കാർത്തിക ~ ഭാഗം 19, 20, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പാർട്ട് 19

“”സിദ്ധുനോട്‌ പറഞ്ഞോ.. “”

രാവിലെ അടുക്കളയിൽ നിന്നും ചിത്രേച്ചി ചോദിച്ചപ്പോൾ കാർത്തു ഇല്ലെന്ന് തലയാട്ടി…

“”ഹാ.. എന്റെ കൊച്ചേ ഒന്ന് പറ… പിന്നെ നീ പ്രസവിച്ചു കഴിഞ്ഞിട്ട് പറയാനാണോ ഉദ്ദേശം “”

കേട്ടപ്പോൾ അവൾ വായ പൊത്തി ചിരിക്കുകയായിരുന്നു. “‘ഞാൻ പറയാൻ നോക്കും, അപ്പോഴേക്കും എന്തേലും ഏടാ കൂടങ്ങൾ വരും.. ഇന്ന് എന്നോട് എന്തോ പറയാനുണ്ട് എന്ന് സിദ്ധുവേട്ടൻ പറഞ്ഞിരുന്നു. അപ്പോൾ ഈ പറയാമെന്നു ഞാനും വിചാരിച്ചു “”

ചിരി ചെറുതായി മലർത്തികൊണ്ടവൾ പറഞ്ഞു..

“”അഹ് ചിത്രേച്ചി എനിക്കെന്തെലും കഴിക്കാൻ താ.. അമ്മേടെ മോൾക്ക് വിശക്കുന്നുണ്ടാകും….. “””

“”ഓഹോ… വാവ പറഞ്ഞോ നിന്നോട് വിശക്കുന്നുണ്ടെന്ന്…. “”

അവളെ കളിയാക്കികൊണ്ട് ചോദിച്ചപ്പോൾ കാർത്തു മുഖം കൂർപ്പിച്ചു. ചിത്രേച്ചി അപ്പോഴേക്കും ദോശയും ചമ്മന്തിയും എടുത്ത് കൊടുത്തിരുന്നു..ഓരോന്നു എടുത്ത് കഴിക്കുമ്പോൾ നല്ല ആവേശമായിരുന്നെങ്കിലും മനം പുരട്ടികൊണ്ട് അത് പോലെ ശര്ധിച്ചു കളഞ്ഞു…… വാഷ് ബേസിനടുത്തു നിന്നു ശര്ധിക്കുമ്പോൾ ചിത്രേച്ചി പുറം തടവി കൊടുത്തു. അപ്പോൾ സിദ്ധു താഴെക്കിറങ്ങി വരുന്നത് കണ്ടതും പിന്നീടൊരു നാണമായിരുന്നു…. വായ കഴുകി തുടച്ചു മുന്നോട്ടേക്ക് നടന്നതും വീണ്ടും ഓക്കാനിച്ചു കൊണ്ട് വാഷ് ബേസിനടുത്തേക്ക് നീങ്ങി…. സിദ്ധു അപ്പോഴേക്കും അടുത്തെത്തിയിരുന്നു.

”'”””എന്ത് പറ്റിയതാ…””” അവൻ അവളെ നോക്കികൊണ്ട് ചോദിച്ചു.

“”ന്നുല്ല്യ..”

അടുത്ത് നിക്കുന്ന ചിത്രേച്ചിയേ കണ്ടപ്പോൾ അവൾക് ജാള്യത തോന്നി പറയാതിരുന്നു. അത് മനസിലാക്കിയെന്ന പോലെ ചിത്രേച്ചി അവിടന്ന് മാറി അടുക്കളയിലോട്ട് ചെന്നു.

“”മ്മ്മ്… രാവിലെ തന്നെ വാരി വലിച്ചു കയറ്റുമ്പോൾ ഓർക്കണം…. “”

“”സിദ്ധുവേട്ട അതല്ല… ഞാൻ….. “”

”ഞാൻ നിന്നെയൊന്നു ചുംബിച്ചോട്ടെ കാർത്തു “‘

ഇടയിൽ കയറി അവൻ അങ്ങനെ ചോദിച്ചപ്പോൾ പരൽ മീൻ പോലെ അവളുടെ മിഴികൾ പിടഞ്ഞിരുന്നു… ആരെങ്കിലും അവൻ പറഞ്ഞത് കേട്ടോ എന്നാ ഭാവത്തിൽ അങ്ങോട്ടുമിങ്ങോട്ടും നോക്കി…..

“””മ്മ്മ്? എന്തെ ഞാൻ പറഞ്ഞത് കേട്ടില്ലേ “” അവനപ്പോൾ കാർത്തുവിന്റെ അടുത്തേക്ക് അടുക്കുകയായിരുന്നു. ഊൺ മുറിയിലെ മേശക്കടുത്തായുള്ള ചുവരിൽ അവൻ അടുക്കുന്തോറും അവൾ മാറി നിന്നു….സിദ്ധുവിന്റെ ശ്വാസം അടുത്തറിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ തനിയെ അടഞ്ഞു പോയി… അവളുടെ മൂക്കിൻ തുമ്പിൽ ചെറുതായി ചുംബിച്ചുകൊണ്ട് ചുണ്ടിലേക്ക് മിഴിതാത്തു…പെട്ടന്നായിരുന്നു ആരോ ചുമയ്ക്കുന്ന ശബ്‌ദം കേട്ടത്. പിറകിൽ ഒന്നുമറിയാത്ത ഭാവത്തിൽ അച്ഛൻ കസേരയിൽ ഇരുന്നു…….

“”മോളെ കഴിക്കാൻ എടുത്ത് വെക്ക്.. ന്നിട്ട് സിദ്ധുവിന് വേണ്ടുന്നതും കൂടിയങ്ങു കൊടുത്തേക്ക്…. “”

അച്ഛൻ ആക്കിയാതാണോ എന്ന തോന്നലാൽ കാർത്തു സിദ്ധുനെ നോക്കി…..പിന്നവിടെ നിന്നും മാറി അടുക്കളയിലോട്ട് ചെന്നു….””അപ്പൊ ഞാൻ ഇന്നലെ ഉപദേശിച്ചതൊക്കെ തലേൽ കേറിറ്റുണ്ട് അല്ലേ… “”

അവിടെ നിന്നും തലയൂരാൻ ശ്രമിക്കുന്ന സിദ്ധുവിനെ പിടിച്ചു വച്ച് കൊണ്ട് അച്ഛൻ പറഞ്ഞപ്പോൾ അവൻ ഒന്ന് ഇളിച്ചു കാട്ടി…

ലെ സിദ്ധു ???

“””മ്മ്മ്… ഞാൻ കണ്ടു.ഇന്നത്തെ ഓഫിസിലെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം… നിങ്ങൾ രണ്ടാളും ഒന്ന് പുറത്തേക്കൊക്കെ പോയി വാ… “”

“”അഹ്. ഇന്ന് ഞാൻ അവധിയെടുക്കണം എന്ന് വിചാരിക്കലാണ്…കുറച്ച് ആവശ്യങ്ങൾ ഉണ്ട്….. “””

“”മ്മ്മ്. അവളെ ഇനിയും വേദനിപ്പിക്കണ്ടാ സിദ്ധു… പാവം… “”” അവനൊന്നു ചിരിക്കുക മാത്രം ചെയ്തു

?????????????

“”യ്യോ.. അച്ഛൻ… എന്തേലും കണ്ടോ എന്തോ… “” പിറുപിറുത്തു കൊണ്ട് സാരി തുമ്പും മടക്കി കുത്തി അടുക്കളയിൽ കയറുമ്പോൾ എന്താണെന്ന ഭാവത്തിൽ ചിത്രേച്ചി നോക്കുന്നുണ്ടായിരുന്നു.

”’പറഞ്ഞോ…? “”

“””ഇല്ലാ… അപ്പോഴേക്കും അച്ഛൻ വന്നു.. കഴിക്കാൻ കൊണ്ടോടുക്കാൻ പറഞ്ഞു “”

“”ഇത് മിക്കവാറും ഞാൻ പറഞ്ഞത് പോലെ തന്നെയായിരിക്കും… “”

“”എന്ത് ?””

“”നീ പ്രസവിച്ചു കഴിഞ്ഞിട്ട് കുട്ടീനെ അങ്ങ് കാണിച്ചു കൊടുത്തോ.. “”

“”ചിത്രേച്ചി…. “” അവൾ ചിണുങ്ങി.

“എന്റെ കൊച്ചേ.. നിങ്ങൾ രണ്ടാളും മാത്രം ഉള്ളപ്പോ ഒന്ന് പറയാറുതായോ…. ഓഊ.. ഇതുപോലൊരു സാധനം…. “””

“””അതേ അല്ലേ…. എന്ത് വന്നാലും ഇന്നീ കാർത്തു പറഞ്ഞിരിക്കും… ഉറപ്പ് “”

വീര ശൂര പരാക്രമിയേപോലെയവൾ അച്ഛന് ബ്രേക്ക് ഫാസ്റ്റുമെടുത്തു കൊണ്ട് നീങ്ങി…സിദ്ധുവും അച്ഛനും സംസാരിക്കുന്നത് അവളെ കണ്ടപ്പോഴേക്കും നിർത്തിയിരുന്നു..അവൾ പ്ലേറ്റ് എടുത്ത് വച്ച് കൊണ്ട് അച്ഛന് പ്രാതൽ കൊടുത്തു…

“””സിദ്ധുവേട്ടന് വേണോ…. “””

“””മ്മ്മ്മ് വേണ്ട. കുറച്ചു കഴിഞ്ഞ് മതി. “”

അതും പറഞ്ഞവൻ മുകളിലെ മുറിയിലേക്ക് പോയി… അവൻ പോകുന്നത് കണ്ണുകളുയർത്തി നോക്കികൊണ്ട് കാർത്തു ചിരിക്കുന്നുണ്ടായിരുന്നു…..

????????????

“””സിദ്ധുവേട്ട….. “”

മുറിവാതിലിൽ ചാരി നിന്നുകൊണ്ടവൾ വിളിച്ചു….

“”അഹ്.. നീ വന്നോ… വേഗം നോക്ക്.. നമുക്ക് പുറത്തേക്ക് പോണം. “”

“”””എങ്ങോട്ടാ…… “” അവനരുകിലേക്ക് ഓടി ചെന്നായിരുന്നു സംസാരം… അപ്പോൾ തന്നെ സിദ്ധു അവളെ കൈക്കുള്ളിൽ ആക്കി…

“””ഞാൻ നേരത്തെ ചോദിച്ചത് തന്നില്ല….. ഇനി ചോദിക്കില്ല..വേഗം തന്നോ… “”

”എന്ത്… ഞാൻ മറന്നു.. ”

കാർത്തു അവന്റെ കയ്യിൽ നിന്നും പിടിമാറാൻ ശ്രമിച്ചു. “”പറ സിദ്ധുവേട്ട എങ്ങോട്ടാ പോണേ.. ”

“ഞാൻ പറയില്ല… “”

“”ഓഹോ.. എങ്കിൽ പിന്നെ സിധുവേട്ടന് എന്തോ എന്നോട് പറയാനുണ്ടന്ന് പറഞ്ഞില്ലേ…. അതെന്താന്ന് പറ “”

അപ്പോൾ അവൻ വെറുതെ ആലോചിക്കുന്നപോലാക്കി…

“”അത് ഞാൻ പുറത്തേക്ക് പോയിട്ടുമ്പോൾ പറയാം… ഇപ്പൊ അതൊന്നുഅല്ല വിഷയം.. ഞാൻ ചോദിച്ചത് താ… അല്ലേൽ… ഞാനിപ്പോ പിടിച്ചു വാങ്ങും….. “”

അവൻ പറഞ്ഞത് കേട്ടപ്പോൾ കാർത്തു അറിയാതെ തല കുനിച്ചു…. സിദ്ധു അപ്പോൾ അവന്റെ കയ്യിലെ പിടുത്തം ഒന്നുകൂടി മുറുക്കി….

“”തരില്ലേ??? മ്മ്മ്?? “”

താടി തുമ്പ് ഉയർത്തികൊണ്ട് അവളുടെ കണ്ണുകളിലെ പ്രണയത്തെ അറിഞ്ഞുകൊണ്ട് അധരങ്ങളാൽ അവളുടെ ചുണ്ടുകളെ പൊതിഞ്ഞു…… എവിടെ പിടുത്തമിടണം എന്നറിയാതെ കാർത്തു അവന്റെ ഷർട്ട്‌ ബട്ടൺസിനിടയിലായി വിരലുകൾ ഒതുക്കി.. സിദ്ധു ആ ചുണ്ടുകളെ നു ണഞ്ഞെടുത്താസ്വദിക്കുക ആയിരുന്നു…ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു കൊണ്ട് നെഞ്ചിൽ കൈ വിരലാൽ നോവിച്ചപ്പോൾ അവൻ അധരങ്ങൾ വേർപെടുത്തി…. അപ്പോഴും കാർത്തുവിനെ ഇളക്കിയിട്ടില്ലായിരുന്നു… അവളുടെ നെറ്റിയിലും ഒരു ചുംബനം നൽകി…വിധേയത്തോടെ അതിനെ സ്വീകരിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അത്രയും ഇഷ്ടം മനസിനെ പൊതിഞ്ഞിരുന്നു….

“””മ്മ്മ്.. മതി… ഇനി വേഗം പോയി റെഡിയാവ്‌.. നമുക്ക് പോകാം.. ഒക്കെ..അപ്പോഴേക്കും എനിക്ക് ഓഫിസിലെ കുറച്ചു ഫയൽസ് ശരിയാക്കാനുണ്ട്… “”

“”സിദ്…… “”

പറയാൻ തുടങ്ങിയപ്പോഴേക്കും സിദ്ധു മുറി വിട്ട് പോയിരുന്നു. ദേഷ്യവും സങ്കടവുമായി അപ്പോഴുള്ള വികാരം മാറി.അവൾ കട്ടിലിൽ ഇരുന്നു…

“‘അല്ല്ലേലും ഇതെന്താ എന്നെയൊന്നും പറയാൻ സമ്മതിക്കാതെ പോന്നെ…ദുഷ്ടൻ..ചുളുവിൽ ഒരുമ്മയും വാങ്ങിഎടുത്തിട്ടങ്ങു മുങ്ങി…. “””

ഇരുന്നു മോങ്ങിയിട്ട് കാര്യമില്ലെന്ന് മനസിലായത് കൊണ്ട് പുറത്തേക്ക് പോകാൻ റെഡിയായി…കാറിൽ കയറി യാത്ര തിരിക്കുമ്പോൾ ചിത്രേച്ചി ചിരിച്ചു കൊണ്ട് റ്റാറ്റാ പറയുന്നുണ്ടായിരുന്നു…

“”കാർത്തു. നിനക്ക് എന്തേലും വേണോ.. കഴിക്കാൻ…. “””

കാറിൽ നിന്നുമവൻ ചോദിച്ചപ്പോൾ അവള് വേണ്ടെന്ന് തലയാട്ടി…

“”എങ്കിൽ പിന്നെ നമുക്ക് ഒന്ന് ഷോപ്പിങിന് പോയാലോ… നിനക്ക് ഇഷ്ടപ്പെട്ടതൊക്കെ വാങ്ങിക്കാം… “”

“”വേണ്ട… സിദ്ധുവേട്ട..”””

“”മ്മ്മ്മ്.. വേണ്ടേൽ വേണ്ട.. “””

“””ഡ്രെസ്സും സാധനങ്ങളുമൊക്കെ ഒരുപാടുണ്ട് സിദ്ധുവേട്ട… അതാ…. വേണ്ടെന്നു പറഞ്ഞെ “””

ഉത്തരമെന്നോണം അവൻ കഴുത്തു ചരിച്ചു കൊണ്ട് അവളെയൊന്നു നോക്കി. കാർ കുറേ ദൂരം സഞ്ചരിച്ച ശേഷം കടൽ തീരത്തായി ഒതുക്കി വച്ചു. കാർത്തുവിന്റെ കയ്യും പിടിച്ചു തിരമാലകളുടെ അടുത്തേക്ക് നടന്നു…

“”ഏഹ്…. എനിക്ക് പേടിയാ…. അധികം മുന്നോട്ട് പോല്ലേ… സിദ്ധുവേട്ട.., “”..

അവന്റെ കയ്യിൽ പിടിച്ചു പറയുകയായിരുന്നു കാർത്തു… പക്ഷെ സിദ്ധു അവളെ മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ടേക്ക് തന്നെ പോയി…ഒരോ തിരമാലകൾ വരുമ്പോഴും അവൾ സിദ്ധുവിന്റെ കൈയിൽ മുഖമൊളിപ്പിച്ചു കണ്ണടക്കുകയായിരുന്നു… എങ്കിലും തിരമാലകൾ കാൽ പാദങ്ങളിൽ നിന്നും വിട്ട് പിരിഞ്ഞു പോകുമ്പോൾ കണ്ണുകൾ തുറന്ന് ചെറുതായൊന്ന് നോക്കും..

“””എനിക്ക് നീന്താൻ അറിയില്ല.. അതാണ് പേടി “” അവനെ ഉയർത്തി നോക്കികൊണ്ട് കാർത്തു പറഞ്ഞു..

“‘അയ്യോ ഈ ധീര വനിതയ്ക്ക് അത് അറിയില്ലേ… “” അവൻ കളിയാക്കിയപ്പോൾ അവൾ മുഖം കൂർപ്പിക്കുക ആയിരുന്നു….

“”സിദ്ധുവേട്ട… വാ നമുക്ക് പോകാം… “”

“”പോകാൻ ഇത്രയ്ക്ക് ധൃതിയായോ നിനക്ക് “”

“”വയ്യാ സിദ്ധുവേട്ട… തലചുറ്റുവാ “”

“”അതീ തിരമാലകളെ നോക്കി നിന്നിട്ടാ… വാ പോകാം… “”

സിദ്ധു അവളെ ചേർത്ത് പിടിച്ചു തന്നെ നടന്നു… വണ്ടിയിൽ കയറിയപ്പാടെ കാർത്തു മയങ്ങിയിരുന്നു…. സിദ്ധു അവളെ ശല്യപ്പെടുത്താനും നിന്നില്ല…. പെട്ടെന്നുണ്ടായ ബ്രേക്ക്‌ ഇടലും വണ്ടിയുടെ ഹോൺ ശബ്‌ദവും കേട്ടാണവൾ ഞെട്ടി ഉണർന്നത്…

“”സിദ്ധുവേട്ട… “”

അവൾ പേടിച് കൊണ്ട് വിളിച്ചു.

“”ഒന്നുല്ല.. ഓരോന്നു ആലോചിച്ചു വണ്ടി എടുത്തപ്പോൾ എതിരെ വരുന്നതിനെ കണ്ടില്ല…. ഭാഗ്യത്തിന് ഒന്നും പറ്റീല്ലല്ലോ…””

അവനും ഒരു വിഷാദം അപ്പോൾ ഉണ്ടായിരുന്നു…പക്ഷെ വീണ്ടും ചിരി വരുത്തികൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു.അവസാനം ആ യാത്ര എത്തിച്ചേർന്നത് കുടുംബ കോടതിയിലേക്കായിരുന്നു…കാറിൽ നിന്നും ബോർഡ് കണ്ടതും കാർത്തു അന്ധാളിച്ചു കൊണ്ട് സിദ്ധുവിനെ നോക്കി… അവൻ ഒരു പുഞ്ചിരി മാത്രമായിരുന്നു സമ്മാനിച്ചത്.

പാർട്ട് 20

വണ്ടിയിൽ നിന്നിറങ്ങുമ്പോൾ സിദ്ധു അവളുടെ കൈ പിടിച്ചിരുന്നില്ല….. അവളും ഇറങ്ങികൊണ്ട് ചുറ്റുമൊന്നു വീക്ഷിച്ചു.

“””സിദ്ധുവേട്ട… നമ്മൾ എന്താ ഇവിടെ…. “”

“””വക്കീലിനെ കാണാൻ…. “””

“”എന്തിന്….?.. “” അവൻ കുറച്ചൊന്നു മുന്നോട്ടു നടന്നു…

“”സിദ്ധുവേട്ട… എന്തിന്… “””

“”നമുക്ക് പിരിയാം കാർത്തിക…. എനിക്കറിയാം നിനക്കെന്നെ മനസറിഞ്ഞു സ്നേഹിക്കാൻ പറ്റില്ലായെന്ന്.. നിന്നെ ഇങ്ങനെ നോവിക്കാൻ വയ്യാ… എത്രേം പെട്ടെന്ന് ഡിവോഴ്സ് ആയാൽ നിനക്ക് നന്ദന്റെ കൂടെ ഇഷ്ടപ്പെട്ടത് പോലെ ജീവിക്കാം…. “””

അതൊക്കെ കേട്ടപ്പോൾ കാർത്തുവിന്റെ കണ്ണുകൾ നിറഞ്ഞ് ചുവന്നു തുടുത്തിരുന്നു. ദഹിപ്പിക്കുന്ന നോട്ടത്താൽ അവൾ സിദ്ധുനെ തന്നെ നോക്കി..

“””ഞാൻ അറിയായിട്ട് ചോദിക്കുവാ.. നിങ്ങൾക്കെന്താ ഭ്രാന്താണോ സിദ്ധുവേട്ട….ഏഹ്…. കല്യാണം കഴിഞ്ഞിട്ട് നാല് മാസം ആകുന്നതേയുള്ളൂ..അപ്പോഴേക്കും ബന്ധം പിരിയാൻ ആയിരുന്നെങ്കിൽ എന്തിനാ എന്നെ വിവാഹം കഴിച്ചത്…. “”” അവൾ ഉറക്കെ പറയുമ്പോൾ ആളുകളൊക്കെ നോക്കുന്നത് കണ്ട് സിദ്ധു അവളെ പിടിച്ചു വച്ചു…പെണ്ണിന്റെ മുഖമൊക്കെയപ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു…

“”കാർത്തു…. ഒന്ന് പതിയെ.. ഇത് വീടല്ല… ഞാൻ നിന്നെ കല്യാണം കഴിച്ചു പോയതിന്റെ അമർഷമാ നീ ഈ കാണിക്കുന്നേ എന്ന് എനിക്ക് നല്ലപോലറിയാം … “””

“””ഓഹ്… എന്റെ ദൈവമേ…. “”” അവൾ തലയിൽ കൈ വച്ചു.. എങ്ങനെ പറഞ്ഞു മനസിലാക്കണം എന്നറിയാതെ പരുങ്ങി…സിദ്ധു അപ്പോഴേക്കും ഫോൺ വിളിച്ചു കൊണ്ട് നടന്നു നീങ്ങിയിരുന്നു.

” .വക്കീൽ ഇപ്പൊ വരും “””

“””സിദ്ധുവേട്ട… നമുക്ക് പിരിയണ്ട..എനിക്ക് നിങ്ങടെ കൂടെ ജീവിച്ചാൽ മതി….””

“”””അതെന്താ.. തിന്നും കുടിച്ചുമുള്ള നല്ല ജീവിതം അത്രയ്ക്ക് ഇഷ്ടായി പോയോ…വലിയ വീടൊക്കെ കണ്ടപ്പോൾ കണ്ണ് മഞ്ഞളി ച്ചോ “”

അത്രയും വേദന തോന്നി അവൻ അങ്ങനെ പറഞ്ഞപ്പോൾ….അവന്റെ ചിന്താഗതികൾ വിചാരിക്കുന്നതിലും അപ്പുറമായിരുന്നു… സിദ്ധുവെന്താ ഇങ്ങനെയെന്ന് ഒരായിരം വട്ടം ആലോചിച്ചു… തന്റെ ഉദരത്തിലുള്ള കുഞ്ഞിന്റെ കാര്യം പറയാൻ പിന്നെ അവൾക്ക് തോന്നിയില്ല…കോടതിക്ക് പുറത്തായുള്ള മരത്തിനു ചുവട്ടിലായി ഇരുവരും നിന്നു… അപ്പോഴേക്കും അഡ്വക്കേറ്റ് അവിടെ എത്തിയിരുന്നു.അദ്ദേഹം കാർത്തുവിനെയും സിദ്ധുവിനെയും ഒരുമിച്ച് നോക്കി.

“”സർ… ഞാൻ ഇന്നലെ വിളിച്ചപ്പോൾ കാര്യങ്ങൾ എല്ലാം പറഞ്ഞായിരുന്നല്ലോ.. “”

സിദ്ധു പറഞ്ഞത് കേട്ടപ്പോൾ അദ്ദേഹം തലയാട്ടി.

“””എങ്കിലും ഞാൻ ചോദിക്കുവാ.. നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് നാല് മാസമല്ലേ ആയുള്ളൂ.. ഇത്ര പെട്ടെന്ന് ഒരു ഡിവോഴ്സ്..???? “”

“””പൊരുത്തപ്പെട്ടു പോകാൻ സാധിക്കുന്നില്ല.. അത് തന്നെ റീസൺ. എത്രയും പെട്ടെന്ന് ഡിവോഴ്സ് കിട്ടുന്നോ അത്രയും നല്ലത്. “

കാർത്തു ഒന്നും പറയാതെ തല കുനിച്ചിരുന്നു.

“”സിദ്ധാർഥ്…. ഇത് നന്നായി ആലോചിച്ചടുത്ത തീരുമാനമാണോ “”

“”അതേ സർ. രണ്ടു പേർക്കും സമ്മതമാണ്. “””

“”അല്ല കുട്ടിയൊന്നും പറഞ്ഞില്ലല്ലോ… “””

കാർത്തുവിനെ നോക്കി വക്കീൽ ചോദിച്ചപ്പോൾ സമ്മതമാണെന്ന് അവളും പറഞ്ഞു… സിദ്ധു തന്നെ മനസിലാക്കിയില്ലല്ലോ എന്ന തോന്നൽ അവളെ വേട്ടയാടിയിരുന്നു.. അത്കൊണ്ട് തന്നെ എതിർത്തു പറയാൻ അവൾക്ക് തോന്നിയില്ല.

“”സീ മിസ്റ്റർ സിദ്ധാർഥ്… ഒരു വർഷം കഴിഞ്ഞേ കുടുംബ കോടതിയിൽ വിവാഹ മോചനത്തിന് പെറ്റിഷൻ കൊടുക്കാൻ കഴിയു…. രണ്ടു പേരുടെ സമ്മതവും ഉള്ള സ്ഥിതിക്ക് ഞാൻ ഒരു മ്യൂച്ചൽ പെറ്റിഷൻ തയാറാക്കി വെക്കാം.. കൗൺസിലിംഗ് ഒക്കെ ഉണ്ടാകും.. മിനിമം ഒരു ആറു മാസം എന്തായാലും വേണം കോടതിയിൽ സമർപ്പിക്കാൻ….ഇപ്പോഴും ഞാൻ പറയുന്നു… രണ്ടു പേരും ചെറിയ പ്രായക്കാർ ആണ്..ജീവിതത്തെ കുറിച്ച് അറിഞ്ഞു തുടങ്ങുന്നതിനു മുന്നേ ഇങ്ങനൊരു എടുത്ത് ചാട്ടത്തിനു മുതിരണോ എന്നാലോചിക്കുക..മുറിഞ്ഞു കഴിഞ്ഞാൽ പിന്നെ കൂട്ടിചേർക്കാൻ പാടാണ്.. ബാക്കിയൊക്കെ നിങ്ങടെ ഇഷ്ടം. “”

“”ഇനിയീ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടാകില്ല സർ…എത്ര ചിലവായാലും നൊ പ്രോബ്ലം… പെട്ടെന്ന് വേണം…. “”

കാർത്തു അപ്പോഴും തല കുനിച്ചു തന്നെയായിരുന്നു…

“”എന്നിൽ നിന്നുമടരാൻ ഇത്രയ്ക്ക് മോഹിക്കുന്നോ സിദ്ധുവേട്ട…എന്നോടൊപ്പം മറ്റൊരാൾ കൂടിയുണ്ട്… നിങ്ങടെ ജീവൻ..പറയില്ല സിദ്ധുവേട്ട ഈ കാര്യം ഞാൻ… എന്റെ കുഞ്ഞിന് ഇനി നിങ്ങൾ വേണ്ട… ആ വലിയ വീടും സമ്പത്തും ഒന്നും വേണ്ടാ….””

മനസ്സിൽ ഓരോന്നു മന്ത്രിച്ചു കൊണ്ട് കാർത്തു എഴുന്നേറ്റു.. പിന്നാലെ സിദ്ധുവും… തിരികെ കാറിൽ കയറി ഇരുന്നപ്പോൾ ഒരു നിർവികാരത അവളെ പൊതിഞ്ഞിരുന്നു. കരയണമെന്ന് തോന്നിയെങ്കിലും അവന്റെ മുന്നിൽ തോൽക്കാതിരിക്കാൻ എന്നോണം പിടിച്ചു നിന്നു…

“”അറിയാം കാർത്തു.. നിനക്കിപ്പോ എത്ര സമാധാനമായി കാണും എന്ന്…എല്ലാത്തിൽ നിന്നുമൊരു മോചനമല്ലേ ഞാൻ തരുന്നത്. പക്ഷെ നിന്നോടുള്ള അടങ്ങാത്ത പ്രണയം ഇപ്പോഴും ഈ മനസ്സിൽ ഉണ്ട്. നീ ഇനി നന്ദന്റെ കൂടെ ജീവിച്ചാലും കാർത്തിക ഇല്ലാത്തൊരു മറ്റൊരു ജീവിതത്തിനു എനിക്കാവില്ല.. നിന്നോടുള്ള പ്രണയമെന്നോണമാണ് അവസാനമായി ഞാൻ ഇന്നാ ചുംബനം പിടിച്ചു വാങ്ങിയത്.. ഇനി ഒരിക്കലും നിന്നിൽ നിന്നും കിട്ടില്ലല്ലോ എന്ന സത്യത്താൽ….എങ്കിലും വേർപിറിയണം കാർത്തു…. ((ആത്മ ))

വീട്ടിലെത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു.. സിദ്ധു പെട്ടെന്ന് തന്നെ അകത്തേക്ക് കയറി പോയി… കാർത്തു ആ വീടും പരിസരവും ഒന്നുകൂടി നോക്കി….

“”ഇ……ഇതൊക്കെ കണ്ട് മതി മറന്ന് പോയാണത്രെ ഞാൻ സിദ്ധുവേട്ടനെ വേണമെന്ന് വീണ്ടും പറഞ്ഞത്…. വേണ്ട.. ഇനി വയ്യാ…. “”

അവളാ ഉമ്മറത്തെ പടിയിൽ ഇരുന്നു…എത്ര കരഞ്ഞിട്ടും മതിയായില്ലെന്ന പോലെ കണ്ണീർ ഒഴുകയായിരുന്നു അപ്പോഴും… ഇന്ന് രാവിലെ വരെ എത്ര സന്തോഷവതിയായിരുന്നു… എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായില്ലെ..അകത്തേക്ക് കയറി പോയ സിദ്ധുവിനെ കണ്ടിട്ടും കാർത്തുവിനെ കാണാഞ്ഞു ചിത്രേച്ചി പുറത്തിറങ്ങി വന്നപ്പോഴേക്കും പടിയിൽ ഇരിക്കുന്ന അവളെയായിരുന്നു കണ്ടത്… കരയുകയാണെന്ന് കൂടി മനസിലായപ്പോൾ ചിത്രേച്ചി കാർത്തുവിന്റെ അടുത്തേക്ക് ഓടി ചെന്നു….

“”എന്നതാ കുഞ്ഞേ… എന്താ….. “” വാക്കുകളിൽ പരവേശം നിറച്ചു കൊണ്ടവർ ചോദിച്ചപ്പോൾ അവൾ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു….

“”ഓഹ്… കാര്യം പറ കൊച്ചേ… ദേ.. അകത്തേക്ക് വാ… “”

അവളുടെ കയ്യും പിടിച് അടുക്കളയിലേക്ക് പോയി… ഒരു ഗ്ലാസിൽ വെള്ളമെടുത്തവൾക്ക് നേരെ നീട്ടി… അടുക്കള തിണ്ണയിൽ ചിത്രേച്ചിയോട് ചേര്ന്നിരുന്നപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞു….

“”ആ ചെറുക്കാനെന്താ വട്ടാണോ മോളെ… ഒരു കാര്യം ചെയ്.. വയറ്റിലുണ്ടെന്ന് അങ്ങ് പറ….അപ്പോൾ അവൻ എന്താ പറയുന്നേ എന്ന് നോക്കാലോ… “””

“”ഇല്ലാ…. ഞാൻ ഇനി എന്ത് വന്നാലും പറയില്ല… എന്നിട്ടെന്തിനാ അടുത്ത ചോദ്യം നന്ദേട്ടന്റെ ആണോ കുഞ്ഞ് എന്നായിരിക്കും… അതൊന്നും കേട്ട് നിക്കാൻ നിക്ക് വയ്യാ ചിത്രേച്ചി…. ഞാൻ ഇന്ന് തന്നെ വീട്ടിലേക്ക് പോകുവാ… കർത്തുന് ജീവിക്കാൻ അറിയാം… ഞാൻ നോക്കിക്കോളാം എന്റെ കുഞ്ഞിനെ.. ഇനി എന്നെങ്കിലും കുഞ്ഞിന്റെ അവകാശവും പറഞ്ഞ് വന്നാൽ ഞാൻ കൊടുക്കില്ല..നോക്കി വളർത്താൻ നിക്കറിയാം…. “””

അതും പറഞ്ഞവൾ അവിടെ നിന്നുമെഴുന്നേറ്റ് മുറിയിലേക്ക് ചെന്നു…ഡ്രെസ്സുകളൊക്കെ വാരി കൂട്ടിയെങ്കിലും അതൊന്നും എടുക്കാൻ മനസ് വന്നില്ല… സിദ്ധു അതൊക്കെ കാണുന്നുണ്ടായിരുന്നു.

“”ഞാൻ പോകുവാണ് സിദ്ധുവേട്ട… കോടതിയിലെ കാര്യങ്ങളൊക്കെ ശെരിയായാൽ ഒപ്പിടാൻ വിളിച്ചാൽ മതി. ഞാൻ വരും.. “””” റൂമിൽ നിന്നുമിറങ്ങാൻ നോക്കുന്ന അവളെ സിദ്ധു തടഞ്ഞു വച്ചു..

കാർത്തിക എന്ന് കൊത്തിവച്ച അവന്റെ കയ്യിലെ മോതിരമൂരി അവൾക്ക് നേരെ നീട്ടി..

കണ്ടപ്പോൾ ഉള്ളിൽ സങ്കടം വന്നെങ്കിലും അവൾ അത് സ്വീകരിച്ചു..

“”താലിയും….മോതിരവും അഴിച്ചു വച്ച് പോയാൽ മതി… “

അതും പറഞ്ഞവൻ അവളുടെ അടുത്തേക്ക് ചെന്ന് കൊണ്ട് കഴുത്തിലെ ആ താലി അഴിച്ചെടുത്തു…ജീവൻ പോകുന്ന വേദനയപ്പോൾ തോന്നിയെങ്കിലും കടിച്ചു പിടിച്ച് ആ വിഷമം ഉള്ളിൽ ഒതുക്കി…അതേ സമയം കയ്യിലെ മോതിരം അവൾ തന്നെ അഴിച്ചു മാറ്റിയിരുന്നു..എത്ര ശ്രമിച്ചാലും അടർത്താൻ പറ്റാത്തത്രയായി ഒരു കുഞ്ഞ് ജീവൻ തന്റെ ഉള്ളിലുണ്ടെന്ന തിരിച്ചറിവും കൂടിയായപ്പോൾ ആ വേദന മുള്ളുപോൽ കുത്തി നോവിക്കുകയായിരുന്നു….

“””കാര്യങ്ങളൊന്നും ഗൗതമിനെയും മുത്തശ്ശിയെയും അറിയിക്കാതെ സ്വന്തം വീട്ടിലേക്ക് പോകുവാണ് എന്ന് പറഞ്ഞ് കൊണ്ടവൾ ഇറങ്ങി… ഒന്നുകൂടി അവൾ പിന്തിരിഞ്ഞു നോക്കിയെങ്കിലും സിദ്ധുവിനെ കണ്ടതെയില്ലായിരുന്നു…

????????????

കാർത്തു പോയി കഴിഞ്ഞതും ദേഷ്യം വന്നുകൊണ്ടവൻ ഓരോ സാധനങ്ങളും മുറിയിൽ വാരി എറിയുവാൻ തുടങ്ങി… കിടക്ക വിരിപ്പും… മേശയിലെ സാധനങ്ങളും പലതും വലിച്ചു വാരി ഇട്ട് നിലത്തേക്ക് മുട്ടുകുത്തിയിരുന്നു…. അവളുടെ കഴുത്തിൽ നിന്നുമഴിചെടുത്ത താലി മാലയിൽ എത്രയെന്നില്ലാതെ ഉമ്മ വച്ചു….

“”സ്നേഹം പിടിച് വാങ്ങാൻ പറ്റില്ലാലോ… നിന്നെ മറ്റൊരുവനിൽ നിന്നും അടർത്തി സ്വന്തമാക്കിയിട്ട് കാര്യമില്ല…. അത്രയും ക്രൂരനായി പോയി ഈ സിദ്ധു… പക്ഷെ മറ്റൊരു പെണ്ണും നിനക്ക് പകരമായി മനസ്സിൽ കയറി വരുന്നില്ല… നന്ദന്റെ കൂടെ ജീവിച്ചോ… അവൻ നല്ലവനാ.. പണത്തിന് ബുദ്ധിമുട്ട് കാണുമായിരിക്കും… ന്നാലും നിനക്കുള്ള സ്നേഹത്തിന് ഒരു കുറവും വരുത്താതെയവൻ നോക്കും…. “”

മുടിയിഴകൾ പുറകോട്ടാക്കികൊണ്ടവൻ അതേ പോലെ വെറും നിലത്തായി മലർന്നടിച്ചു കിടന്നു….അപ്പോഴാണ് അവൻ കട്ടിലിനടിയിലായി അന്ന് ചവിട്ടി തെറിപ്പിച്ചു വച്ച വിവാഹ ഫോട്ടോ കണ്ണുകളിൽ ഉടക്കിയത്… എഴുന്നേറ്റ് ചെന്ന് അത് മണങ്ങി എടുത്തു..ഒരു കയ്യാൽ അവളെയും ചേർത്ത് പിടിച്ചിരിക്കുന്ന ആ ഫോട്ടോ കണ്ടപ്പോൾ അതിനെ നെഞ്ചോടടുക്കി….

“എത്ര വേദന ഉണ്ടെന്ന് അറിയോ ഈ മനസ്സിൽ… നിന്നെ വീണ്ടു വീണ്ടും ഞാൻ ദ്രോഹിക്കുക അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല…എനിക്കറിയാം നീ ഈ ആർഭാടത്തിൽ ഒന്നും മോഹിക്കുന്നവളല്ലെന്ന്… പക്ഷെ എന്റൊന്നിച്….. അല്ല… ഞാൻ നിന്റൊന്നിച്ചു ജീവിക്കാൻ അർഹനല്ല കാർത്തു…. അച്ഛൻ പറഞ്ഞപ്പോഴാണ് നിന്റെ മാനസിക അവസ്ഥയേ കുറിച്ച് ഞാൻ ചിന്തിച്ചത്.. വേണ്ട… ഇനിയും നിന്റെ ജീവിതം ഞാൻ താലി കെട്ടി എന്ന കാരണത്താൽ ഹോമിക്കേണ്ട… വീണ്ടും ആ ഫോട്ടോയിൽ അവൻ നിറയെ മുത്തങ്ങൾ വാരി വിതറി…

???????????

“”എന്നോട് പോകേണ്ട എന്ന് പോലും പറഞ്ഞില്ലല്ലോ സിദ്ധുവേട്ട… താലി വേണംന്ന് പറഞ്ഞില്ലേ…. കൊണ്ട് വിടണോ എന്നൊന്ന് ചോദിച്ചോ….ഇല്ലാ…. എന്തിന്… എന്നെ മനസിലാക്കാത്ത ഒരാളുടെ കൂടെ ഇനി എന്തിന് ഒരു ജീവിതം….ഇത്രയ്ക്ക് വിഷമിപ്പിക്കാനായിരുന്നോ സിദ്ധുവേട്ട ഇന്ന് കൂടെ കൂട്ടി നടന്നത്. ആ നിമിഷം ഞാൻ എത്ര ആസ്വദിച്ചിരുന്നെന്ന് അറിയോ.. എല്ലാം പോയി…. ആറു മാസം അത് കഴിഞ്ഞാൽ എല്ലാ അർത്ഥത്തിലും നമ്മൾ പിരിയും…ശ്ശേ…

ഒരുമിച്ച് സങ്കടവും ദേഷ്യവും അവളെ വലിഞ്ഞു മുറുക്കി. ഒരു ഭാഗത്തു അവനോടുള്ള പ്രണയം മൊട്ടിടുമ്പോൾ മറുഭാഗത്തു തന്നെ തിരിച്ചറിയാതിരിക്കുന്ന അവന്റെ മനസിനോട് വാശിയും കൂടുകയായിരുന്നു….

വീട്ടു മുറ്റത്തു നിന്നും മാറി റോഡിനരുകേക്ക് എത്തിയപ്പോൾ തല ഉയർത്തി നിൽക്കുന്ന ആ വീട്ടിലേക്ക് അവസാനമായി അവൾ ഒന്നുകൂടി നോക്കി…

മാളു മുറ്റമടിച്ചു വാരുമ്പോഴേക്കും കാർത്തു എത്തിയിരുന്നു… അവളെ കണ്ടപ്പോൾ മാളു ഓടി അടുത്തേക്ക് ചെന്നു.. സിദ്ധു എവിടെ എന്ന് കഴുത്തു ചരിച്ചൊന്നു നോക്കി…

“”കറുത്തമ്മോ… കൊച്ചു മുതലാളിയേ കൂട്ടിയില്ലെ വരുമ്പോൾ… “”

അപ്പോഴാണ് മാളു കാർത്തുവിനെ ശ്രദ്ധിച്ചത്. അവൾ ഒന്നും മിണ്ടാതെ നിക്കുന്ന കണ്ടപ്പോൾ മാളു പിടിച്ച് കുലുക്കി.. അവളുടെ നഗ്നമായ കഴുത്തിലേക്ക് നോക്കി,,, വാടി ഇരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി .. കൺ പോളകൾ പാതി അടയാൻ പാകമായിരുന്നു… മുഖം വിഷാദമായിരുന്നു…

“”ചേച്ചി…. “”

അവൾ മുഖം കൈ കുമ്പിളിൽ കോരിയെടുത്തു ചോദിക്കുമ്പോഴേക്കും കാർത്തു ബോധം മറഞ്ഞു കുഴഞ്ഞിരുന്നു

തുടരും…

ഞാൻ പോയതായി അറിയിക്കുന്നു ?‍♀️?‍♀️