മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ..
Part 14
പിറന്നാളിന്റെ അന്ന് പതിവിലും കൂടുതൽ ഒരുങ്ങി സമ്മാനവും എടുത്ത് കോളജിലേക്ക് ഇറങ്ങി..എത്തിയതും സ്റ്റാഫ് റൂമിൽ ചെന്ന് നോക്കി. ആളില്ല. ലൈബ്രറിയിലും ഇല്ല..പിന്നെ ഇതെവിടെ എന്ന് ആലോചിച്ചപ്പോൾ ആണ് ലാബിന്റെ ഓർമ്മ വന്നത്..അവിടെ എത്തി വാതിൽ തള്ളി തുറന്നതും മുന്നിലെ കാഴ്ച കണ്ട് തളർന്നു പോയി..കണ്ണിൽ നീർമുത്തുകൾ ഉരുണ്ടു കൂടി കൊണ്ടിരുന്നു..
സ്നേഹ മിസ്സിനെ ചുറ്റിപ്പിടിച്ച് കഴുത്തിലേക്ക് മുഖം ചേർത്ത് നിൽക്കുന്ന അച്ചേട്ടൻ..
????????????
തന്റെ സർവ്വ ഞരമ്പുകളും തളർന്നുപോകുന്ന പോലെ തോന്നി ആ പെണ്ണിന്..വീനുപോകത്തിരിക്കാൻ ചുവരിലേക്ക് ചാരി നിന്നു..കൈയിലെ പൊതി നിലത്തേക്ക് വീണുടഞ്ഞു പോയപ്പോൾ ഉള്ള ശബ്ദത്തിൽ നിന്നാണ് രണ്ടു പേരും ഞെട്ടി പിന്മാറിയത്..തങ്ങളുടെ സ്വകാര്യ നിമിഷത്തിനിടയിലേക്ക് കടന്നു വന്നതിലുള്ള അസ്വസ്ഥത ആണ് മിസ്സിന്റെ മുഖത്തെങ്കിൽ പെട്ടന്ന് തന്നെ അവിടെ കണ്ടത്തിലുള്ള അമ്പരപ്പിൽ ആ മുഖം വിളറി ഇരുന്നു..പക്ഷേ എന്തിന്..കളിപ്പിക്കായിരുന്നില്ലെ ന്നെ..സ്വബോധം വീണ്ടെടുത്ത ഉടനെ ഒരു ഭ്രാന്തിയെ പോലെ അച്ചെട്ടന്റെ ഇടയിലേക്ക് ഓടി അടുത്ത് ആ ഷർട്ടിൽ പിടിച്ച് അലറിക്കൊണ്ടിരുന്നു..
“””ന്റെ അല്ലേ..ന്റെ അച്ചെട്ടൻ അല്ലേ..പിന്നെ എന്താ ഞാൻ ഇപ്പൊൾ കണ്ടത്..ഞാൻ ഇല്ലെ..പിന്നെ എന്തിനാ..എന്തിനാ..വേറെ പെണ്ണുങ്ങളുടെ അടുത്ത്..സ്നേഹിച്ചതല്ലേ..ഞാൻ ന്റെ പ്രാണനെ പോലെ..പൊട്ടി ആക്കിലേ..പറ്റിച്ചില്ലെ..”””
“””വിദ്യ..താൻ കൈ വിട്ടു മാറി നിക്കു..””നെഞ്ചോട് ചേർന്ന് നിന്ന് പൊട്ടിക്കരച്ചിലോടെ പതം പറയുന്ന അവളെ തന്നിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിച്ചു കൊണ്ട് അവൻ പറഞ്ഞു..
“”ഇല്ല..നിക്ക് അറിയണം..എന്തിനാ ന്ന്..ആദ്യമേ പറഞ്ഞൂടായിരുന്നോ..വേറെ ഇഷ്ടം ഉണ്ടെന്ന്..എങ്കിൽ ഞാൻ ഇത്രക്ക് ആശിക്കുവായിരുന്നോ..പറയ്..””
പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ ആ പെണ്ണു തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അടുത്ത് നിൽക്കുന്ന സ്നേഹമിസ്സിന്റെ നേർക്ക് തിരിഞ്ഞു..
“””നിങ്ങളാണ്.. ഞങ്ടെ ഇടെൽ കേറി വന്നത്..സമാധാനം ആയല്ലോ..എല്ലാം വീട്ടിൽ പറഞ്ഞു എന്റെ വീട്ടുകാരെ എല്ലാവരുടെയും മുൻപിൽ നാണം കെടുത്തിയപ്പോൾ സന്തോഷം ആയില്ലേ..””അപ്പൊഴെത്തെ ദേഷ്യത്തിന് മിസ്സിന്റെ ദേഹം പിടിച്ചുലച്ചു കൊണ്ട് അവൾ പരിഭവിച്ചു കൊണ്ടേയിരുന്നു..
പൊടുന്നനെ ന്തോ ഒരു ശക്തിയിൽ അവൾ പിന്നിലെ ടേബിളിൽ ചെന്ന് ഇടിച്ചു നിന്നു..ഒരു ഞെട്ടലോടെ നോക്കിയപ്പോൾ അച്ചെട്ടൻ ആണ്..മുഖത്ത് ആകെ ദേഷ്യം നിറഞ്ഞിരിക്കുന്നു..
“””എന്തിനാടി ഈ കിടന്നു തല്ലികേറുന്നെ..നീ ഇത്രക്ക് ദേഷ്യപെടാൻ മാത്രം എന്ത് ബന്ധമാ നമ്മൾ തമ്മിൽ..ഞാൻ നിന്നെ എപ്പോഴെങ്കിലും ഇഷ്ടമാണ് പറഞ്ഞിട്ടുണ്ടോ… ഉണ്ടൊന്നു..”””
ശെരിയാണ്..ഒന്നും ഇല്ല..ന്റെ തെറ്റാർന്ന്..എല്ലാം..ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് മുഖം താണുപോയി..
“”പിന്നെ..നിന്നെ എനിക്ക് ഇനി ഒരിക്കലും സ്നേഹിക്കാനും കഴിയില്ല.. ദേ ഇവളാണ് എന്റെ പെണ്ണ്..4 വർഷമായി ഞാൻ സ്നേഹിക്കുന്ന ന്റെ പെണ്ണ്..ഇനി ഇഷ്ടം മാങ്ങാത്തൊലി ന്നോക്കെ പറഞ്ഞു എന്റെ അടുത്തിക്കോ ഇവളുടെ മേക്കട്ടിക്കോ കേരാൻ വന്നാൽ…””
ഒരു താക്കീത് എന്നോണം പറഞ്ഞു കൊണ്ട് ആള് പുറത്തേക്ക് പോയി..മുഖം ഉയർത്താൻ തോന്നിയില്ല..തനിക്ക് വയ്യ മിസ്സിന്റെ വിജയീ ഭാവം കാണാൻ..ഒഴുകി വന്ന കണ്ണുനീർ ശക്തിയോടെ തുടച്ചു മാറ്റി ഇറങ്ങി നടന്നു..
പിന്നീടങ്ങോട്ട് ഒരു തരം വാശി ആയിരുന്നു..എനിക്ക് ഒന്നും ഇല്ലെന്ന് എല്ലാവരെയും കാണിക്കാൻ ഉള്ള ഒരു തന്ത്രപ്പാടിൽ.. അച്ചെട്ടൻ ക്ലാസ്സ് എടുക്കുമ്പോൾ ആ മുഖത്തേക്ക് നോക്കാതെ ഇരിക്കും..പിന്നീട് ഒരു തരത്തിലും ശല്യം ചെയ്യാൻ പോയില്ല..പലവട്ടം ഇഷ്ടം അല്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു..പക്ഷേ കഴിയുന്നില്ല..പൂർവാധികം ശക്തിയോടെ കൂടുന്നേയുള്ളു..അപ്പോഴേക്കും സ്നേഹ മിസ്സിന്റെ അച്ചെട്ടന്റെം കാര്യം ക്യാമ്പസ് മൊത്തം അറിഞ്ഞു..അവിടെ താൻ പിന്നെയും ഒരു പരിഹാസപാത്രമായി..
ഒരിക്കേ അമ്പലത്തിൽ പോയപ്പോൾ ആണ് അച്ചെട്ടന്റെ അമ്മയെ കാണുന്നത്..ഒന്ന് ചിരിച്ചു കാണിച്ച് നടക്കാൻ തുനിഞ്ഞതും കൈയിൽ പിടിച്ച് നിർത്തി..
“”””മോൾക്ക് ദേഷ്യാവൂലെ..നിക്ക് അറിയില്ലാർന്നടോ അവന് ഇങ്ങനെ ഒരു ഇഷ്ടം ഉള്ള കാര്യം..അറിഞ്ഞിരുന്നേൽ ആദ്യം തന്നെ മോളെ ഞാൻ പിന്തിരിപ്പിച്ചനെ..ഇതിപ്പോ എങ്ങനെയാ..അവനെ നിർബന്ധിക്കാൻ അമ്മക്ക് വയ്യ..കാരണം നിങ്ങള് അല്ലേ ജീവിക്കുന്നത്..അവന് അതാ ഇഷ്ടംച്ചാ ഞാൻ എന്തെയ്യ..”””
“”സാരില്ല്യാ..അമ്മെ..നിക്ക് മനസ്സിലാവും..വിഷമില്ലാ പറയുന്നില്ല..ശെരിയാവും അല്ലേ.. ഒരു വരണ്ട ചിരിയോടെ നിസ്സഹായത നിറഞ്ഞ മുഖത്തേക്ക് നോക്കി പറഞ്ഞു…അപ്പോഴാണ് അമ്മയെ വിളിച്ച് കൊണ്ട് വരുന്ന അച്ചെട്ടനെ കാണുന്നത്.. ആ മുഖത്തേയ്ക്ക് നോക്കരുത് നോക്കരുത് എന്ന് പലവട്ടം പറഞ്ഞിട്ടും കണ്ണ് ആൾക്ക് ചുറ്റും തന്നെ കറങ്ങി കൊണ്ടിരിക്കുന്നു..
“”ഹാ.. വിദ്യയോ..സ്റ്റഡി ലീവ് ആയിട്ട് എന്താ പുറത്ത്.. പഠിക്കുന്നില്ലെ നല്ലോണം..””
“”മ്മ്..”ഞാൻ ഒന്ന് മൂളി..ഇതെങ്ങനെ തന്നോട് ഇത്ര അപരിചിത ആയി പെരുമാറാൻ സാധിക്കുന്നു..
“”എന്നാ പോവാം അമ്മെ..”” അമ്മയോട് പറഞ്ഞു രണ്ടാളും കൂടെ തിരിഞ്ഞ് പോകാൻ തുടങ്ങി..രണ്ടു ചുവട് വച്ചതും തന്റെ അടുത്തേക്ക് തിരിച്ച് വന്നു പറഞ്ഞു..
“”രണ്ടാഴ്ച കഴിഞ്ഞാൽ ന്റെയും സ്നേഹയുടെ യും വിവാഹനിശ്ചയം ആണ്..താൻ എന്തായാലും വരണം..എന്നോടുള്ള ദേഷ്യം കണക്കാക്കണ്ട..അമ്മയോടും ആദിയോടും നല്ല അടുപ്പം അല്ലേ..അങ്ങനെ പോര്..”” ഒരു ഞെട്ടലോടെ വിദ്യ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു..പക്ഷേ അവിടെ ഒരു ഭാവവെത്യാസോം ഇല്ല..പതിവ് പോലെ ശാന്തം..
വീട്ടിലെത്തി കഴിഞ്ഞതും എത്രനേരം അടക്കി പിടിച്ചത് മുഴുവൻ കൈ വിട്ടു പോയിരുന്നു..അറിയാമായിരുന്നു വിട്ടു കൊടുക്കണം.. തന്റേത് അല്ലെന്ന്..പക്ഷേ അതൊക്കെ പറയാൻ മാത്രം കഴിഞ്ഞുള്ളൂ..
പറഞ്ഞു കഴിഞ്ഞതും ആദിയും കിച്ചുവും കരിയും ഒക്കെ ഒന്നും മിണ്ടാൻ ആവാതെ മുഖത്തേക്ക് നോക്കി ഇരിക്കുന്നുണ്ട്..ഒഴുകി ഇറങ്ങിയ രണ്ടു നീർത്തുള്ളികളെ തുടച്ച് മാറ്റി അവരെ നോക്കി പുഞ്ചിരിച്ചു..
“”അപ്പോ മക്കൾ ലവ് സ്റ്റോറി കേട്ടല്ലോ..നേരം നല്ലം ഇരുട്ടി..ഇനി പോയി കിടന്നു ഉറങ്ങാൻ നോക്ക്..””അത് പറഞ്ഞിട്ടും ആർക്കും ഒരു അനക്കോം ഇല്ല..ഇപ്പഴും ഒരു തൃപ്തി ഇല്ലാത്ത പോലെ ഒക്കേനും..
“””അന്ന് ഏട്ടന്റെ നിശ്ചയത്തിന് പോവണം എന്ന് വിചാരിച്ച് തന്നെ ഇരുന്നതാണ്..പക്ഷേ ആ ദിവസം ആയപ്പോൾ ആകെ തളരുന്ന പോലെ..അച്ചെട്ടൻ വേറെ ഒരാളുടെ ആവുന്നത് കാണാൻ വയ്യ..നിശ്ചയം കഴിഞ്ഞത് വീട്ടിൽ അറിഞ്ഞാപ്പൊഴേക്കും അമ്മക്ക് ബഹളം ആയി..ഉടനെ തന്റെ വിവാഹം നടത്തണമെന്ന്..അങ്ങനെ ആണ് ശരത്തേട്ടൻ ആയുമുള്ള കല്ല്യാണം നടക്കുന്നത്..പിന്നെ നിങ്ങൾക്ക് അറിയുന്നതല്ലെ..””” വിദൂരതയിലേക്ക് നോക്കി പറഞ്ഞു നിർത്തിയതും കരി വന്നു തന്റെ അടുത്ത് ചേർന്ന് ഇരുന്നു..
“”ചേച്ചീടെ സ്നേഹം സത്യം ആ ചേച്ചി..അതൊണ്ടല്ലെ അവസാനം നിങ്ങള് ഒന്നിച്ചത്..ഇത് ചേട്ടായിയും ഒരൂസം മനസ്സിലാക്കും..””
വാതിലിന് മറവിൽ നിന്ന് എല്ലാം കേട്ടിരുന്ന അലോകിന് കഴിഞ്ഞു പോയ്ത് മുഴുവൻ ഒരു ചിത്രം പോലെ മുന്നിൽ തെളിഞ്ഞു..അവിടേക്ക് ചെല്ലാതെ തിരിച്ച് മുറിയിലേക്ക് തന്നെ നടന്നു..ബാൽക്കണിയിൽ നിലാവ് നോക്കി നിൽക്കുമ്പോൾ മനസ്സിൽ തിങ്ങി നിന്നത് നിറയെ കൺപീലികൾ ഉള്ള സുന്ദരി പെൺകുട്ടിയുടെ മുഖം ആയിരുന്നു. ഒരിക്കലും അവളുടെ ഭാഗത്ത് നിന്ന് ചിന്തിച്ച് നോക്കിയിട്ടില്ല…അത് അവളുടെ കുട്ടിക്കളിയാവും കോളേജ് ഒക്കെ മാറി പോവുമ്പോ എല്ലാം മറക്കും എന്ന് വിചാരിച്ചാണ് സ്നേഹയുടെ കാര്യം പോലും പറയാതിരുന്നത്..എന്തിനാ പെണ്ണേ നീ ന്നെ ഇത്ര മാത്രം സ്നേഹിക്കുന്നെ..ഈ നെഞ്ചിലേക്ക് ഇപ്പൊ ഇടിച്ചു കേറി കൊണ്ടിരിക്കാണ് നീ ഇങ്ങനെ…
പിറ്റേദിവസം ഉറക്കം എണീറ്റ് താഴേക്ക് ഇറങ്ങുമ്പോൾ തന്നെ കേട്ടു എല്ലാവരുടെയും ബഹളം..അലോക് താഴേക്ക് ഇറങ്ങി വരുന്നത് കണ്ടതും ആദി കിച്ചുവിനെ തോണ്ടി..
“”അതേയ്.. വേദൂസ് നിങ്ങൾക്ക് ഉണ്ടാവുന്ന ഫസ്റ്റ് ബേബിക്ക് ഞാനും ആദീം കൂടെ പേര് കണ്ടെത്താം ട്ടോ..””കിച്ചു ആണ്
“”അഹ് പിന്നെ..അത് നടന്നത് തന്നെ..നിങ്ങളുടെ കല്ല്യാണം കഴിഞ്ഞു കുട്ടി ആയി കഴിഞ്ഞാലോക്കെ എനിക്ക് ആ യോഗം ഉണ്ടാവോ എന്തോ..””
“”അതെന്തേ ചേട്ടായിക്ക് ആ പ്രൊസസ്സ് ഒന്നും വെല്ല്യെ പിടി ഇല്ലെ..””ഒരു കണ്ണിറുക്കി കൊണ്ട് കരി ഗോളടിച്ചു..
“””അതന്നെ ന്റെം സംശയം..ഇത്രേം സുന്ദരി ആയ ഞാൻ കൂടെ ഉണ്ടായിട്ട്…ഇനി ഇങ്ങേർക്ക് ഇതൊന്നും അറിയില്ലേ ദേവിയെ..””അതോടെ അവരൊക്കെ ചിരി തുടങ്ങി..അപ്പോഴാണ് ഇവരുടെ മുമ്പിൽ വച്ചു പറഞ്ഞത് ആലോയ്ച്ച് ചമ്മൽ വന്നത്..
“””കുഞ്ഞി വായേൽ വെല്യേ വർത്താനം പറയുന്നോടി..””ചമ്മൽ മറക്കുവാനെന്നോണം കരിയുടെ ചെവിയിൽ പിടിച്ച് ഒന്ന് തിരിച്ച് കൊണ്ട് തിരിഞ്ഞു നിന്നതും കണ്ടു..ചുവരിൽ ചാരി കൈ കെട്ടി നിൽക്കുന്ന അച്ചെട്ടനെ..മുഖം കണ്ടാൽ അറിയാം എല്ലാം കേട്ടിട്ടുണ്ട്….
കാത്തിരിക്കൂ…?
പാസ്റ്റ് കഴിഞ്ഞുട്ടോ.. വിദ്യെടെ കാര്യം എന്താവുന്ന് കണ്ടറിയാലെ..?