Story written by Abdulla Melethil
==============
‘മാസങ്ങളായി ഓണ്ലൈനിലൂടെയും ഫോൺ വിളിയിലൂടെയും പരിചയപ്പെട്ട് കാമുകിയായി മാറിയവളെ ആദ്യമായി നേരിൽ കാണാൻ പോകുകയാണ് ഇന്നയാൾ..
താടിയും നീണ്ട മുടിയും അവൾക്ക് ഭയങ്കര ഇഷ്ടമാണെന്ന് അവളെപ്പോഴും പറയാറുണ്ട് അത് കൊണ്ട് തന്നെ അയാൾ ഷേവും ചെയ്തിരുന്നില്ല മുടിയും വെട്ടിയിരുന്നില്ല അതിനാൽ കണ്ണാടിക്കു മുന്നിൽ കുറെ നേരം ചെലവഴിക്കേണ്ടി വന്നു അയാൾക്ക് ഫ്ബിയിൽ ഫോട്ടോ കറുപ്പിക്കാനും വെളുപ്പിക്കാനും ആപ്പുണ്ട് അയാൾ താടി രോമങ്ങളിൽ അവിടെ ഇവിടെയായി നരച്ച രോമങ്ങൾ പിഴുതെറിഞ്ഞു തലമുടിയിൽ നരച്ച ഇടങ്ങളിൽ വിദഗ്ദ്ധമായി ചായം തേച്ചു..
മുടി മേലേക്ക് കയറി കഷണ്ടി കാണുന്നത് ജെല്ല് ഒക്കെ ഇട്ട് താഴേക്ക് പതിച്ചു വെച്ചു..
ഭാര്യ ഇടക്ക് കുട്ടികളെ ശകാരിക്കാനും കുഞ്ഞ് കരയുമ്പോൾ അമ്മിഞ്ഞ കൊടുക്കാനും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല..
അയാൾ അതിന് ഭാര്യയോട് എങ്ങോട്ട് പോകുന്നു എന്ന് പറഞ്ഞിട്ടില്ല ഇന്ന് ലീവ് ആണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ..ഉള്ളതിൽ നല്ല പാന്റും ഷർട്ടും ഷൂവും ഇടുന്നത് കണ്ടപ്പോൾ മാത്രം ഭാര്യ ചോദിച്ചു നിങ്ങൾ എങ്ങോട്ടാണെന്ന്…
അപ്പോഴും അവളുടെ കൈകളിൽ മീൻ നന്നാക്കിയതിന്റെ മണവും അടുക്കളയിലെ കരിയും ഒക്കെ ഉണ്ടായിരുന്നു ഞാൻ എന്റെ ഒരു കൂട്ടുകാരനെ കാണാൻ എന്നയാൾ അലക്ഷ്യമായി പറഞ്ഞു പുറത്തേക്കിറങ്ങി
അവൾക്കും അത് ശരിക്കും കേൾക്കാനും നേരമില്ലായിരുന്നു ചെറിയ കുട്ടിക്ക് ഒരു വയസ്സ് തികഞ്ഞിട്ടില്ല മൂത്തവന് നാല് ആകുന്നേയുള്ളൂ ഉച്ചക്ക് ഉള്ള കറി അടുപ്പത്ത് വെച്ചിട്ടാണ് മീൻ നന്നാക്കാൻ പോയത് മീൻ നന്നാക്കി വരുമ്പോഴാണ് പുറത്തേക്ക് പോകാൻ നിൽക്കുന്ന ഭർത്താവിനോട് എങ്ങോട്ട് പോകുന്നതെന്ന് ചോദിച്ചതും..
അവളും ചായം തേച്ച ചുണ്ടുകളും ഏത് കളർ എന്ന് തിരിച്ചറിയാത്ത മുടിയും സാരിയും ചുറ്റി അവർ രണ്ട് പേരും പറഞ്ഞുറപ്പിച്ച പാർക്കിൽ ഇരുന്നിരുന്നു
രണ്ട് പേരും ഇണക്കുരുവികളെ പോലെ ആ പാർക്കിൽ പാറി പറന്നു..ഇടക്ക് ഭാര്യയുടെ ഫോൺ വന്നപ്പോൾ അയാൾ അതിന്റെ ശബ്ദം പുറത്ത് വരാതെ ഞെരിച്ചു കൊ ന്നു..അവളുടെ മിനുസമേറിയ കൈകളിൽ പിടിച്ചു നടക്കുമ്പോൾ തന്റെ ഭാര്യയുടെ കൈ ഓർത്തപ്പോൾ അയാൾക്ക്.പുച്ഛം തോന്നി വീര്യം കൂടിയ സോപ്പ് പൊടി അവളുടെ കൈകളെ മത്തി വരിഞ്ഞ പോലെ ആക്കിയിരുന്നു..
പറ്റുന്ന പോലെയൊക്കെ അവർ അവിടെ മധു നുകർന്നു..സാരി വിടവിലൂടെ അയാളുടെ കൈകൾ അവളുടെ വയറിന്റെ ഞൊറിവുകൾ എണ്ണി പതിയെ ആണെങ്കിലും അവളുടെ നെഞ്ചളവും മനസ്സിലാക്കി അവൾ പലപ്പോഴും ചെറിയൊരു ശബ്ദം മാത്രം പുറപ്പെടുവിച്ചു..
ശോ ആരേലും കാണും എന്ന് മാത്രമായിരുന്നു അത്..അവളുടെ ചുണ്ടിലെ ചായത്തിന്റെ കളർ അയാളുടെ വായിലൊട്ടാകെ പരന്ന് കിടന്നു പോകാൻ നേരം അവളതും പറഞ്ഞയാളെ കളിയാക്കി..
അടുത്ത് വീണ്ടും കാണാമെന്ന് പറഞ്ഞു രണ്ട് പേരും പിരിയുമ്പോൾ കൃത്രിമമായ ഒരു ദുഃഖം രണ്ട് പേരും മുഖത്തണിഞ്ഞു ചായം തേക്കും പോലെ..
കാലത്ത്പോയി അയാൾ തിരിച്ചു വീട്ടിലേക്ക് എത്തുമ്പോൾ മൂന്ന് മണി ആയിരുന്നു..തിരിച്ചു വീട്ടിലേക്ക് കയറുമ്പോൾ തന്നെ കണ്ടു ചെറിയ കുട്ടി ഉമ്മറത്ത് ഷീറ്റിൽ മൂ ത്രത്തിൽ കിടന്ന് കരയുന്നു ഭാര്യ എവിടെ എന്ന് നോക്കുമ്പോൾ കാലത്ത് ഉടുത്ത അതേ വസ്ത്രവും അതിൽ കുട്ടിക്ക് കൊടുത്ത ഭക്ഷണത്തിന്റെ അവശിഷ്ടവുമായി മൂത്ത കുട്ടിയെയും എടുത്ത് വരുന്നു..
ഇവൻ ഇന്ന് നേരത്തെ ഉറങ്ങാൻ കിടന്നതാണ് എണീറ്റപ്പോൾ ചിത്താന്തം നിങ്ങൾ കൂട്ടുകാരനെ കണ്ടുവോ നിങ്ങൾ ഈ കുട്ടിയെ ഒന്നെടുക്കോ..ഞാനൊന്ന് കുളിച്ചിട്ട് എന്തേലും കഴിക്കട്ടെ..നിങ്ങൾ കഴിച്ചോ എന്നറിയാനായിരുന്നു ഫോൺ വിളിച്ചത് നിങ്ങൾ ഫോണും എടുത്തില്ല അയാളപ്പോൾ ഫോണെടുത്ത് നോക്കി അവൾ വിളിക്കുകയാണ് അയാൾ ആ വിളിയും പുറത്തേക്ക് വരും മുമ്പ് ഞെരിച്ചു കൊ ന്നു..
അവൾ നേരെ വസ്ത്രങ്ങൾ അലക്കാൻ പോയി അത് കഴിഞ്ഞു കുളിച്ചു ഭക്ഷണം കഴിച്ചു വരുമ്പോഴേക്കും നാലര കഴിഞ്ഞു അത് വരെയും അയാൾ കുഞ്ഞിനെ പിടിച്ചിരുന്നു..
ഭാര്യ ഒരു പുഞ്ചിരിയോടെ അയാളുടെ അടുത്തേക്ക് വന്നു ഇന്ന് നിങ്ങൾ ഉള്ളത് കൊണ്ടാണ് ഇത്ര നേരത്തേ എല്ലാം കഴിഞ്ഞത്അല്ലെങ്കിൽ ഇതിലും വൈകും..
അയാൾക്ക് ഒരു ഓക്കാനം വന്നു അവളുടെ ചുണ്ടിലെ ചായത്തിന്റെയാണോ ഉച്ചക്ക് ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെയാണോ എന്നറിയില്ല അയാൾ ശർദ്ധിക്കുമ്പോൾ പലവിധ നിറങ്ങളും കൂടി കലർന്ന് ഒരു മഴവില്ല് തീർത്തിരുന്നു അപ്പോഴും ഒരു കുഞ്ഞിനെ ഒക്കത്ത് വെച്ചിട്ട് പുറം തടവാൻ അവളുണ്ടായിരുന്നു…
*****************
സ്നേഹത്തോടെ Abdulla Melethil