ഞാവരെ ജീവനു തുല്ല്യം സ്നേഹിക്കുന്നത് കൊണ്ടാണ് അവരെ ജോലിക്ക് വിടാത്തത് തന്നെ…

ഭാര്യ ജോലിക്ക് പോയാൽ ?

Story written by PRAVEEN CHANDRAN

===========

“ഹും ഭാര്യയെ ജോലിക്ക് വിട്ട് കുടുംബം കഴിയേണ്ട ആവശ്യമൊന്നും എനിക്കില്ല. ഞാനേ നല്ല തറവാട്ടിൽ പിറന്നവനാ” അയാൾ അക്ഷമനായി സുഹൃത്തിനോട് പറഞ്ഞു..

“ഭാര്യക്ക് ജോലിയൊന്നും നോക്കുന്നില്ലേ?” എന്ന സുഹൃത്തിന്റെ ചോദ്യമാണ് അയാളെ ചൊടിപ്പിച്ചത്..

“അതിനെന്താ സുഹൃത്തേ ജോലിക്ക് വിടുന്നത് ഒരു തെറ്റാണോ.. ഒരിക്കലും അല്ല..മറിച്ച് നിങ്ങൾ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുകയാണ് ചെയ്യുന്നത്..നാളേക്ക് വേണ്ടിയുളള കരുതൽ കൂടെയാണത്..”

സുഹൃത്തിന്റെ ആ ഉപദേശം പക്ഷെ അയാൾക്കത്ര രസിച്ചില്ല..

“ഞാവരെ ജീവനു തുല്ല്യം സ്നേഹിക്കുന്നത് കൊണ്ടാണ് അവരെ ജോലിക്ക് വിടാത്തത് തന്നെ.. എനിക്ക് നല്ലവരുമാനമുളള ജോലിയുണ്ട്. പിന്നെ എന്തിന് അവരെ കഷ്ടപെടുത്തണം.. പിന്നെ എന്റെ കുട്ടികൾക്ക് നല്ല അമ്മയായി അവൾ വേണ്ടേ?” അയാൾ ചോദിച്ചു..

“അങ്ങനെയല്ല സുഹൃത്തേ.. നിങ്ങൾ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അവരെ ജോലി ചെയ്യാനനുവദിക്കണം..അല്ലെങ്കിൽ നിങ്ങളതവരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും.. ഞാനൊരു കാര്യം ചോദിക്കട്ടെ നിങ്ങൾ മരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ കുടുംബം എങ്ങനെ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ?”

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അയാൾ തുടർന്നു…

“അതിനുശേഷം ഒരു വരുമാനമാർഗ്ഗമില്ലാതെ അവരെങ്ങനെ ജീവിക്കുമെന്നോർത്തിട്ടുണ്ടോ?.. പെട്ടെന്ന് അവർക്ക് ഒരു ജോലി കണ്ടെത്തുക എന്നത് അപ്രാപ്യമായിരിക്കും.. നേരെമറിച്ച് നിങ്ങളിപ്പോഴേ അവർക്കതിനുളള ധൈര്യം കൊടുക്കുകയാണെങ്കിൽ ആരുടെമുന്നിലും കൈ നീട്ടാതെ അവർക്ക് ജീവിക്കാനാകും..അതിലൂടെ നിങ്ങളുടെ കുടുംബത്തെ നിങ്ങൾ സുരക്ഷിതമാക്കുകയാണ് ചെയ്യുന്നത്..അവർക്കിഷ്ടമുളള ജോലി അവർ തിരഞ്ഞെടുക്കട്ടെ.. വീട്ടിലിരുന്നും ചെയ്യാവുന്ന ജോലികളുണ്ടല്ലോ?”

അയാളൊരു നിമിഷം ചിന്താവിഷ്ടനായി… തന്റെ കണ്ണുതുറപ്പിച്ചതിന് സുഹൃത്തിനോട് നന്ദിപറയാനും അയാൾ മറന്നില്ല…