നിന്നോടുള്ള സ്നേഹത്തിനു തരാവുന്നതിലും കൂടുതൽ എന്നെ സന്തോഷിപ്പിക്കാൻ നിവേദിന്റെ പദവിക്കും പണത്തിനും സാധിക്കും…

Story written by Kannan Saju

=============

“നിനക്ക് എന്നേക്കാൾ നല്ല പെണ്ണിനെ കിട്ടും കണ്ണാ” ആ പാർക്കിന്റെ ഒഴിഞ്ഞ മൂലയിൽ ഇരുന്നു വൈഗ അവനോടു പറഞ്ഞു…

“അത് നീ പറയാതെ തന്നെ എനിക്കറിയാം വൈഗാ…” വൈഗ ഒന്ന് ഞെട്ടി..അത്തരമൊരു പ്രതികരണം അവൾ പ്രതീക്ഷിച്ചിരുന്നില്ല…

“നീ എന്താ അങ്ങിനെ പറഞ്ഞെ ?”

“നിന്നെക്കാൾ നല്ല പെണ്ണിനെ എനിക്ക് കിട്ടുമെന്ന് ഉറപ്പുള്ളൊണ്ട്…”

“അപ്പൊ നീ ഇന്നലെ ഫോണിൽ വിളിച്ചു കരഞ്ഞതോ ? ഞാൻ പോയാ ആത്മഹത്യ ചെയ്യും എന്നൊക്കെ പറഞ്ഞതോ?” അവൻ വൈഗയെ നോക്കി..കണ്ണന്റെ നോട്ടം അവളിൽ പതിഞ്ഞതും അവൾ കണ്ണുകൾ വെട്ടിച്ചു…

“അപ്പൊ ഞാനെങ്ങാനും ചത്തു കളഞ്ഞാൽ സിനിമാക്കാരൻ ചെറുക്കാനുമായുള്ള നിന്റെ കല്ല്യാണം മുടങ്ങിയാലോ എന്ന് പേടിച്ചു വന്നതാണല്ലേ?”വൈഗ ഒന്നും മിണ്ടിയില്ല…

“എന്നാലും എങ്ങനെ സാധിക്കുന്നേടി ?”

“ഞാൻ ചെയ്യുന്നതിൽ എന്താണ് കണ്ണാ തെറ്റ്.. ?”

“ശരിയാ..തെറ്റും ശരിയും ഒന്നും ഇല്ല…ഒരുനാൾ ഇഷ്ടമാണെന്നു പറയുന്ന പോലെ മറ്റൊരു നാൾ എനിക്ക് മടുത്തു എന്ന് പറയാനും അവകാശം ഉണ്ടല്ലേ..”

“എന്തോ…അറിയില്ല…നിന്റെ കൂടെ ഉള്ളതിനേക്കാൾ സുഖകരമായൊരു ജീവിതം എനിക്ക് നിവേദിന്റെ കൂടെ കിട്ടും..അവൻ ഒരു സെലെബ്രെറ്റി ആണ്..”

അവനൊപ്പം നടക്കുമ്പോൾ ആളുകൾ എന്നെ ആദരവോടെ നോക്കും..മറ്റു പെണ്ണുങ്ങൾ എന്നെ അസൂയയോടെ നോക്കും…ഈ ലോകം മുഴുവൻ അവന്റെ കയ്യും പിടിച്ചു ഞാൻ സഞ്ചരിക്കും…

ഞാൻ ആഗ്രഹിക്കുന്നതെന്തും വാങ്ങി തരാൻ അവനു സാധിക്കും..അങ്ങനൊരു സാധ്യത മുന്നിൽ വന്നു നിക്കുമ്പോൾ നിന്നെ പോലെ ഒരാളെ വേണ്ടെന്നു വെക്കുന്നതിൽ എനിക്ക് തെറ്റൊന്നും തോന്നുന്നില്ല കണ്ണാ…”

തന്റെ നെഞ്ചിൽ ചേർന്ന് കിടന്നു, നെഞ്ചിലെ രോമങ്ങൾ തലോടി ഇതാണെന്റെ ലോകം എന്ന് പറഞ്ഞു കിടക്കാറുള്ള വൈഗയെ അവൻ ഓർത്തു..

“നീ ഇപ്പൊ ചിന്തിക്കുന്നത് എന്താവും എന്ന് എനിക്ക് നല്ല പോലെ അറിയാം… അതിൽ സുഖം നമ്മൾ രണ്ടാളും അനുഭവിച്ചതാണ്..അതവിടെ കഴിഞ്ഞു…കിടന്നു തന്നു എന്നുള്ളത് കല്ല്യാണം കഴിക്കാനുള്ള ലൈസൻസ് ആയി നീ കാണരുത്…”

അവന്റെ കണ്ണുകൾ നിറഞ്ഞു…തന്റെ ഫോൺ എടുത്തു അവൾക്കു നേരെ നീട്ടി…

“ഇതിൽ നിന്നും നിന്റെ നമ്പറും ഫോട്ടോസും വിഡിയോസും എല്ലാം നീ തന്നെ കളഞ്ഞോ…ഇടക്കെപോഴെങ്കിലും എന്റെ മനസ്സിൽ ദുഷിച്ച ചിന്തകൾ വന്നാലോ?”

അവൾ വേഗത്തിൽ എല്ലാം കളയാൻ തുടങ്ങി..അവളുടെ മുഖത്തേക്ക് നോക്കി കണ്ണൻ ഇരുന്നു…

“ഇന്നലത്തെ നിന്റെ കരച്ചിൽ കണ്ടപ്പോ ഞാൻ പേടിച്ചു…നീ ഇത്രയും വേഗം എന്നോട് പൊരുത്തപ്പെടും എന്ന് ഞാൻ കരുതിയില്ല…”

“സത്യങ്ങളെ അംഗീകരിച്ചല്ലേ പറ്റൂ…നീ എന്നെ വേണ്ടാന്ന് ഉറപ്പിച്ചാൽ പിന്നെ എനിക്കെന്താണ് ചെയ്യാൻ കഴിയുക..നിന്റെ മനസ്സല്ലേ എല്ലാം നിയന്ത്രിക്കുന്നെ…”വൈഗ ഒന്ന് ചിരിക്കാൻ ശ്രമിച്ചു

“അപ്പൊ കല്ല്യാണം കഴിഞ്ഞിട്ടാണ് നിവേദ് നിന്നെ പ്രൊപ്പോസ് ചെയ്തിരുന്നതെങ്കിൽ നീ പോവുമായിരുന്നോ വൈഗ?”

“നിവേദിനെ പോലൊരാൾ എപ്പോ വിളിച്ചാലും ഞാൻ പോവും കണ്ണാ…അതൊരു ഡ്രീം അല്ലേ…”

“അപ്പൊ എന്നോടുള്ള സ്നേഹം?” വൈഗ മൗനം പാലിച്ചു..

“നിന്നോടുള്ള സ്നേഹത്തിനു തരാവുന്നതിലും കൂടുതൽ എന്നെ സന്തോഷിപ്പിക്കാൻ നിവേദിന്റെ പദവിക്കും പണത്തിനും സാധിക്കും..ആത്മാർത്ഥ പ്രണയം പുഴുങ്ങി തിന്നാൽ മോഹങ്ങൾ പൂവണിയില്ലല്ലോ?” കണ്ണൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു…

“കണ്ണൻ, എനിക്കൊരു അഭ്യർത്ഥന ഉണ്ട്..നിന്നെ സ്നേഹിച്ചു എന്ന കുറ്റത്തിന് എന്റെ ലൈഫിലേക്കു ഒരു വില്ലനായി കടന്നു വരരുത്.. പ്ലീസ്…”

“സ്നേഹിച്ചു എന്ന കുറ്റമോ ? ” കണ്ണൻ വീണ്ടും ചിരിച്ചു…

“നീ പോ വൈഗ…എന്റെ മനസ്സ് മാറും മുന്നേ എന്റെ കണ്വെട്ടത്തു നിന്നും പോ…പ്ലീസ്…” വൈഗ വേഗത്തിൽ നടന്നു…നിറ കണ്ണുകളോടെ അവൻ നോക്കി നിന്നു….

“കല്ല്യാണം കഴിച്ചിരുന്നോ?”

പഴയ കാര്യങ്ങൾ ചിന്തിച്ചു നിന്ന കണ്ണൻ ഞെട്ടലോടെ ആ ചോദ്യം കേട്ടു ആശുപത്രി കിടക്കയിൽ കിടക്കുന്ന വൈഗയെ നോക്കി…ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ തുടർന്ന് നിരന്തരം വാഴക്കായിരുന്ന വൈഗ ആത്മഹത്യക്ക് ശ്രമിച്ചതാണ്…

“ആം…”

“ഞാൻ ഇവിടെ ഉണ്ടെന്നു എങ്ങിനാ അറിഞ്ഞേ?”

“എന്റെ ഭാര്യ പറഞ്ഞു..അവളാണ് നിന്നെ ചികിത്സിക്കുന്നത്…” വൈഗയുടെ മുഖം മാറി…

“വെറുമൊരു മെക്കാനിക് ആയിരുന്ന നിനക്ക് ഡോക്ടറോ ?” ആ ആശുപത്രി കിടക്കയിലും അവളുടെ ചിന്തകൾക്ക് മാറ്റം ഉണ്ടായില്ല…” കണ്ണൻ ചിരിച്ചു…

“പ്രണയത്തിനു അങ്ങനൊന്നും ഇല്ല വൈഗ…മനസ്സിനെ പ്രണയിക്കണം എന്ന് മാത്രം”

പറഞ്ഞു തീർന്നതും കണ്ണന്റെ ഭാര്യ ഗായത്രി അകത്തേക്ക് കയറി വന്നു..കാഴ്ചയിലും മികവിലും തന്നെക്കാൾ സുന്ദരി ആയ അവളെ കണ്ടു വൈഗക്കു അസൂയ മൂത്തു…

“എന്ത് പറയുന്നു കക്ഷി….പഴയ പല്ലവികൾ തന്നെയാണോ…” ചിരിച്ചു കൊണ്ടു ഗായത്രി ചോദിച്ചു…

“പിന്നല്ലാതെ..ഒരു മാറ്റവും ഇല്ല…” ശേഷം വൈഗയെ നോക്കി…

“നിന്റെ അവസ്ഥ കണ്ടു ആനന്ദിക്കുന്നതല്ല..ഉള്ളിൽ നല്ല വിഷമം ഉണ്ട്..അതുകൊണ്ടാ അറിഞ്ഞപ്പോ ഓടി വന്നതും..ഇത് ഡോക്ടർ ഗായത്രി…എന്റെ ഭാര്യ…ഞാൻ അന്ന് പറഞ്ഞത് നിന്നെക്കാൾ നല്ല പെണ്ണ്..ശരിക്കും വേണെങ്കിൽ ഒന്ന് കണ്ടോ…”

അസൂയ മൂത്തു സഹിക്കാൻ പറ്റാതെ കിടക്കുന്ന അവളെ നോക്കി ഗായത്രിയെ ചേർത്തു പിടിച്ചു കൊണ്ടു കണ്ണൻ പറഞ്ഞു…

നല്ലൊരു ഓപ്ഷൻ വരുമ്പോൾ നിങ്ങളെ നൈസ് ആയി ഒഴിവാക്കി പോവുന്നവളു മാരെ അവരുടെ വഴിക്കു വിട്ടേക്കുക…

അതിനെ കെട്ടിയാലും നാളെ അത് നിങ്ങളെ വിട്ടു പോവും.. മനസ്സ് കണ്ടു സ്നേഹിക്കുന്നവൾ ഉറപ്പായും വരും…അവളെ ഒരിക്കലും വിടാതെ നെഞ്ചോട് ചേർത്തു പിടിക്കുക…