അവന്റെ മനസ്സിൽ നിമിഷനേരങ്ങൾക്കുളളിൽ അവരുടെ പ്രേമസുരഭിലമായ നിമിഷങ്ങളുടെ വേലിയേറ്റം നടന്നു…

നൻപൻ ഡാ…

Story written by Praveen Chandran

================

“എന്താ ആലോചിക്കുന്നത് അരുൺ?പിന്തിരിയാൻ തോന്നുന്നുണ്ടോ? “

അവളുടെ ആ ചോദ്യം അവനെ ചിന്തയിൽ നിന്നും ഉണർത്തി..

“ഇല്ല രമ്യാ..ഞാൻ ഓക്കെയാണ്..”

കയ്യിലുളള ബോട്ടിലിലെ വി ഷം അവൾ ഗ്ലാസ്സിലേക്കൊഴിച്ചു എന്നിട്ട് വിഷമത്തോടെ അവനെ നോക്കിയവൾ ഒന്നു പുഞ്ചിരിച്ചു..

അവൻ ആ ഗ്ലാസ്സ് അവളുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിച്ചു..

“ഞാൻ ആദ്യം കുടിക്കാം..കാരണം നീ മരിക്കുന്നത് കാണാനുളള കരുത്ത് എനിക്കില്ല പെണ്ണേ..കാരണം ഞാൻ നിന്നെ അത്രമാത്രം സ്നേഹിക്കുന്നു..”

അവൻ ഗ്ലാസ്സിലെ വിഷത്തിന്റെ പകുതി ഒറ്റവലിക്ക് കുടിച്ചിട്ട് ബാക്കി അവൾക്കു നേരെ നീട്ടി..വി ഷത്തിന്റെ വീര്യം കൊണ്ടാവാം അവന് ഓക്കാനം വന്നെങ്കിലും അവൻ പിടിച്ചു നിന്നു..

അവൾ ആ ഗ്ലാസ്സ് വാങ്ങിച്ച് അതിലേക്ക് തന്നെ നോക്കിക്കൊണ്ട് നിന്നു..

“എന്ത് പറ്റി രമ്യാ? നീയെന്താ കുടിക്കാത്തത്” അവൻ ആശ്ചര്യത്തോടെ ചോദിച്ചു..

“എനിക്ക് കഴിക്കാൻ പറ്റുന്നില്ല അരുൺ..വല്ലാത്ത ഉൾഭയം..എന്റെ അച്ഛനെ ഓർമ്മ വരുന്നു..എന്നോട് ക്ഷമിക്കൂ അരുൺ..ലൗവ് യൂ ഡാ”

“രമ്യാ……” സർവ്വ ശക്തിയുമെടുത്ത് അവൻ വിളിച്ചെങ്കിലും ആ വിളി കേൾക്കാൻ നിൽക്കാതെ അവൾ അവിടെ നിന്നും എങ്ങോട്ടോ ഓടിമറഞ്ഞു.

അവന് അതൊരു ഷോക്കായിരുന്നു..ഏത് നിമിഷവും വിട്ടു പോയേക്കാവുന്ന ജീവനെ കുറിച്ചുളള ഭയം അവനെ ഭ്രാന്തനാക്കി…

“എന്നാലും അവൾ”

അവന്റെ മനസ്സിൽ നിമിഷനേരങ്ങൾക്കുളളിൽ അവരുടെ പ്രേമസുരഭിലമായ നിമിഷങ്ങളുടെ വേലിയേറ്റം നടന്നു..

എത്ര ആത്മാർത്ഥമായാണ് താനവളെ സ്നേഹിച്ചിരുന്നത്..വീട്ടുകാർ അവളുടെ കല്ല്യാണം ഉറപ്പിച്ചത് മുതൽ അവളിൽ വന്ന ഭാവമാറ്റം താനറിയാതെ പോയി. അവസാനം അവൾ തന്നെയാണ് പറഞ്ഞത് “ഒന്നിച്ച് ജീവിക്കാൻ സാധിച്ചില്ലേൽ ഒന്നിച്ച് മരിക്കാമെന്ന്..എന്നിട്ടും..

ഇനി എന്തിന് ജീവിക്കണം..തന്റെ മാതാപിതാക്കൾ,സഹോദരി അതിലേക്കാളുപരി തന്നെ ജിവനിലേറെ സ്നേഹിച്ചിരുന്ന സുഹൃത്തുക്കൾ എല്ലാവരേയും താൻ വഞ്ചിച്ചു..

സങ്കടം അടക്കാനാവാതെ അവൻ പൊട്ടിക്കരഞ്ഞു…

ആ സമയത്താണ് അരുണിന്റെ ഫോൺ റിംഗ് ചെയ്തത്..അവൻ ഫോണെടുത്ത് നോക്കി..

“ചങ്ക് ബ്രോ” ഡിസ്പ്ലേയിൽ തെളിഞ്ഞ ആ പേര് കണ്ട് അവന്റെ മനസ്സ് പിടഞ്ഞു..

ബിനോയ് ആയിരുന്നു അത്..അവന്റെ ആത്മാർത്ഥ സുഹൃത്ത്..

“ചങ്കേ നീ എവിടെയാടാ..എത്ര നേരമായി ഞാൻ ട്രൈ ചെയ്യുന്നു?”

ആ ശബ്ദം കേട്ടതും അരുണിന് സങ്കടം അടക്കാനായില്ല..

“ടാ..അവൾ എന്നെ ചതിച്ചെടാ..” അവൻ വിതുമ്പി

“എന്താടാ മുത്തേ നീ പറയുന്നത്..ഒന്ന് തെളിച്ച് പറ..”

“ഞങ്ങളൊരുമിച്ച് ആ ത്മ ഹ ത്യ ചെയ്യാനൊരുങ്ങിയതാടാ..പക്ഷെ ഞാൻ വിഷം കഴിച്ചതും അവൾ എന്നെ പറ്റിച്ച് കടന്ന് കളഞ്ഞെടാ”…

“നീ എന്ത് അബദ്ധമാടാ ചെയ്തത്..നിനക്ക് ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേടാ?..”

“സോറിടാ..എനിക്കബദ്ധം പറ്റിയെടാ..നിങ്ങളവളെ കുറിച്ച് സൂചന തന്നപ്പോഴെങ്കിലും ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു..ക്ഷമിക്കില്ലേടാ ചങ്കേ.. എന്തായാലും അവസാനമായി എനിക്ക് നിന്നോട് സംസാരിക്കാൻ പറ്റിയല്ലോ..ജോൺ എവിടെടാ?..”

അവന്റെ ശബ്ദം ഇടറി…

“ടാ..നീ എവിടാ ഉളളത്?…..”

“ഇല്ലെടാ..ഇനി നിങ്ങളിവിടെ വന്നാലും എന്നെ രക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല..അത്രക്ക് വീര്യമേറിയ വിഷമാണ് ഞാൻ കഴിച്ചിരിക്കുന്നത്..ആർക്കും വേണ്ടാത്ത ജന്മം ഇങ്ങനെ അവസാനിക്കട്ടെടാ….ജോണിനോടും, നിയാസിനോടും പറയണം..ഞാൻ എല്ലാവരേയും എന്റെ ചങ്കിലാ കൊണ്ടു നടന്നതെന്ന്..പോട്ടെടാ ചങ്കേ..എന്റെ അച്ഛനും അമ്മയ്ക്കും ഇനി നിങ്ങളുണ്ടാവണം..എനിക്ക് പകരം..ഗുഡ് ബൈ”……

അവൻ വികാരഭരിതനായി…

“അരുൺ അവരെല്ലാം ഇവിടുണ്ട് നിന്റെ തൊട്ടടുത്ത് തന്നെ ഞാൻ സ്പീക്കറിലിടാം”

ബിനോയ് പറഞ്ഞത് കേട്ട് അവൻ കാതോർത്തു..

“ടാ പൊട്ടാ..കഫ്സിറപ്പ് കുടിച്ചിട്ട് ലോകത്തിന്നേ വരെ ആരും മരിച്ചിട്ടില്ലെടാ..നീ ഇന്നലെ രാത്രി ഹോസ്റ്റലിൽ വച്ച് അവളുമായി ഫോണിൽ സംസാരിക്കുന്നത് കേട്ടാണ് നിന്റെ ബാഗ് ഞങ്ങൾ പരിശോധിച്ചത്..അതിലുളള വി ഷം മാറ്റി കഫ് സിറപ്പാക്കിയത് ഞങ്ങൾ തന്നെയാണ്..അപ്പോ നിന്നെ തടഞ്ഞിരുന്നെങ്കിൽ നിനക്കവളെ മനസ്സിലാകാതെ പോകുമായിരുന്നു….”

അരുൺ ഒന്നും മിണ്ടാനാവാതെ തരിച്ചു നിന്നുപോയി…

“പിന്നെ നിന്നെ ഞങ്ങക്കു വേണമെടാ..കാരണം നീ ഞങ്ങളുടെ നൻപനാണ്..അങ്ങനെ നിന്നെ മരിക്കാൻ ഞങ്ങളനുവദിക്കില്ലടാ..ഞങ്ങളിവിടെ തന്നെയുണ്ട് നീ നേരെ ഒന്ന് നോക്ക്…

അരുണിന്റെ കണ്ണിൽ നിന്നും ആനന്ദാശ്രുക്കൾ പൊടിഞ്ഞു..ഫോൺ നിലത്തിട്ട് കൈകൾ ഉയർത്തി അവൻ അവരെ വിളിച്ചു..

“നൻപൻ ഡാ…കേറി വാടാ മക്കളേ”…..

~പ്രവീൺ ചന്ദ്രൻ