നിച്ച് പോകാം.. ” ഇതുകേട്ട് വേദ റെഡി ആകാൻ വേണ്ടി ഓടി.

*** *** *** **** *** ****

Main road ൽ നിന്നും കുറച്ചു ഉള്ളിലേക്ക് പോയി ടെറസ്സ് ഇട്ട ഇടത്തരം വീടിന് മുൻപിൽ കാർ നിർത്തി ഹരിയും ,വിഷ്ണുവും , വേദ യും ഇറങ്ങി.

“വരൂ… ” പെണ്ണിന്റെ അച്ഛൻ അകത്തേക്ക് വിളിച്ചു.അകത്തേക്ക് കയറി വേദ യും ഹരി യും സൈഡ് ൽ ഉള്ള കസേരയിൽ ഇരുന്നു. വിഷ്ണു സോഫയിൽ ഇരുന്നു. Tray ഇല്‍‌ ചായയുമായി വരുന്ന പെണ്ണിനെ കണ്ട് വേദ യും വിഷ്ണു വും ഞെട്ടി.. ധ്വനി ..!!

വിഷ്ണു വിന് പെട്ടന്ന് ധ്വനി സെറ്റ് മുണ്ട് ഒക്കെ ഉടുത്ത് മുല്ലപ്പൂ ചൂടി വരുന്നതായി തോന്നി.. “ചായ” എന്ന ധ്വനി യുടെ ശബ്ദം കേടാണ് വിഷ്ണു ഞെട്ടിയത്. നോക്കുമ്പോൾ ഒരു സാധാരണ ചുരിദാറിൽ നിൽക്കുന്നു ധ്വനി !!ആ ഡ്രസിലും അവൾ സുന്ദരി ആയിരുന്നു. വിഷ്ണു ചിന്തിച്ചു.. വിഷ്ണു വിന് ബ്രോക്കറെ കെട്ടിപിടിക്കാൻ തോന്നി. വേദ “ഡീ.. ” എന്നും വിളിച്ചു ധ്വനി യുടെ കൈ പിടിച്ചു അകത്തേക്ക് പോയി. ഏറെ കാലത്തിനു ശേഷം കാണുന്ന ബെസ്റ്റ് ഫ്രണ്ട്സ്. രണ്ടാളും കെട്ടിപിടിച്ചു കരഞ്ഞുപോയി.

” നീ ആയിരിക്കും പെണ്ണെന്ന് ഞാൻ സ്വപ്നത്തിൻ പോലും വിജാരിച്ചില്ല” വേദ പറഞ്ഞു. “ഇതാണ് ട്ടോ ഞാൻ അന്ന് പറഞ്ഞ ആള് .. നല്ല ചെക്കനാണ്.. നിന്നെ പൊന്ന് പോലെ നോക്കിക്കോളും.” ഇതുകേട്ട് ധ്വനി ഒന്ന് പുഞ്ചിരിച്ചു. അവർ രണ്ടുപേരും അവരുടെ പഴേ കാലത്തിലേക്ക് പോയി .. സത്യത്തിൽ വന്ന കാര്യം രണ്ട് പേരോടും മറന്നു പോയി..ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം. ബ്രോക്കർ പറഞ്ഞു.

വിഷ്ണു വും ധ്വനി യും ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറി നിന്നു. വിഷ്ണു നിന്ന് വിയർത്തു. പരിഭ്രമിച്ചു നിൽക്കുന്ന വിഷ്ണുവിനെ കണ്ട് ധ്വനി ക്ക് ചിരി വന്നു. സത്യത്തിൽ മൂന്ന് വർഷമായി ഞായറാഴ്ച ധ്വനി ക്ക് ഇതൊരു സ്ഥിരം കലാപരിപാടി ആയിരുന്നു.

” ഞാൻ വിഷ്ണു .. creative construction ലെ project manager ആണ്. വീട്ടിൽ അച്ഛനും അമ്മ യും ഏട്ടനും ആണ് ഉള്ളത്.. ഏട്ടൻ എറണാകുളത്ത് ആണ്.. രണ്ട് കുട്ടികൾ ഉണ്ട്.. ധ്വനി work ചെയ്യുന്നുണ്ടോ?!!” പറഞ്ഞത് ഇതൊക്കെ ആയിരുന്നെങ്കിലും വിഷ്ണു വിൻറെ മനസ്സ് പറഞ്ഞത്.. “പെണ്ണേ .. നീ എന്റെ കൂടെ പോരൂ.. ഞാൻ പൊന്ന് പോലെ നോക്കിക്കോളാം എന്നായിരുന്നു”.

” ഇപ്പൊൾ ഒരു മെഡിക്കൽ ഷോപ്പിൽ പോകുന്നുണ്ട്. B.pharm കഴിഞ്ഞതാണ്. ഫാർമസിസ്റ്റ് ന്റെ പി.എസ്‌.സി ലിസ്റ്റിൽ ഉണ്ട്.” ധ്വനി വിഷ്ണു വിൻറെ കണ്ണുകളിലേക്ക് നോക്കി മറുപടി പറഞ്ഞു .. ആ കണ്ണുകളിൽ നിന്ന് അവന് അവളോട് ഉള്ള പ്രണയം അവൾ വായ്ച്ചെടുക്കുകയായിരുന്നു.. ആസ്വദിക്കുക ആയിരുന്നു..എന്നാൽ വിഷ്ണു വിൻറെ പ്രതീക്ഷകൾ അസ്തമിക്കുക ആയിരുന്നു. ഒരു gov. ജോലി ഉള്ള പെൺകുട്ടിയെ private ജോലിക്കാരനായ തനിക്ക് കിട്ടുമോ?!! വിഷ്ണു വിന് ജോലിയും പണവും ഒന്നും വേണ്ടായിരുന്നു. തന്റെ മനസ്സിന് ഇണങ്ങിയ പെൺകുട്ടിയെ മാത്രം മതിയായിരുന്നു. ഒരു പണിയും ഇല്ലാത്ത പെൺകുട്ടി ആയിരുന്നു ധ്വനി എങ്കിൽ എന്ന് അവൻ സ്വാർത്ഥത യോടെ ആഗ്രഹിച്ചു പോയി.

“എന്നൊടെന്തെങ്കിലും ചോദിക്കാൻ ഉണ്ടോ?” വിഷ്ണു ചോദിച്ചു. ഇല്ല എന്ന് ധ്വനി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ഇവരുടെ സംസാരം നോക്കിക്കൊണ്ടിരുന്ന വേദ ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. അത്രയ്ക്ക് chemistry ആയിരുന്നു അവരുടെ പരസ്പരം ഉള്ള നോട്ടത്തിലും ഭാവത്തിലും..ഇവർ ഒന്നിക്കേൻടവർ ആണെന്ന് ആരോ വിളിച്ചു പറയുന്ന പോലെ വേദ ക്ക് തോന്നി… പ്രതീക്ഷയോടെ വേദ യും ഹരിയും അവിടെ നിന്നും ഇറങ്ങി .

“എങ്ങനെ ഉണ്ട് വിഷ്ണു ഏട്ടാ . .. ആള്?!!” വേദ ഒരു കുസൃതി ചിരയോടെ ചോദിച്ചു.

“എനിക്ക് ok ആണ്.. പക്ഷേ നമുക്ക് കിട്ടുമെന്ന് തോന്നുന്നില്ല ..” വിഷ്ണു നിരാശയോടെ പറഞ്ഞു.

“അതൊക്കെ ശരിയാകും …” വേദ വിഷ്ണു നെ ആശ്വസിപ്പിച്ചു. വീട്ടിലെത്തിയ ഉടനെ വേദ ധ്വനി യെ വിളിച്ചു.. “ഡീ …. ചെക്കനെ ഇഷ്ടമായോ?!!

” ഉം…” ധ്വനി മറുപടി പറഞ്ഞു.

“പക്ഷേ .. ജാതകം നോക്കണം ന്ന് അച്ഛൻ പറഞ്ഞു.. അതുകഴിഞ്ഞിട്ടെ എന്തേലും തീരുമാനിക്കൂ ഡീ .. ഞാൻ reply തരാം ട്ടോ”

“സാവധാനം മറുപടി തന്നാൽ മതി.. എന്തായാലും ചെക്കന് ok ആണ് ട്ടോ!!” വേദ ധ്വനി യെ കളി ആക്കികൊണ്ട് പറഞ്ഞു ഫോൺ കട്ട് ചെയ്തു.

മറുപടി സാവധാനം തന്നാൽ മതി എന്ന് പറഞ്ഞെങ്കിലും .. മറുപടിക്കായി കാത്തിരുന്ന ആ ഒരാഴ്ച്ച വേദ യുടെ മനസ്സിൽ തീ ആയിരുന്നു. ധ്വനി യുടെ മറുപടി അനുകൂലം ആകണമെ എന്ന് വേദ പ്രാർത്ഥിച്ചു. ഇന്നാണ് ആ ദിവസം ധ്വനി യുടെ reply വരുന്ന ദിവസം.

പെട്ടന്ന് വേദ യുടെ ഫോൺ റിംഗ് ചെയ്തു.. ധ്വനി !! വേദ യുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി. തൊണ്ട വരളുന്ന പോലെ ഒക്കെ .. വേദ ഫോൺ എടുത്തു.. “hello.. ധ്വനി ..പറയൂ”

“ഡീ … അത് ജാതകം പറ്റില്ലെന്ന് പറഞ്ഞുട്ടോ.. വിഷ്ണു ഏട്ടനെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.. പക്ഷേ വീട്ടുകാർ പറയുന്നത് കേൾകാതിരിക്കാൻ എനിക്ക് കഴിയില്ല .. sorry..” ഇത്രയും പറഞ്ഞപ്പൊഴേക്കും ധ്വനി യുടെ ശ്ബ്ദം ഇടറിയിരുന്നു.

“ശരി ധ്വനി എനിക്ക് കുറച്ചു തിരക്കുണ്ട് …” ബാക്കി കേൾക്കാനാവാതെ വേദ ഫോൺ കട്ട് ചെയ്തു.. അവളുടെ മനസ്സിൽ വല്ലാത്ത ഒരു വിഷമം തങ്ങിനിന്നു. കാര്യങ്ങൾ അവൾ ഹരിയെ വിളിച്ചു പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ വേദ ക്ക് മനസ്സിന് അല്പം ആശ്വാസം കിട്ടി.വിഷ്ണു ഏട്ടന്റെ കല്ല്യാണം എത്രയും പെട്ടന്ന് നടത്തണം . വേദ ഒരു വാശിപോലെ മനസ്സിൽ ഉറപ്പിച്ചു.എന്നിട്ട് contactല്‍‌ ഉള്ള ഫ്രണ്ട്സ് നോടൊക്കെ 25 നും 33 നും ഇടയ്ക്ക് പ്രായം ഉള്ള വിവാഹം ആലോചിക്കുന്ന പെൺകുട്ടികളെ കുറിച്ച് അന്വേഷിച്ചു. അഞ്ചാറു പെൺകുട്ടികളുടെ details കിട്ടി എങ്കിലും അവരാരും ധ്വനി ക്ക് പകരം നിൽകുന്നതായി തോന്നിയില്ല. ഇതെന്തു മറിമായം. ചിലരൊക്കെ ധ്വനി യെക്കാൾ ഭംഗിയും യോഗ്യതയും ഉള്ളവരാണ്. എന്നിട്ടും എന്താണ് വിഷ്ണു ഏട്ടന് ധ്വനി ക്ക് പകരം വെക്കാൻ തനിക്ക് തോന്നാത്തത്.. വേദ ചിന്തിച്ചു. അതൊക്കെ തന്റെ മനസ്സിന്റെ വെറും തോന്നലാണ്.. എന്ന് തന്നെത്തന്നെ വിശ്വസിപ്പിച്ചു കൊണ്ട് അതിൽ ഏറ്റവും കൊള്ളാവുന്ന കുട്ടിയെ പെണ്ണുകാണാൻ , വേദ ,ഹരിയെയും വിഷ്ണുവിനെ യും തയ്യാറാക്കി.

ഞായറാഴ്ച്ച ഹരിയും വിഷ്ണു വും പെണ്ണ് കണ്ട് വന്നു.” എന്തായി .?” വേദ പ്രതീക്ഷയോടെ ഹരിയോട് ചോദിച്ചു. “പെണ്ണ് നല്ല കുട്ടി ആണ്.. പക്ഷേ.. !” ഹരി പറയാൻ വിഷമിച്ചു.. “എന്തു പറ്റി ?” വേദ ചോദിച്ചു.

” ഇവന് ആരെ കണ്ടാലും ഇപ്പൊൾ ഇഷ്ടം ആവുന്നില്ല . ധ്വനി യെ കണ്ടതിനു ശേഷം.” വേദ ആകെ ധർമ്മ സങ്കടത്തിലായി.. “ആ അതൊക്കെ പതുക്കെ മറന്നോളും എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.. രണ്ട് ദിവസം കഴിഞ്ഞ് positive ആയി മറുപടി കൊടുക്കാം ..” ഹരി നിസംഗമായി പറഞ്ഞു.

ഒരു കരിങ്കൽ എടുത്ത് ഹൃദയത്തിൽ വെച്ച പോലെ തോന്നി വേദ ക്ക്. ഇതിനെല്ലാം തുടക്കം താനാണെല്ലോ എന്നോർത്ത്. ഒന്നും വേണ്ടായിരുന്നു . വേദ ഓർത്തു. അവൾ വീണ്ടും ഫോൺ എടുത്ത് ധ്വനി യെ വിളിച്ചു…

“ധ്വനി … വിഷ്ണു ഏട്ടന് വേറെ ഒരു ആലോചന വന്നിട്ടുണ്ട്.. അവർക്ക് reply കൊടുക്കുന്നതിനു മുൻപ് അവസാനമായി നിന്നോട് ഒന്ന് ചോദിക്കാൻ പറഞ്ഞു.. wait ചെയ്തിട്ടു എന്തെങ്കിലും കാര്യമുണ്ടോ എന്ന്..” വേദ തന്റെ ആവനാഴിയിലെ അവസാനത്തെ അംമ്പും എയ്തു.

“ഡീ.. ഞാൻ പറരഞ്ഞല്ലോ … എനിക്കീ ജാതകത്തിൽ ഒന്നും വിശ്വാസമില്ല.. പക്ഷേ , അച്ഛനും അമ്മയ്ക്കും നിർബന്ധമാണ്.. എന്റെ നിർബന്ധത്തിന് വഴങ്ങി അച്ഛൻ രണ്ട് മൂന്ന് പേരെടുത്ത് കൊണ്ടുപോയി നോക്കി. പക്ഷേ പറ്റില്ല എന്ന് തന്നെ ആണ് എല്ലാവരും പറയുന്നത്”

“ജാതകം ഒന്നും നോക്കാതെ നി ഇങ്ങു പോര്…” വേദ തന്റെ ഉള്ള മാനവും പണയം വെച്ചു ചോദിച്ചു പോയി. മൗനം മാത്രമായിരുന്നു ധ്വനി യുടെ മറുപടി.. അവൾക്ക് അതിന് കഴിയില്ല എന്ന് വേദ ക്ക് അറിയാമായിരുന്നു .. വീട്ടുകാരെ ധിക്കരിച്ച് ഒന്നും ചെയ്യാൻ അവൾക്ക് ആകില്ല.. വേദ ഫോൺ വെച്ചു.

ഇനി തനിക്ക് ഈ കാര്യത്തിൽ ഒന്നും ചെയ്യാനില്ല .വേദ ചിന്തിച്ചു…വിഷ്ണു ഏട്ടന് ധ്വനി യെ അന്ന് ഇഷ്ടപ്പെടാതിരുന്നിരുന്നു എങ്കിൽ …പോരുന്നോ എന്ന എന്റെ ചോദ്യത്തിന് മൗനത്തിനു പകരം ,ഇല്ല എന്ന് ധ്വനി ഉറച്ചു മറുപടി പറഞ്ഞിരുന്നു എങ്കിൽ….വിഷ്ണു ഏട്ടനെ ഇഷ്ടമല്ല എന്ന് ധ്വനി പറഞ്ഞിരുന്നെങ്കിൽ ….ഇവരുടെ ആരുടെയെങ്കിലും വിവാഹം പെട്ടന്ന് കഴിഞ്ഞിരുന്നു എങ്കിൽ…

ദൈവമേ.. നി എന്തിനിങ്ങനെ എന്റെ മനസ്സിനെ ഇൗ അവസ്ഥയിൽ കൊണ്ടെത്തിച്ചു… എല്ലാത്തിനും സാക്ഷി ആയി എന്നെ നിർത്തി… ഒന്നും ചെയ്യാൻ കഴിയാതെ നോക്കുകുത്തിയെ പോലെ ഞാൻ നിൽക്കുന്നു. പരസ്പരം സ്നേഹിക്കുന്ന രണ്ടുപേരെ ഒന്നിപ്പിക്കാൻ കഴിയാതെ.. ഒന്ന് പൊട്ടിക്കരയാൻ വേദ ക്ക് തോന്നി..

ആരോ ഉറക്കം തൂങ്ങി എഴുതിയ ജാതകം എന്ന കാണാക്കയറു കൊണ്ട് ആ ഹൃദയങ്ങളെ അകറ്റി നിർത്തിയിരിക്കുന്നു. എന്തൊരു അവസ്ഥയാണിത്..

500 ന്റെയും 1000 തിന്റെയും നോട്ടുകൾ നിരോധിച്ചപോലെ ജാതകവും ഇന്ത്യയിൽ നിരോധിച്ചിരുന്നു എങ്കിൽ എന്നവൾ ആഗ്രഹിച്ചു. പണ്ട് അംമ്പിളി മാമനെ പിടിച്ചു തരാം എന്ന് പറഞ്ഞു മുത്ത്ച്ഛൻ പറ്റിച്ചപ്പോൾ അവൾ ആ ആഗ്രഹം മനസ്സിന്റെ ഒരു കോണിൽ കുഴിച്ചു മൂടിയിരുന്നു… വീണ്ടും ഒരു തൂംമ്പയെടുത്ത് അവൾ അവിടെ കിളച്ചു… ‘ധ്വനി – വിഷ്ണു’ എന്ന അദ്ധ്യായം അവൾ അവിടെ കുഴിച്ചു മൂടി… ഒരിറ്റു കണ്ണീരോടെ…

അവസാനിച്ചു