നല്ല പച്ചമലയാളം
Story written by Praveen Chandran
================
പാസ്പോർട്ട് പുതുക്കാനായിട്ടാണ് അബുദാബിയിലുളള ഏജൻസിയിലേക്ക് ഞാനന്ന് തിടുക്കത്തിൽ പുറപ്പെട്ടത്…അവിടെ പോയപ്പോഴതാ ഒരു പൂരത്തിന്റെ തിരക്കുണ്ട്..എന്നിരുന്നാലും കാര്യങ്ങൾ ഇവിടെ വളരെ വേഗത്തിലാണ് എന്നുളളതിൽ ഞാൻ ആശ്വാസം കണ്ടു…
പാസ്പോർട്ട് ടൈപ്പിങ്ങിനുളള ഫീസ് അടച്ചതിനു ശേഷം ടോക്കൺ എടുത്ത് കാത്തിരിക്കുകയായി രുന്നു ഞാൻ..
അവിടെ കൗണ്ടറിലുണ്ടായിരുന്നവരിൽ ഇന്തൃയുടെ ഏതാണ്ട് എല്ലാ ഭാഗത്ത് നിന്നുമുളളവരുണ്ടായിരുന്നു…
എന്റെ ടോക്കൺ വിളിക്കുന്നത് കേട്ടാണ് ഞാൻ ആ കൗണ്ടറിലേക്ക് പോയത്..മലയാളിയായ ഒരു പെൺകുട്ടിയായിരുന്നു കൗണ്ടറിൽ ഇരുന്നിരുന്നത്
ജോലിക്ക് കയറിയിട്ട് അധികം നാളായിട്ടില്ലെന്ന് അവളുടെ ആ പരുങ്ങൽ കണ്ടാൽ അറിയാം…
ഞാൻ മലയാളിയാണെന്നറിഞ്ഞപ്പോൾ അവൾക്ക് കൂടുതൽ സന്തോഷമായി..കാരണം ഇവിടെ ആദ്യമായി വരുന്നവർക്ക് പ്രത്യേകിച്ച് ഇംഗ്ലിഷ് ഭാഷ സംസാരിക്കാൻ ബുദ്ധിമുട്ടുളള ഒട്ടുമിക്കപേർക്കും കസ്റ്റമർ മലയാളിയാണെന്നറി ഞ്ഞാൽ മുഖത്ത് ഒരു തെളിച്ചം വരും..അത് തന്നെയായിരുന്നു അവളുടെ ആ സന്തോഷത്തിനു കാരണം..
“നാട്ടിലെവിടെയാ ചേട്ടാ?” അവൾ ചോദിച്ചു..
“തൃശ്ശൂർ..നിങ്ങളോ? ഞാൻ മറുപടി പറഞ്ഞു..
“ഞാൻ മലപ്പുറം..”
അവളെന്റെ ഡോക്യുമെന്റ്സ് വാങ്ങി ഫോം ടൈപ്പ് ചെയ്യാൻ തുടങ്ങി..
ആ സമയത്താണ് ഞങ്ങൾക്കിടയിലേക്ക് അയാളുടെ വരവ്..
കണ്ടിട്ട് ഉത്തരേന്തൃൻ ആയിരിക്കാം എന്നാണ് എനിക്കു തോന്നിയത്..തന്നെയുമല്ല അത്യാവശൃം നല്ലൊരു പൊസിഷനിൽ വർക്ക് ചെയ്യുന്ന ആളാണെന്നും ആ വസ്ത്രധാരണത്തിൽ നിന്നും എനിക്ക് മനസ്സിലായി..
അങ്ങനെയുളള ചില പരിഷ്ക്കാരികൾക്ക് സാധാരണക്കാരോട് ഒരു പുച്ഛം പതിവാണ്..പ്രത്യേകിച്ച് മലയാളികളോട്..ആ പുച്ഛം അയാളുടെ മുഖത്ത് കാണാനുമുണ്ടായിരുന്നു..
അയാൾ ഇടയിൽ കയറി സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇവിടെ ചെയ്യുന്നുണ്ടോ?എന്നു അവളോട് ചോദിച്ചു…കുറച്ച് ആധികാരികമായിട്ടായിരുന്നു അയാൾ അത് ചോദിച്ചത്..
ഇടയിൽ കയറിയതും ആ ചോദൃവും എനിക്കത്ര പിടിച്ചില്ലെങ്കിലും ഞാൻ ശാന്തത കൈവിട്ടില്ല.
ആ പെൺകുട്ടി കുറച്ചു പേടിയോടെ “ഇവിടെ ഇല്ല സാർ..ഞാൻ അവിടത്തെ നമ്പർ തരാം സാർ” എന്നും പറഞ്ഞു ഒരു നമ്പർ അയാൾക്ക് കൈമാറി
അത് ഇംഗ്ലീഷിൽ പറയാൻ അവൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു..
അയാൾ ആ നമ്പറുമായി ഒരു നന്ദിവാക്ക് പോലും പറയാതെ അവിടന്ന് പോയി..
അവൾ ടൈപ്പിംഗ് ജോലി തുടർന്നുകൊണ്ടിരുന്നു..
പെട്ടന്നാണ് അയാൾ വീണ്ടും അവിടെ കയറി വന്നത്..
വന്നു കയറിയതും ആ പെൺകുട്ടിയെ ചീത്ത വിളിക്കാൻ തുടങ്ങി..
നല്ല കടുകട്ടി ഇംഗ്ലീഷിലായത് കൊണ്ട് മറുപടി പറയാനാവാതെ അവൾ നിന്നു വിയർത്തു..
അവൾ നിസ്സഹായതയോടെ എന്റെ മുഖത്തേക്ക് നോക്കി…
“നിങ്ങൾ കൊടുത്ത നമ്പറിൽ അയാൾ വിളിച്ചപ്പോൾ അവിടെയുളളവർ പറഞ്ഞത്രേ.. “അവർക്കറിയില്ല തിരിച്ച് നിങ്ങളെത്തന്നെ കോൺണ്ടാക്ട് ചെയ്യാൻ”…അയാളെ നിങ്ങൾ വട്ടം കറക്കുകയാണോ? എന്ന് ചോദിച്ച് നിങ്ങളെ ചീത്ത പറയുകയാണ് അയാൾ”…ഞാൻ അവൾക്കു തർജ്ജമചെയ്ത് കൊടുത്തു..
അവൾക്ക് ഭയം കൂടി..അയാൾ വീണ്ടും ഉച്ഛത്തിൽ അവളെ ചീത്ത വിളിക്കുകയാണ്..അവളുടെ കണ്ണിൽ കണ്ണീർ പൊടിഞ്ഞിരുന്നു..
സഹപ്രവർത്തകരായി കുറെ പേർ അവിടെയുണ്ടായിരുന്നെങ്കിലും ആരും തന്നെ സഹായത്തിനു മുതിർന്നില്ല..
അവൾ തിരിച്ചൊന്നും പറയാതെ നിന്നു ചീത്ത കേൾക്കുന്നത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി…
“നിങ്ങൾ ഇങ്ങനെ ബഹളം വയ്ക്കേണ്ട കാര്യമില്ലെന്നും ഈ കുട്ടി ശരിരായ നമ്പർ തന്നെയാണ് തന്നതെന്നും അവിടെയുളളവർക്കാണ് തെറ്റുപറ്റിയതെന്നും ഞാൻ ഇംഗ്ലീഷിൽ അയാളോട് പറഞ്ഞു..
എന്നിട്ടും അയാൾ വിടാൻ ഭാവമില്ലായിരുന്നു..
അയാളെന്റെ നേരെയായി പിന്നെ..
“നീയാരാണ് ഇതിലെടപെടാൻ? ഞാൻ ഇവളോടാണ് ചോദിച്ചത്..ഇവൾക്കെന്താ നാക്കില്ലേ..ഇവളാണ് മറുപടി പറയേണ്ടത് ” എന്നു പറഞ്ഞു വീണ്ടും അവളുടെ നേരെ കയർത്തു..
എല്ലാവരും ഞങ്ങളെത്തന്നെ നോക്കിനിൽക്കുകയാണ്..
“യൂ ബ്ല.ഡി മലയാളീസ് ഡോൺട് നോ ഇംഗ്ലീഷ് ദാറ്റ്സ് വൈ യൂ പ്യൂപ്പിൾസ് ആർ സ്പീച്ച്ലെസ്..ബ്ല ഡി മല്ലൂസ്”..
അയാൾ പരിഹാസത്തോടെ പറഞ്ഞു..
അത് കേട്ടതും എന്നിലെ മലയാളി ഉണർന്നു..
“നീയാരാടാ നാ യി ന്റെ മോനേ..നിനക്ക് മലയാളിയുടെ ഏഴയലത്തെത്താൻ യോഗ്യത ഉണ്ടോടാ നാ റി..ഇനി ഇവിടെ കിടന്ന് ഒച്ച വച്ചാ നിന്റെ അണപ്പല്ല് താഴെകിടക്കും കേട്ടോടാ പൂ.. **മൈ.*** .കു..*****
ഞാനലറി വിളിച്ചു..
ആദ്യം കിംഗിലെ മമ്മൂക്കയുടെ പോലെ കടുകട്ടി ഇംഗ്ലീഷിലായാലോ എന്നാലോചിച്ചെങ്കിലും അതിന് ഫീൽ പോര എന്നെനിക്കു തൊന്നിയതുകൊണ്ട്
നമ്മടെ മാതൃഭാഷയിൽ തന്നെ ഞാൻ കാച്ചി..
കുറച്ച് നേരം അവിടം നിശബ്ദമായി…
അയാളുടെ മുഖത്ത് വെട്ടിയാൽ പോലും ഒര് തുണ്ട് ചോ ര കിട്ടുമെന്ന് തോന്നുന്നില്ല..
അത് വരെ ഒരു സിംഹത്തെപ്പോലെ അലറിയിരുന്ന അയാൾ പേടമാനിനെ പോലെ തലകുനിച്ച് ഒരക്ഷരം മിണ്ടാതെ അവിടന്നിറങ്ങിപ്പോയി..
അവൾ ആശ്ചര്യത്തോടെ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്..
“അല്ല പിന്നെ..വേഗം ടൈപ്പ് ചെയ്യ് കുട്ടി..എനിക്ക് അടുത്ത ബീമാനത്തില് പോകാനുളളതാ”
ഞാൻ പറഞ്ഞത് കേട്ട് അവൾ വേഗത്തിൽ തന്നെ ടൈപ്പ് ചെയ്യാൻ തുടങ്ങി…
പോകാൻ നേരം നല്ല മലയാളത്തിൽ തന്നെ “നന്ദി” പറയാനും അവൾ മറന്നില്ല..
അവിടന്നു പോകാൻ നേരം ഹിന്ദിക്കാരനായ അവിടത്തെ സെക്യൂരിറ്റി ഗാർഡ് എന്നോട് ചോദിച്ചു..
“ബഹുത്തച്ചാ കിയാ സാർ. അച്ചാ യെ ബതാവോ മേരേക്കോ ആപ്നെ ക്യാ ബതാതിയാ ഉസ്കോ?”
“നല്ല പച്ച മലയാളം ഭായ്..അവന് കാര്യം മനസ്സിലായി..അങ്ങ് മറിയ ഷറപ്പോവ മുതൽ ഇങ്ങ് കെ.ആർ.ക്കെ വരെ പത്തിമടക്കിയ നല്ല ഒന്നാന്തരം ഭാഷയാണ് ഭായ് ഞങ്ങളുടേത്..
ഞങ്ങൾക്ക് ഒരു കുഴപ്പമുണ്ട് തമ്മിൽ തമ്മിൽ ചൊറിഞ്ഞെന്നു വരും പക്ഷെ പുറത്ത് നിന്ന് ഒരുത്തൻ ചൊറിയാൻ വന്നാ ഞങ്ങള് കേറി മാന്തും..അതിപ്പോ ഇന്ത്യക്കകത്ത് നിന്നായാലും പുറത്ത് നിന്നായാലും”…
~പ്രവീൺ ചന്ദ്രൻ