കാർത്തിക ~ ഭാഗം 15, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കാർത്തുവിന്റെ പിന്നാലെ ഓരോന്നു പറഞ്ഞു സിദ്ധു കൂട്ട് കൂടുവാൻ ശ്രമിക്കുകയായിരുന്നു…വീണ്ടും അടുക്കള ലക്ഷ്യമാക്കിതന്നെയവൻ നടന്നു…അവളെ അവിടെ കണ്ടതും ഉള്ളിൽ ആശ്വാസം പൂണ്ടെന്നോണം നെടുവീർപ്പിട്ടു. പോരാഞ്ഞിട്ട് ചിത്രേച്ചി അവിടെ ഇല്ലാ എന്നും കൂടി ഉറപ്പാക്കി… ശേഷം മെല്ലെ പതുങ്ങിക്കൊണ്ട് ഒന്നും അറിയാത്ത ഭാവത്തിൽ അടുത്തേക്ക് ചെന്നു… ഒളിക്കണ്ണാൽ കാർത്തുനേ ഒന്ന് നോക്കി ഫ്രിഡ്ജ് തുറന്ന് എന്തോ തിരയും പോലാക്കുന്നുണ്ടായിരുന്നു..അപ്പോഴാണ് സിദ്ധു വീണ്ടും പിന്നാലെ കൂടിയ കാര്യം കാർത്തു ശ്രദ്ധിച്ചത്… പക്ഷെ അവൾ കണ്ടിട്ടും കാണാത്തതായി നടിച്ചു.

“”ശ്ശേ… ഓറഞ്ച് തീർന്നോ..എവിടെയാ വച്ചിരിക്കുന്നെ… കാണുന്നില്ലല്ലോ “”

അവൾ കേൾക്കാൻ പാകത്തിന് പറഞ്ഞ് കൊണ്ട് തിരയും പോലാക്കുമ്പോൾ കാർത്തു അടക്കി ചിരിക്കുകയായിരുന്നു.

“”അല്ലെങ്കിലും ഈ വീട്ടിൽ ഒരു സാധനം വച്ചാൽ കാണില്ല…..എങ്കിൽ കാണുന്ന ആരേലും ഉണ്ടേൽ ഒന്നെടുത്തു തരുവോ… അതും ഇല്ലാ… “”‘

അവളിലെ ഒരു നോട്ടം പോലും തന്നിലേക്ക് പതിയുന്നില്ലെന്ന് മനസ്സിലായതും
സിദ്ധു അവളെ പിടിച്ചു വച്ച് നേരെ അഭിമുഖമായി നിർത്തി..

“”ഡി… ഒന്ന് നോക്കെടി… എന്റെ മുഖത്തേക്ക് നോക്ക്… ദേ സോറി… “

തന്റെ ചുമലിൽ കൈ വച്ച് അവൻ അങ്ങനെ പറഞ്ഞപ്പോൾ ഉള്ളിൽ കുളിരുപോലെ തോന്നുവായിരുന്നു അവൾക്ക്…

“”ഞാൻ നിന്നോട് സോറി പറയേണ്ട ആവശ്യമൊന്നുമില്ല എന്നാലും……..ഒരു ഫോര്മാലിറ്റിക്ക് വേണ്ടി…. “”

അത് കേട്ടതും അവളുടെ ഉള്ളിൽ നുരഞ്ഞു വന്ന കുളിർമ അതേ പോലെ ഇറങ്ങി പോയിരുന്നു .. കാർത്തു ദേഷ്യത്താൽ അവന്റെ കൈ തട്ടി മാറ്റാൻ ശ്രമിക്കുകയും ചെയ്തു.

“”അപ്പോ മനസ്സിൽനിന്നും ഉടലെടുത്ത മാപ്പ് പറച്ചിൽ ഒന്നുമല്ല…. ല്ലെ “”

“”അല്ല…. അത്രക്കങ് സോറി പറയേണ്ട ആവശ്യോന്നുല്ലാ.. തെറ്റ് ചെയ്തത് നീയാണ്.എങ്കിലും എല്ലാവരുടെയും മുന്നിൽ വച്ച് നിന്നെ അപമാനിച്ചതിൽ ഒരു വിമ്മിഷ്ടം.അതോണ്ട് സോറി ഞാൻ പറഞ്ഞെന്ന് മാത്രം “‘”

“””ഓഹോ… എനിക്കിപ്പോ നിങ്ങടെ ക്ഷമാപണം ഒന്നും കേൾക്കേണ്ട … കൈയെടുക്ക്..”

അവളുടെ സംസാരം കേട്ടപ്പോൾ അവനാ മുഖത്തേക്ക് ഒന്നുകൂടി നോക്കി…ആകെ ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു.മുഖത്തു നല്ല വാട്ടമുണ്ടായിരുന്നു.

“‘ഊ….. ഞാൻ ഇങ്ങനൊക്കെ നോവിച്ചോ…. ഇത്രയ്ക്ക് അടിക്കേണ്ടായിരുന്നു… പാവം..””

(ആത്മ )

“”എന്താ ഇങ്ങനെ നോക്കുന്നെ.. വീണ്ടും ഇന്നലെ തന്നത് പോലുള്ള സമ്മാനം തരാൻ തോന്നുണ്ടോ??

അവന്റെ നോട്ടം കണ്ടുകൊണ്ട് കാർത്തു മറുപടിയെന്നോണം പറഞ്ഞു..സിദ്ധു അപ്പോഴും അതൊന്നും കേൾക്കുകയായിരുന്നില്ല. മറിച്ചു് അവന്റെ ആാാ കണ്ണുകൾ കാർത്തുവിന്റെ മുഖത്തു തന്നെയായിരുന്നു.

“”കാർത്തു…. ഐ…. ഐ റിയലി സോറി… “”

കണ്ണുകൾ അവളുടെ മുഖത്തു നിന്നും അങ്ങിങ്ങായി തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇഷ്ടമെന്നോണം അവളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു .കാർത്തുവിന്റെ ചുമലിൽ നിന്നും ഉയർന്നു പൊന്തിയ അവന്റെ കൈവിരലുകൾ മുറിപ്പാടേറ്റ ചുണ്ടിൽ ഉരസികൊണ്ട് അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി…. പിന്നെ അവൻ പോലുമറിയാതെ രണ്ടു കൈ കൊണ്ടും അവളുടെ മുഖം കൈകുമ്പിളിൽ കോരി പിടിച്ചടുപ്പിക്കാൻ തുടങ്ങിയിരുന്നു …അപ്പോൾ കാർത്തുവിനും ഒരു പരവേശം ഉടലെടുക്കുന്നുണ്ടായിരുന്നു…അവന്റെ പ്രണയ നോട്ടത്താൽ തൊണ്ട ഇടറുവാൻ തുടങ്ങി. അവന്റെ ചുണ്ടുകൾ അടുത്തെത്താനായതും അവളും ഒരു നിമിഷം സിദ്ധുവിനെ ചേർത്ത് നിർത്താൻ ശ്രമിച്ചു ……ചുണ്ടുകളെ സ്വന്തമാക്കിയപ്പോൾ കണ്ണുകൾ അടച്ച് അവനിൽ അലിയാൻ തോന്നിയെങ്കിലും ഒരു ഞെട്ടലോടെ തള്ളി മാറ്റി….. അറിയാതെ പരസ്പരം അത്ര പ്രണയത്താൽ ചുണ്ടുകൾ കൊരുത്തു പോയ ചമ്മൽ അവരുടെ മുഖത്തുണ്ടായിരുന്നു.

“‘എനിക്കറിയാം…. ക്ഷമാപണത്തിനുള്ള പുതിയ അടവല്ലേ…വേണ്ട….നിങ്ങൾക്കെന്നെ ഇഷ്ടല്ല.. ഒരിക്കലും സ്നേഹിക്കുവാനും കഴിയില്ല… മ്മ്മ്..പൊക്കോ… എനിക്ക് പിടിപ്പത് പണി ഉണ്ട്…. ഒന്നും കേൾക്കണ്ട… അതിന് താല്പര്യമില്ല….'”

കുറച്ച് ദേഷ്യത്തോടെ അവൾ അങ്ങനെ പറഞ്ഞപ്പോൾ സിദ്ധു വീണ്ടും സംസാരിക്കണമെന്ന ഭാവത്തിൽ അവളെ നോക്കി…പക്ഷെ ഒരു ഭാവ വ്യത്യാസവും ഉത്കണ്ഠയുമില്ലാതെ ഓരോരോ ജോലികളിൽ കാർത്തു അവനിൽ നിന്നും ഒഴിഞ്ഞുമാറാനെന്നോണം ഏർപ്പെട്ടു…

“”താഴ്ന്നു തരുംതോറും ജാഡ….എന്നാലും ഒരു കിസ്സ് പോയി കിട്ടി…. “”(ആത്മ )

“””ഹാ..ഇത് വരെ പോയില്ലേ….. ഇയാൾക്ക് ഓഫിസിൽ പോണേൽ പോ.. വെറുത എന്റെ പിന്നാലെ കൂടേണ്ട… തോന്നുമ്പോ രണ്ടു പൊട്ടിക്കാൻ അല്ലേ… വേറൊന്നിനും അല്ലല്ലോ… സാറ് പോയാട്ടെ…. “”

എന്തോ ഓർത്തുകൊണ്ടിരുന്ന അവൻ കാർത്തുനേ അടിമുടിയൊന്നു നോക്കി. ഉള്ളിൽ ഉയർന്നു വന്ന അവളോടുള്ള പ്രണയവും സ്നേഹവും തനിയേ മനസ്സിൽ നിന്നുമില്ലാതായിരുന്നു. …അത്ര പ്രണയത്തോടെ വീണ്ടും ക്ഷമാപണം നടത്തിയിട്ടും അവൾ വിട്ടുകൊടുക്കാതിരുന്നപ്പോൾ ആ ദേഷ്യം കൂടി..

“‘സ്നേഹിക്കണം എന്നാഗ്രഹിക്കുമ്പോഴൊക്കെ ഇങ്ങനെ അവഗണിച്ചോളും… പിന്നെ എങ്ങനെയാ ഈ കുരിപ്പിനെ താങ്ങേണ്ടത്…. പോരാത്തതിന് ചെയ്തു വെയ്ക്കുന്ന മണ്ടത്തരത്തിനും കണക്കില്ല.സത്യം പറഞ്ഞാൽ എനിക്ക് തന്നെയാ നഷ്ടം. വലിയൊരു പ്രൊജക്റ്റ്‌ പോയി കിട്ടി. നിനക്കെന്താ നിന്റെ പല്ലൊന്നും പൊട്ടിപ്പോയില്ലല്ലോ “”

കാർത്തു അവന്റെ ആ സംസാരം കേട്ടപ്പോൾ ചിരിക്കുന്നുണ്ടായിരുന്നു.

“”ഡി. എനിക്കത്ര വലിയ ചിരിയൊന്നും വരുന്നില്ല.. മോന്തയ്ക്കിട്ട് ഒന്നുടി അങ്ങ് തരും..പിന്നെ ഇന്നലെ വയ്യാതെ കിടന്നപോലെ ജീവിതകാലം മുഴുവനും കിടക്കേണ്ടിവരും “

കുശുമ്പാൽ അവൻ ഓരോന്നു പറഞ്ഞ് കലി തുള്ളി അടുക്കളയിൽ നിന്നുമിറങ്ങി പോയി.

ഓഫീസിൽ പോകാൻ ഒരുങ്ങിക്കൊണ്ട് സിദ്ധു സ്റ്റെപ്പുമിറങ്ങി താഴേക്കു വരുമ്പോഴേക്കും ശ്രീധരൻ സ്വീകരമുറിയിൽ ഉണ്ടായിരുന്നു. അച്ഛനെ കണ്ടതും അവൻ അടുത്തേക്ക് ചെന്നു..

“””ഡാഡി…. ഞാൻ ഇറങ്ങുവാ … “”

“”മ്മ്മ്….. “”

കൂടുതലൊന്നും സംസാരിക്കുവാൻ നിൽക്കാതെ തിരക്കിട്ട് അവൻ ഇറങ്ങി പോകാൻ ശ്രമിച്ചപ്പോൾ ശ്രീ അച്ഛൻ പിറകിൽ നിന്നും വിളിച്ചു.

“”സിദ്ധു… വൈകുന്നേരം കുറച്ചു നേരത്തെ വരണം…എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്….. “”

അവൻ ഒന്ന് തിരിഞ്ഞു നോക്കിക്കൊണ്ട് തലയാട്ടി.. കാർ പോകുന്ന ശബ്ദം കേട്ട് കാർത്തു അകത്തുനിന്നും പുറത്തേക്ക് ഓടി ചെന്നിരുന്നു . പിന്നെ കാർ ഗേറ്റ് കടന്ന് അകലും വരെ കൺപാർത്തു…. തിരിഞ്ഞു പോകാൻ നോക്കുമ്പോഴേക്കും ചിത്രചേച്ചി കടന്നു വരുന്നത് കണ്ട് അവിടെ തന്നെ നിന്നു… കാർത്തു അവരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…..

“”ആഹാ.. ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും ഉശാറായല്ലോ… ചിരിയൊക്കെ തൂകുന്നുണ്ടല്ലോ.. എന്ത് പറ്റി… സിദ്ധു മോൻ മിണ്ടിയോ….? “‘

””മ്മ്മ്മ്…??. മിണ്ടാൻ വന്നായിരുന്നു… ഞാൻ പിടികൊടുത്തില്ല….കുറച്ച് വിഷമിക്കട്ടെ…ന്തോ ഒരു മാറ്റം ഉണ്ട്…സോറിയൊക്കെ പറയാൻ വന്നിരുന്നു…. പക്ഷെ കീഴടങ്ങാൻ എനിക്ക് തോന്നീല…. “‘

“”മ്മ്മ്മ്… അത് ശെരിയായില്ല… മോൾക്ക് മിണ്ടായിരുന്നു… ഒന്നുല്ലേലും അവൻ ഇന്നലെ രാത്രിയേ പിന്നാലെ കൂടിയതല്ലേ…. “””

“”സാരില്ല… ഒരല്പം വിഷമിക്കട്ടെ…ബാ… നമുക്ക് അടുക്കളയിലേക്ക് പോകാം.. “”

അതും പറഞ്ഞവൾ ചിത്രേച്ചിയുടെ കൈ പിടിച് അകത്തേക്ക് കയറ്റി….

“”‘ദേ… നിന്നെകൊണ്ട് ഒന്നും ചെയ്‌ക്കേണ്ടെന്ന് പറഞ്ഞാണ് മുത്തശ്ശി ഇന്നും വരാൻ പറഞ്ഞത്… അടങ്ങി ഇരുന്നോണം… “”

അകത്തേക്ക് നടക്കുംവഴി ചിത്രേച്ചി പറയുന്നുണ്ടായിരുന്നു….

രണ്ടുപേരും എപ്പോഴും ചെയ്യാറുള്ളത് പോലെ കൂട്ടം കൂടി നിന്നുകൊണ്ടുള്ള പാചകമായിരുന്നു… പിന്നെ കാർത്തുവിന്റെ വാചകമടിക്കും കുറവൊന്നുമില്ലായിരുന്നു.

പെട്ടെന്നാണ് തല ചുറ്റും പോലെ തോന്നിയവൾ ചിത്രേച്ചിയേ താങ്ങി പിടിച്ചത് ….

“”അയ്യോ… കുഞ്ഞേ… എന്ത് പറ്റി.. “‘

“”ന്നുല്ല്യ… ന്തോ തലയ്ക്കെന്തോ ഭാരം പോലെ.. എല്ലാം അടിമുടി മറിഞ്ഞിളകും പോലെ…..”””

“””തലവേദന ഉണ്ടോ….., “””

“”മ്മ്മ്… ചെറുതായി..ട്ട്… “””

ചിത്രേച്ചി അവളെ അടുത്തുള്ള സ്ടൂലെടുത്തു നീക്കിയിട്ട് അവിടെ ഇരുത്തിച്ചു. ഇത്തിരി കഞ്ഞി വെള്ളം ഉപ്പിട്ടതും എടുത്ത് കൊണ്ട് വന്ന് അവൾക്ക് നേരെ നീട്ടി….

“”‘മോള് പോയി കിടന്നോ..ഇനി ഇവിടെ ചുറ്റി പറ്റി നിന്നാൽ മുത്തശ്ശിടെ വക എനിക്ക് കിട്ടും.. മ്മ്… പോയേ.. .”

“”വേണ്ട… ചിത്രേച്ചി…. “”

വെള്ളം കുടിച്ചിറക്കിക്കൊണ്ടവൾ മറുപടി നൽകി….കുറച്ച് സമയം അവളവിടെ അടങ്ങിയിരുന്നു..ചിത്രേച്ചി ഓരോന്നു പറയുന്നതിന് മൂളൽ മാത്രമായിരുന്നു മറുപടി. പിന്നെപ്പോഴോ മനം പുരട്ടൽ പോലെ തോന്നി വാഷ് ബേസിനരികിലേക്കായി ഓടി ചെന്നു.. ശരീരമാകെ അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു അവൾക്ക്….നുരഞ്ഞുകൊണ്ട് ഇളം മഞ്ഞ ദ്രാവകം ഛർദിച്ചു കളഞ്ഞപ്പോൾ ചിത്രേച്ചി അവൾക്കരുകിലേക്ക് ചെന്ന് പുറം തടവി കൊടുത്തു. കാർത്തു പിന്നെയും ഓക്കാനിക്കുന്നുണ്ടായിരുന്നു…

“””എന്ത് പറ്റി കുഞ്ഞേ… വല്ല വിശേഷോം ഉണ്ടോ… “‘

പുഞ്ചിരിച്ചു കൊണ്ട് ചിത്രേച്ചി ചോദിച്ചപ്പോൾ കാർത്തു പരുങ്ങുന്നുണ്ടായിരുന്നു…

“”അല്ല.. ഞാൻ സംശയം ചോദിച്ചെന്നെയുള്ളൂ…. കുറച്ചുസായി ശ്രദ്ധിക്കുന്നു…മോൾക്ക് മീനൊന്നും അധികം പിടിക്കുന്നില്ല…. പിന്നെ ഇന്നലെയും ഇത്പോലെ ശർധൽ ആയിരുന്നല്ലോ…. “””

“”ഏയ്… “”

“”മ്മ്മ്? എന്ത് ഏയ് എന്ന്… പറ്റൂച്ചാ മാളൂനേം കൂട്ടി ഒന്ന് പോയി ടെസ്റ്റ്‌ ചെയ്തു നോക്ക്… എന്നിട്ട് എല്ലാരേം അറിയിച്ചാൽ മതി…”’

“”മ്മ്മ്മ്….അങ്ങനെ ചെയ്യാം “””

“”ആഹാ… അപ്പൊ സംശയം ഇല്ലാതില്ല…. “”

കാർത്തു നാണം പൂത്തുകൊണ്ടപ്പോൾ ചിരിക്കുന്നുണ്ടായിരുന്നു… എന്തോ ഒരു സന്തോഷം പൊതിയും പോലെ…. അവിടെ നിന്നും ഒന്നുകൂടി വായ കഴുകി മുറിയിലേക്ക് ചെന്നു… വലിയ രീതിയിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന സിദ്ധുന്റെ ഫോട്ടോയിലേക്കൊന്ന് നോക്കി..

“”” ശെരിക്കും ഇനി ഇവിടൊരു കുട്ടി സിദ്ധു ഉണ്ടോ…..വാവ ഉണ്ടെന്നറിഞ്ഞാൽ എന്നെ സ്നേഹിക്കില്ലേ…. .”‘ വയറ്റിലേക്ക് കൈ വച്ച് കൊണ്ടുള്ള സംസാരമായിരുന്നു.

നമ്മുടെ ഈ അടിയും പിടിയും നിറഞ്ഞ ജീവിതത്തിലേക്ക് ഒരാൾ കൂടെ. നമുക്കിടയിലെ പിണക്കവും അസ്വസ്ഥതകളും എല്ലാം ഇനി നമ്മുടെ ഈ വാവ മാറ്റട്ടെ…. പ്രതീക്ഷ ഉണ്ട് ട്ടാ എനിക്ക്… “”

അവൾ മെല്ലെ വയറിൽ വിരലോടിച്ചു…..പിന്നെ കിടന്നപ്പോഴും ഇടയ്ക്കിടെ സിദ്ധുനേ ഓർത്തു. അവന്റെ തലയിണ കയ്യിലെടുത്തു മുറുക്കി പിടിച് പുണർന്നു…

???

“”അയ്യടാ… ഇതെപ്പോ ഒപ്പിച്ചു… “” ഫോൺ വിളിക്കുന്നതിനിടയിൽ മാളു ചോദിച്ചപ്പോൾ കാർത്തു ദേഷ്യം നടിക്കുന്നുണ്ടായിരുന്നു…

“”ഡി ചേച്ചി… നീ സത്യേന്നെ ആണോ പറയണെ…. എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നുവാ… ശ്ശോ… നീ ഇങ്ങ് വാടി… “”

“”ന്റെ മാളു.. നീ ബഹളം വെക്കല്ലേ… എനിക്ക് ചെറിയൊരു സംശയം…. ഡേറ്റ് തെറ്റിട്ട് ഒരുപാടൊന്നുമായില്ല… എന്നാലും വയ്യാ…. ഭയങ്കരം ക്ഷീണം… ചിത്രേച്ചി സംശയം പറഞ്ഞപ്പോൾ മുതൽ… എനിക്കും ഒരു പ്രതീക്ഷ പോലെ… അതോണ്ട് ഉറപ്പാക്കിയിട്ട് അമ്മായിയോട് പറഞ്ഞാൽ മതി “””

“”അപ്പോ നിന്റെ കൊച്ചുമുതലാളിയെയും ഒന്നും അറീച്ചില്ലേ…. “”

”ഇല്ലാ… ആൾ ഓഫിസിൽ പോയിരിക്കുവല്ലേ…പിന്നെ ഉറപ്പിച്ചിട്ട് പറഞ്ഞാൽ പോരെ മാളു….. “”

“”മ്മ്മ്… മതി മതി… ശ്ശോ.. ഞാൻ നാളെ അങ്ങ് വരാം.. നമുക്ക് ഒരുമിച്ചു പോകാം. എനിക്ക് പ്രതീക്ഷയുണ്ട്…. എന്നാലും ഒരു സംശയം…. “” മാളു ഗൗരവത്തോടെ ചോദിക്കുന്നത് കേട്ടപ്പോൾ കാർത്തു അമ്പരന്നു.

“”ചോദിക്ക്… “”

“”എന്തോന്ന് ഞാൻ നേരത്തെ ചോദിച്ചത് തന്നെ….ഇതൊക്കയെപ്പോ… നിങ്ങൾ രണ്ടും പൊരിഞ്ഞ അടിയല്ലേ….”””

ബാക്കി പറയാൻ മാളു ശ്രമിച്ചപ്പോഴേക്കും കാർത്തു ദേഷ്യത്താൽ അവളെ രണ്ടു തെറി പറഞ്ഞിരുന്നു….

“”ദേ… പെണ്ണേ… വലിയ വാർത്താനൊന്നും വേണ്ടാട്ടോ.. നീ നാളെ വാ… നമുക്ക് ഒന്ന് പുറത്ത് പോയി ടെസ്റ്റ്‌ ചെയ്തു നോക്കാം…… ഞാൻ വെക്കുവാണെ…. ഒന്ന് കിടക്കണം… “”

“”ഓഹ്.. ?ഞാൻ വരാം “”

അതും പറഞ്ഞു മറുതലയ്ക്കൽ നിന്നും മാളു കാൾ കട്ട്‌ ചെയ്തതും കാർത്തു ഒരു പുഞ്ചിരിയോടെ ബെഡിൽ ഇരുന്നു…

തുടരും