മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
Part 15
“”അതെന്തേ ചേട്ടായിക്ക് ആ പ്രൊസസ്സ് ഒന്നും വെല്ല്യെ പിടി ഇല്ലെ..””ഒരു കണ്ണിറുക്കി കൊണ്ട് കരി ഗോളടിച്ചു..
“””അതന്നെ ന്റെം സംശയം..ഇത്രേം സുന്ദരി ആയ ഞാൻ കൂടെ ഉണ്ടായിട്ട്…ഇനി ഇങ്ങേർക്ക് ഇതൊന്നും അറിയില്ലേ ദേവിയെ..””അതോടെ അവരൊക്കെ ചിരി തുടങ്ങി..അപ്പോഴാണ് ഇവരുടെ മുമ്പിൽ വച്ചു പറഞ്ഞത് ആലോയ്ച്ച് ചമ്മൽ വന്നത്..
“””കുഞ്ഞി വായേൽ വെല്യേ വർത്താനം പറയുന്നോടി..””ചമ്മൽ മറക്കുവാനെന്നോണം കരിയുടെ ചെവിയിൽ പിടിച്ച് ഒന്ന് തിരിച്ച് കൊണ്ട് തിരിഞ്ഞു നിന്നതും കണ്ടു..ചുവരിൽ ചാരി കൈ കെട്ടി നിൽക്കുന്ന അച്ചെട്ടനെ..മുഖം കണ്ടാൽ അറിയാം എല്ലാം കേട്ടിട്ടുണ്ട്….
???????????????
മുഖത്ത് എന്നത്തെയും പോലെ തന്നെ കാര്യായ്യിട്ട് ഭാവവ്യത്യാസം ഒന്നുല്ല..പക്ഷേ ന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ആയി..എന്ത് ചെയ്യണം ഇവിടേക്ക് നോക്കണം എന്ന് കൺഫ്യൂഷൻ അടിച്ച് നിൽക്കുമ്പോൾ കണ്ടു മൂന്നെണ്ണം കൂടി നിന്ന് ഇളിക്കുന്നത്..എടാ മഹപാപികളെ മൻപ്പൂർവം ആണല്ലേ..
“”നീ എന്തോന്നാ ഈ കഥകളി കളിക്കുന്നെ..””
“”ഞാൻ..എനിക്ക്..അത് ഒന്നുല്ല.. അടുക്കളയിൽ പണി ഉണ്ട്””
“”അതിന് ഇവിടെ ആണോ നിക്കുന്നെ..””
“”അല്ല പോവാണ്..””അവരെ നോക്കി ചുണ്ട് കോട്ടി കൊണ്ട് വച്ചിട്ടുണ്ട് പറഞ്ഞു ആൾ നിന്ന വഴി ഓടി..മൂന്നുപേരെയും ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് അലോകും..
“”അപ്പോ എട്ടത്തിക്ക് ഇന്ന് എന്തെലോക്കെ കിട്ടും ല്ലെ കിച്ചാ””
“””ഹാ..നിന്റെ ചേട്ടായിക്ക് വല്ലതും ഒക്കെ അറിയെങ്കിൽ..””
“”””പോടാ പോടാ..അതൊക്കെ അറിയുവായിരിക്കും..””അപ്പോ ആണ് രണ്ടാളും അടുത്ത് എല്ലാം കേട്ടൊണ്ട് നിൽക്കുന്ന കരിയെ കണ്ടത്..
‘”””നീ ഇതുവരെ പോയില്ലേ..ചെവിയും കൂർപ്പിച്ച് നിക്കാ ഇളള കുട്ടി..അകത്ത് പോടി..”” അവരെ രണ്ട് ഇടീം ഇടിച്ചു കരീം പോയി അകത്തേക്ക്..
അച്ചേട്ടന്റെ മുൻപിൽ ഇനി എങ്ങനെ പോവും എന്ന് തല പുകഞ്ഞ് ആലോയ്ക്കാണ് കക്ഷി..ശേയ്..ആകെ നാണക്കേടായി..ഇനി ഇപ്പൊ വാശിക്ക് എന്തേലും ചെയ്യോ ആവോ.. എയ്യ്..അത്രക്ക് ചീപ്പ് അല്ല..എന്തായാലും ഇന്ന് മുൻപിൽ പോയി പെടണ്ട..രാത്രി പോവാ റൂമിലോട്ട്..അതാ നല്ലത്..
“”എന്ത്ന്നാ ന്റെ ചേച്ചി ഒറ്റക്ക് ഇരുന്ന് പറയുന്നെ..”””കരിയാണ്..ഞാൻ മിണ്ടാൻ പോയില്ല..ഒറ്റികൊടുത്തിട്ട് നിന്ന് ചിരിക്കാ സാധനം..
“”പിണങ്ങാതെ.. ചേട്ടായിടെന്ന് ഫ്രീ ആയിട്ട് എന്തെലോക്കെ കിട്ടുകോട്ടെ വച്ചിട്ടല്ലെ..””കവിളിൽ വലിച്ച് പിടിച്ച് അവൾ ചോദിച്ചതും അത്ര നേരം വീർപ്പിച്ച് കെട്ടി വച്ച മുഖത്ത് ചിരി വന്നിരുന്നു..പിന്നെ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ അങ്ങോട്ട് പോയി..ഏട്ടന് വിളമ്പി കൊടുക്കുമ്പോഴും മുഖത്തേക്ക് നോക്കാൻ പോയില്ല..കഴിച്ച് കഴിഞ്ഞിട്ടും കുറെ നേരം അവിടെ ചുറ്റി തിരിയുന്നുണ്ട്..സാധാരണ ഉച്ചഭക്ഷണം കഴിഞ്ഞാൽ ഒരു ഉറക്കം പതിവാണ്..രണ്ടാൾക്കും..ഇന്നിപ്പോ മുറിയിലേക്ക് പോവാൻ വയ്യ.. ആൾടെ നോട്ടം കണ്ടാൽ അറിയാം ഇന്ന് എന്തെലോക്കെ പറയുംന്ന്..രാത്രിയും ഏറെ വൈകി ആണ് റൂമിലേക്ക് പോയത്..പയ്യെ ഒച്ച വക്കാതെ കേറിയപ്പോൾ ആൾ നല്ല ഉറക്കം ആയി..വേഗം കയ്യിൽ കിട്ടിയ ഡ്രെസ്സും എടുത്ത് കുളിക്കാൻ കയറി..തിരിച്ച് ഇറങ്ങി ഷെൽഫ് തുറന്നതും ഒരു കൈ തന്നെ ശക്തിയോടെ വലിച്ചതും ഒന്നിച്ചായിരുന്നു..
ദൈവമേ..ഇങ്ങേരു ഉറങ്ങിയില്ലായിരുന്നോ..രക്ഷപെടാൻ വല്ല പഴുതും ഉണ്ടോ എന്ന് നോക്കുന്നത് കണ്ടാവണം രണ്ടു കയ്യും ചുവരോട് ചേർത്ത് തന്നെ അതിന് ഉള്ളിലാക്കി..
“””നീ ഇന്നെന്തിനാ ഒളിച്ച് കളിച്ചേർന്നെ..””
“”ഞാനോ..ഞാൻ..എപ്പോ..ഇല്ലല്ലോ..””
“”അഹ്..നീ തന്നെ..അത് പോട്ടെ ..ഇന്നെന്തിന്നാ ആ പിളളരോട് പറഞ്ഞേർന്നെ..”” ഒരു പുരികം ഉയർത്തി അവൻ ചോദിച്ചു..
“”ഞ..ഞാൻ ഒന്നും പ..പറഞ്ഞില്ല..””
“”നിനക്ക് ന്താ വിക്കുണ്ടോ..””അതും ചോദിച്ച് അവൻ അടുത്തേക്ക് നീങ്ങി തുടങ്ങി..
“മ്മഹും..”രണ്ട് ചുമൽ കൂച്ചി ഇല്ലെന്ന് പറയുന്ന വിദ്യയെ കണ്ടപ്പോ അവൻ ചിരി വന്നു..പെണ്ണ് ആകെ പേടിച്ച് ഉണ്ട്..ഇത്തിരി പേടി നല്ലതാ..
“”ഇനി അവരോട് അങ്ങനെ ഓരോന്ന് പറയോ.. എഹ്..””ഒരു ചെവി പിടിച്ച് തിരിച്ച് കൊണ്ടവൻ ചോദിച്ചു..
“”ഇല്ല..ഇല്ലാ..പറയില്ല..ചെവി വിട്..'”ചെവിയിലെ പിടുത്തം വിടീപ്പിച്ച് ചുണ്ട് കൂർപ്പിച്ചവൾ പറഞ്ഞു..
“””അല്ല..എനിക്ക് എന്തോ പ്രൊസസ്സ് അറിയൊന്നോ എന്തോ പറയിണ്ടായില്ലോ..””
“”അത് പിന്നെ..ഞാൻ വെറുതെ..ഞാൻ പെട്ടന്ന്..””
“”ഏത് പിന്നെ.””.ചോദിക്കും തോറും അവൻ അടുത്തേക്ക് അടുത്തേക്ക് ചേർന്ന് കൊണ്ടിരുന്നു..
“”ഇതെന്തിനാ ഇങ്ങനെ അടുത്തേക്ക് വരുന്നേ..നിക്ക് ഉറങ്ങണം.. മാറിക്കെ..
“”അങ്ങനെ എങ്ങനാ ഉറങ്ങുന്നെ..നിനക്ക് സംശയം മാറ്റി തരണ്ടെ..””
“”വേണ്ട..””പറയുന്നതിന് ഒപ്പം ഒരു വിറയലും അവളിൽ പടർന്നിരുന്നു..
നിമിനേരത്തിൻ ഉള്ളിൽ തന്നെ അവൻ ഇടുപ്പിലൂടെ കൈയിട്ട് ചേർത്ത് നിർത്തി അവളെ..
“””വേണ്ടേ…””
ആർദ്രമായി ആ ശബ്ദം കാതിൽ പതിച്ചതും ആ പെണ്ണിന്റെ കണ്ണുകൾ താനെ അടഞ്ഞു പോയി..അവന്റെ ചുടുനിശ്വാസം ശരീരത്തെ തലോടിയപ്പോൾ രോമങ്ങൾ ഒക്കെ നാണത്തോടെ എഴുന്നേൽക്കുന്ന പോൽ..
തന്നോട് ഒട്ടി നിൽക്കുന്ന അവളെ നോക്കി നിന്നു അലോക്..ചെന്നിയിലൂടെ ഒഴുക്കുന്ന വിയർപ്പും വിറക്കുന്ന അധരങ്ങളും അവനിൽ കൗതുകം ഉണർത്തി..മെല്ലെ നോട്ടം കഴുത്തിടുക്കിലെ കുന്നിക്കുരുവോളം ഉള്ള കറുത്ത മറുകിൽ എത്തി..പറ്റിപ്പിടിച്ച് ഇരിക്കുന്ന വെള്ളത്തുള്ളികൾ അതിന്റെ ഭംഗി ഒന്നൂടെ കൂട്ടുന്നുണ്ട് …ശരീരം ചൂട് പിടിക്കുന്നത് അവൻ അറിഞ്ഞു.. അവളോടുള്ള പ്രണയം കുതിച്ചൊഴുകുന്ന പോൽ..മുഖം ആ കഴുത്തിലേക്ക് അടുപ്പിച്ചതും അവൾ ഒന്ന് ഉയർന്നു പൊങ്ങി..ഇടുപ്പിലെ പിടുത്തം മുറുകുന്നതിനൊപ്പം ചുണ്ടുകൾ മറുകിൽ അമർന്നിരുന്നു..
അൽപനേരത്തിന് ശേഷം മുഖം ഉയർത്തി നോക്കിയതും പെണ്ണ് ഇപ്പഴും കണ്ണടച്ച് നിൽപ്പ് തന്നെ..പയ്യെ ശബ്ദം ഉണ്ടാക്കാതെ വിട്ടു മാറി ബെഡിൽ പോയി ഒരു കൈ കണ്ണിനു മീതെ വച്ച് കിടന്നു..
ഇത്രനേരം ഉണ്ടായിരുന്ന സാന്നിധ്യം ഇല്ലാതായപ്പോൾ ആണ് വിദ്യ കണ്ണ് തുറന്നത്..ഇവിടിപ്പോ ന്താ നടന്നെ.. ആരാ പടക്കം പൊട്ടിച്ചെ എന്ന അവസ്ഥ ആയിരുന്നു അവൾക്ക്..ഇതെന്താ ഇങ്ങേരു അല്ലേ കിടക്കുന്നെ..അപ്പോ ന്നെ ഉമ്മ വെച്ചതൊക്കെ സ്വപ്നം ആയിരുന്നോ..ഏയ്.. അല്ല..ഇപ്പഴും അച്ചെട്ടന്റെ ഗന്ധം ശരീരത്തിൽ ഉണ്ട്..ഓർക്കുംതൊരും അവളിലെ പെണ്ണ് പൂത്തുലഞ്ഞു കൊണ്ടിരുന്നു..കവിളുകൾ ചുവുപ്പ് രാശി വിടർന്നു..ഒന്നും മിണ്ടാതെ ബെഡിന്റെ ഒരോരത്ത് വന്നു കിടന്നു..അവളിലെ ഭാവങ്ങൾ ഒക്കെയും ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ കൺകോണിലൂടെ കണ്ടുകൊണ്ട് അലോകും…
ജനലിലൂടെ സൂര്യരശ്മികൾ കണ്ണിലേക്ക് പതിക്കുന്ന പോലെ അനുഭവപ്പെട്ടപ്പോൾ ആണ് വിദ്യ കണ്ണ് തുറന്നത്..തുറന്നതും കണ്ടത് തന്നോട് ചേർന്ന് കിടന്നു ഉറങ്ങുന്നു അച്ചെട്ടനെ ആണ്..രണ്ടു കൈ കൊണ്ടും തന്നെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്..ഒന്നൂടെ ആ നെഞ്ചിലേക്ക് ചേർന്ന് കിടന്നു ഹൃദയമിടിപ്പിന് കാതോർത്തു കിടന്നു. കൈകളിലെ മുറുക്കം കൂടിയപ്പോൾ ആണ് മുഖത്തേക്ക് നോക്കുന്നത്.. ആ മിഴികൾ തന്റെ നേർക്ക് തന്നെയാണെന്ന് അരിഞ്ഞതും അവളുടെ തല താണ് പോയി..കൈ എടുത്ത് മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചതും ഒന്നൂടെ വലിച്ച് അടുപ്പിച്ചു..
“”അമ്മ രാവിലെ തന്നെ അമ്പലത്തിൽ പോകാൻ പറഞ്ഞിരുന്നു..””
“”അതിന്..”ഒരു പുരികം പൊക്കി അവൻ ചോദിച്ചു..
“”അതിൻ കൈ മാറ്റ്..എണീക്കാൻ..””
“”ഇതെന്തിനാ ഇത്ര നേരത്തെ പോണെ.. മ്മ്..””
“”അമ്മേം അച്ഛനും ഇന്ന് തറവാട്ടിൽ പോവല്ലേ..രണ്ടൂസം കഴിഞ്ഞ് വരുള്ളു..അപോ അവർ പോവുന്നെനും മുൻപ് പോയിട്ട് വരാൻ..””
“”കൈ മാറ്റണോ..””ചേവിയോരം വന്നു ഒരു കുസൃതിചിരിയോടെ അവൻ ചോദിച്ചു..
“”മ്മ്..'”ഒന്ന് മൂളിക്കൊണ്ട് അവനെ തള്ളി മാറ്റി ബത്രൂമിലേക്ക് ഓടി അവൾ..
ഇവർ മനുഷ്യനെ ഒന്ന് പ്രേമിക്കാൻ സമ്മയ്ക്കൂല.. പിറുപിറുത്തു കൊണ്ട് അലോക് എണീറ്റു..
ബാത്ത്റൂമിൽ കയറിയ വിദ്യക് എന്താപ്പോ ഇവിടെ നടന്നെന്ന് ഇപ്പഴും പിടി കിട്ടിയില്ല..തള്ളി മാറ്റി ഓടുമ്പോ എന്തൊക്കെയോ പിറുപിറുക്കുന്ന കേട്ട്.. ഇങ്ങേർക്ക് പ്രേമം മൂത്ത് വട്ടായിണ്ടാവോ..അതും ഒറ്റ ദിവസം കൊണ്ടോ..
കാറിൽ ഇരിക്കുമ്പോഴും വിദ്യയുടെ ചിന്ത അത് തന്നെ ആയിരുന്നു..അമ്പലത്തിൽ എത്തി ഒന്ന് പ്രാർത്ഥിച്ചു തിരിഞ്ഞതും ശരത്തെട്ടന്റെ അമ്മയെ കണ്ടു.. അന്ന് ആ വീട് വിട്ട് പോയതിനു ശേഷം ഒരിക്കെ തന്നെ വന്നു കണ്ടിരുന്നു..പിന്നെ ഇപ്പോഴാണ് കാണുന്നത്..കാണാതെ പോവാൻ ആണ് അപ്പോൾ തോന്നിയത്..മനസ്സ് പഴയ കാര്യങ്ങളിൽ ചുറ്റിത്തിരിയാൻ തുടങ്ങി…തന്റെ മോന്റെ മരണത്തിന് മേല് ഞാൻ പുതിയൊരു ജീവിതം കെട്ടി ഉയർത്തി എന്ന് ആ അമ്മക്ക് തോന്നിയാലോ..വേഗം പോകാമെന്ന് എട്ടനോട് പറഞ്ഞ് നടക്കുന്നതിന് ഇടയിൽ തന്നെ പിന്നിൽ നിന്ന് മോളെ എന്ന് വിളി വന്നിരുന്നു..
“”എന്താ കണ്ടിട്ടും കാണാതെ പോലെ പോയി കളഞ്ഞത്..””അമ്മ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു..
“”അത്..എല്ലാവരുടെയും പോലെ അമ്മക്കും എന്നോട് ദേഷ്യം ആയിരിക്കും കരുതി..””വാക്കുകൾ മുഴിമിക്കാനകാതെ ഞാൻ നിന്നു..
“” മോളോട് ഞാൻ എന്തിനാ ദേഷ്യപെടുന്നെ..നിന്നോട് ദേഷ്യം വിചാരിച്ചാൽ ന്റെ മോൻ അത് സഹിക്കില്ല്യ..””ഒരു ചിരിയോടെ അമ്മ പറഞ്ഞു..അതോടൊപ്പം ആ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു..ഒന്നും പറയാൻ കഴിഞ്ഞില്ല..ഉള്ളിൽ നിന്ന് ഒരു തേങ്ങൽ വന്നു തൊണ്ടക്കുഴിയിൽ പുറത്തേക്ക് വരാതെ തങ്ങി നിൽക്കുന്ന പോലെ..സ്ത്രീയെ ജീവന് തുല്ല്യം സ്നേഹിക്കുന്ന പുരുഷൻ എന്നും അവൾക്ക് ഒരു വേദന ആണ്..ഞാൻ ഒന്നും പറയാത്തത് കൊണ്ടാകും പിന്നെയും അമ്മ തന്നെ പറഞ്ഞു തുടങ്ങി..
“”ഇതാണല്ലേ ഭർത്താവ്..കല്ല്യാണം ആയത് മോള് പറഞ്ഞില്ലേലും അമ്മ അറിഞ്ഞിരുന്നു..നന്നായി..ഇപ്പൊ ഒരു ചടങ്ങുകളിലും അമ്മ പോവാറില്ല. അതുകൊണ്ടാ വരാഞ്ഞത്..രണ്ടാളും നന്നായി വരും..ഒരു ദിവസം വീട്ടിലേക്ക് ഇറങ്ങു..””
“”ഒരു ദിവസം എന്തായാലും വരാം അമ്മെ..”ഏട്ടൻ ആണ് അത് പറഞ്ഞത്..അമ്മയെ നോക്കി ചിരിച്ച് കൊണ്ട് വേഗം കാറിൽ കയറി ഇരുന്നു..
തിരിച്ച് ഉള്ള യാത്രയിൽ മൗനം ആയിരുന്നു..അവളുടെ മനസ്സ് വായിച്ചെന്നോണം അവനും ഒന്നും മിണ്ടിയില്ല..
വീട്ടിലേക്ക് തിരിഞ്ഞതും കണ്ടു ഉമ്മറത്ത് തന്നെ മൂന്നാളും താടിക്ക് കൈ വച്ച് മുഖത്തോട് മുഖം നോക്കി ഇരിക്കുന്നത്..എന്താ എന്ന് ചോദിച്ചപ്പോൾ എല്ലാം കൂടെ അകത്തോട്ടു ചൂടി..അകത്ത് കേറി നോക്കിയപ്പോ സോഫയിൽ കാലുമ്മേൽ കാലോക്കെ കേറ്റി വച്ച് ഒരു മാഗസിന് നോക്കി ഇരിക്കുന്നു സ്നേഹ മിസ്സ്…
കാത്തിരിക്കൂ..?