പോലൊരുവൾ…
എഴുത്ത്: സൗമ്യ ദിലീപ്
സമയം പാതിരാവായിരിക്കുന്നു. നിശ പതിയെ സ്റ്റെപ്പുകൾ കയറി, ചാവിയെടുത്ത് ഫ്ലാറ്റിൻ്റെ വാതിൽ തുറന്നു. ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. വസ്ത്രങ്ങൾ ഓരോന്നായി ഊരിയെറിഞ്ഞു. പൂർണ ന ഗ്നയായി കുളിമുറിയിലേക്ക് നടന്നു. ഷവർ തുറന്നിട്ടു. തണുത്ത വെള്ളം ശിരസിൽ തട്ടി മുഖത്തിലൂടെ അവളുടെ മാ റിടങ്ങളെ തഴുകി താഴേക്ക് ചിതറിത്തെറിച്ചു. ശരീരത്തിൽ അങ്ങിങ്ങായി നീറുന്നുണ്ട്. കഴിഞ്ഞ മണിക്കൂറുകളുടെ സുഖമുള്ള നീറ്റൽ. കുറെ നേരം ഷവറിനു ചുവട്ടിൽ നിന്ന് കഴിഞ്ഞു പോയ നിമിഷങ്ങളെ ഓർത്തെടുത്തവൾ വെറുതെ ചിരിച്ചു. ഷവർ നിർത്തി ഈറനോടെ തന്നെയവൾ കണ്ണാടിക്കു മുൻപിലെത്തി. കഴുത്തിലും മാറിടത്തിലുമായി ചുവന്നു കിടക്കുന്ന പാടുകളിലൂടവൾ വിരലോടിച്ചു.
❤❤❤❤❤✨✨✨✨✨❤❤❤❤❤
നിശ ബാംഗ്ലൂർ നഗരത്തിലെ ഐ.ടി കമ്പനി ജീവനക്കാരി. അവൾ ഈ നഗരത്തിലേക്ക് ചേക്കേറിയിട്ട് 7 വർഷങ്ങൾ കഴിഞ്ഞു.
ആദ്യമായി ഈ നഗരത്തിലെത്തുമ്പോൾ തനി നാട്ടിൻ പുറത്തുകാരിയായിരുന്നു നിശ. അമ്പലവും കുളവും പാടവുമൊക്കെയുള്ള ഉൾനാട്ടിലെ ഒരു പാവം പെൺകുട്ടി. അച്ഛനില്ലാത്ത 3 പെൺകുട്ടികളും അമ്മയും അടങ്ങുന്നതായിരുന്നു അവളുടെ കുടുംബം.
ജോലിക്കായി ബാംഗ്ലൂരിലേക്ക് വണ്ടി കയറുമ്പോൾ നെഞ്ചോടടക്കിപ്പിടിച്ച കുറെ സർട്ടിഫിക്കറ്റുകളും അനിയത്തിയുടെ കുടുക്ക പൊട്ടിച്ചെടുത്ത കുറെ ചില്ലറത്തുട്ടുകളുമായിരുന്നു അവളുടെ കൈമുതൽ.
ട്രെയിനിൽ വച്ചാണവൾ മാനസി ശർമയെ പരിചയപ്പെട്ടത്. അവളെ പോലെ തന്നെ ജോലി തേടി നാടുവിട്ട് വന്ന സ്ത്രീയായിരുന്നു അവർ. ഭർത്താവ് കിരൺ ശർമ കർണാടകക്കാരനാണ്. അയാളുടെ കമ്പനിയിലെ ജോലിക്കാരിയായിരുന്നു മാനസി. ബോസിന് പ്രണയം തോന്നി വിവാഹം കഴിച്ചതാണ്. സ്കൂളിൽ പഠിക്കുന്ന രണ്ട് ആൺമക്കളാണ് അവർക്ക്…
ആദ്യകാഴ്ചയിൽ തന്നെ മാനസിയോട് ഒരു പ്രത്യേക അടുപ്പം തോന്നി. അവരുടെ ചിരി മനോഹരമാണ്. ചിരിക്കുമ്പോൾ പുറത്ത് കാണുന്ന കട്ടപ്പല്ലുകൾ അവരുടെ ഭംഗി കൂട്ടുന്നു. ആ യാത്രയിലുടനീളം അവരെന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഇറങ്ങുന്ന സമയം അവർ ഒരു അഡ്രസ് അവളുടെ കൈയിൽ നാളെ വന്ന് കാണാൻ പറഞ്ഞു. അതൊരു ഓഫീസ് അഡ്രസായിരുന്നു. ഒരു പാട് സന്തോഷത്തോടെ നിശ കൂട്ടുകാരിയുടെ അടുത്ത് ചെന്ന് അന്നു രാത്രി ചിലവഴിച്ചു.
പിറ്റേന്ന് പറഞ്ഞ സമയത്തിനു മുൻപേ അവൾ ഓഫീസിലെത്തിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ കണ്ടു. ആഡംബരക്കാറിൽ ഭർത്താവിനോടൊപ്പം പ്രൗഢി വന്നിറങ്ങുന്ന മാനസിയെ. ആ വരവ് കാണാൻ തന്നെ ഒരു ചന്തമുണ്ട്. നിശയെ കണ്ടപ്പോൾ ആ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.ഇരിക്കൂ, ഞാനിപ്പോൾ വരാം എന്നു പറഞ്ഞവർ അകത്തേക്ക് കയറിപ്പോയി. കുറച്ചു നിമിഷങ്ങൾക്കു ശേഷം പൂൺ വന്നവളെ അവരുടെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവളെ അവിടെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് മാനസി നീട്ടി. ഒരായിരം പൂത്തിരി ഒന്നിച്ചു കത്തിയ സന്തോഷമുണ്ടായിരുന്നവളുടെ മുഖത്ത്. നാളെ തന്നെ വന്ന് ജോയിൻ ചെയ്യാൻ മനസി പറഞ്ഞതും നിശ സന്തോഷത്തോടെ തലയാട്ടി.
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു…
നിശയും മാനസിയുമായുള്ള അടുപ്പം നാൾക്കുനാൾ വർധിച്ചു വന്നു. ഇടക്ക് അവധി ദിവസങ്ങളിൽ നിശ മാനസി യുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. മാനസിയുടെ കുട്ടികളുമായി നിശ പെട്ടന്നിണങ്ങി. ഒരിക്കൽ ഭർത്താവ് ബിസിനസ് സംബന്ധമായി യാത്ര പോയോരു ദിവസം മാനസി നിശയെ വീട്ടിലേക്കു ക്ഷണിച്ചു. ജോലി കഴിഞ്ഞിരുവരും ഒരുമിച്ചാണ് പോയത്. കുറെ നേരം കറങ്ങി നിശയ്ക്ക് കുറെ വസ്ത്രങ്ങളും വാങ്ങിയാണവർ വീട്ടിലെത്തിയത്. ജോലിയുടെ സമ്മർദ്ദം കാരണം നിശയ്ക്കു നല്ല ക്ഷീണമുണ്ടായിരുന്നു. മാനസി കാണിച്ചു കൊടുത്ത ബെഡ് റൂമിൽ പോയി കുളിച്ച് അവൾ ഉറങ്ങാൻ കിടന്നു.
ശരീരത്തിലെന്തോ ഇഴയുന്ന പോലെ തോന്നിയപ്പോൾ നിശ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു, ലൈറ്റിട്ടു. അപ്പോഴാണവൾ ഒരു സത്യം മനസിലാക്കുന്നത് ശരീരത്തിൽ നൂ ൽബന്ധം പോലും ഇല്ല. കിട്ടിയ ബെഡ്ഷീറ്റെടുത്ത് വാരിച്ചുറ്റി നോക്കിയപ്പോഴാണ് തൻ്റെ മുൻപിൽ പി റന്നപടി നിൽക്കുന്ന മാഡത്തിനെ കണ്ടത്. അവരുടെ കണ്ണുകളിൽ കണ്ട അഗ്നിയെ നേരിടാനാവാതെ നിശയുടെ ശിരസ് താണു.
തോളിൽ ഒരു തണുപ്പ് പടർന്നപ്പോൾ അവൾ ശിരസുയർത്തി നോക്കി. വീണ്ടും അതേ ഭാവം. കത്തുന്ന കാ മം. പക്ഷേ ഇത്തവണ അവളുടെ മിഴികൾ മാനസിയുടെ ശരീരത്തിലെ ഉയർച്ചതാഴ്ചകളെ തേടി. എ. സി യുടെ തണുപ്പിലും അവളുടെ ചെന്നി യിലൂടെ വിയർപ്പൊഴുകി. ഏതോ ഒരു പ്രേരണയാൽ ശരീരം മറച്ചിരുന്ന ബെഡ്ഷീറ്റ് വലിച്ചെറിഞ്ഞവൾ മാനസിയെ പുണർന്നു. ആ അഴകളവുകളിൽ സ്വയം മറന്നവൾ അലയാൻ തുടങ്ങി. മാനസിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ര തിയുടെ ഇതുവരെ അറിയാത്ത മേച്ചിൽപ്പുറങ്ങൾ തേടി ഇരുവരും യാത്രയായി. പരസ്പരം മത്സരിച്ച് പുണർന്നും മുകർന്നും അവർ ആ ലഹരി പങ്കിട്ടെടുത്തു. ഒടുവിൽ തളർന്ന് കിടക്കയിലേക്ക് വീണു.
കിതപ്പടങ്ങിയതും മാനസി സംസാരിക്കാൻ തുടങ്ങി. ജോലിയന്വേഷിച്ചു ബാംഗ്ലൂരിൽ വന്നതും അവിടെയൊരു കമ്പനിയിൽ ജോലിക്കു കയറിയതും ബോസിന് അവളെ ഇഷ്ടപ്പെട്ടതുമെല്ലാം. ഇഷ്ടമില്ലാതിരുന്നിട്ടു കൂടി ആ വിവാഹത്തിന് സമ്മതിച്ചത് സ്വന്തം കുടുംബത്തെ ഓർത്തായിരുന്നെന്ന്. ആദ്യരാത്രി മുതൽ ഇഷ്ടമില്ലാതെ ഒരു പുരുഷനു മുൻപിൽ വഴങ്ങിക്കൊടുക്കേണ്ടി വന്നതോർത്ത് കരയാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. ഭർത്താവെന്നല്ല മറ്റൊരു പുരുഷനും അവരെ മോഹിപ്പിച്ചിട്ടില്ല.
അന്നാദ്യമായി അത്രമേൽ ഇഷ്ടത്തോടെ ആസക്തിയോടെ സ്വന്തം ശരീരം നിശയ്ക്കു മുൻപിൽ സമർപ്പിക്കുമ്പോൾ അവർക്ക് തെല്ലും കുറ്റബോധം തോന്നിയില്ല. മറിച്ച് ആദ്യമായി തൻ്റെ ഉടൽ പൂക്കുന്ന ഗന്ധം ആസ്വദിക്കുകയായിരുന്നവർ. നിശയാകട്ടെ ആദ്യമായറിഞ്ഞ സുഖത്തിൽ സ്വയം മറന്നിരിക്കുകയായിരുന്നു. ആ രാത്രി എല്ലാം മറന്നവർ കെട്ടിപ്പിടിച്ചുറങ്ങി.
പിന്നീടവരുടെ കൂടിക്കാഴ്ചകൾ പതിവായി. ഭർത്താവ് വീട്ടിലില്ലാത്ത ദിവസങ്ങളിൽ മാനസി നിശയെ അങ്ങോട്ടു ക്ഷണിക്കും. ഒഴിവു ദിവസങ്ങളിൽ അവർ നിശയുടെ ഫ്ലാറ്റിൽ വരും. ഒരു നദി പോലെ അവരുടെ സ്നേഹം ഒഴുകി കൊണ്ടിരുന്നു തടസങ്ങളില്ലാതെ. നിശയ്ക്ക് അതിനനുസരിച്ച് സ്ഥാനമാനങ്ങളും ഓഫീസിൽ ലഭിച്ചിരുന്നു. അനിയത്തിമാരുടെയെല്ലാം വിവാഹം കഴിഞ്ഞു. എല്ലാവരും നിർബന്ധിച്ചിട്ടും നിശ ഒരു വിവാഹത്തിന് തയ്യാറായിരുന്നില്ല. അത്രമേൽ മാനസിയിൽ കുടുങ്ങി കിടക്കുകയായിരുന്നു അവളുടെ മനസ്. ഒരിക്കലും അവരെ വിട്ട് തനിക്കൊരു ജീവിതമില്ലെന്നവൾ ഉറച്ചു വിശ്വസിച്ചു. അത്രയ്ക്ക് ആഴമുള്ളതായിരുന്നു അവരുടെ ബന്ധം.
നിശ പതിവായി നടക്കാനിറങ്ങുന്ന വഴിയിൽ എന്നും ഒരു ചെറുപ്പക്കാരനുണ്ടാവാറുണ്ട്. എന്നും നിശയെ കാത്തു നിൽക്കുന്ന അവൻ നിശയുടെ തൊട്ടടുത്ത ബിൽഡിംഗിലാണ് താമസം. പലപ്പോഴും നിശയെ അവൻ നോക്കി നിൽക്കാറുണ്ട്. നിശ അതു കണ്ടിട്ടും അവഗണിക്കാറാണ് പതിവ്. ഇന്നും പതിവുപോലെ നിശയുടെ വഴിയിൽ അവനും ഉണ്ടായിരുന്നു. സാധാരണ നിശ കടന്നു പോയാൽ അവനും കടന്നു പോകാറായിരുന്നു പതിവ്. എന്നാൽ പതിവിനു വിപരീതമായി അവൻ നിശയെ വഴിയിൽ തടഞ്ഞു നിർത്തി. അവനെ നോക്കി മുഖം ചുളിച്ച നിശയോട് കുറച്ച് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു. ഇരുവരും നടക്കുന്നതിനിടയിൽ അവൻ പറയാൻ തുടങ്ങി.
“ഞാൻ അരവിന്ദ്, ഇവിടെ ഒരു കമ്പനിയിൽ അക്കൗണ്ടൻ്റാണ്. വീട്ടിൽ പറയത്തക്ക ആരുമില്ല. ഇയാളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. ആലോചിച്ചൊരു മറുപടി പറയൂ.” ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി ഒരു കടലാസ് കഷണം അവൾക്കു നേരെ നീട്ടി. “എൻ്റെ നമ്പറാണ്. സമ്മതമാണെങ്കിലും അല്ലെങ്കിലും അറിയിക്കൂ.” ആ കടലാസു കഷണവും പിടിച്ച് അയാൾ പോകുന്നതും നോക്കി നിശ നിന്നു. പിന്നെ പതിയെ നടന്നു.
എന്തു പറയണമെന്നവൾക്കറിയില്ലായിരുന്നു. ചിലപ്പോഴൊക്കെ അയാളുടെ നോട്ടങ്ങൾ അവളും ആസ്വദിച്ചിരുന്നു. പക്ഷേ മാനസി, അവരോടുള്ള സ്നേഹം മറുവശത്ത് അവളെ അരവിന്ദിനോടുക്കുന്നതിൽ നിന്നും വിലക്കി. അന്നു വൈകുന്നേരം മാനസി വീട്ടിലേക്കു ക്ഷണിച്ചെങ്കിലും നിശ പോയില്ല. അവളുടെ മനസ് കലുഷിതമായിരുന്നു. അരവിന്ദിനെ അവൾ ഉള്ളിൻ്റെ യുള്ളിൽ ഇഷ്ടപ്പെട്ടിരുന്നു.
ഒടുവിൽ രാത്രി മുഴുവൻ ഇരുന്നാലോചിച്ച് അവൾ ഒരു തീരുമാനത്തിലെത്തി. രാവിലെ നടക്കാൻ പോകുന്ന വഴിയിൽ അരവിന്ദിനെയും കാത്തവൾ നിന്നു. അധികം വൈകാതെ അരവിന്ദും വന്നു. ഒരു പുഞ്ചിരിയോടെ അവളവനെ എതിരേറ്റു. തിരിച്ച് അരവിന്ദും അവൾക്കൊരു പുഞ്ചിരി നൽകി. ഒരുമിച്ചു നടക്കുമ്പോഴും മൗനം അവർക്കിടയിൽ. ഒരു മറയായി. ഒടുവിൽ അരവിന്ദ് തന്നെ മൗനം ഭേദിച്ച് ചോദിച്ചു.
“താൻ എന്ത് തീരുമാനിച്ചു?”
മറുപടിയായി നിശ ഒന്നു ചിരിച്ചു.പിന്നെയവൾ പറഞ്ഞു തുടങ്ങി. അവളെക്കുറിച്ച്, മാനസിയെക്കുറിച്ച് തങ്ങൾക്കിടയിൽ സംഭവിച്ചതെല്ലാം അവളവനോട് പറഞ്ഞു. എല്ലാം പറഞ്ഞു തീർന്നാ മുഖത്തു നോക്കുമ്പോൾ അവളുടെ കണ്ണിൽ നോക്കിയിരിക്കുന്ന അരവിന്ദിനെയാണ് കണ്ടത്. ആ കണ്ണുകളിൽ തെളിഞ്ഞ ഭാവം എന്താണെന്നവൾക്ക് മനസിലായില്ല. തിരിഞ്ഞു നടക്കാനൊരുങ്ങിയ നിശയുടെ കൈകളിൽ അരവിന്ദ് പിടുത്തമിട്ടു.
” തനിക്കെന്നെ സ്നേഹിക്കാൻ പറ്റുമോ?” ആ ചോദ്യത്തിനുത്തരം അവളുടെ നിറഞ്ഞ മിഴികളും വിടർന്ന ചുണ്ടുകളും ആയിരുന്നു.
അന്ന് ഓഫീസിൽ ചെന്ന നിശ മാനസിയോട് അരവിന്ദിനെ പറ്റി പറഞ്ഞു. അവളെ മനസിലാക്കുന്ന ഒരാളെ കിട്ടിയതിൽ മാനസിയും സന്തോഷിച്ചു. അവർ തന്നെ അരവിന്ദിനെ കണ്ട് സംസാരിച്ചു. അങ്ങനെ അവർ പ്രണയിച്ചു തുടങ്ങി. പൂനിലാവു പോലെ തെളിമയാർന്ന പ്രണയം. അരവിന്ദിൻ്റെ പ്രണയത്തിനു മുൻപിൽ കീഴടങ്ങി വിയർത്തൊട്ടി അവനോട് ചേർന്ന് കിടക്കുമ്പോൾ അവൾ മാനസിയുമൊത്തുള്ള നിമിഷങ്ങൾ ഓർത്തു പോയി. അതിൻ്റെ പ്രതിഫലനമായി അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. അതു മനസിലാക്കിയെന്നോണം അരവിന്ദ് അവളുടെ കാതോരം പറഞ്ഞു.
“നീ ജലമാണു പെണ്ണേ, പാത്രത്തിൻ്റെ രൂപത്തിനനുസരിച്ച് രൂപം മാറാൻ കഴിയുന്ന ജലം.”
കൃത്രിമ ദേഷ്യത്തോടെ അവനെ തള്ളി മാറ്റി വസ്ത്രം ധരിച്ച വിടെ നിന്നും പോരുമ്പോൾ പിറകിൽ നിന്നവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു. നാളെയാണ് കല്യാണം മറക്കേണ്ടെന്ന്. ഫ്ലാറ്റിലെത്തി കുളി കഴിഞ്ഞ് കിടക്കുമ്പോഴും അവൾ ചിന്തിച്ചത് അതു തന്നെയായിരുന്നു.
ജലം പോലെയുള്ള സ്വന്തം ശരീരത്തെക്കുറിച്ച്……