നിനക്കായ് മാത്രം ~ ഭാഗം 13, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

രാവിലെ അമ്പലത്തിൽ പോകാൻ ഒരുങ്ങി ഇറങ്ങിയതാണ് ഗൗരി.

“”നീ അമ്പലത്തിലേക്ക് ഒറ്റക്കാണോ ഗൗരി പോകുന്നത്?””

ദേവന്റെ ചോദ്യം കേട്ടതും പടിയിൽ നിന്നും ഇറങ്ങുകയായിരുന്ന ഗൗരി പെട്ടെന്ന് തിരിഞ്ഞു നോക്കി. ഉത്തരമായി അവൾ തലയാട്ടി കാണിച്ചു.

“”എന്നാൽ നിൽക്ക്.ഞാനും വരുന്നു.””

അത് പറഞ്ഞ് തിരിഞ്ഞതും സഞ്ജന അവിടേക്കു വന്നിരുന്നു.

“”എവിടേക്കാ ദേവാ?””

“”അമ്പലത്തിലേക്കാടോ…ഇവിടെ ക്ഷേത്രത്തിൽ നാളെ മുതൽ ഉത്സവം തുടങ്ങാണ്. അത് കൊണ്ട് അവിടെ വരെ ഒന്നു പോകണം. ഗൗരി അവിടേക്കാ.ഒറ്റയ്ക്ക് പോവേണ്ട ഞാനും ഉണ്ടെന്നു പറയായിരുന്നു. “”

“”എന്നാൽ ഞാനും വരുന്നുണ്ട് ദേവാ…പക്ഷേ ഇതുപോലെ ഉള്ള ഡ്രസ്സ്‌ ഒന്നും എന്റെ അടുത്തില്ല.””

“”അത് കുഴപ്പമില്ല. ഗൗരി നിന്റെ ഒരു ദാവണി ഇവൾക്കൊന്നു കൊടുക്കുമോ?””

വിഷമത്തോടെ സഞ്ജന പറഞ്ഞതും ദേവൻ ഗൗരിയോടായി ചോദിച്ചു. സഞ്ജനയേയും കൊണ്ട് ഗൗരി മുറിയിലേക്ക് പോയി. അവളെ ദാവണി ഉടുപ്പിച്ചു കൊടുത്തു. പുറത്തേക്ക് വന്ന സഞ്ജനയേ കണ്ട ദേവന്റെ മുഖത്ത്‌ ദേഷ്യവും കുശുമ്പും നിറഞ്ഞു. ഗൗരിയെ അവൻ ദേഷ്യത്തോടെ നോക്കിയതും അവൾ വേഗം മുഖം തിരിച്ചു. കാറിൽ ഇരുന്നപ്പോഴും ദേഷ്യത്തോടെ ഗൗരിയെ നോക്കുന്നുണ്ടായിരുന്നു ദേവൻ. അമ്പലത്തിലെത്തി തൊഴാൻ പോയപ്പോഴും സഞ്ജനയ്ക്ക് നടക്കാൻ കുറച്ച് ബുദ്ധി മുട്ടുണ്ടായിരുന്നു.

“””സഞ്ജനാ താൻ കാറിലിരുന്നോളൂ ഗൗരിയുടെ ഡാൻസിന്റെ ഒരു ചെറിയ കാര്യത്തിന് കമ്മറ്റി ഓഫീസ് വരെ പോയി വരാം.””

അതു പറഞ്ഞതും ഗൗരി സംശയത്തോടെ ദേവനെ നോക്കിയെങ്കിലും അവളെ കാര്യമാക്കാതെ അവളെ കുളത്തിനടുത്തേക്ക് കൊണ്ട് പോയി.

“”നിനക്ക് ഞാൻ അന്ന് ഈ ദാവണി തന്നതിന് ശേഷം ഒരു തവണ ഇട്ട് കാണാൻ കൊതി കൊണ്ട് ചോദിച്ചപ്പോൾ ഉടുക്കാൻ വയ്യായിരുന്നല്ലോ. ഇപ്പോൾ സഞ്ജനയ്ക്ക് ഇത് കൊടുക്കാൻ നിന്നോട് ആര് പറഞ്ഞു?നിനക്ക് ഇടാൻ തന്നാൽ നീ ഇടണം. മറ്റുള്ളവർക്ക് ദാനം കൊടുക്കുകയല്ല വേണ്ടത്.””

ദേഷ്യത്തിൽ ദേവനതു പറഞ്ഞതും അവളവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.

“”നീ എന്താടി ഇങ്ങനെ….ഞാൻ പറയുന്നതിന്റെ വിപരീതമേ നീ എന്നും ചെയ്യൂ. വാശിയാണല്ലേ നിനക്ക്….? ഞാൻ ഒഴിഞ്ഞു പോകാൻ…. പക്ഷേ നീ എത്ര എന്നെ അവഗണിച്ചാലും ഞാൻ നിന്റെ പിന്നാലെ തന്നെ ഉണ്ടാകും. എനിക്കും വാശിയാ….””

അവളെ തള്ളി മാറ്റി കൊണ്ട് ദേവൻ കാറിൽ ചെന്നിരുന്നു. ഗൗരി വേഗം കാറിനടുത്തേക്ക് പോയി

????????

എല്ലാം മറന്നുകൊണ്ട് മണ്ഡപത്തിൽ നൃത്തമാടുകയായിരുന്നു ഗൗരി. ജനലിലൂടെ അവളുടെ നൃത്തത്തെ നോക്കി കണ്ട് കൊണ്ട് ദേവനവിടെ നിന്നു. പെട്ടെന്നാണ് അവന്റെ ഫോൺ റിങ് ചെയ്തത്. സ്ക്രീനിലെ പേരിലേക്ക് നോക്കി ഒന്നു ചിരിച്ചു കൊണ്ട് കാൾ എടുത്തു ദേവൻ.

“”എടാ ശ്യാമേ…. നീ എവിടെയാടാ “”

“”ഞാൻ ഇവിടെ ഗുരുവായൂരാ…. ഞങ്ങൾ ഫാമിലി ആയൊന്ന് തൊഴാൻ വന്നതാ. എന്താടാ “””

“”നീ ഉത്സവത്തിന് വരണമെന്ന് പറഞ്ഞിട്ട് നീ ഗുരുവായൂർ പോയാൽ എങ്ങനെയാ…””

“”ഞങ്ങൾ നാളെ രാവിലെ എത്തും ഇപ്പോൾ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാണ്. നാളെ രാത്രി അമ്പലത്തിൽ എന്തായാലും ഞാനും ഉണ്ടാകും. നിന്റെ ഗൗരിയെ ഒന്നു കാണാലോ. കൂടെ നിന്നെ മയക്കുന്ന അവളുടെ നൃത്തവും.””

അത് കേട്ടതും ദേവനൊന്നു ചിരിച്ചു.

“”ആ ഞാൻ വെക്കാട്ടോ.ആ അമ്മു അവിടെ കിടന്നു വിളിക്കുന്നുണ്ട്.””

“”ശെരിയെടാ “”

അത് പറഞ്ഞ് ദേവൻ ഫോൺ വെച്ചു. പിന്നെ നൃത്തമാടി കുഴങ്ങി ഇരിക്കുന്ന ഗൗരിയെ ഒന്നും നോക്കി.

“”ഈ ഉത്സവത്തിന്റെ അന്ന് നീ എന്നോട് നിന്റെ ഉള്ളു തുറക്കും ഗൗരി.ഞാൻ പറയിക്കും “””

അത് മനസ്സിൽ പറഞ്ഞ് കൊണ്ട് ദേവൻ പുറത്തേക്ക് പോയി.

???????

അണിഞ്ഞൊരുങ്ങി നിൽക്കുകയായിരുന്നു ഗൗരി.എന്തോ വല്ലാതെ പേടി തോന്നുന്നുണ്ട് ഈ ജനകൂട്ടം കണ്ടിട്ട്.പെട്ടെന്ന് പേര് വിളിച്ചതും ദേവു വന്ന് കൂട്ടി കൊണ്ട് പോയി.

ഈ സമയം ജനങ്ങൾക്ക് ഇടയിൽ ഇരിക്കുകയായിരുന്നു സഞ്ജന. വീട്ടുകാരുടെ ഒപ്പം ഇരിക്കുകയാണെങ്കിലും അവൾ തല ചെരിച്ചു ദേവൻ നിൽക്കുന്ന ഇടത്തേക്ക് നോക്കി. അവിടെ പക്ഷേ ശൂന്യമായിരുന്നു. ചുറ്റും നോക്കിയതും കണ്ടു സ്റ്റേജിന്റെ അടുത്തേക്ക് പോകുന്ന ദേവനെ. അവളും ആളുകളുടെ ഇടയിലൂടെ എങ്ങനയോ ദേവന്റെ പുറകെ പോയി.അവിടെ എത്തിയപ്പോഴേ കണ്ടു ദേവൻ ഗൗരിയേ തടഞ്ഞു കൊണ്ട് നിൽക്കുന്നത്.

“”നീ ഒന്ന് മാറി നിൽക്ക് ദേവു. എനിക്ക് ദേവുവിനോടൊന്നു സംസാരിക്കണം.””

“”ഏട്ടാ അവളുടെ പേര് വിളിച്ചു… പിന്നെ സംസാരിക്കാം.””

ദേവു പറഞ്ഞതും ദേവൻ അവളെ കടുപ്പിച്ചൊന്നു നോക്കി. പിന്നെ ഒന്നും പറയാതെ അവൾ മാറി നിന്നു.

“”ഇന്ന് നീ വീട്ടിൽ എത്തി കഴിഞ്ഞ് എന്റെ മുറിയിലേക്ക് വരണം….. വന്നിരിക്കണം….അല്ലെങ്കിൽ ഈ ദേവൻ ആരാണെന്ന് നീ ശെരിക്കും അറിയും ഗൗരി.എന്നും പറയുന്നത് പോലെ അല്ല ഇന്ന് ഈ രുദ്രദേവൻ പറയുന്നത്. വരാൻ പറഞ്ഞാൽ വരണം. പിന്നെ ഇത് നമ്മൾ രണ്ടുപേരും മാത്രം അറിഞ്ഞാൽ മതി. വേറെ ഒരാളും അറിയരുത്. “”

ഒന്നും കൂടി കടുപ്പിച്ചു നോക്കി കൊണ്ടവൻ കടന്നു പോയി.

“”എന്താ ഏട്ടൻ നിന്നോട് പറഞ്ഞത് പാറു?””

ദേവു ചോദിച്ചതും ഗൗരി ഒന്നുമില്ലെന്ന് തലയാട്ടി സ്റ്റേജിലേക്കു പോയി.

???????

വേദിയിൽ നൃത്തമാടിയപ്പോൾ ഗൗരിയുടെ കണ്ണുകൾ ദേവനെ തേടിയിരുന്നു. അതുപോലെ ദേവൻ ഗൗരിയേയും കണ്ണെടുക്കാതെ നോക്കുകയായിരുന്നു. എപ്പോഴോ വീണ്ടും നോക്കിയെങ്കിലും ദേവനെ അവിടെ കണ്ടില്ല. സഞ്ജന ഇരുന്നയിടവും ശൂന്യമായിരുന്നു.എന്തോ മനസിന്‌ വല്ലാതെ ഭാരം തോന്നി. ഡാൻസ് എല്ലാം കഴിഞ്ഞ് വീട്ടിൽ എത്താൻ വല്ലാതെ ആഗ്രഹം തോന്നിയിരുന്നു. ദേവുവിനോട് പറഞ്ഞെങ്കിലും അവൾക്ക് പ്രോഗ്രാം എല്ലാം കാണണമെന്ന് പറഞ്ഞത് കൊണ്ട് വല്ലാതെ വിഷമം തോന്നിയിരുന്നു.

കുറച്ച് സമയത്തിന് ശേഷമാണ് ദുർഗകുട്ടി വീട്ടിൽ പോകാൻ വാശി പിടിച്ചത്. അത് കൊണ്ട് സീതയവളെയും കൊണ്ട് വീട്ടിൽ പോകാൻ നിന്നതും ഗൗരിയും കൂടെ പോകാമെന്ന് പറഞ്ഞു.വീട്ടിലെത്തി ഒന്നു കുളിച്ചപ്പോൾ തന്നെ ഒരാശ്വാസം തോന്നി. എന്തിനാ ദേവൻ കാണണമെന്ന് പറഞ്ഞതെന്ന ആകാംക്ഷയും ദേവനോടുള്ള പേടികൊണ്ടും മെല്ലെ ദേവന്റെ മുറിയിലേക്ക് പോയി. വാതിൽ ചാരി കിടക്കുന്നുണ്ട്. വാതിൽ മെല്ലെ തുറന്നു നോക്കിയതും അവിടുത്തെ കാഴ്ച കണ്ടൊരു നിമിഷം തറഞ്ഞു നിന്നു പോയി. അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റുവീണു.ദേവന്റെ നെഞ്ചിൽ തല ചേർത്ത് കിടക്കുന്ന സഞ്ജനയേയും അവളെ അടക്കി പിടിച്ചുറങ്ങുന്ന ദേവനേയും കണ്ടതും കണ്ണുകൾ ഇറുകെ മൂടി നിലത്തേക്ക് ഇരുന്നു പോയി.താഴെ കാറിന്റെ ശബ്‌ദം കേട്ടതും എഴുന്നേറ്റു ചെന്നു മൂടി പുതച്ചു കിടന്നു.ദേവു വന്നടുത്തു കിടന്നപ്പോഴും അറിയാത്തത് പോലെ തന്നെ കിടന്നു.

പിന്നെ ദേവനെ കാണുന്നത് തന്നെ വെറുപ്പായിരുന്നു…..പേടിയായിരുന്നു…..തന്റെ അടുത്ത് ഓരോ നിമിഷവും വരുമ്പോഴും പുച്ഛമായിരുന്നു. മനസ്സിൽ എപ്പോഴോ ആ മുഖം പതിഞ്ഞു പോയിരുന്നു.ഈ ഊമ പെണ്ണിനെ സ്നേഹിക്കാൻ ഒരാളുണ്ടെന്നുള്ള വിശ്വാസം.പക്ഷേ അത് വെറും വിശ്വാസം മാത്രമായിരുന്നു.

?????????

ദേവന്റെ നെഞ്ചിൽ കിടന്ന സഞ്ജന മുഖമുയർത്തിയവനെ ഒന്നു നോക്കി.

“”സോറി ദേവാ… ഞാൻ ചെയ്തത് മോശമാണെന്ന് എനിക്കറിയാം. പക്ഷേ എനിക്കിതല്ലാതെ ഒരു മാർഗവുമില്ല. കണ്ട നിമിഷം മുതൽ നിന്നെ അടുത്ത അറിഞ്ഞത് മുതൽ എന്റെ ഉള്ളിൽ നീ തന്നെ ആയിരുന്നു ദേവാ. പണവും സൗന്ദര്യവും ആവോളം ഉണ്ടായിട്ടും നീ എന്ത് കൊണ്ട് എന്നെ കണ്ടില്ല….എന്റെ കണ്ണിലെ പ്രണയം കണ്ടില്ല. എനിക്ക് നിന്നെ വിട്ടു കൊടുക്കാൻ കഴിയില്ല ദേവാ.
നിന്നെ വേണം…നിന്റെ സ്നേഹം വേണമെനിക്ക്….ഇതൊരു ചെറിയ ചതിയായിരുന്നു. എന്റെ തലവേദനയും കളവായിരുന്നു. നിനക്ക് ഞാൻ തന്ന ചായയിൽ ഉറക്കഗുളിക ചേർത്തിരുന്നു ഞാൻ. അവളിവിടെ നിന്നെ കാണാൻ വരുമെന്നെനിക്കറിയാമായിരുന്നു. പക്ഷേ ഇത്ര നേരത്തെ വരുമെന്നെനിക്കറിയില്ലായിരുന്നു. ഞാൻ നീ ഗൗരിയോട് പറയുന്നത് മുഴുവൻ കേട്ടിരുന്നു.നിന്നെ സ്വന്തമാക്കാൻവേറെ വഴിയില്ല ഇങ്ങനെ ഒരു കള്ള കഥയല്ലാതെ…

ഞാനും ഗൗരിയും മാത്രമറിയുന്ന ഒരു കുഞ്ഞ് രഹസ്യമായി മാറുമിത്. മാറ്റും. അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്. വേറെ ആരറിഞ്ഞാലും ഞാൻ ഒരു മോശം പെൺകുട്ടിയാകും. അതുകൊണ്ട് സംഭവിക്കാത്ത കാര്യത്തെ സംഭവിച്ചു എന്ന കള്ളം ഞാൻ പറയില്ല.ആരും അങ്ങനെ അറിയുകയുമില്ല. ഗൗരി വേറെ വിവാഹം കഴിച്ചാൽ നീ തകർന്നു പോകും.അതിൽ നിന്നും നിന്നെ മോചിപ്പിക്കാൻ രക്ഷകയെ പോലെ ഈ സഞ്ജന നിന്റെ ഈ മേലേടത്ത്‌ വീട്ടിലേക്കു വരും. അല്ലെങ്കിൽ അവരെ കൊണ്ട് വരുത്തും. അത് പറഞ്ഞു കൊണ്ടവൾ അവളുടെ മുറിയിലേക്ക് പോയി. അപ്പോഴും തന്റെ പ്രണയം നഷ്ട്ടമായതറിയാതെ ഉറങ്ങുകയായിരുന്നു ദേവൻ….

?????????

എത്ര ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ലായിരുന്നു ഗൗരി.കണ്ണുനീർ വീണിറ്റി തലയണ നനഞ്ഞു കുതിർന്നു. എന്തോ മനസ് വല്ലാതെ വേദനിക്കുന്നു. ഇത്രത്തോളം വേദനിക്കാൻ ദേവനെ താൻ അത്രത്തോളം പ്രേണയിച്ചിരുന്നോ? സ്വയം ചോദിച്ചുകൊണ്ട് തന്നെ പുണർന്നു കിടക്കുന്ന ദേവുവിന്റെ കൈകൾ എടുത്തു മാറ്റി എഴുന്നേറ്റു മുറിക്കു പുറത്തേക്ക് ഇറങ്ങി…..മുകളിലെ ചാരുപടിയിൽ ഇരുന്നിരു ട്ടിനെ നോക്കി കുറെ ഇരുന്നു. ഈ ഇരുട്ടുപോലെ തന്റെ ഉള്ളിലും ഇപ്പോഴൊരു ഇരുട്ടാണ്. ഇരുട്ടിൽ എല്ലാം രൂപങ്ങൾക്കും കറുപ്പു നിറമായതുപോലെ തന്റെ മനസിലുള്ള രൂപത്തിനും കറുപ്പുനിറമായിരിക്കുന്നു.ദേവൻ എന്ന രുദ്രദേവന് ഇനിമുതൽ തന്റെ മനസ്സിൽ ആ ഒരു സ്ഥാനം മാത്രമേ ഉള്ളു.ഇനി ആ മുഖമോ, സാമിപ്യമോ തനിക്ക് വേണ്ടെന്നു മനസിലുറപ്പിച്ചു കൊണ്ട് കുറെ സമയത്തിന് ശേഷം ചെന്നു കിടന്നെപ്പോഴോ ഉറങ്ങി പോയിരുന്നു.

??????????

രാവിലെ എഴുന്നേറ്റപ്പോഴേ തലയ്ക്കു വല്ലാത്ത ഭാരം പോലെ തോന്നിയിരുന്നു. കുറെ നേരം കട്ടിലിൽ തന്നെ ഇരുന്നു ദേവൻ.

“””അമ്മേ.. ചായ…..”””

വിളിച്ചു പറഞ്ഞതനുസരിച്ചു ലക്ഷ്മി ചായയുമായി വരുന്ന വഴിയായിരുന്നു ശേഖരന്റെ വിളി.

“”മോളെ പാറു ഈ ചായ ഒന്നു ദേവന് കൊടുക്കുട്ടോ…””

മേശമേൽ വെച്ച് ശേഖരന്റെ അടുത്തേക്ക് പോയി ലക്ഷ്മി. വല്ലാതെ ദേഷ്യം തോന്നുന്നു തന്റെ വിധി ഓർത്ത്. മനസ്സില്ലാമനസോടെ ഗൗരി ആ ചായയുമായി മുറിയിലേക്ക് പോയി. തന്നെ കണ്ടപ്പോഴേ ദേവന്റെ മുഖത്തൊരു ചിരിയും, കുഞ്ഞ് പരിഭവവും ഉണ്ടായിരുന്നു. അതൊന്നും കാര്യമാക്കാതെ ചായ വെച്ച് തിരിച്ചു നടക്കാൻ നോക്കിയെങ്കിലും മുന്നിൽ കയറി നിന്നിരുന്നു.

“””നീ ഇന്നലെ ഞാൻ വരാൻ പറഞ്ഞിട്ട് ഇവിടെ വന്നിരുന്നോ?വെറുതെ ഒന്നു കിടന്നതേ ഉള്ളു അറിയാതെ ഉറങ്ങി പോയി.”””

പറയുന്നതിനോടൊപ്പം അലമാര തുറന്ന് ഒരു കുഞ്ഞ് ബോക്സ്‌ അവൾക്ക് നേരെ നീട്ടി.

“””ദാ തുറന്നു നോക്ക്….””

നീട്ടി പിടിച്ചു നിൽക്കുന്ന ദേവനെ ഗൗനിക്കാതെ തിരിഞ്ഞു പോകാൻ നിന്നതും അവളെ പിടിച്ചു വലിച്ചിരുന്നു ദേവൻ.

“”എന്നെ നീ വെറുതെ ദേഷ്യം പിടിപ്പിക്കരുത് ഗൗരി. എന്റെ ക്ഷമക്കും ഒരു പരുതി ഉണ്ട്. ഞാൻ എന്ത് പറഞ്ഞാലും നിനക്ക് കേൾക്കാൻ പറ്റില്ലല്ലേ. ഓ ഇന്നലെ വന്നിരുന്നല്ലേ നീ. അതിന്റെ പിണക്കത്തിലാണോ.ആണെങ്കിൽ സോറി ഇന്നലെ നിന്നെ കാത്ത് ഇരുന്നതാ. വല്ലാത്ത ക്ഷീണം പോലെ തോന്നിയപ്പോൾ കയറി കിടന്നു. പ്ലീസ് ഒന്നും തുറന്ന് നോക്ക് “”

കയ്യിൽ വെച്ച് തന്നതും വെറുതെ തുറന്ന് നോക്കി. ഒരു ചിലങ്കയായിരുന്നു. ആ മുഖത്തേക്ക് ഒന്ന് നോക്കി.പ്രദീക്ഷയോടെ നോക്കുന്നുണ്ട്.

“”ഇഷ്ട്ടായോ നിനക്ക്…എന്റെ പോക്കറ്റ് മണിയിൽ നിന്നും മിച്ചം പ്പിടിച്ചു വാങ്ങിയതാ എങ്ങനെ ഉണ്ട്?””

ചോദിച്ചതും ഉത്തരം നൽകാതെ അവന്റെ കയ്യിൽ തന്നെ വെച്ച് തിരിഞ്ഞു നടന്നു.

“”എന്താടി നിനക്കിഷ്ട്ടായില്ലേ.? “””

വീണ്ടും ചോദിച്ചപ്പോഴും ഒന്നും മിണ്ടാതെ നടന്നു. അത് കട്ടിലിൽ വെച്ച് അവൾക്ക് പിറകെ ഓടി. വീണ്ടും കയ്യിൽ പിടിച്ചു വലിച്ചടുപ്പിച്ചു.

“””ഇഷ്ട്ടമായില്ലെങ്കിൽ ഇഷ്ട്ടമല്ലെന്നു പറയണം. വെറുതെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കരുത്. നിനക്കിതു ഇഷ്ട്ടമായോ ഇല്ലയോ?””

“”ഇല്ല…എനിക്ക് ഇഷ്ട്ടമല്ല…നിങ്ങളേം ഇഷ്ട്ടല്ല…..നിങ്ങൾ വാങ്ങി തന്ന ഈ ചിലങ്കയുമെനിക്ക് ഇഷ്ട്ടമല്ല.അത്രത്തോളം വെറുപ്പാ, പേടിയാ നിങ്ങളെ….. ഇനിയെന്നെ ശല്യം ചെയ്യരുത്.ഇനിയും എന്നെ ശല്യം ചെയ്‌താൽ ഞാൻ എന്താ ചെയ്യുക എന്നെനിക്കു തന്നെ അറിയില്ല.””””

അവന്റെ ദേഷ്യം പിടിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അതേ രീതിയിൽ തന്നെ ഉത്തരം കൊടുത്തു മുറിയിലേക്ക് പോയി. ഗൗരിയുടെ പ്രതികരണം ദേവനെ അത്രത്തോളം ഞെട്ടിച്ചിരുന്നു.ഒരുനിമിഷം തറഞ്ഞു നിന്നു പോയി. അറിയാതെ കണ്ണുകളും കലങ്ങി ഇരുന്നു.മുറിയിൽ കയറി വാതിലടച്ചു. കട്ടിലിൽ ഇരുന്നു ആ ചിലങ്കയേ നോക്കിയിരുന്നു. നോക്കും തോറും അവളുടെ വാക്കുകളായിരുന്നു. ദേഷ്യത്തിൽ അതെടുത്തു നിലത്തേക്ക് എടുത്തെറിഞ്ഞു.രണ്ടുമുറികളിലായി രണ്ടുപേർ മനസും കണ്ണും കലങ്ങി കരയുമ്പോൾ ഒരാൾ മറ്റൊരു മുറിക്കപ്പുറം കണ്മുന്നിൽ കണ്ട കാഴ്ച്ചയേ കുറിച്ചാലോചിച്ചു ചിരിക്കുകയായിരുന്നു.

????????

ഭക്ഷണം കഴിക്കാൻ സഞ്ജനയെ വിളിക്കാൻ ചെന്നപ്പോഴാണ് കരഞ്ഞു കൊണ്ട് ഇരിക്കുന്ന സഞ്ജനയെ ഗൗരി കണ്ടത്.ചെന്നു തട്ടി വിളിച്ചതും ഗൗരിയെ കെട്ടി പിടിച്ചു കരഞ്ഞു സഞ്ജന.

“””പാറു എന്നെ ദേവൻ….”””

പറയാനുള്ളത് പകുതിയും മുറിഞ്ഞു പോയിരുന്നു അവളുടെ വാക്കുകൾ.

“””പാർവതി,അവനെന്നെ…..വേണ്ടാ വേണ്ടെന്നു പറഞ്ഞിട്ടും എന്നെ അവൻ ബലമായി….””

അത് കൂടി കേട്ടതും ഗൗരിയുടെ കണ്ണുകളും നിറഞ്ഞിരുന്നു. അവളെ സമാധാനിപ്പിക്കാൻ എന്ന പോലെ അവളുടെ തലയിലൊന്നു തലോടി. കുറച്ച് നേരത്തിനു ശേഷം കണ്ണ് തുടച്ചു കൊണ്ടവൾ ഞെട്ടികൊണ്ട് ഗൗരിയെ നോക്കി.

“”ഗൗരി…. നീ..? അപ്പോഴത്തെ സങ്കടത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി. നീയിതാരോടും പറയരുത്. പറഞ്ഞാൽ എന്നെ മോശമായേ എല്ലാരും പറയൂ… പ്ലീസ് “””

കാലുപിടിക്കാൻ എന്ന രീതിയിൽ ഗൗരിയുടെ അടുത്തേക്ക് അടുത്തതും സഞ്ജനയെയവൾ തടഞ്ഞു വെച്ചു. കണ്ണുനീർ തുടച്ചു കൊടുത്തു.

“””ഞാൻ ആരോടും പറയില്ല. ചേച്ചി പേടിക്കേണ്ട.പിന്നെ ചേച്ചിക്ക് നഷ്ടപ്പെട്ടതൊന്നും എനിക്ക് തിരിച്ചു നൽകാൻ കഴിയില്ല.പക്ഷേ ചേച്ചിയേ ദേവേട്ടൻ തന്നെ വിവാഹം കഴിക്കും. അതിന് ആരും തടസം ആകില്ല.ഒരിക്കലും മറക്കാൻ കഴിയില്ലെന്നറിയാം പക്ഷേ ഇത് ഇവിടെ വെച്ചു മറക്കാൻ ശ്രെമിക്കണം.പണ്ടത്തെ സഞ്ജന തന്നെ ആകണം.””

അത് പറഞ്ഞു കൊണ്ട് അവളെ കണ്ടാന്ന് പോയി ഗൗരി. അവൾ പറഞ്ഞതൊന്നും അതികം മനസിലാക്കാം സഞ്ജനക്കായില്ലെങ്കിലും തനിക്കനുകൂലമാണെന്ന് മനസിലായിരുന്നു അവൾക്ക്…..

????????

പിന്നീട് അന്ന് തൊട്ട് വാശിയായിരുന്നു ഗൗരിക്ക്. ദേവന്റെ മുന്നിൽ നിന്നും അവന്റെ സാമിപ്യമുള്ള ആ വീട്ടിൽ നിന്നും പോകാനുള്ള വാശി. അങ്ങനെ നിൽക്കുമ്പോഴാണ് ഗൗരിക്കൊരു വിവാഹാലോചന വന്നത്. കേട്ടപ്പോൾ എല്ലാർക്കും കുഴപ്പമില്ലെന്ന് കണ്ടതും പെണ്ണ് കാണാൻ വരാൻ ശേഖരന്റെ നിർദേശപ്രകരമവർ വന്നു. അണിഞൊരുങ്ങി ഇരിക്കുകയായിരുന്നു ഗൗരി മുറിയിൽ. ദേവു അവളെ ഒരുക്കി കൊടുത്ത് ചെക്കനെ കാണാൻ ഉള്ള തിടുക്കത്തിൽ പുറത്തേക്ക് പോയതും ലക്ഷ്മി മുറിയിലേക്ക് കയറി വന്നു.

“””പാറു എന്റെ കുട്ടിക്ക് ഈ കല്യാണാലോചന ഇഷ്ട്ടമല്ലെങ്കിൽ അമ്മായിയോട് പറയ് മോളെ. ശേഖരേട്ടനെ കൊണ്ട് ഞാൻ സമ്മതിപ്പിക്കാം.ഇതിന്റെ പേരിൽ നിങ്ങടെ രണ്ടു പേരുടേം കണ്ണുനീർ കാണാൻ എനിക്ക് കഴിയില്ല.നിങ്ങൾക്കു പരസ്പരം ഇഷ്ട്ടമാണെന്ന് എനിക്കറിയാം. നീ അവനോടു പറഞ്ഞില്ലെങ്കിലും നിന്റെ ഉള്ളിൽ അവനുണ്ടെന്നെനിക്കറിയാം.അല്ലേ മോളെ? നിനക്കെന്റെ ദേവനെ ഇഷ്ട്ടല്ലേ?””

ലക്ഷ്മി ചോദിച്ചതും ഇല്ലെന്നു തലയാട്ടി ഗൗരി.

“”എനിക്കിഷ്ടമല്ല അമ്മായി…. ദേവേട്ടനെ ഞാനങ്ങനെ കണ്ടിട്ടില്ല. ദേവേട്ടന് നല്ലൊരു കുട്ടിയെ തന്നെ കിട്ടും. എന്നെ പോലെ ഒരു ഊമയേയല്ല ദേവേട്ടന് വേണ്ടത്.വയറ്റിൽ പിറവി എടുത്തപ്പോഴേ സ്വന്തമച്ഛനെ വെള്ളപുതപ്പിക്കേണ്ടി വന്ന നശൂലത്തിനെയല്ല…..സഞ്ജന ചേച്ചിയെ പോലെ ഒക്കെ ഉള്ള നല്ല കുട്ടിയെയാണ് വേണ്ടത് “””

ഒരു കുഞ്ഞ് ചിരി ചുണ്ടിൽ തെളിച്ചവൾ ലക്ഷ്മിയെ നോക്കി. അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. അത്ഭുതത്തോടെ ഗൗരിയെ നോക്കുന്നുണ്ട്.എന്തോ പറയാൻ വന്നതും ദേവുവവിടേക്കു വന്നു.

“”അമ്മേ പാറുനെ കൊണ്ട് വരാൻ പറഞ്ഞു”””

അതും പറഞ്ഞവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി ദേവു.

“”എന്റെ ഭഗവാനെ എന്റെ കുഞ്ഞിതറിയുമ്പോൾ തകർന്നു പോകുമല്ലോ…”””

മനസ്സിൽ പറഞ്ഞു കൊണ്ട് ഒരു ശില കണക്കെ ലക്ഷ്മിയവരുടെ പുറകെ പോയി. ചായ കൊടുക്കാനായി അവരുടെ അടുത്തേക്ക് എത്തിയതും വലിയ ശബ്‌ദത്തോടെ ചായയും മറ്റും നിലത്തു ചിതറിവീണു. എല്ലാരും ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും ദേഷ്യത്തിൽ നിൽക്കുന്ന ദേവനെയായിരുന്നു കണ്ടത്.

“””എന്റെ പെണ്ണിനെ പെണ്ണ് കാണാൻ വരാൻ ആര് പറഞ്ഞെടോ തന്നോട്?””

ചെക്കന്റെ കഴുത്തിനു കുത്തി പിടിച്ചു കൊണ്ട് ചോദിച്ചതും എല്ലാരും അവനെ പിടിച്ചുവെച്ചു.

“”ദേവാ……””

ശേഖരൻ ദേഷ്യത്തോടെ വിളിച്ചതും അവൻ അച്ഛനെ തിരിഞ്ഞു നോക്കി.

“”അച്ഛനൊന്നും പറയേണ്ട.ഇന്നെന്നെ നിർബന്ധിച്ചു കല്യാണത്തിന് വിട്ടപ്പോഴേ ഞാൻ സംശയിച്ചിരുന്നു.അങ്ങാടിയിൽ എത്തിയപ്പോൾ ബഷീറിക്കയാ എന്നോട് പെണ്ണുകാണാൻ പോകുന്ന മേലേടത്ത്‌ വീട് ചോദിച്ചെന്നെന്നോട് പറഞ്ഞത്. അത് ഞാൻ അറിഞ്ഞില്ലെങ്കിൽ ഇവളെ നിങ്ങൾ വിൽക്കില്ലായിരുന്നോ?””

ദേവൻ ദേഷ്യത്തിൽ ചോദിച്ചതും ശേഖരന്റെ കൈ ഉയർന്നുതാഴ്ന്നു.

“””തോന്ന്യാസം പറയുന്നോടാ? വിൽക്കേ? ആരെ വിൽക്കുന്നൂന്ന്‌? പെണ്ണ് കാണാൻ വരുന്നതും കല്യാണം നടത്തുന്നതും വിൽക്കലാണോ? ആണോടാ?”””

“”അതേ…പെണ്ണിന് സ്ത്രീധനം കൊടുത്ത് കെട്ടിക്കുന്നത് വിൽക്കൽ തന്നെയാണ്. ബാധ്യത ഒഴിയാൻ വേണ്ടി ചെയ്യുന്നത് പോലെ, പിന്നെ ഇഷ്ടമില്ലാത്ത കല്യാണത്തിന് നിർബന്ധിക്കുന്നത്. ഇതെല്ലാം വിൽക്കലിനു സമാനമാണ്. ഇവൾക്കെന്നെ ഇഷ്ട്ടാണ്. അതെനിക്കറിയാം “””

ഗൗരിയെ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞതും ഗൗരി വെട്ടു മാറാൻ നോക്കി.

“”പറയെടി. നിനക്ക് ഈ കല്യാണാലോചനക്ക് താല്പര്യമില്ലെന്ന്‌. എന്നെയാനിഷ്ടമെന്ന് പറയാൻ “””

ദേവൻ പറഞ്ഞതും ഗൗരി അവനെ തള്ളി മാറ്റി.

“”നീ ആരെയാ പേടിക്കുന്നെ അച്ഛനെയോ.എന്നാൽ അത് വേണ്ടാ. നിന്റെ മനസിലുള്ളത് പറഞ്ഞോ?””

“”എനിക്കിഷ്ട്ടല്ല “”

ദേവൻ വീണ്ടും വാശിയോടെ പറഞ്ഞതും ഗൗരി അവന്റെ മുഖത്ത് നോക്കി തന്നെ ഉത്തരം നൽകി.

“”എനിക്കിഷ്ട്ടല്ല ദേവേട്ടനെ പേടിയാ….””

വീണ്ടും വീണ്ടും കാണിച്ചതും എല്ലാരും ഒരു നിമിഷം തറഞ്ഞു നിന്നു പോയിയവളുടെ പെരുമാറ്റത്തിൽ.

“”എന്താ ശേഖരാ വിളിച്ചു കൊണ്ട് വന്നു അപമാനിക്കുന്നോ? കൂടെ വന്നയാൾ പറഞ്ഞതും അയാൽ തല താഴ്ത്തി നിന്നു.

“”മകൻ കൊണ്ട് നടന്ന പെണ്ണിനെ ഞങ്ങടെ ചെക്കന്റെ തലയിൽ കെട്ടിവെക്കാൻ
നോക്കായിരുന്നല്ലേ “”

കൂട്ടത്തിൽ ഒരാൾ പറഞ്ഞതും ദേവൻ ദേഷ്യത്തിൽ അയാളുടെ അടുത്തേക്ക് പാഞ്ഞടുത്തു.

“”എന്റെ വയസിനു മൂത്ത ആളായി പോയി അല്ലെങ്കിൽ ഈ ദേവൻ ആരെന്നു നിങ്ങളറിഞ്ഞേനെ. എന്റെ പെണ്ണിനെ പറ്റി വേണ്ടാത്ത വർത്താനം പറഞ്ഞാൽ ചിലപ്പോൾ ജീവനോടെ തിരിച്ചു പോകില്ല ഒറ്റൊന്നും. ഇറങ്ങി പോ പുറത്ത്.””

പുറത്തേക്ക് വിരൽ ചൂണ്ടി കാണിച്ചതും അവർ പുറത്തേക്ക് നടന്നു.

“””വല്യ കുടുംബം ഉണ്ടായിട്ടൊന്നുമൊരു കാര്യമില്ലെടോ. സംസ്കാരം വേണം. ഇത് പോലെ ഒരെണ്ണം മതി കുടുംബം നശിക്കാൻ.””

ദേഷ്യത്തിൽ ഓരോന്നു പറഞ്ഞ് ഇറങ്ങി പോകുന്നവരെ കണ്ടു ശേഖരൻ ദേവനെ വീണ്ടും അടിച്ചതും എല്ലാരും ചേർന്നയാളെ പിടിച്ചു മാറ്റി. ദേവൻ ഗൗരിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് അടുത്ത മുറിയിലേക്ക് തള്ളിയിട്ടവനും കയറി വാതിലടച്ചു.

“”കള്ളം പറയുന്നോടി…. നിനക്കെന്നെ ഇഷ്ട്ടമല്ലല്ലേ..? “”

അവളുടെ കവിളിൽ കുത്തി പിടിച്ചു ചോദിച്ചതും ഗൗരി വേദന കൊണ്ട് പിടഞ്ഞു.

“”എനിക്ക് ഞാൻ പറഞ്ഞത് തന്നെ ഇനിയും പറയാനുള്ളൂ. എനിക്ക് നിങ്ങളെ ഇഷ്ട്ടമല്ല…. ഇഷ്ട്ടമല്ല…. ഇഷ്ട്ടമല്ല…””

അവന്റെ കൈ തട്ടി മാറ്റി കൊണ്ടവൾ വാതിൽ തുറന്നു. അത്രയും നേരം വാതിൽ തട്ടി കൊണ്ടിരുന്ന വീട്ടുകാർ ഗൗരി വാതിൽ തുറന്നതും പേടിയോടെ അകത്തേക്ക് നോക്കി. ദേവൻ നിലത്തിരിക്കുന്നുണ്ട്.

“”നമുക്കു പോകാം അമ്മേ നമ്മുടെ വീട്ടിലേക്ക്… ഇവിടെ എനിക്ക് പേടിയാ…””

സുഭദ്രയെ തട്ടി കൊണ്ട് ഗൗരി പറഞ്ഞതും സുഭദ്ര അവളെ കെട്ടി പിടിച്ചു.

“”എന്റെ കുട്ടിക്ക് ഇഷ്ടമില്ലെങ്കിൽ നമുക്കു പോകാം നമ്മുടെ വീട്ടിലേക്ക്. നമുക്കു പോകാം…””

സുഭദ്ര അത് പറഞ്ഞതും ദേവൻ മുഖമുയർത്തി നോക്കി.

“””അപ്പച്ചിയും ഗൗരിയും എവിടേക്കും പോവേണ്ട. ഞാനല്ലേ ഇവിടുത്തെ പ്രശ്നം. ഞാൻ പോയിക്കൊള്ളാം. കുട്ടി കാലം മുതൽ ഓരോന്ന് പറഞ്ഞ് പഠിപ്പിച്ചപ്പോൾ അറിയാതെ മനസ്സിൽ കയറി പോയി. സ്വന്തമാണെന്ന് മനസ് ഉറപ്പിച്ചു പോയി.അത് കൊണ്ട് ചെയ്യ്തു പോയതാ…. ഗൗരിക്ക് എന്നെ വേണ്ടെങ്കിൽ വേണ്ടാ. ഞാനായി ഇനിയൊരു തടസ്സത്തിനും വരില്ല.ദേവന്റെ ജീവിതത്തിൽ ഒരു പെണ്ണേ ഉണ്ടാകൂ. അതിവളായിരിക്കും “”

ഗൗരിയെ ചൂണ്ടി കാണിച്ചത്രയും പറഞ്ഞ് കൊണ്ട് ദേവൻ വീട്ടിൽ നിന്നും ഇറങ്ങി പോയി.

തുടരും…

©️copyright protected