അവളുടെ ചെറിയ ചെറിയ ഓരോ ആഗ്രഹങ്ങളും അവൻ നിരാകരിച്ചുകൊണ്ടിരുന്നു….

വട്ടത്തി

Story written by PRAVEEN CHANDRAN

:::::::::::::::::::::::::::::::::

“ഏട്ടാ നമുക്ക് പുറത്ത് ഇറങ്ങി നിന്ന് മഴ കൊണ്ടാ ലോ..ഏട്ടന്റെ കൈപിടിച്ച് നിന്ന് എനിക്ക് ഈ മഴ നനയണം” അവളുടെ ആഗ്രഹം കേട്ട് അവന് ചിരിയാണ് വന്നത്..

“നിനക്ക് വട്ടുണ്ടോ അനു..വേറെ പണിയില്ലാതിരി ക്കാ”

അവരുടെ കല്ല്യാണം കഴിഞ്ഞതിന് ശേഷം അവളാദ്യമായിട്ടായിരുന്നു ഒരാഗ്രഹം അവനോട് പറയുന്നത് തന്നെ.. പിന്നീട് മഴ പെയ്തപ്പോ ഴൊന്നും അവളാ ആഗ്രഹം അവനോട് പറഞ്ഞ തേയില്ല..

“നമുക്ക് ഒരു യാത്ര പോവാം ഏട്ടാ.. ഏട്ടന്റെ ബുളളറ്റിന്റെ പുറകെ ഇരുന്ന് ഏട്ടനെ ഇങ്ങനെ മുറുകെ പിടിച്ച്.. നല്ല കോട മഞ്ഞുളള ഏതെങ്കിലും താഴ്‌വരകളിലൂടെ..”

അവനവളെ സൂക്ഷിച്ച് നോക്കി..

“നിനക്ക് വട്ടാണ്.. എനിക്ക് വേറെ പണിയുണ്ട്.. “

കാലങ്ങൾ കടന്ന് പോയ്ക്കൊണ്ടിരുന്നു.. അവളുടെ ചെറിയ ചെറിയ ഓരോ ആഗ്രഹങ്ങളും അവൻ നിരാകരിച്ചുകൊണ്ടിരുന്നു.

“ഏട്ടാ ഇന്ന് എന്ത് നിലാവാ.. നമുക്ക് ടറസ്സിന് മുകളിൽ പോയി കുറച്ച് നേരം ഇരിക്കാം.”

“നിനക്ക് വട്ടാണ്.. കുട്ടികള് രണ്ടായി എന്നിട്ടും.. മനഷ്യന് ഇവിടെ നൂറ് കൂട്ടം ടെൻഷനുകളുടെ നടുവിലാണ്..അപ്പോഴാണ് നിലാവ്..”

അവന്റെ ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിച്ചു..

നാലു ചുവരുകൾക്കുളളിലെ ഏകാന്തത അവളെ വല്ലാതെ ഒറ്റപെടുത്തിക്കൊണ്ടിരുന്നു..

ഒരു സമയത്ത് മാത്രം അയാൾക്കവളെ കാണു ന്നത് സന്തോഷമായിരുന്നു.. അയാളുടെ അഗ്രഹങ്ങൾ സാധിക്കുന്നതിന് മാത്രം..

തന്റെ സ്വപ്നങ്ങൾ എല്ലാം വൃഥാവിലായതിന് ദൈവത്തോട് അവൾ എന്നും പരാതി പറയാൻ തുടങ്ങി..

പലപ്പോഴും മഴയുളള രാത്രികളിലൊക്കെ ഒറ്റയ് ക്കവൾ മഴ കൊളളുവാൻ തുടങ്ങി.. നിലാവുളള രാത്രികളിലൊക്കെ അവളൊറ്റയ്ക്ക് ടറസ്സിൽ പോയി ഇരിക്കുക പതിവായി..നാളുകൾ കഴിയുന്തോറും അവൾ അവളിലേക്ക് തന്നെ ഒതുങ്ങിക്കൂടി.. നാലുചുവരുകൾക്കപ്പുറം അവൾ സ്വപ്നം കണ്ടതൊക്കെയും വെറുതെയായിരുന്നെ ന്ന് അവൾക്ക് ബോധ്യമായിതുടങ്ങി..

ഭർത്താവിന്റെ ഒരു തലോടലിനായി അവൾ കൊതിച്ചു.. അവളുടെ സ്വപ്നങ്ങൾ അവളോട് കൂടെ മണ്ണടിയട്ടെ എന്ന് അവൾ തീരുമാനിച്ചു..

പതിയെ യഥാർത്ഥ്യവുമായി അവൾ പൊരുത്ത പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു..പക്ഷെ എത്രയൊ ക്കെ ശ്രമിച്ചിട്ടും ഇടയ്ക്കൊക്കെ അവളുടെ സ്വപ്നങ്ങൾ വീണ്ടും അവളെ അലോസരപെടു ത്തിക്കൊണ്ടിരുന്നു..

സഹികെട്ട് വീണ്ടും അയാളോട് അവൾ അവളുടെ ആഗ്രഹങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി പക്ഷെ അയാൾ അതിന് പ്രതികരിച്ചത് വേറൊരു രീതിയി ലായിരുന്നു..

ഒരു ദിവസം അവളെ അറിയിക്കാതെ അയാള വളെ കൊണ്ട് പോയത് സൈക്കാർട്ടിസ്റ്റിനെ കാണിക്കാനായിരുന്നു.. അവളുടെ വട്ടുകൾ അയാൾ ഡോക്ടോട് വളളിപുളളി വിടാതെ പറഞ്ഞ് കൊണ്ടിരുന്നു..

എല്ലാം ശ്രദ്ധയൊടെ ഡോക്ടർ കേട്ടുകൊണ്ടിരു ന്നു..

അവളൾ തലകുനിച്ചിരിക്കുകയായിരുന്നു അപ്പോൾ.. പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ആ മുഖത്ത് ഉണ്ടായിരുന്നില്ല.. കണ്ണുകൾ നനഞ്ഞിരുന്നു..

ഇടക്ക് ഡോക്ടർ അവളെ ശ്രദ്ധിച്ചുകൊണ്ടിരു ന്നു..

“ഇപ്പോൾ മനസ്സിലായല്ലോ ഡോക്ടർ. ഇവളുടെ വട്ടുകൾ.. ഇതിനെന്ത് ചികിത്സയാണ് ഡോക്ടർ വേണ്ടത്.. എങ്ങനെയെങ്കിലും ഇവളുടെ ഈ വട്ട് ഒന്ന് മാറ്റിത്തരണം…മനുഷ്യന് സമാധാനമില്ല. “

അയാൾ വിഷമത്തോടെ പറഞ്ഞു…

അല്പനേരം ചിന്തിച്ചതിന് ശേഷം ഡോക്ടർ അയാളോടായി പറഞ്ഞു…

“നിങ്ങളുടെ ഭാര്യയ്ക്ക് ഒരു പ്രശ്നവുമില്ല.. പ്രശ്നം നിങ്ങൾക്കാണ്”

അത് കേട്ടതും അയാൾക്ക് ദേഷ്യം വന്നു..

“ഡോക്ടർ എന്താണ് പറയുന്നത്.. ഇവൾക്ക് വട്ടാണ്”

“അവർക്കല്ല മിസ്റ്റർ നിങ്ങൾക്കാണ് വട്ട്.. അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വട്ടാണെന്ന് പറയുന്ന നിങ്ങൾക്കാണ് മുഴുവട്ട്”

ഡോക്ടറുടെ ആ വാക്കുകൾ കേട്ട് മുഖം കുനിച്ചിരുന്ന അവൾ തലയുയർത്തി..

“എന്ത് വിഡ്ഢിത്തമാണ് ഡോക്ടർ പറയുന്നത്.. ഡോക്ടർക്ക് പറ്റില്ലെങ്കിൽ പറ ഞാൻ വേറെ വല്ലോടത്തും കാണിച്ചോളാം”

“ഞാൻ പറഞ്ഞത് സത്യമാണ്.. നിങ്ങൾക്ക് തന്നെയാണ് ചികിത്സ വേണ്ടത്..അവൾ എന്താണ് നിങ്ങളോട് ആവശ്യപെട്ടത് ഒരിറ്റ് സ്നേഹം,തലോടൽ, സന്നിദ്ധ്യം അതാണ് അവളുടെ സ്വപ്നം.. നിങ്ങൾ അല്ലാതെ പിന്നെ അവൾക്ക് അത് ആരാണ് കൊടുക്കേണ്ടത്? വിവാഹം എന്നത് രണ്ട് വ്യത്യസ്ഥ മനസ്സുകളുടെ കൂടിച്ചേരലുകളാണ്..സ്നേഹമാണ് കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്.. പരസ്പരം സ്നേഹിച്ച് കൊണ്ടിരിക്കണം.. ആ സ്നേഹം കുറയുമ്പോൾ അവൾ നിങ്ങളോട് അതാവശ്യപെട്ടു.. എത്ര തിരക്കുകൾക്കിടയിലും ഒരല്പസമയമെങ്കിലും നിങ്ങളുടേതായി കണ്ട് വയ്ക്കണം..

സ്നേഹിക്കാൻ മറന്നുപോകുമ്പോഴാണ് ഇത്തരം വട്ടുകൾ ഉണ്ടാവുന്നത്..നിങ്ങൾക്ക് സാധിച്ചു കൊടുക്കാവുന്ന ആഗ്രഹങ്ങളേ അവൾക്കുളളൂ.. അത് കൊടുത്തിരുന്നെങ്കിൽ സ്വർഗ്ഗതുല്ല്യമായേ നെ നിങ്ങളുടെ ജീവിതം.. വൈകിയിട്ടില്ല ഇനിയും സമയമുണ്ട്.. “

ഡോക്ടർ പറഞ്ഞതിൽ കാര്യമുണ്ടെന്ന് അയാൾ ക്ക് തോന്നി.. കാശുണ്ടാക്കാനുളള നെട്ടോട്ടത്തി നിടെ താൻ പലതും മറന്നുപോയിരുന്നു..

കുറ്റബോധത്തോടെ അയാൾ അവളുടെ മുഖത്തേക്ക് നോക്കി..

അവളുടെ മുഖത്ത് സന്തോഷമായിരുന്നു.. ആ കണ്ണുകൾ നിറഞ്ഞൊഴുകി..

അയാളവളുടെ കൈകളിൽ പിടിച്ചു പുറത്തേക്കി റങ്ങി…

പുറത്ത് അപ്പോൾ നല്ല മഴപെയ്തു കൊണ്ടിരിക്കു കയാണ്..

അയാൾ അവളുടെ കൈ പിടിച്ച് ആ മഴയത്തേക്കിറങ്ങി..

“എന്താ ഏട്ടാ ഏട്ടന് വട്ടുണ്ടോ..മഴ കൊണ്ടാ ഏട്ടന് പനി വരുംട്ടോ”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

അവനും ചിരി വന്നൂ.. അവൻ ബുളളറ്റ് സ്റ്റാർട്ട് ചെയ്ത് കൊണ്ട് അവളോട് പറഞ്ഞു..

“കേറ് പെണ്ണെ.. ഇനി നിന്റെ വട്ടുകൾ എന്റെയും കൂടെ വട്ടുകളാണ്”