നിൻ ഓർമ്മകളിൽ 03 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…..

അപ്രതീക്ഷിതമായി വന്ന ആ ദിവസത്തെ കുറിച്ചവൾ ഓർത്തെടുത്തു…..വൈകുന്നേരം സ്കൂളും വിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു… മിഥുനെ ഒരുപാട് തവണ നോക്കിയെങ്കിലും അന്നവനെ കണ്ടില്ല…ഒരു മൂളിപ്പാട്ടും പാടി നടന്നു പോകുമ്പോൾ പെട്ടെന്നായിരുന്നു അവരുടെ കടന്നു വരവ്…. ആ ദിവസത്തെ കുറിച്ച് ഓർക്കാൻ തന്നെ അവൾക്ക് മടി വന്നു…. കണ്ണാടിയിലേക്ക് നോക്കുന്തോറും ആ വിഷമം ഏറി…. അതേ എല്ലാം വികൃതമാണ്… ആ പഴയ സ്നേഹയുടെ മുഖമല്ലയിപ്പോൾ…. ഏതോ ഒരു രൂപം… അറപ്പ് തോന്നും വിധമുള്ള മുഖം…….

“””ഇല്ല… വയ്യാ… ഓർക്കാൻ വയ്യാ.. കാണാൻ വയ്യാ. “”

അവിടെ നിന്നും മാറിയവൾ കിടക്കയിൽ ചെന്നിരുന്നു….. അന്ന് വഴിയരികിൽ നിന്നും തന്നെ തടഞ്ഞു വച്ച സ്വന്തം സ്കൂളിലെ വിദ്യാർത്ഥികളെ കുറിച്ചൊന്നോർത്തു…. എന്തിനാണ്…. മോശം ശീലങ്ങൾ ആ കുട്ടികൾക്ക് ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഉപദേശിച്ചതിനോ?…. ശാസിച്ചതിനോ….. എപ്പോഴാണ് സ്നേഹ ടീച്ചറോട് ദേഷ്യം തോന്നി തുടങ്ങിയത്… ആസിഡ് ഒഴിച്ച് വികൃതമാക്കുവാൻ തോന്നിയത്……പൊള്ളി പിടയുമ്പോഴും ഞാൻ അലറി പറഞ്ഞപ്പോഴും ഓടി രക്ഷപ്പെട്ടില്ലേ……… പിടയുമ്പോഴെങ്കിലും ഈ സ്നേഹയോടവർക്ക് കരുണ കാണിക്കാമായിരുന്നു……

പഴയ സംഭവങ്ങൾ അവളെ കാർന്നു തിന്നാൻ തുടങ്ങി …

ആശുപത്രിയിൽ വേദന കൊണ്ട് പുളയുമ്പോൾ അതിനേക്കാൾ പത്തിരിട്ടി അവളുടെ മനസ് തന്റെ വിദ്യാർത്ഥികളെ കുറിച്ചോർത്തു നോവുന്നുണ്ടായിരുന്നു …അമിതമായ ലഹരിയുടെ ഉപയോഗം അവർക്കിടയിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ പുറത്തറിയാതെ അവരെ മാത്രം വിളിച്ച് നല്ല രീതിയിൽ ഉപദേശിച്ചു കൊടുത്തതിനുള്ള ശിക്ഷയാണോ ഇത്….. വേദന സഹിക്കാൻ ഇനിയും കെല്പില്ലാ….. ന്റെ മിഥു ഏട്ടൻ…. വേണ്ട….. എന്നേക്കാൾ നല്ല പെണ്ണിനെ തന്നെ മിഥു ഏട്ടന് കിട്ടും…. അല്ലെങ്കിലും ഇനി ഞാനെന്തിനാ…..

അന്നനുഭവിച്ച നോവുകളോരോന്നും മനസ്സിൽ തട്ടിയപ്പോൾ വീണ്ടും അവളുടെ ഹൃദയം നുറുങ്ങി….

????????

“””നീ വരുന്നില്ലേ മേഘേ…. ഞാൻ വൈഗയെ വിളിച്ച് സ്നേഹ ഇപ്പൊ ഉള്ള വീട്ടിലെ നമ്പർ വാങ്ങീട്ടുണ്ട്… അവളുടെ അമ്മാവനോട്‌ കാര്യങ്ങളൊക്കെ ഞാൻ സംസാരിച്ചു .. നാളെ പോകണം. “”

മിഥുൻ പറയുന്നത് കേട്ടപ്പോൾ മേഘയ്ക്ക് ആശ്വാസമായ്….

”ഞാനും വരാം.. ഇപ്രാവശ്യം അവളെ എന്ത് വന്നാലും കൂട്ടീട്ടേ വരാവു.. “”

“”മ്മ്…അത് തന്നെയാ എന്റെ മനസിലും. “”

അന്ന് രാത്രി മുഴുവൻ സ്നേഹയെ കുറിച്ചുള്ള ആലോചനകളായിരുന്നു മിഥുന്റെ മനസ് മുഴുവനും….ഒന്ന് രാവിലെ ആയിരുന്നെങ്കിൽ എന്നവൻ അതിയായി മോഹിച്ചു……

പിറ്റേ ദിവസം മേഘയും മിഥുനും കൂടി അവിടേക്ക് പുറപ്പെട്ടു……..അവർ അങ്ങോട്ട് ചെല്ലുന്ന കാര്യം സ്നേഹയുടെ അമ്മാവനല്ലാതെ മറ്റാരും അറിഞ്ഞില്ലായിരുന്നു….. വീട്ടിലെത്തിക്കഴിഞ്ഞു ഒരു നറുപുഞ്ചിരിയോടെ മിഥുനെ അവർ സ്വീകരിച്ചപ്പോൾ അവന്റെ കണ്ണുകൾ ആ വീട്ടിലേക്ക് തന്നെ നീങ്ങി കൊണ്ടിരുന്നു……

“””അറിയാലോ… മിഥുൻ.. അവൾ ഇപ്പോ ഈ വീടിന്റെ മുറ്റത്ത്‌ പോലും ഇറങ്ങാറില്ല….. മനസൊക്കെ അസ്വസ്ഥമാണ്.. എങ്കിലും ഇനിയും അങ്ങനെ ആയാൽ ശെരിയാവില്ല… ഇത്രയും വർഷം അവളെ മാത്രം മനസിൽ ഇട്ടു കൊണ്ടു നടക്കാൻ നിനക്ക് സാധിച്ചില്ലേ…. ആാാ സ്നേഹമവൾ തിരിച്ചറിയും……

“””ആ… ഭവാനി… നീ സ്നേഹ മോളെ ഇങ്ങോട്ടേക്ക് വിളിക്ക്… ഒന്നും പറയണ്ട.. കയ്യോടെ ഇങ്ങ് പിടിച്ചോണ്ട് വാ… അല്ലേൽ മുറിയിൽ കയറി കതക് അടച്ചു കുറ്റി ഇടും “

തലയാട്ടി കൊണ്ട് ഭവാനിയമ്മായി അവളെ വിളിക്കാനായി മുറിയിൽ ചെന്നു… സ്നേഹ അവിടെ കിടപ്പായിരുന്നു…. ഒന്ന് ചെന്ന് തലോടിയവർ വിളിച്ചു…..

“””മോളെ…. വാ….. “”

“””എവിടേക്ക്…. “”

ചരിഞ്ഞു കിടന്നു കൊണ്ടവൾ ചോദിച്ചു….

“”നമുക്ക് വല്ലതും കഴിക്കാം..വേറെ എവിടെക്കാ… “”

ഹാസ്യ രൂപേണ പറഞ്ഞു കൊണ്ട് അവളെയും കൂട്ടി മുറിയിൽ നിന്നും പുറത്തിറങ്ങി…… ഒടുവിൽ നടുമുറിയിൽ ഇരിക്കുന്ന മിഥുനെയും മേഘയെയും കണ്ടതും അവൾ അമ്മായിയുടെ കൈ വിടുവിച്ച് ഓടാൻ ശ്രമിച്ചു… എന്തിനെയോ ഭയക്കുന്ന ഒരു ഭ്രാന്തിയെ പോലെ….പക്ഷെ എല്ലാം മനസിൽ കണ്ട് കൊണ്ട് ഭവാനി അമ്മായി അവളുടെ കയ്യിൽ മുറുകെ തന്നെ പിടുത്തമിട്ടിരുന്നു….

“””അമ്മായി… വിട്…. എനിക്കാരെയും കാണണ്ടാ…. അമ്മായി പ്ലീസ്… “”

ഒരു കയ്യാൽ വിടാൻ ശ്രമിച്ചും മുഖം ഒളിപ്പിച്ചു വച്ചു കൊണ്ടും അവൾ പിടഞ്ഞു….. അപ്പോഴേക്കും മിഥുൻ അവളുടെ അടുത്തെത്തിയിരുന്നു.. അവൻ കൂടി സ്നേഹയെ പിടിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു…..

“‘”സ്നേഹാ….. നീയൊന്ന് അടങ്… ആർക്ക് വേണ്ടിയാ ഇങ്ങനെയൊക്കെ… ഈ ജന്മം ഇനിയും നിനക്ക് എത്ര ബാക്കിയുണ്ട്… എത്രനാൾ എന്ന് വച്ചാ ഈ ഒളിച്ചുകളി…..കൊണ്ട് പൊയ്ക്കോട്ടേ ഞാൻ നീ ആഗ്രഹിച്ച പോലെ എന്റെ പെണ്ണായി തന്നെ…… “””

“””വേണ്ടാ…. എനിക്കാരെയും കാണണ്ട… എനിക്കിനി നല്ലൊരു ജീവിതമില്ലാ..പിന്നെയും എന്റെ പിന്നാലെ എന്തിനാ. …… പൊയ്ക്കോ മിഥു ഏട്ടാ…… “””

“””മോളെ… അവൻ പറയുന്നത് ഒന്ന് കേൾക്ക്…. മോൾക്ക് വേണ്ടി കാത്തിരുന്നില്ലേ… പിന്നെയും നിന്നെത്തന്നെ തേടി പിടിച്ചിവൻ വന്നില്ലേ… അതെന്താ നീ ചിന്തിക്കാതിരിക്കുന്നെ …. എന്തെ മിഥുന് വേറെ പെണ്ണ് കിട്ടാഞ്ഞിട്ടാണോ….. “”

അമ്മാവൻ കൂടി ഇടയിൽ കയറി പറഞ്ഞപ്പോൾ സ്നേഹ പകപ്പോട് കൂടിയൊന്ന് നോക്കി….

“”അനിയത്തിയാണ് എല്ലാം… അവൾക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്ന് മിഥു ഏട്ടൻ എന്നോട് പറഞ്ഞിട്ടില്ലേ…. അത് പോലെ ജീവിച്ചോളു … ഞാൻ ഇയാളുടെ ജീവിതത്തിൽ വന്നതായേ സങ്കൽപ്പിക്കേണ്ടാ എനിക്കിനി വയ്യാ… പുതിയ ജീവിതം തുടങ്ങാൻ… ആ നാടും വീടും സ്കൂളും പരിസരോം ഒന്നും എനിക്കിനി കാണണ്ട…. എനിക്ക് ഇത്രേം വലിയൊരു അപകടം സംഭവിച്ചിട്ടും ആ കുട്ടികൾക്കെതിരെ ഞാൻ ഒന്നും ചെയ്തിട്ടില്ല… ചെയ്ത തെറ്റ് ബോധ്യമായപ്പോൾ സ്വയം കീഴടങ്ങിയില്ലേ അവർ….. വെറും പതിനേഴു വയസായിരുന്നു അപ്പോൾ അവർക്ക് പ്രായം …. തെറ്റുകൾ തിരുത്തി അവർ ജീവിക്കട്ടെ… പക്ഷെ ഈ സ്നേഹയ്ക്ക് ഇനി പഴേ പോലാവാൻ കഴിയില്ല….അത് എന്തെ എന്ന് മാത്രം എനിക്കറിയില്ല…….. “”

പറഞ്ഞു കൊണ്ടവൾ മുറിയിലേക്ക് തിരികെ പോകാനൊരുങ്ങുമ്പോൾ മിഥുൻ കൈകളിൽ ഇറുകെ പിടിച്ചു….

“””ഈ മിഥുൻ ഇവിടെ വന്നിട്ടുണ്ടേൽ നിന്നേം കൊണ്ടേ പോകു…… ഇനിയും ഈ ഒളിച്ചു കളി നല്ലതല്ല സ്നേഹ… “”

അവന്റെ ഉറച്ച സ്വരംമായിരുന്നു അത്… പിന്നെയൊന്നും പറയാൻ കിട്ടാതെ വന്നപ്പോൾ സ്നേഹ മിണ്ടാതെ നിന്നു… ഒടുവിൽ മേഘ വന്ന് അവളെ ചേർത്തണയ്ച്ചപ്പോൾ ഇരുവരും പുണർന്നു….

“”നിനക്ക് കാണണ്ടേ.. എന്റെ മോളെ….ഒത്തിരി ഇഷ്ടല്ലേ നിനക്ക് അവളെ “

“”വേണ്ട… എന്നെ കണ്ടാൽ അവൾ കരയും.. പേടി കാരണം അടുത്തേക്ക് വരില്ല… അതൊക്കെ കണ്ടാൽ ഈ സ്നേഹയ്ക്ക് പിന്നെയും നോവും……… “”””

“”എങ്കിലും നീ വാ…. എന്റെ ഏട്ടന്റെ പെണ്ണായി…നിന്നെയും തേടി ഞങ്ങൾ വന്നില്ലേ………..പി ഴച്ചു പെറ്റവളായി എന്നെയെല്ലാവരും വാഴ്ത്തി കളഞ്ഞിട്ടും ഞാൻ ജീവിക്കുന്നില്ലേ…..അത്രത്തോളം വേദന നിനക്കുണ്ടോ പെണ്ണേ…. ഇല്ലന്നാണ് എന്റെ വിശ്വാസം …””

ഒരു നിമിഷം മേഘയുടെ മിഴികൾ നിറഞ്ഞു….മിഥുൻ അവളെ ആശ്വസിപ്പിച്ചില്ലാ… എന്തെന്നാൽ അവളുടെ സങ്കടങ്ങൾ അവനത്രമേൽ നോവായിരുന്നു…ഒന്നും പറയുവാൻ നാവിൽ വന്നില്ല.

“””ഇനിയും നീ വാശി പിടിക്കല്ലേ സ്നേഹേ… ഞങ്ങളുടെ കൂടെ നീ വരണം … അച്ഛനേം അമ്മയേം കണ്ട് സംസാരിക്കണം… കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ ഞങ്ങൾ പിന്നേം വരും ഈ സ്നേഹയെ എന്റെ ഏട്ടത്തിയായി കൊണ്ടോകാൻ…….ഇതിൽ കൂടുതൽ എങ്ങനെ സംസാരിക്കണം എന്നെനിക്കറിയില്ല…… ഞാൻ പുറത്ത് കാണും…. നീ ഞങ്ങളുടെ കൂടെ വരും എന്നുള്ള പ്രതീക്ഷയിൽ “”

സാരി തുമ്പാൽ കണ്ണീർ ഒപ്പിമാറ്റികൊണ്ട് മേഘ കടന്നു പോയി… ഒരു നിമിഷം സ്നേഹയൊന്ന് തരിച്ചു നിന്നു… എല്ലാവരും തന്നിൽ ആകാംഷ നിറച്ചിരിക്ക്യയാണ്…. എന്ത് ചെയ്യണം എന്നവൾക്കാദ്യം മനസിലായില്ലാ….ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു……

അതേ സമയം അവളെ നഷ്ടപ്പെട്ട് പോകുമോ എന്നാ വ്യാകുലതയിലായിരുന്നു മിഥുൻ…..എങ്കിലും അവൾ കൂടെ വരും എന്നുള്ള പ്രതീക്ഷയിൽ തന്നെ ഉറച്ചു നിന്നു…ഏറെ നേരം അവൾക്കായി കാത്തിരുന്നു…. ഒടുവിൽ മുറി വാതിൽ തുറന്നവൾ പുറത്തേക്ക് വന്നപ്പോൾ എല്ലാവരും ആകാംഷയോടെ അവളെ ഉറ്റു നോക്കി…… എല്ലാവരുടെ മുഖത്തും ഒരു ചിരി പടർന്നു …..പോകാൻ തയാറായികൊണ്ടവൾ ബാഗുമെടുത്തായിരുന്നു പുറത്തേക്ക് ഇറങ്ങിയത്…. അമ്മാവനോടും അമ്മായിയോടും അല്പം സങ്കടത്തോടെ യാത്ര പറയുമ്പോൾ മിഥുന്റെ ഉള്ളം ആശ്വാസം കൊള്ളുകയായിരുന്നു…..

“”ആന്റിടെ മുഖത്തെന്താ ഉവ്വാവ് ആണോ “”

കാറിൽ നിന്നും സ്നേഹയുടെ മുഖത്തുരസിക്കൊണ്ട് ദേവു ചോദിച്ചു…സ്നേഹ ഭയന്നത് പോലെ കുഞ്ഞിപെണ്ണ് അവളെ കണ്ടപ്പോൾ പേടിച്ചില്ലെന്നത് അവളിൽ ചിരി പടർത്തി.

“”””വേം മാറുവല്ലോ ഉവ്വവു… പേടിക്കണ്ടട്ടോ “”

വീണ്ടും അവളുടെ അതേ കൊഞ്ചലുകൾ കാതിൽ വന്നലച്ചു…എന്തെന്നില്ലാത്ത സന്തോഷം അവളെ പൊതിഞ്ഞു . സ്നേഹയെ അവളുടെ വീട്ടിലേക്ക് തിരികെ കൊണ്ട് വിട്ടപ്പോൾ അത്ഭുതത്തോടെ നോക്കുകയായിരുന്നു ആ വീട്ടുകാർ…. അവരുടെ മിഴികൾ സന്തോഷത്താലും സങ്കടത്താലും നിറഞ്ഞു കൊണ്ടേയിരുന്നു ….അതിലൊക്കെ മിഥുൻ ആനന്ദം കണ്ടെത്തിയെങ്കിലും സ്നേഹയെ കിട്ടുമോ എന്നുറപ്പില്ലാത്ത അവസ്ഥയായിരുന്നു…. ആ വീട്ടിൽ നിന്നും മേഘയെയും മോളെയും കൂട്ടി ഇറങ്ങുമ്പോൾ സ്നേഹയുടെ വാക്കിനായവൻ കാതോർത്തു നിന്നു…

“”ഇല്ലാ… അവൾ തനിക്കനുകൂലമായി ഒന്നും തന്നെ പറയുന്നില്ല ….. “”

അവനിൽ സങ്കടം ഉളവാക്കി… വണ്ടി നിർത്തി വച്ചിടം വരെ നടന്നു പോകുമ്പോൾ പിന്നിൽ നിന്നൊരു വിളി കേട്ടു….

“”””മിഥു ഏട്ടാ……. “””

ഓടി വന്നവൾ മിഥുനെ ഇറുകെ പുണർന്നു .. പക്ഷെ ആ പുണരലിനു എന്തർത്ഥമാണ്? അവനിൽ വീണ്ടും വെറുതെ ചോദ്യമുണർന്നു….

“”ഇത്രവരെ കാത്തിരുന്നില്ലേ ഇനി കുറച്ചൂടെ കാത്തൂടെ…. പൂർണമായും ആ പഴയ സ്നേഹയായിട്ടില്ലാ ഞാൻ .. സ്വയം ആാാ പഴയ സ്നേഹയെ എന്ന് തിരിച്ചറിയുന്നോ അപ്പോ വരും ഈ ജീവന്റെ പാതിയാവാൻ…. അതാണ് ശെരി മിഥു ഏട്ടാ… “”” കിതച്ചു കൊണ്ടവൾ പറഞ്ഞു തീർത്തപ്പോൾ മിഥുനു ശ്വാസം നേരെ വീണ പോലെ തോന്നി.

“മതി ഇത്രേം കേട്ടാൽ മതി… എനിക്കറിയാം ഒരു സാവകാശം നിനക്ക് വേണമെന്ന്…നിന്റെ ആഗ്രഹം പോലെ നടക്കട്ടെ….. “”

ഒരുവേള അവനാ നെറ്റിയിൽ മുത്തി… നിറഞ്ഞ ചിരിയാലെ മേഘ അത് നോക്കികാണുമ്പോൾ ചുണ്ടുകൾ വിടർന്നു…. മടക്കയാത്രയിലുടനീളം അവന് പ്രതീക്ഷകളായിരുന്നു…. സ്നേഹയെയും അവളിലെ മാറ്റത്തെയും കുറിച്ചുള്ള പ്രതീക്ഷകൾ…

ബാഹ്യ സൗന്ദര്യം ഒരലങ്കാരമാണ്… എങ്കിലും നമ്മളെ നമ്മളാക്കുന്നത് മനസിന്റെ, അല്ലെങ്കിൽ നമ്മുടെ തന്നെ പ്രവൃത്തികളാണ്.

അവസാനിച്ചു.

സമയം കിട്ടാത്തത് കൊണ്ടാണ് കഥകളെല്ലാം ചുരുക്കി എഴുതുന്നത്.. എല്ലാരും ക്ഷമിക്ക് ട്ടോ….