ഒരിക്കൽ കൂടി ~ Partസ് 12 &13 , Written By POORVIKA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

Part 12

എന്ത് ചോദ്യം ആഹ് ഡാ ഇത്..ഇവിടേക്ക് എന്തിനാ സാധാരണ വരാ..”ഒരു കൈ കൊണ്ട് തോളിൽ ചെറുതായി അടിച്ച് അമ്മ പറഞ്ഞു..

“മ്മ് ..വാ വാ പോവാം..”എന്നെ കണ്ടതൊണ്ടാവും ഇത്രക്ക് തിരക്ക്..

“പോട്ടെ മോളെ..പിന്നെ കാണാം ട്ടോ..”അമ്മ എന്റെ കൈ പിടിച്ച് പറഞ്ഞു..ഞാനും ചേർത്ത് പിടിച്ച് ടാറ്റാ പറഞ്ഞു വിട്ടു..ഞങ്ങളുടെ പ്രകടനം കണ്ടു ഇതൊക്കെ യെപ്പോ എന്നുള്ള രീതിയിൽ അച്ചെട്ടൻ എന്നെ ഒരു നോട്ടം..ഞാൻ ഇതൊക്കെ എന്ത് എന്നുള്ള രീതിയിൽ പുരികം ഉയർത്തി നോക്കിയതും മൂപ്പര് പുച്ഛിച്ച് കൊണ്ട് തിരിഞ്ഞ് ഒരു നടത്തം..

??????????

ദിവസങ്ങൾ വേഗം കൊഴിഞ്ഞു പോയി..ഞാൻ സെക്കൻഡ് ഇയർ ആയി..അച്ചെട്ടനോട് ഉള്ള പ്രണയവും തിരിച്ച് എന്നോട് ഉള്ള സമീപനവും മാറാതെ തുടർന്നു..ഇതിനോടകം എന്റെ ഡെയ്‌ലി അമ്പലം വിസിറ്റ് കാരണം ഞാനും അമ്മയും നല്ല കൂട്ടായി..ഞാൻ ഉണ്ടാവും എന്നുള്ളത് കൊണ്ടോ എന്തോ..അങ്ങേരെ പിന്നെ അമ്പലത്തിന്റെ പരിസരത്ത് കണ്ടില്ല.. അമ്മയോട് ചോദിച്ചു അച്ചെട്ടന്റെ ഓരോ ഇഷ്ടവും ഇഷ്ടകേടും ഒക്കെ മനസ്സിലാക്കി എടുത്തു..അങ്ങനെ പതിവ് കണ്ടു മുട്ടലിൽ ആണ് ഒരു ദിവസം അമ്മ എന്നോട് ചോദിച്ചത്..

“മോള് വീട്ടിലേക്ക് പോരുന്നോ.. ആദിയെ ഒക്കെ ഒന്ന് കാണാലോ..ഇന്ന് അവധി അല്ലേ..”

“അയോ..ഞാൻ ഇല്ല അമ്മെ..അമ്മേടെ പൊന്നരമോൻ ആ കടുവ എന്നെ അവിടേക്ക് അടുപ്പിക്കില്ല..”അവരുടെ വീടൊക്കെ ഒന്ന് കാണണം എന്നാഗ്രഹം ഉണ്ടെലും ഞാൻ പറഞ്ഞു..

“അതോർത്ത് പേടിക്കണ്ട ട്ടോ..അവൻ ഇന്ന് ഫ്രണ്ടിന്റെ കല്ല്യാണം ഉണ്ട് പറഞ്ഞ് കൊച്ചി വരെ പോയേക്ക..അപ്പോ മോൾ അമ്മെ വിളിച്ച് പറഞ്ഞു പോരെ..”

എന്നാ പിന്നെ എന്റെ ഭാവി വീട് ഒന്ന് കണ്ടേക്കാം വച്ച് അമ്മെ വിളിച്ചു ഒന്ന് വൈകും പറഞ്ഞു ഞങ്ങൾ ഇറങ്ങി..വീടെത്തിയത്തും ഉമ്മറത്ത് തന്നെ ആദി നിൽപ്പുണ്ട്..ഏട്ടനെ പോലെ തന്നെ അത്യാവിശം ലൂക് ഒക്കെ ഉണ്ട് കക്ഷി..അവൻ പ്ലസ് ടു പഠിക്കുന്നു..ഞങ്ങൾ വേഗം തന്നെ കൂട്ടായി..വീടൊക്കെ ചുറ്റി നടന്നു കാണുന്നതിന് ഇടയിൽ അവൻ പറഞ്ഞു..

“ദേ ചേച്ചി..അതാട്ടാ ചെട്ടായീടെ മുറി..ലോക്ക് ആവാൻ വഴിയില്ല.. വേണെ കേറിക്കോ”

മെല്ലെ ഒരു ആകാംക്ഷയിൽ മുറിയിലേക്ക് ചുവടു വച്ചു..തള്ളി തുറക്കാൻ കൈകൾ വാതിലിൽ വച്ചതും ഒരു ഉൾപ്രേരണയിൽ തിരിച്ച് എടുത്തു..വേണ്ട..അച്ചെട്ടന്റെ താലിയും അണിഞ്ഞു പൂർണ സന്തോഷത്തോടെ വേണം ഇവിടേക്ക് കേറാൻ..തിരിഞ്ഞ് താഴേക്ക് ഇറങ്ങി അടുക്കളയിൽ അമ്മേടെ അടുത്ത് വന്ന് ഇരുന്നു..

“അമ്മേ..ഞാൻ ഒരു കാര്യം ചോദിക്കട്ടെ..”

“ഹാ..ചോദിക്ക്..”

“അതേ..അത് ഉണ്ടല്ലോ..അതില്ലെ..അച്ചെട്ടനെ ഈ വല്ല പ്രണയോം മറ്റും ഉണ്ടോ..”ചമ്മൽ പരമാവധി മറച്ചു പിടിച്ച് കൊണ്ട് ഞാൻ ചോദിച്ചു..

കേട്ടതും ഒരു ചിരിയോടെ അമ്മ എന്നെ ഒന്ന് കൂർപ്പിച്ച് നോക്കി..

“”അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ”

“ഇനി അതൊണ്ടാണോ ന്നെ ഇഷ്ടാവാത്തെ..”

“അവൻ എല്ലാതും ഇവിടെ വന്ന് പറയൽ ഉള്ളതാണ്.. ഇല്ലാന്ന് ആണ് ന്റെ അറിവ്..”

അതോടെ ന്റെ മുഖം വിടർന്നു..

“ആണല്ലേ…അപ്പോ ചാൻസ് ഉണ്ട്..”

അമ്മ ന്റെ അടുത്ത് വന്ന് മുടിയിൽ തഴുകി..

“അവനു നിന്നെ അങ്ങനെ കാണാൻ കഴിഞ്ഞെന്ന് വരില്ല മോളെ..താൻ പഠിപ്പിക്കുന്ന കുട്ടികൾ ഒക്കെയും നന്നാവണം എന്നല്ലേ ഓരോ അധ്യാപകരും ആഗ്രഹിക്കാ..ഇതൊക്കെ ഓരോ പ്രായത്തിന്റെ കുസൃതി ആവും…കുറെ നാൾ കഴിയുമ്പോ മോൾക്ക് തന്നെ ഓർത്ത് ചിരിക്കാൻ കഴിയുന്ന കുസൃതികൾ..”

“അമ്മക്കും ന്നെ ഇഷ്ടായില്ലെ അമ്മെ..”ചോദിക്കുമ്പോൾ ആ പെണ്ണിന്റെ വല്ലാതെ നേർത്ത് പോയിരുന്നു..

“അതൊണ്ടല്ല കുട്ടി..അമ്മക്ക് ഒരുപാട് ഇഷ്ടാണ്….മോൾ മരുമോൾ ആയി വരുന്നതിൽ സന്തോഷം ഉള്ളൂ..ഒരു പക്ഷെ മോൾ അവസാനം വിഷമിച്ചാൽ…അത് വേണ്ട….എന്റെ മോൻ കാരണം ഒരു പെൺകുട്ടിയും കരയരുത് എന്നെ അമ്മക്ക് ഉള്ളൂ..നിന്റെ ജീവിതം അവന്റെ പേര് പറഞ്ഞ് കളയരുത്..”

“അഹ്..ഈ അമ്മ.. ആ ചേച്ചി നല്ല സന്തോഷത്തിൽ വന്നതല്ലെ..അമ്മ എന്തിനാ ഇപ്പൊ അതൊക്കെ പറയുന്നെ.. ചേട്ടായിയെ ഞമ്മക്ക്‌ വഴിയേ സെറ്റ് ആക്കാന്നെ”

ആദി പറഞ്ഞതും അവനോട് ഒന്ന് ചിരിച്ച് കാട്ടി.. അധികം വൈകാൻ നിൽക്കാതെ അവരോട് യാത്ര പറഞ്ഞു ഇറങ്ങി..തിരിച്ച് വഴിയിലുടനീളം അമ്മേടെ വാക്കുകൾ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു..ഇനി അച്ചെട്ടന് എന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ….വേറെ ഒരാളെ ആ സ്ഥാനത്ത് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല…

പിറ്റേന്ന് ഒരു പ്രോജക്ടിന് വേണ്ടി ബുക്ക് റഫർ ചെയ്യാൻ ആണ് ലൈബ്രറിയിൽ പോയത്..ഇവിടേക്ക് ആകെ വരുന്നത് അങ്ങേരെ നോക്കി ഇരിക്കാൻ ആണ്..അതോണ്ട് വേണ്ട സെക്ഷൻ തപ്പി പിടിച്ച് എത്തിയപ്പോൾ ദാ അവിടെ നിൽക്കുന്നു ന്റെ പ്രതിഷ്ഠ..ഇനി ഇപ്പൊ എന്റെ കണ്ണിൽ ഏത് നേരോം ഇങ്ങേരു മാത്രം ഉള്ളൊണ്ട് തോന്നുന്നത് ആണോ എന്നറിയാൻ സ്വയം ഒന്ന് പിച്ചി നോക്കി.. അല്ല സംഭവം റിയൽ ആണ്..അടുത്ത് പോയി നിന്നിട്ടും നോക്കുന്നില്ല..ഒന്ന് ചുമ്മച്ചതും തല ഉയർത്തി നോക്കി..എന്നെ കണ്ടപാടെ ബുക്ക് അവിടെ വച്ച് പോവാൻ തുനിഞ്ഞു..

“ഇതെന്തിനാ എന്നെ കാണുമ്പോ ഈ വഴി മാറി പോണെ..” മുൻപിൽ കയറി തടസ്സമായി നിന്നു കൊണ്ട് ഞാൻ ചോദിച്ചു..

“താൻ മുമ്പീന്ന് മാറിയേ..”

“ഇല്ലാാ..”” ഒരുതരം കുറുമ്പോടെ തല രണ്ട് സൈഡിലോട്ടും ചലിപ്പിച്ച് അവൾ പറഞ്ഞു..

“എനിക്ക് ഒരു സമധാനോം തരില്ലെന്ന് ഒറപ്പിച്ച് ഇറങ്ങിയേക്കാണോ..ഇതുവരെ ഞാൻ തന്നോട് മര്യാദക്ക് പറഞ്ഞിരുന്നേ..ഇനി അത് മാറ്റിക്കരുത്..എവിടെ ഉണ്ടെങ്കിലും അപ്പോ വന്നോളും..”

“ഞാൻ ഒരു ബുക്ക് റഫർ ചെയ്യാൻ വന്നതാ”ചുണ്ട് കോട്ടി വിദ്യ പറഞ്ഞു..

“എന്നാല് ഇപ്പൊ ഒന്ന് മാറു..എനിക്ക് പോണം..”

“അതെന്താ..എന്നെ കണ്ടാല് അച്ചെട്ടന് ഇഷ്ടം തോന്നും വച്ചിട്ടാണോ ഇങ്ങനെ മാറി നടക്കുന്നെ .” പറച്ചിലിലെ കനം അവളെ കുറച്ച് വിഷമിപ്പിച്ചു എങ്കിലും തോറ്റു കൊടുക്കാൻ മനസ്സില്ലആത്തത്കൊണ്ട് വീണ്ടും അവൾ വീറോടെ ചോദിച്ചു..

“ആര്..അച്ചെട്ടനോ ..” പുരികം ചുളിച്ച് കൊണ്ടുള്ള അവന്റെ ചോദ്യത്തിൽ അവളുടെ മുഖത്ത് പഴയ കുസൃതി വിരിഞ്ഞു..

“അഹ്..അച്ചെട്ടൻ ന്ന്..

ഞാൻ നിങ്ങളെ അച്ചെട്ടൻ ന്ന് വിളിക്ക്യാ… മാഷെന്നെ വേദൂട്ടീന്നും വിളിച്ചോ..അച്ചെട്ടനും വേദൂട്ടീം..അച്ചെട്ടന്റെ വേദൂട്ടി..ആഹാ..കേക്കാൻ തന്നെ ന്ത് രെസാലെ മാഷേ..”

“ഒന്നു മാറി നിക്ക്‌ വിദ്യ..നിന്റെ കുട്ടികളിക്ക്‌ നിന്ന് തെരാൻ എനിക്ക്‌ നേരില്ലാ..” നെഞ്ചില് വിരലൂന്നി പറയുന്ന അവളുടെ കൈ തട്ടി മാറ്റി നടന്നു നീങ്ങുമ്പോൾ പിന്നിൽ നിന്ന് ഉറക്കെ പറയുന്ന കേട്ടു..

“സാരില്ല്യാ.. വേദൂട്ടി കാത്തിരുന്നോളാം ട്ടോ..””””

അവൻ കോണി ഇറങ്ങുമ്പോൾ പെട്ടന്നെന്തോ ഓർമ്മ വന്ന തിടുക്കത്തിൽ വിദ്യ ഓടി അവന്റെ അടുത്തെത്തി..

“”അതേ..ഒരു മിനിറ്റ്..ഒന്ന് നിന്നേ..”

ഇനി എന്താ എന്നുള്ള അവന്റെ നോട്ടം നിറഞ്ഞ മുഖത്ത് നോക്കി ചോദിക്കാൻ കഴിയാത്തത് കൊണ്ട് തല കുമ്പിട്ട് കൊണ്ട് അവൾ ചോദിച്ചു..

“””മാഷിക്ക്‌ ഇനി വേറെ വല്ല പ്രണയോം ഉണ്ടോ..

ഇനി ഇപ്പൊ ഉണ്ടെങ്കിൽ തന്നെ അതൊക്കെ മറന്നേക്ക്‌ ട്ടോ.. ഇയാള് എനിക്ക് മാത്രം ഉള്ളതാ..”””

എന്തെങ്കിലും ഉത്തരം പറയുന്നതിന് മുൻപ് അത് കൂടെ പറഞ്ഞു പെട്ടന്ന് ഒരാവേശത്തിൽ ആ താടിരോമത്തിൽ അമർത്തി മുത്തി..ഒരു നിമിഷം കഴിഞ്ഞിട്ടാണ് എന്താ ചെയ്തത് എന്ന് ബോധം വന്നത്..തിരിച്ച് ഓടുന്നേന് മുൻപ് തന്നെ കവിളിൽ ആകെ മൊത്തം ഒരു തരിപ്പ് പടർന്നു.. ആ ഉരുക്ക് പോലുള്ള കൈയുടെ അഞ്ച് വിരലുകളും കവിളിൽ പതിഞ്ഞിരുന്നു…തിരിഞ്ഞു നടക്കുന്നതിന്റെ ഇടയിൽ ഇടിയറ്റ് എന്നുള്ള വിളി മാത്രം വെക്തമായി കേട്ടു.ഇങ്ങേർക്ക്‌ എന്താ എന്നോട് ഒട്ടും ഇഷ്ടം തോന്നാത്തെ….കവിളാകെ നീറിപ്പുകയുന്ന പോലെ..മനപ്പൂർവം ചെയ്തതല്ല.. പെട്ടന്ന് വന്ന് പോയതാണ്..എന്നാലും അതിനൊക്കെ അടിക്കണോ..പക്ഷേ ആദ്യ ചുംബനത്തിന്റെ ചൂടിൽ അടിയുടെ വേദന ഒന്നും വലുതായി തോന്നിയില്ല.. കവിള് ഒന്ന് ഒഴിഞ്ഞു പിറുപിറുത്തു കൊണ്ട് തിരിഞ്ഞതും കണ്ടു തന്നെ മാത്രം ഉറ്റ് നോക്കുന്ന ജോഡി കണ്ണുകളെ..

“””സ്നേഹ മിസ്സ്..”മിസ്സിനെ നോക്കി ഒന്നിളിച്ച് കാട്ടുമ്പേനും മിസ്സ് വേഗം നടന്നു പോയി. നടന്നത് ഒന്നും ആരോടും പറയാൻ പോയില്ല..മുഖത്ത് എന്ത് പറ്റി ചോദിച്ചവരോട് ഒക്കെ ഒന്ന് വീണു എന്ന് പറഞ്ഞു.. അന്ന് പിന്നെ അച്ചെട്ടൻ ക്ലാസ്സിലേക്ക് വന്നെ ഇല്ല.. ഹിഹി…ഉമ്മേടെ ഹാങ്ങോവർ ആവേ..

വീട്ടിലെത്തി കുളി ഒക്കെ കഴിഞ്ഞപ്പോൾ ആണ് സംഗതി രൂക്ഷം ആയത്..പല്ല് വേദനിച്ചിട്ട്‌ നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ..അമ്മ ഒന്ന് സൂക്ഷിച്ചു നോക്കി കുറെ നേരം..വീണതാണ് പറഞ്ഞിട്ടും പോരാളിക്ക് അത്ര വിശ്വാസം പോരാ..അവസാനം എവിടെ വീണു എങ്ങനെ വീണു എന്നൊക്കെ ഒരു ഡെമോ ഇട്ടു കൊടുത്തപ്പോ ആൾ പകുതി ഓക്കേ ആയി… രാത്രി വിവിയേട്ടൻ എങ്ങനെയോ ഒരു പല്ല് ഇളക്കി എടുത്തപ്പോൾ ആണ് ഇച്ചിരിയേലും സമാധാനം ആയത്..കിടക്കാൻ നേരം ഫോൺ എടുത്ത് നോക്കിയപ്പോൾഅച്ചെട്ടൻഡ് ഓൺലൈൻ..ചുമ്മാ ഒരു ശുഭരാത്രി..സുഖനിദ്ര അയച്ചു..അവിടെ എത്തിയതും അങ്ങേരു പോയി. പല്ലുവേനെടെ ഇടയിലും കഷ്ടപ്പെട്ട് അയച്ചത് ഒന്ന് നോക്കി കൂടെയില്ല..എന്തൊക്കെയോ ചിന്തിച്ച് എപ്പോഴോ ഉറങ്ങി പോയി..

പിറ്റേദിവസം വിവിയേട്ടനെ ആയി തല്ലുപിടിക്കുമ്പോൾ ആണ് അമ്മേടെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടത്..

“””””വിദ്യെ….എടീ വിദ്യെ..””

താഴെ ഇറങ്ങി ചെല്ലുമ്പോഴെ കണ്ടു തന്നെ ചുട്ടെരിക്കാൻ ഉള്ള ദേഷ്യവും ആയി നിൽക്കുന്ന അമ്മയെ..

Part 13

പിറ്റേദിവസം വിവിയേട്ടനെ ആയി തല്ലുപിടിക്കുമ്പോൾ ആണ് അമ്മേടെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടത്..

“”””വിദ്യെ….എടീ വിദ്യെ..””

താഴെ ഇറങ്ങി ചെല്ലുമ്പോഴെ കണ്ടു തന്നെ ചുട്ടെരിക്കാൻ ഉള്ള ദേഷ്യവും ആയി നിൽക്കുന്ന അമ്മയെ..

?????????????

“എന്താ അമ്മേ..എന്തിനാ ഇങ്ങനെ ഒച്ച വക്കുന്നെ..” കാര്യം എന്തെന്ന് അറിയാതെ ഞാനും വിവിയേട്ടനും അമ്മയെ മിഴിച്ച് നോക്കി..

“””നിന്ന് പ്രസംഗിക്കാതെ ഇങ്ങ് ഇറങ്ങി വാടി..കുടുംബത്തെ പറയിക്കാനുണ്ടായ അസത്തേ..””” പറയുന്നേന്‍റെ ഒപ്പം മുറ്റത്തേക്ക് ഇറങ്ങി പേരയുടെ കമ്പ് ഓടിക്കുന്നുണ്ട് അമ്മ..ശബ്ദം കേട്ട് എട്ടത്തിയും അച്ഛനും ഒക്കെ ഉമ്മറത്തേക്ക് വന്നു…

“എന്താ സീതേ..എന്തിനാ ഇങ്ങനെ ബഹളം വക്കുന്നെ..” എന്നാല് അച്ഛന്റെ ചോദ്യം വകവെക്കാതെ തനിക്ക് നേരെ പാഞ്ഞടുത്തു കൈയുടെ സൈഡിൽ കിട്ടി ആദ്യത്തെ അടി..

“”എന്താണന്നല്ലേ.. നിനക്ക് പല്ലുവേദന എങ്ങനെ വന്നെന്ന്‌.. ഹ്‌..”””

“””അതവൾ പറഞ്ഞില്ലേ വീണിട്ടാണെന്ന്..അമ്മ എന്തിനാ ഇങ്ങനെ അടിക്കുന്നെ..എന്താ വാവെ എന്താ പ്രശ്നം..””” ചേട്ടൻ അമ്മയുടെ അടുത്തിന്ന് എന്നെ പൊതിഞ്ഞ് പിടിച്ച് കൊണ്ട് ചോദിച്ചു..മറുപടി പറയാൻ എന്‍റെൽ ഒന്നും ഉണ്ടായിരുന്നില്ല..തല താഴ്ത്തി നിന്നു..വിവിയെട്ടനോട് എല്ലാം പറയാറുള്ളത് ആണ്…അറിഞ്ഞാൽ പിന്തിരിപ്പിച്ചാലോ കരുതി പറയാഞ്ഞെ…

“”അവള് പറയില്ല..അവൾക്ക് പ്രേമം പോലും..ഇതിനാണോടി നീ കോളജിൽ പോണെ..”ഓരോന്ന് പറയുമ്പോഴും വടി കൊണ്ട് പൊതിരെ തല്ലുന്നുണ്ട് അമ്മ..അടിക്കുന്ന ഓരോ ഭാഗവും നീറി പുകയുന്നു..തൊലി ഉരിയുമ്പോൾ ഉണ്ടാവുന്ന വേദന..

“””അമ്മ ഒന്ന് നിർത്തിയേ..പ്രേമം പറഞ്ഞ് ഇങ്ങനെ തല്ലാണോ..””ഓരോ അടിക്കും ഓരോന്ന് പറഞ്ഞു ഏട്ടൻ മാറ്റാൻ ശ്രമിക്കുന്നുണ്ട്..എന്നാൽ അമ്മ അതൊന്നും ശ്രദ്ധിക്കുന്നു പോലും ഇല്ല..

“”‘അതും നിനക്ക് അറിയണോ വിവി ആരോടാണെന്ന്..ഇവളെ പഠിപ്പിക്കുന്ന മാശിനോടാത്രെ..അയാൾക്ക് പോയി ഉമ്മ കൊടുത്തുക്കുന്നു ഒരു നാണോം ഇല്ലാതെ..എന്നിട്ട് അടി വാങ്ങിച്ച് കൊണ്ട് വന്നേക്ക..അസത്ത്..”

അത് കേട്ടതും ചേട്ടൻ തന്റെ മേലുള്ള പിടി അയച്ചു..എന്നെ ഒന്ന് നോക്കി മുകളിലോട്ട് കയറി പോയി.. ആ കണ്ണുകളിൽ തെളിഞ്ഞ് നിന്നത് എന്തെന്ന് മനസ്സിലായി ഇല്ല..ദേഷ്യം ആണോ..അതോ വെറുപ്പോ…അമ്മ കരഞ്ഞു കൊണ്ട് പിന്നെയും പിന്നെയും അടിക്കുന്നുണ്ട്..തനിക്ക് കരച്ചിൽ വരുന്നില്ല..കരയാതിരിക്കുന്നത് അല്ല..എന്തോ കഴിയുന്നില്ല.ോ..അമ്മ എങ്ങനെ അറിഞ്ഞു എന്നതായിരുന്നു മനസ്സ് മുഴുവൻ..അച്ചെട്ടൻ പറഞ്ഞിട്ടുണ്ടവോ..അത്രക്ക് വെറുപ്പാണോ തന്നോട്… ഇത്ര വലിയ തെറ്റ് ആണോ ഞാൻ ചെയ്തത്…ഒരാളെ പ്രേമിക്കുന്നത് എങ്ങനെയാ തെറ്റ് ആവുന്നത്….അമ്മയുടെ മുഖത്തോടു നോക്കി നിന്നതും അടുത്ത അടി വീണു കവിളത്ത്..

“എന്നിട്ടും നോക്കി നിക്കുന്നത് കണ്ടില്ലേ അവൾ ഒരു കൂസലും ഇല്ലാതെ..മക്കളെ നേരെ ചൊവ്വ വളർത്തിക്കൂടെ എന്നാ സ്നേഹ ടീച്ചർ ചോദിച്ചപ്പോ ന്റെ തൊലി ഉരിഞ്ഞു പോയി… പോരാത്തെന് വടക്കേലെ ശാരദ ഉണ്ടായിരുന്നു കൂടെ..ഇനി ഇപ്പൊ നാട്ടിലും തല താഴ്ത്തി നിൽക്കാം..”

“””സീതെ..മതി..താര അവളെ മുറിയിലേക്ക് കൂട്ടി പോ.. ചെല്ല്‌..””അച്ഛൻ പറഞ്ഞതും ഏട്ടത്തി വന്ന് തന്നെ പിടിച്ച് കൊണ്ട് പോയി..നടക്കാൻ പോലും സാധിക്കുന്നില്ല..ദേഹം മൊത്തം നീരിപുകയുന്നൂ..പിന്നിൽ അമ്മ ഓരോന്ന് പതം പറഞ്ഞു കരയുന്നുണ്ട്..

“എനിക്കൊന്നു ഒറ്റക്ക് ഇരിക്കണം ഏട്ടത്തി..”

റൂമിലേക്ക് ആക്കി എന്തോ പറയാൻ വന്ന എട്ടത്തിയോട് ഞാൻ പറഞ്ഞു..ഏട്ടത്തി പോയിട്ടും ഒരുപാട് നേരം ഒറ്റ ഇരുപ്പ് ഇരുന്നു..അച്ചെട്ടൻ അല്ല പറഞ്ഞത് എന്നറിഞ്ഞപ്പോൾ തന്നെ മനസ്സിലേക്ക് ഒരു കുളിർകാറ്റ് വീശിയ പോലെ..പക്ഷേ..സ്നേഹ മിസ്സ്..അതെന്തിനായിരിക്കും..പൊടുന്നനെ അമ്മെടെം അച്ചന്റെന് മുഖം മനസ്സിലേക്ക് വന്നു..അറിയാം..പെട്ടന്ന് കേട്ടപ്പോ ഉള്ള ദേഷ്യം ആയിരിക്കും..വിഷമം കൊണ്ടാവും..എന്തൊക്കെ പറഞ്ഞാലും അച്ചെട്ടനെ മറക്കാൻ ഒരിക്കലും തനിക്ക് കഴിയില്ല..എപ്പോഴോ കിടന്നു മയങ്ങി പോയി..തലയിൽ ആരോ തലോടുന്ന പോലെ തോന്നിയപ്പോൾ ആണ് കണ്ണ് തുറന്നത്..അച്ഛ ആയിരുന്നു..

മെല്ലെ എഴുന്നേറ്റ് ഇരിക്കാൻ തുനിഞ്ഞു..

“വേണ്ട..കിടന്നോ..”

“അമ്മക്കും വിവിയേട്ടനും വെറുപ്പ് ആയി കാണുമല്ലെ അച്ചേ..”

“””ഏയ്…എന്റെ കുട്ടീനെ ആർക്കാ വെറുക്കാൻ പറ്റാ..”””

ഒന്നും പറഞ്ഞില്ല..മിണ്ടാൻ തോന്നിയില്ല എന്നതാണ് സത്യം..

“നല്ലോണം വേദനിച്ചല്ലെ..” കുറച്ച് നേരത്തെ മൗനത്തെ ഭേദിച്ച് കൊണ്ട് കൈയിൽ തിണർത്ത് കിടക്കുന്ന പാടിൽ വിരലോടിച്ചു കൊണ്ട് അച്ഛൻ ചോദിച്ചു..

“”..അച്ഛാ..ഞാൻ.. സർനെ..എനിക്ക്..”

“വേണ്ട..പറയണ്ട..അച്ഛന് അറിയാം..ഞാൻ കണ്ടു മോള് വരച്ച കുറെ ഫോട്ടോസ്..പ്രേമിക്കുന്നത് തെറ്റാണ് എന്നച്ചൻ പറയില്ല..മോളെ വിശ്വസോം ആണ്..അവനും നിന്നെ ഇഷ്ടം ആണെങ്കിൽ അച്ച കൂടെ ഉണ്ടാവും എന്തിനും..പക്ഷേ മറിച്ച് ആണെങ്കി..”

“ഇല്ലച്ചാ..ന്നെ ഒരിക്കെ സ്നേഹിക്കും..എനിക്ക് ഉറപ്പുണ്ട്”..അച്ഛൻ പറഞ്ഞു പൂർത്തിയാക്കും മുൻപ് അവൾ പറഞ്ഞു..

“”മ്മ്..നീ അമ്മയോട് ദേഷ്യം ഒന്നും വേക്കണ്ടാട്ടോ..പെട്ടന്ന് കേട്ടപ്പോൾ എല്ലാവരും അറിഞ്ഞാൽ ഉള്ള നാണക്കേട് ഓർത്താവും അടിച്ചത്..കുറച്ച് കഴിഞ്ഞാൽ നിന്നെ വേദനിപ്പിച്ചത് ആലോയ്ച്ച് വിഷമിക്കും..”

“എനിക്ക് മനസ്സിലാവും അച്ഛാ..”മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ച് കൊണ്ട് ഞാൻ പറഞ്ഞു..

“അഹ്..പിന്നെ..നീ വിവിയുടെ അടുത്തേക്ക് ചെല്ലു..അവന്റെ പിണക്കം അറിഞ്ഞൂടെ..എത്ര വലുതായാലും അതിന് ഒരു മാറ്റോം ഇല്ല..നിന്നെ ഞങ്ങളെക്കാൾ ഏറെ എടുത്ത് കൊണ്ട് നടന്നതും നോക്കിയതും അവൻ ആണ്..വാവെ വാവേ വിളിച്ച് പിന്നീന്ന് മാറില്ലാർന്ന്..അവനോട് ആദ്യം പറയാത്തെന്‍റെ ദേഷ്യം ആവും..”ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് അച്ഛൻ നടന്നകന്നു..അച്ഛൻ എപ്പോഴും അങ്ങനെ ആണ്..എന്ത് കാര്യവും ഏറ്റവും സൗമത്യയോടെ കൈകാര്യം ചെയ്യു..

മെല്ലെ ഏട്ടന്റെ മുറിയിലേക്ക് നടന്നു..വാതിൽ തുറന്ന് ഇട്ടിട്ടുണ്ട്..ബാൽക്കണിയിൽ ആവും..അതാണ് ഏട്ടന്റെ ഫേവറിറ്റ് പ്ലേസ്..ഞാൻ ചെല്ലുമ്പോൾ ചാരുകസേരയിൽ ഇരിപ്പുണ്ട്..മുഖം നിറയെ പരിഭവം ആണ്..ഞാൻ ചെന്നു ചേട്ടന്റെ അരികിൽ ഇരുന്നു..വന്നത് അറിഞ്ഞിട്ടും ആൾ ഭാവിച്ചില്ല..

“വിവിയേട്ടാ..” ഒന്ന് വിളിച്ചിട്ട് കൂടെ നോക്കിയില്ല..അതോടെ അത്രനേരം അടക്കിവച്ച സങ്കടം അണപൊട്ടി ഒഴികിയിരുന്നു..

“എന്നോട് ഇങ്ങനെ കാണിക്കല്ലെ ചേട്ടാ..നിക്ക്‌ സഹിക്കണില്ല..ഞാൻ പറയണം വച്ചതാ..ചീത്ത പറഞ്ഞാലോ വച്ചിട്ടാ..”ആ മടിയിൽ തലവച്ച് പൊട്ടിക്കരഞ്ഞ് കൊണ്ടവൾ പറഞ്ഞു..

“ആ മാഷിക്ക്‌ നിന്നെ ഇഷ്ടാണോ വാവേ..”എന്റെ തല പിടിച്ച് ഉയർത്തി വിവിയേട്ടൻ ചോദിച്ചു..

ഞാൻ കണ്ണീരോടെ അല്ലെന്ന് തലയാട്ടി..

“പിന്നെന്തിനാ വാവേ ഇതൊക്കെ.. നിന്നെ ഇഷ്ടം ഇല്ലാത്തോരാൾക്ക്‌ വേണ്ടി… ലാസ്റ്റ് നീ നീറുന്നത് ഞങ്ങൾ ഒക്കെ കാണണ്ടി വരും.. “”

“അങ്ങനല്ല ഏട്ടാ..എനിക്ക് അത്രക്ക് ഇഷ്ട്ടായൊണ്ടാ.. പറ്റണില്ല..മറക്കാൻ..ഏട്ടൻ കൊറേ കാലം താരേട്ടത്തീനെ പ്രണയിച്ചതല്ലെ..എന്നിട്ട് എങ്ങനെ എന്നോട് മറക്കാൻ പറയുന്നെ..എന്നെ ഇഷ്ടപ്പെട്ടില്ല എങ്കിലും സാരില്ല്യ..എനിക്ക് ഇനി കഴിയില്ല ഏട്ടാ..വേറെ ആളെ..”

“നീ ഇങ്ങനെ കരയാതെ.. നമ്മുക്ക് നോക്കാം..”ഏട്ടൻ സമാധാനിപ്പിക്കാൻ എന്നോണം പേരിനു പറഞ്ഞു..

…..………..

പിറ്റേിവസം അനുവിനോട് കാര്യങ്ങള് ഒക്കെ പറയുമ്പോൾ ആണ് ശരത്തെട്ടൻ പെട്ടന്ന് അടുത്ത് വന്നിരുന്നത്..

“എന്താണ് രണ്ടാളും കൂടെ ഒരു സീക്രട്ട് പറച്ചില്‌..””

“”ഏയ് ഒന്നൂല്ല..”അനുവാണ് പറഞ്ഞത്..

“”ഓഹോ..വിദ്യ എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…”

“”ന്താ ശരത്തേട്ടാ..”ഞാൻ ശരത്തെട്ടന് നേരെ മുഖം തിരിച്ചു കൊണ്ട് ചോദിച്ചു

“”ഇതെന്താടോ മുഖം ആകെ ഡൾ ആയി ഇരിക്കുന്നത്..”

“”ഏയ്..എന്ത്.. ഒന്നുല്ലല്ലോ..”

“””ആഹ് ഒന്നുല്ലേൽ തന്നെ എന്തോ ഉണ്ടല്ലോ.. ഉരുളാതെ വേഗം കാര്യം പറയ്..”

ശരത്തെട്ടൻ അത് ചോദിച്ചതും ഞാൻ എല്ലാം പറഞ്ഞു പോയി..ഇന്നലെ വീട്ടിൽ നടന്നത് ഉൾപ്പടെ..പറഞ്ഞു കഴിഞ്ഞതും ആൾ മൗനം ആയി..

“”അത് വിട്..എന്താ പറയാൻ ഉണ്ട് പറഞ്ഞത്..”

“”ഏയ്..അത് ഒന്നുല്ലഡോ പിന്നെ പറയാം..ഇപ്പൊ ഞാൻ പോട്ടെട്ടോ കുറച്ച് തിരക്ക് ഉണ്ട്..””എനിക്ക് മുഖം തെരാതെ അത് പറഞ്ഞുകൊണ്ട് ആള് പോയി..

ദിവസങ്ങൾ കടന്നു പോയി..ഞാനും അമ്മയും തമ്മിൽ ചെറുതായി ഒരു അകലം വന്നപോലെ..അമ്മയെ കാണുമ്പോൾ ഉള്ളിൽ ഒരു തെറ്റ് ചെയ്തപോലെ തോന്നൽ…പിന്നെ അത് നീണ്ടുപോയി.. എന്തെങ്കിലും ആവശ്യത്തിന് മാത്രം ആയി സംസാരം..അച്ചെട്ടനോട് ഉള്ള സംസാരവും കുറച്ചു..എന്നാലും ഇടക്ക്‌ ഇടക്ക്‌ പോയി ഒന്ന് ബോധിപ്പിക്കും ഇഷ്ടത്തിന് ഒരു കൊട്ടോം തട്ടീട്ടില്ല എന്ന്..അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്പലത്തിൽ വച്ച് അച്ചെട്ടന്റെ അമ്മയെ കണ്ട് വിശേഷം പറയുമ്പോൾ ആണ് അച്ചെട്ടന്റെ പിറന്നാള് ആണ് മറ്റന്നാൾ എന്ന്..കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി..എന്തെങ്കിലും ഒരു ഗിഫ്റ്റ് കൊടുക്കണം..എന്ത് കൊടുക്കണം എന്ന് കൊറേ നേരം ആലോചിച്ചു ലാസ്റ്റ് ഐഡിയ കത്തിയതും വീട്ടിലേക്ക് ഓട്ടം ആയിരുന്നു…

പിറന്നാളിന്റെ അന്ന് പതിവിലും കൂടുതൽ ഒരുങ്ങി സമ്മാനവും എടുത്ത് കോളജിലേക്ക് ഇറങ്ങി..എത്തിയതും സ്റ്റാഫ് റൂമിൽ ചെന്ന് നോക്കി. ആളില്ല..ലൈബ്രറിയിലും ഇല്ല..പിന്നെ ഇതെവിടെ എന്ന് ആലോചിച്ചപ്പോൾ ആണ് ലാബിന്റെ ഓർമ്മ വന്നത്..അവിടെ എത്തി വാതിൽ തള്ളി തുറന്നതും മുന്നിലെ കാഴ്ച കണ്ട് തളർന്നു പോയി..കണ്ണിൽ നീർമുത്തുകൾ ഉരുണ്ടു കൂടി കൊണ്ടിരുന്നു..

സ്നേഹ മിസ്സിനെ ചുറ്റിപ്പിടിച്ച് കഴുത്തിലേക്ക് മുഖം ചേർത്ത് നിൽക്കുന്ന അച്ചേട്ടൻ..

കാത്തിരിക്കൂ…?